Monday, 15 September 2014

മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പയറ്റിയത് വെള്ളക്കാരാണ്, അതിന് മുമ്പ് ഹിന്ദുക്കളും മുസ്ലിംകളുമായ രാജാക്കന്മാര്‍ മാറി മാറി നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ ഭരിച്ചെങ്കിലും പ്രജകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല, അത് തുടങ്ങി വെച്ചത് സായിപ്പിന്‍റെ കുബുദ്ധിയാണ്, മതവും ജാതിയും ഭാഷയുമൊക്കെ ഇന്ത്യക്കാര്‍ക്ക് പരസ്പരം തല്ല് കൂടാനുള്ള മുന്തിയ ഉപാദികളാണ് എന്നു കണ്ടെത്തിയ ബ്രിട്ടീഷുകാര്‍ സകല സ്വത്വ ചിന്നങ്ങളെയും പ്രകോപിപ്പിച്ച് രണ്ടു നൂറ്റാണ്ടിലേറെയാണ് ഇന്ത്യ ഭരിച്ചത്. ബ്രിട്ടീഷുകാര്‍ പോയതോടെ വിഭജന രാഷ്ട്രീയം പയറ്റാന്‍ ഇറങ്ങിയത് ബ്രിട്ടുഷുകാരുടെ തന്നെ തണലില്‍ വളര്‍ന്ന ആര്‍ എസ് എസ് ആണ്. "ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ളതല്ല ഹിന്ദുവിന്‍റെ ഊര്‍ജ്ജം, ബ്രിട്ടീഷുകാര്‍ നമ്മുടെ സുഹൃത്തുക്കളാണ്, രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചും , ഇന്ത്യയെ വിഭജിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എന്തിനേറെ രാഷ്ട്രപിതാവിനെ കൊന്നു കൊലവിളിച്ചിട്ടുപോലും രാജ്യത്തിന്‍റെ ആത്മാവിനെ തൊടാന്‍ കഴിയാതെ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്നു ആര്‍ എസ് എസിന്.!!  നിരന്തരമായി വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിട്ടിട്ടും  വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ശരീരങ്ങളെയല്ലാതെ മനസ്സുകളെ കീറിമുറിക്കാന്‍ ആര്‍ എസ് എസ്സിന് സാധിച്ചില്ല. അത് സാധിച്ചെടുത്തത് വേറൊരു കൂട്ടരാണ്, കറുത്ത സായിപ്പന്മാര്‍!രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആഗോള മൂലധന ശക്തികളുമായി കൈകോര്‍ത്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ നടത്തിയ ഡിവൈഡ് ആന്‍ റൂള്‍ തന്ത്രം വിജയിച്ചപ്പോള്‍ അതിന്‍റെ ആദ്യ ഇരകളായത് രാജ്യത്തെ ഹിന്ദുക്കളാണ്, അതേ ഹിന്ദുക്കള്‍ തന്നെയാണ്.
ജനകീയ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ള ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവ് രാജീവ് ഗാന്ധിയെ തീര്‍ത്തൂം സംശയകരമായ സാഹചര്യത്തില്‍ കാലപുരിക്കയച്ചു കൊണ്ടാണ് സായിപ്പന്മാര്‍ കളി തുടങ്ങിയത്. പേരുകേട്ടാല്‍ ഇന്നും ഏതൊരിന്ത്യക്കാരനും ഒന്ന് കാര്‍ക്കിച്ചു പോകുന്ന നരസിംഹറാവുവിനെ മുന്നില്‍ വെച്ചാണ് കളി തുടങ്ങിയത്. കൂടെയുള്ളത് ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള അമേരിക്കന്‍ പൌരന്‍ സാക്ഷാല്‍ മന്‍മോഹന്‍ സിംഗ്. (ഇത് വെറും ആരോപണമല്ല, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ്ജിന്‍റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നത്, ഒരു അമേരിക്കക്കാരന്‍ ഇന്ത്യയുടെ ധനകാര്യ മന്ത്രിയാകുന്നു എന്ന വാര്‍ത്തയാണ് ആദ്യം ന്യൂസ് ഡെസ്കില്‍ എത്തിയത്, അത് മന്‍മോഹന്‍ സിംഗാണെന്ന സ്ഥിരീകരണം പിന്നീട് വന്നതും യു എസില്‍ നിന്ന് തന്നെ!)
ആഗോള സായിപ്പന്മാരുടെ പിന്തുണയോടെ ഇന്ത്യന്‍ സായിപ്പുമാര്‍ രാജ്യം പിടിച്ചെടുക്കാന്‍ തുടങ്ങുന്നത് 1991 മുതലാണ്. ഇന്ത്യയുടെ സ്ഥാവരവും ജംഗമവും എഴുതിവാങ്ങാന്‍ അവര്‍ക്ക് ഒരു മറ വേണമായിരുന്നു. ആ  മറ സൃഷ്ടിക്കാന്‍ അവര്‍ വാടകക്കെടുത്ത ഗുണ്ടാപടയാണ് ആര്‍ എസ് എസ്സ്. രഥയാത്രയും പള്ളി പൊളിക്കലും  നടത്തി  ആര്‍ എസ് എസ്സ് പുകമറ സൃഷ്ടിച്ചപ്പോള്‍ പിന്നാം പുറത്ത്, രാജ്യത്തിന്‍റെ സമ്പത്ത്  ആഗോള ചൂഷകര്‍ക്ക്
തീറെഴുതി കൊടുക്കുന്ന കലാപരിപാടി അരങ്ങേറുകയായിരുന്നു, ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം അന്താരാഷ്ട്ര വ്യാപാരകരാറുകള്‍ ഒപ്പിട്ടത് ബാബരി മസ്ജിദ് പൊളിച്ച് കളഞ്ഞ 1992 ഡിസംബറിലും 1993 ജനുവരിയിലുമായിരുന്നു!

