Friday, 9 May 2014

ഗാന്ധിവധം: രാഹുൽ ഗാന്ധി പറയാതെ പോയത്....

ആധുനീക ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വ്യക്തി ആര് എന്നചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ , മഹാത്മാഗാന്ധി. ഏറ്റവും വെറുക്കപ്പെട്ട വ്യക്തി ആര് എന്ന ചോദ്യത്തിന് ഒന്നാമത്തെ ഉത്തരം ഗാന്ധിജിയെ വെടിവെച്ചു കൊന്ന നഥൂറാം വിനായക് ഗോഡ്സെ.മലയാളത്തിലെ 'മെഗാസ്റ്റാര്‍' ബ്ലോഗ്ഗര്‍ ബെര്‍ളി തോമസ് കഴിഞ്ഞ ദിവസം തന്റെ ബ്ലോഗ്ഗിലൂടെ ചിലത് പറഞ്ഞു  'രാജ്യസ്നേഹം എല്ലില്‍ കുത്തി  വിജൃംഭിച്ചു നില്‍ക്കുന്ന 'ഇന്ത്യക്കാരന്‍ കാണാതെ പോയ ഞെട്ടിക്കുന്ന സത്യമാണ് ബെര്‍ളി പറഞ്ഞത് അതിങ്ങനെ വായിക്കാം.......

" മഹാത്മജിയുടെ മരണത്തെക്കുറിച്ച് ചിത്രീകരിച്ച 52 എപ്പിസോഡ് ഡോക്യുഫിക്ഷന് അനുമതി നിഷേധിക്കുന്നതിന് ദേശീയ ചാനലായ ദൂരദര്‍ശന്‍ പറഞ്ഞ കാരണമാണ് അത് ഗോഡ്‌സെയെ അപകീര്‍ത്തിപ്പെടുന്നു എന്നത്. കേതന്‍ മേത്ത സംവിധാനം ചെയ്തതാണ് ഡോക്യുഫിക്ഷന്‍. മഹാത്മാ ഗാന്ധിയുടെ വധനം, ഗോഡ്‌സെയുടെ വിചാരണ തുടങ്ങിയ കാര്യങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം. ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറല്‍ ത്രിപുരാണി ശരണ്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഡോക്യുമെന്ററി പ്രദര്‍ള്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരു നല്ല ആശയമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറഞ്ഞ കാലയളവിനെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയ്ക്ക് 52 എപ്പിസോഡ് അധികമാണെന്നും വിലയിരുത്തിയ ബോര്‍ഡ്, ഡോക്യുമെന്ററിയില്‍ നാഥുറാം ഗോഡ്‌സെയ്ക്ക് എതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു."

നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം തോന്നാത്ത ഈ വിഷയം ബെര്‍ളി എഴുതിയപ്പോള്‍ സ്വഭാവികമായും സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായത് സംഘി കളുടെ പ്രതിരോധവും ബെര്‍ളി ക്കെതിരെയുള്ള ആക്രോശവുമാണ്, ചരിത്രം അറിയാത്തവന്‍.... ആര്‍ എസ് എസ്സിനെ അവഹേളിക്കാന്‍ ഇറങ്ങിയ തീവ്രവാദി.... തുടങ്ങി ബെര്‍ളിക്ക് ചാര്‍ത്തിക്കിട്ടാന്‍ ഇനിയോഗ്യതകള്‍ ബാക്കിയില്ല. ഗാന്ധിജിയെ കൊന്നവന് അപകീര്‍ത്തികരമാവും എന്ന കാരണം പറഞ്ഞു മാഹാത്മാവിനെ ക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്‍റ്റി തടഞ്ഞതായിരുന്നു ബെര്‍ളിയുടെ വിഷയം. ആര്‍ എസ് എസ്സുകാര്‍ ചാടി വീണ് "അച്ഛന്‍ കട്ടിലിനടിയില്‍ പോലും ഇല്ല" എന്നു വിളിച്ചുപറയുന്നതിന്റെ പിന്നിലെ യഥാര്‍ഥ്യം എന്താണ്? 
ഒരിന്ത്യക്കാരന്‍ ഒരിക്കലും അറിയാതെ പോവരുത് ആ സത്യങ്ങള്‍. ഗാന്ധി വധത്തില്‍ പിടിക്കപ്പെട്ട് ഇന്ത്യന്‍ നീതി പീഢം തൂക്കിലേറ്റിയ ഗോഡ്സെ പോലീസിനോട് സമ്മതിച്ച സത്യങ്ങള്‍ മൂടിവെയ്ക്കാന്‍ ദൂരദര്‍ശന്‍ പോലും ശ്രമിക്കുമ്പോള്‍, ഗാന്ധിജിയെ വെടിവെച്ചുകൊന്ന് 'ഹിന്ദു ഇന്ത്യ' കെട്ടിപ്പടുക്കാന്‍  ശ്രമിച്ചവര്‍ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അറിയണം ഇന്ത്യന്‍ ജനതയുടെ ചങ്കിലെ ചോരയായിരുന്ന മഹാത്മാവിനെ കൊന്നു കളഞ്ഞ പരിശകള്‍ ആരാണെന്ന്....

