Sunday 9 September 2018

നോട്ടു നിരോധനം, ആഘോഷങ്ങൾ അരങ്ങൊഴിയുമ്പോൾ....

 നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അവസാന ആഘോഷവും കഴിഞ്ഞതിന്റെ ആലസ്യത്തിലാണ് നമ്മളൊക്കെ
"പിൻവലിച്ച നോട്ടുകളിൽ ഇനി പതിനായിരം കോടിയേ  തിരിച്ചു വരാനുള്ളൂ, ബാക്കി യൊക്കെ തിരിച്ചു വന്നു കഴിഞ്ഞു, ദേ,  ഇപ്പൊ എണ്ണിത്തീർന്നതെയുള്ളൂ" വെന്ന റിസർവ്വ് ബാങ്കിലെ  തവളക്കല്യാണക്കാരന്റെ പ്രസ്താവന വന്നപ്പോഴായിരുന്നല്ലോ നമ്മുടെ ആഘോഷം മൂർദ്ധന്യതയിൽ എത്തിയത്!



'നമ്മൾ അന്നേ പറഞ്ഞതല്ലേ, ഇത് തുഗ്ലക്ക് പരിഷ്കാരമാണെന്ന്, ഇപ്പോൾ എന്തായി? എന്തൊക്കെ തള്ളായിരുന്നു, 50 രൂപക്ക് പെട്രോൾ, 50 രൂപക്ക് ഡോളർ, നാട് മുഴുക്കെ കക്കൂസ്, തീവ്രവാദികൾക്ക് തൊഴിൽ ഇല്ലായ്മ പെൻഷൻ! എന്നിട്ടെന്തായി?, 2019 ലെ തെരെഞ്ഞെടുപ്പിൽ കാണിച്ചു തരാം ട്ടോ..." വിവരമുള്ള മനുഷ്യരുടെ (നമ്മളൊക്കെ തന്നെ) പ്രതിഷേധത്തിൻറെ രത്നച്ചുരുക്കമാണിത്.

ചാണകങ്ങൾ പക്ഷെ, ന്യായീകരണത്തിന് ഒരു കുറവും വരുത്തിയിട്ടില്ല, കേന്ദ്ര മന്ത്രിമാർ മുതൽ കെ സുരേന്ദ്രൻ വരെ കയ്യും മെയ്യും മറന്നു ന്യായീകരിച്ചു മരിക്കുകയാണ്, സോഷ്യൽ മീഡിയയിലെ ചാണകപ്പുഴുക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ...

ഇതെല്ലാം കണ്ടു ചിരിച്ചു മറിയുന്ന ഒരു കൂട്ടരുണ്ട്.

അതാരാണെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം നമ്മുടെ ചർച്ചകളെ വഴിതിരിച്ചുവിടാൻ കഴിയുന്നു എന്നതാണ് അവരുടെ വിജയരഹസ്യം. 

നോട്ടു നിരോധനം എന്ന്  കേട്ടപ്പോൾ ഇത് തരക്കേടില്ലല്ലോ എന്നാണ് പലരും ആദ്യം ചിന്തിച്ചത്, ഇന്ത്യ നന്നാവുമെങ്കിൽ കുറച്ചൊക്കെ ത്യാഗം സഹിക്കാം എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിച്ചു, ആ വിചാരം  ശരിയല്ല, ഈ നടപടി ഇന്ത്യയെ തകർക്കും എന്ന് വിവരമുള്ളവർ അക്കമിട്ട് തെളിവ് നിരത്തി പറഞ്ഞപ്പോൾ, നോട്ടു നിരോധനം വെറും ആഴ്ചകൾ കൊണ്ട് ഓരോ ഇന്ത്യക്കാരന്റെയും പള്ളക്കടിച്ചപ്പോൾ നമുക്ക് ചർച്ച ചെയ്യാൻ അവർ വേറെ വിഷയം തന്നു, 2000 രൂപ നോട്ടിലെ സാങ്കേതീക സംവിധാനങ്ങൾ! വൈഫൈ, സാറ്റലൈറ്, നാനോ ചിപ്പ്....
കള്ളപ്പണം മണ്ണിൽ കുഴിച്ചിട്ടാൽ പോലും കണ്ടു പിടിക്കാൻ കഴിയുമെന്ന് അവർ വീമ്പിളക്കി, നമ്മുടെയൊക്കെ സമയവും അദ്വാനവും 2000 രൂപക്ക് പിറകെ പോയി, നമ്മൾ ട്രോളി കൊണ്ടേയിരുന്നു, റിസർവ് ബേങ്കിലെ തവളകല്യാണക്കാർ പതിവ് പോലെ മൗനം പാലിച്ചു, 2000 രൂപയുടെ മഹത്വത്തെക്കുറിച്ച് നാട്ടിലെ മനുഷ്യർ നാട്ടുകാർ ചേരിതിരിഞ്ഞു ചർച്ചകൾ കൊഴുപ്പിച്ചപ്പോഴും അതിൻ്റെ നിർമ്മാതാക്കൾ കൈക്കൊണ്ട മൗനം ചോദ്യം ചെയ്യപ്പെട്ടില്ല. അവർ എണ്ണിത്തീർക്കുന്ന തിരക്കിലാണെന്ന് നാം ഉറച്ചു വിശ്വസിച്ചു!

