Tuesday, 1 January 2013

മാധ്യമം മനോരമക്ക് പഠിക്കുകയാണോ ?





വൈകുന്നേരത്തെ പത്രവായനാക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത,  ആകാശ കൊള്ളയുമായി എയര്‍ലൈനുകള്‍ , സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത് പോലെ ആകാശത്തും തുടങ്ങിയോ ഉടയ തംബുരാനെ... എന്ന ഭീതിയോടെയാണ് വായിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല.. സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്.... വാര്‍ത്ത ക്കൊടുവില്‍ പക്ഷേ ഒന്നു  ഞെട്ടിയോ എന്നൊരു സംശയം.

ഞെട്ടിച്ചു കളഞ്ഞ വാര്‍ത്താ ശകലം ദേ, ഇതാണ്. 
 ഇടക്കൊക്കെ ഒന്ന്‍ ബീമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും.. ആധാരം പണയം വെച്ചാലും ടിക്കെറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല അത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍...,... സകല എയര്‍ ലൈന്‍ കഴുവേറികളേയും തെറിവിളിക്കുന്നതിനിടയില്‍   www വഴി ലവന്മാരുടെ ടികെറ്റ് 'കടയില്‍' ഒന്ന് കയറി നോക്കി.... വീണ്ടും ഞെട്ടി, വായിച്ചത് മാധ്യമം തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി, വാര്‍ത്തയിലെ ടിക്കെറ്റ് റേറ്റ് ഒന്നുകൂടി വായിച്ചു നോക്കി... എല്ലാം ശരിയാണ്... പക്ഷേ എവിടെയോ തെറ്റിയിട്ടുണ്ട് 

ആര്‍ക്കാണ് തെറ്റിയത് മാധ്യമത്തിനോ  അതോ എയര്‍ലൈന്‍സിനോ ?
എയര്‍ ഇന്‍ഡ്യ എക്സ്പ്രെസ്സ് കാരന്‍ നാളെ ദുബായിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിന് ചാര്‍ജ്ജ് വാങ്ങുന്നത് ഇങ്ങനെയാണ്.

മാധ്യമം പറയുന്നത് ദുബായിലേക്ക് പോവാന്‍ 30,104 രൂപ കൊടുക്കണം എന്നാണ്, ലെവന്മാര്‍ വാങ്ങുന്നതോ? 14513 രൂപ 69 പൈസ...  എയര്‍ ഇന്ത്യയല്ലേ നഷ്ടം വന്നാല്‍ അവര്‍ക്കെന്ത്? പകുതി കാശിന് 'മറിച്ച്' വില്‍ക്കുകയായിരിക്കും... കശ്മലന്‍മാര്‍...,.... ജനാധിപത്യം ഇല്ലാത്ത നാട്ടില്‍ ആളുകള്‍ മാന്യമായി പണിയെടുക്കും എന്നാണല്ലോ 'അശരീരി', ഒന്ന് നോക്കിക്കളയാം എന്ന് കരുതി....
വാര്‍ത്തയില്‍ ഒരിടത്ത് യു എ ഇ യുടെ ദേശീയ വിമാന കമ്പനി യായ ഇത്തിഹാദ് എയര്‍ലൈന്‍സിനെ ബജറ്റ്  'എയര്‍ ലൈന്‍സ്'  എന്ന് വിളിച്ച് മാധ്യമം 'അപമാനി'ക്കുന്നുണ്ട്, വെള്ളവും വറ്റുമ് ഒന്നും കൊടുക്കുന്നില്ലത്രേ... 


(ഗള്ഫില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമല്ലേ.... ഇനി എയര്‍ ലൈന്‍സ് ബജറ്റ് ആക്കിയ വിവരം നമ്മളെയൊന്നും അറിയിക്കാതെ രാജാവ് മാധ്യമത്തോട് സ്വകാര്യം പറഞ്ഞതാണെങ്കിലോ.... അക്കാര്യം തല്‍ക്കാലം മിണ്ടണ്ട)  നമുക്ക് ടികെറ്റ് നിരക്കിലേക്ക് തിരിച്ചു വരാം 




നാളെ പുറപ്പെടുന്ന ഫ്ലൈറ്റിന് 15831, ഇനി ദിര്‍ഹംസില്‍ ആണോ നിരക്ക് കാണിക്കുന്നത്?അതും അല്ല , INR  എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതി വെച്ചിട്ടുണ്ട്... ഇനി ഹിഡന്‍ ചാര്‍ജ് വല്ലതും വേറെക്കാണുമോ എന്നായി സംശയം.

ദേ, അതും ഇല്ല. ആകെ മൊത്തം ടോട്ടല്‍ 15831  


ഇടക്കിടെ ഇന്ത്യയിലേക്ക് പറന്ന് ഇവന്മാരും 'വെടക്കായി' പോയതാണോ? 

മസ്കറ്റിലേക്കുള്ള ഫ്ലൈറ്റും കൂടി ഒന്ന് നോക്കിക്കളയാം.... 

