Wednesday, 22 April 2015

എസ് എസ് എൽ സി 'വിജയത്തിന്' പിന്നിൽ പ്ലസ്ടു മാഫിയ..!!


മുമ്പ് എസ് എസ് എൽ സി പരീക്ഷ ജയിക്കാൻ 210 മാർക്ക് വേണമായിരുന്നു ആകെ പതിനാലു വിഷയങ്ങൾ.
ഒരു വിഷയത്തിന് മിനിമം പത്തു മാർക്ക് വേണം
ആകെ മാർക്ക് 210 വേണം.
ഏതെങ്കിലും ചോദ്യ പേപ്പർ അൽപം കഠിനം (50 ൽ 10 നേടാൻ കഴിയുന്നതിലും കഠിനം!!!) ആണെന്ന് തോന്നിയാൽ ആ വിഷയത്തിന് മോഡറേഷൻ നൽകും അതായത് കണക്ക് പരീക്ഷ അൽപം കഠിനമായിരുന്നു വെങ്കിൽ കണക്കിന് 3 മാർക്ക് സർക്കാർ വക, കണക്കിന് 7 കിട്ടിയവനും പാസ്സാകും.


തുടർന്ന് പഠിക്കാൻ അൽപമെങ്കിലും യോഗ്യതയുള്ളവർ ജയിച്ചു വരികയും അതില്ലാത്തവർക്ക് അവർക്ക് യോജിച്ച മേഖല തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നതായിരുന്നു എസ് എസ് എൽ സി ഫലം.
ശരാശരി വിജയം 50 ശതമാനം.
ജയിച്ചവർ തുടർന്ന് പഠിക്കാൻ പോകും
തോറ്റവർ മെക്കാനിക്കോ, ആശാരിയോ, കർഷകനോ..കച്ചവടക്കാരനോ ഒക്കെയായിത്തീരും.., നാട്ടിൽ എല്ലാ ജോലികളും കേരളീയർ തന്നെ ചെയ്തിരുന്ന ആ 'കാലം' ഈ അടുത്ത കാലം വരെ ഇവിടെ നിലനിന്നിരുന്നു.
തീർത്തും ന്യായമായ ഒരു വ്യവസ്ഥിതി തന്നെയായിരുന്നു അത്.

എന്നാൽ എല്ലാവരുടെയും കണ്‍ മുമ്പിൽ വെച്ചു 'ഇരു ചെവി അറിയാതെ ഈ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു..,
പല കാരണങ്ങളും നിരത്തി മാർക്കിൽ നിന്ന് ഗ്രേഡിലേക്ക്  കാര്യങ്ങൾ നീങ്ങി, ഇരുട്ടി വെളുക്കും മുമ്പ് 50 ശതമാനത്തിൽ നിന്ന് വിജയം 95 നു മുകളിൽ എത്തി.. ഫലം ഉപരി പഠനത്തിനു സ്ഥാപനങ്ങൾ തികയാതെ വന്നു....
ജയിച്ചവരെല്ലാം തുടർന്ന് പഠിക്കാൻ യോഗ്യരായത് കൊണ്ട് അടിസ്ഥാന ജോലികൾ ചെയ്യാൻ 'യോഗ്യത കുറഞ്ഞ' ബീഹാറിയെയും ബംഗാളിയും കൊണ്ടുവരേണ്ടി വന്നു..

ഓരോ സമൂഹത്തിലും ആ സമൂഹത്തിന്റെ നിലനില്പ്പിനു ആ വശ്യമായ തരത്തിൽ വ്യത്യസ്ത കഴിവുകൾ ഉള്ളവരുണ്ടാകും.., എല്ലാവരും ഉദ്യോഗസ്തരാവില്ല..എല്ലാവരും ബിസിനസ്സുകാരാവില്ല..എല്ലാവരും കവികളോ സാഹിത്യകാരന്മാരോ ആവില്ല...എല്ലാവരും കൃഷിക്കാരാവില്ല...സൃഷ്ടിപ്പിലുള്ള അഭിരുചികൾ അനുസരിച്ചു ചിലർ ചിലതാകും..എല്ലാവരും പലതുമാകും..,
കേരളത്തിൽ ഈ ഒരു പ്രകൃതി സംവിധാനത്തെ അട്ടിമറിച്ചു..!!

ആര്,  ആർക്ക് വേണ്ടി...?

