Friday 1 August 2014

വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍....

തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബലറാം സോഷ്യല്‍ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല്‍ എ മാരുള്ള കേരളത്തില്‍ എല്ലാ മലയാളികള്‍ക്കും പേരുപറഞ്ഞാല്‍ അറിയാവുന്ന വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരില്‍ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില്‍ ഇരിക്കുന്ന തെക്കന്‍ കേരളത്തില്‍ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല്‍ മലബാറുകാര്‍ക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാല്‍ തെക്കുള്ളവര്‍ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തില്‍' പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്‍ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്‌)



ഒരു കോണ്‍ഗ്രസ്സുകാരന്‍  ആയതുകൊണ്ടാണോ ബലറാം ശ്രദ്ധേയനായത്‌? അല്ല കേരളത്തില്‍ കോണ്‍ഗ്രസ്സുകാര്‍  വേറെയും ഉണ്ടല്ലോ, യുവാവായത് കൊണ്ടാണോ? അതും അല്ല യുവാക്കള്‍ക്ക് ഇവിടെ ഒരു പാര്‍ട്ടിയിലും ഒരു പഞ്ഞവുമില്ലല്ലോ, എല്‍ എല്‍ എ ആയതു കൊണ്ടും അല്ല, എം എല്‍ എ മാരും നമുക്ക് നിരവധിയുണ്ട്.
ബലരാമിനെ ശ്രദ്ധേയനാക്കിയത്, അദ്ദേഹത്തിന്റെ നിലപാടുകളാണ്‌ , നിലപാടുകള്‍ ഉണ്ടാവണമെങ്കില്‍ വ്യക്തിത്വം ഉണ്ടാവണം, അത് ബലരാമിനുണ്ട്, വായനാ ശീലവും, സാമൂഹ്യ വിഷയങ്ങളില്‍ അവഗാഹവും, സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇടപെടാനുള്ള ധീരതയുമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ ഉണ്ടാവേണ്ട വ്യക്തിത്വം, 'എല്ലാ വിഭാഗം ആളുകളെയും തൃപ്തി പ്പെടുത്തി വോട്ടു ബാങ്കിനെ ഉറപിച്ചു നിര്‍ത്തി മാത്രം മിണ്ടുകയും പറയുകയും ചെയ്യേണ്ടവനാണ്   രാഷ്ട്രീയക്കാരന്‍   എന്ന 'രാഷ്ട്രീയ ബോധം' ഇടതു പക്ഷത്തു പോലും നിലനില്‍ക്കുന്ന കാലത്ത് സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്താനും  അത് ഉറക്കെ പറയാനും കഴിയുന്നത് കൊണ്ടാണ് ബലറാമിനെ കേരളം ശ്രദ്ധിച്ചത്,
മറ്റൊന്നുകൂടിയുണ്ട്,
ഇന്ത്യയുടെ മതനിരപേക്ഷത കനത്ത അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ് കടന്നു പോകുന്നത്, മതേതരര്‍ എന്ന് നാം കരുതുന്നവര്‍ പോലും അറിഞ്ഞോ അറിയാതെയോ മതാന്ധതയുടെ കളത്തില്‍ വീണു പോകത്തക്കവിധം ചതിക്കുഴികള്‍ ഒരുക്കി ഫാസിസം കാത്തിരിക്കുമ്പോള്‍ മതനിരപേക്ഷതയുടെ പക്ഷത്ത് ഒരു പോരാളിയായി ഉറച്ചു നില്‍ക്കാനുള്ള മനസ്സ് ആദരിക്കപ്പെടുക തന്നെ വേണം

ഓട്ടോറിക്ഷയില്‍ പണം വെച്ചു മറന്ന യാത്രക്കാരന് അത് തിരികെ എത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന കാലമാണിത്. സത്യത്തില്‍ ഓട്ടോ ഡ്രൈവര്‍ ഒരു കള്ളന്‍ അല്ലാത്ത, അന്യന്റെ സ്വത്ത് ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍ ചെയ്യേണ്ട  ഏറ്റവും അടിസ്ഥാന ഉത്തരവാദിത്വം മാത്രമേ ചെയ്തിട്ടുള്ളൂ...ഓട്ടോ ഡ്രൈവര്‍ മാരില്‍ ഭൂരിപക്ഷവും 'മാന്യന്‍ മാര്‍ അല്ലാതെ പോകുന്നത് കൊണ്ടാണ് മാന്യത കാണിച്ചയാള്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടി വരുന്നത്. ഏതാണ്ടിത് പോലെയാണ് നമ്മുടെ രാഷ്രീയ രംഗത്തെ സ്ഥിതിയും, മനുഷ്യ പക്ഷത്തുള്ള മാന്യന്മാര്‍ എന്ന് നാം കരുതുന്ന പലരും തന്ജം കിട്ടിയാല്‍ ഫാസിസത്തോടൊപ്പം  കാലുമാറി പണം അപഹരിച്ചു കടന്നു കളയുന്ന കാലമായതു കൊണ്ട് മതനിരപേക്ഷതയോടൊപ്പം നില്‍ക്കുന്നവര്‍ അവാര്‍ഡിന് അര്‍ഹരാണ്.

കഴിഞ്ഞ ഏതാനും വര്‍ഷത്തെ വിടി ബലറാമിന്റെ സാമൂഹ്യ ഇടപെടലുകള്‍ പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും എന്ത് കൊണ്ട് മലയാളികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന്..
ഒറ്റ ഉദാഹരണം പറയാം,
കേരളത്തില്‍ വര്‍ഷങ്ങളായി ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രചാരണമുണ്ടായിരുന്നു, മുസ്ലികളും കൃസ്ത്യാനികളും അവരുടെ പള്ളികളില്‍ കിട്ടുന്ന പണത്തില്‍ നിന്ന് നയാപൈസയും സര്‍ക്കാരിന് കൊടുക്കുന്നില്ല, ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന പണം മുഴുവന്‍ സര്‍ക്കാര്‍ കൊണ്ടുപോവുകയും ആ പണം പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്യുന്നു , ഹിന്ദുവിനു ചോദിക്കാനും പറയാനും ആരും ഇല്ല, നിരന്തരമായി കേട്ട് കേട്ട് സംഗതി ശരി തന്നെയല്ലേ എന്ന് സകല മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും വരെ തോന്നിത്തുടങ്ങിയിരുന്നു , അപ്പോഴാണ്‌ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് നയാ പൈസ സര്‍ക്കാര്‍ ഖജനാവിന് കിട്ടുന്നില്ലെന്നും ഓരോ വര്‍ഷവും കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിടുകയുമാണ് എന്ന യാഥാര്‍ത്ഥ്യം രേഖകള്‍ സഹിതം വി ടി ബലറാം വിളിച്ചു പറഞ്ഞത്. ഫാസിസ്റ്റ്  പ്രചാരണത്തിന്റെ മുനയൊടിച്ച ബലരാമിന്റെ ഈ ഒരിടപെടല്‍ അനുദിനം അകന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് നല്‍കിയ ആശ്വാസമാണ് അദ്ദേഹത്തെ ആദരണീയനാക്കുന്നത്,
ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊന്ന് കൂടി ഉണ്ട്, വര്‍ഷങ്ങളായി ഫാസിസ്റ്റുകള്‍ വിഷലിപ്തമായ ഈ പ്രചരണം  നടത്തുമ്പോള്‍ കേരളം ഭരിച്ച /ഭരിക്കുന്ന എല്ലാ സോ കോള്‍ഡ്  നേതാക്കള്‍ക്കും സത്യം അറിയാമായിരുന്നു, ചെന്നിത്തലയും, ചാണ്ടിയും  സുധീരനും സതീശനും കാര്‍ത്തികേയനും എന്തിനു പിണറായിക്കും കൊടിയേരിക്കും വരെ അറിയാവുന്ന നഗ്ന സത്യം, പക്ഷെ അവരാരും മിണ്ടിയില്ല, അവര്‍പോലും അറിയാതെ ഫാസിസം അവരെക്കൂട്ടിലിട്ടപ്പോള്‍ സടകുടഞ്ഞെഴുന്നെട്ട വിടി  യെയാണ് കേരളം ഇഷ്ടപ്പെട്ടത്.

ഇത് പോലെ അന്ധത ബാധിച്ച ഒരു സാമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഉതകുന്ന പല ഇടപെടലുകളും വിടി നടത്തിയിട്ടുണ്ട്, എപ്പോഴും  എല്ലാവര്ക്കും എല്ലാ നിലപാടുകളും ഇഷ്ട്ടപെട്ടിട്ടില്ലെങ്കിലും ഏതൊരു ഇടപെടലിലും തന്‍റെ സാമൂഹ്യ ബാധ്യത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്, അതിന്റെ പേരിൽ തന്റെ വോട്ടു ബാങ്കിനു കോട്ടം തട്ടുമോ എന്നദ്ദേഹം ഭയന്നിട്ടില്ല, സാമൂതിരിമാരുടെ പെൻഷൻ, യതീഖാന വിവാദം എന്നിവയിലെ നിലപാടുകൾ വോട്ടു ബാങ്കിനെ പേടിക്കുന്ന ഒരാൾക്ക്‌ പറയാൻ കഴിയുന്നതല്ല.

