Wednesday 15 May 2013

പത്രമുതലാളിമാരുടെ മോങ്ങലും മുഖ്യന്‍റെ തേങ്ങലും പിന്നെ ഇന്‍റലിജന്‍സിലെ പെരുച്ചാഴികളും

തെമ്മാടികളുടെ  അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്നൊരു ആപ്തവാക്യമുണ്ട്, കേരളത്തിലെ ചില സമകാലീക സംഭവങ്ങള്‍ ഈ വാക്യത്തെ തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണ് മാധ്യമ പ്രവര്‍ത്തനം എന്ന്‍ മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വദേശാഭിമാനിയും അല്‍ അമീനും പിറന്ന  മണ്ണില്‍ ,   രാമകൃഷ്ണപിള്ളയും, വക്കം മൌലവിയും, കെ പി കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാനും ധാന്യമാക്കിയ മലയാള പത്രലോകത്ത് എങ്ങനെ ഇത്രയധികം തെമ്മാടികള്‍ അടിഞ്ഞുകൂടി എന്നത് ആശ്ചര്യകരമാണ് ? കെട്ടിച്ചമക്കുന്ന വാര്‍ത്തകളും, പ്രതിലോമകരമായ ഇക്കിളി വാര്‍ത്തകളും കൊണ്ട് മുഖരിതമായ മലയാള വാര്‍ത്ത ലോകത്തുനിന്ന്  ഈയിടെ കേട്ടത്  ചില 'പ്രമുഖരുടെ' മോങ്ങലുകളാണ്.. മോങ്ങിയവര്‍ ചില്ലറക്കാരല്ല, മലയാള മാധ്യമ ലോകത്തെ നിയന്ത്രിക്കുന്ന ചക്രവര്‍ത്തിമാര്‍ , നൂറ്റാണ്ടിന്റെ തഴമ്പു ചന്തിയില്‍ പേറുന്നവര്‍ . പത്രലോകത്ത് നിന്ന് കോടികള്‍ വാരുന്ന മുതലാളിമാരാണ് മോങ്ങിയത്,  കൌമുദിക്ക് വേണ്ടി എം എസ് രവി, മാതൃഭൂമിക്ക് വേണ്ടി പി വി ചന്ദ്രന്‍, മനോരമക്ക് വേണ്ടി ഫിലിപ്പ് മാത്യു എന്നിവരാണ് മുഖ്യമന്ത്രിക്ക് മുമ്പില്‍ ഔദ്യോഗികമായി മോങ്ങാന്‍ എത്തിയത്.


നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്ന് പത്രങ്ങള്‍ തമിഴ്നാടിന് വേണ്ടി ചാരപ്പണി ചെയ്യുന്നു എന്ന  ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് പത്രമുതലാളിമാരെ വിറളിപിടിപ്പിച്ചത്.
പത്രങ്ങള്‍ പണവും സൌകര്യങ്ങളും കൈപ്പറ്റി കേരളത്തിന്റെ തല്‍പര്യങ്ങല്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം ശരിയല്ല , ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മൂന്ന് പത്രമുതലാളിമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് ന്യായമല്ലേ മിസ്റ്റര്‍ ? ചോദിക്കാന്‍ വരട്ടെ, അതിനു മുമ്പ് ഇന്റലിജന്‍സ് പുണ്യാളനെക്കുറിച്ച് നമ്മുടെ 'മാധ്യമ' പുണ്യാളന്‍മാര്‍ക്ക് എന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാം....


കേട്ടല്ലോ, അപ്പോള്‍ ഇതൊക്കെയാണ് ഇന്റലിജന്‍സ്,
നാടിനെ മൊത്തം കുട്ടിച്ചോറാക്കുന്ന, ഗവര്‍മെന്‍റുകളെ മറിച്ചിടാന്‍ വരെ കൂട്ടുനില്‍ക്കുന്ന 'പരമമാന്യന്‍മാരുടെ' സംഘമാണ് എന്ന്‍ ഒരുമാന്യന്‍  പറയുന്നു .ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ഒരു പീറക്കടലാസിന്റെ വിലപോലും കല്‍പ്പിക്കുന്നില്ല  .  റിപ്പോര്ട്ട് എഴുതി മുഖ്യമന്ത്രിക്ക് കൊടുത്ത ഉദ്യോഗസ്ഥര്‍ തെളിവ് കാണിക്കണം, ഒരടിസ്ഥാനവും ഇല്ലാതെ വായില്‍ തോന്നുന്ന ചവറ് പീറക്കടലാസില്‍ എഴുതി ടോപ് സീക്രറ്റ് എന്നടിച്ചുവെച്ചാല്‍ എല്ലാവരും വിശ്വസിക്കുമെന്നാണോ വിചാരം?"   മാതൃഭൂമിക്ക് വേണ്ടി സംസാരിച്ച മാന്യന്‍റെ ആശങ്കയാണ്...

