Wednesday, 13 March 2013

ശ്രീ. ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം......


ശ്രീ ഷാജന്‍ സ്കറിയ,
താങ്കളുടെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഒരു വായനക്കാരന്‍ ആണ് ഈയുള്ളവന്‍..., വ്യക്തിപരമായി താങ്കള്‍ ആരാണ് എന്നെനിക്കറിയില്ല, അത് അറിയേണ്ട കാര്യവും ഇല്ല... മലയാളത്തിലെ പല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വായിക്കാന്‍ ശ്രമിക്കാറുണ്ട്.   താങ്കളുടെ മറുനാടനെയും മറ്റുപലരെയും ആരോഗകാരമായി   വിമര്‍ശിച്ചു കൊണ്ട് ഈ ബ്ലോഗില്‍ മുമ്പ് എഴുതിയിട്ടുമുണ്ട്. പ്രശംസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും മറുനാടനില്‍ ചില കമ്മന്‍റുകളും ഇട്ടിട്ടുണ്ട്.  താങ്കളുടെ പ്രസിദ്ധീകരണത്തില്‍ കണ്ടുവരുന്ന  ചില അപകടകരമായ പ്രവണതകള്‍ ഒരു ശരാശരി ഇന്ത്യന്‍ പൌരനെ ഭീതിപ്പെടുത്തുന്നുണ്ട്.  സ്വയം സൂക്ഷിക്കണം എന്ന്‍ താങ്കളെ ഉണര്‍ത്താനും താങ്കളെ കരുതിയിരിക്കണം എന്ന്‍ വായനക്കാരെ ഉണര്‍ത്താനുമാണ് ഈ കുറിപ്പ്.

 താങ്കള്‍ക്കും അറിയാവുന്നത് പോലെ,  വസൂരിയും കോളറയുമൊക്കെ മനുഷ്യന്‍റെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍ കേരളത്തില്‍  കഴിഞ്ഞുപോയിട്ടുണ്ട്, ഓരോ നാടുകളിലും ഉറക്കം കെടുത്തുന്ന പ്രാദേശിക കള്ളന്മാരും റിപ്പര്‍ ചന്ദ്രനും വരെ ഭീതിവിതച്ച കാലവും  പിന്നിട്ടു..... ഇന്ന്‍ കേരള സമൂഹം ഏറ്റവും ഭീതിയോടെ നോക്കിക്കാണുന്ന മാരക വിപത്ത് എന്താണ് ? ഒരേ ഒരുത്തരമേ ഉള്ളൂ....സ്ഥലകാല ബോധമില്ലാത്ത മാധ്യമങ്ങള്‍   പണത്തിന് വേണ്ടി എന്തും ചെയ്യുന്ന  മാധ്യമ മുതലാളിമാര്‍ ... കൂട്ടികൊടുപ്പുകാരെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയുള്ള  മാധ്യമ പ്രവര്‍ത്തകര്‍ ....
ഒരു കാലത്ത് ഇന്ത്യ കട്ടുമുടിക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ തന്ത്രമായിരുന്നു , ഭിന്നിപ്പിച്ചു ഭരിക്കല്‍ ... സമൂഹത്തില്‍ പരസ്പരം സ്പര്‍ദ്ധ വളര്‍ത്താന്‍ മതങ്ങളിലും ജാതികളിലും അവര്‍ അപരന്മാരെ വളര്‍ത്തി. ഇരു വിഭാഗം 'തീവ്രവാദികള്‍ക്കും' വേണ്ടത് കൊടുത്തു.... ഭരണാധികാരികളുടെ തെമ്മാടിത്തങ്ങളില്‍ ജനശ്രദ്ധ പതിയാതിരിക്കാന്‍ എന്നും പ്രശ്നങ്ങളും കലാപങ്ങളും ഉണ്ടാക്കി....വെള്ള സായിപ്പ് പോയി കറുത്ത സായിപ്പന്മാര്‍ അധികാരത്തില്‍ ഏറിയപ്പോഴും സ്ഥിതി തുടര്‍ന്നു.... കോടികള്‍ കട്ടുമുടിച്ച് ധൂര്‍ത്തടിക്കുന്ന കഴിവുകെട്ട രാഷ്ട്രീയ നേതൃത്വവും അവരുടെ മേലാളന്‍മാരും ജനശ്രദ്ധ 'മറ്റിടങ്ങളിലേക്ക് തിരിക്കാന്‍ എന്നും കൂട്ടുപിടിച്ചത് സാമൂഹ്യവിരുദ്ധരെയും  മാധ്യമങ്ങളെയുമാണ് ....ഇന്നും അത് തുടരുന്നു...

