Saturday, 2 February 2013

നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ടാക്കി, ശ്രീ ശ്രീ ചാര്‍ളി തോമസുമായി അഭിമുഖം

ഇന്നലെയാണ് ( ജനുവരി 30 ബുധനാഴ്ച) സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച ആ വാര്‍ത്ത പുറത്തു വന്നത്. പ്രമുഖ ബ്ലോഗ്ഗര്‍ ചാര്‍ളി തോമസ് പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരിക്കുന്നു, ചാര്‍ളിക്ക്  മെമ്പര്‍ ഷിപ്പ് കൊടുത്ത് സ്വീകരിച്ചത് കോഷിക് അബു. !!  പേരിന്‍റെ അറ്റത്ത് 'അബു' ഉള്ളത് കൊണ്ട് അങ്ങേര്പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതില്‍ അല്‍ഭുതം ഇല്ല, പക്ഷേ ചാര്‍ളി .!!?
കൊങ്ങിണി ഭാഷയിലെ  ബ്ലോഗ് കണ്ടുപിടിച്ചത് ചാര്‍ളിയാണ് ഇപ്പോള്‍ കൊങ്ങിണി  ബ്ലോഗ്ഗ് വ്യവസായത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.,  . ആയിരക്കണക്കിന്  ആരാധകരും, നൂറു കണക്കിന് കമ്മന്‍റ് തൊഴിലാളികളും ഉള്ള ചാര്‍ളി,. ഈയിടെ നടത്തിയ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഒബാമയെ എടുത്ത് പൊക്കി 'ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിച്ച ചാര്‍ളി.
ചാര്‍ളി  എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ ഫേസ്ബുക്ക് കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് അനുവാചകര്‍  ഉള്ള സെലിബ്രിറ്റി ..... ഫാന്‍സുകാര്‍ സ്നേഹപൂര്‍വ്വം കൊച്ചായോ  എന്ന് നീട്ടി വിളിക്കുന്ന ചാര്‍ളി  പോപ്പുലര്‍ ഫ്രണ്ട് എന്ന 'തീവ്രവാദ ' പ്രസ്ഥാനത്തില്‍ ചേരുകയോ?


ചാര്‍ളിയെ   കിട്ടാന്‍ ചാനല്‍ കുമാരന്‍മാര്‍ നാടുനീളെ പായുന്നുണ്ട്, ഇത് വരെ കണ്ടു കിട്ടിയിട്ടില്ല, കുടകിലെ  റബ്ബര്‍ എസ്റ്റേറ്റില്‍ ചെന്ന ചില പത്രക്കാര്‍ ഘടാഘടിയന്‍ മാരായ മുതലക്കുഞ്ഞുങ്ങളെക്കണ്ട് ഓടി രക്ഷപ്പെട്ടെന്നും ചിലരൊക്കെ ചെറുമികളുടെ വീട്ടില്‍ ഒളിവ് ജീവിതം നയിക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു.
എന്നാലും എന്‍റെ ചാര്‍ളീ  എന്ന് നെടുവീര്‍പ്പിട്ട്, ഇന്നത്തേക്ക് ഉള്ള ബൈറ്റ് ഒപ്പിക്കാന്‍ ഏതവനിട്ട് പണികൊടുക്കും എന്ന്‍ ചിന്തിച്ച് താടിക്ക് കയ്യും കൊടുത്ത് പത്രമോഫീസിലെ കൂടുസ്സുമുറിയില്‍ കുത്തിയിരുന്ന എന്‍റെ മുമ്പിലേക്ക് ആറടിപൊക്കവും ഉരുക്കുമുഷ്ടികളും തീപാറുന്ന കണ്ണുകളും ഉള്ള അയാള്‍ കടന്ന് വന്നത് പെട്ടെന്നാണ്, ആരിത് ചെഗുവേരയോ?

ഹല്ലോ മിസ്റ്റര്‍ ബ്ലോഗന്‍, ഐ ആം ചാര്‍ളി ..... ചാര്‍ളി  തോമസ്.  
എന്‍റെ ദൈവമേ ശരിയാണല്ലോ ദേണ്ട് ഒബാമയെ എടുത്ത് പോക്കിയ അതേ ചാര്‍ളി, ഞാന്‍ സ്വപ്നം കാണുകയാണോ? ലോകം മുഴുവനും ഈ സെലിബ്രിറ്റിയെ   തേടി കൂട്ടയോട്ടം നടത്തുമ്പോല്‍ ഇങ്ങേര്  എന്‍റെ ഓഫീസിലോ? വല്ല മുഖം മൂടിയോ മോര്‍ഫീങ്ങോ ആണോ?
"കൊച്ചായോ , എന്നാലും ....ഇവിടെ .... എനിക്കങ്ങട് വിശ്വസം വരുന്നില്ല"....

"നാട്ടിലെ സകല തെണ്ടികളും എന്‍റെ പിന്നില്‍  നടക്കുകയല്ലേടോ, കോഞ്ഞാണന്‍മാര്‍, താന്‍ തരക്കേടില്ലാത്ത ഒരു അലവലാതി ആണെന്നറിയാവുന്നത് കൊണ്ട് ഒരു സമാധാനത്തിന് ഇവിടെക്കേറിയിരിക്കാം എന്ന്‍ കരുതി വന്നതാണ്, എന്താ തനിക്ക് ബുദ്ധിമുട്ടായോ?"

ഇത് ചാര്‍ളി കൊച്ചായന്‍  തന്നെ, കട്ടായം ഇത്ര നല്ല മലയാളം പറയുന്ന വേറെ ആരുണ്ട് ഭൂമി മലയാളത്തില്‍.,.
"ബുദ്ധിമുട്ടോ,... എനിക്കോ...  ഞാന്‍ ധന്യനായി.. കൊച്ചായന്‍  ഇരിക്ക്. കുടിക്കാന്‍ എന്താ എടുക്കണ്ടേ ചായയോ കാപ്പിയോ അതോ കൂള്‍ ഡ്രിങ്ക്സ് മതിയോ?

ചായ കാപ്പി കോപ്പ് നിന്‍റെ അപ്പന് കൊടുക്ക്, ഞാന്‍ ചാര്‍ളിയാ ചാര്‍ളി . ത്രിബിള്‍ എക്സ് ല്‍ കുറഞ്ഞ 'കുടിയില്ല'. തല്‍ക്കാലം താന്‍ അവിടെ ഇരി, നമുക്ക് കുറച്ചു കഴിഞ്ഞ് മഹാറാണിയിലോട്ട് പോകാം"

"താനെന്താടോ തുറിച്ച് നോക്കുന്നത്?, ഒരു മാതിരി മനുഷ്യനെ കാണാത്തത് പോലെ?"

"ഞാനൊന്ന് കണ്ണ് നിറയെ കാണുകയാണ് എന്‍റെ പൊന്ന്‍  കൊച്ചായാ  ആയിരക്കണക്കിന് പതിനായിരക്കണക്കിന് ആളുകള്‍ ലോകമാസകലം കാത്തിരിക്കുന്ന കാഴ്ചയല്ലേ എന്‍റെ മുമ്പില്‍ ഇങ്ങനെ"

"കൊച്ചായോ......"
"കൊച്ചായില്ല അവള് മച്ചിയാണെന്നാ തോന്നുന്നേ"

അതല്ല  കൊച്ചായാ ഞാന്‍ ഒന്ന് നീട്ടി വിളിച്ചതാ..... കൊച്ചായാ ഞാന്‍ ഒരു ആഗ്രഹം പറഞ്ഞോട്ടെ, എനിക്കു ഒരു ഇന്‍റര്‍വ്യൂ അനുവദിക്കാമോ"?
"ഇന്‍റര്‍വ്യൂ കോപ്പ്, ഞാന്‍ വ്യവസ്ഥിതികളില്‍ വിശ്വസിക്കാത്ത ഒരു വിപ്ലവകാരി ആണെന്ന്‍ തനിക്കറിയില്ലെടോ?"

"എല്ലാം അറിയാം, എന്നാലും ലോകം കാത്തിരിക്കുന്ന അങ്ങയുടെ ഒരു എക്സ്ക്ളൂസീവ് ഇന്‍റര്‍വ്യൂ കിട്ടിയാല്‍ എനിക്കതൊരു....."    

"ആ.. ആ... കൂടുതല്‍ സുഖിപ്പിക്കണ്ട, എന്നതാന്ന് വച്ചാ ചോദീര്, പിന്നെ വൈകീട്ട് മഹാറാണീലെ ബില്ല് കൊടുത്തോണം, പത്രക്കാരന്‍റെ തനി സ്വഭാവം കാണിക്കരുത്".
കേട്ടത് പാതി കേള്‍ക്കാത്തത് പാതി പേനയും പേപ്പറും ചോദ്യങ്ങളും റെഡി.

താങ്കളുടെ  പോപ്പുലര്‍ ഫ്രണ്ട് പ്രവേശത്തിന് പോലും  കാരണമായ "വിശ്വരൂപത്തിന്‍റെ" റിലീസ് ആണല്ലോ ഇപ്പഴത്തെ പ്രധാന ചര്‍ച്ച. വിശ്വരൂപത്തെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്? 