സ്വാഭാവികമായും ബലരാമിന് തുടക്കം മുതലേ ശത്രുക്കള്‍ ഉണ്ട്, അതില്‍ ഒന്നാം സ്ഥാനത്ത്  സങ്കികള്‍  തന്നെ,  കാരണം പറയണ്ടല്ലോ, മത തീവ്രവാദികള്‍ക്ക് മറ്റു മതക്കരെക്കാള്‍ ഭയം സ്വന്തം 'മതക്കരെയാണ്, 'മറ്റവന്‍' എന്ത് പറഞ്ഞാലും അവന്‍ നമ്മുടെ ശത്രു എന്നാക്ഷേപിച്ച് പിടിച്ചു നില്‍ക്കാം എന്നാല്‍ സ്വന്തക്കാര്‍ സത്യം വിളിച്ചു പറയുമ്പോള്‍ അവര്‍ക്ക് മാളത്തില്‍ ഒളിക്കേണ്ടി വരും, അവരെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാം എന്ന 'ഗവേഷണ'മാണ് പിന്നെ നടക്കുക, കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന്സം ഘ പരിവാര്‍ ഭയപ്പെടുന്നവരുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനക്കാരില്‍ ഒരാളാണ് ബലറാം. ഏതു തരം ആക്രമണവും ബലരാമിനെതിരെ അവര്‍ നടത്തും, ഹിന്ദു വര്‍ഗ്ഗീയ വാദികളെ വിമര്‍ശിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ എത്രതവണയാണ് ശാരീരിക ആക്രമണങ്ങള്‍ നടന്നത് എന്ന് നോക്കുക

പിന്നെയുള്ളത് കമ്മ്യുന്സിറ്റ് കാരാണ്  അടുത്ത തവണ തൃത്താല സീറ്റ് തിരിച്ചു പിടിക്കാന്‍,  വിടി ക്ക്  'പണി' കൊടുക്കാന്‍ കിടുന്ന ഒരവസരവും പാഴാക്കാതിരിക്കുക എന്ന 'രാഷ്ട്രീയ ബോധത്തിനപ്പുറം അഭിനവ ഇടതുപക്ഷത്തിന് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ട് അവരും വിടി യെ വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താല സീറ്റ് അടിച്ചു മാറ്റാന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുന്ന 'ആസ്ഥാന' ശത്രുക്കള്‍ എല്ലാ എല്‍ എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ഉള്ളതുമാണ്.
ഇവരെക്കൂടാതെ പ്രത്യക്ഷപ്പെട്ട ചില അഭിനവ ശത്രുക്കളെക്കൂടി  കാണാന്‍ പറ്റി എന്നതാണ്, ഏറ്റവും പുതിയ വിവാദത്തിന്റെ ഫലം.
പുതിയ വി ടി വേട്ട തുടങ്ങുന്നത്, എല്‍ എല്‍ എ മാരുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്,
സുനില്‍ മാടമ്പി എന്ന ഒരു ഫേസ്ബുക്ക് 'മാന്യന്‍'   വല്ലാതെ വെറുപ്പിച്ചപ്പോള്‍ എന്നാപിന്നെ അമേരിക്കയുടെ സഖ്യ രാജ്യമായ യു എ ഇ യില്‍ നിന്ന് പുറത്തു വന്നിട്ട് പോരെ വിമര്‍ശനം എന്നൊരു പരാമര്‍ശം വിടി നടത്തി,
ഉടനെ കുരുപൊട്ടി, മേല്‍പറഞ്ഞ സ്ഥിരം ശത്രുക്കളുടെ ഭാഗത്ത്‌ നിന്നാണ് പൊട്ടലിന്റെ തുടക്കം, 'വല്ല കാരണവും  കിട്ടുമോ ഒരു കുരു പൊട്ടിക്കാന്‍' എന്ന് കാത്തിരിക്കുന്ന ചില പ്രവാസി ഊളകള്‍ സംഗതി ഏറ്റെടുത്തതോടെ ബലരാമിന്റെ 'പ്രവാസി വിരുദ്ധ പരാമര്‍ശം' ചൂട് പിടിക്കാന്‍ തുടങ്ങി
ഇവിടെ പ്രസക്തമാകുന്ന രണ്ടു വിഷയങ്ങള്‍ ഉണ്ട്
ഒന്ന് അമേരിക്കന്‍ സന്ദര്‍ശനം.
അമേരിക്ക അവരുടെ ചെലവില്‍ ലോകത്തുള്ള എല്ലാ  രാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയക്കാര്‍ , വിദ്യാര്‍ഥികള്‍ , പത്രപ്രവര്‍ത്തകര്‍ എന്നിവരെ അവരുടെ രാജ്യം കാണിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും വേണ്ടി കൊണ്ട് പോകുന്നുണ്ട്. ഇതിനു പോകണോ പോകണ്ടേ എന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്.

ഉദാഹരണത്തിന് ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഇംഗ്ളീഷ് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു, അതിനു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തു  , ഭരണം എളുപ്പമാക്കാന്‍  ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രമേ ബ്രിട്ടിഷുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ .. ഇന്ത്യക്കാര്‍ ഇതിനോട് മൂന്നു രീതിയില്‍ പ്രതികരിച്ചു.
ചിലര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ പാടില്ല, ബ്രിട്ടിഷു വിദ്യാഭ്യാസം നമുക്ക് വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചു - പില്‍കാലത്ത് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ ഭരണത്തില്‍ നിന്ന് അവര്‍ പുറത്തായി ഇന്നും സംവരണവും ചോദിച്ചു നടക്കുന്നു
രണ്ടാമത്തെ വിഭാഗം, ആ ഓഫര്‍ സ്വീകരിച്ചു വിദ്യാഭ്യാസം നേടി ഇംഗ്ളീഷുകർക്കു  ഗുമസ്തപ്പണി ചെയ്തു ,-  സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 'വിദ്യാസമ്പന്നരായ'  അവര്‍ തന്നെ  ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ വന്നു.
മൂന്നാമത്തെ വിഭാഗം ബ്രിട്ടീഷ്‌ വിദ്യാഭ്യാസവും ഭാഷയും അവരുടെ ചെലവില്‍ പഠിച്ചു, അതെ ഭാഷയില്‍ അവരുടെ മുഖത്ത് നോക്കി "രാജ്യം വിട്ടു പോകെടാ തെമ്മാടികളെ" എന്ന് വിളിച്ചു പറഞ്ഞു, ലോകനേതാക്കള്‍ക്കിടയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു  - പില്‍ക്കാലത്ത് രാജ്യം ആദരിക്കുന്ന പോരാളികളായി ഈ രാജ്യത്തിന് ഊടും  പാവും നല്‍കിയ വിപ്ളവകാരികളായി അവര്‍ അറിയപ്പെട്ടു.

ഈ മൂന്നു നിലപാടുകളും ശരിയാണ്, ഏതാണ് കൂടുതല്‍ ശരി എന്ന് തീരുമാനിക്കപ്പെടുന്നത് അവരവരുടെ നിലപാടുകള്‍ അടിസ്ഥാനമാക്കിയാണ്,
അമേരിക്കയിലേക്ക് പോകാതെ പ്രതിഷേധിക്കുന്നത് ശരിയാണ്.
അവിടെപ്പോയി കിട്ടാനുള്ളത് വാങ്ങിയെടുട്ത് പില്‍ക്കാലത്ത്‌ അവര്‍ക്ക് പാദസേവ ചെയ്യുന്നതാണ് 'ബുദ്ധി' . എന്ന് മനസ്സിലാക്കുന്നവരുടെതും അവരുടെ ശരിയാണ്
അവിടെപോയ ശേഷവും അവരില്‍ നിന്ന് പഠിക്കാനുള്ളതും പഠിച്ച ശേഷവും "ഇതൊക്കെയാണെങ്കിലും ഞങ്ങള്‍  ഗസ്സക്ക് ഒപ്പമാണ് എന്നൊരു പ്ളകാർഡുയര്‍ത്തി    പ്രതിഷേധിക്കുന്നതും ശരിയാണ്...
ശരികള്‍ തീരുമാനിക്കുന്നത് അവരവരുടെ നിലപാടുകളാണ്, (രണ്ടാമത്തെ വിഭാഗവും ശരിയോ എന്ന് ചോദിച്ചേക്കാം , പണവും അധികാരവും കൈപ്പിടിയില്‍ ഒതുക്കുന്നതിനെറ്റ് പേരാണ് വിജയവും ശരിയും എങ്കില്‍ അവര്‍ വലിയ ശരിയാണ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അതിനു സാക്ഷിയാണ്)

