Friday, 23 January 2015

'നാദാപുരം രാഷ്ട്രീയം', കൊലക്കത്തി കയ്യിലെടുക്കും മുമ്പ് അറിയേണ്ട ചിലത്

നാദാപുരത്ത് വീണ്ടും വെട്ടും കുത്തും തുടങ്ങി, കേരളത്തില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് നാദാപുരത്തും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നാദാപുരം രാഷ്ട്രീയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്  അവിടെയുള്ളത് വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്, രണ്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പത്രങ്ങളുടെ ഒന്നാം പേജ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നാദാപുരത്തിന്റെ രാഷ്ട്രീയം കലുഷിതമാകും.
മൂന്ന്. ശത്രു പക്ഷത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും (ലീഗ് സി പി എം) നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഇത്രയേറെ അടുപ്പമുള്ള വേറെ ഒരു പ്രദേശവും കാണില്ല. ! പ്രാദേശിക നേതാക്കളും അണികളും കീരിയും പാമ്പുമായി ജീവിക്കുന്ന നാദാപുരത്തെ 'തലമുതിര്‍ന്ന' നേതാക്കള്‍ പക്ഷേ 'കൂട്ടുകുടുംബമായാണ്' ജീവിക്കുന്നത്.കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കോഴിക്കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളായ നാദാപുരം, കുറ്റ്യാടി, കല്ലാച്ചി, വളയം തുടങ്ങിയ പ്രദേശങ്ങളിലെ രാഷ്ട്രീയം ഇന്നുള്ള രൂപത്തില്‍ മാറ്റിയെടുത്തത്തിന് പ്രധാന കാര്‍മ്മികത്വം വഹിച്ച രണ്ട് വസ്തുതകളുണ്ട് .
ഒന്ന്‍ പ്രദേശത്തെ മുസ്ലിം സമുദായത്തിന്‍റെ വിവരക്കേട്.
രണ്ട്. എ കണാരന്‍ എന്ന സി പി എം നേതാവ്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം തുടങ്ങിയ എഴുപതുകളില്‍ തന്നെ കടല്‍ കടന്നവരാണ് ഈ പ്രദേശത്തെ മുസ്ലിംകള്‍. മിക്ക ഗള്‍ഫ് നാടുകളിലെയും
ചായക്കടകള്‍ (ബൂഫിയ/ കഫറ്റേരിയ) നാദാപുരത്ത് കാരുടേതാണ്. തൊണ്ണൂറുകളുടെ രണ്ടാം പകുതി വരെ  സ്കൂളില്‍ പോക്ക് കഷ്ടിയായിരുന്നു എങ്ങനെയെങ്കിലും എസ് എസ് എല്‍ സി ബുക്ക് കയ്യില്‍ കിട്ടണം, പാസ്പോര്‍ട്ട് എടുക്കാന്‍!. 20 വയസിന് മുമ്പേ ഗള്‍ഫിലേക്ക് കടന്നവരാണ് ഇന്നത്തെ പല ഗള്‍ഫുകാരും. കഠിനാധ്വാനികളും അറുപിശുക്കന്‍മാരുമായിരുന്ന നാദാപുരത്തെ 'ആദ്യ ഗള്‍ഫ് തലമുറകള്‍' കാശുണ്ടാക്കി  നാട്ടില്‍ മൊഞ്ചുള്ള വീടുകള്‍ പണിതു, കുട്ടികളെ നല്ല ഉടുപ്പുകള്‍ വാങ്ങിക്കൊടുത്ത് സ്കൂളില്‍ അയച്ചു, കാറുകളും ബൈക്കുകളും മുസ്ലിം വീടുകളുടെ പോര്‍ച്ചുകളെയും നാദാപുരത്തിന്‍റെ നിരത്തുകളെയും മനോഹരമാക്കി, മലപ്പുറം വയനാട് ജില്ലകളില്‍ നിന്നുള്ള പാവപ്പെട്ടവര്‍ ഹൌസ് ഡ്രൈവര്‍ മാരായും ഹൌസ് മെയ്ഡ് മാരായും നാദാപുരത്ത് പണിയെടുത്തു. മുസ്ലിംകള്‍ ഈ സമ്പല്‍ സമൃദ്ധി ആഘോഷിക്കുമ്പോള്‍ ഇപ്പുറത്ത് സാധാരണക്കാരായ ഹിന്ദുക്കളുടെ കഞ്ഞി കുമ്പിളില്‍ തന്നെയായിരുന്നു. ശക്തമായ സാമ്പത്തീക അസമത്വമാണ് നാദാപുരം പ്രദേശത്ത് നിലനിന്നത്, ഇതേ അസമത്വം  കേരളത്തില്‍ മറ്റ് പലയിടങ്ങളിലും കണ്ടു വരുന്നുണ്ടെങ്കിലും  രണ്ട് കൊല്ലം പകലന്തിയോളം പണി ചെയ്തു മൂട്ടയുടെ കടിയും കൊണ്ട് ചുരുണ്ടു കൂടി ക്കിടന്നവന്‍മാര്‍ നാട്ടില്‍ എത്തിയാല്‍ കാട്ടിക്കൂട്ടുന്ന അര്‍മാദങ്ങള്‍ നാദാപുരത്ത് ഇത്തിരി കൂടുതലയിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൊണ്ട് 'കീഴാളന്‍റെ' മോചനത്തിനായി പ്രത്യക്ഷപ്പെട്ട കാലനായിരുന്നു എ കണാരന്‍.

