Tuesday 19 February 2013

അമൃതമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ ..


സാംസ്കാരിക കേരളം ആനന്ദ നൃത്തമാടുകയാണ്, തന്നെ കമ്മന്‍റടിച്ച നാല് പൂവാലന്മാരെ കരാട്ടെ ക്കാരിയായ പെണ്‍കുട്ടി അടിച്ചു വീഴ്ത്തി, ഇടിച്ചു പരുവമാക്കി... ചാനലുകളില്‍ അവള്‍ക്ക് സ്വീകരണം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ജയ് വിളി. വനിതാ 'വിമോചകര്‍' മാത്രമല്ല, കേരളം മൊത്തത്തില്‍   പെണ്‍കുട്ടികളെ ഉപദേശിക്കുന്നു. കണ്ടു പടി. പെണ്‍ കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം....എങ്ങനെ വേണം? തനിക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും ചെയ്താല്‍ , പറഞ്ഞാല്‍ നിയമം കയ്യില്‍ എടുക്കണം. അവനെ കൈകാര്യം ചെയ്തേക്കണം. കാരണം പൊതു സമൂഹത്തിന് നിയമ സംവിധാനത്തില്‍ വിശ്വസം നഷ്ടപ്പെട്ടിരിക്കുന്നു.!! ഒരു പരിഷ്കൃത സമൂഹത്തില്‍ തനിക്കെതിരെ കയേറ്റം ഉണ്ടായാല്‍ പരാതിപ്പെടാന്‍ നിയമപാലകര്‍ ഉണ്ടാവും, കോടതികള്‍ ഉണ്ടാവും. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് അവരാണ് കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വസം നഷ്ടപ്പെട്ടാലോ? പിന്നെ കണ്ണിന് കണ്ണ് , പല്ലിന് പല്ല്...ഇങ്ങനെ പെരുമാറുന്ന ഒരു സമൂഹത്തെ ലോകം 'അപരിഷ്കൃതര്‍' എന്ന് വിളിക്കും. അമൃത എന്ന പെണ്‍ കുട്ടിയെ പുകഴ്താത്ത ആരുണ്ട് കേരളത്തില്‍ ?. അതായത് ഭരണ സംവിധാനത്തില്‍ വിശ്വാസമുള്ള ആരുണ്ട് കേരളത്തില്‍ ?


ഈ വാര്‍ത്തയോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വാര്‍ത്തയുണ്ട്, കേരളത്തില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കുന്നു. മാവോയിസ്റ്റുകളും അമൃതയുടെയും അവള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരുടെയും അതേ ആശയക്കാരാണ്. നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്ന നിയമ സംവിധാനം ഒന്നിനും കൊള്ളില്ല, നിയമം കയ്യില്‍ എടുക്കണം, നീതി നടപ്പാക്കണം. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന വാദത്തിന് അമൃതയുടെതിനേക്കാള്‍ഉറപ്പുണ്ട്. പാവപ്പെട്ടവന്‍റെ ജീവിതം നരകതുല്യമാക്കി അവനെ സ്വന്തം വീട്ടില്‍ നിന്ന് അടിച്ചിറക്കി, അവന്‍റെ ഭൂമി വന്‍കിട മുതലാളിമാര്‍ക്ക് എഴുതിക്കൊടുക്കുന്ന, ഭക്ഷണവും വിദ്യാഭ്യാസവും മാന്യമായ ജീവിതവും നിഷേധിക്കപ്പെട്ട, സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വം ചവിട്ടിമെതിക്കുന്ന ഒരു ജനവിഭാഗമാണ് നിയമ വ്യവസ്ഥിതിയില്‍ വിശ്വസം നഷ്ടപ്പെട്ട് നിയമം കയ്യില്‍ എടുക്കണം എന്ന് പറയുന്നത്. അമൃതാ വാദികള്‍ക്ക് അവരെ പിന്തുണച്ചു കൂടെ?

