Monday 31 December 2012

ബൂലോകമോ അതോ 'ബ്ലൂ'ലോകമോ ?



ബൂലോകം എന്ന  പോര്‍ട്ടലിനെ  തുടക്കം മുതല്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒട്ടേറെ 'വായനക്കാരില്‍' ഒരുവനാണ് ബ്ലോഗനും...
കാരണം ലളിതം...
ബ്ലോഗുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവരും നിലവാരമുള്ള  ലേഖനങ്ങള്‍ ഒരിടത്ത് പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിച്ചിരുന്നു....
സ്വയം വില്‍പനക്ക് വെച്ച.... താന്‍ ഒരു സംഭവം ആണെന്ന് ഓരോരുത്തരും വിശ്വസിക്കുന്ന.... ഞാന്‍ അലവലാതി ആണേ.. എന്ന് പ്രൊഫൈലില്‍ വിളിച്ച് പറയുന്നതില്‍ പോലും സുഖം കണ്ടെത്തുന്ന... സോഷ്യല്‍ മീഡിയ യുടെ 'മടിത്തട്ടില്‍' വിജൃംഭിച്ചു നില്‍ക്കുന്ന മഹാന്മാരാണ് ബ്ലോഗ് പരിസരത്ത് കൂടുതലും ഉള്ളത്....
നിലവാരമുള്ള എഴുത്തുകാര്‍ തുലോം തുച്ഛം...
ഈ തുച്ഛം പേര്‍ പക്ഷേ മുഖ്യധാര  മാധ്യമങ്ങളിലെ  ഇരുത്തം വന്ന 'പുലികളെ' പ്പോലും വെല്ലുവിളിക്കാന്‍ മാത്രം പ്രതിഭയുള്ളവരാണ്.
ബ്ലോഗ് ലോകത്ത് വായനക്കാരെ പിടിച്ച് നിര്‍ത്തുന്നത് ഈ മിടുക്കന്‍മാരാണ്, ഇവരെത്തേടിയാണ് ഈ-ലോകത്ത്  വായനക്കാര്‍ എത്തുന്നത്


ഒരു നല്ല ലേഖനം വായിക്കാന്‍ പത്ത് ചവറുകള്‍ വായിക്കേണ്ട സ്ഥിതി വിശേഷത്തില്‍ നിന്നൊരു  മോചനം ആഗ്രഹിച്ചവരുടെ മുമ്പിലേക്ക് ബൂലോകം വന്നപ്പോള്‍ നിലവാരമുള്ള ലേഖനങ്ങള്‍ ഒരിടത്ത് കണ്ടുകിട്ടുമല്ലോ എന്ന പ്രതീക്ഷയും ആശ്വാസവും വായനക്കാര്‍ക്ക് ഉണ്ടാവുക സ്വാഭാവികം മാത്രം...

അത് കൊണ്ട് ഈ പോര്‍ട്ടലിന്റെ അണിയറ ശില്‍പികളെ പ്രോല്‍സാഹിപ്പിക്കാന്‍ ആരും മടി കാണിച്ചില്ല... ഒരു പരിധി വരെ ബൂലോകം വായനക്കാരുടെ പ്രതീക്ഷകള്‍ക്കൊപ്പം നിന്നു എന്ന യഥാര്‍ഥ്യവും അംഗീകരിക്കാതെ വയ്യ.

പക്ഷേ ഈ അടുത്ത കാലത്തായി, ഫേസ് ബുക്കിന്‍റെ ബലത്തില്‍, വായനക്കാരുടെ എണ്ണം അല്‍പം കൂടി വന്നപ്പോള്‍, ബൂലോകത്തിന് ആക്രാന്തം മൂക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഒരുതരം മനോരമ സ്റ്റയില്‍.., 'ഹിറ്റ്'  കിട്ടാന്‍ ഏതറ്റം വരെ താഴാനും മടിയില്ലാത്ത 'പ്രൊഫഷണലിസം'. ദിവസവും ബൂലോകത്തില്‍ ഒന്ന് കയറി നോക്കിയിരുന്ന 'പരമ്പരാഗത' വായനക്കാര്‍ക്ക് വെയ്സ്റ്റ് ഓഫ് ടൈം ഫീല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

'അരക്ക്' താഴോട്ടുള്ള വിഷയങ്ങളില്‍ പൊതുവേ ക്ലിക്ക് കൂടുതല്‍ കണ്ടു വരുന്ന ഇന്‍റര്‍നെറ്റ് ലോകത്ത് ആളെ കൂട്ടാന്‍  ആ വഴി തന്നെ ബൂലോകവും തെരെഞ്ഞെടുക്കുന്ന കാഴ്ച ദയനീയം എന്നല്ലാതെ എന്തു പറയാന്‍......

