Sunday 3 February 2013

സ്ത്രീ അമ്മയാണ് പെങ്ങളാണ് മകളാണ്....വേശ്യയാണ് കൂട്ടികൊടുപ്പുകാരിയാണ്


സൂര്യനെല്ലിയിലേക്ക്  ജനശ്രദ്ധ തിരിഞ്ഞതോടെ സ്ത്രീപീഡന വാര്‍ത്തകളുടെ സ്ഥാനം വീണ്ടും പത്രങ്ങളുടെ ഉള്‍പ്പെജില്‍ നിന്ന് ഒന്നാം പേജിലേക്ക് മാറിയിരിക്കുന്നു.  അലക്കിത്തേച്ച വസ്ത്രവും നിത്യേനയുള്ള കുളിയും മാത്രമേ കേരളത്തില്‍ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായി അവശേഷിക്കുന്നുള്ളൂ...... ഡല്‍ഹിയിലെയും സൂര്യനെല്ലിയിലെയും രാജ്യത്തെ ഒട്ടനവധി പെണ്‍കുട്ടികളുടെയും 'മാനം' മാനം മുട്ടെ ഉയരുന്ന ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നു, സ്ത്രീയുടെ 'നാളെകള്‍' ഉത്തരവാദിത്ത്വ ബോധമുള്ള ഓരോ പൌരനിലും ആധിയും ആശങ്കയും ഉളവാക്കുന്നു.

ഈ കുതൂഹുലങ്ങള്‍ക്കിടയില്‍ പക്ഷേ നിസ്സഹായനായ പുരുഷന്‍റെ അഭിമാനം നിര്‍ദ്ദാക്ഷിണ്യം ചവിട്ടി മെതിക്കപ്പെടുന്നത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ നിന്നുള്ള  ഒരു വാര്‍ത്ത നോക്കുക.

ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, ഡ്രൈവര്‍ അറസ്റ്റില്‍.,.ബാംഗ്ലൂരില്‍ നഴ്സായി ജോലിചെയ്യുന്ന സ്ത്രീയാണ് 'ഇര'.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെയോ പുരുഷനെയോ നമുക്കറിയില്ല, സംഭവത്തിന്‍റെ നിജസ്ഥിതിയും അറിയില്ല.
പക്ഷേ ഒന്ന്‍ നമുക്കറിയാം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒരു വാര്‍ത്തയാണിത്, ബാംഗ്ലൂരില്‍ നിന്ന് ഈ സ്ത്രീ നാട്ടിലേക്ക് സ്വന്തമായി 'ബസ്സ് വിളിച്ച്' വന്നതല്ലല്ലോ, ഒരാളെയും കൊണ്ട് ബാംഗ്ലൂരില്‍ നിന്ന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകാരും ഇല്ല , ഈ ബസ്സില്‍ വേറെ യാത്രക്കാര്‍ ആരുമില്ലേ   എന്ന ഒരു ചോദ്യം ബാക്കിയാവുന്നില്ലേ?
 മറ്റ് യാത്രക്കാര്‍ ഉള്ള ഒരു ബസ്സില്‍ വെച്ച് ഉറങ്ങിക്കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന്‍ പറഞ്ഞാല്‍ ആ 'പീഡനം' ഒരു ഫുള്‍സ്കോപ്' പീഡനം ആവാന്‍ വഴിയില്ല.

നാല്   സാധ്യതകള്‍ ആണ് ഉള്ളത്.
ഒന്ന്. ഡ്രൈവര്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുകയോ പിടിക്കുകയോ തലോടുകയോ ചെയ്തുകാണും  - അത് പീഡനം തന്നെയാണ്

രണ്ട്. ഏയ് ഓട്ടോയില്‍ മോഹന്‍ലാല്‍ ഓട്ടോക്ക് പിന്നിലേക്ക് കയ്യിട്ട പോലെ വല്ല ജാക്കി ലിവറും എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീക്ക് തന്നെ പിടിക്കാന്‍ വരുന്നു എന്ന്‍ തോന്നിയിട്ടുണ്ടാകും

മൂന്ന്. സ്ത്രീക്ക്  ഡ്രൈവറോട്  വല്ല മുന്‍വൈരാഗ്യവും ഉണ്ടാകും.

നാല്. മറ്റാര്‍ക്കോ വേണ്ടി ഡ്രൈവര്‍ക്ക് ഒരു 'പണി' കൊടുക്കാന്‍ സ്ത്രീ തയ്യാറായിട്ടുണ്ടാവും.

(ദയവു ചെയ്ത് ഇതിന്‍റെ പേരില്‍ എനിക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുക്കരുത്, ഈ കേസില്‍ ഉള്ള  സ്ത്രീയുടെ ഉരോ പേരോ എനിക്കറിയില്ല, എനിക്കവരോട് വെറുപ്പോ വൈരാഗ്യമോ ഇല്ല.   അവര്‍ ഒരു നല്ല സ്ത്രീ തന്നെയാണ് എന്ന് ഉറപ്പിക്കുന്നു. ഒരു ഉദാഹരണമായി ഈ സംഭവത്തെ എടുക്കുന്നു എന്നേയുള്ളൂ.)

ഈ നാല് സാധ്യതകളില്‍ ഒന്നാമത്തെ  സാധ്യത മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ. സ്ത്രീയുടെ വാക്ക് അംഗീകരിച്ചു , അവളിലെ അമ്മയെയും സഹോദരിയെയും, മകളെയും  മുഖവിലക്കെടുത്തു.