  
ദേ കിടക്കുന്നു 12,441 കുലുവ, മാധ്യമം വക 33,313, ബിസിനസ്സ് ക്ലാസ്സിന് പോലും 25,035.. തെറ്റിയത് എയര്‍ലൈന്‍സിന് അല്ല എന്നുറപ്പായി,
പിന്നെ ആര്‍ക്കാണ് മാധ്യമത്തിനോ അതോ മാധ്യമത്തെ വിശ്വസിക്കുന്ന വായനക്കാര്‍ക്കോ?

വിരല്‍ത്തുമ്പില്‍ ഇന്‍റര്‍നെറ്റ് കളിയാടുന്ന കാലത്ത് ഇത്ര വലിയ ഒരു വാര്‍ത്താ 'സൃഷ്ടിപ്പിനെ' അബദ്ധം എന്ന് കരുതി വിട്ടുകളയാമോ? അതോ ധാരാളം ഗള്‍ഫ് വായനക്കാരുള്ളതല്ലേ അവരുടെ ഒക്കെ സിരകളില്‍ അല്‍പം 'അഗ്നി' പടര്‍ത്തിക്കളയാം എന്ന് തോന്നിയോ മാധ്യമത്തിന്?

വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയും പൊടിപ്പും തൊങ്ങലും ഉപ്പും എരിവും ഒക്കെ ആവശ്യത്തിന് ചേര്‍ത്തെടുത്ത് ഒന്നാം തരം വിഭവങ്ങള്‍ ആക്കി വിതരണം ചെയ്യുകയും ചെയ്യുന്ന മനോരമ മുതല്‍ മംഗളം വരെയുള്ള പത്രങ്ങള്‍ നാട്ടില്‍ കിട്ടാനുള്ളപ്പോള്‍ മാധ്യമം വായിക്കാന്‍ ആളുവരുന്നത്, വാര്‍ത്തയിലെ മിതത്വവും സത്യസന്ധതയും ഒക്കെ പ്രതീക്ഷിച്ചാണ്.... അടച്ചാക്ഷേപിക്കുന്നില്ല... വായനക്കാരെ  'ഗോപി' യാക്കരുത് എന്നൊരപേക്ഷയുണ്ട്...
 മനോരമക്ക് പഠിച്ചു വലുതായിക്കളയാം എന്ന മോഹം മനസ്സിലുണ്ടെങ്കില്‍ വിവരം അറിയിക്കണം.....
 കൂടുതല്‍ 'വഴിത്തിരിവുകള്‍' ആശംസിക്കുന്നു 
   

   

   

5 comments:

  1. ബ്ലോഗന്‍, മാധ്യമത്തിനിട്ട് താങ്കള്‍ കൊടുത്ത പണി എട്ടിന്‍റെ പണിയായിപ്പോയി. ഇടക്ക് ഇങ്ങനെ ഒരു ചികില്‍സ വേണ്ടത് തന്നെ.താങ്കളുടെ അവതരണം ഗംഭീരം.എഴുത്ത് തുടരുക
    പിന്നെ മാധ്യമത്തെ അഭിനന്ദിക്കേണ്ട കാര്യമുണ്ട് താങ്കളുടെ ഈ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് ആ വര്‍ത്തയുടെ താഴെ താങ്കള്‍ കൊടുത്ത കമ്മന്‍റില്‍ നിന്നാണ് എനിക്ക് കിട്ടിയത്,അതവിടെ ഇടാന്‍ മാധ്യമം കാണിച്ച മനസ്കത വേറെ ഏത് പത്രം കാണിക്കും???

    ReplyDelete
  2. അനോണീ,
    മാധ്യമത്തോട് തല്‍പര്യം ഉണ്ടാവാന്‍ ഉള്ള ഒരു കാരണം വിമര്‍ശനങ്ങളെ അംഗീകരിക്കാനുള്ള ഈ ധൈര്യം തന്നെയാണ്, മുമ്പ് സിവിക് ചന്ദ്രന്‍ മാധ്യമത്തില്‍ കോളം എഴുതാറുണ്ടായിരുന്നു ഒരു ലക്കം മാധ്യമത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു, വായനക്കാരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ആ ലേഖനം. മാധ്യമത്തിന്‍റെ ഈ നിലപാടിനെ അഭിനന്ദിക്കുന്നു

    ReplyDelete
  3. nice, all the best, carry on, wassalam..

    ReplyDelete
  4. ഗുഡ്.. അങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ആരെങ്കിലുമൊക്കെ വേണമല്ലോ..

    ReplyDelete
  5. മടക്ക യാത്ര അടക്കമുള്ള റേറ്റ് ആവും മാധ്യമം കൊടുത്തതെന്ന് തോന്നുന്നു.. എന്തായാലും ഒരു കാര്യം ഉണ്ട്, നാട്ടില്‍ വെകേഷന്‍ തുടങ്ങുന്നത് കൊണ്ട് ഗള്‍ഫിലേക്ക് ആളുകള്‍ കൂടുതല്‍ വരും എന്നതിനാല്‍ എല്ലാ വിമാനങ്ങളുടെയും റേറ്റ് നല്ലോണം കൂടിയിട്ടുണ്ട്.. ഉംറ സീസണ്‍ കൂടി ആയതിനാല്‍ ജിദ്ദയിലേക്കുള്ള റേറ്റ് വളരെ കൂടുതലാണ്..

    ReplyDelete

Recent Posts