ഗാന്ധിജിയെ കൊന്നത് ആരാണ് ? നാഥുറാം വിനായക് ഗോഡ്സെ.
ആരാണ് ഗോഡ്സെ? ആര്‍ എസ് എസ് മുഖപത്രമായിരുന്ന 'ഹിന്ദു രാഷ്ട്രയുടെ' പത്രാധിപര്‍, ആര്‍ എസ് എസ്സിന്‍റെ ഏറ്റവും പ്രമുഖാനേതാക്കളില്‍ ഒരാള്‍.
കൂട്ടുപ്രതികള്‍?
ഗോപാല്‍ ഗോഡ്സെ, നാരായണ്‍ ആപ്തേ, വിഷ്ണു കാക്കറെ, മദന്‍ലാല്‍, ദിഗംബര്‍ ബാഡ്ജെ. എല്ലാവരും ആര്‍ ആസ് എസ്സിന്‍റെ സജീവ പ്രവര്‍ത്തകര്‍. 
എങ്ങനെയാണ് ഗാന്ധി വധം പ്ലാന്‍ ചെയ്തത്?
ഗാന്ധിജിയെ വധിക്കാന്‍ പ്രതികള്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. 

അതിങ്ങനെ.
പൂനയിലെ ആര്‍ എസ് എസ്സ് കേന്ദ്രത്തില്‍ ഗൂഡാലോചന നടത്തിയ പ്രതികള്‍ ബോംബെയിലേക്ക് പുറപ്പെട്ടു, അവിടെ ചെന്ന്‍ ഹിന്ദു മഹാ സഭാ നേതാവ് വീര്‍ സവര്‍ക്കറുടെ അനുഗ്രഹം വാങ്ങി, ഡല്‍ഹിയില്‍ ബിര്‍ലാ മന്ദിരത്തിന് തൊട്ടടുത്തുള്ള ഹിന്ദു മഹാ സഭാ ഓഫീസിലേക്ക് പുറപ്പെട്ടു. നാരായണ്‍ ആപ്തെയാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. 
ഗാന്ധിജിയുടെ പ്രാര്‍ഥനായോഗം നടക്കുമ്പോള്‍ വധിക്കാനായിരുന്നു തീരുമാനം. 
യോഗ സമയത്ത് സ്ഫോടനമുണ്ടാക്കി ഭീതി പരത്താന്‍ ബിര്‍ലാമന്ദിരത്തിന് പുറത്ത് ബോംബുപൊട്ടിക്കുക ഇതിന്റെ ഉത്തരവാദിത്വം മദന്‍ലാലിന്. ജനം പരിഭ്രാന്തരായി ഓടുംബോള് ഗാന്ധിജിയെ ബോംബെറിയണം ഇതിന്‍റെ ചുമതല വിഷ്ണു കാക്കറെക്ക്, അയാള്‍ക്ക് ഉന്നം പിഴച്ചാല്‍ മറ്റൊരു ബോംബെറിയണം ആ ചുമതല ഗോപാല്‍ ഗോഡ്സെക്ക്, എന്നിട്ടും ഗാന്ധിജി മരിച്ചില്ലെങ്കില്‍ മരണം ഉറപ്പാക്കാന്‍ വെടിവെക്കണം ഇതിന് തോക്കുമായി ദിഗംബര്‍ ബഡ്ജെ നിലയുറപ്പിച്ചു..., (തലവേദനയായതിനാല്‍ ഗോഡ്സെക്ക് അന്നത്തെ ഒപെറേഷനില്‍ പങ്കെടുക്കാന്‍ പറ്റിയില്ല എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. )
മദന്‍ലാല്‍ ബോംബ് പൊട്ടിച്ചു, ജനങ്ങള്‍ ഇളകി...പക്ഷേ, ഗാന്ധിജി സമാധാനിപ്പിച്ചു 
"ആരും എഴുന്നേല്‍ക്കരുത്, അത് വല്ല സൈനീക പരിശീലനവും ആകും, പ്രാര്‍ഥിച്ച് കൊണ്ടിരിക്കെ മരിക്കുന്നതിനെക്കാള്‍ നല്ലൊരു മരണമുണ്ടോ"? ഗാന്ധിജിയുടെ വാക്കുകള്‍ ജനങ്ങളെ പിടിച്ചിരുത്തി. ആക്രമികളുടെ പദ്ധതി പൊളിഞ്ഞു  
കൂട്ടു പ്രതികള്‍ക്ക് ബോംബ് എറിയാന്‍ സാഹചര്യം കിട്ടിയില്ല. ബാഡ്ജെക്ക് കാഞ്ചി വലിക്കാന്‍ ധൈര്യം കിട്ടിയില്ല. 