ഇത് പോലെ മറ്റൊരു സംഭവം ഈ അടുത്ത കാലത്തുണ്ടായി, ട്രൈനില്‍ ബാത്റൂമിലേക്ക് പോകുന്നതിനിടെ തന്നോട് ഗോഷ്ടികാണിച്ച യുവാവിനെതിരെ മാധ്യമ പ്രവര്‍ത്തക കേസുകൊടുത്തു.
അവിടെയും മേല്‍പ്പറയപ്പെട്ട സാധ്യതകള്‍ ഉണ്ടായിരുന്നു.
'പുരുഷ സുഹൃത്തുക്കളോടൊപ്പം' മൂക്കറ്റം കള്ളുകുടിച്ച് കൂട്ടത്തില്‍ 'കാര്യശേഷി' ഉള്ളവന്‍റെ കൂടെ കിടന്നുറങ്ങുന്ന 'മാധ്യമ പ്രവര്‍ത്തകമാരും, അവതാരകമാരും  ആവശ്യത്തിലേറെയുണ്ട്  നമ്മുടെ നാട്ടില്‍.
അത് പക്ഷേ പരിഗണിക്കപ്പെട്ടില്ല, സ്ത്രീയുടെ വാക്ക് മുഖവിലക്കെടുത്തു, കാരണം അവള്‍ അമ്മയാണ്, പെങ്ങളാണ്... മകളാണ്.

ഈ രണ്ടു സംഭവങ്ങളിലും ഇതിന് സമാനമായ മറ്റ് സംഭവങ്ങളിലും പുരുഷന് സംഭവിച്ചത് എന്താണ്?
അവന്‍റെ പടവും പേരും വീട്ടുപേരും എല്ലാം പത്രങ്ങളില്‍ വന്നു. അച്ഛനും അമ്മയും പെങ്ങളും സഹോദരനും അയല്‍ക്കാരും കൂട്ടുകാരും എല്ലാം ഉള്ള ഒരു പുരുഷന്‍റെ അഭിമാനം എന്നെന്നേക്കുമായി തകര്‍ന്നു തരിപ്പണമായി,പുരുഷന്‍  ഒരു നിരപരാധി ആകാനുള്ള ഒരു ശതമാനം സാധ്യത പോലും വകവെച്ചു  കൊടുത്തില്ല,
അമ്മയും പെങ്ങളും മകളുമായ സ്ത്രീയുടെ വാക്കിന് വിലകല്‍പ്പിച്ചു, അവളുടെ വാക്കിനപ്പുറം ഒരു തെളിവും ആര്‍ക്കും വേണ്ട.
കള്ളിയും... വേശ്യയും, കൂട്ടികൊടുപ്പ്കാരിയും കൂടിയാണ് സ്ത്രീ എന്ന സത്യം എന്തേ പരിഗണിക്കപ്പെടുന്നില്ല?

കേരളത്തിലെ സ്ത്രീപീഡന കേസ്സുകളില്‍ ഭൂരിപക്ഷവും കള്ളക്കേസുകള്‍ ആണെന്ന് പരിതപിച്ചത് വനിതാ കമ്മീഷന്‍ അധ്യക്ഷയാണ്. സ്ത്രീപീഡനക്കേസുകളുമായി കോടതി കയറി ഇറങ്ങി മാനം കെട്ട്  നടക്കുന്ന ഭൂരിപക്ഷം പുരുഷന്മാരും  നിരപരാധികളാണ്   എന്നല്ലേ ഇപ്പറഞ്ഞതിന് അര്‍ത്ഥം. സ്ത്രീയുടെ മാനത്തിന്‍റെ നൂറിലൊന്ന് വില പോലും പുരുഷന്‍റെ അഭിമാനത്തിന് വേണ്ട എന്ന് തീരുമാനിച്ചത് ആരാണ്?


നാം കേള്‍ക്കുന്ന ഓരോ സ്ത്രീപീഡന വാര്‍ത്തയിലും ഇടനിലക്കാരിയായ ഒരു സ്ത്രീയുണ്ട്. എന്നിട്ടും സ്ത്രീയുടെ വാക്കിന് വിലയുണ്ട്. ഓരോ 'പീഡന' കേന്ദ്രത്തിനും ഒരു നടത്തിപ്പുകാരിയുണ്ട്.   അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന വാര്‍ത്തയോളം അമ്മ മകളെ കൂട്ടിക്കൊടുക്കുന്ന വാര്‍ത്തകളുമുണ്ട്.
പണത്തിന് വേണ്ടി പുരുഷന്‍ ചെയ്യുന്ന എല്ലാ അക്രമങ്ങളും അതിലപ്പുറവും സ്ത്രീയും ചെയ്യുന്നു. അവള്‍ വേശ്യയാകുന്നു, കൂട്ടികൊടുപ്പ്കാരിയാകുന്നു   കാള്‍ ഗേള്‍, സ്പൈ ഗേള്‍ തുടങ്ങിയ 'മുന്തിയ; ഇനം പേരുകള്‍ സ്വീകരിച്ചു കൊണ്ട് പണത്തിന് മുമ്പില്‍ അവള്‍ ഉടുതുണി അഴിക്കുന്നു      എന്തിനേറെ   സെര്‍ബിയന്‍ പ്രധാനമന്ത്രിക്കൊരു പണി കൊടുത്ത് ചാനലിന്‍റെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍   അടിവസ്ത്രം വരെ അഴിച്ച് ക്യാമറക്ക് മുമ്പില്‍ തുറന്നു വെച്ച് കൊടുത്ത  'മാധ്യമ പ്രവര്‍ത്തക  വരെയാകുന്നു അവള്‍.,
ഒരു പുരുഷന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഇത്തരം നെറികേടുകള്‍ കാണിക്കുന്ന സ്ത്രീയുടെ വാക്കിന് പക്ഷേ വിലയുണ്ട്, കാരണം അവള്‍ ദേവിയാണ് അമ്മയാണ്, പെങ്ങളാണ്, മകളാണ്....... മണ്ണാങ്കട്ടയാണ്.