പെട്രോൾ വിലയും നോട്ടു ദുരന്തവും ചർച്ചയാവുന്ന ഘട്ടങ്ങളിലൊക്കെ
നമുക്ക് ട്രോളാൻ വേണ്ടി വടക്കേ ഇന്ത്യയിൽ നിന്ന് നിരന്തരമായി മണ്ടത്തരങ്ങൾ വന്നു കൊണ്ടേയിരുന്നു, മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പ്രൊഫസർമാരും വരെ ചിന്തിക്കുന്ന, പ്രതികരിക്കുന്ന മനുഷ്യരുടെ സമയവും ശ്രദ്ധയും അപഹരിക്കാൻ കൊട്ടേഷനെടുത്തു,  ചിലപ്പോൾ മനുഷ്യനെ തല്ലിക്കൊന്നു, ചിലപ്പോൾ പശുവിനെ തല്ലിക്കൊന്നു.

നോട്ടിലെ മറിമായത്തിന് പിന്നിൽ പോകാൻ ആർക്കും സമയം കൊടുത്തില്ല, ഒരു നഴ്‌സറിക്കുട്ടിപോലും പറയാൻ മടിക്കുന്ന മണ്ടത്തരങ്ങൾ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും മത്സരിച്ചു പറയുമ്പോൾ നമ്മൾ ട്രോളിത്തളർന്നു, ചിരിച്ചു തിമർത്തു ഇത്രയൊക്കെ ആയിട്ടും ഇവന്മാരുടെ പിറകിൽ ആളുണ്ടല്ലോ എന്ന് ആശ്ചര്യപ്പെട്ടു! ഇവന്മാർ തള്ളിവിടുന്നത് പെയ്ഡ് മണ്ടത്തരങ്ങൾ ആണെന്ന സത്യം മാത്രം നമ്മളാരും കണ്ടില്ല, നമ്മുടെ ചിന്തയെ ചർച്ചകളെ വഴിതെറ്റിക്കുക മാത്രമാണ് മണ്ടത്തരങ്ങളുടെ ആത്യന്തീക ലക്ഷ്യമെന്നും കാണാൻ കഴിഞ്ഞില്ല

ഇപ്പോഴിതാ നോട്ടു നിരോധനത്തിലെ കാണാപ്പുറങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ പായുന്നേയില്ല, വെറും പതിനായിരം കൊടിയേ തിരിച്ചു വരാനുള്ളൂ 99.3% ശതമാനം തിരിച്ചെത്തി എന്ന് അവർ പറയുമ്പോൾ നമ്മൾ കളിയാക്കിച്ചിരിക്കുന്നു, നമ്മളിത് പണ്ടേ പറഞ്ഞതല്ലേ..?

15.41 ലക്ഷം കോടിയുടെ നോട്ടുകളിൽ 15.31 കോടിയും തിരിച്ചു വന്നു, തിരിച്ചു തന്നവർക്കൊക്കെ പുതിയ നോട്ടുകൾ കൊടുത്തു, പഴയ നോട്ടുകളൊക്കെ നശിപ്പിക്കുകയും ചെയ്തു എല്ലാം ശുഭം!

ബാക്കിയുള്ള പതിനായിരം കോടിയുടെ കണക്കു നമുക്കൊന്ന് ചെറുതായി പരിശോധിക്കാം. പതിനായിരം കോടിയുടെ പകുതി ആയിരത്തിൻ്റെ നോട്ടും പകുതി അഞ്ഞൂറിന്റെ നോട്ടും എന്ന് കണക്കാക്കാം.
5 കോടി ആയിരത്തിന്റെ നോട്ടുകളും പത്തുകോടി 500 ൻറെ നോട്ടുകളും
ഇന്ത്യയുടെ ജനസംഖ്യ 130 കോടിയാണ്,