കമലഹാസന്‍റെ വിശ്വരൂപം അല്ല ഇവിടെ ശരിക്കും റിലീസ് ആയത്, നമ്മുടെ ഒക്കെ ഇടയില്‍ ഉള്ള പലരുടേയും വിശ്വരൂപങ്ങള്‍ ആണ്. മതേതരത്വം മനുഷ്യസ്നേഹം  മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞു പട്ടില്‍ പൊതിഞ്ഞു കൊണ്ട് നടക്കുന്ന സകല മൈ**മാരുടെയും വിശ്വരൂപം ആണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇവിടെ റിലീസ് ആയത്.

ഭാഷ ഒന്ന് മയപ്പെടുത്തിക്കൂടേ, വായനക്കാര്‍ക്ക് അരോചകം ആവില്ലേ?

ഞാന്‍ ജന്മം കൊണ്ട് ഒരു മലയാളി അല്ല എന്ന കാര്യം തനിക്ക് അറിയില്ലേ, മലയാളത്തിലെ ബ്ലോഗ്ഗുകള്‍ വായിച്ചും ന്യൂജനറേഷന്‍ സിനിമകള്‍ കണ്ടുമാണ് ഞാന്‍ മലയാളം പഠിചത്,    , തല, മുല, അണ്ടി കുണ്ടി.. മുടി തുടങ്ങി പലവാക്കുകളും എന്‍റെ എഴുത്തിലും വാക്കിലും കടന്ന് വരും, കാണുന്നതും കേള്‍ക്കുന്നതും ഒക്കെയാണ് നാം സംസാരിക്കുക പിന്നെ ഇപ്പറഞ്ഞ സാധങ്ങള്‍കൊണ്ടൊന്നും കൂടുതല്‍ ഉപയോഗം ഇല്ലാതിരുന്ന പഴയ തലമുറക്ക് കേട്ടാല്‍ അരോചകം ആകും , ചെറുപ്പക്കാര്‍ക്ക് അങ്ങനെ അല്ല. മൈന്‍റ് ഇറ്റ്.

ആയികോട്ടെ, എന്തു തരം വിശ്വരൂപങ്ങള്‍ ആണ് റിലീസ് ആയത് ? എന്താണ്  കൊച്ചായന്‍   ഉദ്ദേശിച്ചത്?

ഹിന്ദു വര്‍ഗ്ഗീയത, മുസ്ലിം വര്‍ഗ്ഗീയത, കൃസ്ത്യന്‍ വര്‍ഗ്ഗീയത.... ഏതെങ്കിലും ഒരു കൂട്ടര്‍ക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ മറ്റവന്‍മാര്‍ ആവിഷ്ക്കാര വാദികള്‍ ആയി ചുറ്റും കൂടും. മൈ നയീം ഇസ് ഖാന്‍ റിലീസ് ആക്കാന്‍ പറ്റില്ല എന്ന് ശിവസേന പറഞ്ഞപ്പോള്‍, ഇപ്പോള്‍ നാം കാണുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആയ 'ആവിഷ്കാരക്കാരെ' കണ്ടില്ല, അന്ന്‍ മുസ്ലിംകള്‍ ആയിരുന്നു ആവിഷ്കരവാദികള്‍,  ഇപ്പോള്‍ മുസ്ലിംകള്‍ വാദി സ്ഥാനത്ത് വന്നപ്പോള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആവിഷ്കാരക്കാര്‍,..ഞാന്‍ കാടടച്ച് വെടിവെക്കുകയല്ല,  ഫെയിസ് ബുക്കിലും മറ്റും വര്‍ഗ്ഗീയത ഛര്‍ദിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.  ഇവരുടെയൊക്കെ ഉള്ളിന്‍റെ ഉള്ളില്‍ തളം കെട്ടി നില്‍ക്കുന്ന മതത്തിന്‍റെ 'മദജലം' ഇടക്കൊക്കെ ഒന്ന്‍ പുറത്തു കളയാന്‍ ഇങ്ങനെ ചില വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ് എന്നൊരു പക്ഷം ഉണ്ട്. എന്നാലും ഇത് ഭീകരമാണ്.

ഒരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പോലും മതം തിരയുന്നത് ശരിയാണോ ?അതും വര്‍ഗീയതയല്ലേ?

ഞാന്‍ വര്‍ഗ്ഗീയത തിരയുകയല്ല, കാര്യകാരണ സഹിതം ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കണം. അതിവിടെ മുമ്പും നടന്നിട്ടുണ്ട്, ഇപ്പോള്‍ ചര്‍ച്ചകള്‍ക്കിറങ്ങുന്നവര്‍ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. പരസ്പരം ചെളിവാരി എറിയുന്നു. സിനിമ ഇന്നിറങ്ങും നാളെപ്പോകും നമ്മളൊക്കെ ഒരേ റേഷന്‍ കടയില്‍ നിന്ന് അരിവാങ്ങി, ഒരേ ബിവറേജസിന്‍റെ മുമ്പില്‍ ക്യു നിന്ന് ഇവിടെ ജീവിക്കേണ്ടവരാണ്, അത് മറന്നുകൊണ്ടുള്ള തെറിവിളി ആര്‍ക്കും ഭൂഷണമല്ല.    

എന്‍റെ മതക്കാരനെ വില്ലന്‍ ആക്കരുത് എന്ന്‍ മതങ്ങളും ജാതികളും പറയാന്‍ തുടങ്ങിയാല്‍ ഇവിടെ വില്ലന്‍മാര്‍ ഇല്ലാത്ത സിനിമകളല്ലെ ഉണ്ടാക്കാന്‍ കഴിയൂ, ന്യൂ ജനറേഷനില്‍ നായകന്‍മാര്‍ ഇല്ലാതെ ആയത് പോലെ വില്ലന്‍മാര്‍ക്കും വംശനാശം വന്നാല്‍ ഭീമന്‍ രഘു അണ്ണന്‍ മുതല്‍ കഷ്ട്ടപ്പെട്ട് മസിലുപെരുപ്പിച്ച് നടക്കുന്ന റിയാസ്ഖാന്‍ വരെ ഉള്ള സകല അണ്ണന്‍മാരും വഴിയാധാരം ആകില്ലേ ?

ഈ ചോദ്യത്തില്‍ ഒരു ദുഷ്ടലാക്ക് ഉണ്ട്, ഇത് ഫേസ്ബുക്ക് വര്‍ഗ്ഗീയ തൊഴിലാളികളുടെ സ്ഥിരം നമ്പര് ആണ്.  വിശ്വരൂപത്തിലെ   യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് വഴിതിരിച്ചുവിടാന്‍  ശ്രമിക്കുന്നവരാണ്  വില്ലന്‍ വാദത്തിന്  പിന്നില്‍., . ഏതെങ്കിലും  ഒരു മതക്കാരനെ വില്ലനാക്കുന്നതിന് എതിരെ ഇവിടെ ആരും പ്രതിഷേധിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന എല്ലാ സിനിമകളിലും വില്ലന്‍മാര്‍ ഉണ്ട്, അവര്‍ക്ക് മതവും ഉണ്ട്, മുസ്ലിം വില്ലന്‍മാര്‍ ധാരാളം ഉണ്ട്. ഇതിന്‍റെ പേരില്‍ സിനിമ നിരോധിക്കണം എന്ന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. തുപ്പാക്കി ഉള്‍പ്പടെ വിവാദം സൃഷ്ടിച്ച പല സിനിമകളും ഇറങ്ങിയപ്പോഴും ഒരു നിരോധനത്തിന് മുതിരാതിരുന്ന തമിഴ്നാട് സര്‍ക്കാര്‍ വിശ്വരൂപം റിലീസ് നീട്ടാന്‍ ആവശ്യപ്പെട്ടെങ്കില്‍ ഈ വിഷയത്തെ അല്‍പം കൂടി സൂക്ഷ്മതയോടെ സമീപിക്കണം എന്നാണ് എന്‍റെ പക്ഷം.

മുസ്ലിംകളെ പ്രീണിപ്പിച്ച് വോട്ട് തട്ടാനുള്ള ജയലളിതയുടെ ശ്രമം. അല്ലേ ഇത് ?

ഫേസ്ബുക്കിലെയും ചാനലിലെയും  ബുദ്ധിജീവികളെപ്പോലെ തനിക്കും ബുദ്ധിയില്ലാതായോടോ ബ്ലോഗാ... തമിഴ്നാട്ടില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് മുസ്ലിംകള്‍ അവരെ പ്രീണിപ്പിച്ച് ബാക്കി തൊണ്ണൂറ്റി അഞ്ച് ശതമാനത്തെ വെറുപ്പിക്കാനുള്ള ബുദ്ധിയെ ജയലളിതയ്ക്ക് ഉള്ളോ? താന്‍ അരിയാഹാരം തന്നെ അല്ലേ കഴിക്കുന്നത്?

തന്‍റെ സിനിമ തീവ്രവാദികള്‍ക്ക് എതിരെ ആണെന്നാണല്ലോ കമല്‍ പറഞ്ഞത്? തീവ്രവാദത്തോട് ഉള്ള താങ്കളുടെ സമീപനം എന്താണ്? 

