Wednesday 15 May 2013

പത്രമുതലാളിമാരുടെ മോങ്ങലും മുഖ്യന്‍റെ തേങ്ങലും പിന്നെ ഇന്‍റലിജന്‍സിലെ പെരുച്ചാഴികളും

തെമ്മാടികളുടെ  അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്നൊരു ആപ്തവാക്യമുണ്ട്, കേരളത്തിലെ ചില സമകാലീക സംഭവങ്ങള്‍ ഈ വാക്യത്തെ തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണ് മാധ്യമ പ്രവര്‍ത്തനം എന്ന്‍ മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വദേശാഭിമാനിയും അല്‍ അമീനും പിറന്ന  മണ്ണില്‍ ,   രാമകൃഷ്ണപിള്ളയും, വക്കം മൌലവിയും, കെ പി കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാനും ധാന്യമാക്കിയ മലയാള പത്രലോകത്ത് എങ്ങനെ ഇത്രയധികം തെമ്മാടികള്‍ അടിഞ്ഞുകൂടി എന്നത് ആശ്ചര്യകരമാണ് ? കെട്ടിച്ചമക്കുന്ന വാര്‍ത്തകളും, പ്രതിലോമകരമായ ഇക്കിളി വാര്‍ത്തകളും കൊണ്ട് മുഖരിതമായ മലയാള വാര്‍ത്ത ലോകത്തുനിന്ന്  ഈയിടെ കേട്ടത്  ചില 'പ്രമുഖരുടെ' മോങ്ങലുകളാണ്.. മോങ്ങിയവര്‍ ചില്ലറക്കാരല്ല, മലയാള മാധ്യമ ലോകത്തെ നിയന്ത്രിക്കുന്ന ചക്രവര്‍ത്തിമാര്‍ , നൂറ്റാണ്ടിന്റെ തഴമ്പു ചന്തിയില്‍ പേറുന്നവര്‍ . പത്രലോകത്ത് നിന്ന് കോടികള്‍ വാരുന്ന മുതലാളിമാരാണ് മോങ്ങിയത്,  കൌമുദിക്ക് വേണ്ടി എം എസ് രവി, മാതൃഭൂമിക്ക് വേണ്ടി പി വി ചന്ദ്രന്‍, മനോരമക്ക് വേണ്ടി ഫിലിപ്പ് മാത്യു എന്നിവരാണ് മുഖ്യമന്ത്രിക്ക് മുമ്പില്‍ ഔദ്യോഗികമായി മോങ്ങാന്‍ എത്തിയത്.

Tuesday 14 May 2013

കൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ് !!!

'ആധുനീക' മലയാളിയുടെ പുതിയ ചര്‍ച്ചാവിഷയം സൂര്യ ടിവിയുടെ മലയാളി ഹൌസ് ആണ്. മലയാളത്തിന്റെ സദാചാര ബോധം കുളം തോണ്ടുന്ന അന്തക വിത്താണ് മലയാളി ഹൌസ് എന്ന 'വേശ്യാലയം' എന്നാണ് സദാചാരത്തിന്റെ അപ്പോസ്തലന്മാരായ ബ്ലോഗ്-ഫേസ് ബുക്ക് വിപ്ലവകാരികളുടെ രോദനം. ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്‍റെ സഹജമായ വാസനയെ കച്ചവട വല്‍ക്കരിക്കുന്ന ടി വി പരിപാടികള്‍ ലോകത്താകമാനം ഉണ്ട്.   "ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍  കാണാന്‍ നല്ല ചേല്" എന്ന്‍ സ്വന്തമായി ഒരു പഴമൊഴി തന്നെ യുള്ള മലയാളിയുടെ പാളിനോട്ടത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന നിരവധി 'ഷോകള്‍ ' ഉള്ള മലയാളത്തില്‍ മലയാളി ഹൌസ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? പരിപാടിയില്‍ പങ്കെടുക്കുന്ന 16 പേരെ കൂതറകള്‍ എന്നു നീട്ടി വിളിക്കുന്നവരുടെ 'കൂതറത്വം' മറനീക്കി പുറത്തു വരുന്ന കാഴ്ചയല്ലേ നാം കണ്ടു കൊണ്ടിരിക്കുന്നത്?
 നിലവാരമില്ലാത്ത മലയാളത്തിലെ ഒട്ടേറെ തറ ഷോ കളുടെ കൂടെ മറ്റൊന്ന്! വേറെ ഒരു പ്രാധാന്യവും ഇല്ലാത്ത മലയാളി ഹൗസിനെ നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് വിജയിപ്പിക്കേണ്ട കാര്യമുണ്ടോ? സദാചാരം ഇടയ്ക്കിടെ ഒച്ചപ്പടുണ്ടാക്കാനുള്ള ഒരു 'സാദാ ആചാരം' മാത്രമായി കാണുന്ന സോഷ്യൽ മീഡിയയിലെ വിപ്ലവകാരികൾക്ക് 'ഞെളിയാൻ' കിട്ടിയ പുതിയ ചാകരയത്രേ  മലയാളി ഹൌസ്.