പത്രമാധ്യമങ്ങളെയും ആര്‍ എസ് എസ്സിനെയും വിലക്കെടുത്തുകൊണ്ട് സായിപ്പുമാര്‍ നടത്തിയ തേര്‍വ്വാഴ്ചയില്‍ വിഷം കുത്തിവെച്ച് ഇരകളാക്കപ്പെട്ട ആദ്യത്തെ കൂട്ടര്‍ ഹിന്ദുക്കളാണ്,
അന്ന് വരെ സഹോദര്യത്തില്‍ കഴിഞ്ഞിരുന്ന സഹോദരന്മാരുടെ നെഞ്ചിലേക്ക് കത്തികയറ്റാന്‍ തയ്യാറാകത്തക്ക വിധം വര്‍ഗ്ഗീയ വിഷം കുത്തിവെക്കപ്പെട്ട, കൂടെപ്പിറപ്പുകളെപ്പോലെ കഴിഞ്ഞവരുടെ കൂരക്ക് തീവെച്ചുകളഞ്ഞ ഹിന്ദുവിനേക്കാള്‍ നിര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്.
ജീവനും സ്വത്തും അഭിമാനവും നഷ്ടപ്പെട്ട് ഇരകളായി മാറിയ രണ്ടാമത്തെ കൂട്ടരാണ് മുസ്ലിംകള്‍. ഈ വിഭജന കച്ചവടത്തിലെ ലാഭം മനസിലാക്കിയ കറുത്ത സായിപ്പുമാര്‍ പിന്നീടൊരിക്കലും കത്തി താഴെവെക്കാന്‍ ആര്‍ എസ് എസ് എന്ന ഗുണ്ടാപടയെ അനുവദിച്ചിട്ടില്ല, അവരുടെ കൈകളില്‍ പുരണ്ട  രക്തത്തിന്‍റെ വിലയാണ് 1991 ല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യയെ തന്നെ വിലക്കെടുക്കാന്‍ പാകത്തില്‍ വളര്‍ന്ന് കഴിഞ്ഞ കറുത്ത സായിപ്പിന്‍റെ റിലയന്‍സ് സാമ്രാജ്യം!, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍ സായിപ്പിന്‍റെ വൈസ്രോയി മാരല്ലാത്തവര്‍ ഭരണത്തില്‍ വന്നിട്ടില്ല, വന്നവരെ ഇരിക്കാന്‍ അനുവദിച്ചിട്ടില്ല, ഐ കെ ഗുജ്റാളിനെപ്പോലെ, ചന്ദ്രശേഖറിനെപ്പോലെ ദേവഗൌഡയെപ്പോലെ....ഒരു ദിവസം പോലും സമാധാനം കിട്ടാതെ ഭരിച്ചു എന്തിനെന്നറിയാതെ ഭരണം വിട്ടു പോകേണ്ടി വന്നവര്‍! , 'ഭരണം' ഒന്നു നേരെ നിന്നത് വീണ്ടും പുതിയ വൈസ്രോയിയായി വാജ്പേയി  നിയമിതനായപ്പോള്‍ മാത്രമാണ്. വാജ്പേയിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ റിലയന്‍സ് നിയോഗിച്ച
സെക്രട്ടറിമാര്‍ ഉണ്ടായിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്.