കുറെക്കാലമായി പറഞ്ഞ് കേള്‍ക്കുന്ന ക്ലീഷേ യാണ് തീവ്രവാദം, ശരിക്കും  എന്താണ് തീവ്രവാദം? ഇതിനെ ആരെങ്കിലും നിര്‍വചിച്ചിട്ടുണ്ടോ? ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദര്‍ന്‍മാര്‍ ആണ് എന്ന്‍ തീവ്രമായി ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ ഇന്ത്യന്‍ തീവ്രവാദി ആകുമോ? എന്‍റെ അമ്മയാണ് ഏറ്റവും നല്ല അമ്മ എന്ന്‍ ഞാന്‍ തീവ്രമായി പറയുന്നു ഞാന്‍ 'അമ്മതീവ്രവാദി' ആകുമോ? എന്‍റെ ഭാര്യയാണ് ഏറ്റവും നല്ല ഭാര്യ എന്ന് പറയുന്നവന്‍ 'ഭാര്യത്തീവ്രവാദി ആകുമോ? എന്‍റെ മതത്തില്‍ ചേര്‍ന്നാലെ സ്വര്‍ഗ്ഗത്തില്‍ പോകൂ എന്ന്‍ വിശ്വസിക്കുന്ന കൃസ്ത്യാനി   കൃസ്ത്യന്‍ തീവ്രവാദിയാണോ?  രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകുന്നവന്‍ ഹിന്ദു തീവ്രവാദിയാണോ? അഞ്ചുനേരം നിസ്കരിക്കുന്ന, നിസ്കരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടും എന്ന്‍ വിശ്വസിക്കുന്ന മുസ്ലിംകള്‍ തീവ്രവാദികള്‍ ആകുമോ? ഇടതുപക്ഷം ഭരിച്ചാലെ കേരളത്തില്‍ വികസനം ഉണ്ടാകൂ എന്ന്‍ തീവ്രമായി വിശ്വസിക്കുന്നവര്‍ 'ഇടതുപക്ഷ'തീവ്ര വാദികള്‍ ആണോ? നമ്മളെല്ലാം പലതും വിശ്വസിക്കുന്നത് തീവ്രമായി തന്നെയാണ്.    തീവ്രവാദം എന്ന വാക്ക് തന്നെ തെറ്റാണ് അത് അപേക്ഷികം ആണ് എന്നാണ് എന്‍റെ പക്ഷം. ഒരു കാലത്ത് ബ്രിട്ടീഷുകാരും ഇന്ത്യക്കാരില്‍ ചിലരും തീവ്രവാദികള്‍ എന്ന് വിളിച്ച സുഭാഷ് ചന്ദ്ര ബോസും, ഭഗത് സിംഗും വക്കം അബ്ദുള്‍ കാദറും ഇന്ന്‍ നമുക്ക് രാജ്യത്തിന്‍റെ വീരപുത്രന്മാരാണ്. അഫ്ഗാനിലെ പോരാളികള്‍ അമേരിക്കക്ക് തീവ്രവാദികളും അഫ്ഗാനികള്‍ക്ക് രാജ്യസ്നേഹികളും ആണ്.   നമുക്ക് ഇഷ്ടമില്ലാത്തവനെ വിളിക്കാനുള്ള നല്ലൊരു തെറി യായി  'തീവ്രവാദി' രൂപം പ്രാപിച്ചിട്ടുണ്ട്.

നാട് മുഴുവന്‍ കുട്ടിച്ചോറാക്കുന്നവന്മാരെ പിന്നെ എന്തു വിളിക്കും?

അത് അവരുടെ നിലപാടിനെ ആശ്രയിച്ചാണ്, താനും തന്‍റെ വര്‍ഗ്ഗക്കാരും  മാത്രം നിലനിന്നാല്‍ മതി എന്ന്‍ കരുതുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ നമുക്ക് പേരിട്ട് വിളിക്കണം, വര്‍ഗ്ഗീയ വാദികള്‍ എന്ന പേര് തന്നെയാണ് ഉചിതം. ഇവിടെ തന്‍റെ മതം മാത്രം മതി എന്ന് പറയുന്ന മത വര്‍ഗ്ഗീയ വാദികളും തന്‍റെ പാര്‍ട്ടി മാത്രം മതി എന്ന് പറഞ്ഞ് പാര്ട്ടി ഗ്രാമങ്ങള്‍ സൃഷ്ട്ടിക്കുന്ന രാഷ്ട്രീയ വര്‍ഗ്ഗീയ വാദികളും ഉണ്ട്. വെറുപ്പിന്‍റെ വക്താക്കള്‍ ആരായാലും എന്തിന്‍റെ പേരില്‍ ആയാലും എതിര്‍ക്കപ്പെടണം. തനിക്കും തന്‍റെ പ്രസ്ഥാനത്തിനും നേരെ  ആരോപണം വരുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ വലിയ വര്‍ഗ്ഗീയ വാദികളാണ്. നിരപരാധികളെ ബോംബിട്ട് കൊല്ലുന്നവര്‍ ഭീകര വാദികള്‍ ആണ്. അത് മുല്ലാ ഉമര്‍ ആയാലും ബുഷ് ആയാലും.

ലോകത്തെ മുച്ചൂടും നശിപ്പിക്കുന്ന ടെററിസം ആണ് തന്‍റെ പ്രമേയം എന്ന്‍ കമല്‍ പറയുന്നുവല്ലോ, ലോകം നേരിടുന്ന തീവ്രവാദ (സോറി പറഞ്ഞ് ശീലിച്ചുപോയി, വേറെ വാക്ക് നാക്കിന് വഴങ്ങുന്നത് വരെ ഇത് പ്രയോഗിച്ചോട്ടെ, കൊച്ചായന്‍  ക്ഷമിക്കണം)   ഭീഷണിക്കെതിരെ സിനിമകള്‍ ഉണ്ടാകുന്നതിനെ നാം പ്രോല്‍സാഹിപ്പിക്കുക അല്ലേ വേണ്ടത്? കലകള്‍ സാമൂഹ്യ യഥാര്‍ത്യങ്ങളുടെ പരിച്ഛേദങ്ങള്‍ തന്നെ അല്ലേ?

ന്യായമായ  ചോദ്യം, ഇവിടെ ആരാണ് ടെററിസം ഉണ്ടാക്കുന്നത്? ലോകത്ത് നാം തീവ്രവാദികള്‍ എന്ന്‍ പേര് വിളിക്കുന്ന എല്ലാവരും ഒരേ കാരണം കൊണ്ട് തീവ്രവാദികള്‍ ആയവര്‍ ആണോ? വിപ്ലവങ്ങളും കലാപങ്ങളും ലോക ചരിത്രത്തില്‍ നിരന്തരം അരങ്ങേറിയിട്ടുണ്ട്, അതിന് വ്യത്യസ്ഥമായ കാരണങ്ങളും ഉണ്ടാകും. 'തീവ്രവാദം' എന്ന വാക്കില്‍ എല്ലാ സമരങ്ങളെയും വിപ്ലവങ്ങളെയും കെട്ടിയിടാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നാണെന്ന്‍ നാം തിരിച്ചറിയണം.  
ഒരു കൊലപാതകം നടന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യമായി  ശ്രമിക്കുക ഇതിന്‍റെ ഗുണഭോക്താവ് ആര് എന്ന് കണ്ടെത്താനാണ്.
അന്താരാഷ്ട്ര തലത്തില്‍ 'തീവ്രവാദം' കൊണ്ട് നേട്ടം ഉണ്ടാക്കുന്നത് ആയുധകച്ചവടക്കാരാണ്,
ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളര്‍ ആയുധ മാര്‍കറ്റില്‍ ഒഴുകുന്നു. ലോകത്ത് ഇന്ന്‍ ഏറ്റവും വലിയ ആയുധകച്ചവടക്കാര്‍  അമേരിക്കയും ഇസ്രായേലും ആണ്. തീവ്രവാദികളെ   സ്പോണ്‍സര്‍ ചെയ്യുന്നതും ഇവരാണ്.

ഉദാഹരണത്തിന് 'താലിബാന്‍., സോവിയറ്റ് യൂണിയന് എതിരെ താലിബാനെ സൃഷ്ടിച്ചത് അമേരിക്കയാണ്. അവര്‍ക്ക് വേണ്ട ആയുധങ്ങളും പണവും നല്‍കി സഹായിച്ചു, ഇറാനെതിരെ സദ്ദാം ഹുസ്സൈനെ സഹായിച്ചു, ഫലസ്തീനെതിരെ ഇസ്രായേലിനെ സഹായിച്ചു കൊണ്ടിരിക്കുന്നു, അമേരിക്കയുടെ തന്ത്ര പ്രധാന സുഹൃത് രാജ്യങ്ങളില്‍  എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ട്. അതാത് കാലത്തെ എണ്ണ- ആയുധ കച്ചവടവും മറ്റ് താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ തീവ്ര വാദികളെ സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ രാജ്യങ്ങളുടെ നയമാണ്.

ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കള്‍ ആയി മാറിയാല്‍ ഏറ്റവും വലിയ നഷ്ടം അവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കാണ്.ഈ രണ്ടു രാജ്യങ്ങളും ഓരോ വര്‍ഷവും വരുമാനത്തിന്‍റെ വലിയൊരു ഭാഗം പ്രതിരോധത്തിന് നീക്കി വെക്കുന്നു, ഈ പണത്തിന്റെ സിംഹഭാഗവും ഒഴുകുന്നത് ആയുധകച്ചവടക്കാരിലേക്കാണ്. ചന്ദ്രായന്‍ വിക്ഷേപിക്കാന്‍ മാത്രം നാം വളര്‍ന്നുവെങ്കിലും നമുക്ക് ആവശ്യമുള്ള തോക്കുകള്‍ ഇപ്പൊഴും ഇറക്കുമതി ചെയ്യുകയാണ് എന്ന വസ്തുത എത്രപേര്‍ക്കറിയാം?

