Sunday, 3 May 2015

ഇവനെ സൂക്ഷിക്കുക.., കൂടെയുള്ള വാനരന്മാരെയും.

മുസ്ലിം സമുദായത്തെ സ്വർഗ്ഗത്തിൽ കേറ്റാൻ അരയും തലയും മുറുക്കി നടക്കുന്ന കുറെ ഊളകൾ ഉണ്ട്, തെരുവുകളിലെ ഇവരുടെ ഘോരഘോര വാക് പയറ്റുകളും ക്ലിപ് പ്രദർശനവും വെല്ലുവിളികളും ആക്രോശങ്ങളും തുടങ്ങിയിട്ട് കാലം കുറെയായി...യുടുബിൽ 'അപ്പുറവും ഇപ്പുറവു'മുള്ള ദീനീ സേവകരുടെ തെറിവിളികാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്  മതത്തെ ക്കുറിച്ചുള്ള ഇവന്മാരുടെ ചർച്ചകളും അവരുടെ സ്വർഗ്ഗവും നരകവും അതിന്റെ പേരിലുള്ള തല്ലും തുടർന്നോട്ടെ..., ഇന്ത്യ നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇവർക്കൊക്കെ സ്വർഗ്ഗം സ്വന്തം നേതാക്കളുടെ ട്രൌസർ കീശയിൽ സൂക്ഷിക്കാൻ കൂടി ഉള്ളതാണല്ലോ....പക്ഷെ ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ പുലർത്തേണ്ട സാമന്യ മര്യാദ  ഇവറ്റകൾക്ക് ഇല്ലാതെ പോകുന്നത് നോക്കിനിൽക്കാൻ പറ്റില്ല. കാരണം നമുക്കിവിടെ മനുഷ്യരായി ജീവിക്കണം.
മുജാഹിദ് ബാലുശ്ശേരി എന്ന 'സലഫീ' പണ്ഡിതൻ നടത്തിയ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ പാറി നടക്കുകയാണ്
നിങ്ങൾ ക്ഷേത്രത്തിലെ ഉത്സവത്തിന് പിരിവു കൊടുക്കരുത്, അത് വേശ്യലയത്തിനു കൊടുക്കുന്നതിലും ഗുരുതരമാണ്... നിങ്ങളുടെ വിശ്വാസം വെള്ളത്തിലാകും. നരകത്തിൽ പോകും!
കേരളത്തിലെ മുജാഹിദ് ഗ്രൂപ്പുകൾക്കിടയിൽ ഉണ്ടായ ഭിന്നിപ്പിന്റെ പശ്ചാത്തലത്തിൽ വിശ്വാസത്തിന്റെ 'കാഠിന്യം'  കൂട്ടി ഞമ്മളെ ഗ്രൂപ്പാണ് സ്ട്രോങ്ങ്‌ എന്ന് 'വിശ്വാസികളെ' ബോധ്യപ്പെടുത്താനാണ് 'ചേകവരുടെ' ഈ അങ്കം.

https://www.facebook.com/dharmarakshavedi/videos/vb.1421351394780480/1591116924470592/?type=2&theater

കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ തുലോം തുച്ഛം വരുന്ന 'വഹാബികളിലെ' അനവധി ഗ്രൂപ്പുകളിൽ ഒന്നിന്റെ നേതാവ് മാത്രമാണ് ഇയാൾ എന്ന് കരുതി  തള്ളിക്കളയാൻ വയ്യ... നഞ്ഞ്‌ എന്തിനാണ് നാനാഴി?!

സമൂഹത്തന്റെ പരസ്പര വിശ്വാസം തകർക്കാൻ ഇങ്ങനെ കുറച്ചെണ്ണം മതി.. പ്രത്യേകിച്ചും ശശികല എന്ന ഒരു വിഷവിത്തിന്റെ നേതൃത്വത്തിൽ കുളം കലക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് രാപകൽ ആലോചിച്ചു തലപുണ്ണാക്കുന്ന 'ലുട്ടാപ്പിമാർ' സോഷ്യൽ മീഡിയയിൽ അരങ്ങുതകർക്കുന്ന കാലത്ത് ഇത്തരം 'നഞ്ഞു'കളെ കരുതിയിരിക്കണം.