അവള്‍ ദേവിയാണെങ്കില്‍ അവന്‍ ദേവനാണ്.
അവള്‍ അമ്മയാണെങ്കില്‍ അവന്‍ അച്ഛനാണ്.
അവള്‍ സഹോദരിയാണെങ്കില്‍ അവന്‍ സഹോദരനാണ്
അവള്‍ മകള്‍ ആണെങ്കില്‍ അവന്‍ മകനാണ്.
അവളുടെ 'മാനം' എത്ര വലുതാണോ അത്രത്തോളം വലുതാണ് അവന്‍റെ അഭിമാനം.

ഇതൊന്നു ഉറക്കെ വിളിച്ചു പറയാന്‍ പുരുഷന്‍ ഇനിയും കാത്തിരിക്കണോ? സ്ത്രീ ദേവി മാത്രമല്ല മൂധേവി കൂടിയാണ്.
അവള്‍ ഇര മാത്രമല്ല, 'അര'കൊണ്ട് 'ഇരയെ' തേടുന്നവളുമാണ്.
ഒരു സ്ത്രീയുടെ വാക്ക് കൊണ്ട് തന്‍റെ ജീവിതം തരിപ്പണമാവാനുള്ള സാധ്യത ഓരോ പുരുഷന്‍റെയും തലക്ക് മുകളില്‍ ഡമോക്ലാസിന്‍റെ വാളുപോലെ തൂങ്ങിക്കിടക്കുന്നു. എന്നിട്ടും പുരുഷന് ശബ്ദം നഷ്ട്ടപ്പെടുന്നത് എന്തുകൊണ്ടാണ്?

കോടതി വിധിക്കും വരെ 'പ്രതി' കുറ്റവാളിയല്ല എന്ന യഥാര്‍ഥ്യം പോലും വിസ്മരിച്ചുകൊണ്ട്  സ്ത്രീയുടെ വാക്കിന് പുറത്ത് അറെസ്റ്റ് ചെയ്തു ജയിലില്‍ അടക്കപ്പെടുന്നവന്‍റെ ഫോട്ടോയും അഡ്രെസ്സും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എത്തിച്ചു കൊടുക്കുന്ന നിയമ സംവിധാനത്തിന് മുന്നില്‍  പുരുഷന് ഓഛാനിച്ച് നില്‍ക്കുന്നത് എന്തിനാണ്?

എല്ലാം പുരുഷ കേന്ദ്രീകൃതം എന്ന് വിലപിക്കുമ്പോഴും പുരുഷന്‍റെ ജീവന് വില പറയുന്ന ഒരു കരിനിയമം അവനെ അലോസരപ്പെടുത്തുന്നില്ല എന്നത് എത്രത്തോളം ആശ്ചര്യകരമാണ്? അവളുടെ നാഭിക്കുഴിയില്‍ അഭിമാനം പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥയില്‍നിന്ന് പുരുഷന്‍ മോചനം നേടുന്നത് എന്നാണ്?  

 ഓരോ പുരുഷനും ഭയപ്പെടണം, ഒരു തെമ്മാടി സ്ത്രീ വിചാരിച്ചാല്‍ നിങ്ങളുടെ, അച്ചന്‍റെ, മകന്‍റെ, സഹോദരന്‍റെ അഭിമാനം പിച്ചിചീന്തപ്പെടും, വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നാടുനീളെ പായുന്ന മാധ്യമ പിമ്പുകള്‍ മുന്നും പിന്നും നോക്കാതെ പുരുഷനെ സമൂഹത്തില്‍ നഗ്നരാക്കും.

മലയാളത്തിന്‍റെ 'മഹിമ' നല്‍കിയ വാര്‍ത്തയില്‍ മറ്റൊരു 'പിമ്പു' പണി കൂടി ചെയ്തിരിക്കുന്നു, സ്ത്രീ 'പീഡിപ്പിക്കപെട്ട' ബസ്സിന്‍റെ നമ്പരും കമ്പനിയുടെ പേരും വാര്‍ത്തയിലുണ്ട്,   "കല്ലട" എന്ന ബസ് കമ്പനി എന്‍റെ അമ്മായി അപ്പന്‍റെ വകയല്ല, എന്നു കരുതി ചോദിക്കാതിരിക്കാന്‍ വയ്യ . പത്ര റിപ്പോര്‍ട്ടര്‍ തയ്യാറാക്കുന്നത് എഫ് ഐ ആര്‍ ആണോ? ഈ  വാര്‍ത്തയില്‍ ബസ് കമ്പനിയുടെ പേരിനും ബസ് നമ്പറിനും എന്ത് പ്രാധാന്യമാനുള്ളത്.? കേരളത്തിലും പുറത്തുമായി നിരവധി സര്‍വ്വീസുകള്‍ നടത്തുന്ന ആ കമ്പനിയുടെ ബസ്സില്‍ ഒരു മകളെ ഒറ്റക്ക് കയറ്റി വിടുന്ന അച്ഛന് ഇതാ പീഡിപ്പിക്കുന്ന ബസ് അല്ലേ എന്ന വേവലാതിയുണ്ടാവില്ലേ? ആസ്ഥാപനത്തിന് ഒരു അഭിമാനം ഇല്ലേ? അതോ ഞങ്ങളുടെ പത്രത്തിന് ഇല്ലാത്തത് അവനും വേണ്ട എന്നാണോ?