ലോകത്തെവിടെയും അതിര്‍ത്തി തര്‍ക്കങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് ആയുധ വ്യാപരികളാണ് . ആന്‍റി വൈറസ് കമ്പനികള്‍ കച്ചവടം കൂട്ടാന്‍  വൈറസ് ഉണ്ടാക്കിവിടുന്ന അതേ വേല.
വെറുപ്പിന്‍റെ വക്താക്കള്‍ക്ക് പണവും ആയുധവും കൊടുത്ത് വളര്‍ത്തുന്നത് ആയുധകച്ചവടക്കാരാണ് , ഇന്ത്യയിലെ തീവ്രഹിന്ദുക്കള്‍ക്കും മുസ്ലിംകളിലെ ജിഹാദികള്‍ക്കും ആളും അര്‍ഥവും നല്‍കി സഹായിക്കുന്ന ആയുധവ്യാപാരികളുടെ കെണിയെക്കുറിച്ചാണ് കലാകാരന്മാര്‍ നമ്മോടു പറയേണ്ടത്. സാമ്രാജ്യത്വം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റ് വിളിക്കുന്നത്തിന്റെ പേര് വേറെയാണ്. അത് കലയല്ല. .

അങ്ങനെ എങ്കില്‍ എന്തു കൊണ്ട് മുസ്ലിംകളെ മാത്രം തീവ്രവാദികള്‍ ആക്കുന്നു, ആയുധകച്ചവടം ആര്‍ക്ക് ചെയ്താലും പോരേ?

ആര് പറഞ്ഞു മുസ്ലികളെ മാത്രം തീവ്ര വാദികള്‍ ആക്കുന്നു എന്ന്‍? കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ മുസ്ലിംകളെ പിശാച് വല്‍ക്കരിക്കുന്ന 300 ഓളം സിനിമകള്‍ ഹോളിവുഡില്‍ റിലീസ് ആയി, സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ ഹോളിവുഡ് സിനിമകളിലെ വില്ലന്‍മാര്‍ മുസ്ലിംകള്‍ ആയിരുന്നില്ല കമ്മ്യൂണിസ്റ്റ്കള്‍  ആയിരുന്നു.
കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയോടെ സാമ്രാജ്യത്വം പുതിയ ശത്രുവിനെ തേടും അത് മുസ്ലിംകള്‍ ആയിരിക്കും എന്ന്‍ നോം ചോംസ്കിയെ പ്പോലുള്ള അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ മാവോയിസ്റ്റുകള്‍ എന്ന  പുതിയ തീവ്ര വാദികളെ ക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയത് ഇപ്പോള്‍ അടുത്തകാലത്തല്ലേ. വാസ്തവത്തില്‍ മ്യാവൂ, എന്നല്ലാതെ മാവോ എന്ന്‍ ജീവിതത്തില്‍ കേള്‍ക്കുക പോലും ചെയ്യാത്ത നിരക്ഷര കുക്ഷികള്‍ ആയ ഗ്രാമീണരെയാണ്  തീവ്രവാദികള്‍ എന്ന് വിളിക്കുന്നത്, അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന അരുന്ധതിയെ പ്പോലും  രാജ്യാദ്രോഹി എന്ന് വിളിക്കുന്നു.  സ്വന്തം ഭൂമിയും കിടപ്പടവും കയ്യേറാന്‍  വന്നവര്‍ക്കെതിരെയാണ് ഗ്രാമീണര്‍ സമരം ചെയ്യുന്നത്, മോവോയിസം തീവ്രവാദം എന്നൊക്കെ ആരോപിച്ച് വെടിവെച്ച് കൊന്നാല്‍ ആരും ചോദിക്കില്ല എന്ന് മാത്രമല്ല ഫെയിസ് ബുക്കിലെയും ചാനലുകളിലെയും  രാജ്യ സ്നേഹികള്‍ കയ്യടിക്കുകയും ചെയ്യും,
ഇത് പറയുന്ന എന്നെയും നാളെ തീവ്രവാദി എന്ന് വിളിക്കാന്‍ ആളുണ്ടാകും,  ആണും പെണ്ണും കേട്ട  ഇവന്മാരുടെയൊക്കെ  തെറിവിളി എനിക്ക് മൈ...ഛെ മുടിയാണ്,  മുടി. എന്നോടാ കളി,

അപ്പോള്‍ അമേരിക്കയിലെ ട്രേഡ് സെന്‍റര്‍ തകര്‍ത്തത് തീവ്രവാദികള്‍ അല്ലേ?

ആണെന്ന്‍ തന്നെയാണ് ലോകം വിശ്വസിക്കുന്നത്, എന്നാല്‍ അമേരിക്കയുടെ കൃത്യമായ സഹായം ഇല്ലാതെ ഇങ്ങനെ ഒരു ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ല എന്ന്‍ വിശ്വസിക്കുന്നവര്‍ അമേരിക്കയില്‍ ധാരാളം  ഉണ്ട്. ട്വിന്‍ ടവര്‍ ഉണ്ടാക്കിയ എഞ്ചിനീയര്‍മാര്‍ ഈ കെട്ടിടം ഒരു കാരണവശാലും വിമാനം ഇടിച്ചു തകര്‍ക്കാന്‍ പറ്റില്ല എന്ന്‍ ആണയിട്ടു പറഞ്ഞിട്ടുണ്ട്, ഈ വിഷയത്തില്‍ അമേരിക്കയില്‍ നിരവധി ചര്‍ച്ചകളും സെമിനാറുകളും  നടത്തിയിട്ടുണ്ട്. യു ട്യൂബില്‍ ഇതിന്‍റെ നിരവധി വീഡിയോകള്‍ ലഭ്യമാണ്. യാത്രക്കാരന്‍റെ 'പിടുക്ക' വരെ പരിശോധിക്കുന്ന അമേരിക്കയില്‍ ഒരേ സമയം മൂന്നു വിമാനങ്ങള്‍ റാഞ്ചുക, അതില്‍ ബോംബ് നിറക്കുക, കെട്ടിടത്തില്‍ ഇടിക്കുക... നമുക്ക് ഒരു പക്ഷേ വിശ്വസം വരും പക്ഷേ അമേരിക്കയില്‍ ഈ നാടകത്തിന് വിശ്വാസ്യത കുറയുകയാണ്... ഇതിന്‍റെ കാരണം തേടി പോകുന്ന അമേരിക്കയിലെ യുവതീയുവാക്കള്‍  ആണ് ഇസ്ലാമില്‍ ചേക്കേറുന്നത്. 9/11 നു ശേഷം ഇസ്ലാമിലേക്കുള്ള മത പരിവര്‍ത്തനത്തിന് ആക്കം കൂടിയതായി കണക്കുകള്‍ പറയുന്നു.

കോടികള്‍ മുടക്കി ഉണ്ടാക്കിയ കെട്ടിടവും കുറെ മനുഷ്യരെയും കൊന്നൊടുക്കുകയോ? താങ്കള്‍ക്ക് വട്ടാണോ?

അമേരിക്ക എന്ന രാജ്യത്തിന്‍റെ ചരിത്രം പഠിക്കണം. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളുകള്‍ ആദ്യമായി ചെയ്തത് അവിടെ ഉള്ള റെഡ് ഇന്ത്യന്‍സ് എന്ന ആദിമ നിവാസികളെ കൊന്നൊടുക്കുകയാണ്. ഇറാക്കില്‍ സദ്ദാം 'മാരക ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന കളവ് പറഞ്ഞു കൊണ്ടാണ് ഒരു മില്ല്യണ്‍ മനുഷ്യരെ കൊന്നത്.സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ആരെയും കൊല്ലും, ലോകത്ത് ആണവായുധം പ്രയോഗിച്ച് ആയിരങ്ങളെ കൊന്നുകളഞ്ഞ ഏകരാജ്യം അമേരിക്കയാണ്. അവരാണ് 'ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത്, വേശ്യയുടെ ചാരിത്രിയ പ്രസംഗം. കോടിക്കണക്കിന് ഡോളറിന്റെ എണ്ണ ദിവസവും ഇറാക്കില്‍ നിന്ന് ഊറ്റിയെടുക്കുന്നവര്‍ക്ക് അതിന് വേണ്ടി വന്ന ഇന്‍വെസ്റ്റ്മെന്‍റ് ട്വിന്‍ ടവറിന്റെ 'നഷ്ടം' മാത്രമാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ ആണ് അമേരിക്ക ഭരിക്കുന്നത് പണത്തിന് വേണ്ടി അവര്‍ എന്തും ചെയ്യും. നമുക്ക് ചിന്തിക്കാന്‍ പോലും ആകാത്ത കാര്യങ്ങള്‍. അവര്‍ ചെയ്തു കൂട്ടും.