മതവും വിശ്വാസവും നമുക്ക് മാറ്റി നിർത്താം...അതിവന്മാരുടെ യൊക്കെ കുത്തകയാണല്ലോ..
സാമാന്യ ബുദ്ധികൊണ്ട് ഒന്ന് ചിന്തിച്ചു നോക്കൂ..
കേരളത്തിൽ വിവിധ മതസ്ഥർ ഇടകലർന്നാണ് ജീവിക്കുന്നത്..,
ഓണവും പെരുന്നാളും ഈസ്റ്ററും ഒന്നിച്ചാഘോഷിക്കുന്ന വിഭവങ്ങൾ പങ്കു വെക്കുന്ന ഒരു ബഹുസ്വര സമൂഹം... നമ്മൾ ഇങ്ങനെ ജീവിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി... നിരവധി മുസ്ലിം പണ്ഡിതർ ഇവിടെ പ്രവര്ത്തിച്ചു  നിരവധി പേർ മതം  സ്വീകരിച്ചു...   ജീവിച്ചു മരിച്ചു.... 'പൊന്നാനി' എന്ന പ്രദേശം വിജ്ഞാനത്തിന്റെ വിളനിലമായി 'മലബാറിലെ മക്ക എന്നറിയപ്പെട്ടു' ആദ്യ കേരള ചരിത്രം മുതൽ ഈജിപ്തിലെ ആയിരം ആണ്ടിന്റെ പഴക്കമുള്ള അൽ അസ്ഹർ യുണിവേഴ്സിറ്റി ഇന്നും പഠിപ്പിക്കുന്ന മത ഗ്രന്ഥമായ ഫത്ഹുൽ മുഈൻ വരെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ വിശ്വവിഖ്യാത പണ്ഡിതൻ സൈനുദ്ധീൻ മഖ്ദ്ദൂം ഉൾപ്പടെ നൂറുകണക്കിന് പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും മമ്പുറം സയ്യിദ് അലവി തങ്ങളെപ്പോലുള്ള ജനനായകരും ഈ മണ്ണിൽ ജീവിച്ചു.. അന്നെല്ലാം ഇവിടെ ഉത്സവങ്ങള ഉണ്ടായിരുന്നു.. ഉത്സവത്തിന് പള്ളിയിൽ നിന്ന് പായസം കൊടുത്തിരുന്നു.. കൊടിമരം കൊണ്ടുപോയിരുന്നു.. തേങ്ങയും അരിയും കൊണ്ടുപോയിരുന്നു.. അതിന്റെ പേരിൽ പടച്ചോൻ നിങ്ങളെ തിയ്യിലിട്ട് കരിച്ചു കളയുമെന്ന് ഒരു പണ്ഡിതനും മുസ്ലിംകളെ ഭീഷണി  ഭീഷണിപ്പെടുത്തിയിട്ടില്ല... തങ്ങളുടെ അയൽക്കാരുടെ  ആഘോഷത്തിൽ സഹകരിക്കുന്നതിന് പടച്ചോന് സന്തോഷമേ ഉണ്ടാവൂ എന്നാണു അവർ പഠിച്ചത്..? ക്രിസ്ത്യാനിക്ക് പ്രാർഥിക്കാൻ പള്ളിയിൽ സൗകര്യം ചെയ്തു കൊടുത്ത പ്രവാചകരുടെ കഥ കേട്ടാണ് ആ സമൂഹം വളർന്നത്.. പ്രവാചകൻ മറ്റൊരു ദൈവത്തിന്റെ ആരാധനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത് അത് കൊണ്ട് ശിർക്ക് '(ബഹുദൈവാരാധന) പ്രചരിപ്പിച്ച പ്രവാചകന്റെ കാര്യം പോക്കാണ് എന്ന് ഭീഷണി പ്പെടുത്തുന്ന മുറി മൊല്ലമാരെ കാണാത്ത ഒരു സമൂഹം സഹജീവിയുടെ സന്തോഷത്തിൽ പങ്കു ചേരുക എന്ന ഉദ്ദേശത്തോടെയാണ് ക്ഷേത്രത്തിനു സൌകര്യവും സംഭാവനയും കൊടുത്തത്. ഇന്നും കൊടുത്തുകൊണ്ടിരിക്കുന്നത്

