Sunday, 13 October 2013

'രാജമാണിക്യം' അവാര്‍ഡ് കാന്തപുരത്തിന്

കേരളത്തിലെ ഏറ്റവും നല്ല പോത്തുകളുടെ ഉടമയെ ആദരിക്കാന്‍ വേണ്ടി, തെക്കന്‍ തിരുവിതാംകൂറിലെ പ്രമുഖ  പോത്ത് വ്യാപാരി രാജമാണിക്യത്തിന്‍റെ പേരില്‍ രാജമാണിക്യം ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന പ്രഥമ 'രാജമാണിക്യം' പുരസ്കാരം കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ലഭിച്ചു, സംസ്ഥാനത്തെ പ്രമുഖ പോത്ത്ഉടമകളായ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍, കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, ബാലകൃഷ്ണപിള്ള, കെ എം മാണി, തുടങ്ങി ഒട്ടേറെ പേര്‍ പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന റൌണ്ടില്‍ കാന്തപുരത്തിന്റെ നാലയലത്ത് എത്താന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല,   കഴിഞ്ഞ ഒരു വര്ഷം പോത്തുവ്യവസായത്തില്‍ ഉണ്ടാക്കിയ വന്‍ നേട്ടമാണ് പല പരമ്പരാഗത പൊതു വ്യാപരികളെയും കടത്തിവെട്ടി  കാന്തപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.


വിവാദങ്ങള്‍ കൂടപ്പിറപ്പായ കേരളത്തില്‍ ഈ അവാര്‍ഡ് പ്രഖ്യാപനം ബഹളങ്ങള്‍ സൃഷ്ടിച്ചേക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട്, അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നടേശഗുരു വിനെപ്പോലെയുള്ളവരുടെ ശക്തമായ എതിര്‍പ്പ് മുന്നില്‍ കണ്ടു കൊണ്ട് എന്തു കൊണ്ട് കാന്തപുരത്തെ അവാര്‍ഡിന് പരിഗണിച്ചുവെന്ന്‍ ജൂറി വിശദീകരിക്കുന്നുണ്ട്, വെറും സാദാ പൊത്തുകള്‍ക്ക് പുറമെ അദ്ദേഹം വളര്‍ത്തുന്ന വണ്ടിക്കാളകളും, വിത്തുകാളകളും അവാര്‍ഡ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്, വെറും പുല്ലും വെള്ളവും കാലിത്തീറ്റയും മാത്രമല്ല...'ആധുനീക കാളക്കൂറ്റന്‍' മാര്‍ക്ക് വേണ്ടതെല്ലാം നല്‍കി അദ്ദേഹം പരിപാലിക്കുന്ന കാളകളുടെ വിശദ വിവരങ്ങള്‍ ജൂറി പുറത്തു വിടുന്നു,        

 ജൂറിയുടെ തീരുമാനം എത്രമാത്രം ശരിയാണ് എന്ന്‍ ഈ കാളകളെ അടുത്തറിഞ്ഞാല്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടും..കണ്ണും കാതും തുറന്ന് പിടിക്കുക..
താന്‍ കഴിയുന്ന കിണറിന് പുറത്തും ലോകമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയ പാവം തവളകളോട് സഹതപിക്കുന്നു,
നല്ല തെറിക്ക് പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളവിവരം ജൂറി സ്വകാര്യമായി സൂചിപ്പിക്കുന്നു...
ചടങ്ങിലേക്ക് കടക്കാം....