സിനിമാ സീരിയല്‍ നടന്‍ ശ്രീനാഥ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആ ഹോട്ടലിന്‍റെ പേരും മുറിയുടെ നമ്പരും വരെ എഴുതിയാണ് ചിലപത്രങ്ങള്‍ വാര്‍ത്തക്ക് 'പൂര്‍............ ...ത്തീകരണം നല്‍കിയത്. ഫലം ഹോട്ടല്‍ ഉടമക്ക് അപമൃത്യു നടന്ന ആ മുറി സ്ഥിരമായി പൂട്ടിയിടേണ്ടിവന്നു.  
മാധ്യമ പ്രവര്‍ത്തനം എന്നാല്‍ നശീകരണ പ്രവര്‍ത്തനമാണോ?
കുറ്റവാളിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്നു പറയാറുണ്ട്, കേരളത്തില്‍ അത് മാധ്യമ പ്രവര്‍ത്തനം എന്ന് മാറ്റിപ്പറയേണ്ടി വരുന്ന അവസ്ഥയാണ്.
തലക്ക് വെളിവുള്ള മാധ്യമ പ്രവര്‍ത്തകര്‍ സൂക്ഷിക്കുന്നത് നന്ന്, ക്ഷമയുടെ നെല്ലിപ്പടിയില്‍ ആണ് സമൂഹം. ഇനിയും മുമ്പോട്ട് പോയാല്‍ അവര്‍ കേറി നിരങ്ങും, ക്യാമറയും മൈക്കും ഡെസ്കും സ്റ്റുഡിയോയും എല്ലാം കൂടി ആണ്‍ പിള്ളേര്  ചവിട്ടിക്കൂട്ടും... തോക്കിന്‍ കുഴലിന് മുമ്പില്‍ മുല്ലപ്പൂവിരിയിക്കുന്ന കാലമാണ്.  

 'സ്ത്രീ ആയുധവുമായി ജനിക്കുന്നു' എന്ന ഒരു ഹിറ്റ് പരാമര്‍ശം ഉണ്ട് 22 എഫ് കെ യില്‍.,
ഒരു കത്തി വീട്ടില്‍ ഉണ്ടെങ്കില്‍ നല്ലതാണ്, കറിക്ക് അരിയാനും, മീന്‍വെട്ടാനും, പുല്ലുവെട്ടാനും തുടങ്ങി എല്ലാ ഉപകാരത്തിനും അത് കൂടിയേ തീരൂ  , അതേ ആയുധം തന്നെ പള്ളയ്ക്ക് കേറ്റാനും തലവെട്ടാനും ധാരാളമാണ് എന്ന കാര്യം ഓര്‍ത്തിരുന്നാല്‍ പുരുഷന് നന്ന്.

സ്ത്രീ ദേവിയും അമ്മയും പെങ്ങളും മകളും തന്നെയാണ്...ആ ബഹുമാനവും ആദരവും അവള്‍ അര്‍ഹിക്കുന്നു, സൂര്യനെല്ലിയിലെയും, കവിയൂരിലെയും ഡെല്‍ഹിയിലെയും പെണ്‍ കുട്ടികള്‍ അനുഭവിച്ച പീഡന പര്‍വ്വങ്ങള്‍ക്ക് സമൂഹം കണക്ക് ചോദിക്കണം, എത്ര ഉന്നതരായാലും പ്രതികള്‍ ശിക്ഷിക്കപ്പെടണം, സ്ത്രീയെ വെറും ലൈംഗീക ഉപകരണം മാത്രമായി കാണുന്ന, 'മുഖത്തടിച്ചും'...മയക്കുമരുന്ന് നല്‍കിയും അവളില്‍ കാമപൂര്‍ത്തീകരണം തേടുന്ന പുരുഷന് മേല്‍ നിയമത്തിന്‍റെ പിടിമുറുകണം. ബാജിമാര്‍ ഒരു കാരണവശാലും  രക്ഷപ്പെടരുത്.

പക്ഷേ   അമ്മയ്ക്കും പെങ്ങള്‍ക്കും മകള്‍ക്കും കൊടുക്കേണ്ട സ്നേഹാദരവുകള്‍  പിടിച്ചുപറി ക്കാരിയും  കൂട്ടി കൊടുപ്പുകാരിയും കൊള്ളക്കാരിയുമായ സ്ത്രീക്ക് അനുവദിച്ചാല്‍ പുരുഷന്‍ ആണും പെണ്ണും കെട്ടവന്‍ ആകും. സമൂഹത്തില്‍ മഹാഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും മാന്യമായി ജീവിക്കുന്നവരാണ്, പുരുഷന്‍റെ കയ്യേറ്റത്തില്‍ നിന്ന് സ്ത്രീയെ രക്ഷിക്കാന്‍ കാണിക്കുന്ന ജാഗ്രത. സ്ത്രീയുടെ കെണിയില്‍ പെടുന്ന പുരുഷന്‍റെ കാര്യത്തിലും ഉണ്ടാവണം.  
ഒരു സ്ത്രീയുടെ വാക്ക് കൊണ്ട്, മറ്റൊരു തെളിവും പരിഗണിക്കാതെ പുരുഷന്‍റെ അഭിമാനം പിച്ചി ചീന്താന്‍ അവസരം നല്‍കുന്ന നിയമം അങ്ങേയറ്റം യാഥാസ്ഥികമാണ്. സ്ത്രീയെ പുരുഷനോടൊപ്പം എത്തിക്കാന്‍  പുരുഷനെ പിടിച്ച് താഴ്ത്തുകയല്ല, സ്ത്രീയെ  ഉയര്‍ത്തുകയാണ് വേണ്ടത്.


