Sunday 24 February 2019

രാജ പ്രീതിക്കായി ബൽറാം വേട്ട, പെൺവാണിഭക്കാരി മുതൽ സാഹിത്യകാരി വരെ

ഗാന്ധിജിയെ അല്ല കൊല്ലേണ്ടിയിരുന്നത് നെഹ്രുവിനെയായിരുന്നു എന്ന് സംഘപരിവാർ പലതവണ പരിതപിച്ചിട്ടുണ്ട്. മതേതര ഇന്ത്യക്ക് ഈടുറ്റ അടിത്തറ പാകി  ഹിന്ദു ഫാസിസ്റ്റ് ശക്തികളെ അരനൂറ്റാണ്ടുകാലം ഡൽഹിയിൽ നിന്നകറ്റി നിർത്താൻ മാത്രം കെല്പുള്ള നേതാവാണ് നെഹ്‌റു എന്ന് സംഘപരിവാറിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  കെ എസ് യു കാരനായിരിക്കെ ഏതെങ്കിലും ഒരു ക്യാംപസിൽ വെച്ച് പിച്ചാത്തിപ്പിടിക്ക് തീർക്കാൻ പറ്റാതെ പോയതിൽ കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടി 'സങ്കടപ്പെടുന്ന' നേതാവാണ് തൃത്താല എം എൽ എ വിടി ബൽറാം.

Sunday 9 September 2018

നോട്ടു നിരോധനം, ആഘോഷങ്ങൾ അരങ്ങൊഴിയുമ്പോൾ....

 നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അവസാന ആഘോഷവും കഴിഞ്ഞതിന്റെ ആലസ്യത്തിലാണ് നമ്മളൊക്കെ
"പിൻവലിച്ച നോട്ടുകളിൽ ഇനി പതിനായിരം കോടിയേ  തിരിച്ചു വരാനുള്ളൂ, ബാക്കി യൊക്കെ തിരിച്ചു വന്നു കഴിഞ്ഞു, ദേ,  ഇപ്പൊ എണ്ണിത്തീർന്നതെയുള്ളൂ" വെന്ന റിസർവ്വ് ബാങ്കിലെ  തവളക്കല്യാണക്കാരന്റെ പ്രസ്താവന വന്നപ്പോഴായിരുന്നല്ലോ നമ്മുടെ ആഘോഷം മൂർദ്ധന്യതയിൽ എത്തിയത്!

Sunday 24 December 2017

വി ആർ അനൂപിൻറെ രാഷ്ട്രീയം കോൺഗ്രസിനോട് പറയുന്നത്.


വി ആർ അനൂപ് എന്ന കോൺഗ്രസ്സ് യുവനേതാവിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്, കോൺഗ്രസ്സ് എന്താവണം എന്താവരുത് എന്ന് അനൂപ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, സി പി എമ്മിന്റെയും ബി ജെ പി യുടെയും കൊള്ളരുതായ്മകളെ സോഷ്യൽ മീഡിയയിൽ ചവിട്ടി അരക്കുന്നുണ്ട് അനൂപ്. പല യുവ കോൺഗ്രസ്സുകാരിലും കാണാനാവാത്ത , പാർട്ടിയേക്കാൾ രാജ്യത്തിൻറെ താല്പര്യങ്ങൾക്ക് ഊന്നൽനൽകുന്ന രാഷ്ട്രീയ ദിശാബോധം അനൂപിനുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി യിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കാൻ അവസരമുണ്ടായി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്  ശേഷമുള്ള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അനൂപിൻറെ പേര് നേതാവ് പലതവണ പറഞ്ഞു, അനൂപ് ഉയർത്തുന്ന രാഷ്ട്രീയ നിലപാട് പല കോൺഗ്രസ്സ് നേതാക്കളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വം ത്രിശങ്കുവിൽ തന്നെയാണെന്നാണ്  ആ സീനിയർ നേതാവിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 