ഈ സൗഹൃദം  തകർക്കാൻ  കോണ്ട്രാക്റ്റ് എടുത്തവരാണ്.., പുതിയ ശിർക്കുമായി' നടക്കുന്ന.. ഈ ഊളകൾ.. മുജാഹിദ് ബാലുശേരിയെന്ന ഈ പണ്ഡിത ശിരോമണി പല അമ്പലങ്ങളിലും ഉത്സവത്തോട് അന്ബുബന്ധിച്ച്ചുള്ള സമ്മേളനങ്ങളിൽ പ്രസംഗിക്കാറുണ്ട്, അവിടെപ്പോയി നിങ്ങളൊക്കെ ചെയ്യുന്നത് ബഹുദൈവാരാധനയാണ് നരകത്തിൽ പോകും ഇസ്ലാമിലേക്ക് വരൂ എന്നൊന്നുമല്ല പ്രസംഗിക്കുന്നത്.., നല്ല സോപ്പിങ്ങാണ്,
 "ഉത്സവത്തിന്‌ പ്രസംഗിക്കാൻ പോയി ബഹു ദൈവരാധനക്ക് വളം വെച്ചു കൊടുക്കുന്ന ഉത്സവം വിജയിപ്പിക്കുകയല്ലേ മൌലവീ താങ്കളും ചെയ്യുന്നത്?" എന്ന് ചോദിക്കാനുള്ള 'കിഡ്നി' ഇല്ലാത്തവന്മാരാണ് മുമ്പിൽ ഇരിക്കുന്നത് എന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ 'മാപ്പിളമാരെ' ഒറ്റക്ക് കിട്ടുമ്പോൾ 'വിശ്വാസ കാഠിന്യം' തട്ടിവിടുന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല..,
ഓണം ക്രിസ്മസ് വിഷു തുടങ്ങി മുസ്ലിംകളുടെതല്ലാത്ത ഏത് ആഘോഷം വന്നാലും സോഷ്യൽ മീഡിയയിൽ ഇവന്മാര് തലപൊക്കുന്നത് കാണാം.., ഓണാശംസ പറഞ്ഞാൽ ദീനിൽ നിന്ന് ഔട്ടാവും.., ക്രിസ്മസ് ആശംസിച്ചാൽ പടച്ചോൻ തിയ്യിലിടും... അന്യമതസ്ഥരുടെ ആഘോഷങ്ങളുടെ ഭക്ഷണം കഴിച്ചാൽ  നരകം ഉറപ്പാണ് തുടങ്ങി 'ഫത്‌വ' കളുടെ പൂരമാണ്‌ ആഘോഷ നാളുകളിൽ..

മിണ്ടിയാലും മിണ്ടിയില്ലെങ്കിലും തല്ലുന്ന ക്രൂരനായ ഒരു വില്ലനാണ് ഇവരുടെ 'പടച്ചോൻ'.. ആ പടച്ചോനെ സാധാരണ മുസ്ലിംകളുടെ തലയിൽ കെട്ടിവെച്ചു കൊണ്ട് ഇവർ നടത്തുന്ന സാമൂഹ്യ ദ്രോഹത്തിന്  പിന്തുണയുമായി കൂടെയുള്ളത് ഹിന്ദു മതത്തിലെ ഇതേ ജാതി വിഷങ്ങളാണ്.. ഇവരുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന നിമിഷം തന്നെ അതിന്റെ സ്ക്രീൻ ഷോട്ടുമായി 'വീടുവീടാന്തരം' ഡെലിവറി സർവ്വീസ് നടത്തുന്ന ത്തിനുള്ള കൊട്ടേഷൻ ശശികലയുടെ പിള്ളാർക്കാണ് .ഹാഫിസ് സഈദിനു കൂട്ട് വേദ പ്രതാപ് വൈദിക് തന്നെയാണല്ലോ...

