Sunday, 31 March 2013

സൌദിയിലെ നിതാഖാത്ത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ !!

മനുഷ്യനെ പേടിപ്പിക്കുന്ന  വാര്‍ത്തകളോടാണ് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇഷ്ടം. ബലാല്‍സംഗമായാല്‍ ഒരു പത്തു പ്രതികള്‍ എങ്കിലും വേണം, അപകടമരണമായാലും ആളുകളുടെ എണ്ണം കൂടണം, വാര്‍ത്ത ഭയാനകമായി 'ബ്രേക്ക്' ചെയ്യണം... ആഘോഷിക്കണം... ഒരു വാര്‍ത്തയുടെ കെട്ടിറങ്ങുംബോഴേക്ക് അടുത്തത് വരണം...വരുത്തണം... ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് കൂടുതല്‍ ഭയാനകമായ വാര്‍ത്തകളിലേക്ക് അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള മാധ്യമ ലോകത്തിന് കിട്ടിയ പുതിയ ചാകരയാണ് സൌദിയിലെ നിതാഖത്ത്...മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന്‍ തല്‍സമയ അട്ടഹാസം നടത്തി കേരളത്തെ 'ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം, ഇത്ര നല്ലൊരു തുറുപ്പ് ചീട്ട് വേറെ കിട്ടിയിട്ടില്ല. സൌദി എന്നു കേള്‍ക്കുമ്പോള്‍ കലി കയറുന്ന വര്‍ഗ്ഗീയത തലക്ക്പിടിച്ച് വെളിവു നഷ്ടപ്പെട്ട ഫേസ് ബുക്ക് ബുജികള്‍ പോലും 'നിതാഖാത്' കേട്ട് ഞെട്ടുകയാണ്...അവര്‍ക്ക് പോലും അറിയാം അറബ് നാട്ടില്‍ നിന്ന്‍ കിട്ടുന്ന 'ഭിക്ഷ' കൊണ്ടാണ് കേരളം ആളോഹരി 8.5 ലിറ്റര്‍  കള്ള്‍ കുടിച്ച് നാല് കാലില്‍ എഴുന്നേറ്റ് നടക്കുന്നതെന്ന്.....കൂലിപ്പണിക്കാര്‍ മുതല്‍ സ്വര്‍ണ്ണക്കടക്കാര്‍ വരെയുള്ളവരുടെ നെഞ്ചില്‍ ഒരു പോലെ തീ കോരിയിടാന്‍  പറ്റുന്ന 'നിതാഖത്തിനെ' മാധ്യമലോകം എങ്ങനെ ആഘോഷമാക്കാതിരിക്കും?....സത്യത്തില്‍ ഈ പറയുന്നത്ര ഭീകരമാണോ നിതാഖാത് ? 
നമുക്കു കണ്ടുപിടിക്കാം....

Friday, 15 March 2013

ശ്രീ. ഷാജന്‍, പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളര്‍ത്താതിരിക്കുക...

(മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ താലിബാനിസം വളര്‍ത്തുന്നു എന്ന അപകടകരമായ, വിഷലിപാതമായ,  അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന  കേരളവും താലിബാനിസത്തിലേക്ക് എന്ന മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഈ ബ്ലോഗ്ഗില്‍ ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം എന്ന ഒരു പ്രതികരണം എഴുതിയിരുന്നു, ശ്രീ ബ്ലോഗ്ഗന് സ്നേഹപൂര്‍വ്വം ഷാജന്‍ സ്കറിയ എന്ന തലക്കെട്ടില്‍  മറുനാടനില്‍ ഷാജന്‍ സ്കറിയ ഒരു മറുപടി എഴുതി. അതിനോടുള്ള  പ്രതികരണമാണ് ഈ കുറിപ്പ്)

ശ്രീ ഷാജന്‍ സ്കറിയ,
എന്‍റെ വിമര്‍ശനത്തെ വളരെ പോസിറ്റീവ് എടുത്ത താങ്കളുടെ സമീപനത്തെ അഭിനന്ദിക്കുന്നു....അതോടൊപ്പം ആരെയാണോ സമൂഹം ഒറ്റപ്പെടുത്തേണ്ടത് അവരെ കൊണ്ടുനടന്ന് നിക്ഷ്പക്ഷത 'തെളിയിക്കാനുള്ള' താങ്കളുടെ ശ്രമത്തോട് സഹതപിക്കുകയും ചെയ്യുന്നു.
ഗീബല്‍സിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന പച്ചനുണകള്‍ എഴുതിപ്പിടിപ്പിച്ച് സമൂഹത്തില്‍ വിഷം വമിക്കുന്ന ഒരു ഹിന്ദു വലതുപക്ഷ എഴുത്തുകാരനെക്കൊണ്ട് കോളമെഴുതിക്കുകയും അതിനു തൂക്കം ഒപ്പിക്കാന്‍ ഒരു മുസ്ലിം തീവ്ര എഴുത്തുകാരനെ തേടുകയും ചെയ്യുന്നതിനോട് സഹതപിക്കുകയല്ലാതെ വേറെന്താണ് ചെയ്യേണ്ടത്?

Wednesday, 13 March 2013

ശ്രീ. ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം......


ശ്രീ ഷാജന്‍ സ്കറിയ,
താങ്കളുടെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഒരു വായനക്കാരന്‍ ആണ് ഈയുള്ളവന്‍..., വ്യക്തിപരമായി താങ്കള്‍ ആരാണ് എന്നെനിക്കറിയില്ല, അത് അറിയേണ്ട കാര്യവും ഇല്ല... മലയാളത്തിലെ പല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വായിക്കാന്‍ ശ്രമിക്കാറുണ്ട്.   താങ്കളുടെ മറുനാടനെയും മറ്റുപലരെയും ആരോഗകാരമായി   വിമര്‍ശിച്ചു കൊണ്ട് ഈ ബ്ലോഗില്‍ മുമ്പ് എഴുതിയിട്ടുമുണ്ട്. പ്രശംസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും മറുനാടനില്‍ ചില കമ്മന്‍റുകളും ഇട്ടിട്ടുണ്ട്.  താങ്കളുടെ പ്രസിദ്ധീകരണത്തില്‍ കണ്ടുവരുന്ന  ചില അപകടകരമായ പ്രവണതകള്‍ ഒരു ശരാശരി ഇന്ത്യന്‍ പൌരനെ ഭീതിപ്പെടുത്തുന്നുണ്ട്.  സ്വയം സൂക്ഷിക്കണം എന്ന്‍ താങ്കളെ ഉണര്‍ത്താനും താങ്കളെ കരുതിയിരിക്കണം എന്ന്‍ വായനക്കാരെ ഉണര്‍ത്താനുമാണ് ഈ കുറിപ്പ്.