Tuesday, 12 August 2014

തിരുകേശത്തിനു പിറകെ 'തിരുശൈഖുമായി' ജൂനിയര്‍ കാന്തപുരം; പുതിയ തട്ടിപ്പിന് കളമൊരുങ്ങുന്നു

കേരളത്തില്‍ അനുദിനം തടിച്ചു കൊഴുക്കുന്ന രണ്ടു ബിസിനസ്സുകളാണ്‌ പെണ്‍വാണിഭവും ആത്മീയ വ്യാപാരവും.  പത്രങ്ങളുടെ ഒന്നാം പേജില്‍ ദിവസവും  ഇവ നിറഞ്ഞു നില്‍ക്കുകയാണ്. ഈ രണ്ട് കച്ചവടത്തില്‍ നിന്നും പിടിക്കപ്പെടുന്നവരെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനം പ്രതി വായിക്കുമ്പോഴും വലയിലാകുന്നത് വെറും പരല്‍മീനുകള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം, വന്‍സ്രാവുകള്‍ പിടികൊടുക്കാതെ വിലസുകതന്നെയാണ്,
റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രക്ഷേപണം ചെയ്യുന്ന കാണാത്ത കേരളം പരിപാടി കണ്ടാല്‍ അറിയാം ആത്മീയ വ്യാപാരത്തിലെ പരല്‍മീനുകളുടെ വരുമാനം എത്രത്തോളമാണെന്ന്, അപ്പോള്‍ പിന്നെ സ്രാവുകളുടെ പിടിച്ചുപറി ' പറയാനുണ്ടോ, ആത്മീയ പെണ്‍വാണിഭ ബിസിനസ്സുകളുടെ ഒരു പൊതു സ്വഭാവം ഉള്ളത് ബിസിനസ്സ് ഒന്ന് പച്ച പിടിച്ച് വരുന്നത് വരേ കാര്യങ്ങള്‍ അല്‍പം പ്രയാസമാണ് പക്ഷെ ഒരുതവണ എസ്റ്റാബ്ലിഷ് ആയിക്കഴിഞ്ഞാല്‍ പിന്നെ ആരും തൊടില്ല, എത്രവലിയ ലൈംഗീക-സാമ്പത്തീക ആരോപണം ഉണ്ടായാലും അവരെ രക്ഷിക്കാന്‍ ആളുണ്ടാവും, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ഒരു സ്രാവിനെ രക്ഷിക്കാന്‍ അരയും തലയും മുറുക്കിയ സീന്‍ ഏതാനും മാസങ്ങള്‍ക്ക്ന മുമ്പ് കേരളം   കണ്ടതാണ്. 'കൊമ്പ്' മുളക്കുന്നതിനു   മുമ്പ് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്രാവുകള്‍ വഴുതിപ്പോകും. ആത്മീയ വ്യാപാരത്തില്‍ നല്ല പരിചയമുള്ള ചിലര്‍ ഒരു പുതിയ വിത്തിറക്കി കൃഷി ആരംഭിക്കുന്നത് വളരെ അവിചാരിതമായി ബ്ലോഗന്റെ ശ്രദ്ധയില്‍ പെട്ടു.

സംഗതി ഇങ്ങനെ തുടങ്ങാം...
രണ്ടാഴ്ച മുമ്പ്  യുടൂബില്‍  ഒരു വീഡിയോ പരതി നടക്കുന്നതിനിടെ  വേറൊരു വീഡിയോ  ശ്രദ്ധയില്‍പെട്ടു.
അതിതാണ്..

കണ്ടല്ലോ....
ഇനി ഈ വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം
ആദ്യത്തെ 5 മിനിറ്റ്മി 32  സെക്കന്റ് പ്രസംഗിക്കുന്നയാള്‍  ഡോക്ടര്‍  അബ്ദുല്‍ ഹകീം അസ് ഹരി, സാക്ഷാല്‍ കാന്തപുരം  എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഏക മകന്‍. ഇംഗ്ലീഷ് അറബി ഉറുദു  ഭാഷകളില്‍  പ്രാവീണ്യമുള്ള ഡോക്ടറേറ്റുള്ള,  ദേശീയ തലത്തില്‍ കാന്തപുരം  വിഭാഗം സ്ഥാപനങ്ങളുടെ ചുമതലയുള്ള വളരെ പ്രഗല്‍ഭനായ സുന്നി നേതാവാണ്‌ ഹക്കീം മുസ്ലിയാര്‍
ഈ പ്രസംഗത്തില്‍ , മലേഷ്യയില്‍ നിന്ന് വന്ന 27 വര്‍ഷമായി കലിമ (ഇസ്ലാമിലെ ഒന്നാമത്തെ അനുഷ്ടാനം) യില്‍ ഗവേഷണം നടത്തുന്ന,  ശൈഖ് ഇസ്മായീല്‍ കാസിം എന്ന മഹാനെ പരിചയപ്പെടുത്തുകയാണ് മുസ്ലിയാര്‍

മഹാനെക്കുറിച്ച്  ഹക്കീം  മുസ്ലിയാര്‍  പറയുന്ന മദ്ഹുകളില്‍ ചിലത്
ഒരു അന്താരാഷ്‌ട്ര വ്യക്തിത്വമാണ് ശൈഖ്
നിരവധി അന്താരാഷ്ട്ര വേദികളില്‍ സംസാരിച്ചിട്ടുണ്ട്
ഇദ്ദേഹം 150 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്
ഇദ്ദേഹം ചെയര്‍മാന്‍ ആയ ഓര്‍ഗനൈസേഷന്‍  40 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
മലേഷ്യ ഇന്തോനേഷ്യ ഗവര്‍മെന്റുകളുടെ പാനല്‍(?) മെമ്പറാണ്.
അബുദാബിയിലെ  ഫ്യുച്ചര്‍ സിറ്റി പ്രോജക്ടിന്റെ  ചെയര്‍മാന്‍ ഇദ്ദേഹമാണ്

(ശൈഖിന്‍റെ പുതിയ രൂപം)
ഇത്രയൊക്കെ മഹത്വങ്ങള്‍ ഉള്ള മഹാനുഭാവനെ ഹിസ്‌ എക്സലന്‍സി എന്നാണ് മുസ്ലിയാര്‍ സ്വാഭാവികമായും അഭിസംബോധന ചെയ്യുന്നത്.
മുസ്ലിയാരുടെ പ്രസംഗത്തിന് ശേഷം ശൈഖിന്‍റെ ഇംഗ്ലീഷില്‍ ഉള്ള  ഉഗ്രന്‍ പ്രസംഗമാണ്.

വിവരമുള്ളവന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നതിന് എന്താടോ കുഴപ്പം ആസ്ഥാന കാന്തപുരം  വിരോധി ബ്ലോഗാ...എന്താണ് തന്‍റെ പ്രശ്നം...?
അത് പറയാം
ഇക്കാര്യത്തില്‍ ബ്ലോഗനു  ചെറിയൊരു പ്രശ്നം ഉണ്ട്
അതായത്, മച്ചൂ...
ഈ അല്‍  ശൈഖ്  അല്‍ ഇംഗ്ലീഷ് അല്‍  മലേഷ്യ അല്‍ ഫ്യുച്ചര്‍ സിറ്റി ഷെയ്ഖ്‌ ഇസ്മയിലിനെ നോം അറിയും , (അതുകൊണ്ടാണ് ഇങ്ങേരുടെ വീഡിയോ കണ്ടപ്പോള്‍ ഒന്ന് ക്ലിക്കി നോക്കിയത്)
എങ്ങനെ എന്ന് വെച്ചാല്‍ ഏതാണ്ട് രണ്ട്  വര്‍ഷം  മുമ്പ് മലപ്പുറം ജില്ലയിലെ തിരൂരില്‍  വെച്ച് ഈ മഹാനെ അടിയന്‍ പരിചയപ്പെട്ടിരുന്നു, ഇദ്ദേഹത്തിന്റെ കൂടെ രണ്ടു മൂന്നു മലേഷ്യന്‍ സ്വദേശികളും ഉണ്ടായിരുന്നു ഒടുക്കത്തെ കത്തിയായ അല്‍  ശൈഖ്, അദ്ദേഹത്തെക്കുറിച്ച്  അന്ന് പറഞ്ഞ കാര്യങ്ങള്‍ ദാ ഇങ്ങനെയാണ് (പ്രത്യേകം ശ്രദ്ധിക്കുക മഹാന്‍ സംസാരിച്ചത് നല്ല പച്ച മലയാളത്തിലാണ് കേട്ടോ)

"പേര് ഇസ്മയില്‍,  ബാപ്പയുടെ പേര് കാസിം ഹാജി, സ്വദേശം മലപ്പുറം
(ശൈഖിന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം) 
ജില്ലയിലെ തിരൂര്‍. ബാപ്പ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പേ മലേഷ്യയിലേക്ക് കുടിയേറി,  പിന്നീട് നാട്ടിലേക്ക് തന്നെ  തിരിച്ചു വന്നു  ഞങ്ങള്‍ മക്കളില്‍ ചിലര്‍ മലേഷ്യയിലാണ്, ചിലര്‍ കേരളത്തിലും, ബന്ധുക്കള്‍ എല്ലാം തിരൂരില്‍ തന്നെയാണ്. ഞാന്‍ ചെറുപ്പത്തില്‍ നാട്ടില്‍ വന്നപ്പോള്‍ നൂരിഷാ തങ്ങളെ ക്കുറിച്ചു അറിഞ്ഞു, അദ്ദേഹത്തിന്‍റെ പരിപാടികള്‍ക്കൊക്കെ പോകുമായിരുന്നു കുറെ ഇല്‍മുകള്‍ ഒക്കെ കിട്ടി... ഇപ്പോള്‍ മലേഷ്യയില്‍ നിന്ന്  ഹൈദരാബാദിലേക്ക് ഉറൂസിന് (നേര്‍ച്ച)  വന്ന സംഘത്തോടൊപ്പം വന്നതാണ്" .
 
ഏതാണ്ട് അരമണിക്കൂറിലേറെ ഇസ്മായില്‍ കാസിമുമായി അന്ന് സംസാരിച്ചിരുന്നു, പുസ്തകമെഴുതിയ കാര്യവും അന്താരാഷ്ട്ര പ്രസംഗവുമൊന്നും അന്ന് ഇയാള്‍ പറഞ്ഞിട്ടില്ല ! മാത്രമല്ല  രണ്ടു വര്‍ഷത്തിനിപ്പുറം   ഞെട്ടിക്കുന്ന മാറ്റങ്ങളോടെയാണ് ഇസ്മായീല്‍ കാസിമിനെ കാണുന്നത്  , സാധാരണ വേഷത്തില്‍ ഉള്ള ഒരു മനുഷ്യനെയാണ്‌  അന്ന് കണ്ടതെങ്കില്‍ ഇപ്പോള്‍ കാണുന്ന 'കോലം'  നോക്കൂ....ഒരു വെള്ള തൊപ്പി അതിന്റെ മുകളില്‍ ഒരു പച്ച തൊപ്പി അതിനു മുകളില്‍ ഒരു   ചുവന്ന കെട്ട്  പിന്നൊരു ചുവന്ന കോട്ട്, കയ്യില്‍ ഒരു വടി !! ...... പണ്ട് ഞാന്‍ സംസാരിച്ച പാവം ഇസ്മായിലില്‍  നിന്ന് ഇത്ര പെട്ടെന്ന്  എങ്ങനെ ഒരു ഷെയ്ഖ്‌ പിറവിയെടുത്തു? വെറും രണ്ടു വര്‍ഷം കൊണ്ട് ഇയാള്‍ 150 പുസ്തകങ്ങള്‍ എഴുതിയോ...? നൂറുകണക്കിന് അന്താരാഷ്ട്ര വേദികളില്‍ പ്രസംഗിച്ചുവോ...?

