പീഡനക്കേസുകളോട് മലയാളികള്ക്ക് വല്ലാത്തൊരു 'ഇത്' ഉണ്ട്. അരയ്ക്ക് താഴോട്ടുള്ള വിഷയങ്ങളോട് പൊതുവേയുള്ള താല്പര്യത്തിന് പുറമേയുള്ള ആ 'ഇത്' ഉണ്ടാക്കുന്നത് പീഡനക്കേസിന്റെ ശത്രു സംഹാര സാധ്യതകളാണ്, എത്രപണവും സ്വാധീനവും ഉണ്ടെങ്കിലും പീഡന ക്കേസില് ഉള്പ്പെട്ടു പോയാല് ആ സല്പേര് കാലാകാലവും നിലനില്ക്കും, ഒരു നിലക്കും ഒതുക്കാനാവാത്ത ശത്രുവിനെ പെണ്ണൊരുംബെട്ടാല് വലിച്ചു കീറിക്കളയാം. കാലിക്കറ്റ് യുനിവേര്സിറ്റിയുടെ വൈസ് ചാന്സലര് ഈയിടെ പെണ്ണുങ്ങള് തനിച്ച് തന്റെ ഓഫിസില് വരുന്നത് നിരോധിച്ചിരുന്നു, വൈസ് ചാന്സലറെ തുരത്താനുള്ള എല്ലാ കുരുട്ടുബുദ്ധിയും പരാജയപ്പെട്ടു നില്ക്കുന്ന കാലമാണ് ഒരു വനിതാ സഖാവ് വിചാരിച്ചാല് ഇമവെട്ടുന്ന നേരം മതി യുനിവേര്സിറ്റി യുടെ ചാന്സലര് പീഡനത്തിന്റെ ചാന്സിലര് ആയി മാറാന്...!
Thursday, 27 November 2014
Wednesday, 19 November 2014
ബാലീകാ പീഡനം, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടാന് കാട്ടുമാക്കാന്മാര്.
നാദാപുരം പാറക്കടവ് ദാറുല് ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്ത്ത കേരളം കേട്ടത് ഞെട്ടലോടെയല്ല, വേദനയോടെയാണ്. ഇത്തരം വാര്ത്തകള് കേട്ടു കേട്ട് ഞെട്ടലൊക്കെ എന്നോ വിട്ടുപോയിരിക്കുന്നു, പീഡനം നടന്ന വാര്ത്തക്ക് പിന്നാലെ സ്കൂളിലെ ബസ് ക്ലീനറെ പ്രതിയാക്കി യഥാര്ത്ത പ്രതികളെ രക്ഷിക്കാന് സ്കൂള് മാനെജ്മെന്റ് ശ്രമം നടത്തുന്നതായി ആരോപിച്ചു കൊണ്ട് നടന്ന ജനകീയ പ്രക്ഷോഭമാണ് ഈ പീഡന വാര്ത്തയെ കൂടുതല് 'കുപ്രസിദ്ധമാക്കിയത്' ,പിന്നീട് ഈ സ്ഥാപന സമുച്ചയത്തില് മത പഠനം നടത്തുന്ന രണ്ടു വിദ്യാര്ഥികളെ പോലിസ് പിടിച്ചു കൊണ്ട് പോയി, പോലിസ് പിടിച്ചവര് നിരപരാധികളാണെന്ന് അവകാശപ്പെട്ടു കൊണ്ട് സ്ഥാപനത്തിന്റെ തലവനും കാന്തപുരം ഗ്രൂപ്പ് സുന്നിയുടെ പ്രമുഖ നേതാവുമായ പേരോട് അബ്ദുറഹിമാന് സഖാഫി പത്രസമ്മേളനം നടത്തിയതോടെ സോഷ്യല് മീഡിയയില് പേരോടിനെതിരെയുള്ള പൊങ്കാല ശക്തി പ്രാപിച്ചിരിക്കുന്നു, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന കാട്ടുമാക്കാന്മാരെ പരിചയപ്പെടുന്നതിന് മുമ്പ് പാഠം ഒന്ന് 'ബാലീക പീഡനം'.
Thursday, 23 October 2014
നെഹ്രു മുതല് രാഹുല് വരെ... ഉന്നം തെറ്റിയ വെടിയുണ്ടകള് നെഹ്രു-ഗാന്ധി കുടുംബത്തെ വേട്ടയാടുന്നത് എന്തു കൊണ്ട്?