ഭാര്യയെ സുഖിപ്പിക്കാന്‍ അഞ്ചു കാര്യങ്ങള്‍, ഭര്‍ത്താവിനെ കുളിപ്പിക്കാന്‍ പത്ത് കാര്യങ്ങള്‍....... ,  ചുംബനം സുഖകരമാക്കാന്‍ അഞ്ച് നമ്പറുകള്‍...... ലൈംഗീകതയില്‍ താല്‍പര്യം കൂട്ടാന്‍ വേറെ ചില പൊടിക്കൈകള്‍....,....
പണ്ട് വഴിയോര ചന്തകളില്‍ വില്‍പ്പനക്ക് വെച്ചിരുന്ന കൊച്ചു പുസ്തകങ്ങളുടെ തലക്കെട്ടുകളും അതേ നിലവാരവും....
ലൈംഗീകത ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയല്ലേ?
 ലോകം കറങ്ങുന്നത് തന്നെ മറ്റേ സാധനത്തിന് ചുറ്റും അല്ലേ എന്നൊക്കെ ചോദ്യങ്ങള്‍ ഉണ്ടാവും.. തീര്‍ച്ചയായും ലൈംഗീകത ചര്‍ച്ച ചെയ്യപ്പെടണം....
പക്ഷേ ഇവിടെ എന്ത് ചര്‍ച്ച യാണ് നടക്കുന്നത്? തലക്കെട്ട് കണ്ട്  ക്ലിക്കുന്നവരുടെ എണ്ണം കൂട്ടുകയല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് ഇത്തരം ഉഡായിപ്പ് ലൈംഗീക പഠനങ്ങളില്‍ ഉള്ളത്,?
കോഴിക്കോടന്‍ പെണ്‍കൊടി യുടെ സിനിമാ ഗോസ്സിപ്പുകള്‍ പോലെയല്ലേ ഇതും?

രണ്ടായിരവും പിന്നെ അയ്യായിരവും ഇരുപതിനായിരവും ഒക്കെയായി ഫെയ്സ്ബുക്ക് മെമ്പര്‍മാരുടെ എണ്ണം കൂടുന്നതില്‍ ആഹ്ലാദിക്കുന്ന ബൂലോകം എണ്ണം കൂട്ടലിന്‍റെ പ്രഫണലിസം നന്നായി പOടിച്ചിട്ടുണ്ട് ...
അത് മനസ്സില്‍ ആകണമെങ്കില്‍  ടിന്‍റു മോന്‍റെ  പേരില്‍  ഉണ്ടാക്കിയ ഫേസ് ബുക്ക് പേജുകള്‍ മാത്രം നോക്കിയാല്‍  മതി, പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍ മാര്‍ 'മാനേജ്' ചെയ്യാന്‍ ഇല്ലാതിരുന്നിട്ടും   അവരുടെ മെമ്പര്‍മാര്‍ മാരുടെ എണ്ണം  ലക്ഷത്തിനും മുകളില്‍ ആണ്..
കാര്യം നിസ്സാരം..... ഒരു നേരംബോക്കിന്, ചിരിക്കാന്‍ വക നല്‍കുന്ന, എന്തെങ്കിലും തേടി ചെല്ലുന്നവരാണ് ആള്‍കൂട്ടം,
 ബൂലോകം ആ വഴി സ്വീകരിച്ചത് അല്‍പം പരിഹാസ്യമായിപ്പോയി... ഒരു ഫേസ് ബുക്ക് പേജില്‍ വരേണ്ട 'തരികിട നമ്പരുകളും തമാശകളും ബൂലോകത്തേക്ക് കയറിക്കൂടുന്നത്  'മനോരമ ലൈന്‍' ആല്ലെങ്കില്‍ പിന്നെന്താണ്?

തലക്കെട്ടുമായി പുലബന്ധം പോലും ഇല്ലാത്ത ലേഖനങ്ങളും സുലഭമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്, അവിടെയും ലൈംഗീകം തന്നെയാണ് മുഖ്യ ആകര്‍ഷണം....ഇസ്രായേലും ഗസ്സയും തമ്മില്‍ ഉള്ള പ്രശ്നം കത്തി നില്‍ക്കുന്ന കാലത്ത്, ഗസ്സയും വ്യഭിചാരവും ചേര്ത്ത് ഒരു തലക്കെട്ട് കൊടുത്താല്‍ തല്‍ക്കാലം കുറച്ചു 'ക്ലിക്കുകള്‍' കിട്ടും, പക്ഷേ വായനക്കാരെ ഇളിഭ്യരാക്കുന്ന ആ പ്രവര്‍ത്തി ഉണ്ടാക്കി വെക്കുന്ന നഷ്ടം മനസ്സിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമുണ്ടോ?