Wednesday 1 November 2017

അവൻ്റെ തലവേദനയും, അത്ഭുത ജീവിയും, പിന്നെ നമ്മുടെ ആരോഗ്യവും

Prof. Park Jae Woo
കഴിഞ്ഞ സെപ്റ്റംബറിലാണ്,
ചൈനയിൽ നിന്ന് ഹോങ്കോങ് ക്വലാലുംപുർ വഴി നാട്ടിലേക്കുള്ള മടക്കയാത്ര
കൂടെ സുഹൃത്തുമുണ്ട്.  ചൈനയിൽ എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയ അവൻ്റെ പെങ്ങളെ കോളേജിൽ കൊണ്ട് ചെന്നാക്കി, ഒരു ബിസിനസ്സ് സെമിനാറും അറ്റൻഡ്  ചെയ്തുള്ള വരവാണ്.
ഹോങ്കോങ് എയർപോർട്ടിലെ ഫോർമാലിറ്റീസ് എല്ലാം തീർത്ത് വിമാനത്തിനുള്ള കാത്തിരിപ്പ്, ഒരു മണിക്കൂറ് കൂടിയുണ്ട്. സംസാരിച്ചിരിക്കെ പെട്ടെന്നാണ് സുഹൃത്ത് ഒരു വല്ലായ്മ പ്രകടിപ്പിച്ചത്...

Wednesday 23 August 2017

വടക്കേക്കര ഒരു സംഘി-സലഫി ഒത്തുകളിയോ?

കഴിഞ്ഞ ദിവസം മത പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പ്രദേശങ്ങളിൽ വിസ്‌ഡം ഗ്ലോബൽ എന്ന തീവ്ര സലഫി സംഘടനയുടെ പ്രവർത്തകരെ ആർ എസ് എസ്സുകാർ മർദ്ധിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവം ഉണ്ടായി

ഹിന്ദു മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധവും സൃഷ്ടിച്ച സംഭവത്തെ ആർ എസ്സ് എസ് നന്നായി മുതലെടുക്കുന്നുണ്ട്, നിങ്ങളുടെ മതം മാത്രമാണ് നല്ലത്, ബാക്കി ദൈവങ്ങളെല്ലാം മോശമാണ് എന്ന് ഇവർ ഹിന്ദു വീടുകളിൽ കയറി പറയുന്നു എന്നാണ് ആർ എസ് എസ് പ്രചാരണം, ഓർക്കുക രാഹുൽ ഈശ്വർ ഹാദിയയുടെ വീട്ടിൽ പോയി വന്ന ശേഷം പറഞ്ഞതും ഇത് തന്നെയാണ്,  നിങ്ങളുടെ ദൈവങ്ങൾ ചീത്തയാണ് എന്ന് ഹാദിയ അമ്മയോട് പറഞ്ഞത്രേ! ഏതൊരു സാദാരണ ഹിന്ദുവിനും 'മത വികാരം' വരുന്ന രീതിയിൽ ഹിന്ദു തീവ്ര വാദികളും സൊ കോൾഡ് 'പൊതു ബോധവും ' സംഭവത്തെ ഉപയോഗപ്പെടുത്തുന്നു.
ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാനുള്ള ആർ എസ് എസ്സ് പ്രവർത്തനങ്ങൾക്ക് നല്ല മൈലേജ് നൽകാൻ ഈ സംഭവം കാരണമായിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണം കാണുന്ന ആർക്കും അത് ബോധ്യപ്പെടും

Tuesday 25 July 2017

മലയാള സിനിമയിലെ നടിമാരെല്ലാം മാലാഖാമാരാണ്, നടന്മാരെല്ലാം പരമ ചെറ്റകളും, 'അമ്മ വെറും ആഭാസന്മാരുടേതാണ്....പ്രേക്ഷക ലക്ഷങ്ങൾക്ക് സുഖം തന്നെയല്ലേ...?

നടി ആക്രമിക്കപ്പെട്ട കേസോടെ മലയാള സിനിമക്ക് അകത്തുള്ള പുഴുക്കുത്തുകൾ പതുക്കെയെങ്കിലും പുറത്തേക്ക് കണ്ടു തുടങ്ങുന്നുണ്ട്, മലയാളിയുടെ മനസ്സിലെ പുഴുക്കുത്തു അതിലേറെ തെളിമയോടെ കാണുന്നുമുണ്ട്, പത്തു കാശും കുറച്ചു പ്രശസ്തിയും ഉള്ളവരോടൊക്കെ ഭൂരിപക്ഷം മലയാളികൾക്കും ഉള്ള സ്ഥായീ ഭാവമാണ് പുച്ഛം, നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തെളിഞ്ഞു കാണുന്ന നീതി ബോധത്തിന്റെ അങ്ങേത്തലക്കൽ   ഈ പുച്ഛഭാവം പല്ലിളിച്ച് കാണിക്കുന്നുണ്ട്, ഇപ്പോഴിതാ ജീൻ പോളിനെതിരെ ഒരു 'നടി' കേസുകൊടുത്തതോടെ സിനിമയിലെ സാംസ്കാരിക/സദാചാര  തകർച്ചയിൽ ധാർമ്മിഷ്ഠനായ ടി മലയാളിയുടെ കുരു വീണ്ടും പൊട്ടി ഒലിക്കുകയാണ്.