ജവഹര്ലാല് നെഹ്റുവിനെതിരെ സംഘപരിവാര് 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്റെയും പേരില് രാജ്യത്തുള്ള സര്ക്കാര് നിയന്ത്രിത സേവന പ്രവര്ത്തനങ്ങളുടെയെല്ലാം പേരുകള് മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്വ്വം മറക്കാന് ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ ബി ജെ പി നേതാക്കള് ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്ത്തിയാല് അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന് ഓരിയിടുന്നു, സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ് ഗ്രസ്സ് പാര്ട്ടിക്കുള്ളില് നിന്ന് തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്ക്കും കാരണം രാഹുല് ഗാന്ധിയാണെന്ന് ന്യൂജനറേഷന് നേതാക്കള് പോലും അടക്കം പറയുന്നു... , സ്വാതന്ത്ര്യാനന്തര ചരിത്രത്തില് ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന് കഴിയും, എന്തു കൊണ്ടാണിത്?
Tuesday, 21 October 2014
മറുനാടന് മലയാളി നന്നാകുമോ....? റൈറ്റ് തിങ്കേഴ്സിന് പോലും പ്രതീക്ഷയോ... ?
എഫ് ബി യിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പില് ashkar lessirey ഏതാനും മണിക്കൂറുകള്ക്ക് മുമ്പ് ഇട്ട സ്റ്റാറ്റസ് ഒന്നു പിടിച്ചു നിര്ത്തുന്നതാണ്. മറുനാടന് മലയാളിയുടെ ഉടമ ഷാജന് സ്കറിയയുടെ , മറുനാടനെ ഒന്നു സീരിയസ്സ് ആക്കാന് ശ്രമിക്കുന്നു....... എന്ന സ്റ്റാറ്റ്സ് അഷ്കര് തികച്ചും പോസിറ്റീവ് ആയി ചര്ച്ചക്കിടുകയാണ് ചെയ്തിരിക്കുന്നത്. ഷാജനും അഷ്കറും തമ്മിലുള്ള കെമിസ്ട്രി വായനക്കാര്ക്ക് അറിയാമായിരിക്കുമല്ലോ, മറുനാടന് മലയാളിയെ വിമര്ശിക്കാന് ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളഞ്ഞ കക്ഷികളുടെ 'നേതാവാണ്' അഷ്കര്. നിരവധി തവണ സോഷ്യല് മീഡിയയിലൂടെ മറുനാടനെ തുണി ഉരിഞ്ഞു നിര്ത്തിയ അഷ്കറിന്റെ ശല്യം സഹിക്കാന് കഴിയാതെ വന്നപ്പോള് ഈ യിടെ മറുനാടനില് പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില് ചില അധ്യായങ്ങള് തന്നെ ഷാജന് മാറ്റിവെച്ചു കളഞ്ഞു അഷ്കറിന് പണികൊടുക്കാന്, ആ അഷ്കറാണ് മറുനാടന് സീരിയസ്സ് ആവാന് പോകുന്നു എന്ന ഒരു വാക്ക് കേട്ടതോടെ ശുഭാപ്തി വിശ്വാസിയായി മാറുന്നത്...
എന്തായിരിക്കും ഇതിന്റെ ഗുട്ടന്സ്?
Tuesday, 16 September 2014
ഇരവാദത്തിന്റെ ഇരകളോടു എന്ത് പറയാനുണ്ട് ? ..... റൈറ്റ് തിങ്കെഴ്സ്...... - 3
ഇന്ത്യ കയ്യടക്കാനുള്ള വന്കിട കുത്തക കമ്പനികളുടെ ഗൂഡ പദ്ധതിയുടെ ഇരകളായി എന്നും 'പരിഗണിക്കപ്പെട്ടത് ' മുസ്ലിംകളാണ്. യഥാര്ത്ഥത്തില് മുസ്ലിംകളെക്കാള് വലിയ ഇരകള് രാജ്യത്തെ ഹിന്ദുക്കളായിരുന്നു, 'താഴ്ന്ന' ജാതി ഹിന്ദുക്കള്. ഹിന്ദുത്വത്തെ വിലക്കെടുത്ത് കോര്പറേറ്റുകള് നടത്തിയ നൂറുകണക്കിന് കലാപങ്ങളില് കൊന്നും കൊലവിളിച്ചും മുന്നില് നിന്നതും 'ഹിന്ദു' പക്ഷത്ത് നിന്ന് മരിച്ചു വീണതും, വോട്ടുകുത്തിയതും സാധാരണക്കാരായ ഹിന്ദുക്കളാണ്. കോര്പറേറ്റുകളുടെ കൊട്ടേഷന് ഏറ്റെടുത്ത സവര്ണ്ണ ഹിന്ദുത്വ വാദികളില് ഒരാളും തെരുവില് മരിച്ചു വീണിട്ടില്ല. അവരുടെ സ്വത്തുക്കള് കൊള്ളയടിക്കപ്പെട്ടിട്ടില്ല. ഇരു സമുദായങ്ങള്ക്കിടയില് പരസ്പര വിദ്വേഷം വളര്ത്താന് നിരന്തരമായി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള് വിശ്വസിച്ചു ബലിയാടാവരുതെന്ന് ഉപദേശിക്കാന് ആരുമുണ്ടായിട്ടില്ല. പകയും വിദ്വേഷവും ഹിന്ദു യുവാക്കളില് കുത്തിവെച്ചു കൊണ്ടിരിക്കുന്ന 'കാപാലികരെ തുറന്നു കാണിക്കാന് പോലും ആരും മെനക്കെട്ടിട്ടില്ല. അവര് കൊന്നലെന്ത്? ചത്താലെന്ത്?
