Sunday, 24 February 2019

രാജ പ്രീതിക്കായി ബൽറാം വേട്ട, പെൺവാണിഭക്കാരി മുതൽ സാഹിത്യകാരി വരെ

ഗാന്ധിജിയെ അല്ല കൊല്ലേണ്ടിയിരുന്നത് നെഹ്രുവിനെയായിരുന്നു എന്ന് സംഘപരിവാർ പലതവണ പരിതപിച്ചിട്ടുണ്ട്. മതേതര ഇന്ത്യക്ക് ഈടുറ്റ അടിത്തറ പാകി  ഹിന്ദു ഫാസിസ്റ്റ് ശക്തികളെ അരനൂറ്റാണ്ടുകാലം ഡൽഹിയിൽ നിന്നകറ്റി നിർത്താൻ മാത്രം കെല്പുള്ള നേതാവാണ് നെഹ്‌റു എന്ന് സംഘപരിവാറിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  കെ എസ് യു കാരനായിരിക്കെ ഏതെങ്കിലും ഒരു ക്യാംപസിൽ വെച്ച് പിച്ചാത്തിപ്പിടിക്ക് തീർക്കാൻ പറ്റാതെ പോയതിൽ കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടി 'സങ്കടപ്പെടുന്ന' നേതാവാണ് തൃത്താല എം എൽ എ വിടി ബൽറാം.മാർക്സിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ടയായ തൃത്താലയിൽ നിന്ന് രണ്ടു തവണ ജയിച്ചു വന്നത് മാത്രമല്ല ബൽറാം വിരോധത്തിന് കാരണം, സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കമ്മ്യുണിസം എന്ന ആശയത്തിന്റെയും പാപ്പരത്തം അടിക്കടി വിളിച്ചു പറയുന്നയാളാണ് വിടി, ഫാസിസത്തെ എതിർക്കാൻ ഞങ്ങളേയുള്ളൂ എന്ന് പകൽ പുരപ്പുറത്തുകയറി വിളിച്ചു പറയുകയും അന്തിമയങ്ങിയാൽ ഫാസിസ്റ്റുകൾക്ക് അടുക്കളപ്പണി ചെയ്യുകയും ചെയ്യുന്ന പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ പേരെടുത്ത് പറഞ്ഞു വിമർശിക്കുന്ന നേതാവാണ് വിടി. പുതിയ തലമുറയുടെ ഈറ്റില്ലമായ സോഷ്യൽ മീഡിയയിൽ സ്വന്തം പാർട്ടി നിലപാടുകൾ പ്രചരിപ്പിക്കാനും എതിരാളിയെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കാനും മെയ് വഴക്കമുള്ള യാളാണ് വിടി, പൊതുവെ ഒന്ന് ചൊറിഞ്ഞാലും മാന്തിയാലും മൈന്റ് ചെയ്യാതെ പോകുന്നവരാണ് കോൺഗ്രസ്സുകാർ വിടിയാവട്ടെ ചൊറിയാൻ വരുന്ന സഘാക്കളെയും സംഘികളേയുമൊക്കെ കണ്ടം വഴി ഓടിച്ച ചരിത്രമേയുള്ളൂ, പിണറായി ഉൾപ്പടെയുള്ള  സിപിഎം നേതാക്കൾ അദ്ദേഹത്തിൽ നിന്ന് പണി ഇരന്നു വാങ്ങിയിട്ടുണ്ട്....

വിടി അരങ്ങത്തേക്ക് വന്ന കാലത്ത് പ്രമുഖ സഖാക്കളൊക്കെ അദ്ദേഹത്തിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുകളും കമ്മന്റുകളുമായി വരാറുണ്ടായിരുന്നു, ഉരുളക്ക് ഉപ്പേരിയും കൂടെ സാമ്പാറും കൂടി കിട്ടിത്തുടങ്ങിയപ്പോൾ നേതാക്കൾ സ്ഥലം വിട്ടു തുടങ്ങി, പിന്നെ ചാത്തന്മാരെ വെച്ചായി ആക്രമണം അങ്ങനെ ചില ചാത്തൻ ചാവേറുകൾ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ ലൈക്കും പൊക്കിപ്പിടിച്ചു 'പീഡോ' ആരോപണവുമായി വീട്ടിയെ വളഞ്ഞത് , എന്നിട്ടെന്തായി? ഇന്ന് പീഡോ എന്ന വാക്ക് കേട്ടാൽ മലയാളികൾക്ക് എകെജി സെന്റർ ഓർമ്മവരും ! 