ഇടതും വലതുമുള്ള കേരളത്തിലെ രാഷ്ട്രീയക്കാർ.
പ്ലസ്ടു മാഫിയക്ക് വേണ്ടി..
ആരാണ് പ്ലസ്ടു മാഫിയ..?
കേരളത്തിലെ രാഷ്ട്രീയക്കാരും സ്വകാര്യ മാനേജ്മെന്റ് സ്കൂൾ ഉടമകളും ചേർന്ന മാഫിയ..,
എൻ എസ് എസ്സും  എം ഇ എസ്സും പാതിരിമാരുംമുസ്ല്യാക്കന്മാരും. .അമ്മമാരും .സ്വാമി മാരും ഉൾപെട്ട മാഫിയ.
ഓരോ വർഷവും 'ജയിച്ചു' വരുന്ന പതിനായിരക്കണക്കിനു കുട്ടികൾക്ക് ഉപരി പഠനത്തിനു അവസരം ഉണ്ടാക്കാനായി  നാടുനീളെ പ്ലസ്ടു സ്കൂളുകൾ അനുവദിച്ചപ്പോൾ അഡ്വാൻസായി കോടികൾ വാരിയത് ഇടതും വലതുമുള്ള രാഷ്ട്രീയക്കാർ.
ബജറ്റിനു കോടികൾ കൈക്കൂലി വാങ്ങുന്ന നാട്ടിൽ പ്ലസ്ടു അനുവദിക്കാൻ കോഴവാങ്ങുന്നത് എത്ര എളുപ്പം!!,
നിരവധി തവണ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നെങ്കിലും ഇരു മുന്നണികളിലും 'പ്രായോജകർ' ഉള്ളത് കൊണ്ട് ഒന്നും എവിടെയും എത്തിയില്ല..
ഹൈസ്കൂൾ അധ്യാപകരെ അപേക്ഷിച്ചു വളരെ ഉയർന്ന ശമ്പളം വാങ്ങുന്ന പ്ലസ്ടു അധ്യാപകരെ നിയമിക്കാൻ 25 മുതൽ നാൽപത്‌ ലക്ഷം വരെയാണ് കോഴ.., നൂറു കണക്കിന് കോടികളാണ് ഇങ്ങനെ മറിഞ്ഞത്.., ഈ വിദ്യാ ഭ്യാസ വർഷവും പ്ലസ്ടു വാരിക്കോരിയാണ് കൊടുത്തത്.., ഇവർക്കൊക്കെ കുട്ടികളെയും കൊടുക്കണ്ടേ..? അതാണ്‌ നൂറു ശതമാനത്തിനും അപ്പുറം കടക്കുന്ന വിജയ ശതമാനത്തിന്റെ രഹസ്യം,
പ്ലസ്ടു മനെജ്മെന്റുകളിൽ  നിന്ന് വാങ്ങിയ കാശിനോടുള്ള കൂറും ഇനി കിട്ടാനുള്ള കാശിനോടുള്ള ഭ്രമവും ചേരുമ്പോഴാണ് മന്ത്രിക്കും പരീക്ഷാഭാവനും വ്യത്യസ്ത ഫലങ്ങൾ  തിരക്കിട്ട് പുറത്തു വിടേണ്ടി വരുന്നത്        

മാണി ബജറ്റ് വിറ്റ് കാശ് ഉണ്ടാക്കിയപ്പോൾ വിദ്യാഭ്യാസം വിറ്റ് കാശുണ്ടാക്കിയ സാക്ഷാൽ പി ജെ ജോസഫ് എന്ന ആനക്കള്ളനാണ് പ്ലസ്ടു മാഫിയയുടെ ഉപജ്ഞാതാവ്.., നിലവിളക്ക് കൊളുത്തിയാൽ നരകത്തിൽ പറഞ്ഞു വിടുകയും പൊതു മുതൽ കട്ട് നക്കിയാൽ ഇരു കയ്യും നീട്ടി സ്വർഗ്ഗത്തിലേക്ക് മാടി വിളിക്കുകയും ചെയ്യുന്ന 'പടച്ചോനിൽ' വിശ്വസിക്കുന്ന ഞമ്മന്റെ പാർട്ടിക്കാരാണ് ഊടും പാവും നൽകി പ്ലസ്ടു മാഫിയയെ വളർത്തിയത്. കമ്മ്യുണിസ്റ്റ് കാർക്കും കൊണ്ഗ്രെസ്സ് കാർക്കും അവർക്ക് വേണ്ട വിഹിതം കൃത്യമായി കിട്ടുന്നത് കൊണ്ടാണ് മാഫിയാ പ്രവർത്തനം ഭംഗിയായി നടക്കുന്നത്.., അതിനു മുടക്കം വരുമ്പോഴാണ് വിദ്യാഭാസ വകുപ്പ് കൊണ്ഗ്രെസ്സ് നേരിട്ട് ഏറ്റെടുക്കണം... സി പി എം ഘടക കക്ഷിയിൽ നിന്ന് ഏറ്റെടുക്കണം തുടങ്ങിയ മുറവിളികൾ വരുന്നത്.. ഇതൊക്കെ ഇവിടെ ഇനിയും തുടരും..കാരണം രാഷ്ട്രീയ പ്രബുദ്ധത എന്നാൽ പാർട്ടി അടിമത്ത്വമാണ് എന്ന് ധരിച്ചു വശായ പൌര ബോധം 'ഇമ്മിണി' കൂടുതൽ ഉള്ള ഉണ്ണാക്കൻ മാരുടെ നാടാണ് കേരളം..
ഇവിടെ കള്ളന്മാർ ഇനി എത്ര വരാനിരിക്കുന്നു..?              
     

7 comments:

 1. എന്തായാലും ഇങ്ങക്ക് ജോലിയെടുപ്പിക്കാന്‍ പത്താം ക്ലാസ് തോറ്റ പയ്യന്മാരെ കിട്ടാത്ത പ്രയാസമാണെന്ന് മനസ്സിലായി.

