Tuesday 1 January 2013

മേരി ലില്ലിയുടെ ഫേസ് ബുക്ക്

സൂപ്പര്‍ ബ്ലോഗ്ഗറെ തെരെഞ്ഞെടുക്കാനുള്ള ബൂലോകത്തിന്‍റെ ശ്രമമാണ്.ഒരു വായനക്കാരന്‍ 'മാത്രമായ' എന്നെ  ലിസ്റ്റ് ചെയ്യപ്പെട്ട ബ്ലോഗ്ഗുകളുടെ പരിസരത്തൊക്കെ ഒന്ന്‍ പോയി വരാന്‍ പ്രേരിപ്പിച്ചത്... 
നല്ല അനുഭവം...ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞപോലെ ഒരു ബെര്‍ളി തോമസ് മതി ഇന്ത്യ മഹാരാജ്യത്തെ എല്ലാ ബ്ലോഗ്ഗര്‍ മാരോടും മലയാളത്തിന് 'മുട്ടി' നില്‍ക്കാന്‍......,.

ആരംഭ ശൂരത്വം കാണിച്ചു പണി നിര്‍ത്തി പോകുന്ന, ഒരു ലിസ്റ്റിലും പെടാത്ത ബ്ലോഗ്ഗര്‍ മാര്‍ പോലും ചില മാസ്റ്റര്‍ പീസുകള്‍ 'ചെയ്തു വെച്ചിട്ടുണ്ട്, ചട്ടിക്കരി ഐസിബി യെ പോലെ ചില കിടിലന്‍ 'മൊതലുകള്‍'.

ബൂലോകം ബ്ലോഗും ഫേസ് ബുക്കും അടക്കം എല്ലാ മേഖലയിലും ഉള്ളവരില്‍ നിന്നെടുത്ത  ലിസ്റ്റില്‍ ശ്രദ്ധേയമായി   തോന്നിയ പേരാണ് മേരിലില്ലിയുടേത്. ഫേസ് ബുക്കില്‍ കയറുന്നത് ദിനചര്യ യല്ലെങ്കിലും ഫേസ് ബുക്കില്‍ കയറിയാല്‍ ഒന്നെത്തി നോക്കുന്ന ലിസ്റ്റില്‍ മേരിയും ബൂലോകവും  ഒക്കെയുണ്ട്. 
പൊതുവേ 'വിമര്‍ശനങ്ങളോട് വലിയ സഹിഷ്ണുത യൊന്നും പ്രകടിപ്പിക്കാത്ത മേരി ലില്ലി മാഡത്തോട് ആദ്യമേ ഒരു ക്ഷമാപണം. അടിയന്‍റെ ഈ അപരാധം അഡ്വാന്‍സായി മാപ്പാക്കണേ....

കൈവെള്ള എന്ന ബ്ലോഗ്ഗിലും,   ഏഴാമത്തെ ഋതു എന്ന പുസ്തകത്തിലും മറ്റുമായി പ്രസിദ്ധീകരിച്ച കവിതകള്‍ മേരിലില്ലിയിലെ കവയിത്രി യുടെ 'കാലിബര്‍' അടയാളപ്പെടുത്തുന്നു, ഒരിക്കലും പറഞ്ഞുതീരാത്ത പ്രണയത്തെ മനോഹരമായി ആവിഷ്കരിക്കുന്ന വരികള്‍....,. കവിതയില്‍ തന്നെയാണ് മേരിയുടെ അസ്ഥിത്വം എന്ന് വിശ്വസിക്കുമ്പോഴും ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത് ഫേസ് ബുക്കിലെ മേരി ലില്ലിയെയാണ്. 
കാരണം, ഫേസ് ബുക്ക് പോലൊരു നവ മാധ്യമം വളര്‍ത്തിയെടുക്കുന്ന 'ഇടത്തരം' സമൂഹത്തിന്‍റെ പരിച്ഛേദമാണ് മേരി.

25000 ത്തിലേറെ പേര്‍ സബ്സ്ക്രൈബ് ചെയ്ത പേജുകള്‍ വേറെയും കാണാം മലയാളത്തില്‍ പക്ഷേ ആളെ കൂട്ടുന്ന ഉഡായിപ്പ് വിദ്യകള്‍ ഒന്നും പുറത്തെടുക്കാതെ തന്‍റെ സ്റ്റാറ്റസ് മെസ്സേജ് കൊണ്ടുമാത്രം ഇത്രയും പേരെ കൂടെക്കൂട്ടാന്‍ വേറെ അര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? 
ഒന്ന് ലൈകിയിട്ടുപോടെ, ഷെയറിയിട്ടു പോടെ...., മമ്മൂട്ടിക്കാരനാണെങ്കില്‍ ലൈക് ലാലേട്ടന്‍ കാരന്‍ ആണെങ്കില്‍ ഷെയര്‍, അമ്മയെ ഇഷ്ടമാണെങ്കില്‍ ലൈക് ഇഷ്ടമല്ലെങ്കില്‍ ഷെയര്‍ എന്ന് തുടങ്ങി ലൈകും ഷെയറും ഇരന്നു വാങ്ങുന്ന പേജ് രാജാക്കന്‍മാര്‍ക്കിടയില്‍ മേരി ലില്ലി ഒരിക്കലും ഇരക്കാന്‍ ഇറങ്ങിയിട്ടില്ല എന്നത് ചെറിയ കാര്യമാണോ?

