Monday 3 August 2015

വിടി ബലറാമില്‍നിന്ന് കോടിയേരി ബാലകൃഷ്ണന് പഠിക്കാനുള്ളത്....

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ഇത്തിരി പോന്ന ഒരു കോണ്‍ഗ്രസ്സ് എം എല്‍ എ യില്‍ നിന്ന് പഠിക്കണമത്രേ..., താനാരുവാടെ...? മൂരാച്ചി തനിക്ക് ഈ പാര്‍ട്ടിയെ പറ്റി എന്തറിയാം, കോടിയേരിയെ താന്‍ കണ്ടിട്ടുണ്ടോഡാ അലവലാതി....?
"എന്‍റെ സഖാവേ ഇതാണ് നിങ്ങളുടെ നിങ്ങളുടെ ഒരു ജന്മസിദ്ധമായ കുഴപ്പം, ആട് തോമയോട് ശങ്കരാടി പറയുന്ന പോലെയാണ് കാര്യങ്ങള്‍ സകലകലാവല്ലഭന്‍ പക്ഷെ വകതിരിവ് കഷ്ടി!
അങ്ങ് ബംഗാളില്‍ മരുന്നിന് ചേര്‍ക്കാന്‍ പോലും കിട്ടാത്ത വിധം പാര്‍ട്ടി അപ്രത്യക്ഷമായി വരികയും, ഇങ്ങ് കേരളത്തില്‍ അഴിമതിയിലും പെണ്ണ് കേസിലും മുങ്ങി മാനംകെട്ട ഒരു സര്‍ക്കാരിന് മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സഖാക്കളേ..., വലിച്ചു പിടിച്ചു വെച്ച ആ ശ്വാസം വിട്ടുകളഞ്ഞ് നിങ്ങള്‍ ഇത് കേട്ടേ പറ്റൂ..., മിണ്ടുന്നവനെയൊക്കെ പാര്‍ട്ടി വിരുദ്ധനെന്ന്‍ വിളിച്ച് ‘ശത്രു പക്ഷത്തെത്തിക്കാന്‍ ചില നേതാക്കള്‍ കാണിച്ച ആവേശം എത്രത്തോളം വിനാശകരമായിരുന്നു വെന്ന് പാര്‍ട്ടിയിലെ യുവാക്കള്‍ വരെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിരിക്കുന്ന കാലം വന്നിരിക്കുന്നു"    

Thursday 30 July 2015

യാക്കൂബ് മേമന്‍റെ കൊല മുസ്ലിംകളോട് പറയുന്നത്

യാക്കൂബ് മേമനെ, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ മറയാക്കി ഫാസിസം തൂക്കി കൊന്നിരിക്കുന്നു..,
നിരവധി കലാപങ്ങളിലും കൊലപാതകങ്ങളിലും നേരിട്ട് പങ്കുള്ള നിരവധി പേര്‍ അവര്‍ മുസ്ലിംകള്‍ അല്ലാത്തത് കൊണ്ട് മാത്രം നിയമ വ്യവസ്ഥയുടെ കണ്ണില്‍ പെടാതെ നടക്കുമ്പോള്‍, ഒരു മുസ്ലിമിനെ സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിന്‍റെ പേരില്‍ തൂക്കിലേറ്റിക്കൊണ്ട് ഫാസിസം മുസ്ലിം കളോട് പറയുന്നത് പ്രകോപിതരാവുക എന്നാണ്.

Wednesday 22 April 2015

എസ് എസ് എൽ സി 'വിജയത്തിന്' പിന്നിൽ പ്ലസ്ടു മാഫിയ..!!