കേരളം കണ്ട ഏറ്റവും മോശം മന്ത്രിസഭകളില്‍ ഒന്നായ ഉമ്മന്‍ ചാണ്ടി ഗവര്‍മെന്റ് നാട് കുട്ടിച്ചോറാക്കുന്നു, കെ എസ് ആര്‍ ടി സി പൂട്ടും, കെ എസ് ഇ ബി പൂട്ടും എന്നൊക്കെ ചില കടല്‍ കിഴവന്‍മാര്‍ വിളിച്ച് പറയുന്നു...ഇതിലൊന്നും പക്ഷേ നമ്മുടെ പത്രമാധ്യമങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല.... ഗണേഷ്കുമാറിന്‍റെ കാമുകിയുടെ നാഭിക്കുഴിയിലെ രോമത്തിന്‍റെ എണ്ണമെടുക്കാന്‍ മല്‍സരിക്കുകയാണ് മാധ്യമപ്പരിഷകള്‍  . മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിമ്പു പണി ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു....സമൂഹത്തെയും കുടുംബത്തെയും വ്യക്തിബന്ധങ്ങളെയും അറുത്തു മാറ്റുന്ന കോടാലിക്കൈകളുമായി ഓരോ നിമിഷവും കേരളീയരെ ഭീതിപ്പെടുത്തുന്ന മാധ്യമസമൂഹത്തില്‍ പുതിയ ചില വിഷ വൃക്ഷങ്ങള്‍ തഴച്ചു വളരുന്നുണ്ട്. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് വിഷം വമിക്കുന്ന ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായകളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ പുതിയ തലമുറയെ അവര്‍ കൊത്തിക്കീറിക്കളയും എന്ന ഭയം 'മനുഷ്യന്‍റെ' ഉറക്കം കെടുത്തുന്നുണ്ട്

ലോകം മുഴുക്കെ പ്രിന്‍റ് മീഡിയയുടെ മരണമണി മുഴക്കിക്കൊണ്ട് കടന്നുവന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരില്‍ മിക്കവരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ്, 'ഹിറ്റുകളുടെ' എണ്ണം പരസ്യവരുമാനം തീരുമാനിക്കുന്ന ഈ മേഖലയില്‍ ഹിറ്റ് കൂട്ടാന്‍ മനുഷ്യന്‍റെ സഹജമായ ദൌര്‍ബല്യങ്ങളെയാണ്  ആശ്രയിക്കുന്നത്... സെക്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്...കൌതുക വാര്‍ത്തകളും  അന്യന്‍റെ  കിടപ്പറ രഹസ്യങ്ങളും  ആകാംക്ഷ നിറയുന്ന തലക്കെട്ടുകളുമാണ് പലരും ഇരപിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിച്ച് വരുന്നത്...ചിലര്‍ വളരെ അപകടകരമായ വര്‍ഗ്ഗീയ വിഷം വമിപ്പിച്ച് കച്ചവടം പൊടിപൊടിക്കുന്നു.... രാഷ്ട്രീയ വര്‍ഗ്ഗീയതയും മത വര്‍ഗ്ഗീയതയും മുഖ മുദ്രയാക്കിയ പലതരം പ്രസിദ്ധീകരണങ്ങളും ഫേസ് ബുക്ക് പേജുകളും ഇ-ലോകത്ത് കാണാം. പരന്ന വായനയോ വിഷയങ്ങളില്‍ അവഗാഹമോ ഇല്ലാത്ത ഒരു തലമുറയെ പരസ്പരം ഭിന്നിപ്പിച്ച് മുതലെടുക്കുക എന്ന  വൃത്തികെട്ട സമീപനം സ്വീകരിക്കുന്നവരില്‍ താങ്കളും ഉണ്ടോ എന്ന്‍ ന്യായമായും സംശയിച്ചുപോകുന്ന നീക്കങ്ങള്‍ മറുനാടനില്‍ കണ്ടുവരുന്നുണ്ട്.

നാം ഒരു ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നത്. നമ്മുടെ മതത്തിലും ജാതിയിലും പാര്‍ട്ടിയിലും എല്ലാം മനുഷ്യ സഹജമായ പോരായ്മകള്‍ കാണും, പരസ്പരം പ്രശ്നങ്ങള്‍ കാണും, കാട്ടില്‍ ഉടുതുണി ഇല്ലാതെ ജീവിച്ച മനുഷ്യന്‍ ഒരു പാട് കടമ്പകള്‍ പിന്നിട്ടാണ്ഇന്ന്‍ കാണുന്ന നിലയില്‍ എത്തിയത്, ഇക്കാലത്തൊക്കെഅവരെ പരസ്പരം ഭിന്നിപ്പിച്ച് മുതലെടുക്കുന്ന ഇരുട്ടിന്‍റെ ശക്തികളും പരസ്പര സ്നേഹം ഉപദേശിച്ച് എല്ലാ ദൌര്‍ബല്യങ്ങള്‍ക്കിടയിലും ഒന്നിച്ച് നില്ക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല മനുഷ്യരും ലോകത്ത് ഉണ്ടായിട്ടുണ്ട്, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഈ അനുഭവങ്ങള്‍ നമുക്ക് കാണാം

നമുക്കിടയില്‍ ഓരോ ദിവസവും നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളെ ഓരോരുത്തരുടെ മനസ്ഥിതിക്ക് അനുസരിച്ച് വ്യാഖ്യാനിക്കാന്‍ ഒരു പ്രയാസവുമില്ല.
ഉദാഹരണത്തിന് താങ്കള്‍  ഒരു പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന്‍ ഇറങ്ങി വരുന്നത് കണ്ടാല്‍ എങ്ങനെയൊക്കെ പ്രതികരിക്കാം ?