തിരുവനന്തപുരത്ത് നിന്ന്‍ മലേഷ്യയിലേക്ക് ഈമെയില്‍ വഴി വലിയ ദൂരമൊന്നും ഇല്ലാത്തത് കൊണ്ട്  മലേഷ്യയിലേക്ക് ഒന്ന് ബന്ധപ്പെട്ടു,  ഇസ്ലാമിക് യുനിവേര്‍സിറ്റി യിലെ  പ്രൊഫസറായ  സുഹൃത്ത്, നാട്ടില്‍ വേരുകളുള്ള മതകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍, 20 വര്‍ഷമായി കുടുംബ സമേതം അവിടെ താമസിക്കുന്ന ചാവക്കാട് സ്വദേശി  ബിസിനസ്സുകാരന്‍ സുഹൃത്ത്... മൂന്നു പേരാണ് വിവിധ വഴികളില്‍ അന്വേഷിച്ചത്   150 പുസ്തകങ്ങള്‍ എഴുതിയ  ആളല്ലേ, അറിയാതിരിക്കില്ലല്ലോ..

അറിഞ്ഞത്   പക്ഷെ  ഞെട്ടിക്കുന്ന വിവരങ്ങളാണ്
ഇസ്മായിലിനെക്കുറിച്ച് അബ്ദുല്‍ ഹക്കീം അസ്ഹരി  പറഞ്ഞതൊക്കെ കല്ലുവെച്ച നുണകളാണ്
ഇസ്മായില്‍ 150 പുസ്തകങ്ങള്‍ പോയിട്ട്  ഒരു പുസ്തകം പോലും എഴുതിയിട്ടില്ല.
അന്താരാഷ്‌ട്ര പ്രസംഗകനായ  ഇദ്ദേഹം റെപ്യൂറ്റഡ് ആയ  ഒരു അന്താരാഷ്‌ട്ര പരിപാടിയിലും പങ്കെടുത്തിട്ടില്ല
40  രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ  പ്രസ്ഥാനത്തെ ആസ്ഥാന മായ മലേഷ്യയില്‍ ആരും അറിയില്ല.
മലേഷ്യ ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഗവര്‍മെന്റുമായി  ബന്ധപ്പെട്ട ഒരു പാനലിലും ഇയാള്‍ ഇല്ല.!!
ഇതിലും മാരകമായ കാര്യം അബുദാബിയില്‍ ഫ്യുച്ചര്‍ സിറ്റി എന്ന ഒരു പ്രൊജക്റ്റ്‌ തന്നെ  ഇല്ല.!!!

പിന്നെന്താണ് ഇയാള്‍ക്കുള്ളത്?
ആരാണിയാള്‍?
ബിസിനസ്സുകള്‍ ഒന്നും ക്ലച്ചു പിടിക്കാതെ തേരാപാര നടന്നപ്പോള്‍ ശൈഖിന്‍റെ സാധ്യതകള്‍ കണ്ടെത്തി സ്വയം ശൈഖായി അവരോധിച്ച ഒരു സാദാ മലയാളി ഒരു തട്ടിക്കൂട്ട് സംഘടനയും ഒരു വെബ്സൈറ്റും ഏതാനും അനുചരന്മാരും സ്വന്തമായി ഉണ്ട്. വെബ്സൈറ്റില്‍  നിറയെ സ്വന്തം മദ്ഹുകളാണ്, എഴുതിയ  പുസ്തകങ്ങളുടെ എണ്ണം വെബ്സൈറ്റില്‍ എത്തുമ്പോള്‍ 150 ല്‍ നിന്ന് 130 ആകുന്നുണ്ട്.
ബൈബിളും വേദങ്ങളും ഒക്കെ പഠിച്ചു കഴിഞ്ഞു ഇപ്പോള്‍ തൌറാത്തും സബൂറും ആണ് പഠിക്കുന്നത്!!
അന്താരാഷ്ട്ര പ്രഭാഷണങ്ങള്‍ മുഴുവനും യൂടൂബില്‍  ആണ് കക്ഷി നടത്തിയിട്ടുള്ളത്, സദസ്സുകള്‍ ആവട്ടെ കൊച്ചു മുറികളും.

ശൈഖിന്റെ വെബ്സൈറ്റ് 
 
ഇയാള്‍ക്ക് കുറെ അവാര്‍ഡുകള്‍ ഒക്കെ കിട്ടി എന്ന് മുസ്ലിയാര്‍ പറയുന്നുണ്ട്, കിട്ടിയ അവാര്‍ഡിന്റെ പേര് നെല്‍സണ്‍ മണ്ടേല പീസ്‌ അവാര്‍ഡ്, വേറെയും അവാര്‍ഡ് കിട്ടി എന്ന് പറയുന്നുണ്ടെങ്കിലും ആര് കൊടുത്തു എന്നൊന്നും ഇല്ല.. വേറൊരു രസം നെല്‍സണ്‍ മണ്ടേല അവാര്‍ഡ് കിട്ടിയത് ഇന്ത്യയില്‍ നിന്നാണ്,
അതൊരു 'പ്രാഞ്ചി' അവാര്‍ഡ് തന്നെ  എന്ന് പ്രത്യേകം പറയണ്ടല്ലോ...
ഇസ്മായിലിന് ഒരു പ്രധാന യോഗ്യതയുണ്ട്, നന്നായി ഇംഗ്ലീഷ് സംസാരിക്കും, പണ്ട് ലണ്ടനില്‍ പഠിക്കാന്‍ പോയിരുന്നതിന്റെ ഗുണം.
ശൈഖ് ഗവേഷണവും പ്രഭാഷണവും തുടങ്ങിയിട്ട് കൊല്ലം 27 ആയി, പക്ഷേ യുട്യൂബ് പ്രസംഗംങ്ങളുടെയും വെബ്സൈറ്റിന്റെയും സ്വന്തം  അസ്സോസിയേഷന്റെയും പ്രായം രണ്ടു വര്‍ഷത്തില്‍ താഴെ!!

(വെബ്സൈറ്റില്‍ തുടരുന്ന 'അതൃപ്പങ്ങള്‍') 

ഇനി നിങ്ങള്‍ പറയൂ...എങ്ങനെയുണ്ട് നമ്മുടെ ജൂനിയര്‍ ഉസ്താദിന്റെ തിരക്കഥ !!
അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന, ഒരു അന്താരാഷ്‌ട്ര ശൈഖിനെ വികസിപ്പിച്ചെടുക്കാന്‍ നടന്ന ഗൂഢാലോചന അല്ലേ  ഇസ്മായിലിനെ ഷെയ്ഖ്‌ ഹിസ്‌ ഹൈനെസ് ആക്കിമാറ്റിയത്?, യുടുബില്‍ പോസ്റ്റ്‌ ചെയ്ത ശെയിക്കിന്‍റെ വീഡിയോകള്‍ എല്ലാം രണ്ടു വര്‍ഷത്തിന്‌ ഇപ്പുറം ഉള്ളതാണ്. യുടുബില്‍ പ്രസംഗിച്ചു മഹാന്മാരായി മാറിയ ഒട്ടേറെ നേതാക്കള്‍ ഉള്ള കാന്തപുരം ഗ്രൂപ്പില്‍ നിന്ന് തന്നെയാവില്ലേ ഇയാള്‍ യുട്യൂബ്  ചെപ്പടി വിദ്യ പഠിച്ചത്? പിച്ചും പേയും പറയുന്നവരെ ശൈഖുമാരാക്കി കൊണ്ട് നടക്കുകയും മരണപ്പെട്ടാല്‍ വലിയുല്ലാഹി ആക്കി ജാറം കെട്ടി പൊക്കി ഭണ്ഡാരം നിറക്കുകയും ചെയ്തുവന്നിരുന്ന കൂട്ടര്‍ക്ക്, നമ്മുടെ പുതിയ സ്റ്റാന്‍ഡേര്ഡിന്   പറ്റിയ  ഒരു ഇംഗ്ലീഷ് സംസാരിക്കുന്ന അന്താരാഷ്‌ട്ര ശൈഖിനെ വേണം എന്ന് തോന്നിയപ്പോള്‍ കണ്ടെത്തിയ 'ഇരയല്ലേ' ശൈഖ് ഇസ്മായില്‍ കാസിം?
ഈ സംശയങ്ങളെ ബലപ്പെടുത്തുന്ന ഒരു വസ്തുത കൂടിയുണ്ട്, കാന്തപുരം ഗ്രൂപ്പിലെ ഒരു പ്രമുഖ നേതാവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയി രണ്ടാഴ്ചയോളം താമസിച്ചിരുന്നു!!
ഈ വ്യക്തി വെറും നേതാവല്ല , നേരത്തെ കാന്തപുരം ഗ്രൂപ്പിന് വേണ്ടി അഖിലേന്ത്യാ തലത്തില്‍ സംഘടകനായി പ്രവര്‍ത്തിച്ച ആളാണ്, ഇപ്പോള്‍ അന്താരാഷ്ട്ര സംഘാടകനായി  പ്രവര്‍ത്തിക്കുന്നു.

'ആത്മീയതയും' ബിസിനസ്സും കൂടി ഒരു വണ്ടിയില്‍ കേറ്റുന്ന:' ബല്യ ഉസ്താദിന്റെ' നമ്പര്‍ ചെറിയ ഉസ്താദും വിട്ടിട്ടില്ല
ശൈഖിന്‍റെയോഗ്യത ഡെവലപ്പ് ചെയ്തപ്പോള്‍   ആധ്യാത്മീകതയോടൊപ്പം  ബിസിനസ്സും കൂടി നടത്തുന്ന ആളാണ് അദ്ദേഹം എന്ന് പറയാന്‍ പ്രത്യേകം ശ്രദ്ധിച്ചത് കാണുക , അതാണ്‌ ചെയര്‍മാന്‍ ഓഫ് അബുദാബിയിലെ ഇല്ലാത്ത ഫ്യുച്ചര്‍ സിറ്റി പ്രൊജക്റ്റ്‌!!
പച്ച മലയാളം പറയുന്ന മനുഷ്യനെക്കൊണ്ട്  കുറെ മുസ്ലിയാമാരുടെ മുമ്പില്‍ ഇംഗ്ലീഷ്  പറയിപ്പിക്കുക , പിന്നെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പറഞ്ഞയക്കുക  , ഓരോ സ്വീകരണം കഴിയുമ്പോഴും പുസ്തകം എഴുതിയതിന്റെയും അന്താരാഷ്ട്ര വേദികളില്‍ പ്രസംഗിച്ചതിന്റെയും 'സനദു കള്‍' കൊടുത്തുകൊണ്ടേയിരിക്കുക, മാസങ്ങള്‍ക്കൊണ്ട് ലക്ഷണമൊത്ത ഒരു ശൈഖ് റെഡി .! അന്താരാഷ്ട ശൈഖിന്‍റെ അന്താരാഷ്ട്ര ബിസിനസ്സിലേക്ക് സംഭാവനകളും ഇന്‍വെസ്റ്റ്മെന്റുമായി സുന്നി ഭക്തരുടെ തള്ളിക്കയറ്റം...! ഗംഭീര  തിരക്കഥ തന്നെയല്ലേ അണിയറയില്‍ ഒരുങ്ങിയത് ?

