Sunday, 13 October 2013

കാന്തപുരത്തിന്റെ വണ്ടിക്കാളകള്‍ - ('രാജമാണിക്യം' ഭാഗം 2)

രാജമാണിക്യം അവാര്‍ഡ് ഒന്നാം ഭാഗം

ഫോട്ടോയില്‍ കാണുന്ന, ഘോരഘോരം പ്രസംഗിക്കുന്ന  മാന്യ ദേഹത്തിന്‍റെ പേര് പൊന്മള അബ്ദുല്‍കാദര്‍ മുസ്ലിയാര്‍, മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശി...വലിയ പണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, വലിയ ശിഷ്യ സമ്പത്തുള്ള മഹാന്‍., കാന്തപുരം ഗ്രൂപ്പിലെ പ്രമുഖ നേതാവ്
സ്വര്‍ഗ്ഗം കാന്തപുരത്തിന്റെ ട്രൌസറിന്റെ കീശയിലാണ്, അവിടെമാത്രമാണ്.. സ്വര്‍ഗ്ഗം വേണോ അഹ് ലു സമ്പത്ത് വല്‍ജമാ അത്തില്‍ അണിചേരണം എന്ന ഗ്രൂപ്പിന്‍റെ പ്രഖ്യാപിത മുദ്രാവാക്യം പ്രചരിപ്പിക്കുന്ന നേതാവ്, ശത്രു നിരയില്‍ പെട്ട ആത്മീയ വാദികളെ നേരിടുക എന്ന ദൌത്യമാണ് ഈ മഹാന് ലഭിച്ചിരിക്കുന്നത്.നിരവധി മനുഷ്യരെ സമാധാനത്തിലേക്കും ശാന്തമായ ജീവിതത്തിലേക്കും നയിച്ച, 'പ്രൊഫഷണലുകള്‍ ' അല്ലാത്ത, ആത്മീയ പണ്ഡിതര്‍ക്കും പുണ്യപുരുഷന്‍മാര്‍ക്കുമെതിരെ ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന കുരിശുയുദ്ധം, താന്‍ സ്വയം ഒരു അവാര്‍ഡിന് പണ്ടേ അര്‍ഹനാണ് എന്ന് വിളിച്ച് പറയുന്നുണ്ട്, ഇസ്ലാമിലെ ത്വരീഖത്തുകള്‍ എന്ന വിഷയത്തെക്കുറിച്ച് തലയില്‍ ആള്‍പ്പാര്‍പ്പമുള്ള ആരെങ്കിലും എഴുതിയ ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചിട്ടുള്ള ആരെങ്കിലും ഇദ്ദേഹം എഴുതിയ ത്വരീഖത്ത് ഒരു സമഗ്ര പഠനം എന്ന മഹത് ഗ്രന്ഥം വായിച്ചാല്‍ ഉടനെ ടാക്സി വിളിച്ച്  മഹാന്‍റെ വീട്ടില്‍ ചെന്ന് 'വൈക്കോലും പിണ്ണാക്കും' അവാര്‍ഡ് കൊടുത്തുപോകും എന്ന്‍ കേട്ടിട്ടുണ്ട്,  ശരിയും തെറ്റും മനസ്സിലാക്കാന്‍ 'ത്വരീഖത്ത് എന്ത് എന്ന് പഠിക്കാന്‍ ഏതെങ്കിലും ഒരു ത്വരീഖത്തുകാരന്‍റെ അടുത്ത് പോയിട്ടുണ്ടോ? അവരെന്താണ് പറയുന്നത് എന്ന്‍ കേള്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ദോഷൈകദൃക്കുക്കള്‍ ചോദിച്ചേക്കാം..
ആ ചോദ്യമേ ശരിയല്ല എന്നാണ് ജൂറിയുടെ പക്ഷം.  എന്ന് മാത്രമല്ല ജൂറി  ഇതൊരു പ്ലസ് പോയിന്‍റായിട്ടാണ് കാണുന്നത്   'ഉടമ' പറയുന്നത് അനുസരിക്കുക എന്നതില്‍ അപ്പുറം തെറ്റും ശരിയും നോക്കേണ്ട കാര്യം ഒരു വണ്ടിക്കാളക്കുണ്ടോ?