അങ്ങനെ ആദ്യ ശ്രമം പാളി, പക്ഷേ ബോംബ് പൊട്ടിച്ച മദന്‍ലാലിനെ പോലീസ് പിടികൂടി, തലങ്ങും വിലങ്ങും ചോദ്യം ചെയ്തു, ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണെന്ന് തെളിഞ്ഞു, ഹിന്ദു മഹാ സഭാ , ആര്‍ എസ് എസ്സ് ഓഫീസുകളില്‍ റെയ്ഡ് നടന്നു.... -പ്രതികളില്‍ ചിലര്‍ ബോംബെയിലേക്ക് മുങ്ങി. അന്വേഷണത്തില്‍ ഹിന്ദു മഹാ സഭയുടെ 'സ്വന്തക്കാരനായ' ആഭ്യന്തരമന്ത്രി വല്ലഭായി പട്ടേല്‍ അലംഭാവം കാണിച്ചതായി പിന്നീട് ദേശീയ നേതാക്കള്‍ തന്നെ തുറന്നു പറഞ്ഞു. 

ആദ്യ ശ്രമം പാളിയയെങ്കിലും പ്രതികള്‍ പിന്‍മാറിയില്ല, രണ്ടാം വട്ടം ഗോഡ്സെ നേതൃത്വം നല്‍കി, ആപ്തെയും കാര്‍ക്കറെയും സഹായികളായി, 
ഇന്ത്യ പാകിസ്ഥാന്‍ ശത്രുതയകറ്റാന്‍ 1948 ഫെബ്രുവരി 3 നു പാകിസ്ഥാന്‍ യാത്ര നടത്താന്‍ ഗാന്ധിജി തീരുമാനിച്ചു, ഇതിന്‍റെ ഭാഗമായി ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥന യോഗം നടത്തുന്നു, പട്ടാള യൂണിഫോം ധരിച്ച് പ്രതികള്‍ കൈത്തോക്കുമായി അകത്തു കടന്നു, (ഒരു വധശ്രമത്തിന് ശേഷവും പട്ടേലിന്റെ പോലീസ് ഗാന്ധിജിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല എന്ന ആരോപണം ഇവിടെ ശരിവെക്കേണ്ടിവരുന്നു) സഹായികളുടെ തോളില്‍ കൈവെച്ച് പ്രാര്‍ഥന സദസ്സിലേക്ക് വരുന്ന ഗാന്ധിജിയുടെ മുമ്പില്‍ നമസ്തേ പറഞ്ഞുകൊണ്ട് ഗോഡ്സെ കുനിഞ്ഞു, പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് കൈതൊക്കെടുത്ത് മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു മൂന്നു തവണ, മൂന്നു വെടിയുണ്ടകളും നെഞ്ച് തുളച്ച് കയറി, ഹരേ രാമ ജപിച്ച് കൊണ്ട് ഇന്ത്യയുടെ വീരപുത്രന്‍ നിലത്തു വീണു, 
ഗോഡ്സെ പിടിക്കപ്പെട്ടു, ഹിന്ദു ഇന്ത്യ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് താന്‍ ഗാന്ധിജിയെ കൊന്നത് എന്നയാള്‍ 'അഭിമാനത്തോടെ' വിളിച്ച് പറഞ്ഞു. 
രാജ്യത്തുടനീളം ആര്‍ എസ് എസ്സ് കേന്ദ്രങ്ങളെ ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, ബോംബെയിലെ സവര്‍ക്കര്‍ സദനവും പൂനയിലെ ആര്‍ എസ് എസ് കേന്ദ്രവും സംരക്ഷിക്കാന്‍ പോലീസ് പാടുപെട്ടു, ഹിന്ദു മഹാ സഭയിലെ പല നേതാക്കളും രാജിവെച്ചു ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയെപ്പോലുള്ള നേതാക്കള്‍ ഹിന്ദു മഹാ സഭയെ പരസ്യമായി തള്ളിപ്പറഞ്ഞു.... 

ഗാന്ധി വധം ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ മിഠായി വിതരണം നടത്തി ആഘോഷിച്ചു, ഗ്വാളിയോര്‍, ഉജ്ജൈന്‍ തുടങ്ങിയ ആര്‍ എസ് എസ്സ് കേന്ദ്രങ്ങളില്‍ പരസ്യമായ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. 
ഗാന്ധി വധത്തില്‍ ആര്‍ എസ് എസ്സിന്‍റെ പങ്ക് നിസ്സംശയം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്, സര്‍ദാര്‍ പട്ടേലിന് പരോക്ഷമായെങ്കിലും പങ്കുള്ളതായി ആരോപണവും ഉയര്‍ന്നു. 
ഗാന്ധിജിയുടെ അനുശോചന യോഗത്തില്‍ ജയപ്രകാശ് നാരായണ്‍ അത് തുറന്നു പറഞ്ഞു. 
പട്ടേലും ആര്‍ എസ് എസ്സും ചേര്‍ന്നാണ് ഗാന്ധിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് എന്നു കമ്മ്യൂണിസ്റ്റ് നേതാവായ പി സുന്ദരയ്യ ആരോപിച്ചു. 
ആര്‍ എസ് എസ്സിനെ രക്ഷിക്കാന്‍ അവസാന ശ്രമമായി പട്ടേല്‍ നെഹ്റുവിന് കത്തയച്ചു, പക്ഷേ നെഹ്രു വഴങ്ങിയില്ല, 1948 ഫെബ്രുവരി നാലിന് ആര്‍ എസ് എസ്സിനെ നിരോധിച്ചു. 

