Tuesday, 5 November 2013

ബ്ലോഗനെ fake ആക്കിയ മലയാളം ബ്ലോഗെഴ്സേ, നിങ്ങള്‍ക്കെന്റെ "നല്ല നമസ്കാരം" !!!

ഇത് ആത്മ കഥാംശം ഉള്ള പോസ്റ്റാണ്, നേരെ ചൊവ്വെ ജീവിക്കുന്ന സല്‍സ്വഭാവിയും സല്‍ഗുണ സംബന്നനും സുശീലനുമായ ഒരു ബ്ലോഗ്ഗറോട് ബ്ലോഗ്ഗ് സമൂഹം കാണിച്ച ഉദാത്തമായ സ്നേഹ വായ്പ്പിന് നന്ദി പറയുകയാണിവിടെ,

നമുക്ക് ഇങ്ങനെ തുടങ്ങാം,
04 11 2013 തിങ്കളാഴ്ച, ബ്ലോഗന്‍ ഒരു പോസ്റ്റ് എഴുതുന്നു, ശ്വേതാമേനോന്‍, റീമ കല്ലിങ്കല്‍ ; രണ്ടു പെണ്ണനുഭവങ്ങള്‍      പോസ്റ്റുകള്‍ മലയാളം ബ്ലോഗ്ഗേഴ്സ് എന്ന പേരിലുള്ള രണ്ട് ഫെയിസ് ബുക്ക് ഗ്രൂപ്പുകളില്‍  ലിങ്കുന്ന ഒരു ഏര്‍പ്പാടുണ്ട്, വട്ടത്തിലുള്ള ബ്ലോഗ്ഗേഴ്സിലും  ചതുരത്തിലുള്ള ബ്ലോഗെഴ്സിലും ലിങ്കും, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അങ്ങനെ ചെയ്യണം(?) എന്നുള്ളത് കൊണ്ട്,  ചിലപ്പോഴെങ്കിലും മറക്കാറുണ്ടെങ്കിലും , അത് ചെയ്യാറുണ്ട്. (ഇതെന്താണ് രണ്ട് മലയാളം ബ്ലോഗേഴ്സ് എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നിയതാണ് , "ആയിരം പേരുള്ള ഒരു മലയാളി കൂട്ടായ്മയില്‍ രണ്ടെണ്ണമല്ലെയുള്ളൂ ഒരു ഇരുനൂറെങ്കിലും വേണ്ടതല്ലേ ടാ ഹുവേ" എന്നു ചോദിച്ച് ആരെങ്കിലും ഭള്ള് വിളിച്ചാലോ എന്ന് പേടിച്ച് മിണ്ടാതിരുന്നതാണ് )

 ഇന്നലെ പബ്ലിഷ് ചെയ്ത പോസ്റ്റും കൊണ്ട് 'മലയാളം ബ്ലോഗ്ഗേഴ്സില്‍ (വട്ടത്തിലുള്ള) ചെന്നപ്പോള്‍ സംഗതി നടക്കുന്നില്ല, ചതുരത്തില്‍ ഉള്ള ഗ്രൂപ്പില്‍ കുഴപ്പമൊന്നുമില്ല അവിടെ ലിങ്കിയ ശേഷം വട്ടത്തിലുള്ളതിന്റെ സാരഥികളില്‍ പെട്ട ഒരു ഇക്കാക്കക്ക് ഒരു മെസ്സേജ് അയച്ചു ,
അതിങ്ങനെ.
"....... സായിവേ, ങ്ങളെ മലയാളം ബ്ലോഗ്ഗേഴ്സില് ഞമ്മക്ക് പോസ്റ്റാന്‍ പറ്റനില്ല്യാല്ലോ, ടെക്നിക്കല്‍ പ്രോബ്ലം വല്ലതും ആണോ? അതോ പടിയടച്ച് പിണ്ഡം വെച്ചോ?"

അതിന് കിട്ടിയ മറുപടി കേള്‍ക്കണോ കൂട്ടരേ,... no more fake ID !!! I'm sorry dear

എന്‍റെ പുണ്യാളാ, ന്തൂട്ടാ ഈ കേക്കണത്? fake അതും ഈ ഞാന്‍.. 
സംഗതി ശരിക്കും കണ്‍ഫ്യൂഷനായി കാരണം ഈ fake എന്ന് പറഞ്ഞാല്‍ എന്തൂട്ടാന്ന് അത്രക്ക് നിശ്ചയം ഇല്ല്യ, അത് തന്നെ കാര്യം, നേരെ വണ്ടി വിട്ടു oxford dictionary ക്കാരന്‍റെ ഗോഡൌണിലേക്ക് , അങ്ങേര് പറയുന്നത് ദാ ഇങ്ങനെ.