വെറും ഒറ്റ ദിവസം കൊണ്ട് താങ്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ക്ലാസിലും പങ്കെടുത്തോ? ഇതൊക്കെ അവരുടെ സ്ഥിരം ആരോപണങ്ങള്‍ ആണല്ലോ? അതോ അമേരിക്കയിലേക്ക് വിസ കിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കെറുവോ? കുറ്റം മുഴുവനും അമേരിക്കയുടെ തലയില്‍ കെട്ടിവെക്കുന്നു ?

ചില കാര്യങ്ങള്‍ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ പറയുന്നു എന്നത് കൊണ്ട് നമുക്ക് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. അറബിക്കടല്‍ കേരളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആണ് എന്ന്‍   പോപ്പുലര്‍ ഫ്രെണ്ട് പറഞ്ഞാല്‍ അല്ല കിഴക്കാണ് എന്ന്‍ പറയണോ? മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന്‍ നോക്കിയല്ല ഞാന്‍ നിലപാട് എടുക്കുന്നത്. അമേരിക്കയോട് എനിക്ക് ഒരു ശത്രുതയും ഇല്ല, എന്‍റെ നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും ഒരുപാട് പേര്‍ അമേരിക്കക്കാരായി ജീവിക്കുന്നുണ്ട്. സാങ്കേതിക   വികസന രംഗത്ത് അമേരിക്ക ലോകത്തിന് നല്‍കിയ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളും വിസ്മരിക്കാന്‍ ആവില്ല, അതേ സമയം ലോകത്തുടനീളം തലപൊക്കുന്ന ഗറില്ലകള്‍ക്കും-ആക്രമികള്‍ക്കും ആയുധവും പണവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്നതില്‍ അമേരിക്ക മുന്‍പന്തിയില്‍ ആണ് എന്ന കാര്യവും നിഷേധിക്കാന്‍ കഴിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ അക്രമങ്ങള്‍ക്ക് പിന്നില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നഗ്നമായ ഇടപെടല്‍ ഉണ്ട്.   യഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കണം കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.      

നമുക്ക് വിശ്വരൂപത്തിലേക്ക് വരാം. ഈ സിനിമയില്‍ 'നിരോധിക്കപ്പെടാന്‍ മാത്രം എന്തെങ്കിലും ഉണ്ടോ? എന്തിനാണ് ചിലര്‍ ഇതിനെതിരെ ആക്രോശിക്കുന്നത്? 

ഒന്നാമത്തെ കാര്യം സിനിമ എടുക്കാനുള്ള സ്വാതന്ത്ര്യം കമല ഹാസന്  ഉള്ളത് പോലെ പ്രതിഷേധിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും ഇല്ലേ? പ്രതിഷേധവും ഒരു ആവിഷ്കാരം തന്നെയാണ്. മുസ്ലിം കഥാ പാത്രങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞല്ല ഇവിടെ പ്രതിഷേധം നടക്കുന്നത്. വേഷത്തിലും ആചാരത്തിലും മതം കൊണ്ട് നടക്കുന്ന മുസ്ലിംകള്‍ സമൂഹത്തിന് ഭീഷണിയാണ് എന്ന സന്ദേശം സിനിമ നല്‍കുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കും.  പരസ്പരം വെറുപ്പും സംശയവും വളര്‍ത്തുന്ന ഒന്നും കലയുടെ പേരില്‍ അനുവദിക്കാന്‍ പറ്റില്ല. കല സമൂഹത്തെ ഒന്നിപ്പിക്കാന്‍ ആവണം ഭിന്നിപ്പിക്കാന്‍ ആവരുത്. പ്രതിഷേധത്തിന്‍റെ പേരില്‍ അക്രമം കാണിക്കുന്നവരെ പിടിച്ച് പൂട്ടി ഇടാനാണ് ജയിലും കോടതിയും ഒക്കെ. മാന്യമായ പ്രതിഷേധം അനുവദിക്കുക തന്നെ വേണം അത് ഏത് വിഷയത്തില്‍ ആയാലും.

കമലിനെപ്പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയാമോ? അദ്ദേഹത്തിന് കല ആവിഷ്കരിക്കാന്‍ സ്വാതന്ത്രം ഇല്ലേ? 

കമലിനെ ആര് പറയുന്നു, ശരിയുടെ ഭാഗത്ത് നില്‍ക്കുന്നവനാണ് കലാകാരന്‍ ലോകം മുഴുവന്‍  അക്രമം നടത്തുന്ന സാമ്രാജ്യത്വം  അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍  വെറുപ്പിന്‍റെ വിത്തുകള്‍ വിതറുമ്പോള്‍ കലാകാരന്‍ അതിന് കൂട്ട് നില്‍ക്കരുത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമകള്‍ക്ക് ഫണ്ട് നല്‍കി പ്രോല്‍സാഹിപ്പിച്ചിരുന്ന സമ്രാജ്യത്വം ഇന്ന്‍ മുസ്ലിംകള്‍ക്കെതിരെ വെറുപ്പും സംശയവും വളര്‍ത്താന്‍ പണം ചെലവഴിക്കുന്നു എന്ന സത്യം അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ?
സിനിമയില്‍ മാത്രമല്ല, വെറുപ്പിന്‍റെ വിത്തുകള്‍ പാകാന്‍ പറ്റുന്ന എവിടേയും അവര്‍ പണം ഇറക്കുന്നുണ്ട്.   കലാകാരന്‍ ഇതിനെക്കുറിച്ച് ബോധവാന്‍ ആകണം, ഒഴിക്കിനനുസരിച്ച് നീങ്ങി കാശുണ്ടാക്കുന്നവന്‍ കച്ചവടക്കാരന്‍നാണ് , കലാകാരന്‍ ഒഴുക്കിനെതിരെ നീന്തുന്നവനാണ്.
 പിന്നെ ആവിഷ്കാര സ്വാതന്ത്ര്യം,   സ്വന്തം വീട്ടിലെ പൂമുഖത്ത് ഇരുന്ന്‍  പൂന്താനത്തിന്റെ കവിത ചൊല്ലുന്നത് സ്വാതന്ത്ര്യമാണ്, അടുത്ത വീട്ടിലെ പൂമുഖത്ത് ആയാല്‍  അക്രമമാണ്, പാടുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ആണെങ്കില്‍ സ്വന്തം വീട്ടില്‍ പോലും അനുവദനീയമല്ല . അയല്‍ക്കാര്‍ കേറിവന്നു കൈവെക്കും, ആവിഷ്കാര സ്വാതന്ത്ര്യം എന്തും പറയാനും ചെയ്യാനും ഉള്ള അവകാശം അല്ല. തീവ്രവാദത്തെക്കുറിച്ച്  കമലിന് അദ്ദേഹത്തിന്‍റെ തായ നിലപാട് ഉണ്ടാകും. മുസ്ലികള്‍ തീവ്രവാദികള്‍ ആണ്, അവരുടെ മതം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നൊക്കെ ഇവിടെ പലരും വിശ്വസിക്കുന്നുണ്ട്, കമലിനും അങ്ങനെ വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, അത് പക്ഷേ ഒരു ബഹുസ്വര  സമൂഹത്തില്‍ ആവിഷ്കരിക്കുമ്പോള്‍ സമചിത്തത വിടരുത്.

കമല്‍  ഇന്ത്യ വിടും എന്നു പറയുന്നുവല്ലോ? എം എഫ് ഹുസ്സൈന് ശേഷം കമല്‍ കൂടി രാജ്യം വിട്ടാല്‍ അതൊരു വലിയ നാണക്കേട് ആകില്ലേ?

എന്തോ? ആര് നാട് വിടുമെന്ന്, കാലില്‍ ചെരിപ്പും കയ്യില്‍ കാശും ഇല്ലാത്ത ലോകമേ തറവാട് എന്ന്‍ വിശ്വസിച്ച പഴയതലമുറയിലെ ഒരു കലാകാരന്‍ ആയിരുന്നു ഹുസ്സൈന്‍..,. അങ്ങേര്‍ക്ക് ഇന്ത്യയും, ഖത്തറും, ലണ്ടനും ഒക്കെ കണക്കാ,...മുകളില്‍ ആകാശം താഴെ ഭൂമി. കമല്‍ ഹാസനും ഇന്ന് ഇന്ത്യയില്‍ ഉള്ള ഒരു നടനും തല്ലികൊന്നാലും ഇവിടം വിട്ട് പോകൂല്ല. കോടികളുടെ ആസ്തികള്‍ ഇട്ടെച്ച് പോകാന്‍ ഇവന്മാര്‍കോക്കെ വട്ടാണല്ലോ!! ഈ മാതിരി ചോദ്യം ചോദിക്കുന്ന തന്നെയും ഇതിനൊക്കെ ലൈക്കുന്നവനെയും കമ്മന്‍റുന്നവനെയും കുനിച്ച് നിര്‍ത്തി കൂമ്പിന് ഇടിക്കണം.

വിവാദം കമല്‍ ഉണ്ടാക്കുന്ന 'പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നും ആരോപണം ഉണ്ടല്ലോ?

അതാണ് ഏറ്റവും രസകരം, കമല്‍ മഹാനാണ് ചലച്ചിത്രം തേങ്ങയാണ് എന്നൊക്കെ പറയുന്നവര്‍ തന്നെയാണ്. സിനിമക്ക് ആളെകൂട്ടാന്‍ കമല്‍ ഈ മാതിരി തറവേല കാണിക്കും എന്നുപറയുന്നത്.