മഹാത്മാഗാന്ധിയുടെ വധത്തില്‍ RSS -ന്‍റെ പങ്കു ഗാന്ധിയുടെ ജീവചരിത്രകാരന്‍ പ്യാരേലാല്‍ വരച്ചിടുന്നതു ഇപ്രകാരം : "ഗാന്ധി വധത്തിനു ശേഷം ഒരു യുവാവിന്‍റെ കത്ത്‌ ലഭിച്ചു.. അതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ ചില പ്രദേശങ്ങളില്‍ വിധിനിര്‍ണ്ണായകമായ വെള്ളിയാഴ്ചയുടെ 'നല്ല വാര്‍ത്ത'ക്ക്‌ വേണ്ടി റേഡിയോ റ്റ്യൂണ്‍ ചെയ്യാന്‍ അണികള്‍ക്ക്‌ ഉത്തരവു നല്‍കിയിരുന്നതായി പറഞ്ഞിരുന്നു.. ആ 'ന്യൂസ്‌' വന്നതിനു ശേഷം ഡല്‍ഹിയിലുള്‍പ്പെടെ RSS വൃത്തങ്ങളില്‍ മധുരം വിതരണം ചെയ്യപ്പെട്ടു... " - the last phase, page 756
                                              
1948 , ജനുവരി 30 വന്നു.. സമാധാനത്തിന്‍റെ ഉന്നതനായ ആ സുവിശേഷകന്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരനായ ഒരു മതഭ്രാന്തന്‍റെ ബുള്ളറ്റിനാല്‍ വീണു. ഈ പരിതാപകരമായ എപ്പിസോഡിണ്റ്റെ അന്ത്യം എന്നെ മാനസികമായി തളര്‍ത്തി.. " -  Rajeshvar Dayal IAS - life of our times, page 93-94

സവര്‍ക്കറിന്‍റെ കാര്യത്തിലേക്ക്‌ വരാം. സവര്‍ക്കറെ വെറുതെ വിട്ടതു സംബന്ധിച്ച്‌ പ്രമുഖ അഭിഭാഷകനായ അനില്‍ നൌരിയ പറയുന്നതു ഇപ്രകാരമാണു.. : ".. ഈ കേസിലെ മാപ്പുസാക്ഷി 'ദിഗംബര്‍ ബദ്ഗെ', സംഭവത്തില്‍ സവര്‍ക്കര്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാക്കിയതാണു.. പക്ഷേ സവര്‍ക്കര്‍ വിട്ടയക്കപ്പെട്ടതു തെളിവില്ലാത്തതു കൊണ്ടല്ല,, മറിച്ച്‌ മാപ്പുസാക്ഷിയുടെ മൊഴിക്ക്‌ സ്ഥിരീകരണം വേണ്ടതിനാലായിരുന്നു.. " - the age of generosity, janatha, may 11, 2003, page 3

വീര്‍സഘ്‌വി പറയുന്നതു കാണുക .. : " ..ഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നടത്തിയ രണ്ട്‌ ഡല്‍ഹി യാത്രകള്‍ക്ക്‌ മുന്‍പും ബോംബയില്‍ വച്ച്‌ അദ്ധേഹം സവര്‍ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.. ഗാന്ധിയെ വധിച്ചതിനു ഗോഡ്സെയും അയാളുടെ മറ്റ്‌ സവര്‍ക്കര്‍ വാദികളും ശിക്ഷിക്കപ്പെട്ടപ്പോല്‍ സവര്‍ക്കര്‍ മാത്രമാണു വിട്ടയക്കപ്പെട്ടതു ... ജഡ്ജിക്ക്‌ സംശയാതീതമായി തെളിവ്‌ കണ്ടെത്താനാവാതെ പോയതിനാലാണതു.. " - the prodigal son , outlook, september 5 , 2004

ആന്‍റമാനിലെ  ജയിലിലായിരുന്നപ്പോല്‍ മാപ്പുനല്‍കി മോചിപ്പിക്കണമെന്ന്‌ പലപ്രാവശ്യം ദീനമായി ബ്രിട്ടീഷ്‌ അധിനിവേശക്കാര്‍ക്ക്‌ കത്തെഴുതിയ ഈ 'വീര' സവര്‍ക്കര്‍ എന്ന ഹിന്ദുദേശീയവാദിയുടെ തനിനിറം ഗാന്ധി വധമന്വേഷിച്ച ജംഷെദ്‌ നഗര്‍വാല , ക്രൈം റിപ്പോര്‍ട്ട്‌ No. 1 - ല്‍ , പറയുന്നതിപ്രകാരമാണു : ".. ഈ ഗൂഡാലോചനയുടെ പിന്നില്‍ സവര്‍ക്കര്‍ തന്നെയാണു.. പക്ഷേ അയാള്‍ എപ്പോഴും അസുഖം നടിക്കുകയായിരുന്നു... "