adjective

 • not genuine; imitation or counterfeit:she got on the plane with a fake passporta fake Cockney accent
 •  (of a person) claiming to be something that one is not:a fake doctor

noun

 • a thing that is not genuine; a forgery or sham:fakes of Old Masters
 •  a person who falsely claims to be something:I felt sure that some of the nuns were fakes

verb

[with object]
 • forge or counterfeit (something):she faked her spouse’s signature
 •  pretend to feel or have (an emotion, illness, or injury):Rob faked suspicion, a jealous concern
 •  make (an event) appear to happen:he faked his own death
  adjective, noun, verb ........ എല്ലാം ദേ കെടക്കണ്   
  ഇപ്പറഞ്ഞ ഏതെങ്കിലും വിശേഷണത്തില്‍ ബ്ലോഗ്ഗന്‍ വരുമോ? 
  ബ്ലോഗന്‍ ഒറിജിനല്‍ അല്ലേ? ആരെയെങ്കിലും കോപ്പിയടിക്കുകയാണോ ? ഞാന്‍ ഇന്നയാളാണ് എന്ന് അവകാശപ്പെട്ടുവോ? വേറെ ആരുടെയെങ്കിലും ബ്ലോഗ്ഗോ മറ്റെന്തിങ്കിലുമോ അടിച്ചു മാറ്റിയോ? ഇതൊന്നും ചെയ്യാത്ത ഒരാളെ fake എന്ന് വിളിച്ച സഹോദരനോട് ഭഗവാന്‍ ഷേക്സ്പിയര്‍ പൊറുക്കട്ടെ ..
  വാചകമടിക്കാതെ ടേ,   താന്‍ ശരിക്കും ആരുവാടെ ? തനിക്കെന്താ ഊരും പേരും ഒന്നും ഇല്ലാത്തത്?  ഈ ചോദ്യം മാന്യമാണ്, ഞാനൊന്ന് തിരിച്ചു ചോദിചോട്ടെ, മലയാള പ്രസിദ്ധീകരണങ്ങളില്‍ തൂലികാ നാമങ്ങളില്‍ എഴുത്തുന്ന എത്ര പേരെ ചേട്ടന്‍മാര്‍ക്ക് അറിയാം, മനോരമയിലെ പനച്ചിയും മാതൃഭൂമിയിലെ ഇന്ദ്രനും തുടങ്ങി കര്‍ണ്ണനും, അര്‍ജുനനും ഭീഷ്മനും നകുലനും സഹദേവനും ഒക്കെ നിറഞ്ഞാടുകയാണ് മലയാളത്തില്‍ , ഇവരൊക്കെ fake ആണെന്ന്‍ ആരോപിക്കുന്നത് കേട്ടിട്ടുണ്ടോ? മലയാള ഭാഷയിലെ എക്കാലത്തെയും തൊലിയുരിയുന്ന ആക്ഷേപ-രാഷ്ട്രീയ ലേഖനങ്ങള്‍ കെ രാജേശ്വരി എന്ന പേരില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത് എത്ര ബ്ലോഗ്ഗര്‍ സായിപ്പന്മാര്‍ വായിച്ചിട്ടുണ്ട് ? ആരാണ് രാജേശ്വരി എന്നറിയാമോ ? അതൊരു സ്ത്രീയല്ല എന്നും എഴുത്തുന്ന ആള്‍ ആരാണെന്നും കൃത്യമായി അറിയാവുന്നവര്‍ പോലും fake ന്റ്റെ പേരും പറഞ്ഞ് എഴുത്ത് കാരന്‍റെ മേല്‍ മെക്കിട്ട് കയറിയിട്ടില്ല , ഒരാള്‍ എന്തെഴുതുന്നു എന്നതിനാണ് അയാള്‍ ആര് എന്നതിനേക്കാള്‍ പ്രസക്തി, 
  "അമ്മച്ചിക്ക് സുഖമാണോടെ?,  നിന്‍റെ വീട്ടിലെ നന്ദിനി പശു പെറ്റോ ?  ആ പിന്നേയ് ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് അതൊന്ന് ഷെയര്‍ ചെയ്തേക്കണേ" എന്ന് ഫേസ് ബുക്ക് മെസ്സജ് ഇട്ട് ബ്ലോഗ്ഗില്‍ ആളെക്കൂട്ടുന്നവര്‍ക്ക്  എഴുതുന്നവന്‍റെ വിലാസവും വീട്ടുകാര്യങ്ങളും പട്ടി പെറ്റതും പൂച്ച ചത്തതും എല്ലാം അറിയേണ്ടി വരും. വേറെ ആര്‍ക്കാണ് അതില്‍ താല്‍പര്യം,..?.
  രാവിലെ എഴുന്നേറ്റ് കുളിച്ച് പൌഡറിട്ട് ഫേസ് ബുക്കില്‍ വന്ന് പട്ടം പറപ്പിക്കുന്നതിന്റെയും വാണം വിടുന്നതിന്റെയും പൂത്തിരി കത്തിക്കുന്നതിന്റെയും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ഞാന്‍ ഒരു മഹാ സംഭവമാണ് എന്ന്  വിളിച്ച് പറയുന്ന സ്വയം വില്‍ക്കാന്‍ വെക്കുന്ന  ഇന്‍റര്‍നെറ്റ് സാഹിത്യ സാമ്രാട്ടുകള്‍ക്ക് അതിനുള്ള അവകാശം ഉള്ളത് പോലെ അടങ്ങിയൊതുങ്ങി ഒരിടത്ത് ഇരുന്ന്‍ പറയാനുള്ളത് പറയുന്നവന്റെ അവകാശവും അംഗീകരിച്ച് കൂടെ ? മറ്റുള്ളവര്‍ക്ക് അരോചകമാകുന്ന തരത്തില്‍  ഗ്രൂപ്പില്‍ ഇടപെടുന്ന, വഴിയെ പോകുന്നവന്‍റെ നേരെ മെക്കിട്ട് കേറുന്ന പച്ചമലയാളത്തില്‍ പറഞ്ഞാല്‍ "പബ്ലിക് നൂയ്സെന്‍സ് "   ആണെന്ന് തോന്നുന്ന ഒരുത്തനെ പിടിച്ചു പുറത്താക്കിയാല്‍ അതൊരു മര്യാദയാണ്, ഇന്നാലിന്ന കാരണം കൊണ്ട് തന്നെ പുറത്താക്കുന്നു എന്നൊരു നോട്ടീസുകൂടി കൊടുത്താല്‍ ബലേഭേഷ്, ഇങ്ങനെ ഒരു ആരോപണം ബ്ലോഗനെതിരെ ആര്‍ക്കെങ്കിലും ഉന്നയിക്കാന്‍ കഴിയുമോ?ഇതൊരു മാതിരി തേജസ് പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചപോലെയാണ് കാര്യങ്ങള്‍ , അടച്ചു പൂട്ടാതിരിക്കാന്‍ കാരണം കാണിക്കണം അടച്ചു പൂട്ടാന്‍ വല്ലകാരണവും കാണിക്കാമോ സാര്‍ എന്നു ചോദിച്ചാല്‍ മിണ്ടാട്ടമില്ല.             ഇത്രയും പറഞ്ഞത്, പുറത്താക്കിയവനെ തിരിച്ചെടുക്കുക എന്നു മുദ്രാവാക്യം വിളിച്ചു സത്യാഗ്രഹം ഇരിക്കാനല്ല.  ബ്ലോഗന്‍ ബ്ലോഗ് തുടങ്ങിയത് 2012  മേയ് മാസത്തിലാണ് 