1. ഷാജന്‍ ഈ തെരക്കിനിടയിലും ഇവിടെവരെ  വന്ന് പോകാന്‍ സമയം കണ്ടെത്തുന്നുവല്ലോ
എന്തോ സഹായം ചെയ്യാന്‍ വന്നതായിരിക്കും...നല്ലവനാ അവന്‍.


2. എടാ ഷാജാ... ആ വീട്ടില്‍ തനിച്ച് പോകാതെടാ....ആ പെണ്ണിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടില്‍ ഉള്ളത്....


3. ദേണ്ടേ ആ ഷാജന്‍ അല്ലേ ഇറങ്ങിവരുന്നത് വരുന്നത്,  ഇവനെന്താ ഇവിടെ പണി...അല്ലേലും അവനാള് ശരിയല്ല..അവക്കും ഒരല്‍പം കഴപ്പ് കൂടുതലാ....

4. എന്താടാ ഷാജാ... കേറി മുട്ടി അല്ലേ.....എങ്ങനെയുണ്ടെടാ മൊതല് .... ഓ ഭാഗ്യവാന്‍ തന്നെ.

5. ദേ, നമ്മുടെ ഷാജന്‍ അല്ലേ അത്, കഴുവേറിടെമോന്‍,...മര്യാദക്ക് നടന്ന ആ പെണ്ണിനെ പെഴപ്പിച്ച് വളച്ചെടുത്തു.... ഇപ്പം ദിവസം മൂന്നുനേരം വന്ന്‍ പൂശിയിട്ട് പോകുവാ... ഈ നസ്രാണിക്ക് കേറി നെരങ്ങാന്‍  നായര് പെണ്ണിനെയേ കിട്ടിയൊള്ളോ.... പന്നന്‍.....

ഇതില്‍ ഏതഭിപ്രായമായിരിക്കും താങ്കളുടെ 'മറുനാടന്‍' പറയുക?
എനിക്കുറപ്പാണ് അത് അഞ്ചാമത്തേത് ആയിരിയ്ക്കും..... ഇന്നലെ പ്രസിദ്ധീകരിച്ച ഈ ലേഖനം ഒരു ഉദാഹരണം, എന്തു അസംബന്ധവും വിളിച്ചുപറഞ്ഞു സമൂഹത്തില്‍ പരസ്പര വിദ്വേഷവും വെറുപ്പും വളര്‍ത്തി,  മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കല്ലാതെ ഇങ്ങനെ ഒരു ലേഖനം  എഴുതാനോ പ്രസിദ്ധീകരിക്കാനോ കഴിയുമോ? മുസ്ലിം ലീഗ് കേരളത്തില്‍ താലിബാനിസം കൊണ്ടുവരുന്നു എന്ന്‍ ആരോപിക്കുന്ന ലേഖനത്തിന്‍റെ ഉള്ളടക്കം വെറും പൊള്ളയാണെന്ന് അറിയാത്തയാളാണോ താങ്കള്‍ ?

ഓ വി വിജയന്‍റെ പ്രതിമ തകര്‍ത്തതാണ് വിഷയം. പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച കമ്മിറ്റിയിലും പ്രതിമ വെക്കരുത് എന്നു പറഞ്ഞ കമ്മറ്റിയിലും മുസ്ലിംകളും മുസ്ലിം ലീഗുകാരും ഉണ്ട്. പ്രതിമ തകര്‍ത്തത് ആരാണെന്ന്‍ ഇത് വരെ തെളിഞ്ഞിട്ടില്ല, കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമക്ക് നേരെ വരെ ആക്രമണം നടന്നിട്ടുണ്ട്, അതിന്‍റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് പലവട്ടം...അന്നൊന്നും പ്രതിമയും ജില്ലയും തമ്മില്‍ പ്രതിമയും മതവും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായില്ല ഇപ്പോഴിതാ  സംഗതി മലപ്പുറത്ത് ആയപ്പോള്‍  ജില്ല, മതവിശ്വാസം , താലിബാന്‍ .....