കാന്തപുരം 

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ അറിയാത്തവരായി ആരെങ്കിലും ഉണ്ടോ?
ഉണ്ടാവാനിടയില്ല...
അത്രയേറെ പ്രഗല്‍ഭനും പ്രശസ്തനുമാണ് കാന്തപുരം...
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കാന്തപുരം എന്ന പ്രദേശത്തുകാരന്‍
ജനനം : 22 03 1931 (പാസ്പോര്‍ട്ട് പ്രകാരം)
ജനനം  : 22 03 1939 (വിക്കി പീഡിയ പ്രകാരം) അവാര്‍ഡിന് പരിഗണിക്കുന്നതില്‍ വയസ്സ് ഒരു ഘടകമല്ലാത്തതിനാല്‍ ജൂറി ആ ഭാഗം വിടുന്നു
കേരള ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരുന്ന മുസ്ലിംകളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിലെ ഭൂരിപക്ഷത്തിന്‍റെ അനിഷേധ്യനേതാവാണ് കാന്തപുരം...ലക്ഷക്കണക്കിന് അണികളുള്ള, തൊട്ടതെല്ലാം പൊന്നാക്കുന്ന, സര്‍വ്വത്ര എതിര്‍പ്പുകളെയും അതിജീവിച്ച് മുന്നേറുന്ന, വലിയൊരു വോട്ട് ബാങ്ക് സ്വന്തമായി ഉള്ള, കേരളം കണ്ട എക്കാലത്തെയും പ്രഗല്ഭ സംഘാടകരില്‍ ഒരാളായ,  നിരവധി മത വിദ്യാഭ്യാസ സ്ഥപനങ്ങളും പള്ളികളും നിര്‍മ്മിച്ച് മുസ്ലിം സമുദായത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ, അമേരിക്കയടക്കം ലോക രാജ്യങ്ങളില്‍ ഇസ്ലാം മത സമ്മേളനങ്ങളില്‍ പങ്കെടുത്ത, നിരവധി അവാര്‍ഡുകള്‍ വാങ്ങിയ,   ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തിയാല്‍ അല്ലാഹു 'മഴ' വര്‍ഷിപ്പിച്ച് കൊടുക്കുന്ന മഹാ മഹാ വ്യക്തിത്വം - കാന്തപുരത്തിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും  സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദിനും ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും  വരെ കാന്തപുരത്തെ ക്കുറിച്ചുള്ള അഭിപ്രായമാണിത്. പൊതു സമൂഹത്തിലെ പലരും മാധ്യമങ്ങളും പലപ്പോഴും പങ്കുവെക്കുന്ന വാക്കുകളാണ് ഇവ എന്നതിനാല്‍ തള്ളിക്കളയുക ഏറെ പ്രയാസകരം.

കാന്തപുരത്തിന്റെ ബദ്ധവൈരികളായ ഇ കെ വിഭാഗം സുന്നികള്‍ പറയുന്നത് വേറൊന്നാണ് , സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ എന്ന മഹത്തായ പണ്ഡിത സഭയെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പിളര്‍ത്തിയ, നിരവധി കള്ളത്തരങ്ങള്‍ കൊണ്ട് പിടിച്ച് നില്‍ക്കുന്ന, വ്യക്തി ശുദ്ധിയോ സാമ്പത്തീക ശുദ്ധിയോ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഉഡായിപ്പിന്റെ ഉസ്താദാണു കാന്തപുരം. - (ഇ കെ വിഭാഗം  ഒന്നാംതരം  അസൂയക്കാരാണ്  എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്)