വീണ്ടും ഒരു പത്തു വര്‍ഷം മന്‍മോഹന്‍ വൈസ്രോയിയുടെ ഭരണം കൂടി കഴിഞ്ഞപ്പോഴേക്ക് പൊതു മേഖല സ്ഥാപനങ്ങള്‍ മിക്കവയും സായിപ്പുമാര്‍ക്ക് തീറെഴുതി കഴിഞ്ഞിരുന്നു, അന്താരാഷ്ട്ര സായിപ്പന്‍മാര്‍ക്കുള്ള കപ്പം കൊടുത്തു തീര്‍ക്കാന്‍ ആണവ കരാറുകളും ആയുധ ഇറക്കുമതിയും വേറെ, ഇന്ത്യയില്‍ നിന്ന് പെട്രോളും പ്രകൃതി വാതകവും കുഴിച്ചെടുത്ത് അന്താരാഷ്ട വിലയില്‍ ഇന്ത്യാക്കാരന് തന്നെ വിറ്റഴിക്കുന്ന ലോകത്ത് മൂക്ക് കീഴ്പോട്ടുള്ള പ്രജകളാരും അംഗീകരിച്ച് കൊടുക്കാത്ത കള്ളക്കച്ചവടം വരെ നടത്തുന്നു റിലയന്‍സും കൂട്ടരും, റിലയന്‍സ് ഭരണം തുടങ്ങുന്ന കാലത്ത് 10 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന പെട്രോള്‍ 75 രൂപ കൊടുത്ത് വാങ്ങുന്ന ഇന്ത്യക്കാരനെ 'മിണ്ടാപ്രാണി'യാക്കി നിര്‍ത്താന്‍ ഗുണ്ടാ പണം വീണ്ടും ഒഴുകിയത് ആര്‍ എസ് എസ്സിനും മാധ്യമങ്ങള്‍ക്കും, ഇതേ താല്‍പര്യങ്ങളുമായി ആഗോളതലത്തില്‍ സൃഷ്ടിച്ചെടുത്ത 'മുസ്ലിം' ശത്രുവിനെ നേരത്തെ തന്നെ കണ്ടെത്തിയതിന്റെ പേറ്റന്‍റും ചേര്‍ത്താണ് ആര്‍ എസ് എസ്സിന് ഉള്ള വക കിട്ടിക്കൊണ്ടിരുന്നത്.
സ്വന്തം ജീവിത നിലവാരത്തെ ക്കുറിച്ച് ഒരിക്കലും ഒരിന്ത്യക്കാരനും ചിന്തിക്കാന്‍ അവസരം കൊടുക്കാതെ കലാപങ്ങള്‍ നടത്തിയും, സ്ഫോടനങ്ങള്‍ നടത്തി അതിന്‍റെ ഉത്തരവാദിത്ത്വം മുസ്ലികളുടെ തലയില്‍ കെട്ടിവെച്ചും ആര്‍ എസ് എസ് യജമാന ഭക്തി കാണിച്ചു കൊണ്ടേയിരുന്നു, കൂലി പത്രക്കാരും.

