Tuesday, 12 November 2013

ആഷിക് അബുവിനോട് മതേതര കേരളം ചെയ്തത്...???

ആഷിക് അബുവിന് ഒരു മുഖവുര വേണം എന്നു തോന്നുന്നില്ല,
വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് മലയാള ചലചിത്ര ചരിത്രത്തില്‍ തന്‍റെ പേര് തങ്കലിപികളില്‍ എഴുതിചേര്‍ത്ത ചെറുപ്പക്കാരന്‍
മലയാള സിനിമയിലെ ഏറ്റവും ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍   ഒരുവള്‍ക്ക്  22 ഫീമൈല്‍ കോട്ടയം എന്ന ചിത്രത്തില്‍ ജന്മം കൊടുത്ത ആഷിക്കിലെ ചലചിത്ര പ്രതിഭയെ നിരൂപിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. തന്‍റെ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ ആഷിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായത് കമലഹാസന്റെ വിശ്വരൂപത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റ്സ് മെസ്സേജ് ഇട്ടപ്പോഴായിരുന്നു, തീവ്രവാദത്തിനെതിരെ എന്ന പേരില്‍ കമല്‍ എടുത്ത സിനിമ മുസ്ലിംകളെ മൊത്തത്തില്‍ തീവ്രവാദ വല്‍കരിക്കുന്നു എന്നൊരു ആരോപണവും അതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ ഉണ്ടായ നിരോധനവും പ്രകടന-പ്രസ്താവനാ കോലാഹലങ്ങളും നടക്കവേ ആഷിക്ക് പറഞ്ഞത് ഇതായിരുന്നു


"വിശ്വരൂപം കണ്ടു  :) നിരോധിക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വല്യ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന് . യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ട് ചിരിച്ചു മരിക്കുന്നുണ്ടാകും. എന്‍റെ പോന്നു മുസ്ലിം മതനേതാക്കളെ, ദയവു ചെയ്തു ഈ സിനിമ ഒന്ന്‍ കാണൂ.ഈ സിനിമയുടെ മലയാളം വേര്‍ഷന്‍ മുന്പ് വിനയന്‍ ചെയ്തിട്ടുണ്ട്. കാളപെറ്റു എന്ന് നിങ്ങള്‍ കേട്ടു, കയറുവിറ്റത് കമലഹാസന്‍"

ഈ ഒരു പ്രസ്താവനയുടെ പേരില്‍ സൈബര്‍ ലോകത്ത് ആഷിക്കിനെതിരെ നടന്ന ആക്രമണം മാരകമായിരുന്നു, ആഷിക് തന്‍റെ മെസ്സേജ് 'എടുത്തു കളഞ്ഞിട്ടുപോലും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല, ലേഖനങ്ങളും പ്രസ്താവനകളും കമ്മന്‍റുകളും നിര്‍ബാധം ഒഴുകിക്കൊണ്ടിരുന്നു, കമലഹാസന്‍റെ പരിചയവും പാരമ്പര്യവും ഉയര്‍ത്തിക്കാണിച്ച് "മഹാനായ ആ ചലച്ചിത്രകാരനെ വിമര്‍ശിക്കാന്‍ ഇന്നലെ പെയ്ത മഴക്ക് പൊട്ടിമുളച്ച താന്‍ ആരെടേ" എന്നാണ് ചോദിച്ച് തുടങ്ങിയതെങ്കിലും വാക്കുകള്‍ക്കിടയിലും വരികള്‍ക്കിടയിലും നിഴലിച്ചു നിന്നത് "കണ്ടോ, അവന്‍റെ ആള്‍ക്കാരെ വിമര്‍ശിച്ച് ഒരു സിനിമ വന്നപ്പോള്‍ അവന് നൊന്തു, ഇവനൊക്കെ സാധനം മറ്റേത് തന്നെ, ഇന്ത്യന്‍ മുജാഹിദീന്‍" എന്ന ആരോപണമാണ്.
തീവ്രവാദം കൊണ്ട് പൊറുതി മുട്ടുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് തീവ്രവാദത്തിനെതിരായ ഏത് ശ്രമത്തെയും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ് അതിനെ എന്തു കാരണം പറഞ്ഞ് എതിര്‍ക്കുന്നതും തെറ്റാണ്, പിന്തിരപ്പന്‍ സമീപനമാണ് എന്ന ലൈനാണ് ഏറ്റവും 'മാന്യന്‍മാരായ മതേതരന്‍മാര്‍' പോലും സ്വീകരിച്ചത്.