ഏറ്റവും പുതിയ വിഷയങ്ങളിലെ ശ്രദ്ധേയമായ സ്റ്റാറ്റസ് മെസ്സെജുകള്‍ തന്നെയാണ് മേരിയുടെ ബലം, ആരും ഒന്ന് നിന്ന് പോകും..രാഷ്ട്രീയവും സാംസ്കാരികവും കൊച്ചു കൊച്ചു കുടുംബകാര്യങ്ങളും എല്ലാം മേരിയുടെ സ്റ്റാറ്റസ് ആയി കാണാം... രാഷ്ട്രീയത്തില്‍ കൂടുതല്‍ താല്പര്യവും  അറിവും ഒക്കെ ഉള്ളത് കൊണ്ടാവാം കുറിക്ക് കൊള്ളുന്ന പലതും വരുന്നത് രാഷ്ട്രീയം വിഷയമാകുമ്പോഴാണ്...ഇടത് പക്ഷത്തെ നോവിക്കുന്ന പല 'സ്റ്റാറ്റസുകളും' തീവ്ര ഇടതുപക്ഷക്കാരെ പ്രകോപിതരാക്കിയിട്ടുണ്ട്.. അരയും തലയും മുറുക്കി മേരിക്കെതിരെ തിരിഞ്ഞവര്‍ എല്ലാം തോറ്റ് പിന്‍മാറുന്ന കാഴ്ചയാണ് കണ്ടത്.. ചോരയില്‍ മുക്കിയ താക്കീതുകള്‍ നല്‍കി തന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയവരെ കുറിച്ച് മേരി തന്നെ പലപ്പോഴും തുറന്നെഴുതിയിട്ടുണ്ട്.. വിമര്‍ശങ്ങളെ ഒരു പരിധി  വിട്ട് സഹിക്കാന്‍ കഴിയാത്ത വിധം ആക്രമണോ  ല്‍സുകത പ്രകടിപ്പിക്കുമ്പോഴും പ്രകോപിതയായി എല്ലാം വലിച്ചെറിഞ്ഞു പോകുന്ന ദിവസം കാത്തു നിന്നവര്‍ നിരാശപ്പെടുകയായിരുന്നു. പല കാലത്തായി ഒരു പാട് പന്തം കൊളുത്തിപ്പടകള്‍ നടന്ന മേരിയുടെ പേജില്‍ ശാന്തതയുടെ ഇടവേളകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.  കമ്മന്‍റുകളുടെ കൂരമ്പുകള്‍ എല്‍ക്കാതെ വന്നപ്പോള്‍  പിന്‍വലിഞ്ഞു,  ഞങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ടാണ് ആളു കൂടുന്നത് എന്ന് വീമ്പിളക്കി,    സ്വന്തമായി 'പെട്ടിക്കട' തുടങ്ങിയ വിപ്ലവകാരികള്‍ ഒന്നും ഗതി പിടിച്ചില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്. 

മനോരമാ സ്റ്റയില്‍ എന്ന ആക്ഷേപം തുടക്കം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ മേരി മനോരമാ വിരുദ്ധ പോസ്റ്ററുകള്‍ ഇട്ട് ' തുടങ്ങിയത് ശ്രദ്ധേയമായിട്ടുണ്ട്, മനോരമാ സ്റ്റയില്‍ എന്ന ആക്ഷേപം മേരി നേരിടാന്‍ കാരണം തലക്കെട്ട് കൊണ്ടുള്ള 'അഭ്യാസം' കണ്ടിട്ടാവണം, പക്ഷേ മനോരമ സ്റ്റയില്‍ എന്ന്‍ വിളിക്കപ്പെടുന്ന പ്രതിഭാസം ഇന്ത്യയില്‍ തഴച്ചു വളരുകയല്ലേ, അന്നന്നത്തെ ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കും അപ്പുറം കാതലായ വിഷയങ്ങളെ ചര്‍ച്ചക്കെടുക്കാന്‍ മടിക്കുന്ന പുതിയ സംസ്കാരം മനോരമയില്‍ ഉള്ളത് പോലെ മേരിയിലും ഫേസ് ബുക്കിന്‍റെ കൂടെ   ജീവിക്കുന്ന യുവ സമൂഹത്തിലും കാണുന്നുണ്ട്. അരുന്ധതി റോയി കിട്ടിയ തക്കത്തിന് 'ഭള്ള്' വിളിച്ചത് ഈ പ്രതിഭാസത്തെയാണ്, (പെണ്ണായത് കൊണ്ട് അരുന്ധതി രക്ഷപ്പെട്ടു ഇല്ലെങ്കില്‍ മറ്റവന്‍മാരുടെ കൂടെ നിര്‍ത്തി 22K ആക്കികളഞ്ഞേനെ)    