മുമ്പ് എസ് എസ് എൽ സി പരീക്ഷ ജയിക്കാൻ 210 മാർക്ക് വേണമായിരുന്നു ആകെ പതിനാലു വിഷയങ്ങൾ.
ഒരു വിഷയത്തിന് മിനിമം പത്തു മാർക്ക് വേണം
ആകെ മാർക്ക് 210 വേണം.
ഏതെങ്കിലും ചോദ്യ പേപ്പർ അൽപം കഠിനം (50 ൽ 10 നേടാൻ കഴിയുന്നതിലും കഠിനം!!!) ആണെന്ന് തോന്നിയാൽ ആ വിഷയത്തിന് മോഡറേഷൻ നൽകും അതായത് കണക്ക് പരീക്ഷ അൽപം കഠിനമായിരുന്നു വെങ്കിൽ കണക്കിന് 3 മാർക്ക് സർക്കാർ വക, കണക്കിന് 7 കിട്ടിയവനും പാസ്സാകും.

Monday 2 February 2015

നാദാപുരത്തെ മാറാടാക്കരുത്, രമേശ് ചെന്നിത്തലക്ക് ഒരു തുറന്ന കത്ത്


ബഹുമാന്യനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്,
സര്‍,
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാദാപുരത്ത് നടന്ന കൊലപാതകവും അക്രമവും താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണുമോ എന്നറിയില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്ത് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലായിരിക്കാം താങ്കള്‍, കേരളത്തെ തോക്കിന്‍ കുഴല്‍ വിപ്ലവത്തിലൂടെ കീഴടക്കാനിറങ്ങിയ വയനാടന്‍ കാടുകളെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന നാലും മൂന്നും ഏഴ് മാവോവാദികളെ പിടികൂടാന്‍ കേരളാ പോലീസിനെയും അവരെ സഹായിക്കാന്‍ കേന്ദ്രസേനയെയും ഇറക്കുന്ന തിരക്കിനിടയില്‍ അങ്ങേക്ക്  നാദാപുരത്ത് നടന്നതെന്ത് എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ വരിക വെറും സ്വഭാവികം മാത്രമാണ്. അത് കൊണ്ട് അങ്ങയുടെ അറിവിലേക്കായി സംഭവം ചുരുക്കി പറയാം.

Monday 26 January 2015

ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തിന് വേണ്ടി, ഞാന്‍ നിലകൊള്ളുന്നു എന്‍റെ രാജ്യത്തിന് വേണ്ടി.

എന്‍റെ രാജ്യമെന്നാല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഹിമാലയവും അതിര്‍ത്തി പങ്കിടുന്ന വെറും മണ്ണ് മാത്രമല്ല. അതിനകത്തുള്ള സര്‍വ്വ ചരാചരങ്ങളും അടങ്ങിയതാണ്.
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഭക്ഷണ-വസ്ത്ര-വിശ്വാസ രീതികളും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യം,ഇന്ത്യ.
ലോക ജനസംഖ്യയുടെ ആറില്‍ ഒന്നിന് ദൈവം പാര്‍പ്പിടം ഒരുക്കിയത് എന്‍റെ ഇന്ത്യയിലാണ്,
ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തെ സര്‍വ്വരുടെയും സമാധാനത്തിനും സൌഖ്യത്തിനും വേണ്ടി

Friday 23 January 2015

'നാദാപുരം രാഷ്ട്രീയം', കൊലക്കത്തി കയ്യിലെടുക്കും മുമ്പ് അറിയേണ്ട ചിലത്

നാദാപുരത്ത് വീണ്ടും വെട്ടും കുത്തും തുടങ്ങി, കേരളത്തില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് നാദാപുരത്തും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നാദാപുരം രാഷ്ട്രീയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്  അവിടെയുള്ളത് വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്, രണ്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പത്രങ്ങളുടെ ഒന്നാം പേജ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നാദാപുരത്തിന്റെ രാഷ്ട്രീയം കലുഷിതമാകും.
മൂന്ന്. ശത്രു പക്ഷത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും (ലീഗ് സി പി എം) നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഇത്രയേറെ അടുപ്പമുള്ള വേറെ ഒരു പ്രദേശവും കാണില്ല. ! പ്രാദേശിക നേതാക്കളും അണികളും കീരിയും പാമ്പുമായി ജീവിക്കുന്ന നാദാപുരത്തെ 'തലമുതിര്‍ന്ന' നേതാക്കള്‍ പക്ഷേ 'കൂട്ടുകുടുംബമായാണ്' ജീവിക്കുന്നത്.