കാന്തപുരത്തിന് അവാര്‍ഡ് നേടുന്നതില്‍ ഏറ്റവും നിര്‍ണ്ണായക മായിത്തീര്‍ന്നത് ഈ മഹാന്‍റെ ഏറ്റവും പുതിയ ചില നടപടികളാണ്
സംഗതി ഇങ്ങനെ വിവരിക്കാം      

പൊന്മുട്ടയിടുന്ന താറാവിന്‍റെ കൂടെ 'പൊന്മള'
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തന്‍റെ സ്ഥാപനമായ കാരന്തൂരിലെ മര്‍ക്കസില്‍  ഇസ്ലാം മത പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടേതെന്ന് അവകാശപ്പെട്ട് മുടി കൊണ്ടുവരുന്നു, ഈ മുടി കാണാന്‍ ജനങ്ങള്‍ പ്രവഹിക്കുന്നു, പുലര്‍ച്ചെ മൂന്നുമണിമുതല്‍ നാഷണല്‍ ഹൈവേ 212 ല്‍ കുന്നമങ്ങലത്തിനും കാരന്തൂരിനും ഇടയില്‍ ക്യു  നിന്നു മുടി കണ്ട് സായൂജ്യം അടയുന്നു, മുടിയിട്ട വെള്ളം കുപ്പികളില്‍ വാങ്ങിക്കൊണ്ട് പോകുന്നു,.... ഈ മുടി സൂക്ഷിക്കാന്‍ കാന്തപുരം 40 കോടി ചെലവില്‍ പള്ളി നിര്‍മ്മിക്കും എന്ന്‍ പ്രഖ്യാപിക്കുന്നു, നാല്‍പത് കോടി പിരിക്കുന്നു..
സംഗതി കൈവിട്ടുപോകും, കാന്തപുരം കാശുവാരും  എന്ന് തിരിച്ചറിഞ്ഞ മറ്റെ ഗ്രൂപ്പുകാര്‍ മുടിക്കെതിരെ 'വ്യാജന്‍' ആരോപണവുമായി രംഗത്ത് വരുന്നു, പത്രങ്ങളിലും ചാനലുകളിലും വാര്ത്തകള്‍ മുഖ്യമന്ത്രി വരെ ഇടപെടുന്നു ഹൈക്കോടതിയില്‍ കേസ് നടക്കുന്നു.... വിശ്വാസികള്‍ക്കിടയില്‍ ശരിയോ തെറ്റോ എന്ന സംശയം ഉടലെടുക്കുന്നു...  

കിതാബുകള്‍ തലനാരിഴകീറി വിശ്വാസികള്‍ക്ക് മുമ്പില്‍ ഘോരഘോരം പ്രസംഗിക്കുന്ന 'സത്യം സത്യമായി സംരക്ഷിക്കാന്‍ പ്രതിജ്ഞ്ഞയെടുത്ത് അഹോരാത്രം പാടുപെടുന്ന, ലക്ഷക്കണക്കിന് അണികളുള്ള സുന്നിയുവജന സംഘം എന്ന സംഘടനയുടെ പ്രസിഡണ്ടായ, പൊന്മള യദ്ദേഹം
ഈ സമയത്തൊക്കെ സ്ഥലത്ത് ഹാജരുണ്ട്, പക്ഷേ മേല്‍പ്പറഞ്ഞ മുടിയുടെ പരിസരത്തേക്ക് അദ്ദേഹം പോയിട്ടില്ല...കാരണം അതത്ര 'ശരിയല്ല' എന്ന് അദ്ദേഹം വിശ്വസിക്കുന്നു,  പൊന്മളയുടെ പൊന്‍മൊഴികള്‍ നേരിട്ടു കേട്ടുനോക്കൂ...

