Friday 4 January 2013

പര്‍ദ്ദയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരോട് ....





ബലാല്‍സംഗ ചര്‍ച്ച പുരോഗമിക്കുക തന്നെയാണ്, എവിടെ ബലാല്‍സംഗം ചര്‍ച്ച ചെയ്യപ്പെടുന്നുവോ അവിടെ പര്‍ദയും ചര്‍ച്ചയാവുന്നു.എവിടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാവുന്നുവോ അവിടെ പർദ്ധയും ചർച്ചയാവുന്നു ഞാൻ പുരോഗമനവാദിയാണെന്ന് വിളിച്ചു പറയുന്നതിന് പകരം പർദ്ദക്ക് ഇട്ടു രണ്ടു കൊടുത്താൽ മതി എന്നായിരിക്കുന്നു
പര്‍ദ്ദ 'സുന്ദരി' ആയതുകൊണ്ടാണോ എല്ലാവരും 'കേറിപ്പിടിക്കുന്നത്'?


ബലാല്‍സംഗത്തിന് സ്ത്രീകളുടെ അല്‍പവസ്ത്ര ധാരണവും കാരണമാകുന്നു, അവര്‍ക്ക് മാന്യമായ വസ്ത്രം ധരിച്ചു കൂടെ എന്ന് ചില പിന്തിരപ്പന്‍ മൂരാച്ചികള്‍ ചോദിക്കുന്നു, പര്‍ദ്ദയിട്ട് നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ബലാല്‍സംഗം മരുന്നിന് പോലും ഇല്ലല്ലോ എന്ന സത്യവാങ് മൂലത്തിന്‍റെ അകമ്പടിയും ഉണ്ട്...
ഉടനെ തരുണീ മണികള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നു


ഞങ്ങള്‍ ഇടും ഇടതിരിക്കും വേണമെങ്കില്‍ നീയൊക്കെ ഒരു കോണകം കൂടി വാങ്ങി വരിഞ്ഞു കെട്ടി വെച്ചോ,  റെയ്പാന്‍ വരരുത്.    

അടുത്ത ഊഴം  പുരോഗമന വാദികളുടേതാണ്.... ക്യൂബയെപ്പറ്റി മാത്രമല്ല പര്‍ദ്ദ യെപ്പറ്റിയും ഒരക്ഷരം മിണ്ടരുത്, നിങ്ങള്‍ മാന്യമായ വസ്ത്രം എന്ന് പറഞ്ഞത് പര്‍ദ്ദയെ പറ്റിയാണ് പര്‍ദ്ദ യെപ്പറ്റി തന്നെയാണ്, പര്‍ദ്ദയെപ്പറ്റി മാത്രമാണ്
പിന്തിരിപ്പന്‍ ,....തീവ്രവാദി...മത മൌലീക വാദി...
എന്നാ നീയൊക്കെ സൌദിയില്‍ ജീവിച്ചോടാ,  പാകിസ്താനില്‍ വിസ കിട്ടുമോന്ന് നോക്കെടാ...@#&**
ഇതാണ് ബലാല്‍സംഗ ചര്‍ച്ചകളുടെ ഒരു ആകെ മൊത്തം ടോട്ടല്‍ കെമിസ്ട്രി

നമുക്ക് ബലാല്‍സംഗത്തിലേക്കും പര്‍ദ്ദ യിലേക്കും വരുന്നതിന് മുമ്പ് ഒന്ന് കണ്ണാടിയില്‍ നോക്കാം...