നാദാപുരം പ്രദേശത്തെ ഹിന്ദു/മുസ്ലിം ജന്മിമാരുടെ പീഡനങ്ങള്‍ കണ്ടും കെട്ടും വളര്‍ന്ന് കീഴാളരുടെ രക്ഷകനായി നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വളര്‍ന്ന് വന്ന് കര്‍ഷക തൊഴിലാളി യുണിയന്റെയും സി പി
എമ്മിന്‍റെയും തലപ്പത്തെത്തി,  1987 മുതല്‍ മേപ്പയൂരില്‍ നിന്ന് തുടര്‍ച്ചയായി 14 വര്‍ഷം  എം എല്‍ എ യായ എ കണാരനാണ് നാദാപുരം രാഷ്ട്രീയത്തെ വര്‍ഗ്ഗീയമാക്കിയതിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. 1994 ലെ മക്കള്‍ സമരം, 2001 ലെതടക്കം ചെറുതും വലുതുമായ കലാപങ്ങള്‍. ഹിന്ദുക്കളിലെ 'താഴ്ന്ന' ജാതിക്കാരെ സി പി എം പ്ളാറ്റ് ഫോമില്‍ മുസ്ലിം വിരുദ്ധരായി സംഘടിപ്പിച്ചു കൊണ്ട് കണാരന്‍ പ്രദേശത്തെ കിരീടം വെക്കാത്ത രാജാവായപ്പോള്‍ ഇപ്പുറത്ത് മുസ്ലിംകള്‍ ലീഗിന് കീഴില്‍ സംഘടിച്ചു. ബോംബുണ്ടാക്കാനും എറിയാനും സ്വയം പൊട്ടിച്ച് മരിക്കാനും വരെ തങ്ങള്‍ ഒട്ടും പിന്നില്‍ അല്ല എന്ന് ലീഗുകാരും തെളിയിച്ച് കൊണ്ടേയിരുന്നു, കണാരന്‍റെ വലംകൈ ആയി നിന്ന് കൊണ്ട് നാദാപുരത്ത് തീ പടര്‍ത്തിയ മറ്റൊരു പ്രമാണിയായിരുന്നു ടി പി ചന്ദ്രശേഖരന്‍ (51 വെട്ട് ഫെയിം). കൊന്നും കൊള്ളയടിച്ചും വളര്‍ന്ന് പന്തലിച്ച നാദാപുരം രാഷ്ട്രീയത്തിലെ സാമ്പത്തീക സാധ്യത കണ്ടെത്തിയതും കണാരന്‍ തന്നെയാണ്. 2004 ല്‍ കണാരന്‍റെ അന്ത്യത്തിന് ശേഷവും ആ 'ഇടപാട്' പൂര്‍വ്വാധികം ശക്തിയോടെ നടക്കുന്നു, പണ്ടത്തെ സാമ്പത്തീക അസമത്വമൊക്കെ ഏതാണ്ട് നീങ്ങി, ഹിന്ദു യുവാക്കളും ഗള്‍ഫിലേക്ക് കുടിയേറി കാറും വീടും ആര്‍ഭാടവും ആവശ്യത്തിന് അവര്‍ക്കുമായി, പക്ഷേ കലാപം തുടരുകയാണ്...ഇടക്കിടെ കലാപങ്ങള്‍,  ഓരോ കലാപശേഷവും എല്‍ കെ ജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളെ അണിനിരത്തിയ സമാധാന യാത്രകള്‍ വീണ്ടും കലാപം വീണ്ടും 'ഘോഷയാത്ര'
നാദാപുരത്തിന്‍റെ ഈ ദുര്‍വിധിക്ക് പിന്നില്‍ ഒരു ഇടപാടുണ്ട്. ലീഗ്- സി പി എം നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പൊറാട്ടു നാടകം നാദാപുരത്ത്കാര്‍  തിരിച്ചറിയുന്നത് വരെ തുടരും.