കള്ളി പൊളിഞ്ഞ സ്ഥിതിക്ക് രക്ഷപ്പെടാന്‍ ഇനി ഒറ്റവഴിയെ ഉള്ളൂ, ഹക്കീം മുസ്ലിയാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്നങ്ങു തട്ടിവിടുക.  
പക്ഷേ ആ പരിപ്പ് പെട്ടെന്നൊന്നും വേവാന്‍ പോകുന്നില്ല
 ബാക്കി എല്ലാം വിടാം 150 പുസ്തകങ്ങള്‍  എഴുതുക എന്നാല്‍ ചില്ലറക്കാര്യമാണോ?  ഒരാള്‍ നൂറ്റി അമ്പത് പുസ്തകങ്ങള്‍ എഴുതി എന്നവകാശ പെട്ടാല്‍ അത് പരിശോധിക്കാനുള്ള സംവിധാനം ഈ നാട്ടില്‍ ഇല്ലേ... അല്‍  ഉസ്താദുല്‍ അസാതീദ് ഗൂഗിള്‍ ഇറങ്ങിയ കാര്യമൊന്നും അറിയാത്ത ആളല്ലല്ലോ ഡോക്ടര്‍ ഹക്കീം? ഇത്രയൊക്കെ യോഗ്യത ഉണ്ടായിട്ടും ഹക്കീം പറ്റിക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ എ പി സുന്നികള്‍ക്ക് കഴിഞ്ഞെന്നിരിക്കും, എങ്ങനെ പറ്റിക്കപ്പെട്ടു എന്ന് വിശദീകരിക്കാന്‍ മുതലക്കുളം മൈതാനത്ത് ഒരു സമ്മേളനം നടത്തിയാല്‍ തക്ബീര്‍ വിളിക്കാന്‍ പതിനായിരാങ്ങള്‍ ഒഴുകി എത്തുകയും ചെയ്യും.
പക്ഷെ, ഒരു നേരമെങ്കിലും ചോറ് തിന്നുന്നവര്‍ക്ക് 'പറ്റിക്കപ്പെട്ടു' എന്ന തിയറി വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. നാട്ടില്‍ വന്ന് ഇല്ലാത്ത യോഗ്യതകള്‍ പറഞ്ഞു ശൈഖും കൂട്ടരും പറ്റിച്ചതാണെങ്കില്‍ മാസങ്ങളായി ശൈഖിനോടൊപ്പം മലേഷ്യയില്‍ കറങ്ങുന്ന അന്താരാഷ്ട്ര ഓര്‍ഗനൈസറെ എന്തിന് പറഞ്ഞയച്ചതാണ് എന്ന് കൂടി വിശദീകരിക്കേണ്ടി വരും.

ഇനി അഥവാ കടുവയെ കിടുവ പിടിച്ചതാണെങ്കില്‍, ഇസ്മായില്‍  കാസിം ഹക്കീമിനെയും കൂട്ടരെയും പറ്റിച്ചതാണെങ്കില്‍ കൂട്ടരേ, ഒന്നും ആലോചിക്കാനില്ല നേരെ വിട്ടോ മലേഷ്യയിലേക്ക്,  പോയി ആ തൃപ്പാദങ്ങളില്‍ നമസ്കരിക്കുക.  ഇതിലും 'യോഗ്യനായ' ഒരു ശൈഖിനെ നിങ്ങള്‍ക്ക് ജീവിതത്തില്‍   കിട്ടാനിടയില്ല,
 
വിശദീകരണവുമായി വരുന്ന കാന്തപുരം പോരാളികളോട് ഒറ്റവാക്ക്, നിങ്ങള്‍  തെളിവുകള്‍ കണ്ടെത്താന്‍ നെട്ടോട്ടമോടി വിയര്‍ക്കണം എന്നില്ല, നിങ്ങള്‍ക്ക് ഒരു ഓഫര്‍ തരാം , ഹക്കീം മുസ്ലിയാരുടെ സ്വന്തം ഹിസ്‌ എക്സലന്‍സി ശൈഖ്  ഇസ്മായില്‍ കാസിം എഴുതിയതായി ഹക്കീം മുസ്ലിയാര്‍ തന്നെ പറയുന്ന  150 പുസ്തകങ്ങളുടെ പേരും പ്രസാധകരുടെ വിവരവും മാത്രം കൊണ്ടുവന്നാല്‍ ഈ ബ്ലോഗ്‌ പിന്‍വലിച്ചു ബ്ലോഗന്‍ മാപ്പ് പറയുന്നതായിരിക്കും.

'ഇംഗ്ലിഷ് ശൈഖ്' ഇറക്കുമതി ശ്രമം ഈ സമൂഹത്തോട് ആവശ്യപ്പെടുന്നത് നിങ്ങള്‍ കണ്ണ് തുറന്നിരിക്കുക എന്നാണ്, വിശ്വാസികളും അവിശ്വാസികളുമായ  പൊതു സമൂഹം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പതിനായിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ ആത്മീയവ്യാപരികള്‍ ഈ നാടിനെ ഓഹരി വെച്ചെടുക്കും, നമ്മുടെ രാഷ്ട്രീയക്കാരും നിയമവും നക്കാപിച്ചയുടെ ആരാധകരാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ നാം കണ്ണും കാതും തുറന്നു തന്നെ പിടിക്കണം.  .

വാല്‍കഷ്ണം : - ത്വരീഖത്ത് തെറ്റും ശരിയും എന്ന ഗ്രന്ഥം എഴുതിയ മഹാനായ പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ ജൂനിയര്‍ ഉസ്താദിന് പ്രസ്തുത കിതാബിന്റെ ഒരു കോപ്പി കൊടുക്കുകയും ആ കാലില്‍ വീണ് മാപ്പപേക്ഷിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്, നേതാവായി ഇനിയും ജീവിക്കേണ്ടതല്ലേ...   


അനുബന്ധം 

ശൈഖ് ഇസ്മയിലിന്റെ സംഘടനയുടെ വെബ്സൈറ്റ് ലിങ്ക്

ശൈഖ് ഇസ്മയിലിന്റെ ഫെയിസ് ബുക്ക് പേജ്

ഇത് തീര്‍ച്ചയായും കാണണം ബര്‍ക്കത്തെടുക്കണം
ശൈഖ് ഇസ്മായിലിന്‍റെ ഒരു മഹത്തായ ദിക്ര് മജ്ലിസ് , യുട്യൂബ് വീഡിയോ

ശൈഖ് ഇസ്മായില്‍ കാസിമിന്റെ '40 രാജ്യങ്ങളില്‍' പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ സജീവമാക്കാന്‍ സേവനം അനുഷ്ഠിക്കുന്ന കാന്തപുരം ഗ്രൂപ്പ് പ്രതിനിധി. ഇദ്ദേഹം ഇപ്പോള്‍ ഇസ്മായീല്‍ ശെയ്ക്കിന്റെ  international vice president കൂടിയാണ്  , മൂപ്പരും പേരൊക്കെ ഒന്നു മൊഞ്ചാക്കിയിട്ടുണ്ട് , അല്ലാമാ പ്രൊഫസര്‍ അല്‍  ഫാദില്‍ ഉസ്താദ് ഷാഹുല്‍ ഹമീദ് ബാഖവി അല്‍ 'കുതിരവി' . പ്രസിഡണ്ട് പ്രാഞ്ചിയോട് പേരിന്‍റെ നീളം കൊണ്ടെങ്കിലും കിടപിടിക്കണമല്ലോ  വൈസ് പ്രസിഡണ്ട് പ്രാഞ്ചി !!       

60 comments:

 1. പടച്ച തമ്പുരാന്‍ നേരിട്ട് വന്നു പറഞ്ഞാലും വിശ്വസിക്കാത്ത ഈ അന്ധം കമ്മി ജാഹിലുകളോടാ നിങ്ങളെ വെല്ലുവിളി ,,അന്ത്യ പ്രവാചകന്റെ പേരില്‍ പച്ച നുണ പറഞ്ഞു പണം തട്ടിയവര്‍ക്ക് ഇതും വെറും സില്ലി :) ഒന്നും അറിയാതെ വഞ്ചിതരാവുന്ന കുറെ പാവങ്ങള്‍ ഉണ്ട് അവരെയോര്‍ത്താ സഹതാപം .---കഷ്ടം .

  ReplyDelete
  Replies
  1. നിന്നോട് എനിക്കുള്ള വസിയ്യത് ഇതാണ്,
   മരിക്കുന്നതിന്ന് മുന്നെ പരമാവധി പണ്ഡിതന്മാരുടെ പേരില്‍ ഉള്ളതും ഇല്ലാത്തതുമായ ഒരു പാട് കാര്യങ്ങള്‍ പറയുകയും അങ്ങിനെ നിന്‍റെ കിതാബിന് കനം കൂടട്ടെ,
   അത് നിനക്ക് നാളെ മരിച്ച് ചെല്ലുമ്പോ ഖബറില്‍ പ്രകാശം തരൂലേ,
   പലരൂപത്തില്‍ എഡിറ്റ് ചെയ്ത് നേതാക്കളുടെ കോലം മാറ്റണം, പരമാവധി ഗ്രാഫിക്സ് ചേര്‍ത്ത് ആര് കണ്ടാലും ചിരിക്കുന്ന രൂപത്തിലുള്ള കോലത്തിലാക്കി പോസ്റ്റ് ചെയ്ത് നിന്‍റെ പ്രസ്താനക്കാരുടെ കൈയടി വാങ്ങിക്ക്, അഥവാ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഖബറിലെ ചോദ്യത്തില്‍ വല്ല ഉത്തരവും മുട്ടിപ്പോയാല്‍ പേടിക്കണ്ട, നിന്‍റെകോപ്രായങ്ങള്‍­ കണ്ട് പൊട്ടിച്ചിരിച്ചോരൊക്­കെ നിന്‍റെ ഖബറില്‍ തന്നെ ഉണ്ടാവും,
   പിന്നെ മറമാടി 3 ാം നാള്‍ കണ്ണ് പുറത്ത് ചാടി വയറ് ചീഞ്ഞു തുടങ്ങുമ്പോഴേക്കും നിന്‍റെ കോപ്രായം കണ്ട് ചിരിച്ചവര്‍ തഹ്ലീല്‍ ചെല്ലും അത് ചെലവാവുമോ എന്നറിയൂല പക്ഷേ നീ തെറി രൂപത്തിലുള്ള കാര്യങ്ങള്‍ ചെയ്തതിനും പറഞ്ഞതിനുമൊക്കെ തക്കതായത് കിട്ടിക്കൊള്ളും,
   പക്ഷേ ഒരു നിബന്ധനയുണ്ട് നീ പറഞ്ഞ് പോയതൊന്നും പൊരുത്തപ്പെടീച്ചാ അതിന്‍റെ ഫലമൊന്നും കിട്ടൂല,

   പിന്നെ നീ കള്ള് കുടിച്ചിട്ടുണ്ടായിരു­ന്നെങ്കില്‍ പടച്ചോനോട് പറഞ്ഞാ അവന്‍ മാപ്പ് തന്നാല്‍ രക്ഷതു.
   പിന്നെ വ്യക്തിഹത്യ ചെയ്തത് പടച്ചോനോട് പറഞ്ഞിട്ട് കാര്യമുണ്ടോ വ്യക്തി പൊറുക്കാതെ പടച്ചോന്‍ പൊറുക്കൂല...
   നീ നിര്‍ത്തണ്ട. ഏട് കനം കൂടട്ടെ....
   പിന്നെ മരിച്ച് പോയോരെ നീ പറഞ്ഞിട്ടുണ്ടെങ്കില്­‍ നിന്‍റെ കാര്യം സ്വാഹ.....

   അവന്‍ അതിന് മറുവാക്കെഴുതി , പക്ഷേ അത് എനിക്കുള്ള മറുപടിയായിരുന്നില്ല , പണ്ഡിതന്മാരുടെ മാംസം കഴിക്കുകയായിരുന്നു......
   ഇനിയും അവനോട് പറയാനുള്ളത് ഇതാണ്............................................