2014 ല്‍ നടന്നത് കറുത്ത സായിപ്പന്മാരുടെ പുതിയ നീക്കമാണ്, ചെത്താവുന്നത്ര ചെത്തിയെടുത്തു കഴിഞ്ഞാല്‍  മരങ്ങള്‍ കടും വെട്ടിന് നല്‍കുന്ന റബ്ബര്‍ കര്‍ഷകനെപ്പോലെ ഊറ്റാവുന്നത്രയും ഊറ്റിക്കഴിഞ്ഞ ഇന്ത്യയെ ഇനിയും ഊറ്റാന്‍ ഒരു കടും വെട്ടുകാരനെ വേണമായിരുന്നു  സായിപ്പന്‍മാര്‍ക്ക്,അവര്‍ക്ക് തെരെഞ്ഞെടുക്കാന്‍ ഇന്ത്യയില്‍ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളൂ  പതി മൂന്നു കൊല്ലം കോര്‍പ്പറേറ്റുകള്‍ക്ക് പാദ സേവേ ചെയ്ത പാരമ്പര്യമുള്ള വണ്‍ ആന്‍ഡ് ഒണ്‍ലി നരേന്ദ്ര മോഡി !
കടും വെട്ടുകാരനെ വാഴിക്കാന്‍ കോര്‍പ്പറേറ്റുകള്‍ കോടികള്‍ വാരിയെറിഞ്ഞു, പ്രചാരണങ്ങള്‍ നേരിട്ട് നിയന്ത്രിച്ചു, പ്രൊഫഷണലുകളെയും ഹെലികോപ്റ്ററും വരെ നിരത്തി വെച്ചു. പഴയ ഗുണ്ടാപ്പാടക്ക് ആയുധങ്ങളും പണവും വാരിക്കോരി കൊടുത്തു, എല്ലാവരും കൂടി ഒത്തു പിടിച്ചപ്പോള്‍ കടും വെട്ടുകാരന്‍ കസേരയില്‍.!
ഇനി പണി തുടങ്ങണം, വെട്ട് തുടങ്ങിയ വിവരം ആളറിയരുത്. പണ്ടേ കൊണ്ട് നടക്കുന്ന, രാമക്ഷേത്രം, ഏകസിവില്‍കോഡ്, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊക്കെ മൂര്‍ച്ച പോയിരിക്കുന്നു, പുതിയ നമ്പറുകള്‍ വേണം, മാത്രമല്ല ഏതാനും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ എന്നൊരു 'ജന്തു' രംഗപ്രവേശനം ചെയ്തിട്ടുണ്ട്, ഗുജറാത്തില്‍ സായിപ്പ് മോഡിക്ക് വേണ്ടി ഇറക്കിയ ഫോട്ടോ ഷോപ്പ് വിപ്ലവത്തെ പൊളിച്ചടുക്കിയത് ഈ 'ജന്തുവാണ്'. സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നവര്‍ മിക്കവരും ചെറുപ്പക്കാരാണ് അവര്‍ക്ക് കടിച്ചു പറിക്കാന്‍ പറ്റിയ 'ചൂടുള്ള' ഇറച്ചിക്കഷ്ണങ്ങള്‍ വേണം. അതിന് കറുത്ത സായിപ്പിന്‍റെ ബുദ്ധിയില്‍ തെളിഞ്ഞ വിഭവങ്ങളില്‍ ഒന്നാണ് ലൌ ജിഹാദ്! , ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നല്ല വിവരമുണ്ടായിരുന്ന ഒരു സ്വാമി നിരന്തരമായി ഡല്‍ഹിയില്‍ ഇരുന്ന് വിഡ്ഡിത്തം മാത്രം വിളിച്ച് പറയുന്നതു കേട്ട് അമ്പരക്കുന്നവര്‍ അറിയുന്നുണ്ടോ... ? സംഗതി കൊട്ടേഷനാണ്! കാശു മാത്രമല്ല ഇസഡ് പ്ലസ് സെക്യൂരിറ്റിയും ചേര്‍ത്താണ് മിടുക്കനായ വക്കീല്‍ കൊട്ടേഷന്‍ ഏറ്റെടുത്തത്.