ഇനി നമ്മുടെ ചോദ്യം, ഇന്റലിജന്‍സ് പണ്ടേ ഇങ്ങനെയൊക്കെയാണോ സാറന്‍ മാരേ ? പീറക്കടലാസിന്റെ വിലയില്ലാത്ത റിപ്പോര്‍ട്ടുകള്‍ ആദ്യമായാണോ ഇന്റലിജന്‍സ് പുറത്തു വിടുന്നത്?
ഇപ്പോള്‍ മോങ്ങുന്ന ശുനകന്‍മാര്‍ മറുപടി പറയണം.
മുസ്ലിംകള്‍ക്കും, ദലിതുകള്‍ക്കും എതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പേരില്‍ വായില്‍ തോന്നിയത്   വിളിച്ചുപറഞ്ഞപ്പോള്‍ എവിടെയായിരുന്നു തെളിവ് ചോദിക്കാനുള്ള 'സാമാന്യ യുക്തി?

കേരള തീരത്ത് വിദേശ കപ്പല്‍ പ്രത്യക്ഷപ്പെടുന്നു, അതില്‍ കള്ള നോട്ടും ആയുധങ്ങളും ഉണ്ട് എന്നൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അതിന്റെ വാല്‍കഷ്ണമായി അത് മുസ്ലിംകള്‍ക്കാണ് എന്ന്‍ ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങളും എത്ര തവണ ആവര്‍ത്തിച്ചു റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് ഇപ്പോള്‍ മോങ്ങുന്ന ശുനകന്‍മാര്‍? അന്നവര്‍ തെളിവ് ചോദിച്ചുവോ?

ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനയെ ഒതുക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ടുകളുടെ മറപിടിച്ച് ഈ മൂന്ന് പത്രങ്ങളും പുറത്തുള്ള ചില പത്രങ്ങളും വര്‍ഷങ്ങളായി കൊണ്ട് പിടിച്ച് ശ്രമം നടത്തുകയാണ്. ശിവസേനയുടെ വിഹാര കേന്ദ്രങ്ങള്‍ ആയിരുന്ന വര്‍ക്കലയിലെ ചില പ്രദേശങ്ങളില്‍ ഈ സംഘടന ശക്തിപ്പെട്ടപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്ന ദലിതരെ മനുഷ്യരാക്കാനും 'രാഷ്ട്രീയക്കാരുടെ' അടിമത്വത്തില്‍ നിന്നു മോചിപ്പിക്കാനും ശ്രമിച്ച ഈ സംഘടനക്കെതിരെയുള്ള കുപ്രചരണങ്ങള്‍ ഇപ്പൊഴും തുടരുന്നു, എല്ലാം ഇന്‍റലിജന്‍സിന്‍റെ ചിലവില്‍ .  മാതൃഭൂമിയുടെ ഏറ്റവും പുതിയ 'ഇന്റലിജന്‍സ്' വാര്‍ത്തയോടുള്ള ഡി എച്ച് ആര്‍ എം ന്റ്റെ പ്രതികരണം താഴെ ചിത്രത്തില്‍ കാണാം

നാട്ടില്‍ മത പരമായ ഭിന്നത വിതക്കുന്ന മനുഷ്യര്‍ക്കിടയില്‍ പരസ്പരം സംശയം വളര്‍ത്തുന്ന ലവ് ജിഹാദ് പോലുള്ള പമ്പര വിഡ്ഡിത്തങ്ങള്‍ പടച്ചുവിടാന്‍ ഇവര്‍ കൂട്ടുപിടിച്ചത് ഇതേ ഇന്റലിജന്‍സിനെയാണ്,
രാജ്യത്തു നടക്കുന്ന സ്ഫോടനങ്ങളുടെ പുകയടങ്ങും മുമ്പ് അത് മുസ്ലിംകളുടെ തലയില്‍ കെട്ടിവെയ്ക്കാനും കൂട്ടുപിടിച്ചത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ, കഴിഞ്ഞമാസം ഹൈദരാബാദില്‍ നടന്ന സ്ഫോടനത്തിലെ പ്രതികള്‍ ഇനിയും അറെസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ ഈ മൂന്ന് പത്രങ്ങളും ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 'മുസ്ലിം' പ്രതികളെ കണ്ടുപിടിച്ചിരുന്നു.