  ആ മാസം രണ്ട് പോസ്റ്റുകള്‍.... തുടര്‍ന്നു ജൂണില്‍ അഞ്ച് ജൂലായില്‍ അഞ്ച്..... തീര്‍ന്നു വെടിക്കെട്ട്..... പിന്നീട് അഞ്ചുമാസം ഈ പരിസരത്തേക്ക് വന്നിട്ടില്ല വര്‍ഷം തീരുന്ന ദിവസം ഡിസംബര്‍ 31 നു ഒരു പോസ്റ്റിട്ട് കൊട്ടിക്കലാശം, 2013 പിറന്ന ശേഷം ജനുവരി ഫെബ്രുവരി യില്‍ സജീവം യഥാക്രമം 11 ഉം 8 ഉം പോസ്റ്റുകള്‍ വീണ്ടും ഗ്രാഫ് താഴോട്ട് മാര്‍ച്ചില്‍ 3, ഏപ്രില്‍  രണ്ട്, മേയ് 4, ജൂണില്‍ ഒന്ന്, ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ വീണ്ടും മുങ്ങി, സെപ്റ്റംബര്‍ മാസം വീണ്ടും ഒരു പോസ്റ്റ്, ഒക്ടോബര്‍ രണ്ട് ......  'എഴുത്തില്‍ ' എത്രത്തോളം സീരിയസ്സ് ആണ് ബ്ലോഗന്‍ എന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ , 'ഇരിക്കപ്പൊറുതി ഇല്ലാതെ മണ്ടിപ്പായുന്നതിനിടയില്‍' പറയാതെ വയ്യാത്തത്തില്‍ ചിലത് പറയുക അത്രയേ ഉള്ളൂ 'ബ്ലോഗന്‍' . എന്നിട്ടും ഒരുപാട് പേര്‍ ഈ ബ്ലോഗിനെ പിന്തുണച്ചു , കാര്യമായ പ്രചാരണങ്ങള്‍ ഇല്ലാതെ, ആരുടെയും പുറം ചൊറിയാതെ,   അന്‍പതിനായിരം കടന്നു ബ്ലോഗന്‍റെ പേജ് വ്യൂസ്, 195 പേര്‍ ഫോളോ ചെയ്യുന്നു, 270 പേര്‍ ഫേസ് ബുക്കില്‍ ലൈക്കി കൂടെക്കൂടി, ബ്ലോഗന്‍റെ പല ലേഖനങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങള്‍ പുനപ്രസിദ്ധീകരിച്ചു .... നാനാ ഭാഗത്തുനിന്നും കിട്ടിയ ഈ പിന്തുണക്ക് നന്ദിരേഖപ്പെടുത്താനുള്ള ഒരു അവസരം കൈവന്നത് കൊണ്ടാണ് മേല്‍പറഞ്ഞ പട്ടിക പ്രസിദ്ധീകരിക്കേണ്ടി വന്നത്. 
  മലയാളം ബ്ലോഗ്ഗേഴ്സ് എന്ന ഗ്രൂപ്പില്‍ അടിയന്‍ ചേര്‍ന്നത് 2013 ജനുവരിയില്‍ ആണെന്ന് തോന്നുന്നു, അതായത് മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനെ കണ്ടിട്ടല്ല അടിയന്‍ ഈ പെട്ടിക്കട തുടങ്ങിയത്, ഇവിടെ ഉള്ള പലര്‍ക്കും ബ്ലോഗനെ വ്യക്തിപരമായി അറിയാം, മൊഞ്ചുള്ള ഒരു പ്രൊഫൈല്‍ ഫോട്ടോയുമായി പ്രത്യക്ഷപ്പെടാം എന്നൊരു വേള തോന്നിയതാണ്,  "നീ അവിടെ അടങ്ങി ഇരിക്കേടാ ഷവീ, നാലാള് കൂടുന്നിടത്ത് കൊണ്ടുവെക്കാന്‍ പറ്റിയ ചരക്കൊന്നുമല്ലെടാ നീയും നിന്‍റെ കോപ്പിലെ ബ്ലോഗും" എന്ന് മനസാക്ഷി ചേട്ടന്‍ പറഞ്ഞു    "വെക്കടാ നിന്‍റെ പ്രൊഫൈല്‍" എന്ന് പറയാന്‍ അവകാശമുള്ള ഒരേയൊരാള്‍ ഗൂഗിള്‍ അമ്മാവനാണ്,  അങ്ങേര്‍ക്കും ഒബാമ അങ്കിളിനുമൊക്കെ പ്രൊഫയില്‍ മാത്രമല്ല ലോകത്തെ സകല ബ്ലോഗ്ഗര്‍മാരുടെയും അടിവസ്ത്രത്തിന്‍റെ അളവുപോലും അറിയാം എന്ന കാര്യം സ്നോഡന്‍ ചേട്ടന്‍ പറഞ്ഞ് അറിവുള്ളതല്ലേ, അവരാരും ചോദിച്ച് വരാന്‍ പോകുന്നില്ല.... 
  അപ്പോ എന്താ പറഞ്ഞുവന്നത്? വട്ടത്തിലുള്ള മലയാളം ബ്ലോഗ്ഗേഴ്സ് വഴി അടിയനെ പരിചയപ്പെട്ട, അടിയന്‍റെ ബ്ലോഗിലേക്ക് വന്ന , വായിച്ച, പിന്തുണച്ച  എല്ലാ സുമനസ്സുകള്‍ക്കും നന്ദി... അടിയനെ fake എന്നു വിളിച്ച് പ്രശംസിച്ച ഗ്രൂപ്പുടമകളെ നിങ്ങള്‍ക്കെന്റെ നല്ല നമസ്കാരം, വിവരമില്ലായ്മ ഒരു പാപമല്ലല്ലോ.... ബ്ലോഗ്ഗന്‍റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റ രാഷ്ട്രീയ-മത സംഘടനാ വിശ്വാസികളായ ഗ്രൂപ്പുടമകള്‍ തരം കിട്ടിയപ്പോള്‍ ഒരു പണികൊടുക്കാം എന്നു കരുതി 'ചാമ്പിയ തായിരിക്കും' എന്നാരോപിക്കാന്‍ മാത്രം മഹാനല്ലല്ലോ ഞാന്‍ 'ബ്ലോഗ് പ്രതിഭകള്‍ക്ക്' ഇടക്കൊന്ന്  കണ്ണാടിയില്‍ നോക്കാന്‍ , ഈ_ലോകത്തിന്‍റെ വിശാലതയിലേക്ക് ഒന്ന് കണ്ണു പായിക്കാന്‍ ഈ ലേഖനം നിമിത്തമായെങ്കില്‍ അടിയന്‍ കൃഥാര്‍ത്തനായി.നന്ദി, നമസ്കാരം                     

