ദേ വന്നു ... ദാ പോയി....
മലയാളത്തിലെ എണ്ണമറ്റ ബ്ലോഗ്ഗന്‍മാരുടെ സ്ഥിയിതാണ്.
എത്രയെത്ര ബ്ലോഗ്ഗുകള്‍ ആണ് തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കാടുകേറി കിടക്കുന്നത്.
പ്രതിഭാധനരായ എത്രയോ ചെറുപ്പക്കാര്‍ ആവേശ പൂര്‍വ്വം ബ്ലോഗി തുടങ്ങും.
നമ്മുടെ മണിയാശാന്‍റെ സ്റ്റയില്‍ ആണ്.
വണ്‍, ടൂ, ത്രീ....ട്ടോ .... ട്ടോ.... ട്ടോ... വെടിതീര്‍ന്നു.
രാവിലെ നടക്കാന്‍ പോകുക, കരാട്ടെ പഠനം, ജിമ്മില്‍ പോവുക... ബ്ലോഗ്ഗ് തുടങ്ങുക.....ഒക്കെ ഒരു ആരംഭ ശൂരത്വമാണ്. കൊണ്ടുനടക്കാന്‍ വലിയ പാടാണ്. അപൂര്‍വ്വം പേര്‍ക്കേ കഴിയൂ.
എന്നാലും രണ്ടുമാസം കഴിഞ്ഞു വീണ്ടും ആവേശത്തോടെ പോയി ജിമ്മില്‍ അഡ്വാന്‍സ് കൊടുക്കും... വീണ്ടും തഥൈവ.....
പിന്നേയും തുടരും. ഇന്നല്ലെങ്കില്‍ നാളെ നന്നാകും എന്ന പ്രതീക്ഷയില്‍....
ബ്ലോഗ്ഗര്‍ മാരും തുടക്കം ഒരു ആവേശമാണ്, ഈ നാടിനെ ഞാന്‍ എഴുതി വിറപ്പിച്ചു കളയും എന്ന മട്ടിലുള്ള വരവ്.
പതുക്കെ പതുക്കെ മടുക്കും, വെറുതെ സമയം കളഞ്ഞിട്ടെന്ത്?
ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല.... കുറ്റം വ്യവസ്ഥിതിക്കിരിക്കട്ടെ.
പറഞ്ഞ് വന്നത് എന്നെക്കുറിച്ച് തന്നെയാണ്.
ഇടക്കിടെ വരുന്ന ഒരാവേശമാണ്,
പലതവണ ബ്ലോഗ്ഗില്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്.
ഈ ആവേശം പക്ഷേ അത്ര മോശം കാര്യമാണോ?
ഇടക്കെങ്കിലും മിണ്ടണം എന്ന് തോന്നുന്നുണ്ടല്ലോ.
സ്വന്തം ബുദ്ധിയും വിവേകവും ആരാന്റെ ആലയില്‍ പണയം വെച്ച് കണ്ണുമടച്ച് സിന്ദാബാദ് വിളിക്കുന്ന ആധുനിക യുവത്വത്തെക്കാള്‍ കേമം തന്നെയല്ലേ.
ഇടക്ക് വെച്ച് ഇട്ടേച്ചു പോകുന്ന എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കുമായി ഈ ബ്ലോഗ്ഗ് സമര്‍പ്പിക്കുന്നു.
മാസത്തില്‍ ഒരു പോസ്റ്റ് എങ്കിലും എഴുതി ബ്ലോഗ്ഗുകളെ കൊണ്ടുനടക്കുന്ന ബ്ലോഗ്ഗേട്ടന്‍മാര്‍ക്കും ബ്ലോഗ്ഗേച്ചി മാര്‍ക്കും അഭിവാദ്യങ്ങള്‍..
പണ്ട് കഥാ പ്രസംഗക്കാര്‍ പാടിത്തുടങ്ങുന്നത് പോലെയാണ് എന്‍റെ സ്ഥിതി
കാഥികനല്ല, കലാകാരനല്ല ഞാന്‍ .............
പിന്നെ താന്‍ ആരുവാ .......
ദൈവം മതത്തിന് അതീതന്‍ ആണെന്ന്‍ വിശ്വസിക്കുന്നു.
രാഷ്ട്രീയം പാര്‍ട്ടികള്‍ക്ക് അതീതമാണ് എന്ന്‍ വിശ്വസിക്കുന്നു.
ഞാന്‍ എനിക്ക് അതീതനാണ് എന്ന്‍ വിശ്വസിക്കുന്നു.
ഭൂലോകത്തുള്ള സകല മനുഷ്യരും എന്നെക്കാള്‍ നല്ലവരാണ് എന്ന് വിശ്വസിക്കുന്നു
പേര്, വിലാസം, പോസ്റ്റ്.... എല്ലാം വഴിയേ... ഒരു വര്‍ഷം എങ്കിലും കൊണ്ട് നടക്കാന്‍ പറ്റുമോ എന്ന്‍ നോക്കട്ടെ.
ഉള്ള ചീത്തപ്പേര് കളയാണ്ടല്ലോ. എന്തേയ്......
സ്വന്തം,
വണ്‍ബ്ലോഗന്‍
(ഒരു ബ്ലോഗന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗന്‍മാരില്‍ ഒരുവന്‍.)
കാഥികന്‍ അല്ല കലാകാരന്‍ അല്ല ഞാന്‍..... എന്ന് മാറ്റി എഴുത്.
ReplyDeleteകഥാകാരന്‍ അല്ല "കലാകാരന്‍".."കലാകാരന്‍"
അതിന് തല്ലണോ പറഞ്ഞാല്‍ പോരേ, thanks
ReplyDeleteഇങ്ങള് എഴ്തീന്ന്...!
ReplyDeleteഅതൊക്കെ ശീലമായിക്കൊള്ളും....:)