ഡല്‍ഹിയില്‍ നടന്ന ബലാല്‍സംഗം തന്നെയെടുക്കാം, എന്തൊക്കെ ബഹളങ്ങള്‍ ആണ് നടന്നത്. അവന്മാരെ കൊല്ലണം, ക്ണാപ്പ് ചെത്തി കളയണം, റേപ്പ് ചെയ്യുന്നവനെ തൂക്കി കൊല്ലാന്‍  നിയമം വേണം.... ഒച്ചയും ബഹളവും ബാന്‍റ് മേളവും തകര്‍ത്താടിയ രണ്ടാഴ്ച.... ഇപ്പോള്‍ ദേ വെടി തീര്‍ന്നു...ഈ സംഭവത്തിന് ശേഷം ഡല്‍ഹിയില്‍ വീണ്ടും ബലാല്‍സംഗങ്ങള്‍ നടന്നു രാജ്യത്തുടനീളം ഒരു പാട് നടന്നു.... ആരും അറിഞ്ഞ മട്ടില്ല.. ടി വി ചാനലുകളും പത്രങ്ങളും ഘോരഘോരം ചര്‍ച്ച ചെയ്തത് അവന്മാരുടെ ടേഷ് മുറിക്കുന്നതിനെ കുറിച്ച് മാത്രം. എന്തു കൊണ്ട് സ്ത്രീകള്‍ക്കെതിരെ ആക്രമങ്ങള്‍? ഇതിനെന്ത് പരിഹാരം? സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് എന്ത് നടപടി വേണം?  സമൂഹം എങ്ങനെ ഇടപെടണം? ആര്‍ക്ക് എന്തു ചെയ്യാനാവും?..... ഒരു ചര്‍ച്ചയും എവിടേയും ഇല്ല... മനോരമയില്‍ ഇല്ല മേരിയിലും ഇല്ല....

സമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളെ കുറിചുള്ള അറിവില്ലായ്മയും  തല്‍പര്യമില്ലായ്മയുമാണ് 'മനോരമകള്‍' സൃഷ്ടിച്ച 'ഉത്തരാധുനീക' യുവത്വത്തിന്‍റെ പൊതു സ്വഭാവം..മേരിയും ഇതില്‍ നിന്ന് മോചിതയാണെന്ന് തോന്നുന്നില്ല.. കൂടംകുളം സമരത്തെ കുറിച്ചും, ആണവ കരാറിനെക്കുറിച്ചും, റിട്ടയില്‍ മേഖലയിലെ വിദേശ കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റത്തെ കുറിച്ചും.... ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്ത തലമുറയാണിത്, എന്തിനേറെ ദിനേന 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന കേരളത്തിലെ റോഡുകളെക്കുറിച്ച് എവിടെയാണ് ചര്‍ച്ച നടക്കുന്നത്?

 കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ എത്ര പീഡിപ്പിച്ചു/ഏതൊക്കെയാണ് 'സാധനങ്ങള്‍'? എന്നറിയാനുള്ള തിടുക്കമാണ് നമുക്ക്, ഒരു പതിറ്റാണ്ടിലേറെ കേരളത്തിന്‍റെ വ്യവസായ മന്ത്രി ആയിരുന്ന, ഇപ്പൊഴും തുടരുന്ന കുഞ്ഞാലിക്കുട്ടി  വ്യവസായ മേഖലയ്ക്ക് എന്ത് നേട്ടമുണ്ടാക്കി? ഭരണകര്‍ത്താവ് എന്ന നിലക്ക്  അദ്ദേഹത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെ എന്നൊരു പരിശോധന നടക്കുന്നുണ്ടോ? ഈ 'ഗ്യാപ്പിലാണ്' രാഷ്ട്രീയ മേലാളന്മാര്‍ രക്ഷപ്പെടുന്നത്....
ആകെക്കൂടി ഇത്തിരി വരുന്ന ഫേസ് ബുക്കിന്‍റെ സ്റ്റാറ്റ്സ് മെസ്സേജില്‍ ലോകത്തെ സകലമാന വിഷയങ്ങളും കൂടി 'ചര്‍ച്ചി'ച്ചു കളയാം....ഒന്ന് പോടാ ഹുവേ.. എന്നല്ലേ പറയാന്‍ വരുന്നത്, സംഗതി ശരിയാണ് നാളെ തന്നെ നാട് നന്നാക്കി കളയാം എന്ന 'ഷാജി കൈലാസ്' ചിന്തയൊന്നുമില്ല പക്ഷേ   ഇത്രയേറെ അനുവാചകര്‍ ഉള്ള, വേണ്ടപ്പെട്ട പലരും ശ്രദ്ധിക്കുന്ന,  മേരിയെപ്പോലൊരാള്‍ക്ക് ചെറിയ ചില ചലനങ്ങള്‍ എങ്കിലും ഉണ്ടാക്കാന്‍ കഴിയും...
ലങ്കയിലേക്ക് പാലം കെട്ടിയത് അണ്ണാറക്കണ്ണനല്ല എന്ന് നമുക്ക് എല്ലാം അറിയാം, എന്നാല്‍ തന്നാലാവത് ചെയ്ത അണ്ണാറക്കണ്ണനെ മാത്രമേ നമുക്കോര്‍മയുള്ളൂ...    

കുടുംബവും കുട്ടികളും ഹൃദയ സ്പൃക്കായ  ബാല്യ-കൌമാര കാല അനുഭവങ്ങളും പാചകം വരെ മനോഹരമായി പങ്കുവെക്കുന്നുണ്ട് മേരി, ലേഖനങ്ങളില്‍ മാത്രമല്ല സ്റ്റാറ്റസ് മെസ്സേജുകളില്‍ പോലും  കവിത ചാലിക്കാന്‍ കഴുന്ന ഈ വയനാട്ടുകാരി മിടുക്കിയെ അഭിനന്ദിക്കാതെ വയ്യ ....

പുതുവല്‍സരാശംസകള്‍ മേരിക്ക് ..... നല്ല ധമ്മില്..... 2013 മേരിക്കും  ഫേസ് ബുക്കിനും .... എല്ലാവര്ക്കും  .... ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍ സമ്മാനിക്കട്ടെ   

                        

7 comments:

  1. എന്‍റെ പോന്നു വെള്ളരി പ്രാവേ, പതുക്കെപ്പറ, ഇന്‍കം ടാക്സ് കാര് കേട്ടാല്‍ പണിയാകും.....

    ReplyDelete
  2. http://www.youtube.com/watch?v=ahSElio48SE

    Thodi se to lift karaade....

    Muche bhee zara lift karaa de....:)

    Adnan "Swameeeeee...."

    :) :) :)

    ReplyDelete
  3. വെള്ളരി പ്രവേ.. ഞമ്മള്‍ വെള്ളരി പ്രാവിന്‍റെ 'ചങ്ങായി' ആണ്, എല്ലാവരുടെയും ചങ്ങായി,... താങ്ക്സ് ചങ്ങായി

    ReplyDelete
  4. ചങ്ങായി....ചങ്ങായി....

    ReplyDelete
  5. സില്‍സില നൂരിയ്യ: കേരള

    ഈ ബ്ലോഗില്‍ പറയുന്ന കാര്യങ്ങളുമായി സില്‍സില നൂരിയ:ക്ക് യാതൊരു ബന്ധവുമില്ല ഇത്തരം ബ്ലോഗുകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. സില്‍സില നൂരിയ്യ:യില്‍ പെട്ടവര്‍ ഇത്തരം ബ്ലോഗുകലുമായും, വാര്‍ത്തകളുമായും സഹകരിക്കുവാന്‍ പാടില്ല.

    ReplyDelete
  6. @സില്‍സില നൂരിയ്യ കേരള,

    എന്‍റെ സില്‍സില നൂരിയ്യേ, മേരിലില്ലിയും നിങ്ങളുടെ മെമ്പര്‍ ആയിരുന്നോ?
    അറിയത്തില്ലായിരുന്നു കെട്ടോ? അവരെ പുറത്താക്കിയതാണോ? അത് കൊണ്ടാണോ ഇത്ര കലിപ്പ്?

    സില്‍സില നൂരിയ്യയും ഈ ബ്ലോഗും ബന്ധം ഉണ്ട് എന്ന്‍ ആരെങ്കിലും പറഞ്ഞോ ?
    സില്‍സില നൂരിയ്യ കേരള എന്ന മനുഷ്യന്‍റെ തലക്ക് ഒരല്‍പ്പം 'വെളിവ്' കൊടുക്കണേ എന്‍റെ തംബുരാനേ...

    ReplyDelete