33 comments:

 1. Well Said Blogan, Well Said

  ReplyDelete
 2. താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. ഗ്രൂപ്പുകളിയില്‍ താല്പര്യമില്ല എനിക്കും. പിന്തുണ അറിയിക്കുന്നു.

  ReplyDelete
 3. സ്വന്തം മുഖം മറക്കാതെ പറയുന്നവരെ ആണത്വ ഉള്ളവന്‍ എന്ന് പറയും :) ഇപ്പോള്‍ സ്ത്രീകള്‍ക്കും തുല്യ അവകാശം ഉള്ളത്കൊണ്ട് പെണ്ണത്വം എന്നും കൂടി പറയാം..രണ്ടും ഇല്ലാതെ അയലത്തെ പേത്താച്ചിയെ പോലെ മുഖം മറച്ച് മൂട് കുലുക്കി പറയുന്നവരെ വിളിക്കുന്ന പേരാണോ ഈ ഫ്ലോഗന്‍ :) ഈ ഫ്ലോഗര്‍മാരെല്ലാം വട്ടന്മാരാണോ ? ഓരോരോ ജന്മങ്ങള്‍ ...

  ReplyDelete
  Replies
  1. അത് പറയാനെങ്കിലും സ്വന്തം പേരിലും മുഖത്തിലും വരാന്‍ ധൈര്യം കാണിക്കാത്ത അനോണി പറയുന്ന ന്യായം കൊള്ളാം...
   ഐ ലൈക്‌ ഇറ്റ്‌...

   Delete
 4. ബ്ലോഗന്‍ .... ഇത് വായിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.. ഇത്രയും നല്ല രീതിയില്‍ ഒരു മറുപടി കൊടുക്കാന്‍ കഴിഞ്ഞതിനു...

