Showing posts with label മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ... പക്ഷേ... Show all posts
Showing posts with label മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ... പക്ഷേ... Show all posts

Wednesday, 9 January 2013

മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ, പക്ഷേ ...!!!???



മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണ്,
അമ്മയുടെ മുലപ്പാലിനൊപ്പം നുകര്‍ന്ന ഭാഷ
താരാട്ട് കേട്ടുറങ്ങിയ ഭാഷ , മലയാളം
ആയിരത്താണ്ടിന്‍റെ ചരിത്രമുള്ള മലയാള ഭാഷ ക്ലാസ്സിക്കല്‍ ആകാന്‍ ഇനി ഏതാനും നാഴിക കൂടി കാത്തിരുന്നാല്‍ മതിയെന്ന സന്തോഷ വാര്‍ത്ത നമ്മുടെ ജയകുമാര്‍ സാര്‍ പങ്കുവെച്ചിരുന്നു
ഈ സന്തോഷ വാര്‍ത്ത അറിഞ്ഞ ശേഷം മനസ്സിനകത്ത് ചെറിയൊരു നെരിപ്പോട് പുകഞ്ഞുകൊണ്ടിരിക്കുന്നു, സംഗതി കുറെക്കാലമായി അകത്തുള്ളതാണെങ്കിലും ക്ലാസ്സിക്കല്‍ പദവി നേടുന്നതിന് മുമ്പ് വേണ്ടപ്പെട്ടവരെ അറിയിച്ച് 'എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിച്ചു' എന്ന ആശ്വാസ ത്തിലെങ്കിലും എത്താമല്ലോ,