ഇവറ്റകൾ ഇസ്ലാമിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന 'അഴിഞാട്ടത്തെ' തുറന്നു കാണിക്കേണ്ട ബാധ്യത  എല്ലാ മനുഷ്യ സ്നേഹികൾക്കുമുണ്ട്.., മുസ്ലിം സമുദായത്തിന് ആ ബാധ്യത കൂടുതലുണ്ട്. ഇല്ലെങ്കിൽ ഇവരുടെ കൂടെപ്പിറപ്പുകളായ തീവ്ര ഹിന്ദുത്വർ  ഇവരെ വളഞ്ഞിട്ട് തല്ലും, അതൊരു വർഗ്ഗീയ കലാപത്തിന് വഴിമരുന്നാകും, ഇവന്മാർ ഊരിപ്പോകും, അനുഭവിക്കേണ്ടി വരിക വഴിയേ പോകുന്ന നല്ല മനുഷ്യരായിരിക്കും

മൌലവിയുടെ ചെറുപ്പക്കാരോടുള്ള ഉപദേശം കൂടി  കണ്ടോളൂ
(ചിരി ആരോഗ്യത്തിന് നല്ലതാണല്ലോ..)15 comments:

 1. എല്ലാ മതങ്ങളിലും ഉണ്ട് ഇത്തരം വിഷ വിത്തുകള്‍.ഇവര്‍ പറയുന്നതുപോലെയാണ് ദൈവമെങ്കില്‍,അതെന്തൊരു ദൈവമാണ്?

  ReplyDelete
 2. മുജാഹിദ് ബാലുശ്ശെരിയുടെ പ്രസംഗങ്ങൾ ഒരു കാലത്ത് സ്ഥിരം ഞാൻ കേട്ടിരുന്നു .. അന്ന് അത് കേട്ടിരുന്നത് പുള്ളി ബാക്കിയുള്ളവരെ പോലെ അവനവന്റെ മതം മാത്രം ഏറ്റവും ബെസ്റ്റ് ബാക്ക്യെല്ലാം മോശം എന്ന് പറയാത്ത വിധം സാമാന്യം നന്നായി കാര്യങ്ങൾ പഠിച്ചു കൊണ്ട് നിഷ്പക്ഷമായി പ്രസംഗിച്ചിരുന്നത് കൊണ്ടാണ്. പിന്നീട് ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി മൂപ്പരുടെ ആ സിദ്ധിയങ്ങു പൊയ്പ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇന്ന് കേരളത്തിൽ ദീനി സ്നേഹമില്ലാതെ മാനവികമായി പ്രസംഗിച്ചു കൊണ്ട് മത പ്രബോധനം നടത്തുന്ന പണ്ഡിതന്മാർ വളരെ ചുരുക്കമാണ്. മതത്തെ എങ്ങിനെയൊക്കെ ദുർവ്യാഖ്യാനം ചെയ്യാമോ അങ്ങിനെയൊക്കെ വളച്ചൊടിച്ചു കാര്യങ്ങളെ അവതരിപ്പിക്കുന്ന ഉടായിപ്പ് പണ്ഡിതന്മാരാണ് ഇന്ന് അധികവും.