  ReplyDelete
 5. well said blogan

  ReplyDelete
 6. ഗ്രൂപ്പ്‌ ആവുമ്പോള്‍ ഇങനെയോക്കെയാണ് :( സര്‍വം സഹ

  ReplyDelete
 7. അകത്തേക്ക് എടുത്തപ്പോള്‍ ഗ്രൂപ്പ് മുതലാളിമാര്‍ എന്തെ ഫെയിക്ക്ന്‍റെ അടി വസ്ത്രം പൊക്കി നോക്കിയില്ല ? ഇത് പോലെ ഒരു പുറത്താക്കല്‍ നാടകത്തിന്‍റെ പേരാണ് ആ ഗ്രൂപിന്റെ ഉദയം എന്ന് എല്ലാര്‍ക്കും അറിയാം ചതുരത്തിലുള്ള ഗ്രൂപ്പിന്റെ ഫെയ്ക്ക് ആയിട്ടാണ് വട്ടത്തിലുള്ള ഗ്രൂപ്പ് വന്നത്. ആരെയും പുറത്താക്കില്ല , അഭിപ്രായ സ്വാതന്ത്രം എന്നൊക്കെ ഗീര്‍വാണം മുഴക്കിയവര്‍ ഇത് പോലെ ഫെയ്ക്ക് കളെ മാത്രമല്ല സ്വന്തം പേരില്‍ വന്നവരേയും ഒരു കാരണവും കൂടാതെ പിടിച്ചു പുറത്ത് ആക്കിയിട്ടുണ്ട് , ഫെയ്ക്ക് ഇല്ലാത്ത ഒരു ഗ്രുപ്പ് ആണ് എന്ന് അവകാശപെടാന്‍ അതിന്റെ മുതലാളിമാര്‍ക്ക് എങ്ങിനെ അവകാശപെടാന്‍ കഴിയും , എല്ലാം മൊയലാളി മാര്‍ക്കും ഒന്നിലധികം ഫെയിക്ക് ഉണ്ടവിടെ ,അപ്പന് അടുപ്പിലും ആവാം എന്നാണല്ലോ ? .. അല്ലേലും അവിടെ ബ്ലോഗ്‌ വായിക്കാനും പ്രോലസാഹിപ്പിക്കാനും ആര്‍ക്കാ താല്പര്യം ? അഡ്മിന്‍ മാര്‍ ഒക്കെ തീട്ടക്കവിതകള്‍ കീറി മുറിക്കുന്നതിലും സെക്സ് കവിതകള്‍ക്ക് ആസ്വാദനം പകരാനും , വനിതാ ബ്ലോഗര്‍മാരെ പന്ജാരയില്‍ മുക്കി തലോടാനുമൊക്കെ സമയം കിട്ടിയിട്ട് ഇതിനൊക്കെ എവിടെ നേരം ?

  ReplyDelete
 8. ഈ ഗ്രൂപ്പില്‍ ബ്ലോഗ്ഗെര്‍മാര്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. അതുകൊണ്ട് ബ്ലോഗ്ഗര്‍മാര്‍ അല്ലാത്തവര്‍ ഗ്രൂപ്പിലേക്ക് ജോയിന്‍ റിക്വസ്റ്റുകള്‍ അയക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഗ്രൂപ്പിലേക്ക് ജോയിന്‍ റിക്വസ്റ്റ് അയക്കുന്ന ബ്ലോഗ്ഗര്‍മാര്‍ അവരുടെ ബ്ലോഗ്‌ ലിങ്ക് രണ്ടോ മൂന്നോ അഡ്മിന്മാര്‍ക്ക് അയച്ചു കൊടുത്ത്‌ അംഗത്വം ഉറപ്പ് വരുത്തുക.
  ********************************

  ഇത് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ...
  മലയാളി ബ്ലോഗര്‍മാരുടെ ആധികാരിക ഗ്രൂപ്പാണിത്.
  അക്ഷരങ്ങളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന സമാനമനസ്ക്കാരുടെ കൂട്ടായ്മ.
  മലയാളം ബ്ലോഗിന്റെയും ബ്ലോഗെഴുത്തുകാരുടെയും ഔന്നത്യമാണ് ഈ ഗ്രൂപ്പിന്റെ ലക്‌ഷ്യം.
  ഇവിടെ ബുദ്ധിജീവി നാട്യങ്ങളോ സാഹിത്യ കാപട്യങ്ങളോ ഉണ്ടാവില്ല.
  തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ആരോഗ്യപരമായ മുന്നേറ്റവും കാഴ്ചവെക്കുന്ന സര്‍ഗ്ഗ പ്രതിഭകള്‍ക്ക് സ്വാഗതം.

  അര്‍മാദിക്കൂ ഓരോ നിമിഷവും.!

  NB: ബ്ലോഗ്ഗര്‍മാര്‍ അല്ലാത്ത വായനക്കാർ http://www.facebook.com/malayalamblogwriters എന്ന പേജ് ലൈക്ക് ചെയ്ത് പുതിയ ബ്ലോഗ് പോസ്റ്റുകൾ വായിക്കുമല്ലോ.

  അഡ്മിന്‍ / മലയാളം ഗ്രൂപ്പ്
  ---------------------------------------------------------------------------------------------

  ഇതില്‍ ഫെയിക് പാടില്ല എന്ന് കാണുന്നില്ലല്ലോ ??