രണ്ടാമത്തെ വിഷയം.
ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടാണ്, ഗസ്സയില്‍ കൂട്ടക്കുരുതി നടക്കുമ്പോഴും, അമേരിക്ക ഇസ്രായേലിനു  വീണ്ടും വീണ്ടും ആയുധങ്ങള്‍ ഇറക്കി കൊടുക്കുന്ന വാര്‍ത്ത പുറത്തു വരുമ്പോഴും, കെറി  ഇന്ത്യയില്‍ വന്ന് ഹമാസ് മര്യാദ  കാണിക്കണം എന്ന് പറയുമ്പോഴും, ലാറ്റിന്‍ അമേരിക്കന്‍  രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും, വായില്‍ പൂവന്‍ പഴവും തിരികെ ഇരിക്കുന്ന സൊ കോള്‍ഡ് കസ്റ്റോടിയന്‍സ്  ഓഫ് ഹോളി  മോസ്ക്കുകളെയും , ഗിന്നസ് ബുക്കില്‍ പേര്  ബുക്ക് ചെയ്യാന്‍ മത്സരി ക്കുന്ന  ഷെയിക്കന്മാരെയും ആരും തെറി വിളിക്കാത്തത് ശവത്തില്‍ കുത്തരുത് എന്ന ആഗോള മാന്യത പാലിച്ചു കൊണ്ടാണ്,
ഇസ്രായിലെനെ ഇത്രെയേറെ വളര്‍ത്തിയത് പെണ്ണിനും പണത്തിനുമപ്പുറം ഒരു രാഷ്ട്രീയവും ഇല്ലാത്ത മിഡില്‍ ഈസ്റ്റിലെ സാമ്രാജ്യത്വത്തിന്റെ ചെരിപ്പ് നക്കികള്‍ ആണെന്ന് ആര്‍ക്കാണ് അറിയാത്തത്?  ഈ ഗസ്സ കാലത്ത്  തക്കം കിട്ടിയാല്‍, വിദേശിയും സ്വദേശിയുമൊക്കെ, ചെരിപ്പൂരി അടിക്കാന്‍ ആഗ്രഹിക്കാത്ത എത്ര ഭരണാധികാരികള്‍ ഉണ്ട് അറബ് നാട്ടില്‍? പ്രതികരണം എല്ലാവരും അടക്കി പ്പിടിച്ചിരിക്കുന്നത് 'സാങ്കേതിക' കാരണങ്ങളാല്‍ ആണ്, മലയാളി പ്രവാസിയുടെ സാങ്കേതിക കാരണം ജോലി തന്നെയാണ്, മിണ്ടിയാല്‍ പണി പോവും,        
ജോലി കളഞ്ഞിട്ടു വേണോ പ്രതികരിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ അറിയുക, പ്രതിഷേധ സൂചകമായി ജോലി വേണ്ടെന്നു വെക്കുകയും, രാജ്യം വിടുകയും, ബഹുമതികള്‍ മടക്കി കൊടുക്കുകയും ഒക്കെ ചെയ്തത് 1400 കൊല്ലം മുമ്പല്ല, നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒട്ടേറെ ഇത്തരം വിപ്ലവകരമായ അദ്ധ്യായങ്ങള്‍ ഉണ്ട്, അതിനു ശേഷവും നടക്കുന്നു ഇത്തരം പ്രതിഷേധങ്ങള്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് ഇസ്രയേലിനെ ബഹിഷ്കരിച്ചത് ഫേസ് ബുക്കിൽ പോസ്റ്റിടാനുള്ള വിപ്ളവമലലാതെ അത് പ്രാവര്‍ത്തികമാക്കാനുള്ള 'ചോര' ആരുടെ ഞരമ്പുകളില്‍ ആണുള്ളത്?
  
ഇത്ര വലിയ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ ആയുധവും പണവും നല്‍കി സഹായിക്കുന്ന അമേരിക്കകെതിരെ ഒരക്ഷരം മിണ്ടാതെ  അവരുടെ മൂട് താങ്ങി നടക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ ഞാനില്ല എന്ന് പ്രഖ്യാപിച്ചു പത്തു പ്രവാസികള്‍ നാടുവിട്ടാല്‍ ഏതു ഷെയിക്കും ഒന്ന് കിടുങ്ങും. അതാണ്‌ വിപ്ലവം, അത് പറയുമ്പോള്‍ ജോലി പോയാല്‍ കുടുംബത്തിനു താന്‍ ചെലവിനു കൊടുക്കുമോടാ എന്ന ചോദ്യം വരും, കുടുംബവും ചെലവും ജീവിതവും സ്വന്തം ആദര്‍ശത്തെക്കാളും നിലപാടുകലെക്കാളും  മഹത്തരമായി തോന്നിയ ഒരുത്തനും ഈ ലോകത്ത് കക്കൂസുകള്‍ നിറക്കുക എന്നതിലപ്പുറം ഒരു വിപ്ലവവും നടത്തിയിട്ടില്ല..
എന്നും ശരികള്‍ക്കൊപ്പം  നില്‍ക്കാന്‍ ശ്രമിക്കുന്ന  ഒരാളുടെ വരികള്‍ അടര്‍ത്തിയെടുത്തു പ്രവാസിയുടെ 'അഭിമാന  വിപ്ളവം' നടത്താന്‍ പാടുപെടുന്നവനും നടത്തുന്നത് 'ടോയിലറ്റ് വിപ്ളവമലലാതെ  മറ്റൊന്നുമല്ല.

സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ അല്പം കൂടി ജാഗരൂകനാവാന്‍ ഈ വിവാദം ബലരാമിന് സഹായകമാവും എന്ന് കരുതട്ടെ.
താങ്കള്‍ക്ക് നല്‍കുന്ന ഈ പിന്തുണ ഒരു ബ്ളാങ്ക്  ചെക്കല്ല, അത് താങ്കളുടെ നിലപാടുകല്‍ക്കുള്ളതാണ് , ഇടതു പക്ഷത്തും  വലതു പക്ഷത്തും  ഒക്കെ താങ്കളെപ്പോലുള്ള വിരലില്‍ എണ്ണാവുന്ന ചെറുപ്പക്കാരുണ്ട്, അവരിലാണ് ഈ നാടിന്‍റെ  പ്രതീക്ഷ, സി പി എം നേതാവ് തോമസ്‌ ഐസക്കിന്റെ ചില നിലപാടുകളെ പിന്തുണച്ചു കൊണ്ട് ബലറാം അത് ഷെയര്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി, കക്ഷി രാഷ്ട്രീയം സാമന്യ ബുദ്ധിയെ 'ഓവര്‍ടെക്ക്' ചെയ്യാത്തെവരെയാണ് നമുക്ക് വേണ്ടത് .
ഓലപ്പാമ്പുകളുടെ സ്ഥാനം ചവറ്റു കൊട്ടയിലാണ്. നീതിയോടൊപ്പം നില്‍ക്കുന്ന കാലത്തോളം നീതി ബോധമുള്ളവര്‍ താങ്കളുടെ കൂടെയുണ്ടാകും. കള്ളന്മാരുടെയും ഒറ്റുകാരുടെയും നരഭോജികളുടെയും പിടിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുക തന്നെ ചെയ്യും, അതിന്  മനുഷ്യത്വും നീതി ബോധവും സത്യസന്ധതയും നെഞ്ചുറപ്പുമുള്ള  നേതൃത്വം ഉയര്‍ന്നുവരണം, മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറം മനുഷ്യനെ സ്നേഹിക്കുന്ന ഒരു യുവതലമുറയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ രാജ്യം കൊതിക്കുന്നുണ്ട്.
നമ്മള്‍ ആ ലക്ഷ്യം നേടുക തന്നെ ചെയ്യും.    

                               
                          

44 comments:

  1. കഴിഞ്ഞ കുറെ കാലങ്ങളായി വിടി ബലറാമിന്റെ സാമൂഹ്യ ഇടപെടലുകള്‍....ആ നിലപാടിന് ഒപ്പം ...നിലപാടുകൾക്ക് ഒപ്പം മാത്രം

    ReplyDelete
  2. കൊണ്ഗ്രസ്സുകാരില്‍ ആമ്പിയര്‍ ഉള്ള നേതാക്കന്മാരില്‍ ഒരാളാണ് ബലരാമന്‍. പക്ഷെ ഉത്തരം മുട്ടുന്ന ഒരു ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചാല്‍ നമ്മളെ ബ്ലോക്ക് ചെയ്യും എന്നൊരു ബലഹീനത പുള്ളിക്കുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മന്ത്രിമാരുടെ സ്റ്റാഫിന് ബാധകമാക്കാതത് അഭ്യസ്തവിദ്യരായ യുവാക്കളോട് ചെയ്യുന്ന അനീതിയല്ലേ എന്ന് ചോദിച്ചതിനു എന്നെ ബ്ലോക്ക് ചെയ്തു.