  ReplyDelete
  Replies
  1. സ്വന്തം മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ് മിക്ക മത വിശ്വാസികളും, അങ്ങനെയാവുന്നതിന് ആർക്കും ഒരു പരാതിയുമില്ല, പക്ഷെ ഒരു ബഹുസ്വര സമുദായത്തിൽ ജീവിക്കുമ്പോൾ കാണിക്കേണ്ട സാമന്യ മര്യാദയാണ് ഇവര്ക്കില്ലാത്തത്.., ഒരു ഉത്സവം എന്നാൽ അത് ഒരു ആഘോഷവും കൂടിച്ചേരലും സന്തോഷം പങ്കുവെക്കലും ഒക്കെയാണ്.., ഇന്ന് ഉത്സവമല്ലെ ഒരു പത്തു 'വിഗ്രഹത്തെ ക്കൂടി ആരാധിച്ചു കളയാം എന്ന് കരുതിയല്ല ഹിന്ദു ഉത്സവത്തിന്‌ പോകുന്നത്..., ഉത്സവത്തെ വേശ്യാവൃത്തിയെക്കാൾ മോശം എന്നു പ്രസംഗിക്കാൻ ചില്ലറ വിവരക്കേട് ഒന്നും പോര...മതത്തോട് സ്നേഹവും കടുത്ത ഭക്തിയും പുലർത്തിയിരുന്ന വർ തന്നെയാണ് മാനവീകതയും ഉയർത്തിപ്പിടിച്ചിരുന്നത്.., പക്ഷെ ഇവന്മാരുടെ മാനവീകത തൊലിപ്പുറത്ത് മാത്രമേയുള്ളൂ

   Delete
 3. മദീനയിൽ നിന്നാണ് പ്രവാചകന്റെ അനുയായികൾ ഇസ്ലാമുമായി കേരളത്തിലേക്ക് പുറപ്പെട്ടത്, മിതത്വം മുദ്രാവാക്യമാക്കിയ ആ മഹത്തുക്കളാണ് ഇവിടെ മതം പ്രചരിപ്പിച്ചത് അവരിൽ നിന്ന് പഠിച്ചവരാണ് പിന്നീട് മതത്തെ ഏറ്റെടുത്തത്.. ആ മതവും അതിന്റെ അനുയായികളും കേരളത്തിൽ ജീവിച്ചത് മാതൃകാ പരമയാണ്. ഹിന്ദു രാജാവായ സാമൂതിരിയുടെ ഭരണം നില നിർത്താൻ മുസ്ലിംകൾ യുദ്ധത്തിനു ഇറങ്ങണം എന്ന് ഫത്‌വ ഇറക്കിയ മുസ്ലിം പണ്ഡിതരും ആ ഫത്‌വ അനുസരിച്ച മുസ്ലിംകളും ജീവിച്ചിരുന്ന കേരളം തീവ്ര മതാഷയങ്ങളിലെക്കും പരമത വിധ്വേഷത്തിലെക്കും നീങ്ങാൻ തുടങ്ങിയത് 19 ആം നൂറ്റാണ്ടിൽ (1920 മുതൽ ) വഹാബിസം ഇങ്ങൊട്ട് കടന്നത്‌ മുതലാണ്‌.
  18 ആം നൂറ്റാണ്ടിൽ ബ്രിട്ടിഷ് സഹകരണത്തോടെ അറേബ്യ യിലെ വിവധ രാജ്യങ്ങൾ പിടിച്ചെടുത്ത് സൗദി അറേബ്യ സ്ഥാപിക്കാൻ മുഹമ്മദ്‌ ബിനു സുഊദ് എന്ന രാജാവിനെ സഹായിച്ച മുസ്ലിം പണ്ഡിതനായ അബ്ദുൽ വഹാബ് സ്ഥാപിച്ചതാണ് വഹാബിസം.., നജ്ദിൽ നിന്ന് എന്റെ സമുദായത്തിൽ നാശമുണ്ടാക്കുന്ന ഒരുത്തൻ പുറപ്പെടും എന്ന് പ്രവാചകരുടെ മുന്നറിയിപ്പുണ്ടായിരുന്നു, നജ്ദിൽ തുടങ്ങിയതാണ്‌ വഹാബിസം. ഇന്ന് ലോകത്ത് കാണുന്ന സാമ്രാജ്യത്വ ശിങ്കിടികളായ ഐ എസ് ഉള്പ്പടെയുള്ള സകല തീവ്രവാദി സംഘടനകളും ഇയാളുടെ ആശയത്തിൽ നിന്നാണ് പൊങ്ങിവന്നത്.., ഈ ആശയത്തിന്റെ പ്രയോക്താക്കലാണ് ഈ പ്രസംഗകാൻ അടക്കമുള്ളവർ, മുജാഹിദുകൾ സലഫികൾ തുടങ്ങിയ അപര നാമത്തിലും പ്രവര്ത്തിക്കുന്ന ഇവരുടെ നിലപാടുകൾ സാമ്രാജ്യത്വ താല്പര്യങ്ങലോട് ചേർന്ന് നിൽക്കുന്നത് കാണാം.. ഏതാനും കൊല്ലങ്ങൾ മുമ്പ് അമേരിക്ക ഇന്ത്യൻ മുസ്ലിം സംഘടനകള്ക്ക് ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യ ധാര മുസ്ലിം സംഘടനകൾ മാറി നിന്നപ്പോൾ അത് വിജയിപ്പിച്ചു കൊടുത്തത് വഹാബികലാണ്
  ഇന്ത്യൻ ജനതക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഇന്ത്യയുടെ ശത്രുക്കൾ വിലക്ക് വാങ്ങിയ കൂട്ടരാണിവർ എന്ന് സംശയിക്കാൻ പല കാരണങ്ങളുമുണ്ട്