വഹാബികള്‍ (മുജാഹിദ്, ജമാഅത്ത് തുടങ്ങിയ ഇസ്ലാമിലെ പുരോഗമന(?) വാദികള്‍ ) പറയുന്നത് ജനങ്ങളുടെ വിശ്വാസത്തെ വികലമാക്കി യഥാസ്തീകത്വം അടിച്ചേല്‍പ്പിച്ച് അവരെ നരകാവകാശികള്‍ ആക്കിത്തീര്‍ക്കുന്ന ഇബ് ലീസിന്‍റെ അവതാരമാണ് കാന്തപുരം എന്നാണ് - സ്വര്‍ഗ്ഗം ആരുടെ ട്രൌസറിന്റെ കീശയില്‍ ആണ് എന്ന കാര്യത്തില്‍ കുറെക്കാലമായി നടക്കുന്ന മൂപ്പിളമത്തര്‍ക്കത്തിന്റ്റെ ഭാഗം കൂടിയാണ് ഇവരുടെ ആരോപണം, നോട്ട് ദി പോയന്‍റ്.                      
കുറെ കെട്ടിടങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തി വിപ്ലവം നടത്തിയെങ്കിലും, ഒരു സമൂഹത്തെ സാമ്പത്തീക ദുര്‍മോഹികളും, ലളിത ജീവിതം എന്ന ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണത്തെ നിരാകരിക്കുന്നവരും വ്യക്തിശുദ്ധി ഇല്ലാത്തവരും ആക്കി മാറ്റിക്കൊണ്ട് ഇസ്ലാമിന്‍റെ അന്തസത്തക്ക് വലിയ പരിക്കേല്‍പ്പിച്ചയാളാണ് കാന്തപുരം എന്ന് വിശ്വസിക്കുന്ന നിക്ഷപക്ഷ(?) മതികളായ മുസ്ലിംകളും ഉണ്ട്....

ഇത്രയും വായിച്ചതോടെ കാന്തപുരം ഒരു ചെറിയ മീനല്ല എന്ന് മനസ്സിലായിക്കാണുമല്ലോ.
മഹാനായ ഈ നേതാവിനെ തേടി നിരവധി അവാര്‍ഡുകള്‍ വന്നിട്ടുണ്ട്, ഫ്രണ്ട് ലൈന്‍ മാഗസിന്‍ കഴിഞ്ഞലക്കം ആള്‍ ദൈവങ്ങളെക്കുറിച്ച്  കവര്‍സ്റ്റോറി ചെയ്തപ്പോള്‍    കാന്തപുരത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.. തന്‍റെ പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന അണികളാണ് കാന്തപുരത്തിന്റെ എക്കാലത്തെയും വലിയ ശക്തി, ഭൂമി കുലുക്കമുണ്ടായാലും കാന്തപുരത്തിന്റെ അണികള്‍ കുലുങ്ങില്ല, കൂടെയുള്ള കുട്ടി നേതാക്കളാണെങ്കില്‍ തനി ചാവേറുകളാണ്.. ജൂറിയെ അമ്പരപ്പിച്ചു കളഞ്ഞ വണ്ടിക്കാളകളില്‍ ചിലതിനെ ആദ്യം പരിചയപ്പെടാം.....തുടരുന്നു.......
കാന്തപുരത്തിന്റെ വണ്ടിക്കാളകള്‍ ('രാജമാണിക്യം' ഭാഗം 2)

7 comments:

 1. ഹ ഹ ഹാ... അണ്ണന്‍ പുലിതന്നെ അണ്ണാ... മൊടകണ്ടാല്‍ ഇടപെടണം അണ്ണാ....
  ഫേസ് ബുക്ക് കമ്മന്റിടാനുള്ള ഓപ്ഷന്‍ വെക്കണ്ണാ.... ചെളക്കിളികളും ചിന്നപ്പയലുകളും ഒക്കെ ഒന്ന്‍ കമ്മന്‍റി അര്‍മ്മാദിക്കട്ട്...