'പുരുഷന്‍ നന്നായാല്‍ സ്വര്‍ഗ്ഗത്തോളം നന്നാവും.
മോശമായാല്‍ ഭൂമിയോളം മോശമാകും
സ്ത്രീ നന്നായാല്‍ സ്വര്‍ഗ്ഗത്തോളം നന്നാവും
മോശമായാല്‍ നരകത്തോളം മോശമാവും.

ഇതൊരു 'സ്ത്രീവിരുദ്ധ-യാഥാസ്ഥിക-പിന്തിരിപ്പന്‍' ലേഖനം തന്നെ അല്ലേ? അങ്ങനെ പരിതപിക്കാന്‍ കുറെ 'ആണുങ്ങള്‍' എക്കാലത്തും ഉണ്ടാവും പക്ഷേ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍  അടുത്ത ജന്മം ആണായി പിറക്കാനുള്ള അവസരം പോലും ഒടയ തമ്പുരാന്‍ നിഷേധിച്ചുകളയില്ലേ?          



25 comments:

  1. അവള്‍ ദേവിയാണെങ്കില്‍ അവന്‍ ദേവനാണ്.
    അവള്‍ അമ്മയാണെങ്കില്‍ അവന്‍ അച്ഛനാണ്.
    അവള്‍ സഹോദരിയാണെങ്കില്‍ അവന്‍ സഹോദരനാണ്
    അവള്‍ മകള്‍ ആണെങ്കില്‍ അവന്‍ മകനാണ്.
    അവളുടെ 'മാനം' എത്ര വലുതാണോ അത്രത്തോളം വലുതാണ് അവന്‍റെ അഭിമാനം.