ഇപ്പോള്‍ അവാര്‍ഡ് സീസണ്‍ ആണ്, ബൂലോകത്തിലും അത് തന്നെ. സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന അവാര്‍ഡ്, എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും, പ്രശംസനീയമായ ഒന്നാണ്..ബ്ലോഗ്ഗര്‍മാര്‍ക്ക് അത് ഒരു പ്രോല്‍സാഹനം തന്നെയാണ്.
 ഈ മല്‍സരത്തില്‍  എന്തൊക്കെ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നറിയാന്‍ 'വള്ളിക്കുന്ന്' ബ്ലോഗ്ഗ് വരെ പോയിനോക്കിയാല്‍ മതി... സൂപ്പര് ബ്ലോഗ്ഗര്‍ മല്‍സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 'പ്രതിഭക'ളുടെ ദീനരോദനം അവിടെ കേള്‍ക്കാം....

ബ്ലോഗ്ഗര്‍ അവാര്‍ഡ് 'ക്ലിക്കായി' എന്ന്‍ തോന്നിത്തുടങ്ങിയപ്പോള്‍ അവാര്‍ഡ് ജ്വരമാണ് കാണുന്നത്, മലയാള സിനിമക്ക് വരെ അവാര്‍ഡ് കൊടുക്കുന്നത്രേ..
സര്‍ക്കാറും....ചാനല്‍കൂട്ടങ്ങളും....സോപ്പ്...ചീപ്പ്... സൂപ്പര്‍ വൈറ്റ്   കമ്പനികള്‍ തുടങ്ങി ഗള്‍ഫിലെ അഴകിയ രാവണന്‍ മാര്‍ വരെ സിനിമാ അവാര്‍ഡ് കൊടുക്കുന്ന കാലത്ത് ഒരു അവാര്‍ഡ് കൊടുത്തുകളയാം എന്നു 'ബൂലോകത്തിന്' തോന്നിയെങ്കില്‍ എങ്ങനെ കുറ്റം പറയും?
" കഷ്ട കാലേ, കൌപീനേ സര്‍ഫലെ"  ....  എന്നാണല്ലോ പ്രമാണം.

രാഷ്ട്രീയവും മതവും ഒക്കെ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കനുള്ള  എന്നൊരാഞ്ജ കേട്ടു ഇടക്കാലത്ത്....
പിന്നെന്താണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്?
വിവാദങ്ങളെയും ഭീഷണികളെയും ഭയക്കാതെ മതം ചര്‍ച്ച ചെയ്യാന്‍ ചിലരെങ്കിലും ഇറങ്ങിപ്പുറപ്പെട്ടത് കൊണ്ടാണ് , മാറ് കാണിച്ചു പുറത്തിറങ്ങി നടന്നിരുന്ന പെണ്ണുങ്ങള്‍ ബ്ലൌസ് ഇടാന്‍ തുടങ്ങിയത്... തലമൊട്ടയടിച്ച് തൊപ്പിയിട്ട് നടന്നിരുന്ന പയ്യന്മാര്‍ മുടി വളര്‍ത്താന് തുടങ്ങിയത്........, മതവും രാഷ്ട്രീയവും  ഓരോ കാലഘട്ടത്തിലും ജീര്‍ണ്ണത   അനുഭവിച്ചിട്ടുണ്ട്, അതുറക്കെ വിളിച്ച് പറയാനും തിരുത്തല്‍ ശക്തികള്‍ ആവാനും ചിലര്‍ ഉള്ളത് കൊണ്ടാണ് സാംസ്കാരിക പുരോഗതി ഉണ്ടാകുന്നത്... അതിനുള്ള അവസരം നിഷേധിക്കുന്നത് അല്‍പത്തമാണ്...ബാബരി മസ്ജിദ് പൊളിച്ച ദിവസം ഏഴിമല നാവിക അക്കാദമിയെ ക്കുറിച്ച് മുഖപ്രസംഗം എഴുതിയ മനോരമ യെപ്പോലെ  (എന്തിനും ഏതിനും ഉദാഹരിക്കാന് ഒരു മനോരമയെത്തന്ന മാമ്മന്‍ മാപ്പിളക്ക് ഉപകാര സ്മരണ...)  .
ആരെയും വെറുപ്പിക്കാതെ 'ഹിറ്റ്' കൂട്ടണമെന്ന തിയറി യെ എന്താണ് വിളിക്കേണ്ടത്?