വിശദീകരിക്കാം,
മൂന്ന് വര്‍ഷം മുമ്പ് ഈ കുറിപ്പുകാരന്‍ ഒരു മാസത്തെ പര്യടനത്തിന് ദുബായിലേക്ക് പോയി. ദുബായില്‍ ബിസിനസ്സും നല്ല  'പിടിപാടും' ആവശ്യത്തിന് കാശുമുള്ള കോഴിക്കോടുകാരന്‍ ഒരു ആത്മ സുഹൃത്തുണ്ട്. സുഹൃത്തിന്‍റെ കൂടെ ദുബായിലെ ഗര്‍ഹൂദിലുള്ള ഒരു നാദാപുരം മുതലാളിയുടെ റസ്റ്റോറന്‍റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ റസ്റ്റോറന്‍റ് മുതലാളി കടന്നു വന്നു, എന്‍റെ സുഹൃത്തിന്‍റെ വേണ്ടപ്പെട്ടയാളാണ്.  അടുത്തിരുന്ന് സംസാരിക്കവേ മുതലാളി പറഞ്ഞു, പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് വന്നിട്ടുണ്ട്, ബല്ലാത്ത സംഖ്യയാ പഹയന്‍ ചോദിച്ചത്. വേറെ നിര്‍വ്വഹമില്ലല്ലോ കൊടുത്തല്ലേ പറ്റൂ...,
ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം ഞാന്‍  സുഹൃത്തിനോട് പറഞ്ഞു , "മൊയലാളി  നല്ല 'വിടലാണ്' അല്ലേ? എന്നാലും പാര്‍ട്ടിക്ക് കൊടുത്തത് കുറച്ചു കുറക്കാമായിരുന്നു!"
അവന്‍റെ മറുപടി "ഒരു വിടലും ഇല്ല, അയാള്‍ക്ക് നാദാപുരത്തും പരിസരത്തും തലശ്ശേരി കണ്ണൂര്‍ ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും പല സ്ഥപനങ്ങളും ഉണ്ട്. അവര്‍ ചോദിക്കുന്നത് കൊടുത്തില്ലെങ്കില്‍ പണി കൊടുക്കും, ഇയാള്‍ മാത്രമല്ല ആ ഭാഗത്തെ ചെറിയവരും വലിയവരുമായ എല്ലാ മുസ്ലിം മുതലാളിമാരും പാര്‍ട്ടിക്ക് കപ്പം കൊടുത്താണ് ജീവിക്കുന്നത്.
ഇടക്കിടെ നടക്കുന്ന വെട്ടും കുത്തും ഗള്‍ഫിലേക്ക് പിരിവിന് പുറപ്പെടുന്നതിന്റെ മുന്നോടിയാണ്.
അതൊരു ഞെട്ടിക്കുന്ന വിവരമായിരുന്നു,
അപ്പോള്‍ ലീഗുകരും മറ്റും അവരിതൊക്കെ കണ്ട് മിണ്ടാതിരിക്കുകയാണോ..?
അവരാണിതിലെ  കൂട്ട് കച്ചവടക്കാര്‍. ആരെയൊക്കെ കണ്ടാല്‍ എത്രകിട്ടും എന്ന ബഡ്ജറ്റ് ഉണ്ടാക്കുന്നത് രണ്ട് കൂട്ടരും ചേര്‍ന്നാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒരു തലതൊട്ടപ്പന്റെ മകന്‍ തല തെറിച്ചു പോകുന്നു എന്ന് തോന്നിയപ്പോള്‍ നേതാവ് മോനേ നന്നാക്കാന്‍ ഗള്‍ഫിലേക്ക് വിട്ടത് പ്രമുഖ ലീഗ് ബിസിനസ്സുകാരന്‍റെ  അടുത്തേക്കാണ്. വേദികളില്‍ സി പി എമ്മിനെ വെല്ലുവിളിക്കുന്ന യുവനേതാവും  ലീഗ് പ്രവാസിസംഘടനയും നാട്ടിലെ സി പി എം നേതാക്കളും തമ്മില്‍ അടയും ചക്കരയുമാണ്.
രണ്ട് പാര്‍ട്ടി നേതാക്കളുടെയും കൂട്ട് കച്ചവടങ്ങള്‍ നിരവധിയുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍!!