Thursday 9 May 2013

കര്‍ണാടക കോണ്‍ഗ്രസ്സിനുള്ള താക്കീതാണ്, മോഡിക്കല്ല.


കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ്സും 'മതേതരരും' വലിയ  സന്തോഷത്തിലാണ്, രാഹുല്‍ ഗാന്ധിയും എ കെ ആന്‍റണിയും തുടങ്ങി മഅദനി വരെയുള്ളവര്‍ക്ക് വിജയത്തിന്‍റെ പേറ്റന്‍റ് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു നടന്നത് , ഫൈനല്‍ വിജയം രാഹുലിന് തന്നെയെന്ന് അല്പമെങ്കിലും ബോധമുണ്ടെന്ന് കരുതിയിരുന്ന പത്രങ്ങള്‍ പോലും വെച്ചു കാച്ചുകയാണ്. യഥാര്‍ഥത്തില്‍ കര്‍ണാടക ആരെയാണ് താക്കീത് ചെയ്യുന്നത് ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്താണ് ? കോണ്‍ ഗ്രസ്സിന് തല്‍ക്കാലം ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കര്‍ണാടക വിജയം നല്‍കുന്ന സന്ദേശം ശുഭകരമാണോ? കര്‍ണാടക ഫലത്തെ ഭയക്കേണ്ടത് മോഡിയോ അതോ കോണ്‍ഗ്രസ്സോ?

Tuesday 7 May 2013

കെ എം ഷാജി വെറുമൊരു പ്രതീകമാണോ?

മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രസിഡണ്ടും എം എല്‍ എ യുമായ കെ എം ഷാജിയുടെ നാട്ടില്‍ ,  വയനാട്ടിലെ കണിയാമ്പറ്റയില്‍ ,   'പ്രസിദ്ധനായ' ഒരു യുവാവുണ്ട്....സ്വന്തം അമ്മായി അമ്മയെ 'പൂശാനുള്ള' ശ്രമത്തിനിടെ നാട്ടിലെ ചില 'കാപാലികര്‍' ചേര്‍ന്ന് കയ്യോടെ പിടികൂടിയ കഥാനായകന്‍ ഇന്ന് നാട്ടിലെ വലിയ പ്രമാണിയാണ്....സംഗതി പഴയ കഥയാണെങ്കിലും നാട്ടുകാരിന്നും 'പ്രമാണി'യെ കാണുന്നത് .....  ആ തള്ളയെ പൂശാന്‍ പോയവന്‍... ....,..... കഴുവേറിടെ മോന്‍. ,... .പ്രമാണിക്ക് പക്ഷേ ഞാന്‍ ആരാ മോന്‍ എന്ന മട്ടാണ്  ഈ നാട്ടില്‍ എന്നെപ്പോലെ പത്താള്‍ അറിയുന്നവേറെ ആരുണ്ട്?   .., പാണന്‍മാര്‍ പാടിപ്പാടി പുതിയ തലമുറക്ക് പോലും കാണാപ്പാടമായ ഈ കഥയും ഈ ലേഖനവും തമ്മില്‍ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാതില്ല .....വല്ല കണിയാമ്പറ്റക്കാരും ഇത് വായിക്കാന്‍ ഇടയായാല്‍ അവര്‍ക്ക് ചിലത് അയവിറക്കാന്‍ വേണ്ടി മാത്രം കുറിച്ചുവെച്ചു എന്നേയുള്ളൂ, ഓര്‍മ്മകള്‍ 'ഉണ്ട'യായിരിക്കണമല്ലോ...ഉണ്ടകള്‍ക്കൊക്കെ ഏത് നിമിഷവും ആവശ്യം വന്നേക്കാം....