വിമര്‍ശനങ്ങള്‍ ഉണ്ടാവണം ഏത് വിഷയത്തിലും അത് അധിക്ഷേപം ആയി വളരാതെ സൂക്ഷിക്കുകയാണ് എഡിറ്റര്‍ ചെയ്യേണ്ടത്.
ലക്ഷ്മണന്‍ പണ്ട് രാമനോടൊപ്പം കാട്ടില്‍ പോയപ്പോള്‍ തന്‍റെ ഭാര്യ ഊര്‍മ്മിളയെ കൂടെ കൊണ്ടുപോകാതിരുന്നത് ശരിയായില്ല, ജേഷ്ഠ ഭക്തിക്ക് വേണ്ടി ആ പെണ്ണിന്‍റെ യൌവനം നശിപ്പിചില്ലേ? എന്ന്‍ വല്ല 'ഫെമിനിസ്റ്റും' പരിതപിച്ചാല്‍ അതിനെ വിമര്‍ശനമായി കാണണം എന്നാല്‍ , സീതയുമായി എന്തോ 'ഡിങ്കോലാഫി' ഉള്ളത് കൊണ്ടാണ് ഭാര്യയെപ്പോലും ഉപേക്ഷിച്ച് കാട്ടിലേക്ക് പോയത്.. എന്നു പറഞ്ഞാലോ...  അത് അധിക്ഷേപം ആണ്.... ഇത് തിരിച്ചറിഞ്ഞു കത്തിവെക്കേണ്ടിടത്ത് വെക്കുകയല്ലേ എഡിറ്ററുടെ പണി?

ഈ കുറിപ്പ് എങ്ങനെയാണ് ഉപസംഹരിക്കേണ്ടത്?

ഏതായലും കുറിപ്പുകാരന്‍ ബൂലോകത്തിന്‍റെ ദോഷൈകദൃക്ക്  അല്ല.
 ശാസ്ത്ര-ഐ‌ടി ആനുകാലിക വിഷയങ്ങളില്‍ നല്ല ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന്‍ സമ്മതിക്കുകയും അതിനെ അനുമോദിക്കുകയും ചെയ്യുന്നു...
പക്ഷേ നല്ല ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍ ഒരിടം എന്ന ആശ കൊടുത്ത ശേഷം, മറ്റെന്തൊക്കെയോ ആയിത്തീരുന്നത് ഒട്ടും അഭികാമ്യമല്ല...ബൂലോകം  അടുത്ത കാലത്തായി ചെയ്യാന്‍ തുടങ്ങിയിരിക്കുന്ന പല കാര്യങ്ങളും സിനിമാ അവാര്‍ഡും, ഫേയിസ് ബുക്കിലെ തമാശ വിതരണവും, 'തരിപ്പ്'/കമ്പി  ലേഖന വിതരണവും ഉള്‍പ്പടെ,  ഒക്കെ 'ഭംഗി'യായി നിര്‍വ്വഹിക്കുന്ന വേറെ പലരും ഇവിടെ ഉണ്ടെന്ന സത്യം മറക്കാതിരിക്കുക..
ഒന്നു കൂടി,  ഇന്ത്യയിലെ നമ്പര്‍ വണ്‍ ......... പോര്‍ട്ടല്‍ എന്നൊക്കെ  അഭിമാനം കൊള്ളുമ്പോഴും ഈ പോര്‍ട്ടലിന് ഉള്ളതിനെക്കാള്‍ ഇരട്ടിയിലേറെ വായനക്കാരും ലക്ഷക്കണക്കിന് 'ഹിറ്റുകളും' ഒക്കെ യുള്ള വെറും 'തട്ട് കടക്കാര്‍' ഉള്ള അങ്ങാടിയിലാണ്  ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ ബോര്‍ഡും വെച്ച്   ആയിരത്തിന്‍റെ കച്ചോടം നടത്തുന്ന മേനി പറയുന്നത് എന്ന വസ്തുത മറക്കാതിരിക്കുക

കാലിനടിയിലെ മണ്ണ് തന്നെയാണ് സുപ്രധാനം.
വേറെ അഞ്ചു സെന്‍റ് വേണമെങ്കില്‍ വാങ്ങാം പക്ഷേ കാലിനടിയിലെ മണ്ണ്‍ ഒലിച്ചു പോയാല്‍ മറിഞ്ഞുവീഴും സാര്‍.... ....,.....

 

46 comments:

  1. രസകരമായ അവതരണം. നന്നായി ആസ്വദിച്ചു..

    ReplyDelete
  2. കലക്കി ബ്ലോഗന്‍ ,,അടുത്ത സൂപ്പര്‍ ബ്ലോഗര്‍ ലിസ്റ്റില്‍ താങ്കള്‍ ഉണ്ടാവും ,,,ബൂലോകം ഗ്യാരണ്ടി :)

    ReplyDelete
  3. വളരെ വ്യക്തമായി അവതരിപ്പിച്ചു. ഒരു മാറ്റം ഉണ്ടാകാന്‍ ബൂലോകം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം

    ReplyDelete
  4. << ഭാര്യയെ സുഖിപ്പിക്കാന്‍ അഞ്ചു കാര്യങ്ങള്‍, ഭര്‍ത്താവിനെ കുളിപ്പിക്കാന്‍ പത്ത് കാര്യങ്ങള്‍....... , ചുംബനം സുഖകരമാക്കാന്‍ അഞ്ച് നമ്പറുകള്‍...... ലൈംഗീകതയില്‍ താല്‍പര്യം കൂട്ടാന്‍ വേറെ ചില പൊടിക്കൈകള്‍....,....
    പണ്ട് വഴിയോര ചന്തകളില്‍ വില്‍പ്പനക്ക് വെച്ചിരുന്ന കൊച്ചു പുസ്തകങ്ങളുടെ തലക്കെട്ടുകളും അതേ നിലവാരവും....>> ഹഹ പലപ്പോഴും പറയണം എന്ന് തോന്നിയത് ഒരാള്‍ അതി വൃത്തിയായി പറഞ്ഞപ്പോള്‍ ഉള്ള സന്തോഷം ആശംസകള്‍

    ReplyDelete
  5. ഓരോ ദിവസം ചെല്ലും തോറും ,.,.ഉയര്‍ച്ചയാണ്‌ നാം പ്രതീക്ഷിക്കുന്നത് .,.ലേഖകന്‍ പറഞ്ഞത് പോലെ പരിഹാസ്യമായ പലതും .,.,മസാല പടത്തിന്‍റെ പോസ്റ്റു പോലെ .,,.,.കാണാന്‍ തുടങ്ങി ,.,.നല്ല അവസരോചിത ലേഖനം ,..,

    ReplyDelete
  6. പോസ്റ്റിലെ അഭിപ്രായങ്ങൾ പിന്താങ്ങുന്നു.. ഇവർ മുടിഞ്ഞ ഹാസ്യ സാമ്രാട്ടുകൾ കൂടിയാണ്, കൊണാണ്ടർ, കൊണാണ്ടിഫിക്കേഷൻ തുടങ്ങി ചില ഉത്തരാധുനിക പദങ്ങൾ കണ്ട് പിടിച്ച് മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്..

    ReplyDelete
  7. കുറെ കാലത്തിനു ശേഷം ആണ് ഗൌരവതരമായഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കുന്നത്....വള്ളിക്കുന്ന് തന്ന ലിങ്കില്‍ തൂങ്ങി എത്തിയതാണ്....

    ബൂലോകം കാമാതിപ്പുര ആയി മാറാതെ നോക്കാന്‍ ഇത്തരം ലേഖനങ്ങള്‍ക്ക് കഴിയട്ടെ...

    ReplyDelete
  8. തുറന്ന് പറച്ചിലുകൾ

    ReplyDelete
  9. നന്ദി...വീണ്ടും എഴുതുക.. ....
    നന്മ കണ്ടാല്‍ പ്രോത്സാഹിപ്പിക്കുക.
    തിന്മ കണ്ടാല്‍ തുറന്നു പറയുക.:)

    ReplyDelete
  10. "ഉസ്താദ് പോര്‍ട്ടല്‍"

    ReplyDelete
  11. വളർ നല്ല ലേഖനം, ഇതെകാര്യം പലപ്പോഴും കമന്റിൽ ഞാൻ ബൂലോകത്തിൽ തന്നെയിട്ടിട്ടൂണ്ട്. നല്ല ലേഖനങ്ങളും വരുന്നുണ്ട് ഇല്ലാതില്ല. പക്ഷേ പലപ്പോഴും കള്ളപ്പേരിൽ (തൂലികാനാമം എന്നു പറയാൻ പറ്റില്ല, എന്നെപ്പോലെ വേറെ പേരുമല്ല, സ്ത്രീകളുടെ പേരിൽ) ലൈംഗികതയ്ക്ക് പ്രാധാന്യം നൽകുന്ന നിരവധി ലേഖനങ്ങൾ ബൂലോകത്തിൽ നിറയുന്നുണ്ട്. പുരുഷന്മാരെ അവിടേയ്ക്ക് ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രം ആണോ? എന്തായാലും ബൂലോകം ഒരു പുനർചിന്തനം നടത്തുമെന്ന് ആശിക്കാം :)

    ReplyDelete
  12. ബ്ലോഗന്‍ .. കൊടു കൈ

    ReplyDelete
  13. ഭൂലോകം ബ്ലോഗര്‍മാരെ ഉദ്ധരിക്കാന്‍ പടച്ചോന്‍ പടച്ചത്
    ബൂലോകത്തെ ഉദ്ധരിക്കാന്‍ പടച്ചോന്‍ വിട്ടതോ ബ്ലോഗനെ

    ഏതായാലും ഈ അന്തര്‍ നാടകം നിക്ക് ക്ഷ പിടിച്ചു

    ReplyDelete
  14. " കഷ്ട കാലേ, കൌപീനേ സര്‍ഫലെ"