   തനിക്ക് എവിടുന്നാ ഈ വിവരങ്ങളൊക്കെ കിട്ടിയത്,
   കാന്തപുരം ജഡം എന്ന് പറഞ്ഞതിന് മോര്‍ഫ് ചെയ്യാത്ത വീഡിയോ എഡിറ്റിംഗ് തന്‍റെ കയ്യിലുണ്ടോ....?
   തന്‍റെതലയിലെ തലപ്പാവ് കിട്ടിയത് അറിവ് പഠിച്ചതിനോ അറവ് പഠിച്ചതിനോ...?
   ഞാന്‍ പഠിച്ചത് ഇതാണ് നബിതങ്ങളുടേത് എന്ന് പറഞ്ഞ് ആര് തിരുശേശിപ്പ് കൊണ്ടുവന്നുവോ അതില്‍ രണ്ടാമത്ചോദ്യമില്ല വിശ്വസിച്ചേക്കുക എന്നതാണ്,
   ഇനി വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കില്‍­ വിശ്വസിക്കേണ്ട, പക്ഷേ അതിനെ എതിര്‍ത്താല്‍ കാര്യം പോക്കാണ്, കാരണം അഥവാ അത് നബിയുടേതാണെങ്കില്‍ പിന്നെ ജീവിക്കുന്നതില്‍ എന്തുണ്ട് കാര്യം....?

   പിന്നെ എന്‍റെ ജീവനായ മുത്ത്നബിയെ എതിര്‍ക്കുന്ന പച്ച മുജാഹിദ് ഖാദിയാനി ട്ടീമിന്‍റെകൂടെ ഇരുന്ന് നക്കി കൈയും പിടിച്ച് കുശലം പറയുന്ന മൊയന്ത് നേതാക്കളുടെ അനുയായിയാണ് താനെങ്കില്‍ തന്‍റെ അസുഖത്തിന് മരണമല്ലാതെ മരുന്നില്ല,

   പിന്നെ,,, ഞാന്‍ നിന്നോട് നിന്‍ തൊഴില്‍ നിര്‍ത്താനല്ലല്ലോ പറഞ്ഞത് ഏട്കനപ്പിച്ചോളാനല്ലേ­.. അതായത് അത്യാവേശത്തോടെ തന്‍റെ പരിപാടി തുടര്‍ന്നോളാന്‍....
   അത് നിനക്ക് പറ്റിയില്ലെങ്കില്‍ നിര്‍ത്തിയേക്ക്, അതിന് എന്നോട് ചൂടാവണോ സോദരാ...?
   പിന്നെ ഞാന്‍ പറഞ്ഞത് ഇതാണ് ആ തൊഴില്‍ തുടരുകയാണേല്‍ നിനക്ക് കിട്ടുന്ന പ്രതിഫലങ്ങള്‍ അതിന് നീ ചൂടാവേണ്ട കാര്യമില്ല .
   അതിപ്പോ വിശം കൊടുക്കുന്ന കടക്കാരന്‍ പറയും ഇത് വിശമാണ് സൂക്ഷിക്കുക എന്നൊക്കെ അതു പോലെ ചില കാര്യങ്ങള്‍ ഞാനും പറഞ്ഞെന്നേയുള്ളൂ,

   താന്‍ നിര്‍ത്താതെ തുടര്‍ന്നോ അക്ഷീണം അനവരതം സത്യത്തിന് വേണ്ടി പൊരുതിക്കോ....!
   അതിന് വേണ്ടി അറിയാവുന്ന എല്ലാ നാറിയ എഡിറ്റിംഗും ചൈയ്തോ...
   നിനക്ക് ഈമാന്‍റെ പ്രഭ കൂടും പണ്ഡിതന്മാരുടെ ശരീരം വിഷം ആണെന്ന് മഹത്തുക്കള്‍ പറയുന്നുണ്ട് നീ വിഷയമാക്കണ്ട,
   കണ്ടിന്യൂ കണ്ടിന്യൂ....
   നീ ചെയ്യുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളതും പടച്ചവന്‍റെ ഭാഗത്ത് വലിയ ദറജ കിട്ടുന്നതും ഈ മോര്‍ഫിങ്ങും എഡിറ്റിംഗുമൊക്കെയായി­രിക്കും രണ്ട് എന്നു വച്ച് നിസ്കാരം ഖളാ ആക്കി കൊണ്ടൊന്നും ചെയ്തേക്കല്ലേ.....?

   വേറൊരു കാര്യം,,,
   നീ മോര്‍ഫ് ചെയ്യുന്നത് കണ്ട് കുറച്ചാളുകള്‍ പൊട്ടിച്ചിരിക്കും, കുറച്ചാളുകള്‍ പൊട്ടിത്തെറിക്കും, വേറെ കുറച്ചാളുകള്‍ മനസ്സ് വിഷമിക്കും... നിനക്ക് എന്തു കിട്ടും ഇത് കൊലം മാറ്റിയതിന്‍റെ കൂലി മാത്രം.......!

   അല്ലാ വേറെ ഒന്നും കൂടിയുണ്ട് നിന്‍റെ ഈ മികച്ച പ്രകടനം കണ്ട് കണ്ണ് തള്ളി കാന്തപുരം തിരുകേശം തിരിച്ചു കൊടുക്കും, അപ്പൊ പള്ളിക്ക് വേണ്ടി പിരിച്ച പണം മുഴുവന്‍ ദാറുല്‍ ഹുദാ അഗതി അഗാധ മന്ദിരത്തിലെ മതം പഠിക്കുന്ന ആലിമുകളുടെ ഉന്നമനത്തിന് വേണ്ടി നല്‍കാന്‍ സാധ്യതയുണ്ട്........­.!

   ഇനി അഥവാ കാലക്കേടിന് കാന്തപുരം അത് തിരിച്ചു കൊടുത്തില്ലെങ്കിലോ..­...?!
   പേടിക്കണ്ട നീ മോര്‍ഫ് ചെയ്ത എല്ലാ ഫോട്ടോകളും മഹ്ശറയില്‍ കൊണ്ടുവന്ന് കൂലി തരും........!
   വാങ്ങിച്ചേക്കണേ.....­?

   Delete
  2. സഹോദരാ ഇത് എനിക്കുള്ള മറുപടിയോ അതോ ആരെന്നു ഞാന്‍ ഇത് വരെ അറിയാത്ത ഇതെഴുതിയ ബ്ലോഗാനുള്ള മറുപടിയോ ?? എന്നോടു ആണേല്‍ മറുപടിഉണ്ട് :

   Delete
  3. @ track pm, അവസാന കാലത്ത് രംഗ പ്രവേശനം ചെയ്യുന്ന പണ്ഡിത വേഷദാരി കളെ ക്കുറിച്ചും ഹദീസുണ്ട്, ഫിത്നയുടെ അഹ്ലുകാർ എന്ന് പ്രവാചകൻ (സ) പഠിപ്പിച്ച ആ കൂട്ടരുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?
   ഇമാം ഗസ്സാലി (റ) അത് വിശദമായി പറഞ്ഞിട്ടുണ്ട്, ശിഷ്ട പണ്ഡിതൻ ദുഷ്ടപണ്ഡിതൻ എന്ന തലക്കെട്ടിൽ ഓ എം തരുവണ അത് പരിഭാഷ ചെയ്തു ഒരു ചെറിയ പുസ്തകം ഇറക്കിയിട്ടുണ്ട് കോഴിക്കോട് മാവൂര് റോഡിലുള്ള എല്ലാ സുന്നി ബുക്സ്റ്റാളുകളിലും കിട്ടും. താങ്കള് അതൊന്നു വാങ്ങി വായിക്കുക, അതിൽ പറയുന്ന എത്ര ലക്ഷണങ്ങൾ സ്വന്തം നേതാക്കൾക്ക് ചേരുന്നു എന്ന് ചിന്തിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ

   Delete
  4. @ track pm നീയൊക്കെയാണ് കാന്തപുരം ഉസ്താദിന്റെ ശക്തി നിന്നെയൊക്കെ കഴുത എന്നു വിളിച്ചാല്‍ കഴുത കരഞ്ഞുപോകും
   മോന്‍ ശൈഖിന്‍റെ കൂടെ കൂടിക്കോ സ്വര്‍ഗ്ഗത്തില്‍ എത്തണമെന്നില്ല ദുനിയാവില്‍ തന്നെ കിട്ടും ഹൂറികളേ
   (ശൈഖ് ദിക്ര് നടത്തുന്ന വീഡിയോ നീ കണ്ടോ ഹമുക്കേ?)

   Delete
  5. പ്രതിഷേധം ഫലം കണ്ടു തുടങ്ങി. അബദ്ധം പറ്റിപോയി എന്ന വിശദീകരണവുമായി ഫേസ്ബുക്കില്‍ കാന്തപുരത്തിന്റെ മകന്‍. വിവാദം കത്തുന്നു..
   > വ്യാജ ഷെയ്ഖ് നു എതിരെ ബ്ലോഗര്‍മാരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇ.കെ സുന്നികളും ഇമാം കൌണ്‍സിലും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗങ്ങളുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങലും വിവാദംസൈബര്‍ ലോകത്ത് ശക്തമായി രംഗത്ത് ഇറങ്ങിയിരുന്നു. https://www.facebook.com/ThirdEyeReporterNew/photos/pb.596016113804945.-2207520000.1408373116./697023823704173/?type=3&theater

   Delete
  6. @TRACK ഡാ ഹമുക്കേ ഇടയക്കിടക്ക് ഈ ലിങ്കിലും പോയി നോക്കി പലതും മാറ്റി പറഞ്ഞ അന്െ അസ്ഹരി ഇതും തെറ്റാണെന്ന് സമ്മതിച്ചിരിക്കുന്നു... https://www.facebook.com/mahazhari

   Delete
 2. Replies
  1. Bloga bloga sindhabad. Dheeradhayode nayicholu.Lacham lacham pinnale.kashllom kunjalikka. Kashillathom bayum polichirikkam.

   Delete
 3. This comment has been removed by the author.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Looks like these are his brothers (all of them got a clear "Mallu" Connection some of them even studied here):-

  https://www.facebook.com/zachariakassim/about?section=relationship
  https://www.facebook.com/abdulazeez.kassim
  https://www.facebook.com/umarkassim/about?section=relationship

  ReplyDelete
 6. ബ്ലോഗ്ഗന് തോന്നുന്നത് എഴുതിവിട്ട് മറുപടി വരുന്നത് ഡിലീറ്റ് ആക്കുന്നത് ശരിയല്ല. പറയപ്പെട്ട ആളെ പരിചയം ഇല്ലാത്തത് കൊണ്ട് ഹകീം ഉസ്താദുമായി ബന്ധപ്പെട്ടു നിജസ്ഥിതി പഠിക്കും. ഇങ്ങനെ നാടകം കളിച്ചു പൈസ ഉണ്ടാക്കേണ്ട ഗതികേട് ഒന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സുന്നികൾക്ക് ഇല്ല. പിന്നെ 150 പുസ്തകം എഴുതിയോ ഇല്ലേ എന്ന് മാത്രം നോക്കി ഒരാളെ വിലയിരുത്തരുത്. ഇനി അയാൾ എഴുതിയ എല്ലാ ബുക്കും ഗൂഗിളിൽ വരനമെന്നുണ്ടോ.? അങ്ങനെയെങ്കിൽ അബ്ദുൽ ഗഫൂർ സീപീ എന്ന ആളെ പറ്റി ഗൂഗിളിനു എന്തറിയും..? ഹല്ല പിന്നെ... തന്റെ കണ്ടുപിടിത്തങ്ങൾ ഒക്കെ കൊള്ളാം പക്ഷെ നിന്റെ വിളമ്പിയത് കോളാന്പിയിൽ ആയിപ്പോയല്ലോ അളിയാ..!!!
  നാണമുണ്ടോടെ നിനക്കൊക്കെ..? ഒരു ബ്ലോഗും കൊണ്ട് വന്നിരിക്കുന്നു....