എന്നാല്‍ ഇവരുടെയൊക്കെ ഉള്ളിലിരുപ്പ്  മറനീക്കി പുറത്തു വരുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്, മുമ്പ് ആഷിക്കിന്റെ സമീപനം മതേതരത്വ-ജനാധിപത്യ സമീപനങ്ങളെ ദുര്‍ബ്ബലപ്പെടുത്തും എന്നാരോപിച്ചവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇതേ മതേതര-ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നീക്കം ആഷിക്കിന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ അതിനെ അനുമോദിക്കേണ്ടതല്ലേ? അതുണ്ടായില്ലെങ്കില്‍ എന്താണ് മനസ്സിലാക്കേണ്ടത്?
ആഷിക്കിനെയോ 'ആഷിക്ക് അബു' എന്ന പേര് സൂചിപ്പിക്കുന്ന മതത്തെയോ ആക്ഷേപിക്കാന്‍   മതേതരത്വം ജനാതിപത്യം തുടങ്ങിയ വാക്കുകളെ മറയാക്കുകയായിരുന്നു എന്ന് തന്നെയല്ലേ?

കാമ്പസ്സുകളില്‍ 'വിപ്ലവബോധം' കത്തിനിന്ന എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും മിശ്രവിവാഹം ഒരു പുരോഗമന-രാഷ്ട്രീയ പ്രവര്‍ത്തനമായാണ് പരിഗണിക്കപ്പെട്ടത്, മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളെ തകര്‍ത്തെറിഞ്ഞു 'മിശ്ര വിവാഹിതരാകുന്നവര്‍ വിപ്ലവകാരികളായി തന്നെ പരിഗണിക്കപ്പെട്ടു, മതനിരപേക്ഷ ബോധം സൂക്ഷിക്കുന്നവര്‍ക്ക് മിശ്രവിവാഹിതരോട് ബഹുമാനം തോന്നിയിരുന്നു, അവര്‍ക്ക് പുരോഗമന ചിന്താഗതിക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത അംഗീകാരമുണ്ടായിരുന്നു... ഈ ചിന്താഗതി നഷ്ടപ്പെട്ടുതുടങ്ങിയത് ബാബരിമസ്ജിദിന്റെ പതനത്തോടെയാണ്, മതപരമായ ഭിന്നതയും സംശയവും ഊട്ടിവളര്‍ത്തപ്പെട്ട എണ്‍പതുകളുടെ രണ്ടാം പകുതിയും ബാബരി ധ്വംസനം എന്ന 'നാഴികക്കല്ലും' മിശ്രവിവാഹത്തെ  അപകടകരവും പിന്തിരിപ്പനുമായ ഒരു ഏര്‍പ്പാടാക്കി ഒതുക്കിക്കളഞ്ഞു , ആരെങ്കിലും ഒരാള്‍ അങ്ങോട്ട് മാറണം അല്ലെങ്കില്‍ ഇങ്ങോട്ട് മാറണം, രണ്ടായാലും ഏതെങ്കിലും ഒരു മതക്കാരില്‍ നിന്ന് അടി ഉറപ്പ്. ചോരയില്‍ മുക്കിയ ഭീഷണികളില്‍ തളര്‍ന്ന് പോയ എത്രയോ  യുവതിയുവാക്കല്‍  ഒരുമിച്ചൊരു ജീവിതം വേണ്ടെന്ന് വെച്ച് പ്രണയമനസ്സുകളെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ട് കഴിഞ്ഞ  രണ്ടു പതിറ്റാണ്ടിനിടയില്‍ , "ലൌ ജിഹാദ് വിവാദത്തോടെ മിശ്രവിവാഹത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിക്കല്ലും അടിച്ചു കയറ്റാനുള്ള ശ്രമമാണ് നടന്നത്. കാല്‍നൂറ്റാണ്ട് മുമ്പ് വിവാഹിതരായി കുട്ടികളുമായി കഴിയുന്നവരുടെ വീട്ടില്‍ പോലും ലവ് ജിഹാദിന് തെളിവുതേടി പോലീസ് കയറിയിറങ്ങി.
സ്വന്തം ജീവിതം കൊണ്ട് വിപ്ലവം നടത്തിയ തലമുറ വെറും 'പഴഞ്ചന്‍മാരായി' മാറുകയും പുതിയ കാലത്തെ യുവത്വം മത-ജാതി പിന്തിരിപ്പന്‍ കടല്‍ക്കിഴവന്‍മാരുടെ ചാവേറുകളായി 'വിപ്ലവം' നയിക്കുകയും ചെയ്യുന്ന 'ഉത്തരാധുനീക' മലയാളി സമൂഹത്തില്‍ ആഷിക് അബു എന്ന 'മുസ്ലിം' ചെറുപ്പക്കാരന്‍ റീമ കല്ലിങ്കല്‍ എന്ന 'ഹിന്ദു' യുവതിയെ വിവാഹം കഴിക്കുകയും അവരിരുവരും സ്വന്തം ഐഡന്‍റിറ്റിയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഒട്ടും നിസ്സാരമല്ല.