സര്‍ദാര്‍ പട്ടേലിന്റെ സഹായത്തോടെ അന്വേഷണ ക്കമ്മീഷനെ സ്വാധീനിച്ച് ആര്‍ എസ് എസ്സ് സുപ്രീം കോടതിയില്‍ നിന്നു അനുകൂല വിധിവാങ്ങി നിരോധനത്തെ മറികടന്നു, നരേന്ദ്ര മോഡി അന്വേഷണ കമ്മീഷനുകളെ സ്വാധീനിച്ച് ഗുജറാത്ത് കൂട്ടക്കൊലയില്‍ ക്ലീന്‍ ചീട്ടു നേടിയ പോലെ, രാജ്യം കണ്ട ഏറ്റവും വലിയ മഹാത്മാവിന് ജന്മം നല്കിയ ഗുജറാത്തില്‍ രണ്ടായിരം കോടിയുടെ പ്രതിമ സ്ഥാപിക്കാന്‍ സംഘ പരിവാര്‍ തീരുമാനിച്ചപ്പോള്‍ വല്ലഭായി പട്ടേല്‍ തെരെഞ്ഞെടുക്കപ്പെട്ടത് എന്തു കൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്. 

ഒരു തവണ ആര്‍ എസ് എസ്സ് അധികാരത്തില്‍ വന്നപ്പോള്‍ ഗാന്ധി വധത്തിന് ചരടുവലിച്ച വീര്‍ സവര്‍ക്കരിന്റെ ചിത്രം ഗാന്ധിചിത്രത്തോടൊപ്പം പാര്‍ലമെന്റില്‍ സ്ഥാപിച്ചു, ഇനിയൊരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റിന്റെ ചുവരില്‍ ഗോഡ്സെയുടെ ചിത്രങള്‍ കൂടി ചില്ലിട്ടുവെക്കും, അതിന്റെ ഭാഗമാണ് ദൂരദര്‍ശന്റെ നിലപാട് 'ഗാന്ധിജിയുടെ ജീവനെടുത്ത ഗോഡ്സെയുടെ 'മാനം' കാക്കാന്‍ പാടുപെടുന്ന വരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഇന്ത്യന്‍ യഥാര്‍ത്യത്തിന് നേരെ വിരല്‍ ചൂണ്ടിയ ബെര്‍ളിക്ക് അഭിനന്ദനങ്ങള്‍. 
സംഘപരിവാറിന്റെ നുണ പ്രചരണങ്ങളില്‍ വീണുപോയ യുവാക്കള്‍ ചിന്തിക്കട്ടെ, ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ മഹാത്മാവിനെ കൊന്നു കളഞ്ഞ, ആ കൊലപാതകികള്‍ക്ക് ഇന്നും ഓശാന പാടുന്ന രാജ്യദ്രോഹികള്‍ക്ക് വേണ്ടിയാണ് മുഷ്ടിചുരുട്ടുന്നത് എന്നവര്‍ തിരിച്ചറിയട്ടെ. 

റഫറന്‍സ് : India Wins Freedom, സ്വാതന്ത്ര്യം വിഭജനത്തില്‍, Blog: ദര്‍ശനം
       
                      
         

13 comments:

 1. താങ്കളോട് ഒരു സംശയം ചോദിക്കട്ടെ.... ആർ. എസ്സ്.എസ്സിന്റെ വക്താവെന്ന് നിങ്ങൾ പറയുന്ന നരേന്ദ്രമോഡിയുടെ ഇന്റെർവ്യൂവിന്റെ ചിലഭാഗങ്ങൾ... ഈ പറയുന്ന ദൂരദർശനെക്കൊണ്ട് വെട്ടിക്കളയിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞു എങ്കിൽ !, മഹാത്മാ ഗാൻഡിയുടെ ആദർശങ്ങൾ പേറുന്ന അനുയായികളെന്ന് സ്വയം പറയുന്ന കോൺഗ്രസ്സുകാർ...... ഈ ഡൊക്യുമെന്ററി പ്രക്ഷേപണം ചെയ്യുക വഴി ആർ എസ്സ്.എസ്സിനെയും അതു വഴി ബി.ജെ.പി യേയും ജനങ്ങൾക്കു മുൻപിൽ താറടിച്ചു കാണിക്കുവാൻ കിട്ടുമായിരുന്ന ഈ അസുലഭ അവസരം അവർ നഷ്ടപ്പെടുത്തുമായിരുന്നുവോ ??? അത്രക്കു ബുദ്ധിയില്ലാത്തവരാണോ ഇന്ന് കോൺഗ്രസ്സിന്റെ അമരത്തുള്ളവർ...???