  ReplyDelete
 9. ഏതവനാണ് ഈ വടി കൊടുത്ത് അടിവാങ്ങിയ വിദ്വാൻ???? ബ്ലോഗാ താങ്കളുടെ ഹ്യുമർ സെന്സിനു 1000 like

  ReplyDelete
 10. പറഞ്ഞ കാര്യങ്ങൾ ന്യായമായത് കൊണ്ട് തന്നെ പിന്താങ്ങാതെ വയ്യ...

  ReplyDelete
 11. ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ ഇല്ലാത്തപ്പോഴും ഇവിടെ ബ്ലോഗ്‌ ഉണ്ടായിരുന്നു മാഷേ..ചാണകത്തിലെ പുഴുക്കള്‍ അട്മിന്‍സ് ആയിട്ടുള്ള ഇങ്ങനെയൊരു ഗ്രൂപ്പില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിക്കാവൂ . അല്ലെങ്കിലും പേരും മുഖവും ഉണ്ടായാലും മാന്യതയും സംസ്കാരവും ഉണ്ടാവണം എന്നില്ലല്ലോ !!

  ReplyDelete
 12. അനോണികളുടെ സംസ്ഥാന സമ്മേളനമോ? അപ്പോള്‍ ഞാനും ഒരു അനോണിയായി

  ReplyDelete
 13. അങ്ങനെ മലയോരം തൊലിയന്‍സ് ഗ്രൂപ്പ് വട്ടത്തിനകത്തുള്ള ''മ''' മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു...കഷായം വൈദ്യരുടെ ഈ അമുക്ക് പ്രസ്ഥാനമാണ് ബ്ലോഗിന് ഉദ്ധാരണം ഉണ്ടാക്കുന്നത്...അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു കൊടുത്ത് ഇതാണ് ലോകം ഇതു മാത്രമാണ് ലോകം എന്നു കരുതുന്ന പൊട്ടക്കുളത്തിലെ തവളകളോട് പോകാന്‍ പറ...ഫേക്ക് എന്നതിന്‍റെ അര്‍ഥം പോലും അറിയാത്ത മൈഗുണാപ്പന്മാര്‍ ...പല്ലിളിച്ചു നില്‍ക്കുന്ന ഫോട്ടോയും വാണിഭ വിവരങ്ങളും തൂക്കി എന്‍റെ ലിങ്കില്‍ തൂങ്ങിക്കോ എന്ന ലേബലും കാണിച്ചാല്‍ പിന്നെ ഒര്‍ജിനല്‍ ആണ് .ഒര്‍ജിനല്‍ ആയാല്‍പ്പിന്നെ എന്തു തെണ്ടിത്തരവും കാണിക്കാം...ആരെയും തെറി വിളിക്കാം ശാസിക്കാം അക്ഷരപിശക് തിരുത്താം ..അങ്ങനെ പലതും നടത്താം...അഡ്രസ്സും പേരുമൊക്കെ കൊടുത്ത് ഈ ചാണകപ്പുഴുക്കളുടെ സമ്മതം കിട്ടിയിട്ടുവേണ്ടെ ഇവിടെ ജീവിക്കാന്‍ ....പോകാന്‍ പറ .പോട്ടക്കുളത്തില്‍ തവളകളാണ് പോലും മലയാളം ബ്ലോഗ്ഗിനെ നിയന്ത്രിക്കുന്നത്‌...നിലവില്‍ ഉണ്ടായിരുന്ന ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ തമ്മിത്തല്‍ ഉണ്ടാക്കി ചളമാക്കിയാണ് വട്ടത്തില്‍ 'മ' ഉണ്ടാക്കിയത് തന്നെ അതില്‍ എല്ലാവനും തന്നെ ഫേക്ക് ഉണ്ടാക്കി സ്വന്തം പോസ്റ്റില്‍ സ്വയം പൊങ്ങച്ചം അടിക്കുന്നുമുണ്ട്...എന്നിട്ടാണ്. ഫേക്ക് അല്ല എന്നു പറയുന്നവന്‍ തന്നെ ഒരു ഫേക്ക് അല്ലായെന്നു എന്താണ് ഉറപ്പ്..പോകാന്‍ പറ .. എഴുത്തിനെ വിലയിരുത്തുന്നത് വായനക്കാരനാണ്... വായിക്കുന്ന ആള്‍ക്ക് അയാള്‍ അന്വേഷിക്കുന്ന എന്തെങ്കിലും താങ്കളുടെ എഴുത്തില്‍നിന്നും കിട്ടിയാല്‍ അയാള്‍ പിന്നെയും എഴുത്തുകാരനെ തേടിവരും...'മ' നിന്നും വെട്ടാനല്ലേ കഴിയൂ പേന ഓടിച്ചുകളയാനൊന്നും കഴിയില്ലല്ലോ...e ലോകത്ത് ഒരു മൌസ് ക്ലിക്കില്‍ അകത്തും പുറത്തും തീരുമാനമാകുമെന്ന്‍ അറിയാത്ത കൂട്ടര്‍ ഇപ്പോഴും ഇവിടുണ്ട്..കഷ്ടം തന്നെ.....

  ReplyDelete
 14. ഈ കുറിപ്പ് ഫലം കണ്ടു; തെറ്റ് പറ്റിയവര്‍ അത് തിരുത്തി.