കാശ്മീരിനെക്കുറിച്ച് 1948 ഏപ്രില്‍ 21 നു,  ഐക്യ രാഷ്ട്ര സഭയില്‍  'നെഹ്രു അടക്കമുള്ള മഹാന്മാരായ നേതാക്കളുടെ ഇന്ത്യ' നല്‍കിയ  ഒരു വാഗ്ദാനം ഉണ്ട് , കാശ്മീരികളുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍, ഇന്ത്യയില്‍ ചേരണോ, പാകിസ്താനില്‍ ചേരണോ, സ്വയം ഒരു രാജ്യമായി നിലനില്‍ക്കണോ, എന്ന്‍ തീരുമാനിക്കാന്‍ കാശ്മീരില്‍ വോട്ടെടുപ്പ് നടത്തും. കാശ്മീരികളുടെ തീരുമാനം അനുസരിച്ച് അവര്‍ക്ക് നീങ്ങാം ഇന്ത്യ അതിന് സൌകര്യം ഒരുക്കും. ഇന്ത്യ ഈ വാഗ്ദാനം നിറവേറ്റിയില്ല എന്നാണ് കശ്മീര്‍ വിഘടന വാദികളുടെ പ്രധാന വാദം, ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീതികിട്ടുകയില്ല പിന്നെന്ത് ചെയ്യണം? നിയമം കയ്യില്‍ എടുക്കുക തന്നെ... 'അമൃത'പക്ഷക്കാര്‍ കാശ്മീരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്നാണ് പ്രകടനം നടത്തുക?


തന്നോട് അപമര്യാദയായി പെരുമാറുന്ന ഒരു പെണ്ണിന്‍റെ ചെകിട്ടത്ത് ഒന്ന് പൊട്ടിക്കാന്‍ ഇനി പുരുഷന് രണ്ടാമത് ഒന്നാലോചിക്കേണ്ടതുണ്ടോ? സ്ത്രീ കേന്ദ്രീകൃത നിയമ വ്യവസ്ഥിയില്‍ നിന്ന് നീതികിട്ടുകയില്ല എന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ ഒരു പാടുണ്ട് (എന്ന്‍ പറഞ്ഞത്, വനിതാ കമ്മീഷന് നേതൃത്വം വഹിച്ച ജസ്റ്റിസ് ശ്രീദേവിയാണ്, സ്ത്രീ പീഡനക്കേസില്‍ മഹാഭൂരിപക്ഷവും കള്ളക്കേസുകളാണ് എന്ന്‍ പറയാനും അവര്‍ മടിച്ചില്ല)  നിയമ വ്യവസ്ഥിതിയില്‍ വിശ്വസം നഷ്ടപ്പെട്ട ആണുങ്ങള്‍ പെണ്ണിനെ ഒന്ന് പൊട്ടിച്ചാല്‍ 'അമൃത പക്ഷ സ്ത്രീ ശാക്തീകരണക്കാര്‍ ജയ് വിളിക്കാന്‍ കൂടെക്കാണുമോ?  നിരന്തരമായി  നീതി നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന്   വ്യക്തികളും വിഭാഗങ്ങളുമുണ്ട് ഇന്ത്യയില്‍ , അവര്‍ക്കൊക്കെ അമൃത ഒരു പ്രചോദനമാകട്ടെ എന്ന്‍ ആശംസിക്കാമോ? അതോ  'അരയില്‍ ആയുധവുമായി' ജനിക്കുന്ന പെണ്ണിന് മാത്രം നിയമം കയ്യിലെടുക്കാം എന്നാണോ?



ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണ് കേരളം.. ഇതിന്‍റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട് .സമൂഹത്തില്‍ ഏറ്റവും മോശം വ്യക്തികളെ ഭരണത്തില്‍ എത്തിച്ചത് ആരാണ്? കേസന്വേഷിക്കുന്നതും നിയമം നടപ്പാക്കുന്നതും അന്യ ഗൃഹ ജീവികള്‍ അല്ലല്ലോ, നമുക്കിടയില്‍ ജീവിക്കുന്ന അമ്മയും മകളും ഉള്ള മനുഷ്യര്‍ തന്നെയല്ലേ? എന്നിട്ടും അവര്‍ മനുഷ്യപറ്റ് ഇല്ലാത്തവരായത്   എന്തുകൊണ്ടാണ്? പരിഹാരം എന്താണ്?  ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,നിരന്തരമായി നീതി നിഷേധിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന പെണ്ണിന്‍റെ 'നിലവിളി' യാണ് ഇത്തരം പ്രതികരണങ്ങള്‍ എന്ന്‍ സമ്മതിച്ചു കൊടുത്താല്‍ പോലും, നിയമം കയ്യില്‍ എടുക്കുന്നതിനെ പ്രോല്‍സാഹിപ്പിച്ചു കൂട.