മാതൃഭൂമി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ചിത്രങള്‍ ആണിത്, ഇതുപോലെ ഇനിയും ഉണ്ട്,... ഒരു പാട്, 
വെറും തൊണ്ണൂര്‍ കൊല്ലം മുമ്പത്തെ കേരളീയന്‍റെ വസ്ത്രരീതി ആണിത്, ഇതില്‍ ഹിന്ദു (നായര്‍//-- 1/തീയ്യര്‍ ..എല്ലാം)മുസ്ലിം, ക്രിസ്ത്യന്‍....,... പ്രാതിനിധ്യം  ഉണ്ട് , ഈ കണ്ണാടിയില്‍ ഒന്ന് നോക്കാന്‍ പറഞ്ഞത് സകല മഹാന്മാരും മഹതികളും ഇപ്പോള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍  സാംസ്കാരിക മഹിമയുടെയും പാരമ്പ ര്യത്തിന്‍റെയും    കുലമഹിമയുടെയും ഒന്നും ചിന്നങ്ങള്‍ അല്ല എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് 

 അല്‍പം കൂടി മുന്നോട്ട് വരാം,  ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് നമ്മുടെ നാട്ടിലെ വസ്ത്ര രീതി എന്തായിരുന്നു? ആണുങ്ങള്‍ ഒട്ടുമുക്കാലും മുണ്ടും ഷര്‍ട്ടും, സ്ത്രീകള്‍ സാരി, പാവാട-ബ്ലൌസ്, ഹാഫ് സാരി, ചട്ടയും മുണ്ടും, തുണിയും കുപ്പായവും.....

പാന്‍റിട്ട 'പരിഷ്കാരികള്‍' വളരെ കുറവ് 
ചുരിദാറിട്ട 'തുള്ളിച്ചികള്‍' അതിലും കുറവ് 
പര്‍ദ്ദയിട്ട 'യാഥാസ്ഥികര്‍' പിന്നേയും കുറവ് 

ഇന്നോ?
ആണ്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പാന്‍റ്സും ഷര്‍ട്ടും യൂണിഫോം,
 മുണ്ട് സ്കൂള്‍-കോളേജ് തലങ്ങളില്‍ നിന്ന്‍ ഒരു പരിധി വരെ അപ്രത്യക്ഷമായിരിക്കുന്നു, നാട്ടിന്‍ പുറത്തും നഗരങ്ങളിലും പാന്‍റ്സ് ഇട്ടവര്‍ വേണ്ടത്ര...
പെണ്‍ കുട്ടികള്‍ മഹാഭൂരിപക്ഷവും ചുരിദാറിലേക്ക് നീങ്ങി,സ്കൂള്‍ യൂണിഫോം പലയിടത്തും ചുരിദാര്‍ തന്നെ,   സൈഡ് കീറിയതും മൂഡ് തുന്നിയതും ഒക്കെയായി വ്യത്യസ്ത ഭാവങ്ങളില്‍ ചുരിദാര്‍  മാറിക്കൊണ്ടിരിക്കുന്നു, അനുദിനം. 
ഹാഫ് സാരിക്ക് 'വംശനാശം' വന്നു, പാവടയും ബ്ലൌസും പാര്‍ട്ടി വേഷങ്ങള്‍ ആയി 'പരിവര്‍ത്തനം' ചെയ്തു . ജീന്‍സും ടീ ഷര്‍ട്ടുമാണ് പുതിയ അവതാരങ്ങള്‍, ഏത് നിമിഷവും ഇവ ചുരിദാറിനെ ഒവേര്‍ടെക് ചെയ്യാം...

സ്ത്രീകള്‍ സാരിയില്‍ തന്നെ നില്ക്കുന്നു, പക്ഷേ സാരിയുടെ 'സ്റ്റഫ്' ഒരു പാട് മാറി... മുന്താണിയും... ഉടലും തലയും ഒക്കെ ശ്രദ്ധേയമായി മാറി, ഒട്ടേറെ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയിലേക്ക് മാറി..പര്‍ദ്ദക്കും ദിവസേന മാറ്റങ്ങള്‍ വരുന്നു, ഫ്രെണ്ട് ഓപ്പണ്‍, ബോഡി ടൈറ്റ്, പിന്നില്‍ 'വര്‍ക്ക്' ഉള്ളത്, മുമ്പില്‍ വരയുള്ളത്. ...