കണക്കിലേക്ക് കടക്കുന്നത്തിന് മുമ്പ് എൻ്റെ പേഴ്‌സ് കാണിക്കാം, അതിൽ ഒരു അഞ്ഞൂറ് രൂപാ നോട്ടും ഒരു ആയിരം രൂപ നോട്ടുമുണ്ട്, വെറുതെ ഒരു ചരിത്ര 'സ്മാരകം' എന്ന നിലക്ക് സൂക്ഷിച്ചു വെച്ചതാണ്. എനിക്കറിയാവുന്ന മിക്കവാറും ആളുകൾ ഒരു അഞ്ഞൂറിന്റെ നോട്ട് എങ്കിലും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, നിങ്ങൾ സൂക്ഷിച്ചിട്ടില്ലേ..?

രണ്ടു വർഷം മുമ്പ് ഏഴ് ആയിരം രൂപാ നോട്ടുകൾ   വാഷിങ് മെഷീനിലിട്ട് അലക്കി വെളുപ്പിച്ച് ഉണക്കി പൊടിച്ചെടുത്ത സ്നേഹനിധിയായ ഒരു സഹധർമ്മിണി എനിക്കുണ്ട്! ഇന്ത്യയിലെ ഇന്ത്യയിലെ നൂറുകോടി മനുഷ്യരിൽ ഒരു അഞ്ചു ശതമാനത്തിന് എങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവും എന്നുറപ്പാണ്, ആയിരത്തിൻ്റെ മൂന്നു നോട്ടുകൾ പിതാ ശ്രീ മീശ വെട്ടുന്ന കത്രികകൊണ്ട് മനോഹരമായി വെട്ടിയെടുത്ത എൻ്റെ അനിയന്റെ മൂന്നു വയസ്സുകാരിയായ മകളെപ്പോലെ കോടിക്കണക്കിന്  സുന്ദര കുസുമങ്ങൾ വസിക്കുന്ന നാടാണ് നമ്മുടേത്. സ്വന്തം അനുഭവങ്ങളിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കൂ..

ഇനി പ്രവാസികൾ പെഴ്‌സൊന്നു തുറന്നു നോക്കുക, നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ ടാക്സി കാശ് കൊടുക്കാൻ വേണ്ടി ഒരു രണ്ടായിരം രൂപയെങ്കിലും ബാക്കി വെക്കാത്ത ആരുണ്ട്? ഇത് ഇത് മാറ്റിയെടുക്കാൻ പോയവർ വിരളമാവും, കാരണം മാറ്റിയാൽ കിട്ടുക 30 ഡോളർ അല്ലെങ്കിൽ 100 റിയാലോ ദിർഹമോ ആണ്, അതിനുള്ള മെനക്കേടും ചിലവും അതിലേറെ വരും, ഇന്ത്യയിലെ പ്രവാസികളുടെ എണ്ണം മൂന്നര കോടിയാണ്. ഇതിൽ രണ്ടു കോടി പേർ രണ്ടായിരം രൂപ വീതം കയ്യിൽ വെക്കുന്നു വെങ്കിൽ രൂപ എത്രയായി? 4000 കോടി!  കീറിയതും അലക്കിയതും നഷ്ടപ്പെട്ടതും, എല്ലാം കൂടി കൂട്ടിയാൽ ഇനിയും തിരിച്ചു വന്നില്ല എന്ന് മാമൻ പറയുന്ന പതിനായിരം കോടിയുടെ നാലിരട്ടിയെങ്കിലും വരും, പതിനഞ്ചര ലക്ഷം കോടി യുടെ കീറിപ്പോകുന്ന കടലാസ് കൈകാര്യം ചെയ്യുമ്പോൾ രണ്ടു ശതമാനമെങ്കിലും (മുപ്പതിനായിരം കോടി )നഷ്ടപ്പെടുക വെറും സ്വാഭാവികം മാത്രമാണ്.

ഇന്ത്യയിൽ കള്ളപ്പണം ഉണ്ടായിട്ടേ ഇല്ല എല്ലാം വെള്ളപ്പണമായിരുന്നു എന്ന വിശ്വാസത്തെയും ചേർത്ത് വായിച്ചു നോക്കൂ, കോടികൾ ഹവാലയായി നാട്ടിലേക്ക് അയക്കുന്ന, സെന്റിന് ഒരു ലക്ഷം വരുന്ന ഭൂമിക്ക് ആറായിരം ആധാരത്തിൽ കാണിക്കുന്ന സാധാരണക്കാരും, കോടികൾ കൊണ്ടമ്മാനമാടുന്ന ഘടാഘടിയന്മാരും, ടാക്സ് വെട്ടിപ്പുകാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും അടങ്ങുന്ന നമ്മുടെ രാജ്യത്ത് കള്ളപ്പണം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല എന്ന്!
ഇനിയിപ്പോ വേറെ ഹരിക്കലും ഗുണിക്കലും വേണോ..?