    ReplyDelete
  3. മൊത്തത്തിൽ താങ്കളോട് യോജിക്കുന്നു. പക്ഷെ... "ഇതിനോട് മൂന്നു രീതിയില്‍ പ്രതികരിച്ചു.
    ചിലര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ പാടില്ല, ബ്രിട്ടിഷു വിദ്യാഭ്യാസം നമുക്ക് വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചു - പില്‍കാലത്ത് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ ഭരണത്തില്‍ നിന്ന് അവര്‍ പുറത്തായി ഇന്നും സംവരണവും ചോദിച്ചു നടക്കുന്നു
    രണ്ടാമത്തെ വിഭാഗം, ആ ഓഫര്‍ സ്വീകരിച്ചു വിദ്യാഭ്യാസം നേടി ഇംഗ്ലീഷുകാര്‍ക്ക് ഗുമസ്തപ്പണി ചെയ്തു ,- സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ വിദ്യാസമ്പന്നരായ അവര്‍ തന്നെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ വന്നു.
    മൂന്നാമത്തെ വിഭാഗം ബ്രിട്ടീഷ്‌ വിദ്യാഭ്യാസവും ഭാഷയും അവരുടെ ചെലവില്‍ പഠിച്ചു, അതെ ഭാഷയില്‍ അവരുടെ മുഖത്ത് നോക്കി "രാജ്യം വിട്ടു പോകെടാ തെമ്മാടികളെ" എന്ന് വിളിച്ചു പറഞ്ഞു, ലോകനേതാക്കള്‍ക്കിടയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു - പില്‍ക്കാലത്ത് രാജ്യം ആദരിക്കുന്ന പോരാളികളായി ഈ രാജ്യത്തിന് ഊടും പാവും നല്‍കിയ വിപ്ലവകാരികലായി അവര്‍ അറിയപ്പെട്ടു" എന്ന താങ്കളുടെ വരികൾ പലതിനെയും വിലകുറച്ച് കാണാൻ ശ്രമിക്കുന്നതായി / അവഗണിക്കാൻ ശ്രമിക്കുന്നതായി തോന്നിപ്പോകുന്നു. സ്വാതന്ത്ര്യ സമര കാലങ്ങളിലെയും അനന്തര കാലങ്ങളിലെയും ചരിത്രങ്ങളും (വലചൊdiചവയല്ല) ഉദ്യോഗസ്ഥ രാഷ്ട്രീയങ്ങളെയും കുറിച്ച വ്യക്തമായ അറിവ് ഇല്ലാത്തയാളാണ് താങ്കള് എന്ന് തോന്നുന്നുമില്ല.

    ReplyDelete
  4. നല്ല പോസ്റ്റ്‌ കുറിക്കുകൊള്ളുന്ന വാക്കുകളും
    മതനിരപേക്ഷത ഭീഷണിയിലായ ഈ കാലത്ത് അതിനോടൊപ്പം നില്‍ക്കുന്നവരെ പിന്തുനക്കേണ്ടത് അത്യാവശ്യമാണ് താങ്കള്‍ അത് ചെയ്തു നന്ദി

    ReplyDelete
  5. ഈ പിന്തുണക്ക്‌ നന്ദി.

    ഫീനിക്സ്‌ പക്ഷിയെ ഏത്‌ സാഹചര്യത്തിലാണു ബ്ലോക്ക്‌ ചെയ്തതെന്ന് ഓർമ്മയില്ല. ഏതായാലും അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യത്തിലാവാൻ വഴിയില്ല. കാരണം എന്നെ സംബന്ധിച്ച്‌ അങ്ങനെ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമല്ല അപ്പോഴും ഇപ്പോഴും പങ്കാളിത്തപെൻഷന്റേത്‌. ഒരു പക്ഷേ ആ ചോദ്യം ഇറിറ്റേറ്റ്‌ ചെയ്യുന്ന തരത്തിലോ അധിക്ഷേപപരമായ ഭാഷയിലോ അതുന്നയിച്ചതുകൊണ്ടായിരിക്കാം. കൃത്യമായി ഓർക്കുന്നില്ല. ഇതുപോലുള്ള ഫേക്ക്‌ പേരിലുള്ള പ്രൊഫെയിൽ ആയതുകൊണ്ടുള്ള സ്വാഭാവികമായ സംശയവുമാവാം.

    ചിലരെ സമയത്ത്‌ ബ്ലോക്ക്‌ ചെയ്യാതിരുന്നതാണു ഞാനിപ്പോൾ ഉൾപ്പെട്ട വിവാദത്തിനു കാരണം എന്നും മനസ്സിലാക്കുന്നു.

    VT Balram

    ReplyDelete
    Replies
    1. ശ്രീ. ബലരാമന്‍ സാറിന്റെ ഈ മറുപടി വൈകിയാണ് കണ്ടത്, നന്ദി. ഒരിക്കലും ഇരിട്ടെറ്റ് ചെയ്യുന്നതോ അധിക്ഷേപിക്കുന്നാതോ ആയ തരത്തില്‍ ചോദ്യം ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടില്ല എന്നറിയിക്കാന്‍ ആഗ്രഹിക്കുന്നു. പ്രൊഫൈല്‍ ഫേക്ക് ആണോ അല്ലയോ എന്നുള്ളത് നിങ്ങലെപോലുള്ള നേതാക്കന്മാര്‍ എന്തിനു കര്യമാക്കുന്നു, ചോദ്യം പ്രസക്തമെങ്കില്‍?! എന്‍റെ നാട്ടിലെ താങ്കളുടെ പാര്‍ട്ടിയിലെ എന്‍റെ സുഹൃത്തുക്കളോട് ഞാനിക്കാര്യം സംസാരിച്ചപ്പോള്‍ താങ്കള്‍ക്ക് അങ്ങിനെ ചില കുഴപ്പം ഉണ്ട് എന്നാണ് അവര്‍ പറഞ്ഞത്. പിന്നെ താങ്കളുടെ കുടുംബത്തിലെ ഒരംഗം വേര്‍പെട്ടപ്പോള്‍ അത് വെച്ച് ഹീനമായ രീതിയില്‍ പോസ്റ്റുകളിട്ട സംഘികല്‍ക്കെതിരെ ഫേസ്ബുക്ക് അടക്കമുള്ള പലവേദികളിലും ഞാന്‍ താങ്കള്‍ക്ക് അനുകൂലമായി വാദിച്ചിട്ടുണ്ട്. പിന്നെ ഫെസ്ബുക്കിലെ ഓരോ ഐഡിയും പേരും സര്‍വ്വേ നമ്പരും നോക്കി വിലയിരുത്തി പ്രതികരിക്കാന്‍ താങ്കളെപോലുള്ള ജനപ്രതിനിധികള്‍ക്ക് ഒരിക്കലും കഴിയില്ല തന്നെ! ആ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ താങ്കള്‍ എന്നോട് സമയം ചോദിച്ചു! ഏതാണ്ട് ഒരുമാസത്തോളം കഴിഞ്ഞു ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തിയപ്പോള്‍ താങ്കള്‍ എന്നോട് പേരും, നാടും മറ്റും ചോദിച്ചു. എന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ ഇതൊക്കെ എന്തിനാണ് എന്നേ ഞാന്‍ മറുചോദ്യം ചോദിച്ചുള്ളൂ! അതിനാണ് ബ്ലോക്കിയത്. ഈ ഭാഷയില്‍ ചോദിച്ചാല്‍ അത് ഇരിട്ടെഷനും അധിക്ഷേപവും ഒക്കെ ആയി തോന്നുന്നു എങ്കില്‍ അത് താങ്കളുടെ മാത്രം കുഴപ്പമാണ്. ജനനന്മക്ക് വേണ്ടിയുള്ള താങ്കളുടെ നിലപാടുകള്‍ക്ക് എന്നും ഈയുള്ളവന്‍റെ പിന്തുണ ഉണ്ടാകും എന്നുകൂടി പറയട്ടെ.

      Delete
  6. "സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ അല്പം കൂടി ജാഗരൂകനാവാന്‍ ഈ വിവാദം ബലരാമിന് സഹായകമാവും എന്ന് കരുതട്ടെ"
    (ബ്ലോഗന്‍റെ ശ്രദ്ധയിലേക്ക് സുനില്‍ മാടമ്പി ഒരു ഫേക്ക് അല്ല, നേരിട്ട് അറിയാവുന്ന ആളാണ്)

    ReplyDelete
  7. Kuttam LDFnum UDFnum BJP(sanghi)kum......
    Appo ee Blogan araayirikkum...? ;-)
    anjanam ennathu njan ariyum, manjal pole veluthirikkum.

    ReplyDelete
  8. What ever written in blog is correct- Along with majoritarian extremism there is minoritarian extremism also . VT Balram closed his one eye,but im glad that his other eye is open.-now a days politicians closed both their eyes to terrorism to get VOTE.