   *    വീണ്ടും സ്ഫോടന സാഹിത്യം ആരുജയിക്കും ? മനോരമ, മാതൃഭൂമി, കൌമുദി....       

പഴയ ചാരക്കേസടക്കംനൂറുകണക്കിന് കേസുകളില്‍ ഇന്‍റലിജന്‍സുമായി ചേര്‍ന്ന് ഇല്ലാകഥകള്‍ ഓരിയിട്ടവരാണ് ഈ നീലക്കുറുക്കന്‍മാര്‍ , ടി  പി വധക്കേസില്‍ സി പി എം വിരുദ്ധ കഥകള്‍ക്ക് എരിവും പുളിയും ചേര്‍ക്കാന്‍ ഈ മൂന്നു പത്രങ്ങളും കൂട്ടുപിടിച്ചത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെയാണ്  ഈയിടെ നാറാത്ത് നടന്ന അറെസ്റ്റിനു ശേഷം പോപ്പുലര്‍ ഫ്രെണ്ടിനെതിരെ കഥകള്‍ മെനയാന്‍ ഇവര്‍ക്ക് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ ധാരളമായിരുന്നു, ഇപ്പോള്‍ പക്ഷേ ഇന്റലിജന്‍സിനെക്കുറിച്ച് ഇവര്‍ തന്നെപ്പറയുന്നു, അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്. ചവറ് എഴുത്തുന്ന വരാണെന്ന്.. ഈ മോങ്ങലിന് അകമ്പടിയായി മുഖ്യന്‍റെ തേങ്ങലുമുണ്ട്,   ഇന്റലിജന്‍സ് റിപ്പോര്ട്ട് വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു തെറ്റായ റിപ്പോര്ട്ട് നല്‍കിയ ഇന്‍റലിജന്‍സിന് വേണ്ടി പത്രക്കാരോട്  ഖേദപ്രകടനവും നടത്തുക മാത്രമല്ല  .  ഇനി മേലില്‍ തന്നെക്കാണിക്കാതെ .ഈ മാതിരി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിടരുത് എന്നൊരു തീട്ടൂരവും കൊടുത്തു.

നാട്ടില്‍ ഭിന്നതയും കലാപങ്ങളും ഉണ്ടാക്കാന്‍  ഇന്‍റലിജന്‍സിന്റ്റെ പേരില്‍ കഥകള്‍ അടിച്ചു വിട്ടു മാധ്യമ മാന്യന്‍മാര്‍ ,ആ കഥകള്‍ കള്ളക്കഥകള്‍ ആണെന്ന്‍ ഹൈക്കോടതി പറഞ്ഞിട്ടുപോലും കൂട്ടാക്കാതെ വീണ്ടും പുലമ്പിക്കൊണ്ടിരിക്കുന്നു, അതിലൊന്നും ഖേദം ഇല്ലാത്ത മുഖ്യനാണ് ഇപ്പോള്‍ തേങ്ങുന്നത്...ഇങ്ങനെ ഒരു മൊതലിനെ മുഖ്യമന്ത്രിയായി കിട്ടാന്‍ ചെറിയ ഭാഗ്യമൊന്നും പോരാ...      

മാന്യനായ ഉദ്യോഗസ്ഥന്‍ എന്ന്‍ പേരെടുത്ത ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാറിനോട് ഒരു ചോദ്യം , ഇവരിപ്പറഞ്ഞ 'അടുപ്പിലെ' ഏര്‍പ്പാടാണോ ഇന്റലിജന്‍സ്?
പെരുച്ചാഴികളുടെ വിഹാര കേന്ദ്രമാണ് ഇന്റലിജന്‍സ് എന്ന്‍ നേരത്തെ പരാതിയുണ്ട് , ഇപ്പോള്‍ മുഖ്യമന്ത്രിയും പത്രക്കാരും അതുറക്കെ വിളിച്ച് പറയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?
എന്താ ഒരു മാന്യ ഉദ്യോഗസ്ഥനും പ്രതികരിക്കാത്തത്?
ജനങ്ങള്‍   ആരെ വിശ്വസിക്കണം? പത്രക്കാരെയോ? മുഖ്യമന്ത്രിയെയോ?