  ഈ പാസ്സയവരൊക്കെ നേരെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയാണോ മിസ്ടര്‍ ബ്ലോഗന്‍? പിള്ളേര് പാസ്സാവട്ടെ, അവര്‍ക്കും അന്തസ്സായി ജീവിക്കാന്‍ കഴിയട്ടെ. തൊഴിലെടുക്കാന്‍ ബംഗാളികളും ബീഹാറികളും വന്നോട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്താണ് ചേതം? ഇങ്ങനെ പണ്ട് ഗള്‍ഫുകാര്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഇന്നും ബീഹാറും ബംഗാളും പോലെയൊക്കെ തന്നെ ആയിരിക്കില്ലേ?

  ReplyDelete
  Replies
  1. സർക്കാർ ആഫീസിൽ ഇരുന്ന് കൈക്കൂലി വാങ്ങുന്നവനെക്കാൾ അന്തസ്സ് കൂലി പണിക്കാരനാണ് എന്നാണു എന്റെ വിശ്വാസം.., നാട്ടിലെ തൊഴിലുകൾക്കൊക്കെ കൂലി കുറവായിരിക്കാം പക്ഷെ അന്തസ്സ് കൂടുതലാണ്.., 'സാധാരണ' ഗൾഫ് ജോലിയെക്കാളും

   Delete
 2. പള്ളിക്കുടത്തില്‍ വിട്ടു പഠിപ്പിക്കുന്ന പരിപാടി തന്നെ നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഹല്ലാ പിന്നെ. പത്താക് ക്ലാസ് എഴുതാന്‍ ഒന്നാക്ലാസില്‍ ചേരണം എന്നൊന്നുമില്ലല്ലോ. പ്ലസ്ടുവും അങ്ങനെയാവണം. പിള്ളേര്‍ക്ക് ഇഷ്ടംപോലെ സമയവും ബാക്കി കിട്ടും. ഒരു കുഴപ്പമേയുള്ളൂ ഇതുങ്ങളെ ആര് നോക്കും. പള്ളിക്കൂടത്തില്‍ പോയാല്‍ ശല്യമില്ലല്ലോ?

  ReplyDelete
 3. ആരോപണങ്ങളും,പ്രത്യാരോപണങ്ങളുമായങ്ങനെ വിദ്യാഭ്യാസക്കച്ചവടം പൊടിപൊടിക്കട്ടെ!
  ആശംസകള്‍

  ReplyDelete
 4. You said it BLOGAN

  ReplyDelete
 5. ലേഖകൻ ആദ്യം മനസ്സിലാക്കേണ്ടത്
  - ആശാരി, കൃഷികാരൻ, മെക്കാനിക്, കച്ചവടാകാരൻ എന്നിവർ SSLC കഴിഞ്ഞുള്ള വിദ്യാഭ്യാസം നേടിയാൽ അത് അവരടെ അറിവ് കൂട്ടുകയേ ഉള്ളൂ . ആ അറിവ് അവരുടേ ഭാവി ജീവിതത്തിൽ പല രീതിയിൽ ഉപകരിക്കും.
  - അത് കൊണ്ട് തന്നെ SSLC ക്ക് തോറ്റു അവിടെ വച്ച്‌ പഠിപ്പ് നിർത്തുന്നത് കൊണ്ട് ഇപ്പറഞ്ഞ ജോലി ചെയ്യാൻ ഉദ്ദേശികുന്നവർക്ക് എന്തെങ്കിലും പ്രത്യേക മെച്ചം കിട്ടുമെന്നു പ്രതീക്ഷികുന്നതിൽ അർത്ഥമില്ല .

  -മേല്പറഞ്ഞ ജോലികൾ ചെയ്യുന്നവർ മോശക്കാർ ആണെന്ന ധ്വനി ലേഖകൻ ൻറെ വാകുകളിൽ ഇല്ലെന്നു വിശ്വസിക്കുന്നു.

  ഒരു വികസിത സമൂഹത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അത് എല്ലാവരെയും DOCTOR ഉം ENGINEER ഉം ആകാൻ വേണ്ടി അല്ല. അവർ പിൽകാലത്ത് എന്ത് ചെയ്യണം എന്ന് അവര്ക് തന്നെ തീരുമാനിക്കാൻ സഹായകമാകും ആ വിദ്യാഭ്യാസം .

  എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയവ മാത്രം അല്ല ഭാവി എന്ന് വിദ്യാർഥി കൾക്ക് മനസിലാക്ക തക്ക മാറ്റങ്ങൽ വിദ്യാഭ്യാസ രീതിയിൽ വരണം . അല്ലാതെ 40% ആള്കാരെ തോല്പ്പിച്ചു അവരുടെ വിദ്യാഭ്യാസം അവിടെ വച്ച് നിർത്തുന്നതിൽ ഒരു നേട്ടവും നമ്മുടെ നാടിനു വരാൻ പോവുന്നില്ല.

  ReplyDelete

Recent Posts