  ReplyDelete
 15. ബ്ലോഗനെ പുറത്താക്കിയതിൽ അയാളുടെ പ്രതിഷേധം മനസ്സിലാക്കാം .. പക്ഷെ അനോണി കൽ എന്തിനു ഗ്രൂപിനെ തെറി വിളിക്കുന്നു ??.. ഒരുപാട് ക്രിയാത്മകമായ ചർച്ചകൾ നടക്കുന്ന ഒരു ഗ്രൂപ്പ്‌ തന്നെ ആണത്

  ReplyDelete
  Replies
  1. ഇന്നലെ കുരുത്ത തകരയായ തനിക്കത്‌ മനസിലാവില്ല..പഞ്ചാര പിഴിയാന്‍ മാത്രം ബ്ലോഗ്‌ തട്ടിക്കൂട്ടിയതല്ലേ ആദ്യം പോയി നന്നായി മലയാളം എഴുതാന്‍ പഠിച്ചിട്ടു വാ....മലയാളത്തെ നാണം കൊടുത്താന്‍ മാത്രം ബ്ലോഗ്‌ പടച്ചാല്‍ പോര ...ഒരു പാട് ക്രിയ നടക്കുന്ന സ്ഥലം അത് മനസിലായി ..എന്നിട്ട് എന്തേ ഉണ്ടാക്കി...കഷായം വൈദ്യരുടെ പുറം ചൊറിഞ്ഞു കൊടുക്കല്‍ ആല്ലേ പരിപാടി....പിന്നെ ഏതെങ്കിലും പെണ് ബ്ലോഗര്‍ എന്തെങ്കിലും വളിപ്പ് എഴുതിയാല്‍ മാര്‍വിലസ് പറയലും അതാണ്‌ ഭയങ്കര ക്രിയാത്മകം...ഇതു ഫെക്കുകളുടെ ലോകമാണ് ഇവിടെ ഒലത്താന്‍ വരേണ്ട..

   Delete
  2. മോനെ കാക്കാ ..ഇമ്മാതിരി കുച്ച് പിളങ്ങു നീ എടുതോടത് തന്നെ തിരിച്ചു വചെക്ക് ....പെണ്ണുങ്ങളുടെ പോസ്റ്റിൽ marvellous എന്ന് പറയുന്ന ഉണ്നക്കന്മാർ ആണ് ബ്ലോഗ്ഗർ മാര് എന്ന് നീ കരുതണ്ട .. സ്വന്തമായി ഒരു മുഖം പോലുമില്ലാത്ത നീ എന്നോട് തര്കിക്കാൻ വരുന്നെങ്കിൽ മുഖം വെളിപ്പെടുത്തി വാ

   Delete
 16. അനോണികളും തന്തക്ക് പിറന്ന?വരാണ് എന്നു തെളിയിച്ചു(ഞാൻ അടക്കം ) ഇതിൽ കമന്റ് എഴുതിയ കുഞ്ചൻ നബ്യരാണ് ബാക്കിയുള്ള അനൊണി കമന്റൊക്കെ എഴുതിയത് എന്നു ആരും വിശ്വസിക്കരുത്.

  ReplyDelete
  Replies
  1. വല്ല വിരോധവും ഉണ്ടെങ്കില്‍ നേരിട്ട് വന്നു തീര്‍ക്കാം.. വലിയ ഒലത്തിയ കമന്റ് വേണ്ട..
   പറയാനുള്ളത്‌ മുഖത്ത് നോക്കിപ്പരയാന്‍ അനോണി എന്ന വിലാസം എനിക്ക് വേണ്ട.. നട്ടെല്ല് എന്ന് പറയുന്ന സാധനം റബ്ബറിന്റെ അല്ലാത്തത് കൊണ്ട് പറയാനുള്ള സ്ഥലത്തൊക്കെ മുഖം വെച്ച് തന്നെ പറയാറുണ്ട്‌. അനോണി ആയി കമന്റ് ഇടണ്ട ഗതികേട് വന്നിട്ടില്ല.

   Delete
 17. നല്ല പ്രതികരണം, ആശംസകള്‍ !

  ReplyDelete
 18. ജിന്നുകുമാരന്‍മാര്‍ക്ക് രക്തം തിളക്കാന്‍ വഹാബികള്‍ക്കെതിരെ വല്ല പോസ്റ്റും എഴുതിയോ?

  ReplyDelete
 19. groupism..???!!!!

  ezhuthism alle important..??

  ReplyDelete
 20. ഫേക്ക് ലോകത്തിലാത്മാര്‍ത്ഥമായൊരു
  ഐഡി യുണ്ടായതാണ് ബ്ലോഗന്റെ പരാജയം

  ReplyDelete
 21. പെരുവിരലും ചൂണ്ടുവിരലും പിന്നെ മഷിയുള്ള പേനയും.. മതി മനസിലുള്ളത് അക്ഷരങ്ങളാക്കാന്‍ .... എഴുത്തില്‍ കാമ്പ് ഉണ്ടെങ്കില്‍ വായനക്കാര്‍ തീര്‍ച്ചയായും ബ്ലോഗിലേക്ക് വന്നിരിക്കും...ഇതല്ലേല്‍ വേറൊരു ഗ്രൂപ്പ് അത്രമാത്രം...ഗൂഗിള്‍ ബ്ലോഗര്‍ ഫ്ലാറ്റ്ഫോം തരുന്ന കാലത്തോളും .ഒരുത്തന്‍റെ മുന്നിലും‍ കൂഞ്ഞാന്‍ പോകേണ്ട ആവശ്യമില്ല...