ഇപ്പോഴിതാ വിടി യോട് പണി ഇരന്നു വാങ്ങി വിയർത്തു കുളിച്ചു നിൽക്കുന്നു ഒരു  മഹാ സാഹിത്യകാരി !
സിപിഎം നടത്തുന്ന അരുംകൊലകളോട് ഇടതുപക്ഷ ബുദ്ധി ജീവികൾ തുടരുന്ന മൗനത്തിനെതിരെ, ഒരു സഖാവ് കൊല്ലപ്പെട്ടപ്പോൾ വെളിച്ചപ്പാടുകളായി തെരുവിൽ ഇറങ്ങിയ  എഴുത്തുകാരുടെ ഇരട്ടത്താപ്പിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചപ്പോൾ കുരുപൊട്ടിയതാണ് സാഹിത്യകാരിക്ക് !

വർഗ്ഗീയത തുലയട്ടെ എന്ന് പോസ്റ്റർ എഴുതിയതിന് ഒരു പാവം 'അമ്മ പെറ്റ എസ് എഫ് ഐ ക്കാരനെ സുഡാപ്പികൾ കൊന്നു കളഞ്ഞു എന്ന് നാട് മുഴുക്കെ കള്ളം പറഞ്ഞു സിപിഎമ്മിന്റെ ക്രിമിനൽ സ്വഭാവത്തെ വെളുപ്പിക്കാൻ കൂട്ട് നിന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക സാംസ്കാരിക  വാഴപ്പിണ്ടികളും!

വേശ്യാലയം അടച്ചു പൂട്ടുക എന്ന് കേരളത്തിലെ ഏതെങ്കിലും പൊതു ചുമരിൽ എഴുതിവെച്ചാൽ ആരെങ്കിലും കോപിക്കുമോ?  അതിന്റെ പേരിൽ സംഘട്ടനം ഉണ്ടാവുമോ..? ,
എന്നാൽ അതേവാക്ക് എഴുതിവെക്കുന്നത് പിണറായി വിജയന്റേയോ കൊടിയേരിയുടെയോ മീരയുടെയോ എന്റെയോ നിങ്ങളുടെയോ വീടിന്റെ മതിലിൽ ആണെങ്കിലോ...? വീട്ടിലെ പെണ്ണുങ്ങൾ വെടികളല്ല എന്നുറപ്പുള്ള ആരും എഴുതിയ താന്തോന്നിയെ പിടിച്ചു പഞ്ഞിക്കിടും.
എറണാകുളം മഹാരാജാസിലും അതാണ് നടന്നത്, കാമ്പസ് ഫ്രണ്ട് എന്നൊരു വിദ്യാർത്ഥി സംഘടന ചുവരെഴുതിയതിന്റെ മുകളിൽ  പാർട്ടി ക്‌ളാസ്സുകളിലൂടെ വിദ്യാർത്ഥികളിൽ അക്രമ വാസന കുത്തിവെക്കുന്ന എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ താന്തോന്നികളായ ചില വിദ്യാർത്ഥികൾ വർഗ്ഗീയത തുലയട്ടെ എന്നെഴുതിവെച്ചതിനെ തുടർന്നാണ് സംഘട്ടനമുണ്ടാവുന്നതും ഒരു വിദ്യാർത്ഥി കൊല്ലപ്പെടുന്നതും!  പക്ഷെ 'സാംസ്കാരിക കേരളം' അവരുടെ ഇരട്ടത്താപ്പ് കാണിച്ചു! വർഗ്ഗീയത തുലയട്ടെ എന്നെഴുതിയത് മറ്റവന്റെ നെഞ്ചത്താണെന്ന സത്യം മറച്ചു പിടിച്ചു.