    അത്രതന്നെ

    ReplyDelete
  15. ബ്ലോഗന്‍3 January 2013 at 09:11

    മാസങ്ങളുടെ ഇടവേളക്ക് ശേഷം ഒരു പോസ്റ്റ് ഇട്ടതാണ്, അത് എല്ലാവരും പറയാന്‍ ആഗ്രഹിച്ച കാര്യമായിരുന്നു എന്നതില്‍ സന്തോഷം, കമ്മന്റുകളും പ്രോല്‍സാഹന വുമായി വന്ന എല്ലാവര്ക്കും നന്ദി, ബ്ലോഗ് ലോകത്തെ സൂപ്പര്‍ താരങ്ങള്‍ നല്‍കുന്ന പ്രചോദനം വിലപ്പെട്ടതാണ് വള്ളിക്കുന്ന്, ഇരിക്കാട്ടിരി....മുതല്‍ പേര്‍,....താങ്ക്സ് ണ്ടു ട്ടോ...

    ReplyDelete
  16. " കഷ്ട കാലേ, കൌപീനേ സര്‍ഫലെ"
    ഹി ഹി ....

    ReplyDelete
  17. knÂkne \qcn¿: tIcf

    Cu t»mKn-s\-¸än Nne-cn \n¶pw tIÄ¡m³ CS-bm-bn. Cu t»mKn ]d-bp¶ Imcy-§-fp-ambn knÂkne \qcn-¿:¡v bmsXmcp _Ô-hp-an-Ã. C¯cw t»mKp-Ifpw hmÀ¯-Ifpw {]N-cn-¸n-¡p-¶Xv BÀ¡pw `qj-W-a-Ã. knÂkne \qcn¿: bnÂs¸«-hÀ C¯cw t»mKp-I-fp-ambpw hmÀ¯-I-fp-ambpw kl-I-cn-¡p-hm³ ]mSn-Ã.

    ReplyDelete
  18. ഇതെന്തര് സ്ക്രൂഡ്രൈവര്‍ അല്ല ടെസ്റ്റ്ഡ്രൈവര്‍ അണ്ണാ... ഒന്നും വായിക്കാനെക്കൊണ്ട് പറ്റനില്ല കേട്ടാ... ഇതെന്തര് ഭാഷ???????

    ReplyDelete
  19. പ്രിയപ്പെട്ട ബ്ലോഗന്‍ ചേട്ടാ
    ആദ്യമായി പറഞ്ഞുകൊള്ളട്ടെ താങ്കളുടെ ഭാഷ വളരെ ആകര്‍ഷകമാണ് . അഭിനന്ദനങ്ങള്‍
    ബ്ലോഗുകള്‍ ആര്‍ക്കും പ്രാപ്യമായ ഒരു വേദി എന്ന നിലയില്‍ സമൂഹത്തിലെ താത്പര്യങ്ങളുടെ പരിശ്ചേദം തന്നെ ആയിരിക്കും .പിന്നെ ബ്ലോഗുകള്‍ "ചാമ്പുന്ന" അണ്ണന്മാരും "ച്യാച്ച്ചിമാരും " കൂടുതലും മധ്യവര്‍ഗ (മദ്യവര്ഗ?) ശിങ്കങ്ങള്‌ ആണ് താനും.അല്ലെങ്കില്‍ തന്നെ നമ്മുടെ "കോരലം" മൊത്തമായി ഒരു മധ്യ വര്‍ഗച്ച്ചന്തയായി മാറിയിട്ട് കാലംകുറച്ച്ചായല്ലോ . ഈ വര്‍ഗത്തിന് പല സവിശേഷതകള്‍ ഉണ്ട്. ഇവര്‍ പൊതുവേ അലസന്മാരും മടിയന്മാരും വലിയൊരളവില്‍ പൊങ്ങച്ചം കാട്ടുന്നതില്‍ തല്പരരും ഒക്കെ ആണ്
    ഇവരുടെ താത്പര്യങ്ങള്‍ ആണ് മൊത്തം സമൂഹത്തിന്റെ താത്പര്യങ്ങള്‍ ആയി നിരന്തരം 'പ്രക്ഷേപണം'ചെയ്യപ്പെടുന്നത്. പൊതുവേ വയറിന്റെ പ്രശ്നം (വിശപ്പു) പരിഹരിക്കപ്പെട്ട ഈ വര്‍ഗത്തിനെ സംബന്ധ്ധിച്ച്ചിടത്തോളം പ്രധാനമായും "വയറിനു കീഴെ ഉള്ള വിശപ്പാണു" മുഖ്യ പ്രശ്നം. മറ്റുള്ള സമൂഹങ്ങളെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ ,ഭരണതലത്തിലെ അഴിമതി,വിലക്കയറ്റം ,തൊഴില്‍ നഷ്ടം, ഇത്ടരം ഒട്ടനവധി കിടിലാകിടിലന്‍ പ്രശ്നങ്ങള്‍ ഇവര്‍ക്ക് പ്രശ്നം ഈ "വിശപ്പ്"ആണ് .അത് പിന്നെ ആണല്ലോ .ആദ്യം വിശപ്പു മാറിയിട്ട് വേണമല്ലോ മറ്റു വിഷയങ്ങള്‍ ആലോചിക്കാന്‍ . മിഷേല്‍ ഫുക്കോയെ പോലുള്ളവര്‍ ഭരണകൂടം ലൈംഗികതയെയും അക്രമത്തേയും ,തങ്ങളുടെ ചൂഷണത്തിന് മറയിടാന്‍ "sugar coating " ആയി ഉപയോഗിക്കുന്നതിനെക്കുരിച്ചു പഠിച്ചിട്ടുണ്ട് കേരളം അത്തരം പഠനങ്ങള്‍ സാധൂകരിക്കുന്ന ഒരു നല്ല മോഡല്‍ ആയിരിക്കും.
    അതിന്റെ മറ്റൊരു ഉദാഹരണം ആണ് നമ്മുടെ സിനിമ. കഴിഞ്ഞ തലമുറയില്‍ ഉണ്ടായിരുന്ന ജീവിതസ്പര്‍സിയായ ഏതെങ്കിലും സിനിമാ ഇന്നത്തെ കാലത്ത് ആരെങ്കിലും എടുക്കാന്‍ ധൈര്യപ്പെടുമോ? അന്നത്തെ സിനിമകള്‍ തോട്ടികളുടെയും ,കര്‍ഷകന്റെയും,മല്‌സ്യത്തൊഴിലാളിയുദെയും കഥ പറഞ്ഞപ്പോള്‍ ഇന്നിന്ടെ സിനിമ കള്ളക്കടതുകാരനും,ബ്ലേഡ് കമ്പനിക്കാരന്റെയും ,ചോകലറ്റ് പ്രേമങ്ങളുടെയും കഥ പറയുന്നു. അങ്ങനെ മാറിയ (നാറിയ?) കാലത്തിന്റെ കണ്ണാടി എന്നാ നിലയില്‍ ബ്ലോഗുലകം "ബ്ലൂ" ആക്കാന്‍ ഇറങ്ങിത്തിരിച്ച്ച്ച ഇത്തരം "വിശക്കുന്ന അടിവയറുകളൊട് " ക്ഷമിച്ചു കളയുന്നതാണ് നല്ലത്
    കഴുത കാമം കരഞ്ഞു തീര്‍ക്കട്ടെ