  ReplyDelete
  Replies
  1. വന്നല്ലോ പോരാളികൾ
   എന്നാ മോനെ മുതലാക്കുളത്തു സമ്മേളനം, ഉസ്താദിനോട് സത്യം അന്വേഷിച്ചു എല്ലാവരെയും അറിയിക്കണേ മുടിയുടെ സത്യം അന്വേഷിച് പോയവന്റെ ഗതികേട് അനിയനു വരാതിരിക്കട്ടെ
   ഇസ്മായിലിന്റെ ദിക്ര് മജ്ലിസ് വീഡിയോ ഇഷട്ട പെട്ടോ, ഉസ്താദ് ആ മാതിരി പരിപാടി ഇവിടെ തുടങ്ങിയാൽ യുവാക്കൾ സുന്നിയിലെക്ക് ഒഴുകും സുന്നി പോരാളീ

   Delete
  2. @Abdul Gafoor.... There must be a limit for being fooled..... how can u know the truth from Hakim Ustad, as he is the one who fabricated all these lies about this duplicate Shykh. It's same as enquiring truth about Jaliyan Walah from Kanthapuram. Please make a little use of your brain too....

   No one has to write 150 books to be a Shaykh, you're right, but the problem is your Hakim Ustad has outrightly cheated people by endorsing this lie. The website also says the same. So at least 50 names are to be proved...

   I know you still will have more justifications to argue and believe, because your brain has already been pawned...

   Delete
  3. പ്രതിഷേധം ഫലം കണ്ടു തുടങ്ങി. അബദ്ധം പറ്റിപോയി എന്ന വിശദീകരണവുമായി ഫേസ്ബുക്കില്‍ കാന്തപുരത്തിന്റെ മകന്‍. വിവാദം കത്തുന്നു..
   > വ്യാജ ഷെയ്ഖ് നു എതിരെ ബ്ലോഗര്‍മാരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇ.കെ സുന്നികളും ഇമാം കൌണ്‍സിലും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗങ്ങളുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങലും വിവാദംസൈബര്‍ ലോകത്ത് ശക്തമായി രംഗത്ത് ഇറങ്ങിയിരുന്നു. https://www.facebook.com/ThirdEyeReporterNew/photos/pb.596016113804945.-2207520000.1408373116./697023823704173/?type=3&theater

   Delete
 7. why you delete comment Mr. Blogan?
  I know this ismail, He is from kootayi near Tirur, he is a malayali with malaysian citizen ship married malaysian woman living there with family.always coming to kootayi his parents(late) and relatives are still here.
  as my knowledge he was not a spiritual personality until 2010

  hameed kootayi
  jeddah

  ReplyDelete
 8. Nalla lekhanam vasthuthakal thelivu sahitham paranjirikkunnu, hakeem musliiyarude vishadeekaranam undavum ennu karuthatte. Harlem musliyar oru frodine support cheyyunnaa alalla...

  ReplyDelete
 9. EE Bloginte Theere level illathaya admin Blogarod Thante Pacha nunayil ariyaathe oru karyam paettupoyi

  VIVARAM KETTA JAHIL Nee EE Image Onnu Nokk KALLA M Nte Mone

  GOOGLE poyi AA projrctnte peradikku Polam Kettavane

  Appo kanam undo ille ennu

  ReplyDelete
 10. Vasthuthakal thrlivu sahithem valla marupadiyum undo

  ReplyDelete
 11. ഇത്തരം ചവറു ബ്ലോഗുകളിൽ വരുന്നതിനോടുന്നും പ്രതികരിക്കാൻ പോകണ്ട, സുന്നികളുടെ നിലപാട് വളരെ സുതാര്യം ആണ്, അത് പ്രസ്ഥാനിക വേദികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആണ്, അതിനപ്പുറം ഉള്ള പ്രതികരണങ്ങൾ അസൂയാലുക്കളുടെ കുതന്ത്രങ്ങൾ മാത്രം.

  ReplyDelete
  Replies
  1. മിണ്ടണ്ട തൊള്ള തുറന്നാൽ കുടുങ്ങും ഇതിനെ ഒന്നും എതിര്ത്തു പറയാൻ ഒരു ന്യായീകരണവും ഉണ്ടാകില്ല വാലും മടക്കി ഓടിക്കോ. കണ്ണിയത്തു ഉസ്താദ്‌ എന്ന മഹാന്റെ പ്രാര്തനയുടെ ഫലമാണ് ഈ കിട്ടുന്നത് ഇനിയും കിട്ടും

   Delete
 12. Natil ap usthadineyum Matty pandidhanmareyum thagarkkanvendi. Kure kalav prajarippichunoki. Adonnum clickavadappo. Ippol andarastra kalavumayi vannirikunnu.vivaramketta chelarivargam. Adonnum vilapovilla. We sunnimakkalude adukkal. Keto. Chelarifithnakkare

  ReplyDelete
 13. ഇവിടെ ഇത് വരെ വന്ന ഒരു കമ്മന്‍റും ഡിലീറ്റ് ചെയ്തിട്ടില്ല , ബ്ലോഗുമായി ബന്ധമില്ലാത്ത പലരും anony യായി കമ്മന്‍റ് ഇടുംബോള് Spam ലേക്ക് പോകുന്നുണ്ടാവാം, ഗൂഗിള്‍ ഐഡിയില്‍ കമ്മന്‍റ് ഇട്ടാല്‍ പ്രശ്നം ഈ പ്രശ്നം വരില്ല. മുകളില്‍ ashraf kanhangad എന്ന വ്യക്തിയുടെ കമ്മന്‍റ് അദ്ദേഹം തന്നെ ഡിലീറ്റ് ചെയ്തതാണ്.


  ബ്ലോഗനെ തെറിവിളിക്കുകയും കബറും നരകവും പറഞ്ഞു പേടിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ വെറുതെ സമയം മെനക്കെടുത്തണ്ട.. ഉസ്താദ് മാര്‍ക്കൊന്നും പേടിയില്ലാത്ത കബറിനെ നമ്മള്‍ മാത്രം പേടിക്കണം എന്ന് പറയുന്നത് ശരിയല്ലല്ലോ... അവര്‍ക്കൊക്കെ കബറിനെയും നരകത്തെയും ഒക്കെ പേടിയുണ്ടെങ്കില്‍ തെറ്റ് തിരുത്താന്‍ പറയുക.

  ഈ ലേഖനത്തില്‍ പറഞ്ഞ ഏതെങ്കിലും കാര്യം വസ്തു നിഷ്ടമല്ല എന്ന് ആക്ഷേപമുള്ളവര്‍ അത് വ്യക്തമായി പറയുക, ബെര്‍തേ....ബെര്‍പ്പിക്കരുത്

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. ലോകത്തിൽ ഏറ്റവും ലാഭം ലഭിക്കുന്ന വ്യവസായം ആത്മീയ വ്യവസായം ...

  ഇന്ത്യയിൽ അത് കാണിച്ചു തന്ന തു സായി ബാബ യും അമ്മയും കാന്തപുരം ഏ പീ യൊക്കെ യാണ് . ബിസിനസ്‌ സ്റ്റ ടീസ്‌ പാട്യ വിഷയമാക്കുന്നവർക്ക് പുതുതായി വളര്ന്നു വരുന്ന ആത്മീയ നേതാക്കന്മാരിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് .

  ReplyDelete
  Replies
  1. A new course can be started in Markaz.
   MsBA (Master of Spiritual Business Administration)

   Delete
 16. ബ്ലോഗനെ നന്നായിട്ടുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക. മതപുരോഹിതന്മാര്‍ മതത്തെ ഉപയോഗിച്ച് നടത്തുന്ന കള്ളക്കളികള്‍ ഇനിയും പുറത്ത് കൊണ്ട് വരിക. സമുദായത്തെ നേരായ മാര്‍ഗത്തില്‍ കൊണ്ട് നടക്കേണ്ട പണ്ഡിതര്‍ കള്ളം പറഞ്ഞും, ഭീഷണിപ്പെടുത്തിയും തങ്ങളുടെ സമ്പത്തിന്റെ സാമ്രാജ്യം വികസിപ്പിക്കുന്നത് നാമെല്ലാം കാണുന്നുണ്ടല്ലോ. ഇസ്ലാമില്‍ പൌരോഹിത്യം ഇല്ല എന്ന നബി വചനം ഇസ്ലാമിന്റെ അനുയായികള്‍ തന്നെ ദൂരെയെറിഞ്ഞു ഒരാളെ ഏറ്റവും വലിയ ശൈഖായും, സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കാന്‍ അല്ലാഹു ഏല്‍പിച്ച ആളായും ചിത്രീകരിക്കുന്നത് എത്ര മോശം.

  ReplyDelete
 17. പുതിയ ഇറക്കുമതി വെളിച്ചത്ത് കൊണ്ട് വന്ന ബ്ലോഗനു അഭിനന്ദനങ്ങള്‍ ..ഇത് കേരള ഇസ്ലാഹി ക്ലാസ് റൂം തുറന്നു കാട്ടും

  ReplyDelete
 18. സംഗതി കസറി.. Good Post

  ReplyDelete
  Replies
  1. ബ്ലോഗനെ നന്നായിട്ടുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക. മതപുരോഹിതന്മാര്‍ മതത്തെ ഉപയോഗിച്ച് നടത്തുന്ന കള്ളക്കളികള്‍ ഇനിയും പുറത്ത് കൊണ്ട് വരിക. സമുദായത്തെ നേരായ മാര്‍ഗത്തില്‍ കൊണ്ട് നടക്കേണ്ട പണ്ഡിതര്‍ കള്ളം പറഞ്ഞും, ഭീഷണിപ്പെടുത്തിയും തങ്ങളുടെ സമ്പത്തിന്റെ സാമ്രാജ്യം വികസിപ്പിക്കുന്നത് നാമെല്ലാം കാണുന്നുണ്ടല്ലോ. ഇസ്ലാമില്‍ പൌരോഹിത്യം ഇല്ല എന്ന നബി വചനം ഇസ്ലാമിന്റെ അനുയായികള്‍ തന്നെ ദൂരെയെറിഞ്ഞു ഒരാളെ ഏറ്റവും വലിയ ശൈഖായും, സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കാന്‍ അല്ലാഹു ഏല്‍പിച്ച ആളായും ചിത്രീകരിക്കുന്നത് എത്ര മോശം.

   Delete
 19. http://lintasgayo.co/2014/04/16/mengenal-ulama-besar-malaysia-sheikh-dr-ismail-hj-kassim

  https://translate.google.com

  ഈ ലിങ്ക് ഒന്ന് നോക്കികോളൂ .