ഇത് വെറും ആരോപണമല്ലേ....
അങ്ങനെ ബ്ലോഗനും തോന്നിയിരുന്നു, അത് കൊണ്ട് തന്നെ ആ യാത്രയില്‍ നാദാപുരം കാരായ പല കച്ചവടക്കാരെയും കാണാന്‍ ശ്രമിച്ചു, സംസാരത്തിനിടയില്‍ സങ്കട പൂര്‍വ്വം പലരും പറഞ്ഞു
ചോദിക്കുന്നത് കൊടുത്തല്ലേ പറ്റൂ... കുടുംബവും കുട്ടികളും നാട്ടിലല്ലേ...
ഈ ഏര്‍പ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ കപ്പം വാങ്ങല്‍ കണാരന്‍റെ കാലത്ത് തുടങ്ങിയിട്ടുണ്ട്."

ഇത് വായിക്കുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും നാദാപുരത്തുകാരായ ഗള്‍ഫ് ബിസിനസ്സുകാരുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കുക... അവര്‍ക്കിടയില്‍ പരസ്യമായ ആ രഹസ്യം നിങ്ങള്‍ അറിയും. നേതാക്കള്‍ നാട്ടില്‍ നിന്ന് വിമാനം കയറുന്ന വിവരം അറിഞ്ഞാല്‍  എത്രയായിരിക്കും ഇത്തവണ വിലയിടുക എന്ന് നെടുവീര്‍പ്പിടുന്ന നാദാപുരം മുതലാളിമാരെ നിങ്ങള്‍ക്ക് കാണാം.
കപ്പം കൊടുക്കുന്നത് നാദാപുരത്ത്കാര്‍ മാത്രമല്ല കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ള 'മുതലാളി'മാര്‍ക്കും കുറി വീഴുന്നുണ്ട്. ലീഗും സി പി എമ്മും തമ്മില്‍ തുടങ്ങുന്ന സംഘട്ടനങ്ങള്‍ സി പി എം മുസ്ലിം സംഘട്ടനമായി രൂപാന്തരം പ്രാപിക്കുന്ന നാദാപുരത്ത് എന്തിന് നിങ്ങള്‍ മുസ്ലികളെ മൊത്തം ആക്രമിക്കുന്നു നമ്മള്‍ തമ്മില്‍ അല്ലേ പ്രശ്നം എന്നു ലീഗ് നേതാക്കള്‍ ചോദിക്കില്ല!, കാരണം ഓരോ കലാപവും കാശുള്ള ഗള്‍ഫ് മുസ്ലിംകളെ പേടിപ്പിച്ചു നിര്‍ത്താനുള്ളതാണ്.  