Monday, 15 September 2014
മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില് പയറ്റിയത് വെള്ളക്കാരാണ്, അതിന് മുമ്പ് ഹിന്ദുക്കളും മുസ്ലിംകളുമായ രാജാക്കന്മാര് മാറി മാറി നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ ഭരിച്ചെങ്കിലും പ്രജകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന് അവര് തയ്യാറായിട്ടില്ല, അത് തുടങ്ങി വെച്ചത് സായിപ്പിന്റെ കുബുദ്ധിയാണ്, മതവും ജാതിയും ഭാഷയുമൊക്കെ ഇന്ത്യക്കാര്ക്ക് പരസ്പരം തല്ല് കൂടാനുള്ള മുന്തിയ ഉപാദികളാണ് എന്നു കണ്ടെത്തിയ ബ്രിട്ടീഷുകാര് സകല സ്വത്വ ചിന്നങ്ങളെയും പ്രകോപിപ്പിച്ച് രണ്ടു നൂറ്റാണ്ടിലേറെയാണ് ഇന്ത്യ ഭരിച്ചത്. ബ്രിട്ടീഷുകാര് പോയതോടെ വിഭജന രാഷ്ട്രീയം പയറ്റാന് ഇറങ്ങിയത് ബ്രിട്ടുഷുകാരുടെ തന്നെ തണലില് വളര്ന്ന ആര് എസ് എസ് ആണ്. "ബ്രിട്ടീഷുകാര്ക്കെതിരെ പോരാടാനുള്ളതല്ല ഹിന്ദുവിന്റെ ഊര്ജ്ജം, ബ്രിട്ടീഷുകാര് നമ്മുടെ സുഹൃത്തുക്കളാണ്, രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്ത്ഥ ശത്രുക്കള് എന്ന് പരസ്യമായി പ്രഖ്യാപിച്ചും , ഇന്ത്യയെ വിഭജിക്കാന് അണിയറ പ്രവര്ത്തനങ്ങള് നടത്തിയും എന്തിനേറെ രാഷ്ട്രപിതാവിനെ കൊന്നു കൊലവിളിച്ചിട്ടുപോലും രാജ്യത്തിന്റെ ആത്മാവിനെ തൊടാന് കഴിയാതെ തീണ്ടാപ്പാടകലെ നില്ക്കേണ്ടി വന്നു ആര് എസ് എസിന്.!! നിരന്തരമായി വര്ഗീയ കലാപങ്ങള് ഇളക്കിവിട്ടിട്ടും വിദ്വേഷ പ്രചാരണങ്ങള് നടത്തിയിട്ടും ഇന്ത്യന് ശരീരങ്ങളെയല്ലാതെ മനസ്സുകളെ കീറിമുറിക്കാന് ആര് എസ് എസ്സിന് സാധിച്ചില്ല. അത് സാധിച്ചെടുത്തത് വേറൊരു കൂട്ടരാണ്, കറുത്ത സായിപ്പന്മാര്!
റൈറ്റ് തിങ്കേര്സ്; സോഷ്യല് മീഡിയയുടെ നേര്ചിത്രവും നുറുങ്ങുവെട്ടവും
Thursday, 21 August 2014
ആദിവാസികളുടെ നില്പ്പ് സമരം മലയാളിയോട് പറയുന്നത്....
തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറയാറുണ്ട്, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇത് നൂറു ശതമാനം ശരിയാണെന്ന് പറയേണ്ടി വരും. വയനാട്ടില് നിന്നെത്തിയ കുറെ ആദിവാസികള് സെക്രട്ടറിയേറ്റ് പടിക്കല് നില്പ്പ് സമരം തുടങ്ങിയത് ജൂലൈ 9 നാണ്. ഒന്നര മാസം പിന്നിട്ടപ്പോഴും അവര് നില്പ്പ് തുടരുകയാണ്. രാഷ്ട്രീയ അഭയ കേന്ദ്രങ്ങളില് കഴിയുന്ന തെമ്മാടികള് തിരിഞ്ഞു നോക്കുന്നില്ല, ആദിവാസികള് ഇനി എന്തു ചെയ്യണം? എത്ര കാലം ഇങ്ങനെ നില്ക്കണം? ആദിവാസികളെ പ്രകോപിതരാക്കി വീണ്ടും തോക്കെടുക്കാനും അക്രമം നടത്താനും പ്രേരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമപ്പരിഷകളെയും ആദിവാസികള്ക്ക് പിന്തുണ കൊടുക്കേണ്ടത് ചില മനുഷ്യാവകാശ പ്രവര്ത്തകരുടെ മാത്രം കടമയായി എഴുതിത്തള്ളിയ പൊതു സമൂഹത്തെയും തിരണ്ടി വാലുകൊണ്ടടിക്കേണ്ട സമയം അതിക്രമിച്ചില്ലേ....?