ഇനി തിരുകേശത്തെക്കുറിച്ച് അല്‍പം,
ലോകത്ത് പലയിടത്തും പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട്,
അത് നല്ലതാണെന്നും അതില്‍ പുണ്യമുണ്ടെന്നും മഹാഭൂരിപക്ഷം മുസ്ലിംകളും വിശ്വസിക്കുന്നു, ഈജിപ്ത്, തുര്‍ക്കി,മലേഷ്യ, ഇന്തോനേഷ്യ , ഇറാക്ക്, സിറിയ  ... തുടങ്ങി  ലോകത്തെ ഒട്ടുമിക്ക മുസ്ലിം രാജ്യങ്ങളിലും പ്രവാചകന്‍റെ കേശവും മറ്റുശേഷിപ്പുകളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, വിശ്വാസികള്‍ അവ സന്ദര്‍ശിക്കുന്നും ഉണ്ട്,
വഹാബി ആശയം ഉള്ളവര്‍ അങ്ങനെ സൂക്ഷിച്ചു വെക്കാന്‍ പാടില്ല അത് തെറ്റാണ് അതില്‍ പ്രത്യേകിച്ച് ഒരു പുണ്യവും ഇല്ല എന്ന് പറയുന്നു..
സംഗതി വിശ്വാസത്തിന്‍റെ പ്രശ്നമായത് കൊണ്ട് ജൂറി അതില്‍ ഇടപെടുന്നില്ല, എന്തോ എന്തരോ....

ജൂറി ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്, പ്രവാചകന്‍റെ മുടിക്ക് പുണ്യം ഉണ്ട് എന്ന്‍ വിശ്വസിക്കുന്നവര്‍ മറ്റ് ചിലത് കൂടി വിശ്വസിക്കുന്നു.. പ്രവാചകന്‍റെ മുടി കത്തിച്ചാല്‍ കത്തുകയില്ല, അതിന് നിഴല്‍ ഉണ്ടാവുകയില്ല.. എന്നിങ്ങനെ... അപ്പോള്‍ ഒരു മുടി കിട്ടിയാല്‍ അത് പ്രവാചകന്‍റേതാണോ എന്ന് പരിശോധിക്കാന്‍ ഒരു വിശ്വാസിക്ക് വളരെ എളുപ്പമാണ്,  ഇരുട്ട് മുറിയില്‍ വെച്ച് ടോര്‍ച്ച് അടിച്ചു നോക്കി ഒരു നിഴല്‍ പരിശോധന, കവലകള്‍ തോറും സ്റ്റേജ് കെട്ടി വാറോലകള്‍ വായിക്കേണ്ട കാര്യമില്ല,  വേറെ ഒരു തെളിവും തേടി പോകേണ്ടതില്ല.

ഇസ്ലാമിക അനുഷ്ഠാനങ്ങളിലെ തെറ്റും ശരിയും ചികഞ്ഞെടുത്ത് അണികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു,  കോഴിബിരിയാണിയും  പോക്കറ്റ് മണിയും അടിക്കുന്ന ഈ മഹാ പണ്ഡിതന് 'വിശ്വാസികളും' സമുദായക്കാരും മറ്റ് സമുദായക്കാര്‍ പോലും കന്‍ഫ്യൂഷനില്‍ ആയ ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ല,   ഞാന്‍ അത് പരിശോധിച്ചു ബോധ്യപ്പെട്ടു എന്ന് പറയാന്‍ കഴിയുന്നില്ല, അങ്ങേരെ കുറ്റം പറയാന്‍ കഴിയില്ല കാരണം കാന്തപുരം വിഭാഗം സുന്നിയുവജന സംഘത്തിന്‍റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വഹിച്ചു കൊണ്ട് ഭാരമേറിയ വണ്ടി വലിക്കുന്നുണ്ടെങ്കിലും കാളക്ക് ആലക്കപ്പുറം പ്രവേശനമില്ലല്ലോ...
പോറ്റാന്‍ പറ്റാത്ത പൊത്തുകളെ എത്രയും പെട്ടെന്ന് അറുക്കാന്‍ കൊടുക്കുന്ന ശീലം കാന്തപുരത്തിനുണ്ട്, വല്ലാതെ കൊമ്പു കുലുക്കുന്നു എന്ന്‍ തോന്നിയാല്‍ ബലിയറുത്ത് ബിരിയാണി വെച്ചുകളയും , കാന്തപുരത്തിന്റെ തൊഴുത്തില്‍  ജീവന്‍ പോയവരും ജീവനും കൊണ്ടോടിയവരും ഒരുപാടുണ്ട്,   ഇഹലോക ജീവിതം ആസ്വദിച്ച് കൊതി തീര്‍ന്നിട്ടില്ലാത്ത,  മുതുകില്‍ വഹിക്കുന്ന വണ്ടിയുടെ  സുഖ ശീതളിമയില്‍ ലയിച്ചു കഴിയുന്ന  പൊന്മള, പൊന്മുട്ടയിടുന്ന യജമാനനെ പിണക്കുന്നില്ല, സംസ്ഥാന പ്രസിഡണ്ട് പദവി നല്‍കുന്ന സ്ഖലനസുഖത്തില്‍ അഭിരമിക്കുന്ന കാള വീണ്ടും കഴുത്ത് നീട്ടുകയാണ് അല്പം കൂടി ഭാരം കയറ്റൂ യജമാനനേ... ഈ നുഖം എടുത്ത് മാറ്റുന്നതിനെക്കുറിച്ച് അടിയന് ചിന്തിക്കാന്‍ പോലും വയ്യ.. കേട്ടു നോക്കൂ....