    ReplyDelete
  9. കഷ്ടം. ക്ഷേത്രങ്ങളുടെ മുതലൊക്കെ സര്‍ക്കാരു കൊണ്ടു പോകുന്നില്ല എന്ന ബല്‍‌റാമിന്റെ വാദം പച്ചക്കള്ളമാണ്. ബല്‍‌റാം ഒരു രേഖയും പുറത്തു കൊണ്ടുവന്നിട്ടില്ല. എതോ ഒരു അലവലാതി, അവനു കിട്ടാന്‍ ആഗ്രഹമുള്ള ചില ഉത്തരങ്ങള്‍ക്കു വേണ്ടി നല്‍കിയ ഒരു ആര്‍.ടി.ഐ രേഖ അല്ലാതെ. കേരളത്തിലെ പ്രധാനക്ഷേത്രങ്ങള്‍ ഒഴികെ ബാക്കിയുള്ളതെല്ലാം വരുമാനമില്ലാത്തവയാണെന്ന തരത്തിലുള്ള ശുദ്ധ അസംബന്ധമാണ് ബലറാം പറഞ്ഞു വക്കുന്നത്. കേരളത്തില്‍ സ്വകാര്യ ദേവസ്വങ്ങള്‍ ഒരു തരത്തിലുള്ള ബാഹ്യസഹായവുമില്ലാതെ വൃത്തിയായി നടക്കുന്നുണ്ട്. ബലറാമിന്റെ പാര്‍ട്ടിക്കാരുള്‍പ്പെടെയുള്ള സാമൂഹ്യദ്രോഹികള്‍ക്ക് കയറി നിരങ്ങാനും അവരെ അധിവസിപ്പിക്കാനുമുള്ള കേന്ദ്രങ്ങളായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ . അതിനെതിരെ ഒരു വാക്കു മിണ്ടാത്ത ബലറാം, ദേവസ്വം മൊതല്‍ സര്‍ക്കാരു കൊണ്ടു പോകുന്നില്ല എന്ന പച്ചക്കള്ളം എഴുതി വിടുകയായിരുന്നു. വിഷയം അതല്ലാത്തതിനാല്‍ ബ്‌ളോഗുകാരനോട്.... വി.ടി.ബലറാമിനെ മാത്രമല്ല കേരളം പലരേയും അറിയുന്ന ഒരു കാരണം തന്നെയാണ് ബലറാമിന്റെയും ‘പ്രശസ്തി’ക്ക് ആധാരം. നെഗറ്റീവ് പബ്‌ളിസിറ്റി. ചില ക്രൈസ്തവ മതപുരോഹിതന്മാര്‍ക്കു നേരെ പ്രസ്താവന ഇറക്കിയതിനു ബലറാം മാപ്പു പറഞ്ഞ് സാഷ്ടാംഗം നമസ്കരിച്ചത് ആരും മറന്നിട്ടില്ലല്ലോ? പച്ചവെള്ളം മന്ത്രിച്ചൂതി കായി ഉണ്ടാക്കുന്ന തങ്ങളുപ്പാപ്പക്കു നേരെ വായ തുറക്കാത്ത മഹാന്‍ ഹിന്ദു വിശ്വാസങ്ങള്‍ക്കു നേരെ പുലഭ്യം പറയുന്നതിന്റെ പിന്നിലെ രഹസ്യം സോഷ്യല്‍ മീഡിയയില്‍ ഏതോ ഒരു സുഹൃത്ത് ഇടക്കു പറഞ്ഞിരുന്നു. തങ്ങളുടേതല്ലാത്ത മതവിശ്വാസത്തെ ആക്ഷേപിക്കുന്ന, അതേ മത വിഭാഗത്തില്‍ പെട്ട ആളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന, സൌദിയിലും യു.എ.ഇയിലുമൊക്കെ ഉള്ള മുസ്ലീം വിഭാഗത്തില്‍ പെട്ടവരായിരുന്നു ബല്‍‌റാമിന്റെ ലൈക്കുകളുടേയും ഷെയറുകളുടേയും ശക്തി. മുസ്ലീം വിഭാഗത്തിലെ ‘മൃദു ഇസ്ലാമിസ്റ്റുകളെ’ തഴുകിയും തലോടിയും പുറം ചൊറിഞ്ഞു കൊടുത്തും ബല്‍‌റാമിനു ലൈക്കും ഷെയറും വര്‍ദ്ധിച്ചു. സ്വന്തം പാരമ്പര്യത്തെ തള്ളി പറഞ്ഞ് ‘മൃദു ഇസ്‌ലാമിസ്റ്റുകളുടെ’ പ്രീതി പിടിച്ചു പറ്റുക എന്നത് പൊതുവേ കോണ്‍‌ഗ്രസ്സ് ഹിന്ദുക്കളുടെ ഒരു രീതിയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിലെ ഹിന്ദുക്കളായ നേതാക്കള്‍ വേണ്ടിയും വേണ്ടാതെയും കൊടപ്പനക്കല്‍ കാലുനക്കാന്‍ പോവുന്നത്. കോണ്‍ഗ്രസ്സിലെ ക്രൈസ്തവ നേതാക്കള്‍ പൊതുവേ ഈ പരിപാടിക്ക് നില്‍ക്കുന്നത് കാണാറില്ല. അതുകൊണ്ടാണല്ലോ എ.കെ.ആന്റണി ചില കാര്യങ്ങള്‍ തുറന്നടിച്ചതും, ബലറാമിനെ പോലുള്ളവര്‍ക്ക് ആന്റണിയുടെ അഭിപ്രായം പോലും എന്‍‌ഡോഴ്സ് ചെയ്യാനുള്ള നട്ടെല്ല് ഇല്ലാത്തതും. പ്രവാസികള്‍ക്കെതിരെയാണെങ്കിലും ആ വ്യക്തിക്കെതിരെയാണെങ്കിലും ബലറാം പറഞ്ഞ കാര്യം ശുദ്ധ വിവരക്കേടാണ്. അമേരിക്കക്കെതിരെ യു.എ.ഇ പ്രതികരിക്കുന്നില്ല എന്നതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവരും പ്രതികരിക്കാന്‍ പാടില്ലെന്നത് എന്തൊരു ലോജിക്കാണ്? യു.എ.ഇയെ അമേരിക്കയുടെ സഖ്യരാഷ്ട്രമെന്നും മറ്റും അപഹസിച്ച കേരളത്തിലെ ജനപ്രതിനിധി, കൊച്ചിയില്‍ യു.എ.ഇ ഗവര്‍ണ്മെന്റ് നടത്തിയ ഇന്‍‌വെസ്റ്റ്മെന്റിനെ എങ്കിലും മതിക്കേണ്ടേ? ബലറാമിന്റെ അതേ ലോജിക്കു അപ്‌ളൈ ചെയ്താല്‍, സ്മാര്‍ട്ട് സിറ്റിയും വല്ലാര്‍പാടവും കെട്ടിപ്പൂട്ടിയ ശേഷമല്ലേ ഏതൊരു മലയാളിക്കും അമേരിക്കക്കെതിരെ പ്രതികരിക്കാനാവൂ? ബലറാമിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒരു എം.എല്‍.എ ആവാനുള്ള പക്വതയും പാകതയും അങ്ങേര്‍ക്കില്ല. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്‍ ഫേസ് ബുക്കിലിട്ട് സ്പീക്കറുടെ ശാസന ഏറ്റുവാങ്ങിയ ആദ്യ എം.എല്‍.എ എന്ന പേര് എന്തായാലും നിലനില്‍ക്കും.

    സന്ദീപ്.ജി.വാര്യര്‍ , പാലക്കാട്

    ReplyDelete
    Replies
    1. Always we are expecting this kind of replies, Well done Mr. Sandeep keep it up......

      Delete
    2. @ sandeep warrier,

      ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ കൊണ്ട് പോകുന്നില്ല അങ്ങനെ ഒരു ആരോപണം ഉള്ളവർ തെളിയിക്കണം എന്നാണു വി ടി വെല്ലു വിളിച്ചത്... താങ്കൾ ഈ പറയുന്ന അഴകൊഴംബൻ ടയലോഗ് അല്ലാതെ തെളിവ് തരാൻ താങ്കള്ക്കും കഴിയുന്നിലല്ലോ... ഇനി തെളിവിന്റെ ഉസ്താദ് സുരേന്ദ്രനോദ് ചോദിച്ചു നോക്ക് വല്ലതും കിട്ടിയേക്കും
      താങ്കൾ പറയുന്ന മൃദു ഇസ്ലാമും പ്രീണനവും.... നാണമില്ലേ മനുഷ്യാ...
      ആളെ കൊള്ളുന്നതാണ് ഭീകരപ്രവർതനമെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം ആർ എസ് എസ് അല്ലേ...?
      രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിക്കുന്നതാണ് രാജ്യദ്രോഹപ്രവർത്തനം എങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികൾ ആർ എസ് എസ്സുകാർ അല്ലേ....?
      മൂന്നു തവണ ഇന്ത്യയിൽ നിരോധിക്കപ്പെട്ട വര്ഗീയ പ്രസ്ഥാനത്തിന് ചൂട്ടു പിടിക്കുന്ന താങ്കൾക്കു രാജ്യത്തെ ക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാനുല്ലത്?
      അമ്പലവും, പാകിസ്ഥാനും, മുസ്ലിം പ്രീണനവും പറഞ്ഞു ഹിന്ദുക്കളെ പറ്റിച്ചു വോട്ടു പിടിച്ചു അംബാനിക്കും അദാനിക്കും വിട് വേല ചെയ്യുന്ന തട്ടിപ്പ് ജനം തിരിച്ചറിയും , മനുഷ്യന്റെ മനസ്സുകളിൽ വിഷം കുത്തി വെച്ചു അധികാരത്തിൽ കയറിയവരെ ചവിട്ടി പുറത്താക്കാൻ ബലരാമിനെ പോലുള്ളവർ ഉണ്ടാവണം

      Saneesh P V
      Pattambi

      Delete
    3. ബലറാം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ വിജയിച്ചതിനു തെളിവാണ് താങ്കളുടെ ഈ മുറുമുറുപ്പ്

      Delete
    4. Well said Mr.Sandeep.........
      Ajay

      Delete
  10. great! 1000000 likes..