ചെറുപ്പക്കാര്‍ വീട്ടില്‍ കൈലി ഉടുത്തിരുന്നത് നിര്‍ത്തി, ട്രാക് പാന്‍റ്സും, ബര്‍മുടയും ഇപ്പോള്‍ വീണ്ടും നീളം കുറഞ്ഞ് 'ഫഹദ്' സ്റ്റയിലില്‍ എത്തി നില്ക്കുന്നു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ വസ്ത്രധാരണ രീതി യിലേക്ക് കടന്നു വന്ന പ്രധാനപ്പെട്ട  ചില അവതാരങ്ങളെ ഒന്ന് കൂടി വിശദമായി പരിചയപ്പെടാം.

പാന്‍റ്സ് : - പാശ്ച്യാത വസ്ത്രം കൊളോണിയല്‍ ഭരണത്തോടൊപ്പം ഇന്ത്യയിലേക്ക് വന്നു അവരുടെയും അവരുടെ ശിങ്കിടികളുടെയും 'ആഢ്യ' വസ്ത്രമായി നൂറ്റാണ്ടുകള്‍ നിലനിന്നു, ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ പലതും പാന്‍റിസിലേക്ക് കൂട് മാറിയപ്പോഴും കേരളം ഒന്നു മടിച്ച് നിന്ന്, എഴുപതുകളുടെ ഒടുക്കം വരെ  വരെ 'ഫുള്‍ട്രൌസര്‍' ഇട്ടവര്‍ പരിഷ്കാരികള്‍ തന്നെയായിരുന്നു     (ഹാഫ് ട്രൌസര്‍ ആണ് പാശ്ചാത്യ  വസ്ത്രം എന്നും നമ്മള്‍ ഇന്ന്‍ പാന്‍റ്സ് എന്ന്‍ വിളിക്കുന്ന ഫുള്‍ ട്രൌസറിന്റെ ഉല്‍ഭാവം ഇറാക്കില്‍ ആണെന്നും പലതും കോപ്പി അടിച്ച കൂട്ടത്തില്‍ പാശ്ച്യതര്‍ കോപ്പി അടിച്ചതാണെന്നും  സംവിദായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ഒരു അഭിമുഖത്തില്‍ പറയുന്നതു കേട്ടു)..... എന്തായാലും കുറഞ്ഞ കാലം കൊണ്ട് പ മലയാളികള്‍ പാന്റ്സിലേക്ക് കൂടുമാറി  , 'കംഫര്‍ട്ടബിള്‍' ആണ്, ഭംഗിയുണ്ട്, പ്രായഭേദമന്യേ -മതഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാം... പാന്‍റ്സ് ക്ലിക്ക്ഡ്.

ചുരിദാര്‍ :- വന്നത് ഉത്തരേന്ത്യയില്‍ നിന്ന് അവിടെ ആണും പെണ്ണും ഉപയോഗിയ്ക്കുന്ന വേഷം,പേരില്‍ മാത്രം ചെറിയ വ്യത്യാസം  പെണ്ണിന് ചുരിദാര്‍, ആണിന് കുര്‍ത്ത...  
മുഗളന്‍മാരുടെ കാലത്താണ് ഉല്‍ഭവം എന്ന്‍ പറയപ്പെടുന്നു, നമ്മുടെ പെണ്ണുങ്ങള്‍ രണ്ട് കയ്യും നീട്ടി ചുരിദാറിനെ സ്വീകരിച്ചു  സ്വീകരിച്ചു ആണുങ്ങള്‍ ക്കെന്തോ അത്ര പിടിച്ചില്ല... എന്തായാലും ചുരിദാര്‍ മതേതരം ആയി .. ഗ്ലാമറസ് ആയി.. നാടു കീഴടക്കി  