കേരള രാഷ്ട്രീയം ഭരിക്കുന്ന 'ക്രീമിലയര്‍' നേതാക്കള്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാം, കണ്ണൂര്‍-മലപ്പുറം-കോട്ടയം മുന്നണിയുടെ ശക്തി പലതവണ കേരളം കണ്ടതാണ്. ഐസ്ക്രീം ലാവലിന്‍ കേസുകളുടെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും ഈ മുന്നണിയുടെ ഇഴയടുപ്പം. ഈ മുക്കൂട്ട് മുന്നണിയിലെ ഒരു പ്രമുഖന്‍ അഴിമതി ആരോപണം നേരിടുന്നു, പത്രത്താളുകളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അങ്ങേരെ രക്ഷിക്കാന്‍ വേറെ ആരെയെങ്കിലും ഇരയാക്കണം... ആ ഇരകളാണ് നാദാപുരത്ത് സൃഷ്ടിക്കപ്പെടുന്നത്. കൊലക്കത്തിയും എടുത്ത് മറ്റവന്‍റെ പള്ളക്കു കേറ്റാനോടുന്ന നാദാപുരത്തുകാര്‍ തിരിച്ചറിയട്ടെ.., നിങ്ങളില്‍ ആരൊക്കെ ചാവണമെന്ന ആരൊക്കെ കൊള്ളയടിക്കപ്പെടണമെന്ന തിരക്കഥ തയ്യാറാക്കുന്നത് ഒരേ കൂട്ടരാണ്. നിങ്ങളുടെ ഞരമ്പുകളില്‍ കുത്തി വെക്കപ്പെടുന്ന വര്‍ഗ്ഗീയ വിഷം  ഉല്‍പാദിപ്പിക്കപ്പെടുന്നത് ഒരേ ഫാക്ടറിയിലാണ്,
വര്‍ഗ്ഗീയ ബിസിനസ്സുകാരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ നാദാപുരത്തെ യൌവനത്തിന് കഴിയും വരെ നാദാപുരത്തെ അമ്മമാരുടെ രോദനം അടങ്ങില്ല

ലീഗ്-സി പി എം പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ അല്‍പം പ്രയാസം കാണും, സുഹൃത്തുക്കളേ , ബ്ലോഗന് നേരെ വാളോങ്ങും മുമ്പ് ഒന്ന് അന്വേഷിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ തലച്ചോറുകള്‍ എ കെ ജി സെന്‍ററിലോ പാണക്കാട്ടോ പണയപ്പെടുത്തിയിട്ടില്ലെങ്കില്‍ നിങ്ങള്‍ സത്യം തിരിച്ചറിയുക തന്നെ ചെയ്യും. നിങ്ങള്‍ ഇരു കൂട്ടരുടെയും 'ഹൈക്കമാന്‍റുകള്‍' തമ്മില്‍ നിലനില്‍ക്കുന്ന അവിഹിത ബന്ധത്തിന്‍റെ വിലയാണ് നാദാപുരത്തുകാരന്റെ ചോര.    

22 comments:

 1. താങ്കള്‍ പറഞ്ഞത് ഒരു നഗ്ന സത്യമാണ് ദുബായില്‍ കച്ചവടം ചെയ്യുന്ന എന്‍റെ ജേഷ്ഠന്‍ നിര്‍ബന്ധിത പണപ്പിരിവ് കൊടുത്തിട്ടുണ്ട്

  ReplyDelete
 2. Daivame....endoru durvidiyaanu nadapurathukarkk....oh god ne kanunnille ee kapalikarude kaikalil janangal pidayunnathu....plz help us god

  ReplyDelete
 3. തീര്‍ച്ചയായും എല്ലാ 'ശുദ്ധമനസ്ക്കരും " വായിച്ചിരിക്കേണ്ട ലേഖനം .
  ബ്ലോഗന് ആശംസകള്‍ .

  ReplyDelete
 4. ബ്ലോഗന്‍റെ ചില നിരീക്ഷണങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസം തോനുന്നു എങ്കിലും, താങ്കളുടെ അനുഭവം ചില യാഥാര്‍ത്ത്യങ്ങളിലേക്ക വിരല്‍ ചൂണ്ടുന്നുണ്ട്.