  ReplyDelete
  Replies
  1. ഇന്‍റര്‍വ്യൂവിന്‍റെ ഭാഗങ്ങള്‍ വെട്ടി എന്നു പറയുന്നതു ഫെക്കു വിന്റെ മറ്റൊരു നുണയാണ്
   ദൂരദര്‍ശന്‍ ഒരു സ്വയംഭരണ സ്ഥാപനമാണ് ഇങ്ങനത്തെ സ്ഥാപനങ്ങളുടെ തലപ്പത്ത് ആര്‍ എസ് എസ്സ് മനസ്സുള്ളവരെ കുടിയിരുത്തിയതാണ് . കൊങ്ഗ്രസ്സിലും സങ്ഖികള്‍ ഉണ്ട് പട്ടേല്‍ മുതല്‍; റാവു വരെയുള്ളവര്‍ അതിനു തെളിവാണ്

   Delete
 2. 'നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചു കൊന്നു' എന്നാണ് പാഠപുസ്തകത്തിൽ പഠിച്ചിട്ടുള്ളത് എന്നാണോർമ്മ. ഒരു ഭ്രാന്തനല്ലേ അതു ചെയ്യാൻ കഴിയൂ എന്നോർത്താണ് അന്നു സമാധാനപ്പെട്ടിരുന്നത്. ആ ധാരണയ്ക്കു പിശകുണ്ടാവുന്നത് 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം വായിക്കുന്നതോടെയാണ്. സാധാരണ ഭ്രാന്തനും മതഭ്രാന്തനും തമ്മിലുള്ള വ്യത്യാസം മനസ്സിലാവുന്നത് അതോടെയാണ്. ( ആ പുസ്തകം 100 % സത്യസന്ധമായി ചരിത്രവസ്തുതകൾ നിരത്തുന്നു എന്ന അഭിപ്രായമൊന്നുമില്ല. ). വിചാരണക്കോടതിൽ ഗോഡ്സെ പങ്കു വെച്ച ചിന്തകൾ ഒരു മതഭ്രാന്തൻ എങ്ങനെ ചിന്തിക്കുന്നു, അയാളുടെ ചിന്താമണ്ഢലം എത്ര മാത്രം ഇടുങ്ങിയതും മനുഷ്യത്വമില്ലാത്തതുമാണ് എന്നുള്ളതിനൊക്കെ ഉത്തമദൃഷ്ടാന്തമാണ്. അതു വായിച്ച് രോമാഞ്ചം കൊള്ളുന്ന മറ്റ് ചില മതഭ്രാന്തന്മാർ ഇപ്പോഴുമുണ്ട് എന്നുള്ളതാണ് ഖേദകരം.

  ഗാന്ധിവധത്തിൽ ആർ എസ് എസിനു പങ്കില്ല എന്ന് ആർ എസ് എസ്സ് അവകാശപ്പെടാറുണ്ട്. പങ്കുണ്ട് എന്നുള്ളത് നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശ്വസിക്കുന്നു. ഹിന്ദു രാജ്യം സ്ഥാപിക്കപ്പെടണം എന്ന ആഗ്രഹത്തോടെ ഗാന്ധിജിയെ വധിച്ച ഗോഡ്സെ, അതിനു മുൻകൈ എടുക്കും എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു സംഘടനയെ നിയമക്കുരുക്കുകളിലേക്കോ ജനങ്ങളുടെ മുന്നിലേക്കോ തള്ളിവിടാൻ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതുകൊണ്ടു തന്നെയായിരിക്കണം വധത്തിനു മുൻപേ തന്നെ അയാൾ ആർ എസ് എസിനോട് പരസ്യമായുള്ള ബന്ധങ്ങൾ ഉപേക്ഷിച്ചത്. പക്ഷേ ആർ എസ് എസിന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തുന്ന പ്രസ്താവനകൾ അതിനു ശേഷവും അവരിൽ നിന്നുണ്ടായിട്ടുണ്ട്. ( അവലംബം : രാഷ്ട്രീയ സ്വയം സേവക സംഘം വിക്കി പേജ് ). ഗാന്ധിയെ വധിച്ച ഒരാളോടുള്ള എതിർപ്പ് ആത്മാർത്ഥമായിരുന്നെങ്കിൽ ആർ എസ് എസ് ഗോഡ്സെയോട് അന്നും ഇന്നും പുലർത്തി വരുന്ന നിലപാടുകൾ ഇങ്ങനെയാവുമായിരുന്നില്ല എന്ന് അവരുടെ പ്രവർത്തനരീതികൾ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഗോഡ്സെയെ വിമർശിച്ചാൽ അതിനെതിരെ ഉയർന്നു വരുന്ന പ്രത്യക്ഷവും അപ്രത്യക്ഷവുമായ നാവുകളും അതിന്റെ തന്നെ സൂചനയാണ്.