കമല്‍ ഒരു മോശം സിനിമാക്കാരന്‍ ആണോ?

ഒരിക്കലും അല്ല, ഇന്ത്യകണ്ട അസാമാന്യ പ്രതിഭയുള്ള നടന്മാരില്‍ ഒരാള്‍, അപൂര്‍വ്വ സഹോദരങ്ങളും, ഇന്ത്യനും, അവ്വൈ ഷണ്‍മുഖിയും,... എത്രയെത്ര ചിത്രങ്ങള്‍  വ്യത്യസ്തതകള്‍ കൊണ്ട് ചിത്രം വരച്ച കലാകാരനാണ്  അദ്ദേഹം ഏത് വിവാദങ്ങള്‍ക്കും അപ്പുറം നാം അദ്ദേഹത്തെ സ്നേഹിക്കുന്നു ആദരിക്കുന്നു.

അപ്പോള്‍ വിശ്വരൂപം? ഈ പ്രശ്നം എങ്ങനെ അവസാനിപ്പിക്കാം?  

അമേരിക്ക നടത്തുന്ന ഭീകര വിരുദ്ധ പ്രൊപ്പഗണ്ടയില്‍ മറ്റ് പലരെയും പോലെ അദ്ദേഹവും വീണ് പോയിക്കാണും, ഒരു കയ്യബദ്ധം . അത് തിരുത്തി ചിത്രം റിലീസ് ചെയ്യാന്‍ അവസരം നല്‍കണം. കമല്‍ ഹസ്സന്‍ ഒരു നല്ല ചലച്ചിത്രകാരനും ഒരു നല്ല വ്യക്തിയുമാണ്. ന്യായമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കണം.      

സിനിമയെ മറ്റൊരു സിനിമ ഇറക്കി ബൌദ്ധീക തലത്തില്‍ നേരിടണം അല്ലാതെ തിയേറ്ററിലേക്ക് മാര്‍ച്ച് നടത്തുകയല്ല വേണ്ടത് എന്ന്‍ അഭിപ്രായം ഉണ്ടല്ലോ?

സിനിമകള്‍ക്കെതിരെ പ്രതിഷേധം കേരളത്തില്‍ ആദ്യസംഭവം അല്ലല്ലോ? ടി പി യുടെ 51 വെട്ട് സിനിമ ആക്കാന്‍ പുറപ്പെട്ടപ്പോഴേക്ക് ഇപ്പോള്‍ ആവിഷ്കാരം പറയുന്ന സഖാക്കള്‍ തുള്ളിയില്ലേ? വിനയന്‍റെ രാക്ഷസ രാമന്‍ എന്ന ചിത്രത്തിന്‍റെ പേര് രാക്ഷസ രാജാവ് എന്നാക്കേണ്ടി വന്നില്ലേ,  എന്തിന് ഇ എം എസ്, സോണിയ, രാജീവ് തുടങ്ങിയവര്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ പോലും നിരോധിക്കണം എന്നാവശ്യപ്പെട്ട്പ്രകടനവും കോലം കത്തിക്കലും കുറെ നടന്നതല്ലേ കേരളത്തില്‍.,
പിന്നെ ബൌദ്ധീക പ്രതികരണം, അങ്ങനെ പറ്റുന്നവര്‍ക്ക് അത് ചെയ്യാം, native bappa ഉണ്ടാക്കാന്‍ എല്ലാവരെക്കൊണ്ടും പറ്റുമോ? ഒരു സിനിമതിയേറ്റര്‍ പോലും ഇല്ലാത്ത സൌദി അറേബ്യയില്‍ ഇരുന്ന്‍ സിനിമയും ആവിഷ്കാരവും സമം ചേര്‍ത്ത് അരച്ചുകലക്കി ബ്ലോഗ്ഗേഴുതാം ചിലര്‍ക്ക്.  പക്ഷേ ഒരു സാധാരണക്കാരന്‍ കമലിനോട് ഒന്ന് പ്രതിഷേധിക്കണം എന്ന്‍ തോന്നിയാല്‍ ആ സിനിമ കളിക്കുന്ന തിയേറ്ററിന് മുമ്പില്‍ തന്നെയാണ് പ്രതിഷേധിക്കുക, കമലിന്‍റെ വീടിന് മുന്നില്‍ അല്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന സഖാക്കള്‍ പ്രകടനം നടത്താന്‍ ഡല്‍ഹിയിലേക്ക് വണ്ടികേറാറുണ്ടോ? ഇല്ല. പകരം നാട്ടിലെ പോസ്റ്റോഫീസിന് മുന്നില്‍ സമരം നടത്തും .പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും എതിരെ പോസ്റ്റോഫീസിന് മുന്നില്‍ ഇരുന്ന്‍ മുദ്രാവാക്യം വിളിക്കുന്നവരുടെ വിചാരം പ്രധാനമന്ത്രി പോസ്റ്റോഫീസില്‍ ഇരിക്കുന്നുണ്ട് എന്നാണോ?  പോസ്റ്റോഫീസ് കേന്ദ്രത്തിന്‍റേതാണ് എന്ന ലോജിക്ക് മാത്രമേ ഉള്ളൂ ഈ സമരത്തിന്. ഒരു സിനിമക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നതിനെതിരെ തീവ്രവാദം ആരോപിച്ചു കൂക്കി വിളിക്കുന്നവര്‍ വര്‍ഗ്ഗീയ വാദികളോ ഫാസിസ്റ്റുകളോ ആണ് എന്ന്‍  ഞാന്‍ വീണ്ടും പറയുന്നു.

താങ്കള്‍ക്ക് പേടിയില്ലേ ഇങ്ങനെ തുറന്നടിക്കാന്‍? മതേതര കേരളം താങ്കളെ ഒറ്റപ്പെടുത്തില്ലേ?

 ഇവിടെ മഹാ ഭൂരിപക്ഷം ജനങ്ങളും സാധാരണക്കാര്‍ ആണ്, അന്നന്ന്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍, പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ പത്രം വായിക്കുന്നവരും ലോകവിവരം ഉള്ളവരും ആണ്. അവര്‍ക്കറിയാം ഇവിടെ എന്തു നടക്കുന്നു എന്ന്‍? വെറുതെ കിടന്ന്‍ തൊണ്ടകീറാന്‍ അവരെ കിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും മത-ജാതിപ്പാര്‍ട്ടികളും  പോസ്റ്റര്‍ ഒട്ടിക്കാന്‍ വരെ കോണ്ട്രാക്ട് കൊടുക്കേണ്ടിവരുന്നത്. എല്ലാകാലത്തും സമൂഹത്തില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടായിട്ടുണ്ട്, അത് ഇനിയും തുടരും. പക്ഷേ സ്വന്തം തലച്ചോറ് നേതാക്കന്‍മാര്‍ക്ക് പണയം വെച്ചവരുടെ എണ്ണം കുറയുന്നു എന്ന വസ്തുത സന്തോഷകരമാണ്, ഞാന്‍ പുതിയ തലമുറയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. കുറെ ചാവാലിപ്പട്ടികള്‍ കുരച്ചു കൊണ്ടിരിക്കും അവര്‍ കുരക്കട്ടെ.

പോപ്പുലര്‍ ഫ്രെണ്ടില്‍ ചേരാന്‍ ഉള്ള കാരണം?

എന്നെ എല്ലാവരും കൂടി ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്കിയതല്ലേ, നമ്മുടെ കോഷിക്ക് അബുവിനെ എല്ലാവരും കൂടി വളഞ്ഞിട്ട് തല്ലുന്നത് കണ്ടപ്പം രക്ഷിച്ചെടുത്തത്തിന്റെ കഴപ്പാ അവന്‍മാര്‍ക്ക്, അവനൊക്കെ ബ്ലാക്ക് ബെല്‍റ്റ് ആണെങ്കില്‍ ഞാന്‍ സൈക്കിള്‍ ചെയിനാ..  ഞാന്‍ പറഞ്ഞതൊക്കെ പോപ്പുലര്‍ ഫ്രെണ്ടും പറഞ്ഞിട്ടുണ്ടത്രെ!!!! . ഞാന്‍ വായിച്ചു പഠിച്ച ബ്ലോഗ്ഗ് വായിച്ച് അവരും  മലയാളം അക്ഷരമാല പഠിച്ചതിന് ഞാനെന്ത് പിഴച്ചു?

അയ്യോ, അപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിട്ടില്ല എന്ന് പറഞ്ഞതിന്‍റെ പേരില്‍ ലവന്മാര്‍ അച്ചായന്‍റെ കൈവെട്ടില്ലേ?

ഇങ്ങുവരട്ടെ കൈവെട്ടാന്‍, അവന്മാരെക്കൊണ്ട് തൊലിവെട്ടിക്കാന്‍ എന്‍റെയടുത്ത് വേറൊരു സാധനം ഉണ്ട്. അറ്റത്തെ തൊലിയങ് കളഞ്ഞാല്‍ ടൈമിങ് കൂടുമെടേ അതങ്ങ് കളഞ്ഞെരെ എന്ന്‍ ഫാമിലി ഡോക്ടര്‍ സണ്ണി ജോസഫ് പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.
 
വായനക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?