  ReplyDelete
 5. Thanks for your brave attempt mr. Blogan
  i know it is true most of the business men from nadapuram area paying 'HAFTA' to CPM and 'Donation' To League just to for the security of their family and wealth in kerala, i personally know this, becoz i worked as a manager of al madeena group in Dubai(owned by nadapuram muslims) for many years. mainstream media must follow this article

  ReplyDelete
  Replies
  1. ഷാര്‍ജയില്‍ കഫറ്റേറിയ നടത്തുന്ന കല്ലാച്ചി സ്വദേശി ആയ എന്‍റെ സുഹൃത്തിനോട് താങ്കള്‍ പറഞ്ഞ അതേ പിരിവ് നടത്തിയിട്ടുണ്ട്. വന്‍ കിട ഗ്രൂപ്പുകരോട് കൂടുതല്‍ വാങ്ങുന്നു ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അനുജന്‍ സി പി എമ്മില്‍ പ്രവര്‍ത്തിക്കുന്നു

   Delete
 6. മികച്ച ലേഖനം... ആശംസകള്‍

  ReplyDelete
 7. നല്ല ലേഖനം.... ബ്ലോഗന്‍ പറഞ്ഞത് നൂറ് ശതമാനം സത്യം
  ദുബായിലെ ജബല്‍ അലിയില്‍ സി പി എമ്മിന്‍റെ കണ്ണൂര്‍ നേതാക്കളും ലീഗിന്‍റെ നേതാക്കളും ചേര്‍ന്ന് നടത്തുന്ന ബിസിനസ്സുകള്‍ ഒരുപാട് ഉണ്ട്. വെറും കയ്യുമായി ദുബായിലേക്ക് വണ്ടി കയറിയ മുതിര്‍ന്ന സി പി എം നേതാവിന്‍റെ മകന്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് 500 കോടിയുടെ ആസ്തിഉണ്ടാക്കിയത് എങ്ങനെയാണെന്ന് മാത്രം അന്വേഷിച്ചാല്‍ എല്ലാം മനസ്സിലാകും ലീഗ് സിപി എം ജാര ബന്ധത്തിന്‍റെ ഇരകളാണ് നാദാപുരം നിവാസികള്‍

  ReplyDelete
 8. absolutely True
  1000000 likes

  ReplyDelete
 9. This is the root cause, and this problem will not be resolved unless proper treatment is given to the root cause. Kanaran was a real communalist rather than a communist. If top leaders of both CPM & IUML wanted, they could've stopped these riots and looting in the beginning, but they'll never do that since they're the beneficiaries.

  If someone is killed, the killers are to be chased and punished either in the court or in the street. But Kanaran disciples are more interested in attacking rich houses and looting, instead of revenging the killing. then only, they can continue their 'hafta'.

  ReplyDelete
 10. കാരായിമാര്‍ ഹഫ്തയല്ല ബിസിനസ്സില്‍ ഷെയര്‍ ആണ് വാങ്ങിയിരുന്നത് അതിന് പകരം നാട്ടില്‍ കുടുംബത്തിന് സംരക്ഷണം കൊടുക്കും.

  ReplyDelete
 11. ആരെങ്കിലുമൊക്കെ ഇത്തരം സത്യങ്ങൾ വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സത്യം ഉറക്കെ പറയാൻ മടി കാണിക്കാത്ത ബ്ലോഗന് അഭ്നന്ദനങ്ങൾ.

  ReplyDelete
 12. I always wondered what was the issue in nadapuram .... But reading this has made me really sad and angry at the same time.... This injustice should not be tolerated...it should be brought out in the mainstream media ... Let every one know the truth..

  ReplyDelete
 13. Super blogan you said it

  ReplyDelete
 14. നല്ല പോസ്റ്റ്. ഇതെല്ലാം എനിക്ക് പുതിയ അറിവുകൾ. ഒരു പക്ഷേ ആ പ്രദേശവുമായോ അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടാവും. പോസ്റ്റ് ഇഷ്ടപ്പെട്ടു.