മതേതരത്വം  എന്നാല്‍ രണ്ട് മതക്കാര്‍ തമ്മിലുള്ള കല്യാണം എന്നാണോ അര്‍ത്ഥം?
വിവധ മതക്കാര്‍ തമ്മില്‍ വിവാഹിതരായാല്‍ തീരുമോ നമ്മുടെ പ്രശ്നങ്ങള്‍ ?

ഒരിക്കലുമല്ല, മതവും മതവിശ്വാസവും ഒക്കെ അതിന്റെ ആള്‍ക്കാര്‍ കൊണ്ട് നടക്കട്ടെ, അവര്‍ അതനുഷ്ഠിച്ച് ജീവിക്കട്ടെ, തന്‍റെ അറിവോ സമ്മതമോ താല്‍പര്യമോ പരിഗണിക്കാതെ വെറും അവിചാരിതമായി മതത്തില്‍ ജനിച്ചു വീണ കുറെ മനുഷ്യര്‍ ഇല്ലേ ഇവിടെ. ഉല്‍സവത്തിനോ പെരുന്നാളിനോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന, കൂടിപ്പോയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ പള്ളി വഴി പോകുന്ന 'വിശ്വാസികള്‍ '. ഒരേ റേഷന്‍ ഷാപ്പിന്റ്റെയും ബിവറേജസിന്റെയും മുമ്പില്‍ ക്യു നില്‍ക്കുന്ന ജീവിതത്തില്‍ മതത്തിന്റെ ശരിയോ ശരികേടുകളോ പ്രകടിപ്പിക്കാത്ത വെറും മനുഷ്യര്‍ അവരില്‍ ഒരാള്‍ മറ്റൊരു മതക്കാരനെ/ക്കാരിയെ പ്രണയിച്ചാല്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടും വിധം 'മത വിശ്വാസികളെ ക്കൊണ്ട് പൊറുതി മുട്ടിയ ഒരു നാട്ടില്‍ റീമയുടെയും ആഷിക്കിന്റെയും മാതാപിതാക്കള്‍ ഒന്നിച്ചു നിന്നെടുത്ത ചിത്രത്തിന് പ്രസക്തിയുണ്ട് .    
മതത്തിന്റെയോ ജാതിയുടെയോ പേരില്‍ പരസ്പരം 'ഭയപ്പെട്ടു' ജീവിക്കുന്നവരുടെ നാട്ടില്‍ ഒരു കൂരക്ക് കീഴില്‍ ഒന്നിച്ചു കിടന്നുറങ്ങാന്‍ ഇരു 'മതക്കാര്‍ക്ക്' കഴിയുന്നത്, 'ഇരു കൂട്ടര്‍ ' ബന്ധുത്വം നേടി ഒരു കൂട്ടരാകുന്നത്, വിഭാഗീയതയുടെ വേലിക്കെട്ടുകളില്ലാതെ കുട്ടികള്‍ പിറക്കുന്നത്... ഇത് തന്നെയല്ലേ കാലം ആവശ്യപ്പെടുന്നത്?
          