കടും വെട്ട് ജനങ്ങളുടെ കണ്ണില്‍ നിന്ന് മറച്ചു വെക്കാന്‍ നിരന്തരം വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ കൊട്ടേഷന്‍ എടുത്തവരില്‍ 'ആസ്ഥാന കൊട്ടേഷന്‍ സംഗത്തിന് പുറമെ, ന്യൂജനറേഷന്‍ കൊട്ടേഷന്‍ കാരുമുണ്ട്, പറയുന്നത് നൂറു ശതമാനം തെറ്റാണെന്നറിഞ്ഞിട്ടും അത് നൂറ്റൊന്നാവര്‍ത്തിക്കാന്‍ കൊട്ടേഷന്‍ വാങ്ങിയ വിദ്വേഷത്തിന്‍റെ വിതരണക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രാവും പകലും പണിയെടുക്കുന്നു, ഇവിടെയും ആദ്യ ഇരകള്‍ ഹിന്ദുക്കള്‍ തന്നെ. നിരന്തരമായ വിഷം കുത്തിവെക്കലുകളില്‍ വീണു പോയി, അയല്‍ക്കാരന്‍റെ നെഞ്ചത്തേക്ക് വലിച്ചെറിയന്‍ ബോംബുണ്ടാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്ന ഹിന്ദു, സ്വന്തം കുഞ്ഞുങ്ങളെ ബാലഗോകുലം ശോഭയാത്രയില്‍ അണി നിരത്തി അവരെ എറിഞ്ഞു കൊല്ലാന്‍ ബോംബുണ്ടാക്കേണ്ട ഗതികേടില്‍ അകപ്പെട്ട ഹിന്ദു, കൊട്ടേഷന്‍ സംഘത്തിനായി ബോംബുണ്ടാക്കുന്നതിനിടയില്‍ ജീവന്‍
നഷ്ടപ്പെടുന്ന ഹിന്ദു, വികലാംഗന്‍ ആക്കപ്പെടുന്ന ഹിന്ദു. ഒരുകാലത്ത് ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച ഹിന്ദു സമൂഹത്തെ വിഷം കയറ്റി വികാരഭരിതരാക്കിയാണ് അഭിനവ സായിപ്പുമാര്‍ കടും വെട്ടിന് മറ സൃഷ്ടിക്കുന്നത്, അയല്‍ക്കാരനെക്കണ്ടാല്‍ ഭീതി തോന്നുന്ന, താന്‍ ഏത് നിമിഷവും ആക്രമിക്കപ്പെടും എന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെടുന്ന, ഗത്യന്തരമില്ലാതെ ഗുണ്ടാപ്പാടയില്‍ അംഗത്വം നേടേണ്ടി വരുന്ന ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന സാദാരണക്കാരനായ,  ഹിന്ദു എന്ന് വിളിക്കപ്പെട്ടുപോയത് കൊണ്ട് മാത്രം രാജ്യദ്രോഹികളുടെ കയ്യില്‍ അകപ്പെട്ടുപോയ മനുഷ്യര്‍ക്കിവിടെ സമാധാനത്തോടെ ജീവിക്കണം. അകപ്പെട്ടു പോയ ചതിക്കുഴി അവര്‍ തിരിച്ചറിയണം ഇന്നല്ലെങ്കില്‍ നാളെ രാജ്യം വെട്ടിവീഴുങ്ങാന്‍ വരുന്നവന്‍റെ ചാവേറായി ഒടുങ്ങിതീരാന്‍ സാധ്യതയുള്ള ഹിന്ദു യുവാക്കള്‍ സംരക്ഷിക്കപ്പെടണം, വിഷ സിറിഞ്ചുമായി പതിയിരിക്കുന്ന, നിറത്തോക്കുകള്‍ പിടിപ്പിക്കാന്‍ കരുത്തുറ്റ കൈകളെ തേടുന്ന കാപാലികരുടെ പിടിയില്‍പ്പെടാതെ ഓരോ ഹിന്ദു യുവത്വവും രക്ഷപ്പെടണം.