  ReplyDelete
 15. നല്ല പോസ്റ്റ്. ഇതെല്ലാം എനിക്ക് പുതിയ അറിവുകൾ. ഒരു പക്ഷേ ആ പ്രദേശവുമായോ അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടാവും. പോസ്റ്റ് ഇഷ്ടപ്പെട്ടു.

  ReplyDelete
 16. Chila sathyangal undengilum 100% vishwasa yogyamalla...pala kalaapangalum aakasmikamayi sambavichathaanu..athinu partikalkum nethaakkalkkum pankundennu thonunnilla

  ReplyDelete
 17. നാദാപുരം രാഷ്ട്രീയത്തിൽ ഞാൻ കണ്ടത്‌.നാദാപുരത്ത്‌ രാഷ്ട്രീയ പാർട്ടി ഇല്ല.ഉള്ളത്‌ നമ്മൾ വിളിക്കുന്ന അമ്മളെ ആളും ഓലെ ആളും.ഇന്നു വരെ നാദാപുരം മേഘലയിൽ ഉള്ള ഒരു നേതാക്കന്മാരും കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടില്ല.കാരണം നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയകാരനെയും കേരളത്തിനു വേണ്ട...ബ്ലോഗനു ഭാവുകങ്ങൾ....

  ReplyDelete
 18. നാദാപുരം രാഷ്ട്രീയത്തിൽ ഞാൻ കണ്ടത്‌.നാദാപുരത്ത്‌ രാഷ്ട്രീയ പാർട്ടി ഇല്ല.ഉള്ളത്‌ നമ്മൾ വിളിക്കുന്ന അമ്മളെ ആളും ഓലെ ആളും.ഇന്നു വരെ നാദാപുരം മേഘലയിൽ ഉള്ള ഒരു നേതാക്കന്മാരും കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടില്ല.കാരണം നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയകാരനെയും കേരളത്തിനു വേണ്ട...ബ്ലോഗനു ഭാവുകങ്ങൾ....

  ReplyDelete
 19. ബ്ലോഗന്‍ മനപുര്‍വ്വം പറയാത്ത ചരിത്രം ഉണ്ട് നാദാപുരത്തിന് ,അത് പറയേണ്ടത് 1988 മുതല്‍ അല്ല 1965 മുതല്‍ തുടങ്ങുന്ന പോരാട്ടത്തിന്‍റെ ചരിത്രം ,മണ്ണില്‍ പണിയെടുക്കുന്നവന് മനുഷ്യനെ പോലെ ജീവിക്കാന്‍ നടത്തിയ സമരത്തിന്റെയും ചെറുത്തു നിലപിന്റെയും ചരിത്രം ,ജോലി ചെയ്‌താല്‍ കൂലിക്കു ചെക്കന്‍ വിളിക്ക് എതിരെയും പോരാടി ധീരരക്തസാക്ഷിത്വം വരിച്ച വാണിമേലിലെ സഖാക്കളുടെ ചരിത്രം .ഈ ന്യായമായ സമരത്തെ നേരിടാന്‍ മതപമായി ആളുകളെ സംഘടിപ്പിച്ചത് ആരാണ്? നിങ്ങള്‍ ഓക്കെ എങ്ങിനെ അപമാനിച്ചാലും സഖാവ് ഇ.വി കുമാരേട്ടനും കണാരേട്ടനും ഒക്കെ നാദാപുരത്തെ സാധാരണ മനുഷ്യരില്‍ ധീരന്മാരായി എന്നും ഉണ്ടാകും .ഗള്‍ഫില്‍ലെ കള്ളകഥകള്‍ കൊണ്ടൊന്നും നാദാപുരത്തെ പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ല .വടക്കന്‍ പാട്ടില്‍ കേട്ട സ്ത്രികള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത രീതിയില്‍ ഗുണ്ടായിസം നടപ്പിലാക്കിയ പ്രമാണിമാര്‍ കൈയുക്ക് ആയിരുന്നെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക ത്തിന്‍റെ പേരില്‍ ഉള്ള ഉണ്ടായിസ്സം.അതാണ്‌ നാദാപുരത്തുനിന്ന് മാറേണ്ടത്

  ReplyDelete