ഭാവിയില്‍ അവര്‍ പിരിയുമോ പിളരുമോ, ഇത് വെറുമൊരു സെലിബ്രിറ്റി വിവാഹമല്ലേ,...
നമ്മുടെ അന്വേഷണങ്ങളും അഭിപ്രായങ്ങളും 'ഭാവിയെ' ക്കുറിച്ചുള്ള ആശങ്കയും വര്‍ത്തമാനകാല യഥാര്‍ത്യത്തെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി മാത്രമുള്ളതാണ്. ഉമ്മയും ബാപ്പയും മഹല്ലുകമ്മറ്റിയും മുക്രിയും ഖാളിയും ഒക്കെയുള്ള ഒരു സമൂഹത്തില്‍ താനിഷ്ടപ്പെട്ട പെണ്ണിനെ 'ഭാര്യയാക്കി'   കൂടെ നിര്‍ത്താന്‍ ആഷിക് അബു എന്ന യുവാവ് ഒരു ത്യാഗവും നടത്തിയിട്ടുണ്ടാവില്ല എന്ന് കരുതുന്നത് ശുദ്ധ ഭോഷ്ക്കാണ്, 'ഹിന്ദു' വിന് പേരുദോഷം ഉണ്ടാക്കുന്നവരെ തേടി ഊരിപ്പിടിച്ച കത്തിയുമായി നടക്കുന്ന അഭിനവ 'സനാതനക്കാർ ചുറ്റുമുണ്ടെന്ന തിരിച്ചറിവോട് കൂടി തന്നെയാണ് റീമ ആഷിഖിന്റെ കൂടെ കൂടിയത് . വേലിക്കെട്ടുകള്‍ തകര്‍ക്കണം എന്ന് തോന്നുന്നവര്‍ക്ക് ഇനിയും അതാവാം എന്ന്‍ ഉറക്കെ വിളിച്ച് പറഞ്ഞ ഈ തരജോഡികളെ അഭിനന്ദിക്കാന്‍, മിശ്രവിവാഹത്തിലെ സാമൂഹ്യവിപ്ലവത്തെ ചര്‍ച്ചക്കെടുക്കാന്‍ ഒരു ഇവിടെ ഒരു പുരോഗമന മൈഗുണേശനും ഉണ്ടായില്ല, ചാനലുകളും പത്രങ്ങളും ഉണ്ടായില്ല, 'മുസ്ലിം' സുഹൃത്തിന്‍റെ മൈലാഞ്ചിക്കല്യാണത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ആര്‍ എസ് എസ്സുകാര്‍ 'ഹിന്ദു' വിദ്യാര്‍ഥിനികളെ ഓടിച്ചിട്ടു തല്ലിയ വാര്‍ത്ത വന്ന അതേ ആഴ്ചയിലാണ് ആഷിക്-റീമ വിവാഹവും നടന്നത്. ഭീതിയുടെയും ഭിന്നതയും വെറുപ്പിന്റെയും വിത്തുകള്‍  വിശ്വാസത്തിന്റെ ചാണകവെള്ളത്തില്‍ മുക്കി മുളപ്പിച്ചെടുക്കാന്‍ പാടുപെടുന്നവന്‍റെ നാട്ടില്‍ ആഷിക് അബു അഭിനന്ദിക്കപ്പെടാതെ പോയതില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ലജ്ജിക്കണം.