പര്‍ദ്ദ : - അറബികളുടെ വസ്ത്രം, ആണും പെണ്ണും ഉപയോഗിക്കുന്നു, പ്രവാചകന്‍റെ കാലത്തും അതിനു മുമ്പും ഇതേ വേഷം തന്നെ ആയിരുന്നു എന്ന് ചരിത്രം, കാലത്തിന്‍റെ പുരോഗതികള്‍  മട്ടിലും ഭാവത്തിലും സ്വാഭാവികമായും ഉണ്ട്, 
 ആണുങ്ങള്‍ വെളുത്ത നിറത്തില്‍  പേര് 'കന്തൂറ'. തോപ്പ്, ളോഹ... പെണ്ണുങ്ങള്‍ കറുത്ത നിറത്തില്‍ ഉപയോഗിക്കുന്നു പേര് ബൂര്‍ക്ക ,അബായ,  പര്‍ദ്ദ.... അറബ് നാടുകളില്‍ എല്ലാമതക്കാരും ധരിക്കുന്നു ലബനാനിലും, ഈജിപ്തിലും..സിറിയയിലും എല്ലാം കൃസ്ത്യാനികളും ഇതേ വസ്ത്രം ധരിക്കുന്നു.. ഒട്ടേറെ ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ത്രീ-പുരുഷ വസ്ത്രം 'പര്‍ദ്ദ'യുടെ വക ഭേദങ്ങള്‍ ആണ്.    
മുസ്ലിംകള്‍ തലയില്‍ 'ഹിജാബ്' ഇടുന്നു മറ്റ് മതക്കാര്‍ അത് ഇടാറില്ല, 
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള മലയാളീ പുരുഷന്മാര്‍ ഇത് ഉപയോഗിക്കാറുണ്ട്, ഇത്ര സുഖകരമായ വസ്ത്രം വേറെയില്ല എന്നൊക്കെ അഭിപ്രായപ്പെട്ടവര്‍ ഉണ്ട്. 

പാന്‍റ്സും ചുരിദാറും വന്ന അതേ കാലഘട്ടത്തില്‍ കടന്നു വന്ന പര്‍ദ്ദക്കുമാത്രം  പക്ഷേ മതേതര പരിവേഷം കിട്ടിയില്ല....
എഴുപതുകളുടെ അവസാനത്തില്‍ മലയാളി അറബ് നാട്ടിലേക്ക് കുടിയേറി തുടങ്ങിയതോടെയാണ് പര്‍ദ്ദയുടെ വരവ്, അഞ്ചു കൊല്ലത്തെ ഇടവേളകളില്‍ നാട്ടിലെത്തുന്ന ഗള്‍ഫുകാരന്‍ തന്‍റെ പ്രാണപ്രേയസിയെ 'അറബിച്ചി'യെപ്പോലെ സുന്ദരിയാക്കാന്‍ കൊണ്ടുവന്നതാണ്....മരുമോളില്‍ നിന്ന് അമ്മായിയും നാത്തൂനും അയല്‍ക്കാരും പര്‍ദ്ദയെ മല്‍സരിച്ച് സ്വന്തമാക്കി, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പര്‍ദ്ദ യുടെ 'അലക്സാ' റേറ്റിങ് ഇടിച്ചു കേറുന്നത് കണ്ട കച്ചവടക്കാര്‍ പര്‍ദ്ദക്കു മാത്രമായി ഷോപ്പുകള്‍ ഒരുക്കി, സ്വദേശി പര്‍ദ്ദകളും ബ്രാന്‍റുകളും രൂപം കൊണ്ടു, പര്‍ദ്ദ സ്ത്രീ വസ്ത്ര ലോകത്ത് അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമായി മാറി 
പ്രവാസം അധികരിക്കുകയും ദുബൈ ബാംഗ്ലൂരിനെക്കാള്‍ അടുത്താവുകയും,ചെയ്തപ്പോള്‍  കടല്‍ കടന്ന് വന്ന ഷവര്‍മ്മയും, ബര്‍ഗ്ഗറും, ഫ്രൈഡ് ചിക്കനും.... എല്ലാം 'മതേതര' കേരളം ഏറ്റെടുത്തു.... പര്‍ദ്ദ മാത്രം ഒറ്റപ്പെട്ടു..
 പക്ഷേ പര്‍ദ്ദക്കു പാതി  സങ്കടം സഹിക്കാം കാരണം കൂടെ ഒരു ഇരട്ട സഹോദരി വന്നിരുന്നു ഇതേ അറബ് നാട്ടില്‍ നിന്ന് മേക്സി .... അവളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു, കേരളം...
ഒരേ മുഖഛായ ആണെങ്കിലും മേക്സി വ്യത്യസ്ത നിറങ്ങളില്‍ തകര്‍ത്താടി... എല്ലാ മതക്കാരായ സ്ത്രീകളും മേക്സിക്കാരായി ...
കാല്‍ നൂറ്റാണ്ട് മുമ്പ് വരെ 'വലിയ വീട്ടിലെ കൊച്ചമ്മ മാര്‍ മാത്രം ഉടുത്തിരുന്ന നൈറ്റ് ഗൌണുകള്‍ ഉണ്ടായിരുന്നെങ്കിലും വിപ്ലവം കൊണ്ടുവന്നത് അറബി നാട്ടില്‍ നിന്നെത്തിയ മേക്സി തന്നെയാണ്,    