Monday 3 August 2015

വിടി ബലറാമില്‍നിന്ന് കോടിയേരി ബാലകൃഷ്ണന് പഠിക്കാനുള്ളത്....

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ഇത്തിരി പോന്ന ഒരു കോണ്‍ഗ്രസ്സ് എം എല്‍ എ യില്‍ നിന്ന് പഠിക്കണമത്രേ..., താനാരുവാടെ...? മൂരാച്ചി തനിക്ക് ഈ പാര്‍ട്ടിയെ പറ്റി എന്തറിയാം, കോടിയേരിയെ താന്‍ കണ്ടിട്ടുണ്ടോഡാ അലവലാതി....?
"എന്‍റെ സഖാവേ ഇതാണ് നിങ്ങളുടെ നിങ്ങളുടെ ഒരു ജന്മസിദ്ധമായ കുഴപ്പം, ആട് തോമയോട് ശങ്കരാടി പറയുന്ന പോലെയാണ് കാര്യങ്ങള്‍ സകലകലാവല്ലഭന്‍ പക്ഷെ വകതിരിവ് കഷ്ടി!
അങ്ങ് ബംഗാളില്‍ മരുന്നിന് ചേര്‍ക്കാന്‍ പോലും കിട്ടാത്ത വിധം പാര്‍ട്ടി അപ്രത്യക്ഷമായി വരികയും, ഇങ്ങ് കേരളത്തില്‍ അഴിമതിയിലും പെണ്ണ് കേസിലും മുങ്ങി മാനംകെട്ട ഒരു സര്‍ക്കാരിന് മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സഖാക്കളേ..., വലിച്ചു പിടിച്ചു വെച്ച ആ ശ്വാസം വിട്ടുകളഞ്ഞ് നിങ്ങള്‍ ഇത് കേട്ടേ പറ്റൂ..., മിണ്ടുന്നവനെയൊക്കെ പാര്‍ട്ടി വിരുദ്ധനെന്ന്‍ വിളിച്ച് ‘ശത്രു പക്ഷത്തെത്തിക്കാന്‍ ചില നേതാക്കള്‍ കാണിച്ച ആവേശം എത്രത്തോളം വിനാശകരമായിരുന്നു വെന്ന് പാര്‍ട്ടിയിലെ യുവാക്കള്‍ വരെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിരിക്കുന്ന കാലം വന്നിരിക്കുന്നു"    

Thursday 30 July 2015

യാക്കൂബ് മേമന്‍റെ കൊല മുസ്ലിംകളോട് പറയുന്നത്

യാക്കൂബ് മേമനെ, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ മറയാക്കി ഫാസിസം തൂക്കി കൊന്നിരിക്കുന്നു..,
നിരവധി കലാപങ്ങളിലും കൊലപാതകങ്ങളിലും നേരിട്ട് പങ്കുള്ള നിരവധി പേര്‍ അവര്‍ മുസ്ലിംകള്‍ അല്ലാത്തത് കൊണ്ട് മാത്രം നിയമ വ്യവസ്ഥയുടെ കണ്ണില്‍ പെടാതെ നടക്കുമ്പോള്‍, ഒരു മുസ്ലിമിനെ സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിന്‍റെ പേരില്‍ തൂക്കിലേറ്റിക്കൊണ്ട് ഫാസിസം മുസ്ലിം കളോട് പറയുന്നത് പ്രകോപിതരാവുക എന്നാണ്.

Wednesday 22 April 2015

എസ് എസ് എൽ സി 'വിജയത്തിന്' പിന്നിൽ പ്ലസ്ടു മാഫിയ..!!