  ReplyDelete
 22. തന്തക്ക് പിറന്ന ഒരു ബ്ലോഗറുമില്ലേ ഇവിടെ കമെന്റ് ചെയ്യാൻ -

  ReplyDelete
 23. ഊളന്മാർ ഓരിയിട്ടാലും വട്ടത്തിലെ 'മ' മുന്നോട്ടുതന്നെ പോകും. :)

  ReplyDelete
 24. അനോണികളുടെ അപ്പന്‍6 November 2013 at 22:21

  അനോണി കൃമികീടങ്ങള്‍ വിചാരിച്ചാല്‍ തകരുന്നതല്ല മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് എന്ന് ആചാര്യ ശിങ്കിടികളും കണ്ണൂരാന്‍ നപുംസകങ്ങളും ഓര്‍ത്താല്‍ നന്ന്.കഴുതക്കാമം കരഞ്ഞു തീര്‍ക്കൂ അനോണി കുഞ്ഞാടുകളെ.

  ReplyDelete
 25. ബ്ലോഗ്ഗൻ അപ്പോൾ കൊടൂക്കേണ്ടത് കൊടുത്തൂ ..അല്ലേ

  ReplyDelete
 26. പ്രശ്‌നങ്ങളോട് സരസമായും ആലോചനാമൃതമായും പ്രതികരിക്കാനാവുന്നത് നല്ലൊരു കഴിവാണ്. ബ്ലോഗന് അഭിനന്ദനങ്ങള്‍... എഴുത്തിലൂടെ ഭരണാധികാരികളെ വരെ തിരുത്തി ചിന്തിപ്പിക്കാന്‍ മികച്ച എഴുത്തുകാര്‍ക്കു സാധിക്കും. എന്നാല്‍ അതിന്റെ പേരില്‍ വന്ന അനോണി പ്രതികരണങ്ങളൊന്നും വായിക്കുന്നില്ല. മനസ്സില്‍ കാലുഷ്യം കലരാതിരിക്കട്ടെ. അനോണി എന്ന ശീര്‍ഷകം കാണുമ്പോഴേ അറിയാം, അവയുടെ സ്വഭാവം. സ്വന്തം അഭിപ്രായം സ്വന്തമായിത്തന്നെ പ്രകടിപ്പിക്കാനാവുന്നത് വ്യക്തിത്വത്തിന്റെ നന്മയാണ്. അതില്ലാത്തവരോട് മതിപ്പില്ല.

  ReplyDelete
 27. എന്‍റെ ബ്ലോഗ് അനോണികളുടെ പറുദീസയായി മാറിയല്ലോ എന്‍റെ വ്യാകുല മാതാവേ?
  ഓള്‍ ബ്ലോഗ്ഗേര്‍സ് അനോണി അസോസിയേഷന്‍(CITU) എന്നൊരു യൂണിയനും കൂടി സ്കോപ്പ് ഉണ്ട്.
  ഈലേഖനത്തോട് കമ്മന്‍റ് വഴിയും മെസ്സെജുകള്‍ വഴിയും പ്രതികരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി, തകര്‍ക്കുകയല്ല, തിരുത്തുകമാത്രമാണ് ബ്ലോഗന്‍ ലക്ഷ്യമാക്കിയത്, തിരുത്തേണ്ടവര്‍ തിരുത്തും എന്ന്‍ ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാണ് വട്ടത്തിലെ 'മ' യെ ബ്ലോഗ്ഗില്‍ തന്നെ നിലനിര്‍ത്തിയത്, തിരുത്താന്‍ സന്‍മനസ്സുകാണിച്ച ബ്ലോഗേഴ്സ് ചേട്ടന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ,
  ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും, വട്ടത്തിലായാലും ചതുരത്തിലായാലും അകത്തുള്ളത് 'മ' യാണ് എന്ന കാര്യം സുഹൃത്തുക്കള്‍ മറക്കാതിരിക്കുക , 'അരക്ക്' താഴോട്ട് ഇറങ്ങിയ ചില അനോണി കമ്മന്‍റുകള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്
  നന്ദി നമസ്കാരം

  ReplyDelete
  Replies
  1. :) സന്തോഷം ഉണ്ട് - ഇങ്ങനെയൊരു കമന്റ് താങ്കളില്‍ നിന്ന് ഈ പോസ്റ്റില്‍ വായിച്ചതില്‍.... ആശംസകള്‍

   Delete
 28. ഹഹ...ബൂലോകത്തിനിട്ട് പണി കൊടുത്ത പോസ്റ്റാണ് താങ്കളുടെ ബ്ലോഗ്ഗിലേക്ക് എത്തിച്ചത് അതേ പോലൊരു പണി ഇവന്മാര്‍ക്കും കൊടുത്തത് നന്നായി മൊട കണ്ടാല്‍ ഇടപെടണം അണ്ണാ , v like it

  ReplyDelete