1991 ല്‍, ഭരതന്‍ സംവിധാനം ചെയത കേളി എന്ന ഒരു സിനിമ ഇറങ്ങിയിരുന്നു, വികലാംഗനായ ജയറാമിന് നായിക ചാര്‍മിള ഒരു 'മിക്സി' വാങ്ങി ക്കൊടുത്ത വിവരം അറിഞ്ഞു കെ പി എ സി ലളിതയുടെ കഥാപാത്രം, നിനക്ക് ഒരു പെണ്ണ് മേക്സി വാങ്ങി തന്നു എന്ന്   എന്ന് കേട്ടല്ലോടാ എന്ന് പരിതപിക്കുന്ന ഒരു സീന്‍ ഉണ്ട്. മേക്സി യും മിക്സി യും മലയാളി തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായില്ല എന്ന് ചുരുക്കം,
 ഇന്ന് മലയാളി മങ്കയുടെ ദേശീയ 'വീട്ടു വസ്ത്രം'
മേക്സിയാണ്.മേക്സിയില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ ആവില്ല, കാരണം ഉപയോഗിക്കാന്‍ എളുപ്പം 'കംഫര്‍ട്ടബിള്‍', ഇതേ ഗുണഗണങ്ങള്‍ എല്ലാം ഉള്ള പര്‍ദ്ദയെ സ്വന്തമാക്കാന്‍ പക്ഷേ മുസ്ലിം സ്ത്രീകള്‍ക്കേ യോഗമുണ്ടായുള്ളൂ, 
   
( അറബികള്‍ ക്കിടയില്‍ ആണുങ്ങളും 'മേക്സി' ഉപയോഗിക്കുന്നുണ്ട്, എന്തു കൊണ്ടോ മലയാളിക്ക് അതും അത്ര പിടിച്ചില്ല, ഒന്ന് മടക്കി കുത്താനും 'മാടി കേറ്റാനും ഒക്കെ സൌകര്യമുള്ള കൈലി തന്നെയാണ് നമുക്ക് പഥ്യം.)