നാമൊക്കെ വിവിധ മതസ്ഥരും ജാതിക്കാരും പാര്‍ട്ടിക്കാരും ഒക്കെയാണ്, അങ്ങനെ ആയിരിക്കാന്‍ ആണ് ദൈവം പോലും ഇഷ്ടപ്പെട്ടത്. അല്ലെങ്കില്‍ എല്ലാവരെയും ഒരേമതത്തിലും ജാതിയിലും നിറത്തിലും ഒക്കെ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ. സ്വന്തം 'വിശ്വരൂപങ്ങള്‍' റീലീസ് ആകുമ്പോള്‍ ഒന്ന് കണ്ണാടിയില്‍ ചെന്ന്‍ നോക്കുക. രണ്ട് മിനിറ്റ് ശ്വാസം പിടിച്ച് വെച്ചാല്‍ ചത്തുപോകുന്ന, ഒരു ദിവസം കുളിച്ചില്ലെങ്കില്‍ നാറുന്ന ഒരു ശരീരം കാണാം, എല്ലാ മനുഷ്യരും ഇങ്ങനെയാണ്. രാവിലെ ടോയിലേറ്റില്‍ പോയി വന്ന ശേഷം ഒന്ന് കൂടി പോകണം എന്ന്‍ തോന്നിയാലോ? എന്നിട്ടും ഒരു സുഖമില്ല ഒന്ന് കൂടി പോയാലോ... കഴിഞ്ഞു.. ആ ദിവസത്തെ എല്ലാ അന്താരാഷ്ട്ര കോണ്‍ഫറന്‍സും നിര്‍ത്തിവെക്കും. ഇനി ക്ലോസറ്റില്‍ ഇരുന്നിട്ട് തീരെ പോകുന്നില്ല എന്ന്‍ വയ്ക്കുക, എന്നാലും അന്നത്തെ ദിവസം പോക്കാണ്.  ഏത് മുകേഷ് അംബാനിയായാലും ഐശ്വര്യാ റോയ് ആയാലും രാഹുല്‍ ഗാന്ധി ആയാലും അതില്‍ മാറ്റമില്ല . പച്ചക്ക് പറഞ്ഞാല്‍ 'തീട്ടത്തിന്‍റെ' ബാലന്‍സില്‍ ആണ് ദൈവം മനുഷ്യനെ നില നിര്‍ത്തുന്നത്. അഹങ്കരിക്കുന്നതിനും മറ്റുള്ളവന്‍റെ മെക്കിട്ട് കേറുന്നതിനും ഒരു അതിര് വേണം.

അമേരിക്കന്‍ പ്രസിഡണ്ട് താങ്കളെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കാന്‍ കാരണം?

പ്രസിഡെന്‍റ് പണി കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വരുമല്ലോ അന്ന് ബ്ലോഗ്ഗ് തുടങ്ങിക്കളയാം എന്നൊരാഗ്രഹം അദ്ദേഹത്തിനുണ്ട് . ലോകത്തേറ്റവും കൂടുതല്‍ വായനക്കാര്‍ ഉള്ള ബ്ലോഗ്ഗ് എന്‍റെതല്ലേ, ചില ഉപദേശങ്ങള്‍ തേടാന്‍ അദ്ദേഹം എന്നെ വിളിപ്പിച്ചതാണ്.

അമേരിക്കയില്‍ ബലാല്‍സംഗങ്ങള്‍ ഒക്കെ നായനാരുടെ കാലത്തെ പോലെ തന്നെയുണ്ടോ? കൂട്ടബലാല്‍സംഗം ഒന്നും കേള്‍ക്കുന്നില്ലല്ലോ?

അതിനൊന്നും ഒരു കൊറവും ഇല്ല, ഇച്ചിരി കൂടിയിട്ടേ ഉള്ളൂ, പിന്നെ ചെറിയൊരു മാറ്റം ഉണ്ട്, 'അവളുമാരാ' ഇപ്പം മുകളില്‍, നമ്മള് ചെയ്യുമ്പോഴല്ലെ പ്രശ്നമുള്ളൂ അവളുമാര്‍ക്ക് എന്തും ആകാമല്ലോ. ദൈവം അവര്‍ക്ക് മാനം കൊടുത്തു അതുകൊണ്ട് മാനഭംഗം ഉണ്ട്, ആണുങ്ങക്ക് മാനമില്ല അതുകൊണ്ട് മാനഭംഗവും ഇല്ല. അടുത്ത ജന്മത്തില്‍ എങ്കിലും ഒരു പെണ്ണായി,......അല്ലേ വേണ്ട ആണ് തന്നെ മതി.        

ബ്ലോഗ്ഗ് എഴുത്തിലേക്ക് തിരിയാന്‍ കാരണം?

കൊങ്ങിണി ഭാഷ കണ്ടുപിടിച്ച 'റൈറ്റച്ചന്‍' ആശാന്‍റെ തലമുറയില്‍ ആണല്ലോ ഞാനും ജനിച്ചത്. ഭാഷക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു, അങ്ങനെ  ഇരിക്കെയാണ് നാട്ടിലെ പെണ്‍പിള്ളേര്‍ കൂട്ടത്തോടെ മലയാളം പഠിക്കുന്നതായി അറിഞ്ഞത്,
 "എന്തിനാ പിള്ളാരെ ഈ കടിച്ചാല്‍ പൊട്ടാത്ത ഭാഷ ഇങ്ങനെ കുത്തിയിരുന്ന് പഠിക്കുന്നത്?" എന്ന്‍ ചോദിച്ചപ്പോള്‍ അവളുമാര് പറയുവാ,
 "അണ്ണാ, 'ഷേര്‍ലിത്തരങ്ങള്‍'   മലയാളത്തില്‍ അല്ലേ ഉള്ളൂ, അത് വായിക്കാന്‍ പിന്നെ മലയാളം പഠിക്കാതെ പറ്റ്വോ....".
പിന്നെ ഒരു നിമിഷം പോലും ആലോചിച്ചില്ല, ഞാന്‍ അനേകായിരം ആരാധികമാരുള്ള ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ബ്ലോഗ്ഗര്‍ ആകും എന്ന്‍ തീരുമാനിച്ചു. എന്‍റെ പേരിന്‍റെ ആദ്യാക്ഷരം ചേര്‍ത്ത് ബ്ലോഗ്ഗിന് പേരും കൊടുത്തു 'ചെറ്റത്തരങ്ങള്‍"'

തിരുവനന്തപുരത്ത് കറങ്ങി നടക്കുന്നതെന്താ, സെക്രട്ടറിയേറ്റില്‍ വല്ലതും സാധിക്കാന്‍ ഉണ്ടോ?

അല്ലെടേ, അതും ഭാഷാ സ്നേഹത്തിന്‍റെ ഭാഗം തന്നെ, ആധുനിക മലയാളത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നമ്മുടെ സരോജിനി ഹരിദാസിനെ കെട്ടിച്ചു വിടുന്നു എന്ന്‍ കേട്ടു,  ഒന്ന് മുട്ടി നോക്കാന്‍ നമ്മുടെ മാര്‍ഡോക്ക് സായിപ്പിന്‍റെ കല്യാണ ബ്യൂറോ ഇല്ലേ, ഐഡിയ മൂണ്‍ സിന്‍ഗര്‍ അവിടംവരെ ഒന്ന് പോയതാ.  ഇത് നടന്നാല്‍,  ഞാനും അവളും ചേര്‍ന്നാല്‍, ഹോ മലയാള ഭാഷയെ ഞങ്ങള്‍ കുളിപ്പിച്ച് കിടത്തി, അത്തര്‍ പൂശി, മൂക്കില്‍ പഞ്ഞി വെച്ച് ക്ലാസ്സിക്കലാക്കും
 
കുടുംബ കാര്യം ഒന്നും ചോദിച്ചില്ല, വീട്ടില്‍ ആരൊക്കെ എല്ലാര്‍ക്കും സുഖമാണോ? 

അറിഞ്ഞേട്ടെന്തോ ഒലത്താനാ? ലൈക്കും ഷെയറും കമ്മന്‍റും അല്ലാതെ മനുഷ്യന് എന്തെങ്കിലും ഒരാവശ്യം വന്നാല്‍ ഇവന്മാരൊക്കെ തിരിഞ്ഞു നോക്കുമോ? എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ.

കൊച്ചായാ  , ഒരു സ്വകാര്യം കൂടി. ഈ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നാല്‍ എന്നെ എല്ലാവരും കൂടി ഇട്ട് പെരുമാറുമോ? വര്‍ഗ്ഗീയവാദി, തീവ്രവാദി തെണ്ടി, ചെറ്റ, രാജ്യദ്രോഹി എന്തെല്ലാം തെറികളാ അവന്‍മാര്‍ കമ്മന്‍റുന്നത്, എനിക്ക് അച്ചായന്‍റെ അത്ര തൊലിക്കട്ടിയില്ല, ഇമ്മാതിരി തെറിയൊക്കെ വിളിച്ചാല്‍ അമ്മച്ചിയാണെ, ഞാന്‍ അറ്റാക്ക് വന്നു തട്ടിപ്പോകും രണ്ട് പിള്ളേര് പട്ടിണിയാകും, ഞാന്‍ ഇത് പ്രസിദ്ധീകരികക്കണോ  അച്ചായാ?