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. നിലവാരമുള്ള ലേഖനം. ഈ അടുത്തിടെ ശ്രദ്ധിച്ച കാര്യങ്ങള്‍ തന്നെയാണ് വിളിച്ചുപറഞ്ഞത്‌.

    ReplyDelete
  22. ബ്ലൂലോകം.....പഴയ ബൂലോകം ആവട്ടെ....

    നിലവാരമുള്ള ലേഖനങ്ങള്‍ വായിക്കാനും ആള്‍ക്കാര്‍ ഉണ്ടെന്ന വസ്തുത അവര്‍ മറക്കുകയാണോ?...

    ReplyDelete
  23. സത്യമായി പറഞ്ഞു ..ബൂലോകം കോം ബ്ലോഗ്‌ ഉലക വാണിഭം അല്ലാ ബ്ലൂ ഉലക വാണിഭം ആണ്

    ReplyDelete
  24. കറകറക്ടായുള്ള കാര്യങ്ങള്‍..

    ReplyDelete
  25. അടിപൊളി പോസ്റ്റ് .. നല്ല രീത്യിൽ തന്നെ പറഞ്ഞിട്ടുണ്ട്..

    ReplyDelete
  26. രണ്ട് തൂലികാ നാമം കടം എടുത്ത് തുണ്ട് എഴുതി ആളെക്കൂട്ടണ ഒരു പോർട്ടൽ .. അത്രന്നെ.. ജീവിച്ച് പോട്ടെന്ന്!!

    ReplyDelete
  27. ബ്ലൂലോകം..

    ReplyDelete
  28. ബ്ലോഗ്‌ മീറ്റില്‍ പ്രകാശനം ചെയ്യപ്പെട്ട എന്റെ പുസ്തകത്തിന്‌ ബുക്കര്‍ പ്രൈസ് കിട്ടും എന്ന് അതില്‍ എഴുതി കൊതിപ്പിച്ചു !
    ഞാനും വെറുതെ ആശിക്കുകയാ. എഴുതിയത് ആരാ .. ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്ടല്‍ അല്ലെ ? ഇനി അഥവാ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ ?