    ReplyDelete
  2. ശരി തന്നെ
    ഉറക്കെപ്പറയേണ്ട കാര്യം

    ReplyDelete
  3. നല്ല ഒന്നാന്തരം ലേഖനം. അല്ലെങ്കിലും നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഈ ആള്കാര്ക് വേണ്ടി വാദിക്കാന്‍ ആരെങ്കിലും ഒന്നുണ്ടായല്ലോ. ഭാഗ്യം. അതിനു തിരഞ്ഞെടുത്ത സമയം അതിലേറെ ഉചിതമായി. ഒരു തെറ്റും ചെയ്യാത്ത ആ പാവം കുര്യച്ചനെ എല്ലാവരും കൂടി ക്രൂശിക്കുന്നു. ഈ പുരുഷ പീഡനത്തിന്റെ ഒരു മികച്ച ഉദാഹരണമാണല്ലോ ഈ കേസ് തന്നെ ? സുകുമാരന്‍ നായരുമായി എങ്ങനെ നാട് നന്നാക്കാം എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്തായിരുന്നു കുര്യച്ചനെ ഈ ദുഭൂതം പിടി കൂടിയത് തന്നെ. എന്നിട്ടോ?പീഡിപ്പിച്ച പെണ്‍കുട്ടിക്ക് വെച്ചടി വെച്ചടി കയറ്റം മാത്രം. എല്ലാ കോടതികളില്‍ നിന്നും "അനുകൂല വിധികള്‍". ജീവിതത്തില്‍ എല്ലാവിധ സുഖ സൌകര്യങ്ങളിലും ആറാടി ജീവിക്കുന്നു. അതാണ്‌ ഇവിടുത്തെ ഒരു ക്രൂര വ്യവസ്ഥിതി. പീഡിപ്പിക്കുന്ന പെണ്ണുങ്ങള്‍ക്ക് നേട്ടങ്ങളും സുഖങ്ങളും മാത്രം(അങ്ങനെ ഒരു "സുഖത്തിനു" വേണ്ടി ആയിരുന്നു ഈ 40 പേരെ പീഡിപ്പിച്ചത് എന്ന് നമ്മുടെ ഹൈ കോടതി കണ്ടെത്തിയില്ലേ ?). നമ്മുടെ പാവം കുര്യച്ചനൊ ? "വെറും" ഒരു സ്പീകര്‌ ആയി രാജ്യസഭയില്‍ ചൊറിയും കുത്തി ഇരിക്കുന്നു. മാത്രമല്ല ഈ അവസാനം വരെ ഓഫീസിലെ "മോഷണത്തിന്" കേസില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയാണ് ഇത് എന്ന് കൂടി കാണണം(ഇങ്ങനെ നിരന്തരം ഈ "മുധേവി" യുടെ പിന്നാലെ നടക്കാന്‍ കുര്യച്ചന്റെ ഗവര്‍മെന്റു ഇപ്പോഴും ഉണ്ടായത് സത്യത്തിന്റെയും നീതിയുടെയും ഭാഗ്യം ! ). പിന്നെ, എല്ലാം പറയണമല്ലോ, കര്‍ത്താവിന്റെ കൃപ കൊണ്ട് ലേഖകനെപ്പോലെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ചില പുണ്യാളന്മാര് വഴിയിലൊക്കെ ഉണ്ടായിരുന്നു. ആ പാവം ശശിയും ദാമോദരനും കൂടി ഒരു വിധമാണ് ഇവിടെ കാര്യങ്ങളൊക്കെ ശരിയാക്കി ഈ പീഡിതനെ ഒന്ന് കര കയറ്റിയത്. പിന്നെ, എന്നും സത്യത്തിനും നീതിക്കും ഒപ്പം മാത്രം നിന്ന നീതിയുടെ പടവാള്‍ ബാലകൃഷ്നേട്ടന്‍ സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത് കൊണ്ട് തടി കേടാകാതെ രക്ഷപ്പെട്ടു എന്ന് ചുരുക്കാം(ഈ പുണ്യാളന്‍ കാരണം കണ്ണീരില്‍ നിന്നും കര കയറിയ പാവങ്ങള്‍ അംബാനി തൊട്ടു റെഡി സഹോദരങ്ങള്‍ വരെ നിരവധി). ഇതാ, ഇപ്പോള്‍ വേറെ എര്പാടില്ലാത്ത മാധ്യമങ്ങളും ചില വിവരദോഷികളും കൂടി വീണ്ടും ഇറങ്ങിയിട്ടുണ്ട്. പക്ഷെ, "ഈ വക വിഷയങ്ങളില്‍ " എന്നും "ഇരകളുടെ" ഭാഗത്ത്‌ നിന്ന ചരിത്രമുള്ള ഗവര്‍മെന്റു ഉള്ളത് കൊണ്ട് അല്പം പ്രതീക്ഷ ഉണ്ട്. അതാണല്ലോ ഇന്ന് തിരുവഞ്ഞൂര്‍ പറഞ്ഞത് അഡ്വക്കേറ്റ് ജനറലു തൊട്ടുള്ള പലരുമായും കൂടി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും എന്ന്. ഈ അഡ്വക്കേറ്റ് ജനറല് ഇതേ കേസില്‍ "ഇരകള്ക്" വേണ്ടി വാദിച്ച ആളായത് കൊണ്ട് അല്പം പ്രതീക്ഷ ഉണ്ട്. പിന്നെ ജോസഫ്‌ സ്തീഫന്‍ പോലുള്ള സ്വന്തം പാര്ടിക്കാര് വേറെയും "ഇരകളുടെ" കൂട്ടത്തില്‍ ഉണ്ട്.
    അങ്ങനെ എത്ര എത്ര കുര്യച്ചന്മാര് "ജീവിച്ചു മരിക്കുന്നു" ? നമ്മുടെ കുഞ്ഞാപ്പയെക്കള്‍ നല്ല ഉദാഹരണം വേറെ ഇല്ലല്ലോ ? ഒരു പെണ്ണ് (ക്ഷമിക്കണം മൂധേവി) വന്നു എന്തോ വിളിച്ചു പറഞ്ഞു എന്ന് കരുതി ഇങ്ങനെ ഒരു മനുഷ്യനെ ക്രൂശിക്കാവോ ? പീഡിപ്പിച്ച പെണ്ണ് സമൂഹത്തില്‍ എല്ലാ വിധ അന്തസും ആദരവും ആസ്വദിച്ചു കൊണ്ട് ജീവിക്കുന്നു. നമ്മുടെ കുഞ്ഞാപ്പയോ ? കഷ്ടപ്പെട്ട് മന്ത്രിപ്പണി എടുത്തു പ്രാര്‍ത്ഥനയും സാമൂഹിക സേവനവും ആയി ജീവിതം തള്ളി നീക്കുന്നു. ഈ പാവത്തിനോടൊക്കെ ഇങ്ങനെ ചെയ്യാന്‍ മനസ്സ് വരുന്നതെങ്ങിനെ എന്നാണ് എനിക്ക് മനസ്സിലാകാത്തത്. അതും പറ്റുമെങ്കില്‍ അഞ്ചു നേരവും നിസ്കരിക്കാന്‍ പാണക്കാട് പള്ളിയില്‍ തന്നെ പോകുന്ന ഈ പരമ യോഗ്യന്‍ ? പിന്നെ, ഈ പറഞ്ഞ ശശിയേട്ടനും ദാമോദരനും അത് പോലെ നമ്മുടെ പീറ്ററു സാറും തങ്കപ്പനു സാറും ഒക്കെ "മനസ്സറിഞ്ഞു" സഹായിച്ചത് കൊണ്ട് ഒരു വിധം കര പറ്റി എന്ന് പറയാം (?). അല്ലെങ്കിലും അത് തന്നെ ഒരു നല്ല തെളിവല്ലേ ?എണ്ണിയാലോടുങ്ങാത്ത അത്ര ജാതിയിലും മതത്തിലും പെട്ടവര് ഇങ്ങനെ യോജിപ്പില്‍ പ്രവര്‍ത്തിക്കുന്ന വേറെ ഏതെങ്കിലും എടവാടുണ്ടോ നമ്മുടെ നാട്ടില്‍ ? (ബീവറേജസ് കോര്പറേഷന്റെ മുന്‍പില്‍ അല്ലാതെ ?) അതും പേരില് പോലും മുസ്ലിം എന്ന് പേറുന്ന ഒരു പാര്‍ടിയുടെ നേതാവിന് വേണ്ടി ? "ഇരകളുടെ യോജിപ്പ്" ഉയര്‍ന്നു വരുന്നത് സ്വാഭാവികം എന്ന് പറയാം. അത്ര തന്നെ. ഇങ്ങനെ എത്ര എത്ര ഉദാഹരണങ്ങള് ?
    കുറച്ചു കണക്കും കാര്യവുമൊക്കെ എന്തിനും വേണമല്ലോ ? അത് കൊണ്ട് പറയാം. കഴിഞ്ഞ 4 വര്‍ഷത്തെ ബലാത്സംഗത്തിന്റെ കണക്കു 68,000 -ഓളം വരുമെന്നാണ് കേട്ടത്. ഇതില്‍ വെറും 16,000 ത്തില്‍ താഴെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പറയുന്നു. അപ്പോള്‍ പിന്നെ ബാക്കിയെല്ലാം ഇത് പോലെ ഏതെങ്കിലും പുരുഷന്മാരെ പീഡിപ്പിച്ച "കേസ് കെട്ടുകള്‍" ആകാനാണ് സാധ്യത. ആലോചിക്കുമ്പോള്‍ ഞെട്ടലുളവാക്കുന്നു.!
    എനിക്കൊര്‍മ വന്നത് പണ്ട് നമ്മുടെ കരമന സാറ് ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞ ആ പ്രശസ്തമായ ഡയലോഗ് ആണ്. "ഇങ്ങനെ പോയാല്‍ പാവം കള്ളക്കടത് കാര് എങ്ങനെ ജീവിക്കും?" അല്ല, ഇങ്ങനെ പോയാല്‍ ഈ പാവം ആണുങ്ങള്‍ എങ്ങനെ ജീവിക്കും?