ഡെല്‍ഹി സംഭവം ഉണ്ടായപ്പോള്‍ 'സൌദി'യിലെപ്പോലെ തല വെട്ടണം എന്നാക്രോശിച്ചു പലരും, രാജ ഭരണം നിലനില്‍ക്കുന്ന സൌദിയില്‍ നിന്ന്, ജനാധിപത്യ ഇന്ത്യയിലേക്കുള്ള വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കൊണ്ട് നാം നേടിയതാണ്. ഒരു പാട് മനുഷ്യ ജീവനുകള്‍ നാം അതിനുവേണ്ടി കുരുതികൊടുത്തിട്ടുണ്ട്, ഒട്ടേറെ പെണ്ണുങ്ങളുടെ മാനം, നൂറ്റാണ്ടുകളോളം  പിച്ചിചീന്തിയ ആഢ്യ-അധികാരിവര്‍ഗ്ഗത്തില്‍ നിന്ന് പൊരുതിനേടിയ  ജനാധിപത്യം  ഒരു പെണ്ണിന്‍റെ 'മാനം' ചര്‍ച്ചക്കുവന്നപ്പോള്‍ നമുക്ക് വിലയില്ലാത്തതായിപ്പോയി. തലവെട്ടുന്ന  രാജ ഭരണത്തിലേക്ക് തിരിച്ചു പോകണം എന്ന ആവശ്യം ഉയര്‍ന്നു വരുന്ന സാഹചര്യം എത്രത്തോളം ആപല്‍ക്കരമാണെന്ന്‍ ചിന്തിക്കാനുള്ള വിവേകം എത്ര വേഗമാണ് നഷ്ടപ്പെടുന്നത്?

 ഭരണകൂടം ദുഷിക്കുമ്പോള്‍ പൊറുതിമുട്ടുന്ന ജനം സകല സീമകളും ലംഘിക്കാന്‍ നിര്‍ബന്ധിതരാവും, ലോകത്തെ വിപ്ലവങ്ങളെല്ലാം തുടങ്ങിയത് ഇത്തരം 'ഗതികേടില്‍ നിന്നാണ്, സമൂഹ മനസാക്ഷിയെ നേര്‍വഴിക്ക് നയിക്കാന്‍ മനുഷ്യത്വവും ഉയര്‍ന്ന പൊതു ബോധവും ഉള്ള  ചിലരുണ്ടായപ്പോള്‍ സമൂഹത്തില്‍ നിന്ന് പതഞ്ഞു  പൊങ്ങിയ പ്രതിഷേധ പ്രകടനങ്ങള്‍ സാംസ്കാരിക വിപ്ലവങ്ങളായി പരിണമിച്ചു, സങ്കുചിത ചിന്താഗതിക്കാര്‍ നേതൃത്വത്തില്‍  വന്നപ്പോഴൊക്കെ  ഈ സാമൂഹ്യ വികാരം കലാപങ്ങളായി  ദുരന്തങ്ങള്‍ സൃഷ്ടിച്ചു. ആണും പെണ്ണും, ആണിന്‍റെ ലോകവും പെണ്ണിന്‍റെ ലോകവും, ആണിന്‍റെ അവകാശങ്ങളും പെണ്ണിന്‍റെ അവകാശങ്ങളും എന്ന   'പൊട്ടകിണറ്റില്‍' നിന്ന് പുറത്തു കടന്ന്‍,  ആണും പെണ്ണുമില്ലാതെ മനുഷ്യന് പൂര്‍ണ്ണതയില്ല മനുഷ്യകുലത്തിന്‍റെ നന്മയെന്നാല്‍ ആണിനും പെണ്ണിനും ഒരു പോലെ ഉള്ളതാണ്  എന്ന്‍ ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമം കയ്യില്‍ എടുക്കാന്‍ ആഹ്വാനം ചെയ്യുന്ന മന്ദബുദ്ധികള്‍ നാടിനെ ഹൈജാക്ക് ചെയ്യും. വകതിരിവ് മരുന്നിന് പോലും കയ്യിലില്ലാത്ത മാധ്യമ പ്രവര്‍ത്തകരാണ് 'സമൂഹ മനസാക്ഷിയെ സൃഷ്ടിക്കുന്നത് എന്ന ഭീകര സത്യം  നമുക്ക് മറക്കാതിരിക്കട്ടെ.