  ReplyDelete
 2. ഉസ്താദിനെ മാത്രം കുറ്റപ്പെടുത്താൻ സമൂഹത്തിൽ കുറെ പേർ ഉണ്ട്. അത് പോലെ എത്ര എത്ര മത സംഘടനകൾ ... ദീനിന്റെ എതിരിൽ പ്രവർത്തിക്കുന്നു .. അതൊക്കെ സമുദായ സ്നേഹം, മൌലികത,സാമൂഹികം, എന്നൊക്കെ ഓമനപ്പേരിൽ പ്രോത്സാഹിപ്പിക്കുന്നു.. ജമാഅത്തെ ഇസ്ലാമി , ഓണം വിപുലമായി ആഘോഷിച്ചു. ഒരുമിച്ചിരുന്നു സാമ്പാറും, പായസവും, മോന്തി.. . എന്നാൽ മുഹമ്മദ്‌ നബിയുടെ പേരിൽ ഒത്ത് ചേർന്നാൽ അത് ഇസ്ലാമിക വിരുദ്ധവും, ബിദ്'അത്തും ആയി..ഈദ് ഗാഹിൽ പോകും വഴി മഴ വന്നപ്പോൾ തൊട്ടടുത്ത പള്ളിയിൽ പോലും കയറാതെ ചിലർ വീട്ടിലേക്ക് നടന്നു..നോമ്പ് വന്നാൽ അപ്പോഴാണ് ചിലർക്ക് സമുദായ സ്നേഹം ഉണർന്ന് വരുന്നത്..ദീനിൽ ഇല്ലാത്ത, പ്രവാചകനോ, അനുയായികളോ പ്രവർത്തിക്കാത്ത സമൂഹ നോമ്പ് തുറ.. അത് ചിലർ ആഘോഷിക്കുന്നു.. അത് ചെയ്യൽ ഇസ്ലാമിക പുണ്യ കർമ്മമായി പരിചയപ്പെടുത്തുന്നു.. എന്നാൽ നബിയുടെ പേരിലോ, മുഹിയുദ്ധീൻ ശൈഖിന്റെ പേരിലോ , ബദ്'രീങ്ങളുടെ പേരിലോ ഭക്ഷണം വെച്ച് വിളമ്പിയാൽ അത് ഇസ്ലാമിക വിരുദ്ധവും , ശിർക്ക് ചെയ്യലുമയി വഹാബികൾ സമൂഹത്തെ പേടിപ്പിക്കുന്നു.. മഹാബലിയെ സ്മരിക്കലും , അതിനു വേണ്ടി.വേദിയിൽ ഒത്ത് ചേരൽ, ക്രിസ്മസ് ദിനത്തിൽ , അവരുമായി വേദി പങ്കിട്ട് ആഘോഷത്തിൽ പങ്കു ചേരൽ ഒക്കെ.. നന്മയായി ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. അങ്ങിനെ എന്തെല്ലാം സമൂഹത്തിൽ നടക്കുന്നു. അതൊന്നും കാണാതെ ഉസ്താദിനെ മാത്രം പോയിന്റ്‌ ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്.. ഉസ്താദിനു ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടും. തീർച്ച ..

  ReplyDelete
 3. thandayilla pathrangalude oro thonyavaasam. muslim anenkil allahuvine bhayapeetto.

  ReplyDelete
 4. veetilullavarodum ithe bhasha thanneyano upayogikkaru?

  ReplyDelete
 5. ee joorikallil yetre moorikallund??