ലേഖനം തുടരുമ്പോള്‍ കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളങ്ങള്‍ വാരിവിതറുകയാണ്, നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ല...എന്ന പഴകിപ്പുളിച്ച ആരോപണം തെളിയിക്കാന്‍ വ്യാപരി വ്യവസായികളുടെ ജില്ലാ കമ്മിറ്റി  പലതവണ വെല്ലുവിളിച്ചിട്ടുണ്ട്. നൃത്ത കലകളും സംഗീതവും ആസ്വദിക്കുന്നതില്‍ നിന്ന് കുട്ടികളെ  വിലക്കുന്നു എന്നാണ് മറ്റൊരു താലിബാനിസം. സ്കൂള്‍ യുവജനോല്‍സവങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ പരിപാടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് നടന്നത് ഷാജന്‍ അറിഞ്ഞിരുന്നുവോ? അതില്‍ പങ്കെടുത്ത കുട്ടികള്‍ ഒരുപാട് പേര്‍ മുസ്ലിംകള്‍ ആയിരുന്നു... കാഴ്ചക്കാരില്‍ മഹാ ഭൂരിപക്ഷവും മുസ്ലിംകള്‍ ആയിരുന്നു..... ഇതൊന്നും ഷാജന് അറിയില്ലേ?

നിലവിളക്ക് കൊളുത്താത്ത കുഞ്ഞാലിക്കുട്ടിയെ അറിയുന്ന ഷാജന്‍ ദിവസവും നിലവിളക്ക് കൊളുത്തുന്ന മലപ്പുറം ജില്ലയിലെ മമ്പുറം പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അഫ്ഗാനിസ്ഥാനില്‍ പ്രതിമ തകര്‍ത്ത താലിബാനെ ഷാജന് അറിയാം, ഈ താലിബാനെ സോവിയറ്റ് യൂണിയന് എതിരെ അമേരിക്ക പടച്ചുവിട്ടതാണെന്ന കാര്യം അറിയില്ല. മഹാഭൂരിപക്ഷം മുസ്ലികള്‍ ജീവിക്കുന്ന മലേഷ്യയിലും ഇന്തോനേഷ്യയിലും ആയിരക്കണക്കിന് പ്രതിമകളും അമ്പലങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന കാര്യം അറിയില്ല..... കാരണം കൊതുകിന്‍റെ കൌതുകം ചോരയില്‍ ആണല്ലോ....

പ്രതിമാ വിവാദത്തില്‍ പഴയ കുറെ ആരോപണങ്ങളും കൂട്ടികെട്ടി,  കടിച്ചു കീറാന്‍ കാത്തുനില്‍ക്കുന്ന കാട്ടു പന്നികള്‍ക്ക്  ഇട്ടുകൊടുത്ത ഷാജന്‍റെ ഉദ്ദേശമെന്താണ്? ഇതുപോലൊരു ലേഖനം സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനെക്കുറിച്ച് താങ്കള്‍ ബോധവാനല്ലേ?
ഇത് പറയുമ്പോള്‍ ഇതൊന്നും എന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല, ലേഖകന്‍റെ അഭിപ്രായം മാത്രമാണ്..അതിനെ വിമര്‍ശിക്കാന്‍ കമ്മന്‍റുകോളം ഉണ്ടല്ലോ എന്തിന് എന്‍റെ മേക്കിട്ട് കേറുന്നു എന്ന മറുപടിയാണ് താങ്കള്‍ക്കുണ്ടാവുക....
സുഹൃത്തെ വളരെ സ്നേഹത്തോടെ പറയട്ടെ,  ആ ന്യായം പി സി ജോര്‍ജ്ജിന്‍റെ നാട്ടില്‍ അങ്ങ് പൂഞ്ഞാറ്റില്‍ പോയി പറഞ്ഞാല്‍ മതി.  ഒരു കുപ്പി കള്ളുകുടിച്ചാല്‍ മോര് വെള്ളം കുടിച്ച് 'കെട്ടിറക്കാം' എന്നു പറയുന്നത്പോലെ ഒരു കുപ്പി വിഷം കുടിച്ചിട്ട് വയറുകഴുകാം എന്ന ന്യായം വെറും ന്യായമാണ് .ഇത് ആദ്യത്തേത് അല്ല, വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പച്ചക്കള്ളങ്ങള്‍ കുത്തിനിറച്ച പല  ലേഖനങ്ങളും മുമ്പും താങ്കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലേഖനം വായിച്ചാല്‍ അതിന്‍റെ ഗുണവും ദോഷവും അതിലെ സത്യവും മിഥ്യയും മനസ്സിലാക്കാനുള്ള വിവരമൊക്കെ താങ്കള്‍ക്ക് ഉണ്ടെന്ന് തന്നെയാണ് താങ്കളുടെ പല ലേഖനങ്ങളും വായിച്ചതില്‍ നിന്ന് അനുമാനിക്കുന്നത്.
ഒന്നുകില്‍ താങ്കള്‍ ഒരു വര്‍ഗ്ഗീയവാദിയാണ്, അല്ലെങ്കില്‍ സമൂഹത്തില്‍ ഇരുട്ട് വിതറുന്ന ശക്തികളുടെ പിണിയാള്‍ ആണ്, അതുമല്ലെങ്കില്‍ തന്‍റെ സൈറ്റില്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി ഏത് തരം താണ പണിയും ചെയ്യുന്ന ഒരു മഞ്ഞ പത്രക്കാരന്‍ ആണ്, അതോ മറ്റ് വല്ലതുമാണോ....താങ്കള്‍ തന്നെ പറയുക.