ഹ ഹ ഹ.... എടാ കഴുവേറീ നിന്‍റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്, നീ ഒന്നാംതരം പിന്തിരിപ്പന്‍ മൂരാച്ചി യാണെന്ന്‍,  നീ ധൈര്യമായിട്ട് പ്രസിദ്ധീകരിച്ചോ, നിനക്കു എന്തെങ്കിലും 'സംഭവിക്കുന്നത് വരെ' ഈ അച്ചായന്‍ കൂടെ ഉണ്ടാകുമെടാ ചക്കരെ...
തൊലിക്കട്ടി ഉണ്ടാക്കാന്‍ വേറൊരു പരിപാടി ഉണ്ട്, നീ ഇന്‍റര്‍വ്യൂ വും കോപ്പും ഒക്കെ കളഞ്ഞിട്ട് മഹാറാണിയിലോട്ട് നടന്നേ.....

അയ്യോ, ഇത്ര നേരത്തെ തൊടങ്ങണോ, കൊച്ചായാ,......?

"എടാ നീ ഊരും പേരും വീടും കൂടിയും ഒന്നും ഇല്ലാത്തവനാ, എനിക്ക് നേരത്തിനും കാലത്തിനും വീട്ടീപോണം, ഇല്ലെങ്കീ കാരണവന്‍മാര്‍ എടുത്തിട്ട് വീക്കും....


സമര്‍പ്പണം: ഈ പോസ്റ്റിന് ഉചിതമായ തലക്കെട്ട് നിര്‍ദ്ദേശിച്ച  ബെര്‍ളി തോമസിന്.

16 comments:

  1. താങ്കളുടെ പോപ്പുലര്‍ ഫ്രണ്ട് പ്രവേശത്തിന് പോലും കാരണമായ "വിശ്വരൂപത്തിന്‍റെ" റിലീസ് ആണല്ലോ ഇപ്പഴത്തെ പ്രധാന ചര്‍ച്ച. വിശ്വരൂപത്തെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്?

    കമലഹാസന്‍റെ വിശ്വരൂപം അല്ല ഇവിടെ ശരിക്കും റിലീസ് ആയത്, നമ്മുടെ ഒക്കെ ഇടയില്‍ ഉള്ള പലരുടേയും വിശ്വരൂപങ്ങള്‍ ആണ്. മതേതരത്വം മനുഷ്യസ്നേഹം മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞു പട്ടില്‍ പൊതിഞ്ഞു കൊണ്ട് നടക്കുന്ന സകല മൈ**മാരുടെയും വിശ്വരൂപം ആണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇവിടെ റിലീസ് ആയത്.

    ReplyDelete
  2. ബെര്‍ളീസ് ഇന്‍ ബ്ലോഗര്‍ലാന്‍ഡ്‌ .സത്യമായിട്ടും നിങ്ങ്ളക് ബെര്‍ളിയുടെ ജിന്ന് കൂടിയിട്ടുണ്ട് .മുജഹിഹിടുകളെയൊന്നും കുറ്റം പറയാന്‍ പറ്റില്ല

    ReplyDelete
  3. ശ്രീ ബ്ലോഗന്‍
    താങ്കള്‍ ഒരു പ്രതിഭയുള്ള എഴുത്തുകാരന്‍ ആണ്. ഈ ലേഖനത്തിന്‍റെ ആദ്യരൂപം ഞാന്‍ വായിച്ചിരുന്നു. മാറ്റം വരുത്തിയപ്പോള്‍ അതില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ താങ്കള്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഒരു പ്രധാന പോരായ്മ ബെര്‍ളിയുടെ വായനക്കാര്‍ അല്ലാത്ത ഒരാള്‍ക്ക് ആദ്യഭാഗം ബോറടിക്കും. വിശ്വരൂപം ചര്ച്ച താങ്കള്‍ വളരെ ശ്രദ്ധേയമാക്കി. ഇത്തരം അഭിമുഖങ്ങള്‍ നടത്തുംബോള് എല്ലാ വായനക്കാര്‍ക്കും ഐഡന്‍റിഫൈ ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുക. താങ്കളുടെ മറ്റ് ലേഖനങ്ങളെ അപേക്ഷിച്ച് ഇതിന് നിലവാരം പോര എന്നു പറയേണ്ടിവരുന്നു

    ReplyDelete
  4. അയ്യോ ഇതില്‌ നമ്മുടെ സൂപര്‍ ബ്ലോഗന്‍ വള്ളികുഞ്ഞനുമുണ്ട്

    ReplyDelete
  5. കിടിലന്‍ പോസ്റ്റ്‌.....ചിരിച്ചു മരിച്ചു ......വിരല്‍ മുറിച്ചു വാങ്ങാന്‍ അധികം താമസിക്കാതെ ചാര്‍ളി ഗുരു എത്തും ....കലക്കന്‍

    ReplyDelete
  6. കിടിലന്‍ പോസ്റ്റ്‌.....ചിരിച്ചു മരിച്ചു ......വിരല്‍ മുറിച്ചു വാങ്ങാന്‍ അധികം താമസിക്കാതെ ചാര്‍ളി ഗുരു എത്തും ....കലക്കന്‍

    ReplyDelete
  7. കിടിലന്‍ പോസ്റ്റ്‌.....ചിരിച്ചു മരിച്ചു ......വിരല്‍ മുറിച്ചു വാങ്ങാന്‍ അധികം താമസിക്കാതെ ചാര്‍ളി ഗുരു എത്തും ....കലക്കന്‍

    ReplyDelete
  8. super post, kaliyum kaaryavum samaa samam mix. basra paranja pole viral murichu vangaan berly varunnath sookshichoo blogaaa

    ReplyDelete
  9. കുറേ ആനോണികൾ വന്ന് പറഞ്ഞു , എന്തെങ്കിലും പറയാൻ പേടിയാണേ കികികികി

    ReplyDelete
  10. പോസ്റ്റിനു നീളം ഇത്തിരി കൂടിയെങ്കിലും നല്ല ഹാസ്യം,പലപ്പോഴും ബെര്‍ളി തോമസിന്റെ പ്രേതം കൂടിയത് പോലെ അയാളുടെ ശൈലിയുടെ ഒരു സ്വാധീനം കാണുവാന്‍ കഴിയും.
    ബെര്‍ളി തോമസിന്റെ ബ്ലോഗില്‍ പോലും കമറ് അടിക്കുന്നവരും ലൈക്ക് അടിക്കുന്നവരും വളരെ സന്ഘുചിതമായ ചിന്താഗതി വെച്ച് പുലര്‍ത്തുന്നു എന്നത് വളരെ ദുഖകരമായ വസ്തുതയാണ്.വര്‍ഗീയമായ കമന്റുകള്‍ മോഡറേഷന്‍ ഇല്ലാതെ ഇല്ലാതെ തന്നെ പ്രസിധിക്കരിക്കുന്നത് മോശമായ പ്രവണതയാണ്.വര്‍ഷങ്ങളായി ബെര്‍ളിത്തരം വായിക്കുകയും കമന്റ് പോസ്റ്റുകയും ചെയ്യുന്ന എന്നെ പോലെയുള്ള പലരും ഇപ്പോള്‍ കമന്റ് സെക്ഷനില്‍ സജീവം അല്ല,കാരണം ഇപ്പോഴത്തെ ഈ ദുരവസ്ഥ തന്നെ..എന്തായാലും നല്ല പോസ്റ്റ്‌..

    ReplyDelete
  11. മാറ്റിയെഴുതി അല്ലേ?
    നന്നായി

    ReplyDelete
  12. ബ്ലോഗാ...സഹോദരാ
    ഫ്രീ ആയിട്ട് ഒരു ഉപദേശം തരുന്നതില്‍ വിഷമം ഉണ്ടാവില്ല എന്നു കരുത്തുന്നു. ബെര്‍ളി വിവാദം താങ്കള്ക്ക് ഒരു പാടം ആകുന്നത് നല്ലതാണ്. മറ്റുള്ളവരുടെ മെക്കിട്ട് കേറുകയല്ലാതെ അവനവന്റെ നേരെ വന്നാല്‍ ഒരു ആവിഷ്കാരവും കാണില്ല. എങ്ങനെയൊക്കെ പാരവെക്കാമോ അതൊക്കെ ചെയ്യും. താങ്കളുടെ എഴുത്ത് കണ്ടിട്ട് വായനക്കാര്‍ ഈ വഴി വരും എന്ന്‍ തോന്നുന്നുണ്ട്......പണി പാലും വെള്ളത്തില്‍ വരും....വല്യ വല്യ ബ്ലോഗ്ഗര്‍ മാര്‍ ഒക്കെ വെളഞ്ഞപുളികളാ ഒരു എതിരാളിയെ അവന്മാര് സഹിക്കുകേല. സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നാല്‍ തനിക്ക് നല്ലത്...

    ReplyDelete
  13. ഹഹഹ.. ബെര്‍ളിക്ക് ഇത്രയും വിവരമോ? ശരിക്കും ആസ്വദിച്ചു...

    ReplyDelete
  14. ho sammadichu nee araa....?

    ReplyDelete
  15. അമേരിക്ക ഫീകര അവസ്ഥയെ പറ്റി മുന്നറിയിപ്പ് തന്നത്തിനു നന്ദി

    ReplyDelete