    ReplyDelete
  11. well said Mr.Sandeep Warrier..

    ReplyDelete
  12. ഗുഡ് പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍.....

    ReplyDelete
  13. Super writing 10000 likes...no way to comment through Facebook ?

    Aneesh trichur

    ReplyDelete
  14. മറ്റാരെയും പോലെ ബലരാമും ഒരു കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ആണ് . തന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ തക്കതായ പ്രശ്നങ്ങളിൽ പ്രതികരിക്കാതെ സേഫ് ഗെയിം കളിക്കുന്ന ഒരാള് . അതാണല്ലോ ലീഗ് വിവാദ വിഷയങ്ങളിൽ പെടുമ്പോൾ മൌനം ദീക്ഷിക്കുന്നത് ? ഈ സര്ക്കാര് അധികാരത്തിൽ വന്നതിനു ശേഷം ലീഗ് ചെന്ന് ചാടിയിരിക്കുന്ന വിവാടങ്ങല്ക്ക് കണക്കില്ല . എന്നാൽ അതിലൊന്നും പ്രതികരിക്കാതെ സ്വന്തം മണ്ഡലത്തിലെ വോട്ടിൽ മാത്രം കണ്ണ് നട്ടു സേഫ് ഗെയിം കളിക്കുന്ന ഒരു സാദാ രാഷ്ട്രീയക്കാരൻ!

    സര്ക്കാരിനെ പ്രതിരോധിക്കേണ്ട ചുമതല ഒരു എം എല് യ്ക്ക് ഉണ്ട് എന്ന് അംഗീകരിക്കുമ്പോൾ പോലും , തനിക്കു ആകാമായിരുന്ന കാര്യങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല . സോളാർ കേസിൽ എന്ത് നിലപാടായിരുന്നു അദ്ദേഹത്തിന്റേത് ?

    പലപ്പോഴും ആവേശത്തോടെ എതിർ പാർട്ടികളോട് പ്രതികരിക്കുന്ന അദ്ദേഹം , സ്വന്തം പാർടി അതെ സ്ഥിതിയിൽ എത്തുമ്പോൾ മൌന വൃതം ആചരിക്കും ( ഉദാ ..ദിഗ്വിജയ് സിംഗ് സംഭവം )

    ഈ തിരഞ്ഞെടുപ്പിൽ ആവേശത്തോടെ നടത്തിയ നികൃഷ്ട്ട ജീവി പ്രയോഗം അവസാനം എന്തായി ? അമേരിക്കാൻ യാത്ര എന്തിനാണ് അവസാനം വരെയും മറ്റിവേക്കാതെ പതിനൊന്നാം മണിക്കൂറിൽ മാറ്റിയത് ? ഈ ന്യായങ്ങൾ അപ്പോൾ ഉണ്ടായതാണോ ?

    താങ്കള് പറഞ്ഞ ആർ ടി ഐ രേഖ കാര്യം സമ്മതിക്കുന്നു . . ഇതിനൊരു മറുവശം ഉണ്ട് . കോടിക്കണക്കിനു വരുമാനം ഉള്ള ക്ഷേത്രങ്ങളിലെ പണം ആരാണ് സൂക്ഷിക്കുന്നത് ? ഏതു മാനദന്ദമാനു ഇത് ചിലവാക്കുന്നതിൽ കാണിക്കുന്നത് ? ഇതൊന്നും ആ ആർ ടി ഐ യിൽ നിന്നും കിട്ടിയതിൽ നിന്നും വ്യക്തമല്ല . ആരോ ഒരാള് സംഖടിപ്പിച്ച രേഖ കൊണ്ട് വാചക കസര്ത് നടത്താതെ യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരികയായിരുന്നു വേണ്ടത് .അല്ലെങ്കിൽ ഇവ കൊണ്ട് കേരളത്തിലെ മറ്റു വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങള നടത്തി കൊണ്ട് പോകാം എന്നുണ്ടെങ്കിൽ എന്തിനാണ് പിന്നെ ഗ്രാന്റ് ? അങ്ങനെ പൊതു ഖജനാവിൽ നിന്നും ഒരു മതത്തിനു മാത്രം കൊടുക്കുന്നത് തെറ്റല്ലേ ? ഇതിലൊക്കെ ഉപരി കേരളത്തിലെ ഗര്ജിക്കുന്ന എം എല് എ മറ്റു മതങ്ങള്ക്കു ഇതുപോലെ ഒരു സംവിധാനം ഉണ്ടാക്കുന്നതിനെ പറ്റി പറയാത്തത് എന്ത് ?

    തോമസ്‌ ഐസക്കിന്റെ ലേഖനത്തോടു അനുഭവം സൃഷ്ടിച്ച പോസ്റ്റ്‌ വായിച്ചിരുന്നു . മന്ത്രിമാരുടെ പേർസണൽ സ്ടഫ്ഫിന്റെ എണ്ണവും , യോഗ്യതയും നിർണയിക്കുന്നതിൽ ഇദ്ദേഹത്തിന്റെ നിലപാട് എന്താണ് എന്ന് ഇതേ വരെ പ്രതികരിച്ചു കണ്ടിട്ടില്ല . വെറുതെ ഒരു തസ്തിക മാത്രം ഉള്ള ചീഫ് വിപ് . മുന്നോക്ക കമ്മീഷൻ മുതലായ പാഴ് ചിലവുകളെ പറ്റി എന്താണ് ഇദ്ദേഹത്തിന്റെ അഭിപ്രായം ?



    ഒരു ബില്ല് ഫെസ് ബുക്ക്‌ വഴി അവതരിപ്പിച്ചപോൾ അദ്ദേഹത്തെ അഭിനന്ദിച്ച ആളാണ് ഞാൻ . പക്ഷെ അദ്ദേഹത്തിന്റെ പാര്ട്ടിയിലെ പല പ്രശ്നങ്ങളിലും അദ്ദേഹത്തിന്റെ അഴകൊഴമ്പൻ നിലപാട് കാണുമ്പോൾ , സ്വന്തം പാർടിയിലെ മാറ്റത്തിനു വേണ്ടി ഒന്നും ചെയ്യാനാവാതെ ഉള്ള നിസ്സഹായാവസ്ഥ കാണുമ്പോൾ, മനസ്സിലാക്കുന്നു , നമ്മുക്ക് വിധിക്കപ്പെട്ട ടിപ്പിക്കൽ രാഷ്ട്രീയക്കാരിൽ ഒരാള് തന്നെ എന്ന് ...അതിലൊരാൾ മാത്രം .

    ആർക്കും ആരെയും വ്യക്തി പൂജ നടത്താം .. അത് പക്ഷെ അർഹതപ്പെട്ടവരെ ആകുമ്പോഴാണ് അതിനെ സത്യം എന്ന് പറയാൻ പറ്റു .

    സന്ഖി ലേബൽ എനിക്ക് ചാര്തെണ്ടതില്ല . ഉത്തരം പറയാൻ പറ്റാതെ വരുമ്പോൾ സോഷ്യൽ നെറ്റുവർക്കുകളിൽ ചാർത്തി കൊടുക്കുന്ന ആ ആഭരണത്തിൽ താല്പ്പര്യം ഇല്ല !


    ReplyDelete
    Replies
    1. We all c d same kind of incidents...If someone said about hindu and some thing against the minority ...he becomes RSS.....I dnt knw....i m not...

      Even i too think dat VTB is just a normal politician who can do nothing bt cheap publicity to make himself on hype...