മത ഭേദമന്യേ മുഴുവന്‍ ഇന്ത്യക്കാരും മോഡിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്ന  കാലം വിദൂരമല്ല. മോഡി അംബാനിയും അദാനിയും ഉള്‍പ്പടെയുള്ള കറുത്ത സായിപ്പന്മാരുടെ ഏജന്‍റാണെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല. കോണ്‍ഗ്രസ്സ് നല്‍കിയ നിരാശയില്‍ മനം  നൊന്ത് ആര്‍ എസ് എസ്സിന്‍റെ കുപ്രചരണങ്ങളില്‍ വശംവദരായ ഹിന്ദു യുവത സത്യം തിരിച്ചറിയുന്ന നാളുകളും വിദൂരമല്ല. ഇന്ന് വരെ നമ്മെ ഭരിച്ച വൈസ്രോയിമാരില്‍ ഒട്ടും മനുഷ്യപ്പറ്റില്ലാത്തവനും വിഡ്ഢിയുമാണ് മോഡി  എന്ന് തിരിച്ചറിയുന്ന, കാക്കിക്കളസം ഉടുത്തുപോയവര്‍ അത് കീറി എറിയുന്ന കാലത്തിലേക്ക് ഏറെയൊന്നും ദൂരമില്ല. വര്‍ഗ്ഗീയത ഇളക്കിവിട്ട് എത്രയൊക്കെ പുകമറ സൃഷ്ടിച്ചാലും മോഡിയുടെ കോര്‍പ്പറേറ്റ് മുഖം  മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും.
മോഡിയുടെ പതനം വരെയുള്ള ഓരോ ദിവസവും ഇന്ത്യയുടെ പതനമായിരിക്കും സംഭവിക്കുക, അയാൾ വെറുപ്പ് വിതറുക മാത്രമല്ല, രാജ്യത്തെ എല്ലാ അർത്ഥത്തിലും തകർക്കും. ആ മനുഷ്യന് വേണ്ടി ഉയർന്ന മുഷ്ടികൾ അയാളെ താഴെ ഇറക്കാൻ വേണ്ടി ഉയരുന്ന ദിവസം വരെ ഈ നാടിൻറെ ഗ്രാഫ് താഴോട്ടായിരിക്കും. 

.
                                      

റൈറ്റ് തിങ്കേഴ്സ് സോഷ്യല്‍ മീഡിയയിലെ നേര്‍കാഴ്ചയും നുറുങ്ങുവെട്ടവും (ഒന്നാം ഭാഗം )                          
   
മൂന്ന്.
ഇരവാദത്തിന്‍റെ ഇരകളോട് എന്ത് പറയാനുണ്ട് ?           

7 comments:

 1. very good blogan...appreciate it.

  ReplyDelete
 2. "Thoughtful writing".. Continue..

  ReplyDelete
 3. Congrtz....continue...

  ReplyDelete
 4. Good presentation..... Like it

  ReplyDelete
 5. Very different and fruitful view.... 10000 likes

  ReplyDelete
 6. First of all, try to put a right map of india.

  ReplyDelete
 7. You r a big musslim terrorist..no doubt.....

  ReplyDelete