  സംഘപരിവാർ എന്നുമുതൽ, എന്തുകൊണ്ട് സവർക്കറെ ഉയർത്തി കൊണ്ടു വരുന്നു എന്നുള്ളത് ഈ ലേഖനം വായിച്ചാൽ ബോധ്യപ്പെടും ( http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22609/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B5%80%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%95%E0%B4%A8%E0%B5%8B)

  ReplyDelete
  Replies
  1. ഗാന്ധി വധവുമായി RSS നെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുകളുടെ ശ്രദ്ധയ്ക്ക് , ഗാന്ധി വധവുമായി RSS എന്ന സംഘടനയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് ഇവിടത്തെ പരമോന്നത കോടതികൾ പ്രഖ്യാപിച്ചിട്ടുണ്ട് .ഈ അടുത്ത സമയത്ത് ഇതിനെ പറ്റി വിശദമായി പഠിച്ച സീനിയർ ജസ്റ്റിസ് ആയിരുന്ന K .T തോമസ് പറഞ്ഞ അഭിപ്രായങ്ങളും പത്രം വായിക്കുന്ന ശീലം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും .പിന്നെ പണ്ട് മുതലേ പഠിച്ചു വെച്ച ഒരു കാര്യം സത്യം അല്ലെങ്കിൽ പോലും ജീവിത അവസാനം വരെ പാടിക്കൊണ്ട് നടക്കുന്ന സ്വഭാവം ചിലർക്കുണ്ട് .അങ്ങനെയുള്ളവർക്ക് എങ്ങനെയും ആകാം .

   Delete
 3. ഇതൊക്കെ സത്യങ്ങൾ ആവുമ്പോഴും ആരാധകൾ ഇന്ത്യയിൽ കൂടി വരുന്നില്ലേ? എന്ത് കൊണ്ട്? അവിടെ ഈ മതേതര പാർടികൾ ഒക്കെ പ്രതികൾ ആകുന്നു. തരാതരം പോലെ വര്ഗീയതയെ ഇവറ്റകൾ ഒക്കെ കൂട്ട് പിടിക്കുന്നു..

  ReplyDelete
 4. ഒളിച്ചും മറച്ചും വളച്ചൊടിച്ചും തിരിച്ചുപിടിച്ചും ചരിത്രത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. താങ്കള്‍ പറയുന്നു ആപ്പിളാണെന്ന്, മറ്റൊരാള്‍ പറയുന്നു ഓറഞ്ചാണെന്ന്, എനിക്കിത് പൈനാപ്പിളാണ്, ഒരുപക്ഷെ അത് ഒരു നേന്ത്രപഴമായിരിക്കാനും സാധ്യതയുണ്ട്. ഇന്നലെകളില്‍ എന്തുണ്ടായി എന്നതിനേക്കാളുപരി, നാളേക്കായി നമ്മുടെ കൈവശം എന്തുണ്ട് എന്നതാണ് പ്രധാനം.

  ReplyDelete
 5. 1 9 2 5 ഇൽ മഹാരാഷ്ട്രയിൽ ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനം ഇന്ന് ഭാരതത്തിൽ മുഴുവൻ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തി ക്കൊണ്ട് മുന്നോട്ട് പോകുന്നു .സർകാർ സംവിധാനത്തിൽ നടത്തുന്ന സ്കുളുകൾ കഴിഞ്ഞാൽ ഏറ്റവും കുടുതൽ സ്കുളുകൾ നടത്തുന്നത് RSS പരിവാർ പ്രസ്ഥാനം ആയിട്ടുള്ള വിദ്യാഭാരതി ആണ് .വനവാസി മേഖലകളിലും മറ്റും നടത്തുന്ന ഏക അദ്ധ്യാപക വിദ്യാലയങ്ങളും അതിൽ ഉൾപ്പെടുന്നു .ഏറ്റവും കുടുതൽ സേവന പ്രവർത്തനങ്ങൾ RSS നേതൃത്വം കൊടുത്തുകൊണ്ട് ഭാരതത്തിൽ എമ്പാടും നടക്കുന്നു .പ്രകൃതി ദുരന്തങ്ങളെ പോലെയുള്ള സാഹചര്യങ്ങൾ കുടാതെ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ബാല,ബാലികാ സദനങ്ങളും ,മറ്റ് അംഗ വൈകല്യം ബാധിച്ചവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളും ഉണ്ട്. ആരോഗ്യ രംഗത്ത് ആശുപത്രികൾ നടത്തുന്നതിനോടൊപ്പം ഏകദേശം 400 എണ്ണത്തോളം മൊബൈൽ ഡിസ്പെൻസറികൾ വനവാസി മേഖലകളിലും , ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ട് .സാംസ്കാരികമായ മുന്നേറ്റത്തിന് സഹായിക്കുന്ന വിധത്തിലും ഉള്ള ധാരാളം പ്രവർത്തനങ്ങൾ RSS ചെയ്യുന്നു.സംസ്കൃത ഭാഷയുടെ പ്രചാരം ,പൌരാണിക ഭാരതീയ ശാസ്ത്ര ചിന്താഗതികൾ ജനങ്ങളിൽ എത്തിക്കുക തുടങ്ങിയ രംഗങ്ങളിൽ എല്ലാം പ്രത്യേകം പരിവാർ പ്രസ്ഥാനങ്ങൾ ഉണ്ട് .അതേ പോലെ ഭാരതത്തിൽ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ bms ,ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ബാല പ്രസ്ഥാനങ്ങളിൽ ഒന്നായ ബാലഗോകുലം , വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സംഘടനയായ ABVP , രാഷ്ട്രീയ രംഗത്ത് bjp തുടങ്ങിയവയും rss പരിവാർ പ്രസ്ഥാനങ്ങൾ ആണ് .ഇത്തരത്തിൽ നാനാ മേഖലകളിലും രാഷ്ട്രപുരോഗതി ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന RSS ന് എതിരായി കുപ്രചരണങ്ങൾ നടത്തുന്ന രാഷ്ട്ര വിരുദ്ധ ശക്തികളെ തിരിച്ചറിയുക .....