  ReplyDelete
  Replies
  1. Mohammed bnu Abdul wahab neither met british people nor Saudis supporting terrorism. These are lie bombs against islam. There is an anonymous book published by Qurafees that he is British spy. Full of lies when compared with his authentic history. Also checked the name of the author in British library history section. There is no author by that name on the same period. Now their ideological friends Jishan, Ponmala and Ek everyone says Ap group are outright liers? Koode kidannonalle rappani Ariyoo?
   They are spreading lie bombs against salafees locally and internationally for a simple reason. They are exploiting Muslims to get money and nonveg food. Salafees are against that. So simple

   Delete
 4. ബ്ലോഗൻ കുറാഫി ആണല്ലേ?

  ReplyDelete
 5. താങ്കൾ പറയുന്നതിൽ കാര്യമുണ്ട്...

  ReplyDelete
 6. ഇതൊക്കെ എല്ലാ മതങ്ങളിലും ഉള്ളതല്ലേ...
  കോമണ്‍ സെന്‍സ് ഇല്ലാത്ത കുറച്ചു പേര്‍

  ReplyDelete
 7. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം 👳🏽

  ReplyDelete
 8. Super post, You said it, these moulavi's dont have common sense

  ReplyDelete
 9. നല്ല പോസ്റ്റ്, ഇത്തരക്കാര്‍ക്കെതിരെ പോസ്റ്റിട്ട നല്ല മനസ്സിനു ആശംസകള്‍...എനിക്ക് പ്രത്യേകിച്ചൊരു വിശ്വാസവുമില്ലാത്തതു കൊണ്ട് ഇതൊക്കെ കേട്ടാല്‍ ജഗതി പടങ്ങളിലെ ചച്ചളി സീന്‍ കണ്ട ഫീല്‍ ആണു..അങ്ങനെയല്ലാത്ത ലക്ഷകണക്കിനാള്‍ക്കാരുള്ള നാട്ടില്‍ ഒരാളെങ്കിലും ഈ പോസ്റ്റ് വായിച്ചു ചിന്തിക്കും തീര്‍ച്ച...

  ReplyDelete
 10. Utter injustice. Ap Qurafees malign islam spiritually. Balusseri is trying to propagate islam. But he is erred many times in his methodology and presentation. But still he is welcomed at temples. But SDPIs and Aps not. Why? Bcuz they hate them. Now who is oola. Sdpi is a nuisance to non Muslims and muslims in general. Still blagan finds only mistake in Balusseri. Oh.Sdpi. kurafiyanalle?