      Ajay

      Delete
    2. സന്ഘി എന്ന് വിളിക്കല്ലേ
      ഹഹഹ
      എന്റെ പൊന്നിഷ്ട്ടാ കോണ്‍ ഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് ഒരു യുവാവിനു ചെയ്യാൻ പറ്റുന്നതിനും പറയാൻ പറ്റുന്നതിനും ഒരു പരിധിയില്ലേ... കുലുക്കി ചവിട്ടി പാർട്ടിയിൽ നിന്ന് പുറത്തു പോവണം എന്നാണോ പറയുന്നത്.? ആ പാർട്ടിയിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ അദ്ദേഹം ചെയ്യുന്നുണ്ട് എന്നാണു ഞങ്ങളുടെ വിശ്വാസം നിങ്ങൾ അദ്ദേഹത്തെ ഫെസ് ബുക്കിൽ മാത്രമേ കാനുന്നുണ്ടാകൂ ഞാൻ ഈ നാട്ടുകാരനാണ്
      ബ്ലോഗൻ അഭിനന്ദനങൾ കുറിക്കു കൊള്ളുന്ന വാക്കുകളും എഴുത്തുമാണ് താങ്കളുടെത്. തീര്ച്ചയായും ഇനിയും ഇവിടെ വരും

      ടിവി സുധി
      തൃത്താല

      Delete
  15. ലക്ഷത്തിൽപ്പരം ജനങ്ങൾ ഇറാഖിലും സിറിയയിലും മരിച്ചു വീണിരിക്കുന്നു. അതിൽ തന്നെ പതിനായിരകണക്കിന് കുഞ്ഞുകുട്ടികളും ഉണ്ടെന്നരിയുംപോൾ ആര്ക്കും ഒരു വേദനയും ഇല്ലെന്നു അറിയുന്നത് ദൌർഭാഗ്യകരം തന്നെയാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ബൽറാം ശരികല്ക്കൊപ്പം നില്ക്കാൻ കൂടുതലായി ശ്രമിക്കുമ്പോൾ വോട്ടുബാങ്കുകളെ തെല്ലു തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കാം. അപ്പോൾ എല്ലാവര്ക്കും വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തി വിമര്ഷിക്കാൻ കഴിയുംന്നത് യിശ്രയെലിനെ മാത്രമാണ്. കാരണം യഹൂദന്. കേരളത്തിൽ വോട്ടില്ലല്ലോ..?
    നമ്മുടെ സഖാക്കന്മാരുടെ ഗാസാ പ്രേമത്തിന് പിന്നിലും മുസ്ലീം പ്രീണനം തന്നെ കാരണം. സിറിയയിലും ഇറാഖിലും. ലിബിയയിലും ഒക്കെ കുതിച്ചൊഴുകുന്ന ചോരയെക്കൾ കൊഴുപ്പ് കൂടുതൽ ഗാസയിലെ ചോരക്കാണെന്ന് സഖാക്കൾ കണ്ടുപിടിച്ചത് വെറുതെയാണോ? മത ഭീകരന്മാർ പച്ചക്ക് ആയിരങ്ങളെ അരിഞ്ഞു തള്ളുമ്പോൾ കുരുന്നുക്കുഞ്ഞുങ്ങളെ വരെ കൊന്നു തള്ളുമ്പോൾ അതിനെ വിമര്ഷിക്കാൻ ആളില്ലാതെപ്പോകുന്നത് എന്തുകൊണ്ടാണ്?
    ഇസ്രായേലിൽ കമ്മ്യൂണിസ്റ്റുകൾ തെരുവില പ്രതിഷേധ ജാഥ നടത്തിപോലും. എന്തെ അങ്ങനെയൊരു ജാഥ നടത്താൻ സിറിയയിലും ഇറാഖിലും ഒന്നും കഴിഞ്ഞില്ലാ...? അതിനൊക്കെ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യം ആ ഭാഗത്ത്‌ വേറെ ഏതുണ്ട് ?
    യിസ്രായേലിൽ പ്രതിഷേധം നടത്തിയവരെ നമ്മുടെ ചൈനയിലെ പ്പോലെ ആരും കൊന്നു തള്ളിയില്ലെന്ന് ഇവിടയൂള്ള സഖാക്കൾ മനസ്സിലാക്കാതെ പോകരുത്.
    പത്തു വോട്ടിനു വേണ്ടി രണ്ടു നിലവാരം കാണിക്കുന്നതു കമ്മ്യൂണിസ്റ്റുകൾക്ക് യോജിച്ചതാണോ?
    എന്തൊക്കെ അയാലും ബാലറാം നാളിതുവരെ എടുത്ത പല തീരുമാനങ്ങളും ഒരു ശരാശരി മതേതരവാദിയുടെ നിലവാരത്തിൽ തന്നെ ആയിരുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. ഗാസയിലെ കുഞ്ഞുങ്ങളും മറ്റുള്ള രാജ്യങ്ങളിലെ കുഞ്ഞുങ്ങളും ഒരെപ്പോലെ തന്നെ എന്ന് ബാലറാമും കംമ്യൂനിസ്ട്ടുകളും മനസ്സിലാക്കണം. ഗാസക്ക് വേണ്ടി കേഴുന്ന മുസ്ലീം മനസുകളിൽ സ്വമതത്തിൽ ഉള്ള ഭീകരന്മാരാൽ വധിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് സ്ഥാനമില്ലാതെ പോയതെന്തേ എന്ന് ബാലറാമും കംമ്യൂനിസ്ട്ടുകളും സമയം കിട്ടുമ്പോൾ ചിന്തിക്കണം.


    ReplyDelete
    Replies
    1. I agreed what u said....the Muslims not ready to condemn killings of Iraq and syria, but what u think about the Hindu extremists of India they crying for Iraq and syria but never talk about they mass killings in India by RSS. Indian are not humans ??

      Sreeraj p
      Nandavanam

      Delete
  16. After reading this blog I can clearly see its either by getting money or the bloger is a great fan of Vt... chavatu kuttayil anu ithinte stanam..

    ReplyDelete
  17. Mr. Blogan well said
    I read some other articles also from your blog. Thanks for a good reading experience, very few people can write like this so simple but sharp words.
    My suggestion pls add facility to comment by facebook, your articles must reach to more people. Most of the social media users not familiar with blogs including me.
    Thanks and 916 likes :))

    Jayanand
    Mumbai

    ReplyDelete
  18. സുനില്‍ മാടമ്പി എന്ന ഒരു ഫേസ്ബുക്ക് ചട്ടമ്പി >>>> താങ്കള്‍ക്ക് ഇഷ്ടം ഇല്ലാത്തതു പറയുന്നവരെയും വിമര്‍ശികുന്നവരെയും ചട്ടമ്പി എന്നും മോശക്കാരന്‍ എന്നും ഒക്കെ വിളിക്കുക എന്നതാണോ രീതി ??

    ReplyDelete
    Replies
    1. ശരിക്കും തെറ്റായി പോയി , പരനാറി എന്ന് പിണറായി വിളിച്ചത് പോലെ .

      Delete
  19. @ Sreeraj P
    Anonymous5 August 2014 06:16
    I agreed what u said....the Muslims not ready to condemn killings of Iraq and syria, but what u think about the Hindu extremists of India they crying for Iraq and syria but never talk about they mass killings in India by RSS. Indian are not humans ??

    Sreeraj p
    Nandavanam
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇസ്രായേലിനു വേണ്ടി വാദിക്കുന്ന സന്ഘികൾ ശത്രുവിന്റെ ശത്രു മിത്രം എന്നെ കരുതുന്നുള്ളൂ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ എത്രയോ നരഹത്യകൾ ചെയ്തവരാണ് ഹിന്ദു വര്ഗീയ വാദികൾ.
    ഗാസയിലായാലും ഇസ്രായേലിൽ ആയാലും ഇന്ത്യയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ സിരിയയിലോ ഇറാഖിലോ ലിബിയയിലോ അഫ്ഗാനിസ്ഥാനിലോ കേനിയയിലോ നൈജീരിയയിലോ കൊല്ലപ്പെടുന്ന ഹിന്ദുവിന്റെ മുസ്ലീമിന്റെ ക്രിസ്ത്യാനിയുടെ യഹൂദന്റെ അല്ലെങ്കിൽ ഇതിലെല്ലാം പെടാത്ത ഒരാളുടെ കൊലപാതകത്തിൽ ഒരെപ്പോലെ സഹതപിക്കാൻ കഴിയാതെ ഇനം തിരിച്ചു മാത്രം മുറവിളി കൂട്ടുന്നത് മനുഷ്യത്വം കൊണ്ടല്ല വര്ഗ്ഗബോധം കൊണ്ടാണ് അല്ലെങ്കിൽ വര്ഗ്ഗീയത കൊണ്ടാണ്. കംമ്യൂനിസ്ട്ടുകാർ ഇസ്രായേലിനെ ഭീകര രാജ്യമായി മുദ്ര കുത്താൻ കൂവി വിളിക്കുമ്പോൾ സഖാക്കൾ മറന്നുപോകുന്ന ഒരു യാതാർത്ഥ്യം ഉണ്ട്. ഒരിക്കൽ ടോയാന്മെൻ സ്ക്വയരിയിൽ ചൈനയുടെ ടാങ്കുകൾക്കു കീഴിൽ പൊലിഞ്ഞുപോയ പതിനായിരകണക്കിന് കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ...
    അന്നൊന്നും കണ്ടില്ലല്ലോ ഈ കംമ്യൂനിസ്ട്ടുകളുടെ മനുഷ്യ സ്നേഹം. ഇപ്പോൾ 10 വോട്ടിനു വേണ്ടി കേരളത്തിലെ തെരുവില കിടന്നു ഗാസയിൽ പൊലിഞ്ഞുപോയവർക്ക്‌ വേണ്ടി തൊള്ള തുറക്കുന്നത് കാണുമ്പോൾ അത് മുസ്ലീം വോട്ടുകൾ കുപ്പിയിലാക്കാൻ വേണ്ടിയാണെന്ന് വിചാരിച്ചുപോയാൽ ആരെയും കുറ്റം പറയാൻ കഴിയില്ല.