മറുനാടന്റെ പ്രോല്‍സഹനക്കമ്മിറ്റി മെമ്പര്‍മാരോട്, വൈശാക്, അനില്‍, ടിനു, റസാക്ക്. സുധീര്‍, ഷാജഹാന്‍....,ബ്രെന്നി...മുതല്‍ പേരോട് ഒരു അഭ്യര്‍ഥന.... ഈ ഭൂമിയില്‍ ജനിച്ചു വീണത് ഒരു ഹിന്ദു വീട്ടില്‍ ആയത് കൊണ്ട് ഹിന്ദുവും, മുസ്ലിം വീട്ടില്‍ ആയത് കൊണ്ട് മുസ്ലിമും, കൃസ്ത്യന്‍ വീട്ടില്‍ ആയത് കൊണ്ട് കൃസ്ത്യനും ആയവരാണ്  നാം. നമ്മള്‍  ജീവിക്കുന്ന മതത്തെ തെരെഞ്ഞെടുത്തത്തില്‍ നമുക്ക് ഒരു പങ്കുമില്ല.....ആ മതത്തിന്‍റെ പേരില്‍ ഒച്ചവെക്കുന്നവരെ വിഡ്ഡികള്‍ എന്നുവിളിക്കാമെങ്കില്‍   അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പുനടത്താന്‍ ശ്രമിക്കുന്നവരെ തെമ്മാടികള്‍ എന്നുതന്നെ വിളിക്കണം. ഒരു ബഹുസ്വര സമൂഹത്തില്‍ സ്വഭാവികമായും ഉണ്ടാവുന്ന ചെറിയ വൃണങ്ങളെ ഉണക്കിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം കുത്തിപ്പഴുപ്പിക്കുന്ന ഒരാളും മാപ്പര്‍ഹിക്കുന്നില്ല.  ഷാജനെപ്പോലുള്ളവര്‍ നല്ലത് ചെയ്യുമ്പോള്‍ പിന്തുണക്കുന്നവര്‍ക്ക്, 'വേണ്ടാതീനങ്ങള്‍ കാണുമ്പോള്‍ വിമര്‍ശിക്കാനും വേണ്ടിവന്നാല്‍ ബഹിഷ്കരിക്കാനും സാധിക്കണം, നിങ്ങളെപ്പോലുള്ളവര്‍ കണ്ണുകള്‍ തുറന്ന്‍ പിടിച്ചില്ലെങ്കില്‍ അശോകുമാരുടെയും രാജേഷുമാരുടെയും കയ്യടിയില്‍ മയങ്ങി ഷാജന്‍മാര്‍ മനുഷ്യനെ തമ്മിലടിപ്പിക്കും. ആ ചോരകുടിക്കാന്‍ ചെന്നായ്ക്കള്‍ കാത്തുനില്‍ക്കുന്നുണ്ട്.

ശ്രീ ഷാജന്‍ സ്കറിയ, കള്ളക്കളി കളിക്കാതെ തന്നെ കളിജയിക്കാന്‍ കാലിബര്‍ ഉള്ളയാളാണ് താങ്കള്‍ എന്നാണ് എന്‍റെ നിഗമനം. ഒരു തിരിഞ്ഞു നോട്ടം താങ്കളില്‍ നിന്നുണ്ടാവും എന്ന്‍ പ്രതീക്ഷിക്കുന്നു..... കേരളത്തിലെ മഞ്ഞപ്പത്രങ്ങളുടെ അംബാസ്സിഡര്‍ ആയി താങ്കള്‍ അറിയപ്പെടാതിരിക്കട്ടെ എന്ന്‍ ആശംസിക്കുന്നു, ഈ ലേഖനത്തിന്‍റെ ഭാഷ കടുത്തുപോയെങ്കില്‍ ക്ഷമിക്കുക, ചിലകാര്യങ്ങള്‍ പറയുമ്പോള്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ പറയണം എന്ന എന്‍റെ അധ്യാപകന്‍ എം എന്‍ വിജയന്‍ മാഷിന്‍റെ നിര്‍ദ്ദേശത്തോട് നീതി പുലര്‍ത്തുകമാത്രമേ ചെയ്തിട്ടുള്ളൂ.  താങ്കള്‍ക്ക് നല്ലതു വരട്ടെ.