രണ്ടു ലിങ്കുകള്‍ താഴെ, ഒന്ന് വായിക്കാനും ഒന്ന് കാണാനും 
സ്ത്രീ അമ്മയും പെങ്ങളും മകളും മാത്രമാണോ?  
ആണ്‍ പിള്ളേര്‍ ഇങ്ങനെയുമുണ്ട് 





 

21 comments:

  1. നിയമ വ്യവസ്ഥിതിയില്‍ വിശ്വസം നഷ്ടപ്പെട്ട ആണുങ്ങള്‍ പെണ്ണിനെ ഒന്ന് പൊട്ടിച്ചാല്‍ 'അമൃത പക്ഷ സ്ത്രീ ശാക്തീകരണക്കാര്‍ ജയ് വിളിക്കാന്‍ കൂടെക്കാണുമോ? നിരന്തരമായി നീതി നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് വ്യക്തികളും വിഭാഗങ്ങളുമുണ്ട് ഇന്ത്യയില്‍ , അവര്‍ക്കൊക്കെ അമൃത ഒരു പ്രചോദനമാകട്ടെ എന്ന്‍ ആശംസിക്കാമോ? അതോ 'അരയില്‍ ആയുധവുമായി' ജനിക്കുന്ന പെണ്ണിന് മാത്രം നിയമം കയ്യിലെടുക്കാം എന്നാണോ? ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണോ കേരളം?

    ReplyDelete
  2. no words to say .. excellent thoughts and questions .. keep going

    ReplyDelete
  3. ഭരണം തന്നെ ഉണ്ടോ ഇവിടെ

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. അതിശക്തവും ഗംഭീരവുമായ രചന. ചോദ്യങ്ങളെല്ലാം പ്രസക്തം തന്നെ. എന്തുകൊണ്ടാണ് അമൃതമാര്‍ ഉണ്ടാകുന്നത്, അമൃതമാര്‍ എന്താണു ചെയ്യേണ്ടത് എന്നുകൂടി പറയാമായിരുന്നു. അറിഞ്ഞില്ലേ പുള്ളിക്കാരത്തിയുടെ പേരില്‍ കോടതി ഇടപെട്ട് കേസെടുത്തു. മിനിമം ഒരു പത്തുപതിനഞ്ചുകൊല്ലമെങ്കിലും ആ കുട്ടിയ്ക്കിനി കോടതിവരാന്ത നിരങ്ങാം..

    ReplyDelete
    Replies
    1. അമൃതമാര്‍ എന്താണു ചെയ്യേണ്ടത് എന്നുകൂടി പറയാമായിരുന്നു.

      Delete
  6. excellent thoughts and questions .. keep going

    ReplyDelete
  7. നിയമം നിയമത്തിന്റെ “വഴി”യ്ക്ക് പോകും

    ReplyDelete
  8. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ആണ്...

    ReplyDelete
  9. നല്ല ലേഖനം. ഇങ്ങനത്തെ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്ന ബ്ലോഗ്ഗുകള്‍ അപൂര്‍വ്വമാണ്. ബ്ലോഗന്‍ വെറും ഒരു ബ്ലോഗുകാരന്‍ അല്ല എന്നുറപ്പാണ് വാക്കുകള്‍ ചങ്കില്‍ കുത്തി ഇറക്കുന്ന ഈ ശൈലി എവിടെയോ പരിജയമുണ്ട്. any way congrats....keep it up.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  11. കൊള്ളാം... നമ്മള്‍ ചിന്തികേണ്ട വിഷയം തന്നെ.. പക്ഷെ ചിലര്‍ക്ക് അതിനൊന്നും നേരമില്ല... ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീ വിരോധി എന്നാണു ചിലരുടെ ഭാഷ്യം... തുടരുക ഈ പ്രയാണം.... ആശംസകള്‍...