ഇനി മറിച്ചൊന്നു ചിന്തിച്ച് നോക്കൂ, റീമ കല്ലിങ്കല്‍ ഒരു റീമ ഫാത്തിമയായിട്ടാണ് ഈ വിവാഹം നടന്നിരുന്നതെങ്കിലോ? ഇപ്പോള്‍ പറയുന്ന 'സെലിബ്രിറ്റി' ആനുകൂല്യം കൊടുക്കാന്‍ തയ്യാറാകുമായിരുന്നോ ? മതേതരക്കാരും, രാജ്യസ്നേഹികളും ചാനല്‍ കുമാരന്മാരും ചേര്‍ന്ന് 'മതനിരപേക്ഷതക്ക് ഏറ്റ പരിക്കിനെ ക്കുറിച്ച് ചര്‍ച്ച ചെയ്ത്" പൊളിച്ചടുക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായേനെ..
"സമൂഹത്തെ ഉദ്ധരിക്കാന്‍ പകലന്തിയോളം നാക്കിട്ടലാക്കുന്ന പുരോഗമനചിന്തയുടെ അപ്പോസ്തലന്‍മാര്‍ക്ക് സ്വന്തം നട്ടെല്ലിരിക്കുന്ന സ്ഥലം ശൂന്യമാണോ എന്ന്‍ തപ്പിനോക്കാന്‍ താങ്കള്‍ ഒരു നിമിത്തമായെങ്കില്‍ ആഷിക് അബു, താങ്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ , ചാണകത്തില്‍ ജനിച്ച് അത് തന്നെ ഭുജിച്ച് അവിടെ തന്നെ ചത്തൊടുങ്ങുന്ന ചാണകപ്പുഴുക്കളായി മാറിയ 'സാംസ്കാരിക നായകന്‍മാര്‍ക്ക്' നാറിയതിന്റെ മണം മാത്രമേ കിട്ടൂ,
ഈ പുഴുക്കല്‍ ചത്തൊടുങ്ങും, നല്ലത് കാണാന്‍  സുഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്ന് വരികതന്നെ ചെയ്യും. അവര്‍ക്ക് താങ്കളെ മറക്കാന്‍ കഴിയില്ല, റീമയെയും."

വാല്‍കഷ്ണം : റീമ കൃസ്ത്യാനിയോ? ഹിന്ദുവോ? 
മത മേല്‍വിലാസമെഴുതിയ കടലാസ് കഷ്ണം ചുരുട്ടിയെറിഞ്ഞ റീമയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ? 
എന്തായാലും  "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് ഉദ്ഘോഷിച്ച ഗുരുദേവന്‍ റീമയെ അനുഗ്രഹിക്കാതിരിക്കില്ല . 


Related posts : ശ്വേതാമേനോന്‍ റീമ കല്ലിങ്കല്‍ . രണ്ട് പെണ്ണനുഭവങ്ങള്‍ 
വിശ്വരൂപം: നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ടാക്കി ശ്രീ ശ്രീ ചാര്‍ളി തോമസുമായി അഭിമുഖം                                                    
  

10 comments:

  1. ആളുകള്‍ അവക്കിഷടമുള്ളത് പോലെ ജീവിക്കട്ടെ. മത ഭ്രാന്തന്മാര്‍ പോയി തുലയട്ടെ. പുല്ല്!

    ReplyDelete

  2. ആശയപരമായി നല്ല ലേഖനം . പക്ഷെ വസ്തുതാ പരമായി ഒരു വലിയ തെറ്റ് കടന്നു കൂടിയീട്ടുണ്ട് .

    റീമ യുടെ മതം തെറ്റായാണ് ഇവിടെ പറഞ്ഞിരിക്കുന്നത് . "ജാതി മത ദ്വേഷം നമുക്ക് വേണ്ട " എന്ന് പഠിപ്പിച്ച ഗുരുവിന്റെ അനുയായികളാണ് റീമയുടെ കുടുംബം

    ReplyDelete
  3. രവീണ്‍, നന്ദി
    റീമ മതം മാറുന്നില്ല എന്നൊരു വാര്ത്ത വായിച്ചിരുന്നു, ആ വാര്‍ത്തയില്‍ റീമ കൃസ്ത്യാനിയാണ് എന്ന പരാമര്‍ശം ഉണ്ടായിരുന്നു
    ലിങ്ക് http://www.ukmalayalee.com/religious-news/news.php?id=MTczNA==
    താങ്കളുടെ തിരുത്തലിന് നന്ദി.
    മത മേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‍ പ്രഖ്യാപിച്ച ഗുരുവിന്റെ അനുയായിയാണ് അവരെങ്കില്‍ അവരിലൂടെ ഗുരു വാഴ്ത്തപ്പെടട്ടെ...