    ReplyDelete
  4. you said it man............. congrats

    ReplyDelete
  5. ഓരോ പുരുഷനും വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതും സ്ത്രീ വിരുദ്ധം ആയിപ്പോകും എന്ന്‍ പേടിച്ച് മിണ്ടാതിരിക്കുന്നതും ആയ സത്യമാണ് താങ്കള്‍ പറഞ്ഞത്.വേറിട്ട ചിന്തകള്‍ വേറിട്ട അവതരണം നന്ദായിട്ടുണ്ട്

    ReplyDelete
  6. kunjaali kuttiyum kuryanum thammil oru paad vethyaasam undu . Kunjaali kuttiku ethire aropanam unnayichathu panathinu vendi endum cheyyunna oru thara veshya aanu avale ithu parayipichathu rauf enna kalla frodum.... Avan kunjaalikuttiye cheet cheyyaan orukiya keni... But kuryan oru paavam penkuttiye nirdayam balaal sangam cheytha oru naraadhaman aanu avan oru kodathiyilum vicharanayum nerittittilla avan mathathinteyum adikaarathinteyum swaadeenathil rakshapettathanu kayinja 17 varsham ennaanu parayunnathu sathyam endu ennu oru shari aaya anweshanathil koode maathram purathu varum

    ReplyDelete
  7. തികച്ചും സത്യസന്ധമായ നിരീക്ഷണം. അഭിനന്ദനാര്‍ഹമായ ലേഖനം

    ReplyDelete
  8. ഇരയുടെ ,മൊഴിമാത്രം മതിയത്രേ ഏതൊരു പുരുഷനെയും യാതൊരു അനേഷണവും കൂടാതെ പിടിച്ചങ്ങ് അകത്തിടാന്‍ !!
    ഇര ഇരയാണെന്ന് ഇരയങ്ങു തീരുമാനിച്ചാ മതിയോ ?
    ഏതൊരു സ്ത്രീക്കും ഒരു ഇരച്ചമഞ്ഞു നിരപരാദിയായ ഏതൊരു പുരുഷനെയും അഴിക്കുള്ളിലാക്കാന്‍
    അവസരം കൊടുത്താല്‍ ??
    ഇങ്ങനെയുള്ള ഏകപക്ഷീയമായ പെണ്ണ് പക്ഷ നിയമങ്ങള്‍ ഈ രാജ്യത്ത് പടച്ചുവിടാന്‍ തുടങ്ങിയാല്‍ ,
    ഈ രാജ്യത്തെ പുരുഷന്മാരുടെയെല്ലാം അവസ്ഥയെന്താവും ?? എന്താ ഇവിടുത്തെ പുരുഷന്മാരെല്ലാം
    സ്ത്രീകളെ പേടിച്ചു കഴിയണമെന്നാണോ ...........!
    ഇവിടുത്തെ പെണ്ണു കോന്തന്മാര്‍ ഉത്തരം പറയണം !

    ReplyDelete
  9. ഇരയുടെ ,മൊഴിമാത്രം മതിയത്രേ ഏതൊരു പുരുഷനെയും യാതൊരു അനേഷണവും കൂടാതെ പിടിച്ചങ്ങ് അകത്തിടാന്‍ !!
    ഇര ഇരയാണെന്ന് ഇരയങ്ങു തീരുമാനിച്ചാ മതിയോ ?
    ഏതൊരു സ്ത്രീക്കും ഒരു ഇരച്ചമഞ്ഞു നിരപരാദിയായ ഏതൊരു പുരുഷനെയും അഴിക്കുള്ളിലാക്കാന്‍
    അവസരം കൊടുത്താല്‍ ??
    ഇങ്ങനെയുള്ള ഏകപക്ഷീയമായ പെണ്ണ് പക്ഷ നിയമങ്ങള്‍ ഈ രാജ്യത്ത് പടച്ചുവിടാന്‍ തുടങ്ങിയാല്‍ ,
    ഈ രാജ്യത്തെ പുരുഷന്മാരുടെയെല്ലാം അവസ്ഥയെന്താവും ?? എന്താ ഇവിടുത്തെ പുരുഷന്മാരെല്ലാം
    സ്ത്രീകളെ പേടിച്ചു കഴിയണമെന്നാണോ ...........!
    ഇവിടുത്തെ പെണ്ണു കോന്തന്മാര്‍ ഉത്തരം പറയണം !