മണിക്കൂറുകളോളം ആൾക്കൂട്ട വിചാരണ നടത്തിയാണ് ശുകൂറിനെ സി പി എം കൊന്നത്, കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്ന് ! അഭിമന്യുവിന്റെ പ്രായമായിരുന്നു അവനും, പേറ്റുനോവ് അനുഭവിച്ച ഒരമ്മ അവനുമുണ്ടായിരുന്നു, പക്ഷെ 'സാംസ്കാരിക' കേരളത്തിന് അഭിമന്യു മരിച്ചപ്പോൾ ഉണ്ടായ ഞെട്ടൽ അന്നുണ്ടായില്ല, ഈ സാഹിത്യകാരിയൊന്നും സംഗതി അറിഞ്ഞതേയില്ല 

ഇപ്പോൾ രണ്ടു യൂത്ത് കോൺഗ്രസ്സുകാർ കൊല്ലപ്പെട്ടപ്പോൾ കൊലയാളി പാർട്ടിയെ ന്യായീകരിക്കാനും, അക്രമത്തെ ലഘൂകരിക്കാനും ശ്രമിക്കുന്നവരെ തുറന്നു കാണിക്കാൻ വിറ്റിയെപ്പോലുള്ളവർ മുന്നോട്ട് വന്നിരിക്കുന്നു! പിണറായി വിജയൻറെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിടി നടത്തിയ പൂഴിക്കടകൻ ചർച്ചയായപ്പോഴാണ് രാജ ഭക്തികാണിക്കാൻ പറ്റിയ സമയമാണിതെന്നു സാഹിത്യകാരിക്ക് തോന്നിയത്   അതിനവരെ കുറ്റംപറയാനും പറ്റില്ല , രാജാവ് കനിഞ്ഞാൽ ആനന്ദ ലബ്ദിക്ക് പിന്നെന്തു വേണം!
രാജാവിന്റെ പ്രീതികിട്ടാൻ വിടി യുടെ പിന്നാലെ വെച്ച് പിടിച്ചാൽ മതി എന്ന് സാഹിത്യക്കാരിക്ക് തോന്നാൻ വേറെയുമുണ്ട് കാരണങ്ങൾ

പാർട്ടിനേതാക്കൾ മാത്രമല്ല, മ്മടെ കെജെ അച്ചായൻ വരെ സൂക്ഷിച്ചും കണ്ടും വിടി യോട് മുട്ടിയാൽ മതി എന്ന് തീരുമാനമെടുത്ത നാളുകളിൽ അവസരം മുതലാക്കി ഒരു ചുംബന മങ്ക പ്രത്യക്ഷപ്പെട്ടിരുന്നു, രാജാവിന്റെ പ്രീതി വളരെ ആത്യാവശ്യമായ ഒരു അവസ്ഥയിലായിരുന്നു  മങ്ക. നമ്മുടെ സ്വന്തം വിജയൻ സഖാവിന്റെ കേരള പോലീസ് മങ്കക്കും ഫർത്താവിനും എതിരെ ഒന്ന് രണ്ടു ചെറിയ കേസുകൾ എടുത്തിരുന്നു, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുക, ഭർത്താവ് ഭാര്യയെ ഒരു രാത്രിക്ക്‌ എൺപതിനായിരം രൂപ ക്കു ഹോട്ടലിൽ എത്തിച്ചു കൊടുക്കുക. തുടങ്ങിയ ചെറിയ കലാ പരിപാടികൾ നടത്തിയതിനാണ് സഖാവിന്റെ പോലീസ് കേസെടുത്തത്! (ഞങ്ങളെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ കോൺഗ്രസ്സേ എന്ന് പണ്ട് സഖാക്കൾ മുദ്രാവാക്യം വിളിച്ച പോലെ എൻ്റെ പെണ്ണിനെ ഞാൻ കൂട്ടിക്കൊടുത്താൽ നിങ്ങൾക്കെന്താ പോലീസെ എന്ന് ആ ചേട്ടൻ മുദ്രാവാക്യം വിളിച്ചു എന്നാണ് ദുഷ്ടന്മാരായ സഖാവിന്റെ പോലീസുകാർ പ്രചരിപ്പിച്ചത്)
രണ്ടു പേരും കുറച്ചു കാലം അകത്തു പോയി തിരിച്ചിറങ്ങിയത്  ടിപി വധക്കേസുപോലെ, ശുകൂർ വധക്കേസുപോലെ  പോലീസ് സഹകരണത്തോടെ ഒരു സർക്കാർ വിലാസം കേസാക്കി പെൺവാണിഭക്കേസ് മാറ്റിയെടുക്കാനുള്ള ഒറ്റമൂലിയും കൊണ്ടാണ്. രാജാവിനെ പ്രീതിപ്പെടുത്തുക! അതിനെന്തു വേണം? രാജാവിന്റെ ശത്രുപട്ടികയിലുള്ള വിടി ബൽറാമിനെ ഭള്ളു വിളിക്കുക! പിന്നീടങ്ങോട്ട് ഒന്ന് വീതം മൂന്ന് നേരം വിടി വിരുദ്ധ പോസ്റ്റുകളുമായി മങ്ക കത്തിക്കയറി, സിബിഐ വരാനുള്ള കോപ്പൊന്നും കേസിൽ ഇല്ലാത്തത് കൊണ്ട് ഇപ്പോൾ കാര്യങ്ങളൊക്കെ സ്മൂത്താണ്‌, പെൺവാണിഭക്കാരിയിൽ  നിന്ന് നവോദ്ധാന മതിലിന്റെ സംഘാടക സ്ഥാനത്തേക്കാണ് ആ മങ്ക ഉയർത്തപ്പെട്ടത്!