പര്‍ദ്ദയുടെ തലവര തിരിഞ്ഞു പോകാനുള്ള ആദ്യത്തെ കാരണം നിറം തന്നെ ആണ് എന്ന് തോന്നുന്നു, കറുപ്പിന് ഏഴും പതിനേഴും അഴകൊക്കെ ഉണ്ടെങ്കിലും  ഒരു കറുത്ത വസ്ത്രം മലയാളിക്ക് പരിചിതം അല്ല, വക്കീലന്മാരുടെ യൂണിഫോമില്‍ മാത്രമേ ഇങ്ങനെ 'മുഴുനീള' കറുപ്പ് കേരളം കണ്ടിട്ടുണ്ടായിരുന്നുള്ളൂ 
പിന്നെ, പര്‍ദ്ദയോടൊപ്പം മഫ്തയും കൂടി ചേര്‍ന്ന കോമ്പിനേഷനാണ് കൂടുതല്‍ ആകര്‍ഷകമായത്, വെറുതെ ഒരു പര്‍ദ്ദ മാത്രം ഇട്ടാല്‍....,.. ഒരു ഗുമ്മ് കിട്ടുന്നില്ല, (അറബി സ്ത്രീകളുടെ ആകാരവും നിറവും ഒന്നു വേറെ തന്നെയല്ലേ, അവര്‍ വെറും പര്‍ദ്ദ ഇട്ടാലും ജോറാണ്)  
സ്ത്രീകളോട് തല മറക്കാന്‍ കല്‍പ്പിച്ച രണ്ടു പ്രമുഖ മതങ്ങള്‍ ക്രിസ്തു മതവും ഇസ്ലാം മതവുമാണ്, തല മറക്കാത്തവളുടെ  മുടി മുറിക്കണം എന്ന് ബൈബിള്‍ വചനം ഉണ്ടെങ്കിലും കൃസ്ത്യാനിസ്ത്രീകള്‍  അത് കാര്യമാക്കാറില്ല, കര്‍ത്താവിന്‍റെ മണവാട്ടികള്‍ക്കു മാത്രം അനുസരിക്കാനുള്ള ദൈവ വചനമായി ആ സുവിശേഷം നിലനില്‍ക്കുന്നു, 
തല മറക്കുന്ന കാര്യത്തില്‍ നിഷ്കര്‍ഷയുള്ള മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയും മഫ്തയും ചേര്‍ന്ന വേഷത്തെ വളരെ വേഗം സ്വീകരിച്ചു,.. സംഗതി കേരളത്തില്‍ ഹിറ്റായി....ചുരിദാറും സാരിയും ഉപയോഗിച്ച സ്ത്രീകള്‍ പര്‍ദ്ദ യുടെ സൌകര്യവും കംഫര്‍ട്ടബിലിറ്റിയും കണ്ടാണ് കൂട് മാറിയത്.. പക്ഷേ കാലം അല്‍പം പിശകായിരുന്നു... 

ബാബരി പ്രശ്നം രൂക്ഷമായ എണ്‍പത് കളുടെ ഒടുക്കം തൊണ്ണൂറുകളുടെ തുടക്കം... മുസ്ലിംകള്‍ക്കെതിരെ 'അന്യവാല്‍ക്കരണത്തിന്‍റെ' ശക്തികള്‍ ഉറഞ്ഞു തുള്ളുന്ന കാലം, മുസ്ലിംകള്‍ക്ക് ഛിന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, അവയെ യാതാസ്ഥീകമ് എന്ന് ചാപ്പ കുത്താന്‍ തിടുക്കം കൂട്ടിയവര്‍ പര്‍ദ്ദയെ 'കയറി പ്പിടിച്ചു', പ്രമുഖ നിരീശ്വര വാദിയായ, ഹമീദ് ചേന്ദമങ്ങല്ലൂരിനെ പ്പോലെയുള്ളവര്‍ 'പര്‍ദ്ദ യില്‍ തളച്ചിടപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ 'ദൈന്യത' യെ ക്കുറിച്ച് വാറോലകള്‍ എഴുതി, പര്‍ദ്ദ വഴി യാഥാസ്ഥികത യും തീവ്രവാദവും ഇറക്കുമതി ചെയ്യുന്നു എന്ന്‍ പരിതപിച്ചു, ചില 'പുരോഗമന പ്രസ്ഥാനക്കാരും   ഫെമിനിസ്റ്റുകളും  അത് തലയിലേറ്റി, ഫലം മറ്റൊരു മതവിശ്വാസിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം പര്‍ദ്ദ അകന്നു പോയി,.. അവള്‍ മുസ്ലിംകളുടേത് മാത്രമായി  ഒറ്റപ്പെട്ടു...... 