    ReplyDelete
  4. നല്ല ലേഖനം, കുട്ടികളെ വളര്ത്തുംബോള്മിശ്രവിവാഹിതര്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നു എന്ന്‍ കേട്ടിട്ടുണ്ട് എങ്കിലും അതൊരു വിപ്ലവം തന്നെയാണ്.
    രവീണ്‍ പറഞ്ഞതുപോലെ അവര്‍ ഹിന്ദുവാണോ ? കൃസ്ത്യാനിയല്ലേ? ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു സൈറ്റില്‍ കണ്ട പഴയ വാര്‍ത്തയില്‍ ക്രിസ്ത്യാനി എന്ന്‍ പറയുന്നു
    http://entertainment.oneindia.in/malayalam/news/2013/rima-kallingal-not-convert-islam-aashiq-abu-112480.html
    ബ്ലോഗന് പറഞ്ഞ പോലെ അവരോര്‍ നല്ല മനുഷ്യസ്ത്രീയാണ്

    ReplyDelete
  5. നന്നായി ജീവിക്കാന്‍ മതവും ജാതിയും വേണ്ട എന്ന് അവര്‍ ജീവിച്ചു കാണിക്കട്ടെ :)

    ReplyDelete
  6. പുറമേ നിന്ന് നോക്കുമ്പോള്‍ വലിയ വിപ്ലവം ആദര്‍ശം എന്നൊക്കെ പറയാം.പക്ഷെ മിശ്ര വിവാഹ കുടുംബം ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നോട്ടു പോകുന്നത്.ചിലപ്പോള്‍ ഏതെങ്കിലും ഒരു പക്ഷത്ത് ചേര്‍ന്ന് സമരസ പ്പെടെണ്ടി വരുന്നു.

    ReplyDelete
  7. ചാണകത്തില്‍ ജനിച്ച് അത് തന്നെ ഭുജിച്ച് അവിടെ തന്നെ ചത്തൊടുങ്ങുന്ന ചാണകപ്പുഴുക്കളായി മാറിയ 'സാംസ്കാരിക നായകന്‍മാര്‍ക്ക്' നാറിയതിന്റെ മണം മാത്രമേ കിട്ടൂ,
    ഈ പുഴുക്കല്‍ ചത്തൊടുങ്ങും, നല്ലത് കാണാന്‍ സുഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്ന് വരികതന്നെ ചെയ്യും. അവര്‍ക്ക് താങ്കളെ മറക്കാന്‍ കഴിയില്ല, റീമയെയും." Well said..... red salute

    ReplyDelete
  8. ലേഖനം വായിച്ചപ്പോൾ വിപ്ലവവീര്യം കൊണ്ട് എന്റെ രക്തം തിളച്ചുമറിഞ്ഞു എന്റെ കാര്യവും നടക്കും എന്നൊരു സ്വാർത്ഥത അതിലുണ്ടെന്നു കൂട്ടികോളൂ പക്ഷെ കമന്റ്‌ ബോക്സിൽ റീമയുടെ ജാതി കണ്ടുപിടിക്കാൻ മെനകെടുന്നത് കണ്ടപ്പോൾ എന്റെ പോന്നു ബ്ലോഗാ MORTURY കേരിയപോലെയായി, എന്റെ സകലമാന പ്രതീക്ഷകളും പോയല്ലോ. ഇവിടെ സെലെബ്രിടീസ് നു മാത്രേ മിശ്രവിവാഹം പറ്റു അല്ലെ...

    ReplyDelete
  9. "സമൂഹത്തെ ഉദ്ധരിക്കാന്‍ പകലന്തിയോളം നാക്കിട്ടലാക്കുന്ന പുരോഗമനചിന്തയുടെ അപ്പോസ്തലന്‍മാര്‍ക്ക് സ്വന്തം നട്ടെല്ലിരിക്കുന്ന സ്ഥലം ശൂന്യമാണോ എന്ന്‍ തപ്പിനോക്കാന്‍ താങ്കള്‍ ഒരു നിമിത്തമായെങ്കില്‍ ആഷിക് അബു, താങ്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍

    ReplyDelete