    ReplyDelete
  20. നോ കമന്റ്സ്!

    ReplyDelete
  21. ഈ പോസ്റ്റില്‍ മിസ്റ്റര്‍ സുനില്‍ മാടമ്പിയെ ചട്ടമ്പി എന്ന് പരാമര്‍ശിച്ചതിനെതിരെ ചിലര്‍ പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന് ആ പരാമര്‍ശം വിഷമം ഉണ്ടാക്കിയതിനാല്‍ പിന്‍ വലിച്ചില്ലെങ്കില്‍ കേസുകൊടുക്കും എന്നദ്ദേഹം ഫേസ് ബുക്ക് വഴി നേരിട്ട് അറിയിക്കുകയും ചെയ്തു, അതിനാല്‍ ആ പ്രയോഗം മാറ്റിയിട്ടുണ്ട്, അദ്ദേഹത്തിന്‍റെ ഫേസ് ബുക്കില്‍ ഞാന്‍ നടത്തിയ ക്ഷമാപണം താഴെ പേസ്റ്റ് ചെയ്യുന്നു

    Madambi Sunil ചട്ടമ്പി എന്ന പ്രയോഗം താങ്കള്‍ക്ക് മാനഹാനി ഉണ്ടാക്കി എന്നറിഞ്ഞതില്‍ നിര്‍വ്യാജം ഖേദിക്കുന്നു, പോലിസിനെ എനിക്ക് ഭയങ്കര പേടിയാണ്, കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ മരണ വ്യാപാരി എന്നോ മറ്റോ വിളിച്ചതിന് കേസില്‍ കുടുങ്ങിയ ഞങ്ങളുടെ ഒരു സഖാവിന്‍റെ ചില സഖാക്കളുമായി ബന്ധപ്പെട്ടിരുന്നു, ഈ സൈബര്‍ കേസ് ഫയങ്കര ചൊറയാണത്രേ... ആ സഖാവിന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതുമായി ബന്ധപെട്ട തിരക്കുകള്‍ക്കിടയില്‍ ഇനി ഇങ്ങനെ ഒരു കേസിന് കൂടി വയ്യ, ചട്ടമ്പി എന്ന പ്രയോഗം കാരണം മിസ്റ്റര്‍ മാടമ്പി ക്കോ അദ്ദേഹത്തിന്റ്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഉണ്ടായ പ്രയാസങ്ങളില്‍ നിര്‍വ്യാജം ഖേദിക്കുന്നു, ബ്ലോഗില്‍ പുതിയ വാക്ക് ചേര്‍ത്തിട്ടുണ്ട്

    എന്നെ അറിയിച്ചും അറിയിക്കാതെയും ഈ പോസ്റ്റ്‌ 'ചൂണ്ടിയ' എല്ലാ പ്രസിദ്ധീകരണങ്ങളും മാന്യ വ്യക്തികളും തിരുത്തല്‍ വരുത്തണം എന്ന പേക്ഷിക്കുന്നു ,
    നന്ദി, നമസ്കാരം

    ReplyDelete
    Replies
    1. ഹഹഹ..... എന്‍റെ പോന്നൂ...

      Delete
    2. ബുഹഹഹ......
      ഇത് പര്യായ പദമോ വിപരീത പദമോ?
      ചട്ടമ്പി = മാന്യന്‍ എന്നാണോ ചട്ടമ്പി X മാന്യന്‍ എന്നാണോ
      ഇജ്ജ് ബല്ലാത്ത പഹയനാണ് പഹയാ

      Delete
  22. എന്നെ പോലെ തീരെ രാഷ്ട്രീയ വെവരം ഇല്ലാത്തവര്‍ക്ക് പറ്റ്യ പോസ്റ്റ്‌ :)

    ReplyDelete
  23. ബാലരാമിനെ ഇഷ്ടമാണ് ..
    ഈ വിഷയത്തിൽ നിങ്ങൾ നന്നായ് പറഞ്ഞു ..
    വീണ്ടും വരാം

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. With reference to your criticisms regarding Arabic Rulers and Expatriates, I totally disagree with you. You also follow the trends of so called polluted media even though you pretends to have a brain. Custodian of the holly masjid donated more than 50 million dollars for gaza reconstruction. Thats the very positive step rather than polluting the society. Its easy to put blame on others and escape. You are criticizing arabic rulers in a tune that you will be able to rule and involve in these issues better than them. My dear we are paying 1 riyal for tea,2 riyal for phool and 1 riyal for thamees for the last 30 years which is sufficient for a whole family. What was the prize of tea in India before 30 years ? If you became the ruler of the Arab world, Can you resolve all these issues overnight by statements ? Or do you want all gulf to become afghan and Iraq by extremist actions. They want to protect the interest of their people as well. Muslims rulers largely depends on the people with them. How can they repeat history their fellow muslims are like Keralite muslims like you, who dont know how to Que up in a marriage lunch. The people in Egypt,Libya,Tunisia,Somalia and Syria are suffering because of immature Jihads. Their life after revolution was so miserable than before revolution. Second You dont have a job in gulf, If you get a job there with 5 lakh salary monthly, You will also start your toilet revolution ? Dont try to make blanket statement on very bigger issues which you dont have control or experience.

    ReplyDelete
    Replies
    1. @ abu abdurahman

      നല്ല സമ്പത്തീക ശേഷിയും സൌകര്യവും ഉള്ള ആളാണ് താങ്കള്‍ എന്നു കരുതുക. താങ്കളുടെ അയല്‍പക്കത്ത് തന്നെ സ്വന്തം സഹോദരനും താമസിക്കുന്നു... ഒരു അക്രമി സംഗം സ്ഥിരമായി സഹോദരന്റെ വീട്ടില്‍ കയറി ആക്രമിക്കും, അക്രമം കണ്ടാല്‍ ഉടനെ താങ്കള്‍ വാതിലടച്ചു കുറ്റിയിടും.... രാവിലെ എഴുന്നേറ്റ് സഹോദരന്‍റെ വീട്ടിലെത്തി കയ്യും കാലും ഒടിഞ്ഞു കിടക്കുന്നവരെ സഹായിക്കും നിങ്ങള്‍ വലിയ ധര്‍മ്മിഷ്ടനാണ് സഹോദരനെ സഹായിക്കുന്നവനാണ് എന്ന് മേനി നടിക്കും , അക്രമിയെ നിങ്ങള്‍ക്കറിയാം നാളെ അവന്‍ എന്റെ വീട്ടിലും കയറണ്ട എന്നുകരുതി ആക്രമിയെ വീട്ടില്‍ വിളിച്ച് കോഴി ബിരിയാണി വെച്ചു കൊടുക്കും. ഈ ഡിപ്ലോമസി കാണിക്കുന്നത് കൊണ്ട് എന്റെ കുടുംബം തല്ല് കൊള്ളാതെ അന്തസ്സായി ജീവിക്കുന്നു എന്ന് നിങ്ങള്‍ വീമ്പിളക്കും.
      ഇതല്ലേ ഗള്‍ഫ് രാജ്യങ്ങളുടെ ഫലസ്തീന്‍ നയം
      വികസനവും ആത്മാഭിമാനവും തമ്മില്‍ പ്രത്യേകിച്ചു ബന്ധമൊന്നും ഇല്ലല്ലോ

      Delete
    2. You didnt understand my reply in right sense. Who have a total effective solution to counter this AKRAMI in the whole muslim world. Saudi king at least helped them many times with money. The ikhwan ally in kerala named soilidarity wants to beat the poster of isreal president at calicut. When their leaders visit gulf, mostly they do " collections ", enjoy the facilities here and leave. They will not think of going to palestine through jordan or egypt. Even Indian can move through Israel. So in reality solidarity and their sister organizations like sudappi is only in mouth service and toilet revolution( copy from blogan). Blogan also joined in this. Why they are not going to palestine if all others are wrong. Only going to gulf for collection. My dear it easy to blame and escape in bigger issues which you dont have any control. So they can increase parti members. Thats all.

      Delete