പക്ഷെ നമ്മുടെ ചർച്ച ഇപ്പോഴും ഞങ്ങൾ പണ്ടേ പറഞ്ഞില്ലേ..എന്നിടത്താണ്!

അതായത് ഉത്തമാ...
കെ സുരേന്ദ്രൻ മാത്രമല്ല, നോട്ടു നിരോധനം രാജ്യത്തെ തകർക്കും എന്ന് പറഞ്ഞ സാമ്പത്തീക വിദഗ്ദർ പോലും അടിവരയിട്ടു പറഞ്ഞത് മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു  വരില്ല എന്നാണ്! 99.3% തിരിച്ചു വന്നു എന്ന കണക്ക് രണ്ടു വർഷം  കഴിഞ്ഞു എഴുന്നെള്ളിക്കുന്നവർ 'തിരിച്ചു വന്ന' പഴയ നോട്ടിന് പകരം പുതിയത് അടിച്ചു മാറ്റി വീട്ടിൽ കൊണ്ട് പോയിട്ടുണ്ട്. ഇവിടെ നടന്നത് മൂന്നു ലക്ഷം കോടിയുടെ അഴിമതിയാണ്, ഇന്ത്യയെ തകർത്തിട്ടാണെങ്കിലും കാശ് വാരാൻ  നടക്കുന്നവരുടെ ലോകം കണ്ട എക്കാലത്തെയും വലിയ അഴിമതി, മൻമോഹൻ സിംഗ് പറഞ്ഞ പ്ലാൻഡ് ലൂട്ട്  അതിലേക്ക് ചർച്ച പോകാതിരിക്കാൻ നമുക്ക് മുമ്പിൽ അവർ ഇട്ടു തന്ന എല്ലിൻ കഷ്ണമാണ് തിരിച്ചു വരാത്ത 'പയിനായിരം' കോടി.

ആരാണ് ഇതൊക്കെ ചെയ്യുന്നത്...? ക്ലൂ തരാം.

നമ്മുടെ അങ്ങാടികളിലൂടെ ഒഴുകുന്ന ഓടയിലേക്ക് ഒരു പൈപ്പ് ഇട്ട് അതിൻ്റെ മറ്റേ തല ഗ്യാസ് അടുപ്പിൽ പിടിപ്പിച്ചാൽ തീകത്തിക്കാം എന്ന് നിങ്ങളുടെ നാട്ടിൽ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അവനെ എന്ത് വിളിക്കും? കോമൺസെൻസില്ലാത്ത  പൊട്ടൻ എന്നല്ലേ, ആ പറയുന്നവൻ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവനാണെങ്കിൽ നിങ്ങൾ അയാളെ മരപ്പൊട്ടൻ എന്ന് വിളിക്കും.
അങ്ങനെ ഒരു പൊട്ടനെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ എത്തിക്കാൻ കാശ് വാരി എറിഞ്ഞത് അവരാണ്. എഴുതി പഠിച്ച പ്രസംഗങ്ങൾ മനോഹരമായി സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിയുന്ന, തിരക്കഥകൾക്കനുസരിച്ച് അഭിനയിക്കാനറിയുന്ന ഒരാളെ തെരെഞ്ഞെടുത്തിടത്ത് അവർക്ക് അണുമണി തെറ്റിയില്ല.
അവർക്കാവശ്യമുള്ള കടലാസുകളിൽ ഒപ്പിട്ട് വാങ്ങാനുള്ള സൗകര്യത്തിന് വേണ്ടി ഇംഗ്ലീഷ് നോക്കി വായിക്കാൻ പോലും അറിയാത്ത ഒരു പൊട്ടനെ കോട്ടിട്ട് കുളിപ്പിച്ചു പെർഫ്യൂം പൂശി അവതരിപ്പിച്ചത് അവരാണ്.