  ReplyDelete
  Replies
  1. നാഗ്പൂരിൽ ആർ .എസ് .എസ് ആസ്ഥാനത്ത് ഗോട്സെയുടെ സ്മരണയില്‍ വളരെക്കാലം ഒരു ക്ഷേത്രമുണ്ടായിരുന്നു.. അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നു .... ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്‌.എസ്സ്‌) അധികാരത്തില്‍ വരുമ്പോല്‍ കൂടുതല്‍ ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. " - RSS - godse's shrine, indian correspondence , september 19, 2004”

   Delete
 6. ഗാന്ധി വധവുമായി RSS നെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുകളുടെ ശ്രദ്ധയ്ക്ക് , ഗാന്ധി വധവുമായി RSS എന്ന സംഘടനയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് ഇവിടത്തെ പരമോന്നത കോടതികൾ പ്രഖ്യാപിച്ചിട്ടുണ്ട് .ഈ അടുത്ത സമയത്ത് ഇതിനെ പറ്റി വിശദമായി പഠിച്ച സീനിയർ ജസ്റ്റിസ് ആയിരുന്ന K .T തോമസ് പറഞ്ഞ അഭിപ്രായങ്ങളും പത്രം വായിക്കുന്ന ശീലം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും .പിന്നെ പണ്ട് മുതലേ പഠിച്ചു വെച്ച ഒരു കാര്യം സത്യം അല്ലെങ്കിൽ പോലും ജീവിത അവസാനം വരെ പാടിക്കൊണ്ട് നടക്കുന്ന സ്വഭാവം ചിലർക്കുണ്ട് .അങ്ങനെയുള്ളവർക്ക് എങ്ങനെയും ആകാം .

  ReplyDelete
  Replies
  1. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷിനു മാപ്പെഴുതി കൊടുത്ത് പുറത്തു വന്നവരാണ് വാജ്പായീ ,സവർക്കർ മുതലായവർ .
   ഗോൾവാൾക്കർ ബ്രിട്ടിഷ് ഭരണത്തെ കുറിച്ചു ഇങ്ങനെ പറയുന്നു :
   "നമ്മുടെ ലക്‌ഷ്യം സാംസ്കാരികമായും മതപരമായും രാജ്യത്തെ വിമോചിപ്പിക്കുക എന്നതാണ് .അതാണ്‌ സ്വാതന്ത്ര്യം .ബ്രിട്ടനെ എതിർക്കുക അല്ല " (Shri Guruji Samgra Darshan, Vol 4, p. 2).

   Delete
 7. ഗാന്ധിവധത്തിൽ ഉണ്ടായിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച്‌ അന്യേഷിച്ച ജസ്റ്റിസ്‌ കാപ്പുർ കമ്മീഷൻ ഇങ്ങനെ നിരീക്ഷിച്ചു:

  “ "ആർ.എസ്.എസ് ഒരുരീതിയിലും ഗാന്ധിജിയുടെ വധത്തിന്റെ ഉത്തരവാദികൾ അല്ല. അതായത് ഒരാൾക്കും ആ സംഘടനയെ സമാധാനത്തിന്റെ വക്താവിന്റെ വധത്തിന്റെ ഉത്തരവാദികൾ ആക്കുക വയ്യ. ഉത്തരവാദികൾ ആയിട്ടുള്ളവർ ആർ.എസ്.എസിന്റെ അംഗങ്ങൾ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല,

  – കാപ്പുർ കമ്മീഷൻ റിപ്പോർട്ട്‌, പതിപ്പ്. 1, Page 165

  ReplyDelete
  Replies
  1. "RSS ന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിനു വ്യക്തമായ ഭീഷണി സൃഷ്ടിച്ചിരിക്കുന്നു.. തീര്‍ച്ചയായും RSS കാര്‍ ധിക്കാരികളായി മാറുകയും വര്‍ധിച്ചതോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു"- sardar patel, selected correspondence 1940-1950, Vol II, 1977, page 283."

   Delete