ഇന്റലിജന്‍സ് മാഹാത്മ്യം പറയുന്ന വീഡിയോ ക്ലിപ്പുകള്‍ ആവശ്യമുള്ളവര്‍ സൂക്ഷിച്ചു വെക്കണം , ഇനിയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ മെക്കിട്ട് കേറാന്‍ വരുമ്പോള്‍ ഇതേ പത്രക്കാരന്‍റെ അണ്ണാക്കിലേക്ക് തിരുകാന്‍...,  ഒന്നിരുട്ടി വെളുക്കുമ്പോഴേക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി വീണ്ടും പലരുടേയും നെഞ്ചത്തേക്ക് കയറാന്‍  ഇവറ്റകള്‍ക്ക് പ്രത്യേക കഴിവാണല്ലോ,
ഇത്തരം കഴിവുകള്‍ ഏറെയുള്ളവരെയാണോ 'കഴുവേറികള്‍ ,  എന്നു വിളിക്കുന്നത്?

               

7 comments:

  1. മാന്യനായ ഉദ്യോഗസ്ഥന്‍ എന്ന്‍ പേരെടുത്ത ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാറിനോട് ഒരു ചോദ്യം , ഇവരിപ്പറഞ്ഞ 'അടുപ്പിലെ' ഏര്‍പ്പാടാണോ ഇന്റലിജന്‍സ്?
    പെരുച്ചാഴികളുടെ വിഹാര കേന്ദ്രമാണ് ഇന്റലിജന്‍സ് എന്ന്‍ നേരത്തെ പരാതിയുണ്ട് , ഇപ്പോള്‍ മുഖ്യമന്ത്രിയും പത്രക്കാരും അതുറക്കെ വിളിച്ച് പറയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?
    എന്താ ഒരു മാന്യ ഉദ്യോഗസ്ഥനും പ്രതികരിക്കാത്തത്?
    ജനങ്ങള്‍ ആരെ വിശ്വസിക്കണം? പത്രക്കാരെയോ? മുഖ്യമന്ത്രിയെയോ?

    ReplyDelete
  2. പത്രക്കാർക്ക് അടുപ്പിലും ആകാം എന്നായിട്ടുണ്ട്. എന്ത് ആര് എപ്പോ എങ്ങനെ സെൻഷെഷണലൈസ് ചെയ്യണം എന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു. മാധ്യമങ്ങൾ നടത്തുന്ന ഈ ചാരപ്പണി കഥ പോലും എത്ര വിദഗ്ധമായാനു അവർ മൂടി വചെതെന്നു നോക്കൂ

    ReplyDelete
  3. കേരള തീരത്ത് വിദേശ കപ്പല്‍ പ്രത്യക്ഷപ്പെടുന്നു, അതില്‍ കള്ള നോട്ടും ആയുധങ്ങളും ഉണ്ട് എന്നൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അതിന്റെ വാല്‍കഷ്ണമായി അത് മുസ്ലിംകള്‍ക്കാണ് എന്ന്‍ ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങളും എത്ര തവണ ആവര്‍ത്തിച്ചു റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് ഇപ്പോള്‍ മോങ്ങുന്ന ശുനകന്‍മാര്‍? അന്നവര്‍ തെളിവ് ചോദിച്ചുവോ?
    അവരൊക്കെനാണവും മാനവും ഇനിയും പറയും . നല്ല പോസ്റ്റ്‌




    നന്നാവരുത് നാറികളെ ..ഒരിക്കലും നന്നാവരുത്

    ReplyDelete
  4. രാജ്യത്തു നടക്കുന്ന സ്ഫോടനങ്ങളുടെ പുകയടങ്ങും മുമ്പ് അത് മുസ്ലിംകളുടെ തലയില്‍ കെട്ടിവെയ്ക്കാനും കൂട്ടുപിടിച്ചത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടി

    ReplyDelete
  5. നാട്ടില്‍ ഭിന്നതയും കലാപങ്ങളും ഉണ്ടാക്കാന്‍ ഇന്‍റലിജന്‍സിന്റ്റെ പേരില്‍ കഥകള്‍ അടിച്ചു വിട്ടു മാധ്യമ മാന്യന്‍മാര്‍ ,ആ കഥകള്‍ കള്ളക്കഥകള്‍ ആണെന്ന്‍ ഹൈക്കോടതി പറഞ്ഞിട്ടുപോലും കൂട്ടാക്കാതെ വീണ്ടും പുലമ്പിക്കൊണ്ടിരിക്കുന്നു, അതിലൊന്നും ഖേദം ഇല്ലാത്ത മുഖ്യനാണ് ഇപ്പോള്‍ തേങ്ങുന്നത്...ഇങ്ങനെ ഒരു മൊതലിനെ മുഖ്യമന്ത്രിയായി കിട്ടാന്‍ ചെറിയ ഭാഗ്യമൊന്നും പോരാ... Kalakkeeee.

    ReplyDelete
  6. മാതൃഭൂമി നിേരാധിേകട സമയം കഴിഞ്ഞു

    ReplyDelete