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. കോയാ, വിവര ദോഷികള്‍ കാലാകാലങ്ങളില്‍ അവതാര രൂപമെടുക്കാറുണ്ട്. ഇക്കാലത്ത് ബാലുശ്ശേരിയുടെ രുപത്തിലായിപ്പോയി, എന്നു കരുതി കോയയുടെ എല്ലാ അഭിപ്രായങ്ങളും ഞാന്‍ വിഴുങ്ങില്ല.
  1, ക്രിസ്ത്യാനികള്‍ക്ക് ആരാധനക്കവസരം നല്‍കിയത് ഒരിക്കലും അവരുടെ ആരാധനയെ പ്രോത്സാഹിപ്പിക്കലായിരുന്നില്ല. മറിച്ച് അവരുടെ വിശ്വാസത്തെമാനിക്കലായിരുന്നു. ബഹുദൈവവിശ്വാസത്തിന്‍റെ അന്തകനായ നബി എങ്ങിനെയാണ് അത് ചെയ്യുക.
  2. ഉപരി വിപ്ലവത്തിലൂടെ ഇസ്ലാമി നെകുറിച്ച് അറിയാന്‍ ശ്രമിക്കരുത്. നബിയുടെ വാക്കുകള്‍ അറബിയിലാണ്. അത് സ്വഹാബാക്കള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അവരാണല്ലോ നമ്മേക്കാള്‍ നബിയെ അടുത്തറിഞ്ഞവര്‍, തുടര്‍ന്ന് ഹദീസ് പണ്ഡിതരും അതിനെ വ്യാഖ്യാനിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
  3.അന്യമതസ്തരുടെ ആഘോഷങ്ങളില്‍ സംബന്ധിക്കാം ബഹുദൈവാരാധന അതിലില്ലങ്കില്‍ ഉദാ ദീപത്തെ വണങ്ങല്‍ അതില്‍ ദീപാരാധനയുണ്ട് അത് ചെയ്യരുത്..
  4അമുസ്ലിമിനെ സഹായിക്കാം ദാനധര്‍മ്മങ്ങള്‍ ചെയ്യാം . ഉദാഹരണം ഒരാള്‍ക്ക് നിസ്കരിക്കാനുള്ള സമയമായി അംഗസ്നാനത്തിനുള്ള ജലം കയ്യിലുണ്ട് അപ്പുറത്ത് ഒരു ബഹുദൈവവിശ്വാസി ജലം കിട്ടാതെ അലയുന്നു അന്നേരം മുസ്ലിം ജലും അമുസ്ലിമിനു നല്‍കല്‍ നിര്‍ബന്ധമാണ്. ഭക്ഷണകാര്യത്തിലും തഥൈവ.
  അമുസ്ലിംകളുമായി സൗഹാര്‍ദ്ധം കേവലും ഇസ്ലാമിന്‍റെ അവസരവാദമല്ല. മത ശാസനയാണ്, അമുസ്ലിം സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കാം ചടങ്ങുകളില്‍ സംബന്ധിപ്പിക്കാം കാരണം അവന്‍ മനുഷ്യനാണ് എല്ലാമനുഷ്യരെയും അല്ലാഹു ബഹുമാനിച്ചിട്ടുണ്ട്. അവന്‍റെ മുഖത്തടിക്കല്‍ ഹറാമാണ്
  കോയാ ഇത്രയൊക്കെയാണ് ‍8 വര്‍ഷം ഞാന്‍ പഠിച്ച ശാഫിഇൗ മദ്ഹബ്
  അമുസ്ലിമിന്‍റെ മതം ശരിയല്ലന്ന് മാത്രമേ ഒരു മുസ്ലിമിന് വിശ്വസിക്കാന്‍ പറ്റു. കാരണം ഏകദൈവത്വവും ബഹുദൈവത്വവും അജഗജാന്തരം വ്യത്യാസമുണ്ട്. പക്ഷേ സഹിഷ്ണുത അവന്‍റെ മതശാസനയാണ്. അതായിരുന്നു മുന്‍ഗാമികളുടെ മാത്യക

  ReplyDelete
  Replies
  1. മറ്റുള്ള വിശ്വാസത്തെ മാനിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും ഒക്കെ സംഭാവന കൊടുത്തുവരുന്നത്, അത് വേശ്യലയത്തിനു പണം കൊടുക്കുന്ന പോലെയാണ് എന്ന് പറയുന്നത് തെറ്റാണ് എന്നല്ലേ ഇവിടെ പറഞ്ഞത് ?

   Delete