Tuesday, 19 August 2014
ബഷീറ് നല്ലവനാ... പക്ഷേ ആ സതീശന്.....?!
Wednesday, 13 August 2014
മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മത സൌഹാര്ദ്ദ ചരിതം
വല്ലാത്തൊരു സ്ഥിതിയിലാണ് മലയാളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്ത്തകരും തൊട്ടതിനും പിടിച്ചതിനുമൊക്കെ സമൂഹത്തിലെ 'മാന്യന്മാര്' മാധ്യമങ്ങളെ പഴിചാരുകയാണ്, നാട്ടില് വര്ഗ്ഗീയത വളര്ത്തുന്നു, ജനങ്ങളെ തമ്മില് അടിപ്പിക്കുന്നു, അനാവശ്യ വിവാദങ്ങള് ഉണ്ടാക്കുന്നു... എന്തൊക്കെ ആരോപണങ്ങളാണ്!! മാധ്യമ പ്രവര്ത്തകന്റെ ഐഡന്റിറ്റി കഴുത്തില് തൂക്കി ഒറ്റക്ക് നടക്കാന് പോലും പേടിയായി തുടങ്ങിയിരിക്കുന്നു, ഏത് നിമിഷവും സഹികെട്ട ജനം കൈവെക്കുമെന്ന അവസ്ഥയാണ്! സോഷ്യല് മീഡിയയിലെ ആക്റ്റിവിസ്റ്റുകള്ക്കാണെങ്കില് രാവിലെ എഴുന്നേറ്റാല് പല്ല് തേക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ രണ്ടു തെറിവിളിച്ചില്ലെങ്കില് അന്ന് ശോദന കിട്ടില്ല എന്നായിരിക്കുന്നു, പത്രക്കാര്ക്കോ ചാനലുകാര്ക്കോ വല്ല അബദ്ധവും പറ്റിയാല് വിളിച്ചു കൂവാന് ആക്രാന്തം കാണിക്കുന്ന ഇവന്മാരൊന്നും നല്ലത് കണ്ടാല് മിണ്ടില്ല, അടുത്തയിടെ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഒന്നിച്ചു ചേര്ന്ന് നടത്തിയ ഒരു മത സൌഹാര്ദ്ദ യജ്ഞ്ജത്തെ അവഗണിച്ചു കളഞ്ഞ 'മാന്യന്മാരോടുള്ള' പകയാണ് ഈ പോസ്റ്റ് Friday, 1 August 2014
വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്....
തൃത്താല എം എല് എ യും കോണ് ഗ്രസ്സിന്റെ യുവനേതാക്കളില് പ്രമുഖനുമായ വി ടി ബലറാം സോഷ്യല് മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല് എ മാരുള്ള കേരളത്തില് എല്ലാ മലയാളികള്ക്കും പേരുപറഞ്ഞാല് അറിയാവുന്ന വിരലില് എണ്ണാവുന്ന എം എല് എ മാരില് ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില് ഇരിക്കുന്ന തെക്കന് കേരളത്തില് ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല് മലബാറുകാര്ക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാല് തെക്കുള്ളവര്ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്ട്ടികളുടെ താക്കോല് സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തില്' പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല് ചര്ച്ചയില് സ്വന്തം പാര്ട്ടിക്കാര് അമ്മയെ തല്ലിയാല് അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല് ചര്ച്ചയില് സ്വന്തം പാര്ട്ടിക്കാര് അമ്മയെ തല്ലിയാല് അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)
Sunday, 20 April 2014
പ്രവാചക സ്നേഹവും രണ്ടുതരം മുസ്ലിംകളും........
ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്സ് ഗ്രൂപ്പില് ഇടക്കിടെ കാണാറുള്ള പ്രവാചകന് മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന് പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്ച്ചകളിലും മുസ്ലിംകള്ക്കിടയില് രണ്ടു ഗ്രൂപ്പുകള് പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില് മാത്രമല്ല മുസ്ലിം ബഹുജനങ്ങള്ക്കിടയില് ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള് എന്നു തന്നെ പറയാന് കാരണം ഒരാള് മുസ്ലിം ആയിരിക്കാന് പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്. രണ്ടുതരത്തില് വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള് എന്നു പറയാന് പറ്റില്ലല്ലോ.
Subscribe to:
Posts (Atom)