                     

പരദൂഷണം വ്യഭിചാരത്തെക്കാള്‍ വലിയ പാപമാണ് എന്ന്‍ പഠിപ്പിക്കുന്ന മതത്തിന്റെ ലേബല്‍ ഉള്ള  മഹാ പണ്ഡിതന്‍ കൂട്ടം തെറ്റിപ്പോയ ഒരു 'മൂരിക്കുട്ടനുമായി' നടത്തിയ പരദൂഷണങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പാറി നടക്കുന്നു, സമയമുള്ളവര്‍ക്ക് കേള്‍ക്കാന്‍ ദേ , ഒരെണ്ണം
പൊന്മള പറയുന്നു
ഇനി പൊന്മളയെക്കുറിച്ച് പീപ്പിള്‍ ചാനല്‍ വഴി ഒരു ചാവേര്‍ ആക്രമണം
കണ്ടുനോക്കൂ

ഇനി പറയൂ... ജൂറിയുടെ തീരുമാനം ശരിയല്ലേ, വേറെ ആര്‍ക്കുണ്ട് ഇത്ര മുന്തിയ കാളകള്‍ ?
വിശ്വസം സംരക്ഷിക്കാന്‍ നാടുനീളെ പ്രഭാഷണങ്ങള്‍ നടത്തുന്ന തെളിവുകള്‍ തേടി ആയിരത്താണ്ട് പഴക്കമുള്ള ഗ്രന്ഥങ്ങള്‍ പരതുന്ന അവസരവാദത്തിന്റെ അപ്പൊസ്തലനായ അഥവാ യജമാനന്‍റെ പുല്ലും വെള്ളവും സുഖ സൌകര്യങ്ങളും തന്നെയാണ് തനിക്ക് മുഖ്യം അതിനു വേണ്ടി ഏത് പുണ്യാത്മാക്കളുടെ നേരെയും മുക്രയിടാന്‍ മടികാണിക്കാത്ത, യജമാനന്‍റെ തേങ്ങാ പിണ്ണാക്കിന്റെ രുചിക്കപ്പുറം ഒരു സ്വര്‍ഗ്ഗീയ സുഖത്തിനും വിലമതിക്കാത്ത ഒത്ത തടിയും തൂക്കവുമുള്ള ഒന്നാംതരം വണ്ടിക്കാള....താന്‍ വരച്ച വരയില്‍ നില്‍ക്കുന്ന കാളക്കൂറ്റന്‍മാരുടെ ശേഖരം കാന്തപുരത്തെപ്പോലെ മറ്റാര്‍ക്കുണ്ട് ?

ഇനിയും നിരനിരയായി നില്‍ക്കുന്നു വണ്ടിക്കാളകള്‍ ....
ജൂറിയുടെ അടുത്ത റിലീസ്, കാന്തപുരത്തിന്റെ വണ്ടിക്കാളകള്‍ ഭാഗം മൂന്ന്,
ഉടന്‍ പ്രതീക്ഷിക്കുക.

3 comments:

 1. http://silsilanoorisamasthakerala.blogspot.ae/search/label/%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%80%E0%B4%B8%E0%B5%8D

  ReplyDelete
  Replies
  1. LOOK LIKE THE HAMZA NOORI A BIDATHE DEVIL ULAMA

   Delete
 2. Ninak piranth annalle
  pothinte samskaram kannikadaaAa

  ReplyDelete