  ReplyDelete
  Replies
  1. ഈ ലിങ്ക് നോക്കിയതിന് ശേഷമാണ് ഈ കുറിപ്പ് എഴുതിയത്. 2014 , april 16 നാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. 2014 April 8 നാണ് ഹക്കീം ഇസ്മായിലിനെ പരിചയപ്പെടുത്തുന്ന വീഡിയോ യുട്യൂബില്‍ upload ചെയ്തത്, ഹക്കീം പറയുന്ന കഥയുടെ പതിപ്പാണ് കുറച്ചു കൂടി പൊടിപ്പും തൊങ്ങലും വെച്ച് ഇന്തോനേഷ്യയില്‍ അടിച്ചു വിട്ടത്. (google translation ഉപയോഗോച്ചാല്‍ അ റിപ്പോര്‍ട് ഇംഗ്ലീഷില്‍ വായിക്കാം) ഇതേ കള്ളക്കഥകള്‍ ഇയാള്‍ പാകിസ്ഥാനിലും പ്രചരിപ്പിച്ചതായി അറിഞ്ഞിട്ടുണ്ട്.. ഇവിടെ ചോദ്യം ഹക്കീമും ഇസ്മായിലും ചേര്‍ന്നാണോ ഈ അന്താരാഷ്ട്ര നാടകം അവതരിപ്പിക്കുന്നത് എന്നാണ്? അങ്ങനെ സംശയിക്കാനുള്ള പ്രധാന കാരണം ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷാഹുല്‍ ഹമീദ് ശാന്തപുരം എന്ന കണ്ണിയാണ്.
   സത്യം പുറത്തു വരട്ടെ

   Delete
  2. പ്രതിഷേധം ഫലം കണ്ടു തുടങ്ങി. അബദ്ധം പറ്റിപോയി എന്ന വിശദീകരണവുമായി ഫേസ്ബുക്കില്‍ കാന്തപുരത്തിന്റെ മകന്‍. വിവാദം കത്തുന്നു..
   > വ്യാജ ഷെയ്ഖ് നു എതിരെ ബ്ലോഗര്‍മാരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇ.കെ സുന്നികളും ഇമാം കൌണ്‍സിലും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗങ്ങളുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങലും വിവാദംസൈബര്‍ ലോകത്ത് ശക്തമായി രംഗത്ത് ഇറങ്ങിയിരുന്നു. https://www.facebook.com/ThirdEyeReporterNew/photos/pb.596016113804945.-2207520000.1408373116./697023823704173/?type=3&theater

   Delete
 20. http://www.rahmatanlilalamin.org.my/Books

  ഒരാളെ വിമര്ഷിക്കുന്നതിനു മുന്പ് അവരുടെ ചരിത്രം നോക്കുന്നത് നല്ലതാണു.
  അവരുടെ സൈറ്റിന്റെ ലിങ്ക് ഒക്കെ നോക്കി. പക്ഷെ അതിൽ തന്നെ കുറച്ചു പൂക്കളുടെ പേരും പടവും കൊടുതിടുന്ദ്.
  അതൊന്നും നോക്കാതെ വല്ലതും ഒക്കെ വിളിച്ചു പറയുന്നത് ഒരു മാന്യനു പറ്റിയതാണോ?

  http://www.rahmatanlilalamin.org.my/Books

  ReplyDelete
  Replies
  1. എല്ലാ ചരിത്രവും നോക്കിയതിന് ശേഷം തന്നെയാണ് സുഹൃത്തെ വിമര്‍ശിക്കുന്നത്, വ്യക്തിപരമായോ സംഘടപരമായോ ഹക്കീമിനോടോ ഇസ്മായിലിനോടോ എനിക്ക് ഒരു വിധ ശത്രുതയുമില്ല...
   താങ്കളുടെ കമ്മന്‍റിന്‍റെ അവസാനഭാഗം ഞാന്‍ തിരിച്ചു ചോദിക്കുന്നു, A4 പേപ്പറില്‍ ഒരു പുസ്തകത്തിന്‍റെ പേര് ഫോട്ടോഷോപ്പില്‍ പ്രിന്‍റെടുത്ത് അത് സ്കാന്‍ ചെയ്തു വെബ്സൈറ്റില്‍ കയറ്റിയത് ലേശം മൂളയുള്ളവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാകും, അത് പോലും മനസിലാകാതെ വിമര്‍ശിക്കാന്‍ ഇറങ്ങുന്നത് മാന്യതയാണോ?
   (താങ്കള്‍ പുസ്തകം എന്നെഴുതിയത് പൂക്കള്‍ എന്നായതാവാം എന്നു കരുതുന്നു)

   Delete
 21. അന്ധ വിസ്വസതിന്നു എതിരെ തൂലിക ചാലിപിച്ച ബ്ലോഗനു അഭിനന്ദനങ്ങൾ , കാന്തപുരം ഏ പി യെ അന്താരാഷ്ട്ര തലത്തിൽ ഉയരത്തി കൊണ്ട് വരാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം മായിരിക്കും ഇത്തരം മുരീദു കളെ ലോകത്തിന്റെ ഓരോ ഭാഗത്തും കെട്ടി ഇറക്കുന്നത്‌ .

  ReplyDelete
 22. "ചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹാന്മാരാകുന്നു; ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഫ്രാൻസിസ് ബേക്കൺ‍

  കരൾ പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയാന്‍ മാത്രം തലച്ചോറ് പണയപ്പെടുത്തിയ കുറെ 'അന്ധം' കമ്മികൾ ഉള്ളിടത്തോളം കാലം ഈ ആത്മീയ വ്യാപാരികൾ സ്വൈരവിഹാരം തുടരും... ഇസ്ലാമിന്റെ സുന്ദര മുഖം വികൃതമാക്കുന്ന ഈ വെ(ക)ള്ള പരിഷകൾക്ക് മാപ്പില്ല...

  ReplyDelete
 23. കേരളം ചെറുതാണ് എങ്കിലും തട്ടിപ്പുകൽക്ക് ഒരു കുറവും ഇല്ല

  ReplyDelete
 24. ഇതല്ല ഇതിലപ്പുറവും ചാടി..കടന്നവനാണി...കെ കെ ജോസഫ്............എന്ന ഇന്നസെന്റ് ഡയലോഗ് ഓര്‍മ വരുന്നു. സത്യം അറിയേണ്ടവര്‍ ഈ ഖുന പണ്ട് അരീക്കാട് പള്ളി ഫണ്ട് വിഴുങ്ങിയ കാലത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇനി ആ കൌമില്‍ കൂടെ നില്‍ക്കുന്നവരെ ഒരു കാരണവശാലും മാറ്റാന്‍ മനുഷ്യരെ കൊണ്ട് സാധിക്കില്ല. നിങ്ങള്‍ തെളിവുകള്‍ കൊടുത്തോളൂ... ഖുന പറഞ്ഞതല്ലാതെ അവര്‍ വിശ്വസിക്കില്ല. ഈ 'ആണി'കള്‍ കൂടെയുള്ള കാലത്തോളം ആര് എന്ത് എഴുതിയാലും പറഞ്ഞാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല.

  ReplyDelete
 25. https://m.facebook.com/mahazhari
  നിങ്ങളുടെ അപശബ്‌ദങ്ങള്ക്കുറ കാതുകൊടുക്കാന്‍ ഞങ്ങളുടെ മുത്തിന്‌ സമയമില്ല. വെറും വിവാദങ്ങള്ക്കു പിന്നില്‍ മാത്രം സമയം കൊല്ലുന്നവരെ കുറിച്ച്‌ ഉസ്‌താദിന്റെ കണ്സനപ്‌റ്റ്‌ തന്നെ 'യൂസ്‌ലെസ്സ്‌' എന്നാണ്‌. ഈ യൗവന ദശയില്‍ തന്നെ സമർത്ഥരായ ഒരുകൂട്ടം ശിഷ്യരെ വാർത്തെടുത്ത്‌ രാജ്യാതിർത്തിയും ഭേതിച്ചുള്ള ഉസ്‌താദിന്റെ പ്രയാണം ചിലരുടെയൊക്കെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. തന്റെ ശൈഖും പിതാവുമായ ഖമറുല്‍ ഉലമയെ അരനൂറ്റാണ്ടിലേറെയായി കല്ലെറിയുന്നവർ ഇപ്പോള്‍ ദിശമാറ്റിയെറിയുന്നതു കാണുമ്പോള്‍ സഹതാപം തോന്നുകയാണ്‌. ശൈഖും ത്വരീഖതും ബിസിനസ്സും ഇംഗ്ലീഷും എന്നൊക്കെ പറഞ്ഞ്‌ ഒതുക്കികളയാമെന്ന്‌ കരുതുന്നെങ്കില്‍ അതുവെറും വ്യാമോഹമാണ്‌. കാരണം ഓരോ ചുവടുകള്ക്കുംസ കരുത്തും അംഗീകാരവുംല്കുെന്നത്‌ ശൈഖുനാ ഖമറുല്‍ ഉലമയാണ്‌. ശൈഖുനാ പൊന്മ്ള ഉസ്‌താദിന്റെ ശിഷ്യത്വമാണ്‌ ആദർശ പടയോട്ടത്തില്‍ ഉസ്‌താദിന്റെ ഇന്ധനം. പണ്ഡിത സാദാതുക്കളുടെ പൊരുത്തവും ആശീർവാദവുമാണ്‌ മുന്നേറ്റത്തിന്റെ നിദാനം. അതുകൊണ്ട്‌ ആരോപണങ്ങളുമായി സമയം കളയാതെ ഉമ്മത്തിഌ വേണ്ടി നിർമ്മാണാത്മകമായ വല്ലതും ചെയ്യാന്‍ നോക്ക് ബാപ്പയുടെ സേവന മനസ്സ് അതേ പോലെ പകര്ന്നുയ കിട്ടിയ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി ഉസ്താദിന് സുന്നി കൈരളിയുടെ പൂര്ണ പിന്തുണയും അറിയിക്കുന്നു.
  ഇന്ത്യയിലെ പാവപ്പെട്ട ജന വിഭാഗങ്ങള്ക്ക്ന വേണ്ടി വെസ്റ്റ് ബംഗാളിലും, ഉത്തരാഘണ്ടിലും , പന്ജാബിലും , ഹരിയാനയിലും കശ്മീരിലും ഒക്കെ പ്രതീക്ഷയുടെ തിരി നാളങ്ങളുമായി എത്തുന്ന ഹകീം ഉസ്താദും കൂട്ടുകാരും ഒരു നല്ല പ്രവര്ത്ത നം തന്നെയാണ് ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്നത്.ഇന്ത്യൻ ഗ്രാമങ്ങളുടെ സ്പന്ദനം അറിഞ്ഞ ഹഖീം അസ്ഹരിയുടെ . പടച്ചറമബ്ബ് നൽകുന്ന അനുഗ്രഹമാണ് തന്റെ വ ഴി മക്കളും പിന്തുടരുക എന്നത് കാന്തപുരം ഉസ്താദിന്റെ മകൻ ആ വഴിയെതന്നെ യാത്ര തുടരുകയാണ് പാവങ്ങളെ സ്നേഹിക്കുന്ന ഹഖീം ഉസ്താദിനെ കൂടുതൽ അറിയാൻ ഉസ്താദിന്റെ ഒഫീഷ്യൽ പേജിൽ ഒരുലൈക്ക് അടിക്കുക https://m.facebook.com/mahazhari