    ReplyDelete
  10. ദില്ലി ബലാല്‍സംഗം-കൊല
    ദില്ലി പെണ്‍കുട്ടി കോളേജില്‍ പഠിക്കുമ്പോള്‍ കാമുകനുമൊത്ത് സെക്കന്റ്‌ ഷോ കാണാന്‍ പോയി. മടങ്ങി വരുമ്പോള്‍ അര്‍ദ്ധരാത്രി 12 മണിക്ക് ഒരു ആളില്ലാത്ത ബസ്സില്‍ കയറി. (തെറ്റ്) സണ്‍ ഫിലിം ഒട്ടിച്ച, അകം പുറം കാണാന്‍ പറ്റാത്ത ഈ ബസ്സില്‍ എന്തിനു അവര്‍ കയറി? വീട്ടുകാര്‍ പഠിക്കാനായി ദില്ലിക്കയച്ച പെണ്‍കുട്ടി എന്തിന് അര്‍ദ്ധരാത്രിയില്‍ കറങ്ങാന്‍ പോയി ? (തെറ്റ് ) ബസ്സ് ഓട്ടം കഴിഞ്ഞ് ഗാരേജില്‍ കൊണ്ടിടുമ്പോള്‍ ആണ് (മദ്യപിച്ചിരുന്ന )ജീവനക്കാര്‍ (പൈശാചീകര്‍))) )ഈ പ്രണയ ബദ്ധരായ കാമുകരെ ശ്രദ്ധിക്കുന്നത്. പ്രോവോക്ക്ട് ദെം ????!!!! (ഇതൊക്കെ സത്യമാണോ ?)

    ReplyDelete
  11. ശരി തന്നെ
    ഉറക്കെപ്പറയേണ്ട കാര്യം

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. (ദയവു ചെയ്ത് ഇതിന്‍റെ പേരില്‍ എനിക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുക്കരുത്, ഈ കേസില്‍ ഉള്ള സ്ത്രീയുടെ ഉരോ പേരോ എനിക്കറിയില്ല, എനിക്കവരോട് വെറുപ്പോ വൈരാഗ്യമോ ഇല്ല. അവര്‍ ഒരു നല്ല സ്ത്രീ തന്നെയാണ് എന്ന് ഉറപ്പിക്കുന്നു. ഒരു ഉദാഹരണമായി ഈ സംഭവത്തെ എടുക്കുന്നു എന്നേയുള്ളൂ.)

    ReplyDelete
  14. Invites our attention to the unheard other side of the matter.. Good..

    ReplyDelete
  15. Invites our attention to the unheard other side of the matter.....
    Good .....

    ReplyDelete
  16. kooduthal onnum parayanilla....

    ReplyDelete
  17. നല്ല ഒന്നാന്തരം ലേഖനം....

    http://dishagal.blogspot.in/

    ReplyDelete
  18. കുറ്റവാളിയെ കുറ്റവാളി ആയി മാത്രം കാണുക.അതില്‍ ഒരു വേര്‍ തിരിവിന്റെ ആവശ്യം തീര്‍ച്ചയായും ഇല്ല.ഇങ്ങനെ എല്ലാ കാര്യത്തിലെ സമത്വ സുന്ദരമായ ലോകം തന്നെ ആണ് മുന്‍വിധികളില്ലാത്ത ഒരു ശരാശരി മലയാളി സ്ത്രീയുടെ ആഗ്രഹവും (സ്വപ്നം എന്ന് പറയുന്നതാകും കൂടുതല്‍ ശരി എന്ന് തോന്നുന്നു).

    ReplyDelete
  19. എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ താങ്കള്‍ കുറച്ചു വ്യക്തമായി പറഞ്ഞു. നന്ദി. ആശംസകള്‍.

    ReplyDelete
  20. പറഞ്ഞതെല്ലാം സത്യം..ഒരു സ്ത്രീ വിചാരിച്ചാല്‍ ഒരു മാന്യനായ ഒരാളെ എത്രവേണമെങ്കിലും അപകീര്‍ത്തി പ്പെടുത്താം...സമൂഹത്തില്‍ താറടിക്കാം...സ്ത്രീക്ക് ശത്രു സ്ത്രീ തന്നെയെന്നതും വിസ്മരിക്കാവുന്നതല്ല...ഇതൊക്കെ ഒരു പക്ഷം..അതായത് നാണവും..മാനവും ഇല്ലാത്തവള്‍ക്ക് പറഞ്ഞത്..പക്ഷെ ഇതിനൊരു മറുപുറവുമുണ്ട്.,,അവിടെ സ്ത്രീ വെറുമൊരു ഇര മാത്രമാണ്..പുരുഷന്‍റെ കാമകേളികള്‍ക്ക് ഇരയായവളെങ്കിലും കാണികള്‍ക്ക് അവള്‍ വെറുമൊരു കാഴ്ച്ച വസ്തു..അവന്‍റെ ആണത്തം തെളിയിക്കാനുള്ള ഒരുപകരണം..അവന്നൊരു ആണാടാ എന്നു ഈ സമൂഹം തന്നെ വിധിയെഴുതും...പക്ഷെ ആ പെണ്ണിനെ വിളിക്കുന്നത്‌ മറ്റൊരു പേരിലാകും....പെണ്ണ് അമ്മയോ..ദേവിയോ..മറ്റാരെങ്കിലോ ആകട്ടെ..പക്ഷെ അവള്‍ക്കുമൊരു മനസ്സുണ്ട് എന്നു മാത്രമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍!...rr

    ReplyDelete
  21. ഇനി ഞാനെന്തു .പറയാൻ.?

    ReplyDelete