മുമ്പ് എസ് എസ് എൽ സി പരീക്ഷ ജയിക്കാൻ 210 മാർക്ക് വേണമായിരുന്നു ആകെ പതിനാലു വിഷയങ്ങൾ.
ഒരു വിഷയത്തിന് മിനിമം പത്തു മാർക്ക് വേണം
ആകെ മാർക്ക് 210 വേണം.
ഏതെങ്കിലും ചോദ്യ പേപ്പർ അൽപം കഠിനം (50 ൽ 10 നേടാൻ കഴിയുന്നതിലും കഠിനം!!!) ആണെന്ന് തോന്നിയാൽ ആ വിഷയത്തിന് മോഡറേഷൻ നൽകും അതായത് കണക്ക് പരീക്ഷ അൽപം കഠിനമായിരുന്നു വെങ്കിൽ കണക്കിന് 3 മാർക്ക് സർക്കാർ വക, കണക്കിന് 7 കിട്ടിയവനും പാസ്സാകും.

Monday 2 February 2015

നാദാപുരത്തെ മാറാടാക്കരുത്, രമേശ് ചെന്നിത്തലക്ക് ഒരു തുറന്ന കത്ത്


ബഹുമാന്യനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്,
സര്‍,
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാദാപുരത്ത് നടന്ന കൊലപാതകവും അക്രമവും താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണുമോ എന്നറിയില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്ത് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലായിരിക്കാം താങ്കള്‍, കേരളത്തെ തോക്കിന്‍ കുഴല്‍ വിപ്ലവത്തിലൂടെ കീഴടക്കാനിറങ്ങിയ വയനാടന്‍ കാടുകളെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന നാലും മൂന്നും ഏഴ് മാവോവാദികളെ പിടികൂടാന്‍ കേരളാ പോലീസിനെയും അവരെ സഹായിക്കാന്‍ കേന്ദ്രസേനയെയും ഇറക്കുന്ന തിരക്കിനിടയില്‍ അങ്ങേക്ക്  നാദാപുരത്ത് നടന്നതെന്ത് എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ വരിക വെറും സ്വഭാവികം മാത്രമാണ്. അത് കൊണ്ട് അങ്ങയുടെ അറിവിലേക്കായി സംഭവം ചുരുക്കി പറയാം.

Monday 26 January 2015

ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തിന് വേണ്ടി, ഞാന്‍ നിലകൊള്ളുന്നു എന്‍റെ രാജ്യത്തിന് വേണ്ടി.

എന്‍റെ രാജ്യമെന്നാല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഹിമാലയവും അതിര്‍ത്തി പങ്കിടുന്ന വെറും മണ്ണ് മാത്രമല്ല. അതിനകത്തുള്ള സര്‍വ്വ ചരാചരങ്ങളും അടങ്ങിയതാണ്.
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഭക്ഷണ-വസ്ത്ര-വിശ്വാസ രീതികളും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യം,ഇന്ത്യ.
ലോക ജനസംഖ്യയുടെ ആറില്‍ ഒന്നിന് ദൈവം പാര്‍പ്പിടം ഒരുക്കിയത് എന്‍റെ ഇന്ത്യയിലാണ്,
ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തെ സര്‍വ്വരുടെയും സമാധാനത്തിനും സൌഖ്യത്തിനും വേണ്ടി

Friday 23 January 2015

'നാദാപുരം രാഷ്ട്രീയം', കൊലക്കത്തി കയ്യിലെടുക്കും മുമ്പ് അറിയേണ്ട ചിലത്

നാദാപുരത്ത് വീണ്ടും വെട്ടും കുത്തും തുടങ്ങി, കേരളത്തില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് നാദാപുരത്തും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നാദാപുരം രാഷ്ട്രീയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്  അവിടെയുള്ളത് വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്, രണ്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പത്രങ്ങളുടെ ഒന്നാം പേജ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നാദാപുരത്തിന്റെ രാഷ്ട്രീയം കലുഷിതമാകും.
മൂന്ന്. ശത്രു പക്ഷത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും (ലീഗ് സി പി എം) നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഇത്രയേറെ അടുപ്പമുള്ള വേറെ ഒരു പ്രദേശവും കാണില്ല. ! പ്രാദേശിക നേതാക്കളും അണികളും കീരിയും പാമ്പുമായി ജീവിക്കുന്ന നാദാപുരത്തെ 'തലമുതിര്‍ന്ന' നേതാക്കള്‍ പക്ഷേ 'കൂട്ടുകുടുംബമായാണ്' ജീവിക്കുന്നത്.