  ReplyDelete
  Replies
  1. Well Said man
   കവല പ്രസംഗങ്ങളാണ് സമുദായ സേവനം എന്ന് കരുതുന്ന പണ്ഡിതന്മാരിൽ നിന്ന് വ്യത്യസ്തനാണ് ഹകീം മുസ്ലിയാർ , ദേശീയ തലത്തിൽ അദ്ദേഹം നടത്തുന്ന വിദ്യാഭ്യാസ പ്രവര്ത്തനങ്ങളെ ഏതു ശത്രുവും അംഗീകരിക്കും. കേരളത്തിലെ യുവ പണ്ഡിതന്മാരിൽ ഏറ്റവും മാതൃക യോഗ്യൻ ഹകീം മുസ്ലിയാർ ആണെന്ന് പറയാൻ രണ്ടു തവണ ആലോചിക്കേണ്ടതില്ല
   അതേസമയം ഈ ബ്ലോഗിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളെയും തള്ളിക്കളയാൻ കഴിയില്ല, കൃത്യമായ തെളിവുകളോടെയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത് എന്താണ് സംഭവിച്ചത് എന്ന് ഹകീം മുസ്ലിയാർ പറയട്ടെ,
   താങ്കൾ പറഞ്ഞ ഒരു ഒരു കാര്യത്തോട് വിയോജിപ്പ്‌ ഉണ്ട് എന്തിനാണ് എ പി ഉസ്താദിനേയും പൊന്മള ഉസ്താദിനേയും ഈ വിഷയത്തിലേക്ക് കൊണ്ട് വരുന്നത്? ഇസ്മയിലിന്റെ അനിസ്ലാമിക പ്രവര്ത്തനങ്ങളുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് അയാള് ഫ്രോഡ് ആണെന്ന് തെളിവ് സഹിതം പറയുന്നുമുണ്ട് എന്നിട്ടും അയാളെ കൊണ്ട് വന്നു ആദരിച്ചത് എ പി ഉസ്താദിന്റെയും പൊന്മള ഉസ്താദിന്റെയും ആശീർവാദത്തോടെ യാണെന്ന് താങ്കൾ പറയുന്നു
   താങ്കൾ ഉസ്താദിന്റെ ശത്രുവോ മിത്രമോ

   Navas perumanna calicut

   Delete
  2. അപശബ്ദങ്ങള്‍ ഉണ്ടാക്കിയത് നിങ്ങളുടെ മുത്ത് തന്നെയല്ലേ വേറെ ആരും അല്ലല്ലോ? മുത്തിന് മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലാത്തത് കൊണ്ടല്ലേ ഇല്ലെങ്കില്‍ മുത്തും കൂട്ടരും ഇപ്പോള്‍ മറുപടിയുമായി കവല പ്രസംഗം തുടങ്ങേണ്ട സമയം കഴിഞ്ഞു
   ഈ മാതിരി തരികിട ഒന്നും നടക്കില്ല കാന്തസുന്നികളെ നിങ്ങളെ അല്ലാഹു ഇടക്കിടെ ഇങ്ങനെ തുറന്നു കാണിക്കും
   മുത്ത് പണി തുടരട്ടെ ഇനി എന്നാണാവോ ഉത്തരേന്ത്യയില്‍ തരികിട കാണിച്ചതിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വരുക?
   എന്നാലും മുത്തേ നിങ്ങളെ മുണ്ടാട്ടം വരെ മുട്ടിപ്പോയല്ലോ

   Delete
 26. നിങ്ങൾ ആരും ഹക്കീം ഉസ്താദിനെ തെറ്റിദ്ധരിക്കരുത് അദ്ദേഹം ഒരു നല്ല കാര്യം ചെയ്തതാണ് ഇപ്പോൾ കുറെ യുവാക്കൾ ത്വരീക്കത്തിനു പിന്നാലെ പോകുന്നു നൂരിഷ തരീക്കത് കക്കാട് ഫൈസിയുടെ ത്വരീക്കത് ആലുവ ശൈഖിന്റെ തരീക്കത് ഇങ്ങനെ കുറെ തരീക്കത്തുകൾ നന്നായി വളരുന്നുണ്ട് ഇതിനിടയിൽ നമ്മുടെ അണികൾ ചോര്ന്നു പോകാതിരിക്കാൻ സ്വന്തമായി ഒരു ത്വരീക്കാത് വികസി പ്പിക്കാൻ ഒരു ശ്രമം നടത്തിയതാണ് പാളിപ്പോയി
  തെറ്റ് ചൂണ്ടി കാട്ടിയ ബ്ലോഗൻ അഭിനൻതനങ്ങൾ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഹകീം മുസ്ലിയാര്ക്ക് പൊറുത്തു കൊടുക്കട്ടെ ഇസ്മായില്നു നേർവഴി കാണിക്കട്ടെ

  സമദ് തച്ചംപൊയിൽ

  ReplyDelete
  Replies
  1. പ്രതിഷേധം ഫലം കണ്ടു തുടങ്ങി. അബദ്ധം പറ്റിപോയി എന്ന വിശദീകരണവുമായി ഫേസ്ബുക്കില്‍ കാന്തപുരത്തിന്റെ മകന്‍. വിവാദം കത്തുന്നു..
   > വ്യാജ ഷെയ്ഖ് നു എതിരെ ബ്ലോഗര്‍മാരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇ.കെ സുന്നികളും ഇമാം കൌണ്‍സിലും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗങ്ങളുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങലും വിവാദംസൈബര്‍ ലോകത്ത് ശക്തമായി രംഗത്ത് ഇറങ്ങിയിരുന്നു. https://www.facebook.com/ThirdEyeReporterNew/photos/pb.596016113804945.-2207520000.1408373116./697023823704173/?type=3&theater

   Delete
 27. ഞാൻ വായിച്ചു..എന്ത് പറയാൻ..വെളിവില്ലാത്തവരുടെ മുമ്പിൽ ഒന്നും വെളിപ്പെടുത്തിയിട്ടു ഒരു കാര്യവും ഇല്ല..എങ്കിലും ശ്രമം തുടരുക..തിന്മയെ എതിർക്കുക എന്നതും ഒരു നന്മയാണ്..ബ്ലോഗനു എല്ലാ ആശംസകളും..

  ReplyDelete
 28. താങ്കൾ പറഞദ് സത്യമാണെങ്കിൽ ഈ ദൗത്യം അള്ളാഹു വിജയിപ്പിക്കട്ടെ എലാവിത ആശംസകളും നേരുന്നു

  ReplyDelete
 29. അല്ലാമാ പ്രൊഫസര്‍ അല്‍ ഫാദില്‍ ഉസ്താദ് ഷാഹുല്‍ ഹമീദ് ബാഖവി അല്‍ 'കുതിരവി' .
  ഹഹഹ ആ അവസാനത്തെ കുതിരവി യാണ് ശരിക്കും യോഗ്യത
  അല്ലാമാ പ്രൊഫസര്‍ !!
  എവിടത്തെ പ്രഫസര്‍ ഊളംപാറയിലേയോ അതോ കുതിരവട്ടത്തോ ???
  മര്‍കസില്‍ കിതാബ് ഓതിക്കൊടുക്കുന്ന ഉസ്താദ് മാരെയൊക്കെ അപ്പോ എന്താ മൊയ്ല്യാരേ ബിളിക്ക്യാ ? വൈസ് ചാന്‍സ്ലര്‍ മാര്‍ എന്നാണോ ??????

  ReplyDelete
 30. ബ്ലോഗനേക്കാൾ വലിയ ഭൂലോഗന്മാർ ഇതിനു മുൻപു തുടങ്ങിയതാ ആരോപണ വർഷങ്ങൾ.....  അള്ളാഹു ഒരാളെ ഉയർത്താനുദ്ധേശിച്ചാൽ ഉയർത്തുക തന്നെ ചെയ്യും ബ്ലോഗാ....   ഇൻഷാ അള്ളാഹ് മരിക്കുന്നതു വരെ രസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളുടെ ആസാറുകളെ ബറക്കത്തെടുത്തു തന്നെ ഞങ്ങൾക്കു മുൻപോട്ടു പോകണം. അതിനു അള്ളാഹ് നിയോഗിച്ചത് കാന്തപുരത്തിനെയാണ്....  തുടർന്നും നിങ്ങളുടെ ആരോപണങ്ങൾ വിനീതമായി പ്രതീക്ഷിക്കുന്നു....  ഇടയിൽ നിങ്ങൾ വീണു പോകരുതേ... ആമീൻ എന്ന പ്രാർതനയോടെ.... ഒരു സുന്നി (എ പി സുന്നി) സഹോദരൻ....

  ReplyDelete
  Replies
  1. ശരിയാണ് പറഞ്ഞത്
   അല്ലാഹു ഒരാളെ ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ ഉയര്‍ത്തുക തന്നെ ചെയ്യും
   ആരെത്ര എതിര്‍ത്തിട്ടും കാര്യമില്ല നമ്മുടെ മോഡിയെ തന്നെ നോക്കൂ എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തി നോക്കി എന്നിട്ടും അല്ലാഹു മോഡിയെ ഉയര്‍ത്തിയില്ലെ

   Delete
 31. are our sheikh and Modi same ????!!!!!!!!!!

  ReplyDelete
 32. എന്റെ ഉമ്മത്തിക്ക് ഒരുകാലം വരാനുണ്ട്,ഇസ്ലാമിന്റെ പേരല്ലാതെ ബാക്കിയാവില്ല,ഖുര്‍ആന്റെ ലിപിയല്ലാതെ ബാക്കിയാവില്ല,അവരുടെപള്ളികള്‍ ഭംഗിയായിപരിപാലിക്കും,സന്മാര്‍ഗ്ഗത്തെ തൊട്ട്പള്ളിശൂന്യമാണ്,അവരുടെ പണ്ഡിതന്മാരാണ് ആകാശത്തിന് താഴെയുള്ളവരില്‍ ഏറ്റവും നികൃഷ്ടര്‍,ഫ്വിത്ന അവരില്‍നിന്ന് പുറപ്പെടും.അവരിലേക്ക്‌ തന്നെമടങ്ങും,- ഹദീസ്