  ReplyDelete
 6. ഒരു കാലത്ത് എ.പി ഉസ്താദിനെ തകര്ക്കാ ന്‍ ആഹ്വാനം നടത്തിയ ലീഗ് പതനത്തില്‍ നിന്ന്‍ പാഠം പഠിച്ചു , ഇന്ന്‍ കാന്ത പുരം ഉസ്താദിന്റെന കൂടെ ഇരിക്കാന്‍ പാടുപെടുന്നു.....ചെളിവാരികളുടെ മുശിഞ്ഞ രീതിയോട` ലീഗ് ഗുഡ്ബൈ പറഞ്ഞു കൊണ്ടിരിക്കുന്നു. നോളെജ് സിറ്റി ഉണ്ടാകില്ലെന്ന്‍ പറഞ്ഞു ... അത് തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രിയും ലീഗ് മന്ത്രിമാരും വരുമെന്നായപ്പോള്‍ മുടക്കാന്‍ അനന്തപുരിയില്‍ പോയി തപസ്സിരുന്നു,,, മുഖ്യനും ലീഗ് മന്ത്രിമാരും ഇക്കൂട്ടരുടെ കുബുദ്ധി തിരിച്ചറിഞ്ഞു .....രക്ഷയുണ്ടായില്ല,,,,, പത്ര സമ്മേളനവും വിളിച്ചു..... ഒടുക്കം മുഖ്യമന്ത്രിയും ലീഗ് മന്ത്രിമാര്‍ എല്ലാരും നോളെജ സിറ്റി ചടങ്ങില്‍ ......അവിടെയും സോഹ....!!!!!!!!!!!!!!!!!!!!!!!! പിന്നെ നോളജ് സിറ്റിയില്‍ തുടങ്ങാനിരിക്കുന്ന ലോകോളേജ്( കേരളത്തില്‍ മസ്ലിം മാനേജ്മെന്റിന ന്റെ. കീഴില്‍ ആദ്യ സംരംഭം) തറക്കല്ലിടല്‍ ചടങ്ങിനെതിരെ---കേരള ഹൈകോടതി ജഡജി പങ്കെടുക്കുന്നതിനെതിരെ പത്ര സമ്മേളനം ( എന്താ ഹൈകോടതി ഇവരുടെ കുടുംബ സ്വത്തല്ലേ)... അതും തൂറ്റി ..... ജഡ`ജിയും ,എല്ലാരും പങ്കെടുത്തു.....കൂട്ടരേ ..........പ്രസവിച്ച് കിടക്കുന്ന പെണ്ണ് പാലും നെയ്യും തിന്നുന്നത് കണ്ട` മച്ചിപ്പെണ്ണ് കലമുടച്ചിട്ട` കാര്യമില്ല മക്കളെ....... ഇത് മുന്നോട്ട് കുതിക്കും തീര്ച്ച ..........SK,വഹാബി(മട,ജിന്ന്‍,ആട`,ബാലു)ജമ(ആരിഫ്, ഒ) തബ്ലീഗ്,സുഡാപ്പി തുടങ്ങി എല്ലാരും നോമ്പും നോറ്റ് ഈ അജയ്യ സുന്നിപ്രസ്ഥാനത്തിനെതിരെ പല കുതന്ത്രങ്ങളുമായി വന്നു.... എല്ലാം സോഹ~!!!!!!!!!!!!!!! കൂട്ടരേ പാവപ്പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്ക്ക്! വേണ്ടി എന്തെങ്കിലും ചെയ്യുക,,ഇല്ലെങ്കില്‍ ഇവരുടെ സമുദ്ദാരണത്തിന് വേണ്ടി ത്യാഗം ചെയ്യുന്ന കാന്തപുരം ഉസ്താദിനെ ചെയ്യാന്‍ അനുവദിക്കു ക ( നിങ്ങള്‍ അനുവദിച്ചില്ലേലും നടക്കും തീര്ച്ചന) ,,,, കര്ണാാടകയില്‍ അവിടുത്തെ മുസ്ലിം സമൂഹം ഒരു നായകനെ കാത്തിരിക്കുകയായിരുന്നു,,,,,,,,ആ മുന്നേറ്റത്തെയും തടയാന്‍ ശ്രമിക്കുന്ന ഈ കൂട്ടര്‍....,,,,,,,,,,ഇന്ഷാാ അല്ലാ ഉസ്താദും ഈ പ്രസ്ഥാനവും മുന്നോട്ട് തന്നെ........... കേരള യാത്രയില്‍ നിന്ന്ലീ ഗ് മന്ത്രിമാരും MLA മാരും പിന്മാാറിയപ്പോള്‍ മലപ്പുറത്ത് നടന്ന കേരള യാത്ര സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് ലീഗിന്റെു അഖിലേന്ത്യാ സെക്രട്ടറി ജഹാംഗീര്‍ ഉസ്താദിനോട` ആവശ്യപ്പെട്ടത് പശ്ചിമ ബംഗാളിലേക്ക് മുസ്ലിംകളെ സമുദ്ധരിക്കാന്‍ വരണം എന്നായിരുന്നു,മത്രമല്ല ശൈഖ് സാബ് കേരളത്തില്‍ മാത്രം യാത്ര പോര അങ്ങ` ഒരു ഭാരത യാത്ര നടത്തണം എന്നായിരുന്നു........


  ReplyDelete