    ReplyDelete
  29. Nannayi ezhuthi...ellam sathyamanu

    ReplyDelete
  30. ഭൂലോകം " ടോയ്ലെട്റ്റ് " സാഹിത്യം എന്ന് പറഞ്ഞപ്പോ ചാടിയ എല്ലാര്ക്കും ഇപ്പൊ കണക്കിന് തന്നില്ലേ ? ബൂലോകം തന്നെ ... ഒരു കഥ ഞാനും പോസ്റ്റി ... പോക്ക് കണ്ടപ്പ തോന്നി നിന് വേണ്ടാന്നു ..... ഏതു കോന്തനും എന്തും എഴുതി ആളാകാൻ സഹായിക്കുന്ന തരം നിലപാട് ... ആര്ക്കും എന്തും പാദില്ല.... കഴിവുള്ളവന്റെത് അല്ലെങ്കിൽ മികച്ചത് വരട്ടെ .... വള്ളിക്കുന്നന്റെ ബ്ലോഗ്‌ കണ്ടാണ്‌ ഞാനും ബൂലോകത്തി ചേര്ന്നത് ... ബട്ട്‌ ഇപ്പൊ റ്റൊയ്ലെട്ടുമല്ല ,,, അപ്പുറമാണ് ... അധപതനം .

    ReplyDelete
  31. ഫെയ്സ്ബുക്ക് വന്നപ്പോള്‍ ബ്ലോഗിന്റെ പേരില്‍ ചിലര്‍ക്കൊക്കെ ഇതുപോലെ എന്തെങ്കിലും വിളബിയില്ലെങ്കില്‍ വലിയ വിഷമമാണ്. അതിനായി ബ്ലോഗിന്‍റെ പേരില്‍ ഉള്ള ഗ്രൂപ്പില്‍ ഇമ്മാതിരി പ്രവര്‍ത്തനങ്ങള്‍ നിരുല്‍സാഹപ്പെടുത്തേണ്ടത് തന്നെ. അവര്‍ക്ക് ഉറക്കം വരുന്നില്ലെങ്കില്‍ അതിനായി ഒരു ഗ്രൂപ്പ് രൂപികരിച്ചു അവിടെ ആയിക്കൂടെ? ഇതിനു "സൂപ്പര്‍" ആയിട്ടുള്ള ചില ബ്ലോഗ്ഗര്മാരും കുടയും ചൂട്ടും പിടിച്ചു വഴികാണിക്കുന്നു എന്നുള്ള സത്യവും നമ്മള്‍ വിസ്മരിക്കരുത്. താങ്കള്‍ നന്നായി പറഞ്ഞു.

    ReplyDelete
  32. enikkum ithe karyam tonniyirunnoo... ezhuthiyathu nannaayi..

    ReplyDelete
  33. enikkum ithe karyam tonniyirunnoo... ezhuthiyathu nannaayi..

    ReplyDelete
  34. പറയേണ്ടത് പറഞ്ഞു.

    ReplyDelete
  35. വരാന്‍ വൈകിയാലും, പറയാന്‍ വൈകരുതല്ലോ...കൊട് കൈ

    ReplyDelete
  36. ബ്ലോഗന് നന്ദി, പലരും പറയണമെന്നു കരുതിയത് പറഞ്ഞതിന്.
    ബുദ്ധിമുട്ടില്ലെങ്കില്‍ കോണ്ടാക്ട് നമ്പര്‍ ഒന്ന് മെസ്സേജ് ചെയ്യണേ....
    https://www.facebook.com/riyastali33

    ReplyDelete
  37. സൂപ്പര്‍ എഴുത്ത് .. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു ...ഈ തിരിച്ചറിവ്എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍..

    ReplyDelete
  38. നന്നായി... പറയാൻ കൊതിച്ചത് ... http://moorchayillathakathikal.blogspot.ae/

    ReplyDelete
  39. വെരി ഗുഡ് പോസ്റ്റ്‌

    ReplyDelete
  40. Assalamu Alaikum, eda nee edakku vechu kerunnundu ketto ???

    ReplyDelete
  41. ബൂലോകത്തിന്റെ ആരംഭ കാലത്ത് താങ്കളെപ്പോലെ
    അവിടം വായിക്കാൻ കാത്തിരുന്ന ഒരാൾ പക്ഷെ
    കുറെക്കാലമായി അത് ബ്ലൂ ലോകത്തിന്റെ മായാ വലയത്തിലേക്ക്
    മുങ്ങിത്താണ വസ്തുത ദുഃഖകരം തന്നെ. എന്തായാലും
    sex sells എന്ന പ്രമാണം ഇവിടെ കുറേക്കൂടി അർത്ഥവത്തായി
    എന്ന് പറഞ്ഞാൽ മതി,വെറും പൈങ്കിളി സാഹിത്യതെക്കാൾ
    താഴെക്കിടയിലുള്ള കുറിപ്പുകൾ, അഹോ കഷ്ടം !
    നല്ല അവലോകനം
    ആശംസകൾ

    ReplyDelete