പണ്ടൊക്കെ എല്ലാ നാട്ടിന്‍ പുറങ്ങളിലും ഓരോ 'ഡ്രൈവിങ്' സ്കൂളുകള്‍ ഉണ്ടാകുമായിരുന്നു, പാളയം ശോഭന, കടവന്ത്ര ജമീല.... തുടങ്ങി പേരും 'പ്രശസ്തിയും' ഉള്ളവരും ഇല്ലാത്തതുമായ കഥാപാത്രങ്ങള്‍.. എന്‍റെ നാട്ടിലും ഉണ്ടായിരുന്നു ഒരു 'അച്ചാരം ഓമന' .
നാട്ടിലെ പ്രമാണിമാരൊക്കെ വഴിയേ പോകുമ്പോള്‍ ഓമന ചെന്ന്‍ ചില സഹായങ്ങള്‍ ചോദിക്കുന്നത് കാണാം. 'കാരുണ്യവാന്മാരായ' കാരണവന്‍മാര്‍ എന്താ വേണ്ടതെന്ന് വെച്ചാല്‍ കൊടുത്ത് വീടും. പാവമല്ലേ , കഷ്ടപ്പാടല്ലേ ജീവിച്ചുപോയ്കോട്ടെ എന്ന ഭാവത്തില്‍.
കാരണവന്‍മാരുടെ ദയാവായ്പ്പിന്‍റെ കാരണം പക്ഷേ വേറെയാണ്.
ഒന്നുകില്‍ പണ്ടെങാണ്ട് വകതിരിവില്ലാത്ത കാലത്ത് ആ വഴിക്ക് പോയിരിക്കും, ഇപ്പഴും പോകുന്നവരും കാണും, തീരെ പോകാത്തവരും കാണും.
ഏത് ലിസ്റ്റിലായാലും ഓമന ഉടക്കിയാല്‍ അടുത്ത ഡയലോഗ്
" താനൊക്കെ എന്‍റെയടുത്ത് കുറെ ഉടുതുണിയും പോക്കിക്കോണ്ട് വന്നതല്ലേടാ കോപ്പേ, അവനൊരു മാന്യന്‍ ചമയുന്നു.. നേരം ഇരുട്ടിയാല്‍ താനൊക്കെ പൊക്കിപ്പിടിച്ചോണ്ട് അങ്ങോട്ട് വാ..... "
സകല മാന്യന്‍റെയും പണി തീരും.
ഓമന നല്ല ഫോമില്‍ ആണെങ്കില്‍ തെറിയുടെ കെട്ടഴിയും, പിന്നെ അമിട്ടുകളുടെ പൂരമാണ്. ഓടിക്കൂടുന്നവരും ഓടി രക്ഷപ്പെടുന്നവരും ഒരേ ശ്വാസത്തില്‍ പറയും ദാണ്ടെ, ഓമനയുടെ കുരുപൊട്ടി, ഈ കുരുപൊട്ടല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും വീണ്ടും അരങ്ങേറും.....
ഓമന വാ തുറക്കാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ അടുത്തുകൂടുന്നത് എക്സ്ക്ളൂസീവ് എന്തെങ്കിലും കിട്ടും എന്നപ്രതീക്ഷയിലാണ്.
ഓമനയോട് നിങ്ങള്‍ ഉടക്കുന്ന കാര്യം എന്തുമാവട്ടെ, ന്യായമോ അന്യായമോ ആകട്ടെ.. ആദ്യ ഡയലോഗിന് മാറ്റം ഉണ്ടാകില്ല.
ആരും ഓമനയോട് മുട്ടാന്‍ പോകില്ല, 'മാനം' പേടിച്ച്,
ആധുനീക ഓമനമാര്‍ മൊബൈല്‍ ഫോണില്‍ തുണിയുരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ കൂടി എടുത്ത് വെക്കാന്‍ സാധ്യത ഉള്ളത് കൊണ്ട്, ആ പരിസരത്ത് കൂടിപ്പോയവരൊക്കെ ശിഷ്ട കാലം 'ഓമനയെ പേടിച്ച് ജീവിച്ച് തീര്‍ക്കണം.