സ്നേഹപൂര്‍വ്വം,
ബ്ലോഗന്‍          

Related Posts
ശ്രീ ഷാജൻ സ്കറിയ, പകർച്ച വ്യാധികൾ പരത്തുന്ന കൊതുകുകളെ വളർത്താതിരിക്കുക

14 comments:

 1. കേരളം കണ്ട ഏറ്റവും മോശം മന്ത്രിസഭകളില്‍ ഒന്നായ ഉമ്മന്‍ ചാണ്ടി ഗവര്‍മെന്റ് നാട് കുട്ടിച്ചോറാക്കുന്നു, കെ എസ് ആര്‍ ടി സി പൂട്ടും, കെ എസ് ഇ ബി പൂട്ടും എന്നൊക്കെ ചില കടല്‍ കിഴവന്‍മാര്‍ വിളിച്ച് പറയുന്നു...ഇതിലൊന്നും പക്ഷേ നമ്മുടെ പത്രമാധ്യമങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല.... ഗണേഷ്കുമാറിന്‍റെ കാമുകിയുടെ നാഭിക്കുഴിയിലെ രോമത്തിന്‍റെ എണ്ണമെടുക്കാന്‍ മല്‍സരിക്കുകയാണ് മാധ്യമപ്പരിഷകള്‍

  ReplyDelete
 2. കിട്ടുന്ന വിദേശ ഫണ്ട്‌ വെച്ച് ഇസ്ലാമോ ഫോബിയ പരത്തുന്ന ചില കുഞ്ഞാടുകളുടെ ഈ മറുനാടന്‍ മലയാളിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ? ഇവരുടെ relegion section നോക്കൂ. അവിടെ ഉള്ള വാര്‍ത്തകള്‍ ശ്രദ്ദിച്ചാല്‍ മനസ്സിലാവും... പിന്നെ ലവ് ജിഹാദ് എന്ന പദം മലയാളത്തിനു സംഭാവന ചെയ്ത അതെ കൂടരുടെ മുന്നണി ആണ്. ഇസ്ലാം മതതിനെ കുറിച്ച് നല്ല ഒരു വാര്‍ത്ത‍ ഇതു വരെ ഇതില്‍ വന്നിട്ടുണ്ടോ? എവിടെയെങ്കിലും മുസ്ലിം നാമധാരികള്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ മതത്തിന്റെ പേരില്‍ കെട്ടി വെക്കുകയും ചെയ്യും... ചിന്ടിക്കുക

  ReplyDelete
 3. well said.....

  ReplyDelete
 4. Top Commenter (edited ). ബ്ലോഗന്‍..കലക്കി...താങ്കള്‍ ആരെന്ന് എനിക്കറിയില്ല.നൂറു ശതമാനവും സത്യമായ കാര്യം,ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് പറയാമെന്ന് വച്ചാല്‍ പന്നി കൂട്ടം പോലെ എല്ലാം വന്നു വാദി വാദി എന്ന് വിളിക്കും,അത് പ്രോല്‍സാഹിപ്പിക്കാന്‍ പിതൃശൂന്യ ആകൌന്റുകളും,ഞങ്ങള്‍ക്ക് മറുനാടന്‍ എന്നു പറഞ്ഞാല്‍ മുന്‍പ്‌ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന ആല്‍ത്തറയി ലെ കൂട്ടായ്മ പോലെയാണ്. എന്നും ഇവിടെ വരാറുണ്ട്‌. അഭിപ്രായം രേഖപ്പെടുത്താറുണ്ട്‌. യോജിക്കാന്‍ പറ്റാത്തവയോട് വിമര്‍ശിക്കാറുണ്ട്‌. ഞങ്ങളുടെ വിമര്‍ശനം ഷാജന്‍ സര്‍ ചിലപ്പോള്‍ ഉള്‍ക്കൊണ്ടു തിരുത്താറും ഉണ്ട്‌. തര്‍ക്കങ്ങള്‍ അതിര് കടക്കുമ്പോള്‍ ഒരു റഫരിയായി അദ്ദേഹം ഇടപെടാ റൂം ഉണ്ട്‌. നമുക്ക്‌ ഇങ്ങനെ കാര്യങ്ങള്‍ നിശ്പ്രയാസം ചര്‍ച്ച ചെയ്യാനുള്ള ഒരു വേദി തന്നതില്‍ എഡിറ്ററോ ട് കടപ്പാടുണ്ട്. ആ വിശാലമനസ്സിന്റെ ഭാഗമാ ണ ല്ലോ ഇപ്പോള്‍ ബ്ലോഗന്ടെ ഈ ലേഖനം ഇവിടെ വന്ന സാഹചര്യവും.
  വാല്‍കഷ്ണം : ഷാജഹാന്‍ സാറ് കണ്ണ് തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍.
  അശോകന്‍മാര്‍ മുന്നോട്ട് വെക്കുന്ന ആ ആശയം ഇങ്ങനെ പോയാല്‍ മറ്റുള്ളവരിലേക്കും പടരും കാരണം അവരുടെ അഭിപ്രായങ്ങള്‍ അത്രക്ക് അപകടം ആണ് . അഭിപ്രായം പറയുന്നവന്റെ മതവും ജാതിയും നോക്കി അതിക്ഷേപിക്കുന്നത് നമ്മുടെ ഭാരത സംസ്കാരത്തിന് ചേര്‍ന്നത്‌ അല്ല. ചിലര്‍ അവരുടെ മനസ്സിലെ വര്‍ഗീയ വിഷം ചീറ്റാനുള്ള വേദിയാക്കി ഇതിനെ മാറ്റുന്നത് താങ്കള്‍ കണ്ടില്ലെന്നു നടിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ ആര്‍ക്കും ആകില്ല...