ഒരു അധ്യാപകൻ പോലും ഞാൻ പഠിപ്പിച്ച കുട്ടി, എന്ന് അഭിമാനിക്കാൻ ഇല്ലാതെ പോയ ഒരു നാഷണൽ വെയിസ്റ്റിന് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് അച്ചടിച്ച് കഴുത്തിൽ തൂക്കിയിട്ട് കൊടുത്തത് അവരാണ്.
പശുവിനെ കൊന്നും മനുഷ്യനെ കൊന്നും നാട് നീളെ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ച്, ഉണ്ണുന്ന ചോറിനേക്കാൾ മതത്തോടും  ജാതിയോടും കൂറുള്ള മരപ്പൊട്ടന്മാരായ ഇന്ത്യക്കാർക്ക് അർഹിക്കുന്ന വിധം പൊട്ടനെ അവരോധിച്ചവർ അവരാണ്...

മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകളുമില്ലാത്ത  സ്വർഗ്ഗരാജ്യത്തെക്കുറിച്ച്  ഹിന്ദുക്കളുടെ മനസ്സിൽ സ്വപനങ്ങൾ ഇട്ടുകൊടുത്തത് അവരാണ്, ആ സ്വർഗ്ഗം നേടിയെടുക്കാൻ അയൽക്കാരന്റെ പള്ളക്ക് കത്തിക്കയറ്റണമെന്ന് പഠിപ്പിച്ചത് അവരാണ്.

ഡൽഹിയിലെ മാധ്യമ പുലികളുടെ അണ്ണാക്കിലേക്ക് കോടികൾ തിരുകി കൊടുത്ത് വർഗ്ഗീയത ഛർദിക്കുന്ന പശുക്കളാക്കി മാറ്റിയത് അവരാണ്...
ഇടതു പക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ പ്പോലും വിലക്കെടുത്ത്, തമ്മിൽ തല്ലിക്കുന്ന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിപ്പിക്കുന്നത് അവരാണ്,
ഫാസിസം ഇനിയും വന്നിട്ടില്ല, ഇപ്പോൾ വന്നത് ഫാസിസമല്ല എന്ന് കമ്മ്യുണിസ്റ് കാരനെകൊണ്ട് പറയിപ്പിക്കുന്നത് അവരാണ്

പെട്രോളും, ഗ്യാസും നോട്ടും ഉപയോഗിച്ച് ഇന്ത്യക്കാരനെ ഊറ്റിയെടുത്ത കോടാന കോടികൾ കയ്യിലുള്ള അവർ കക്കൂസിന്റെയും മോഡിയുടെയും പരസ്യങ്ങൾ മാറിമാറികൊടുത്തുകൊണ്ട് ഇന്ത്യക്കാരന്റെ സെന്റിമെൻസിൽ കയറിപ്പിടിക്കുമ്പോൾ ഉള്ളിലെ സംഘിത്വത്തിന്റെ തോതനുസരിച്ച് മോഡിയെ ന്യായീകരിക്കുന്ന, മറ്റവന്മാർക്ക് പണികിട്ടുമെങ്കിൽ കുറച്ചു കൂടിയൊക്കെ സഹിക്കാം എന്ന് തീരുമാനിക്കുന്ന ജനതയെ അവർ വളർത്തിയെടുക്കുന്നുണ്ട്,
'അവരുടെ' വിളവെടുപ്പ് കാലമാണിത്, 2019 കൈവിട്ടുപോകുമോ എന്ന സന്ദേഹം ഉള്ളത് കൊണ്ട് ഇപ്പോൾ നടക്കുന്നത് കടുംവെട്ടാണ്. 

അവരാരാണെന്നു  നമ്മൾ തിരിച്ചറിയുന്നഒരു ദിവസം വരണം,
അന്നേ ഇന്ത്യക്ക് തിരിച്ചു വരവുള്ളൂ..!
അത് വരെ നമുക്ക് വെറും വായ്ത്താരികളിൽ അഭിരമിക്കാം
ട്രോളുകൾ ലൈക്ക് ചെയ്യന്നതാണ് രാജ്യത്തോടുള്ള എൻ്റെ ബാധ്യത എന്ന 'ഉത്തമബോധ്യത്തോടെ' നമുക്ക് സ്വർണ്ണനൂൽ കോട്ടിനോട്   നിഴൽ യുദ്ധം നടത്താം.
നാട് ഭരിക്കുകയും മുടിക്കുകയും ചെയ്യുന്ന കോർപറേറ്റ് കോടീശ്വരന്മാരും അവരുടെ കൂട്ടിക്കൊടുപ്പ്കാരായ  രാഷ്ട്രീയ നപുംസകങ്ങളും തുറന്നു കാണിക്കപ്പെടുന്ന ദിവസം വന്നു ചേരുക തന്നെ ചെയ്യും...

മേരാ ഭാരത് മഹാൻ!




Related Post 
മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം..

1 comment:

  1. വെൽകം ബാക്ക് ബ്ലോഗൻ.

    ReplyDelete