ജോര്‍ജ്ജ് ആരോട് തെറ്റിയാലും ആദ്യം അരക്ക് താഴോട്ടുള്ള തെളിവുമായാണ് വരുന്നത്, ഓമനയുടെ ഡയലോഗ് കേള്‍ക്കാന്‍ ചുറ്റും കൂടുന്ന നാട്ടുകാരെപ്പോലെ നമ്മുടെ ചാനല്‍ കുമാരന്മാരും കുമാരിമാരും ജോര്‍ജ്ജിന് അടുത്ത് കൂടും.
പണ്ട് അച്ചുതണ്ടിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഭൂമി ഇപ്പോള്‍ പെണ്ണുങ്ങളുടെ അരക്ക് ചുറ്റുമാണല്ലോ കറങ്ങുന്നത്.
ഇത് ആദ്യമായല്ല ജോര്‍ജ്ജിന് കുരുപൊട്ടുന്നത് ഇടക്കിടെ അത് പൊട്ടിക്കൊണ്ടിരിക്കും, പിന്നെ വൃത്തികെട്ട ചലവും മണവും.......
കാതുപൊത്തി ഓടിയൊളിക്കുന്നവര്‍ക്കും, കാതു കൂര്‍പ്പിച്ച് ഓടിയടുക്കുന്നവര്‍ക്കും കാത്തിരിക്കാം. ചാനലുകര്‍ക്ക് ചാകരതീര്‍ക്കാന്‍ ജോര്‍ജ്ജിന്‍റെ കുരു ഇനിയും പൊട്ടും. ദേഷ്യമോ സ്നേഹമോ ആഹ്ലാദമോ അനുകമ്പയോ വികാരം ഏതുമാകട്ടെ ജോര്‍ജ്ജ് വിജൃംഭിതനായാല്‍ പിന്നെ കുരു പൊട്ടണം,.....എങ്കിലേ ഒരാശ്വാസം വരൂ.
പണ്ടെങ്ങോ ജോര്‍ജ്ജിന്‍റെ കേറോഫില്‍ 'ഉടുമുണ്ട് പോക്കിയിട്ടുള്ള എല്ലാ മാന്യന്‍മാരും, ശിഷ്ട ജീവിതം ജോര്‍ജ്ജിന് എന്താ വേണ്ടതെന്ന് വെച്ചാല്‍ സാധിച്ചു കൊടുത്ത് കഴിഞ്ഞു കൂടുക വേറെ ഗതിയില്ല.
ജോര്‍ജിന്‍റെ പുതിയ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക, ഒന്ന് വ്യായാമം ചെയ്യണം എന്ന്‍ തോന്നിയാല്‍ ജോര്‍ജ്ജ് അറിയാതെ കാര്യം സാധിക്കുക, നാളെ നിങ്ങളും ഒരു മന്ത്രി ആയേക്കാം.
കേരള രാഷ്ട്രീയത്തില്‍ ഒരു ലിസ്റ്റിലും പെടുത്താന്‍ പറ്റാത്ത ഇനമാണ് ജോര്‍ജ്ജ്, 'അശ്ലീല കേരളത്തിന്‍റെ അംബാസ്സിഡര്‍,
നാണം മരുന്നിന് പോലും ഇല്ലെങ്കില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം.?
എന്ന്‍ കരുതി ജോര്‍ജ്ജിനെ പന്നി പട്ടി കഴുത എന്നൊക്കെ വിളിക്കാന്‍ എനിക്ക് പേടിയാണ്. മൃഗങ്ങളോ മൃഗസ്നേഹികളോ മാനനഷ്ടത്തിന് കേസ് കൊടുത്താലോ?
ജോര്‍ജ്ജിനോട് ഉപമിച്ചു മാനം കളഞ്ഞതിന് !! .