  ReplyDelete
 5. ഞാന്‍ ഇപ്പോള്‍ മരുനാടനില്‍ കമെന്റ്റ് അടിക്കാറില്ല കാരണം വാര്‍ത്തകള്‍ നുറു ശതമാനം നീതി പുലര്‍ത്തുന്നില്ല പിന്നെ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് കുറെ കമ്മറ്റികള്‍ പ്രോത്സാഹനവുമായി നടക്കുന്നുണ്ട് ......വാര്‍ത്തയുടെ സത്യത്തെ പ്രേക്ഷകന് മുമ്പില്‍ അവതരിപ്പിക്കലല്ലേ യെതാര്‍ത്ഥ പത്രധര്‍മ്മം ഇവര്‍ അതില്‍ വിജയിച്ചുവോ?? ഒരു പ്രത്യക മതവിഭാഗങ്ങളില്‍ വര്‍ഗീയ വിഷം കുത്തി നിറക്കലാണ് .....ശരിക്കും പറഞ്ഞാല്‍ ഒരു പിംബ്....പിന്നെ തരം താന്ന തറ ഡയലോഗുകള്‍ ..... ഇവര്‍ ഇതൊക്കെ ആസ്വതിക്കലല്ലേ???? ഈ ഓണ്‍ലൈന്‍ പത്രം അതിന്‍റെ ധര്‍മ്മം നിറവേറ്റുന്നുണ്ടോ??സംശയമാണ്

  ReplyDelete
 6. ശ്രീ ബ്ലോഗന്‍ വായിച്ചറിയാന്‍ ...

  http://wimathan.blogspot.in/2013/03/blog-post.html

  ReplyDelete
  Replies
  1. ശ്രീ വിമതന്‍, ഞാന്‍ മലപ്പുറത്ത്കാരന്‍ അല്ല, മലപ്പുറത്തെപ്പറഞ്ഞാല്‍ എനിക്ക് പ്രത്യേകിച്ചു അസ്കിതായൊന്നും ഉണ്ടാകില്ല....'പ്രതിമാ വിവാദത്തിന്‍റെ മറപിടിച്ച്, കാലങ്ങളായി മലപ്പുറം ജില്ലക്കെതിരെ ചില വര്‍ഗ്ഗീയ വാദികള്‍ ഉന്നയിക്കുന്ന ഗീബല്‍സിയന്‍ നുണകള്‍ തട്ടിവിട്ട് ഒരു ബഹുസ്വര സമൂഹത്തില്‍ വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്. പ്രതിമകളും പള്ളികളും ഒക്കെ ഒരുപാട് തകര്‍ക്കപ്പെടുന്നുണ്ട് ലോകത്തുടനീളം...തകര്‍ക്കുന്നത്തിന്റെയും തല്ലുകൂടുന്നത്തിന്റെയും കഥകള്‍ എരിവും പുളിയും ചേര്‍ത്ത് വിളംബുന്നവര്‍ ഇതേ മതക്കാര്‍ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന നല്ല വാര്‍ത്തകള്‍ കാണാതെ പോകുന്നു, ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു. ഈ അസുഖം എല്ലാ വിഭാഗങ്ങളിലും വ്യാപകമാണ്..മതങ്ങളെക്കാള്‍ മനുഷ്യന്‍റെ കാര്യത്തില്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഇത് കാനുംബോള് പ്രതികരിക്കണം എന്ന്‍ തോന്നും.

   സ്ഫോടനത്തിന്‍റെ പിന്നിലെ റിപ്പോര്‍ടിങ് നാടകത്തെക്കുറിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജൂ ഉള്‍പ്പടെ ഇന്ത്യയിലെ മുസ്ലിം വിരോധികള്‍ അല്ലാത്ത പലരും പറഞ്ഞതേ ഞാനും പറഞ്ഞുള്ളൂ....അത് 'ഇരവാദം' ആയിതോന്നുന്ന അസുഖം വേറെയാണ്, ഈ അസുഖം പടര്‍ത്തുന്ന പണി മറുനാടനെപ്പോലുള്ളവര്‍ ചെയ്യരുത് എന്നാണ് ഞാന്‍ വീണ്ടും പറയുന്നത്.

   Delete
 7. alhamdu lillah, very good, ee ഷാജന്‍ സ്കറിയ okkay Aaa Josaf finday kooday kidakkanda Aala....