ഇതൊക്കെ കണ്ടു നിൽക്കുന്ന സാഹിത്യകാരിക്ക്, എഴുത്ത് മുട്ടിപ്പോയാൽ അന്നം മുട്ടിപ്പോവും എന്ന് വ്യാധി പൂണ്ട് നടക്കുന്ന പെണ്ണുമ്പിള്ളക്ക്, പെൻഷൻ മുടങ്ങാതെ,  ആയുഷ്ക്കാലം മുഴുക്കെ ബഹുമാനാദരവുകൾ വീട്ടിൽ കൊണ്ടുവന്നു തരുന്ന വല്ല ആസ്ഥാന പട്ടവും രാജാവ് കനിഞ്ഞു നല്കിയാലോ  എന്ന് തോന്നുക വെറും സ്വാഭാവികം മാത്രമല്ല്യോ..!

 രണ്ടു സഹസ്രാബ്ദങ്ങൾ കൊണ്ട്  മതങ്ങൾ നടത്തിയ മനുഷ്യക്കുരുതിയുടെ നൂറിരട്ടി ഒരു നൂറ്റാണ്ടു കൊണ്ട് നടത്തിയ പ്രത്യയശാസ്ത്രമാണ് കമ്മ്യുണിസം, പാർട്ടി ഗ്രാമങ്ങളിലുള്ള സഖാക്കൾക്കും, സംഘടനാ ആധിപത്യമുള്ള കോളേജുകളിലെ എസ് എസ് എഫ് ഐക്കാർക്കും, പൊതു നിരത്തിൽ മനുഷ്യനെ പിടിച്ചു നിർത്തി നോക്കുകൂലി വാങ്ങുന്ന സി ഐ ടി യു കാർക്കും ഒരു പോലെ അക്രമ വാസന കാണപ്പെടുന്നതിന് കാരണം രക്തത്തിന്റെ മണമുള്ള കമ്മ്യുണിസം തന്നെയാണ്
അത് വിളിച്ചു പറയാൻ സംസാകാരിക കൂലി തൊഴിലാളികൾ വേണമെന്നില്ല, സ്വബോധമുള്ള മനുഷ്യർ തിരിച്ചറിഞ്ഞു കഴിഞ്ഞു

അത് കൊണ്ട്   
ഇനിയും രാജ പ്രീതി ആഗ്രഹിക്കുന്നവർക്ക് അത് ചുളുവിൽ നേടാനുള്ള ഒറ്റമൂലിയാണ് 'ബൽറാം വേട്ട'
വാഴപ്പിണ്ടികളെ, സമയം നിങ്ങളെ കാത്തു നിൽക്കില്ല കടന്നു വരിക!
കൊല്ലും കൊലയും പകയും ഇഷ്ടവിനോദമാക്കിയ
രാജരാജകേസരി കൊട്ടാരം വിടുന്നത് വരെയേ നക്കാൻ സമയമുള്ളൂ!

            

1 comment:

  1. പൊളിച്ച്, കിടുക്കി..തകർത്തു..തിമർത്തു

    ReplyDelete