    ReplyDelete
  12. സ്വാതന്ത്ര്യം കിട്ടിയിട്ട് ആറുനൂറ്റാണ്ടയോ ബ്ലോഗാ? എന്തായാലും ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അച്ചരപിശാച്' മാറ്റി, പതിറ്റാണ്ടാക്കി. thanks

      Delete
  13. എന്തെങ്കിലും വാര്‍ത്ത കണ്ടാല്‍ ഉടനെ ചാടി വീണു ജയ്‌ മുഴക്കുന്നവര്‍ ഈ ലേഖനം വായിച്ചിരിക്കണം. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ വെറുതെ പ്രതികരിക്കുന്നവര്‍ സമൂഹത്തെ അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കൊണ്ട് എത്തിക്കുന്നത് . ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഈ ലേഖനം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് .

    ReplyDelete
  14. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണ് കേരളം!!!! എല്ലാം പ്രസക്തം !!!

    ReplyDelete
  15. സര്‍ക്കാര്‍ വാഹനത്തില്‍ വന്നു മൂന്നു നാല് ആണുങ്ങള്‍ അവരുടെ വൃത്തികെട്ട വായകള്‍ കൊണ്ട് ഒരു സ്ത്രീയ്ക്കെതിരെ ആദ്യം കുരച്ചു ചാടിയത് , മറ്റാരും കൂടെ ഇല്ല എന്ന ധാരണയില്‍ ആയിരുന്നുവെന്നു അമൃത പറയുന്നു ..പിന്നീട് ബന്ധുക്കള്‍ എത്തിയപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വാടാ എന്ന് അമൃതയും വന്നാല്‍ 'ഞങ്ങളെ നീ എന്ത് ചെയ്യും' എന്ന് ആണുങ്ങളും പരസ്പരം പോര്‍ വിളിച്ചു എന്നാണു വാര്‍ത്തകളില്‍ നിന്നും മനസ്സിലായത് ..പെണ്ണുങ്ങളുടെ നേരെ അപമാര്യാദയായും ഭീഷണി സ്വരത്ത്തിലും നിയമം ബാധകമല്ലാത്ത മട്ടിലും പെരുമാരുന്നവര്‍ക്ക് അപ്പോള്‍ത്തന്നെ കൊടുക്കണം എന്നാണു എന്റെ വിനീതമായ അഭിപ്രായം. കരാട്ടെയും അടിതടയും തീരെ വശമില്ലാത്തവര്‍ എങ്കില്‍ സ്ത്രീകള്‍ (സാഹചര്യം അനുകൂലമെങ്കില്‍) കാലിലെ ചെരുപ്പുകള്‍ ആയുധം ആക്കട്ടെ. (പക്ഷെ ,നിയമവും പിന്നാലെ വന്നോട്ടെ )
    വീട്ടിലെ സ്ത്രീകള്‍ക്കെതിരെ എത്രയോ പുരുഷന്മാര്‍ പതിവായി 'നിയമം കയ്യില്‍ എടുക്കുന്നി'ല്ലേ'? അത് പോലെ തെരുവിലും ആകാം എന്ന തോന്നല്‍ നിര്‍ത്തണം എന്നുണ്ടെങ്കില്‍ വീട്ടിലും തെരുവിലും സ്ത്രീകള്‍ അത്യാവശ്യം നിയമം കയ്യില്‍ എടുക്കട്ടെ (പക്ഷെ , പിന്നാലെ നിയമവും വന്നോട്ടെ - അതില്‍ തെറ്റില്ല! )

    ReplyDelete
    Replies
    1. Ekapakshiyamaaya abhipraayangalil ninnum vyathyaasamaayi nyaayamaaya oru abhipraayam..enikku eshtamaayi thanks Venugopalan..

      Delete
  16. good article, go ahead.......

    ReplyDelete