  ReplyDelete
 8. മറുനാടന്‍ മലയാളി വായിയ്ക്കാറില്ല ഞാന്‍. എന്നാലും പൊതുവായ നിരീക്ഷണത്തില്‍ വളരെ നന്നായി ഈ ലേഖനം

  ReplyDelete
 9. എപ്പോള്‍ ഞന ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇന്‍റര്‍നെറ്റില്‍ആണ് ..അത്തരത്തില്‍ ഒരു മെകഹലീല് ആണ് എനിക്ക് ജോലി ..അതൊകൊണ്ട് തന്നെ ഒട്ടുമിക്ക മലയാളം ബ്ലോഗുകളും വെബ്സൈറ്റ് കളും എനിക്ക് അറിയാം ....പക്ഷെ ഈ മറുനാടന്‍ മലയാളി യെ ക്കുറിച്ച് എനീകു പുതിയ അറിവ്വന് ...
  സൈബര്‍ ലോകത്തു ഇന്ന് ആര്‍ക്കും എന്തും എഗിനെയും എഴുതുവാനുള്ള സ്വതന്ത്രം ഉണ്ട് ....ഇത് പലരും ദുരുപയോഗം ചെയ്യുന്നുമുണ്ട് ....
  മറുനാടന്‍ മലയാളി ഞാന്‍ വായിക്കുവാന്‍ ശ്രമിച്ചിട്ടില്ല ..ആഗ്രഹിക്കുന്നുമില്ല ....ബ്ലോഗനിലെ ലേഖനം വായിച്ചപ്പോള്‍ അതില്‍ ചില മതസ്നേഹം പ്രശങ്ങള്‍ ഉണ്ടന്ന് തോന്നുന്നു ....
  സൈബര്‍ ലോകം വിശാലമായതു കൊണ്ട് അതില്‍ എഴുതുന്നവര്‍ പരമാവതി ശ്രെദ്ധിക്കുക

  ReplyDelete
 10. ദേവയാനിയുടെ ഭർത്താവ് പാകിസ്താൻ കാരൻ ആണെന്ന് മറുനാടൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് "മലപ്പുറത്ത്‌" നിന്ന്.. http://marunadanmalayali.com/index.php?page=newsDetail&id=28537

  ഇത് ഒരു മറുനാടന്റെ മാത്രം ബിസിനസ്‌ തന്ത്രം അല്ല... വായനക്കാരന്റെ മനസ്സിൽ വിഷം കുത്തി വെച്ച് സ്വന്തം സാമ്രാജ്യം വളർത്തുക എന്നത് മാത്രം ആണ് ഇവരുടെയൊക്കെ ലക്‌ഷ്യം. ഇത് പോലെ നമ്മുടെ നാട്ടിൽ അസ്വസ്ഥത വളർത്തുന്നതിനു ഇവർക്ക് വേറെ എവിടുന്നെങ്കിൽ ഫണ്ട്‌ ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  പാകിസ്താൻ എന്ന് വായിക്കുമ്പോൾ കൂടെ മലപ്പുറം എന്ന് കൂടി വായനക്കാരന്റെ മനസ്സിലേക്ക് തള്ളി വിടുന്നത് എന്തിനു വേണ്ടിയാണെന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.. പ്രിയപ്പെട്ട ഷാജാൻ സകാറിയ ഇതിനും താങ്കൾക്കു ന്യായീകാരങ്ങൾ ഉണ്ടായിരിക്കാം.. പക്ഷെ ഇത് പോലുള്ള ജോലികൾ ചെയ്താണ് താങ്കൾ താങ്കളുടെ കുട്ടികള്ക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത്.. ഒരു നാട്ടിൽ അസ്വസ്ഥത വളര്ത്തുന്നതിനുള്ള പ്രതിഫലമായി കിട്ടുന്ന പണം കൊണ്ട് എത്ര നാൾ നിങ്ങൾക്ക് വളരാൻ കഴിയും?

  ReplyDelete
 11. സൂപ്പർ പോസ്റ്റ്‌ ബ്രോ
  താങ്കളുടെ ഭാഷയും അവതരണവും ഗംഭീരം
  കൂടുതൽ വിഭവങ്ങൾ വരട്ടെ

  ReplyDelete
 12. ഈ മറുനാടനില്‍ ഞാനും കമന്‍റ് ചെയ്യാറുണ്ടായിരുന്നു.
  കുറേ ദിവസം അടുപ്പിച്ച് വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഈ ഷാജന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് ഏതാണ്ടൊരു രൂപം കിട്ടി..
  സംഘികളെക്കൊണ്ട് പുളിച്ച തെറി പറയിപ്പിക്കാനുളള ഒരു വേദിയായിട്ടാണ് എനിക്കു തോന്നിയത്.. ഇപ്പോള്‍ അതില്‍ കയറിയിട്ട് മാസങ്ങളായി..

  ReplyDelete
 13. വളരെ നല്ല വിവരണം

  ReplyDelete