Monday 26 January 2015

ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തിന് വേണ്ടി, ഞാന്‍ നിലകൊള്ളുന്നു എന്‍റെ രാജ്യത്തിന് വേണ്ടി.

എന്‍റെ രാജ്യമെന്നാല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഹിമാലയവും അതിര്‍ത്തി പങ്കിടുന്ന വെറും മണ്ണ് മാത്രമല്ല. അതിനകത്തുള്ള സര്‍വ്വ ചരാചരങ്ങളും അടങ്ങിയതാണ്.
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഭക്ഷണ-വസ്ത്ര-വിശ്വാസ രീതികളും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യം,ഇന്ത്യ.
ലോക ജനസംഖ്യയുടെ ആറില്‍ ഒന്നിന് ദൈവം പാര്‍പ്പിടം ഒരുക്കിയത് എന്‍റെ ഇന്ത്യയിലാണ്,
ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തെ സര്‍വ്വരുടെയും സമാധാനത്തിനും സൌഖ്യത്തിനും വേണ്ടി

Friday 23 January 2015

'നാദാപുരം രാഷ്ട്രീയം', കൊലക്കത്തി കയ്യിലെടുക്കും മുമ്പ് അറിയേണ്ട ചിലത്

നാദാപുരത്ത് വീണ്ടും വെട്ടും കുത്തും തുടങ്ങി, കേരളത്തില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് നാദാപുരത്തും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നാദാപുരം രാഷ്ട്രീയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്  അവിടെയുള്ളത് വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്, രണ്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പത്രങ്ങളുടെ ഒന്നാം പേജ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നാദാപുരത്തിന്റെ രാഷ്ട്രീയം കലുഷിതമാകും.
മൂന്ന്. ശത്രു പക്ഷത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും (ലീഗ് സി പി എം) നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഇത്രയേറെ അടുപ്പമുള്ള വേറെ ഒരു പ്രദേശവും കാണില്ല. ! പ്രാദേശിക നേതാക്കളും അണികളും കീരിയും പാമ്പുമായി ജീവിക്കുന്ന നാദാപുരത്തെ 'തലമുതിര്‍ന്ന' നേതാക്കള്‍ പക്ഷേ 'കൂട്ടുകുടുംബമായാണ്' ജീവിക്കുന്നത്.