  ReplyDelete
 33. @ ബ്ലോഗന്‍
  അബ്ദുള്‍ ഹകീം അസ് ഹരിയുടെ വിശദീകരണം
  -------------------------------------------------------------------------------------
  മലേഷ്യയില്‍ നിന്നുള്ള ഇസ്മാഇല്‍ എന്ന അതിഥിയെ മര്‍കസ് ഗാര്‍ഡനില്‍
  സ്വീകരിച്ചതിന്റെ യൂട്യൂബ് ദൃശ്യങ്ങള്‍ ആസ്പദമാക്കി മിസ്റ്റര്‍ ബ്ലോഗര്‍ എന്ന അജ്ഞാതന്‍
  എഴുതിയ കുറിപ്പ് വായിക്കാനിടയായി. പ്രസ്തുത വ്യക്തിയെക്കുറിച്ച് അദ്ദേഹമുയര്‍ത്തിയ
  വാദഗതികള്‍ ശരിയാണെങ്കില്‍ അത്തരമൊരു കാര്യം ചൂിക്കാണിച്ചതിനും
  വിശദമാക്കിയതിനും നന്ദിയു്. സദുദ്ദേശപരമായി ചെയ്ത കാര്യമാണെങ്കില്‍
  ഇക്കാര്യത്തില്‍ അല്ലാഹുവിന്റെ പക്കല്‍ അദ്ദേഹം പ്രതിഫലാര്‍ഹനാണ്. പരിഹാസ
  വചനങ്ങള്‍ ഉപയോഗിച്ചതില്‍ നമുക്ക് പ്രയാസം തോന്നുന്നില്ല. തൗബ ചെയ്യുന്നപക്ഷം
  അദ്ദേഹത്തിന് അല്ലാഹു മാപ്പ് നല്‍കുക തന്നെ ചെയ്യും.
  സംഭവത്തെക്കുറിച്ച്, തെറ്റുദ്ധരിക്കാനിടയുള്ളത് കൊ് ചെറിയ വിശദീകരണം
  അനിവാര്യമായിരിക്കുന്നു. സ്ഥാപനത്തിലെ ഒരു അദ്ധ്യാപകന്‍ മുഖേനെയാണ് പ്രസ്തുത
  വ്യക്തി ഗാര്‍ഡനിലെത്തുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ തന്ന പ്രൊഫൈലില്‍
  നിന്നുമാണ് ഞാന്‍ പരിചയപ്പെടുത്തിയ പരാമര്‍ശങ്ങള്‍ 150ല്‍ പരം
  പുസ്തകങ്ങളെക്കുറിച്ചുള്ളതടക്കം മനസ്സിലാക്കിയത്. മുന്‍കൂട്ടി തീരുമാനിക്കാതെ
  പെട്ടെന്ന് വന്ന അതിഥിയായതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് സമയം
  ലഭിച്ചില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തെ കപ്പോള്‍ ഒരു വെസ്റ്റേണ്‍
  ത്വരീഖത്ത്കാരന്റെ ഭാവങ്ങള്‍ തോന്നിയതിനാല്‍ തന്നെ നമുക്ക് ഉള്‍കൊള്ളാവുന്ന
  കാര്യങ്ങള്‍ക്കപ്പുറമുള്ളത് അദ്ദേഹം പറഞ്ഞാല്‍ വേത് മാത്രം സ്വീകരിച്ചാല്‍ മതിയെന്ന്
  വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു പൊതുസ്വീകരണം
  ഒഴിവാക്കുകയും അതിഥിയെ മാനിക്കുന്നതിന് വേി മാത്രം ചെറിയൊരു പരിപാടി
  ഒരുക്കുകയും ചെയ്തുവെന്നതാണ് യഥാര്‍ത്ഥ്യം. അദ്ദേഹത്തോടൊപ്പമുള്ളവര്‍
  ഏതെങ്കിലും പ്രത്യേക ലക്ഷ്യം വച്ച് പരിപാടി റെക്കോര്‍ഡ് ചെയ്ത് യൂറ്റിയൂബില്‍ പോസ്റ്റ്
  ചെയ്തതാവാനാണ് സാധ്യത. എന്തായാലും ഈ സ്വീകരണ സംഭവത്തിന് ശേഷം ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.ഇപ്പോഴാണ്. നേരത്തെ കിരുന്നെങ്കില്‍ തീര്‍ച്ചയായും അതേക്കുറിച്ച്
  പ്രതികരിക്കുമായിരുന്നു.
  His Excellency എന്ന് പരിചയപ്പെടുത്തിയത് തന്നെ അദ്ദേഹത്തിന്റെ
  രാഷ്ട്രീയ ബന്ധങ്ങളെ മാത്രം മാനിച്ചുകൊാണ്.
  മാന്യമായ പ്രതികരണങ്ങളും, വിമര്‍ശനങ്ങളും, തെറ്റുകള്‍ ചൂിക്കാണിക്കുകയും
  ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. നന്മയില്‍ കൈകോര്‍ക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.
  ആമീന്‍.
  (അസ്ഹരിയുടെ ഫേസ് ബുക്ക് പേജില്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്)

  ReplyDelete
  Replies
  1. ഹകീം മുസ്ലിയാരുടെ വിശദീകരണം നന്നായിട്ടുണ്ട് പക്ഷെ ഷാഹുൽ ഹമീദിന്റെ റോൾ എന്താണെന്നു പറഞ്ഞിട്ടില്ല അതന്താ? ഇസ്മയിൽ ആര്ക്കും പരിചയമില്ലാത്ത പുതിയ ആളാണെന്ന് പറയുന്നത് വിശ്വസിക്കാമോ?

   Delete
  2. ഹകീം അസ്ഹരിയുടെ വിശദീകരണം അദ്ദേഹത്തിന്റെ മനസ്സാക്ഷിയെ എങ്കിലും തൃപ്തിപ്പെടുത്തുമെങ്കില്‍ നല്ലത്. (അണികള്‍ക്ക് എന്ത് സംക്രാന്തി !!!)
   ദേശീയ തലത്തില്‍ ഹകീം അസ്ഹരി നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് അറിയാത്ത ആളല്ല ഈ കുറിപ്പുകാരന്‍. തെരുവ് പ്രസംഗങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മാറിനിന്ന് പ്രൊഡക്ടീവ് ആയി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് ഹക്കീം എന്നാണ് എന്‍റെ അറിവ്, അത് പക്ഷേ ഉഡായിപ്പ് കാണിക്കാനുള്ള ലൈസന്‍സല്ല. പറ്റിയത് അബദ്ധമാണെങ്കില്‍ അത് തിരുത്തി മുമ്പോട്ട് പോവാന്‍ അസ്ഹരിക്ക് കഴിയട്ടെ.
   ഇപ്പോള്‍ അസ് ഹരി പറഞ്ഞിരിക്കുന്ന ഈ അബദ്ധം പറ്റിയ തിയറിയെക്കുറിച്ച് ബ്ലോഗന്‍ ലേഖനത്തില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. പറ്റിയത് അബദ്ധമാണെങ്കില്‍ പിന്നേയും എന്തിനാണ് ചില ഒളിച്ചു വെക്കലുകള്‍? ഷാഹുല്‍ ഹമീദ് ശാന്തപുരം എങ്ങനെയാണ് ഇസ്മായിലിനെ വൈസ് പ്രസിഡണ്ടായത് എന്ന എന്‍റെ ചോദ്യം ഇപ്പൊഴും അവശേഷിക്കുന്നു.
   his excellency എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിച്ചാണ് എന്നൊരു വിശദീകരണം നല്‍കി വീണ്ടും കുഴപ്പത്തില്‍ ചാടുകയാണ്. എന്താണ് ഇസ്മായിലിന്‍റെ his excellency എന്ന് വിളിക്കപ്പെടേണ്ട രാഷ്ട്രീയ ബന്ധം?
   സ്നേഹത്തോടെ പറയട്ടെ "ഉസ്താദേ ഒരു പിണ്ണാക്കുമായും അയാള്‍ക്ക് ബന്ധമില്ല "
   ശവത്തില്‍ കുത്താന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് ഞമ്മള് വണ്ടി വിടുന്നു.
   ലകും ദീനുകും വലിയ ദീന്‍

   Delete
 34. https://m.facebook.com/story.php?story_fbid=808809469163549&id=173515766026259&refid=17

  ReplyDelete
 35. കള്ളി പൊളിഞ്ഞ സ്ഥിതിക്ക് രക്ഷപ്പെടാന്‍ ഇനി ഒറ്റവഴിയെ ഉള്ളൂ, ഹക്കീം മുസ്ലിയാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്നങ്ങു തട്ടിവിടുക.
  പക്ഷേ ആ പരിപ്പ് പെട്ടെന്നൊന്നും വേവാന്‍ പോകുന്നില്ല
  ബാക്കി എല്ലാം വിടാം ....നാട്ടില്‍ വന്ന് ഇല്ലാത്ത യോഗ്യതകള്‍ പറഞ്ഞു ശൈഖും കൂട്ടരും പറ്റിച്ചതാണെങ്കില്‍ മാസങ്ങളായി ശൈഖിനോടൊപ്പം മലേഷ്യയില്‍ കറങ്ങുന്ന അന്താരാഷ്ട്ര ഓര്‍ഗനൈസറെ എന്തിന് പറഞ്ഞയച്ചതാണ് എന്ന് കൂടി വിശദീകരിക്കേണ്ടി വരും....ശൈഖ് ഇസ്മായില്‍ കാസിമിന്റെ '40 രാജ്യങ്ങളില്‍' പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ സജീവമാക്കാന്‍ സേവനം അനുഷ്ഠിക്കുന്ന കാന്തപുരം ഗ്രൂപ്പ് പ്രതിനിധി. ഇദ്ദേഹം ഇപ്പോള്‍ ഇസ്മായീല്‍ ശെയ്ക്കിന്റെ international vice president കൂടിയാണ് , മൂപ്പരും പേരൊക്കെ ഒന്നു മൊഞ്ചാക്കിയിട്ടുണ്ട് , അല്ലാമാ പ്രൊഫസര്‍ അല്‍ ഫാദില്‍ ഉസ്താദ് ഷാഹുല്‍ ഹമീദ് ബാഖവി അല്‍ 'കുതിരവി' . പ്രസിഡണ്ട് പ്രാഞ്ചിയോട് പേരിന്‍റെ നീളം കൊണ്ടെങ്കിലും കിടപിടിക്കണമല്ലോ വൈസ് പ്രസിഡണ്ട് പ്രാഞ്ചി !!

  ReplyDelete
 36. തിരുമുടി, പാത്രം, ചെരുപ്പ്, അൽഭുതബാലൻ , തിരുശൈഖ്. കാന്ത മടകളിൽ നിന്നും ഇനിയും വരാനുണ്ടാവും തട്ടിപ്പുകൾ .. ജാഗ്രതൈ

  ReplyDelete
 37. ബാക്കി എല്ലാം വിടാം 150 പുസ്തകങ്ങള്‍ എഴുതുക എന്നാല്‍ ചില്ലറക്കാര്യമാണോ? ഒരാള്‍ നൂറ്റി അമ്പത് പുസ്തകങ്ങള്‍ എഴുതി എന്നവകാശ പെട്ടാല്‍ അത് പരിശോധിക്കാനുള്ള സംവിധാനം ഈ നാട്ടില്‍ ഇല്ലേ... അല്‍ ഉസ്താദുല്‍ അസാതീദ് ഗൂഗിള്‍ ഇറങ്ങിയ കാര്യമൊന്നും അറിയാത്ത ആളല്ലല്ലോ ഡോക്ടര്‍ ഹക്കീം? ഇത്രയൊക്കെ യോഗ്യത ഉണ്ടായിട്ടും ഹക്കീം പറ്റിക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ എ പി സുന്നികള്‍ക്ക് കഴിഞ്ഞെന്നിരിക്കും, എങ്ങനെ പറ്റിക്കപ്പെട്ടു എന്ന് വിശദീകരിക്കാന്‍ മുതലക്കുളം മൈതാനത്ത് ഒരു സമ്മേളനം നടത്തിയാല്‍ തക്ബീര്‍ വിളിക്കാന്‍ പതിനായിരാങ്ങള്‍ ഒഴുകി എത്തുകയും ചെയ്യും.
  പക്ഷെ, ഒരു നേരമെങ്കിലും ചോറ് തിന്നുന്നവര്‍ക്ക് 'പറ്റിക്കപ്പെട്ടു' എന്ന തിയറി വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. നാട്ടില്‍ വന്ന് ഇല്ലാത്ത യോഗ്യതകള്‍ പറഞ്ഞു ശൈഖും കൂട്ടരും പറ്റിച്ചതാണെങ്കില്‍ മാസങ്ങളായി ശൈഖിനോടൊപ്പം മലേഷ്യയില്‍ കറങ്ങുന്ന അന്താരാഷ്ട്ര ഓര്‍ഗനൈസറെ എന്തിന് പറഞ്ഞയച്ചതാണ് എന്ന് കൂടി വിശദീകരിക്കേണ്ടി വരും.

  no more comments! :)

  ReplyDelete
 38. അബ്ദുൽ ഹകീം അസ്ഹരി പറയുന്നു എനിക്ക് തെറ്റ് പറ്റിയെന്ന്.

  അനുയായികൾ പറയുന്നു ഉസ്താദിനും മകനും തെറ്റ് പറ്റില്ലെന്ന്.

  ഇത് എന്ത് ഖൗമാ റബ്ബേ. തെറ്റ് പറ്റി എന്ന് പറഞ്ഞു കൊണ്ടുള്ള

  ഹകീമിന്റെ ഫൈസ്ബുക് പോസ്റ്റും അനുയായികൾ ഇവിടെ ഇട്ട

  commentsഉം ചേർത്ത് വായിക്കുന്നത് രസകരമായിരിക്കും. ഹാദാ

  ഖൗമുൻ ജാഹിലൂൻ എന്ന് ടി.കെ.ഹംസ പറഞ്ഞത് വെറുതെയല്ല എന്ന് ബോധ്യമാകും.

  ReplyDelete