പര്‍ദ്ദക്കെതിരെ ആക്രമങ്ങള്‍ പിന്നെയും തുടര്‍ന്നു, മുസ്ലിംകളുമായി ബന്ധപ്പെട്ട ഏത് വിഷയം ചര്‍ച്ചക്ക് വന്നാലും പര്‍ദ്ദ ബലിയാടായി, സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പര്‍ദ്ദ അഭിവാജ്യ ഘടകമായി, എന്നാല്‍ നിറവ്യത്യാസം മാത്രമുള്ള ഇതേ പര്‍ദ്ദ ഉപയോഗിക്കുന്ന 'കന്യാസ്ത്രീകളുടെ' സ്വാതന്ത്ര്യം ഒരിക്കലും ചര്‍ച്ചക്ക് വന്നില്ല.. കാരണം ഉന്നം വെക്കുന്നത്  പര്‍ദ്ദയെ അല്ല  , മുസ്ലിംകളെ അന്യവല്‍ക്കരിക്കുകയാണ്, അവര്‍ പൊതു സമൂഹത്തില്‍ നിന്ന്  വേറിട്ട് നില്ക്കാന്‍ ആഗ്രഹിക്കുന്ന  'കൂട്ടരാണ്' എന്ന് വിളിച്ച് പറയുകയാണ് ലക്ഷ്യം 

 ഇസ്ലാമിലെ 'വിവാഹ നിയമത്തിന്‍റെ' ബലിയാടുകളായ സ്ത്രീകള്‍ക്കായി വിലാപങ്ങളും ഏക സിവില്‍ കോഡും നാട്  നീളെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും, ജീവിതത്തിലെ സകല സുഖങ്ങളും മത വിശ്വാസത്തിന്‍റെ പേരില്‍ ത്വജിച്ച് കന്യാസ്ത്രീ മടങ്ങളില്‍ ജീവിതം തള്ളി നീക്കുന്ന യുവതികളുടെ സ്വാതന്ത്ര്യം എവിടെയെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നത് കേട്ടിട്ടുണ്ടോ? 'തിരുവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു മടങ്ങളിലെ സ്ത്രീ പീഡനത്തിനെതിരെ ഒച്ച വെച്ചവര്‍ക്ക് സാംസ്കാരിക കേരളവും, പുരോഗമന വാദികളും ഫെമിനിസ്റ്റുകളും ഒന്നും ശ്രദ്ധ കൊടുത്തില്ല, ഒരു ടി വി ചാനലിലും ഈ വിഷയത്തില്‍ 'തുടര്‍'ചര്‍ച്ചകള്‍ അരങ്ങേറിയില്ല     എല്ലാവര്ക്കും മുസ്ലിം സ്ത്രീകളോടായിരുന്നു 'സ്നേഹം'... ഈ 'ധൃതരാഷ്ട്ര' ആലിംഗ്നത്തില്‍ പേട്ട് പാവം പര്‍ദ്ദയും വീര്‍പ്പുമുട്ടി   
 പര്‍ദ്ദ വെറും ബലിയാടാണ് മുസ്ലിംകളുടെ 'കയ്യില്‍പെട്ട് പോയത്' കൊണ്ട് മാത്രം ഒരു പാട് പഴി കേള്‍ക്കേണ്ടി വരുന്നു  പര്‍ദ്ദ.
ജാതിയും മതവും ഭാഷയും ഒന്നും തടസ്സമല്ലാത്ത, ലോകത്താകമാനം കോടി ക്കണക്കിന് മനുഷ്യര്‍ ഉപയോഗിയ്ക്കുന്ന  സുന്ദരമായ വസ്ത്രം,  അതിനെ വെറുതെ വിട്ടുകൂടെ എന്ന് ചോദിക്കാന്‍ പോലും ആരും ഉണ്ടായില്ല  

 പര്‍ദ്ദ യെ എതിര്‍ക്കാന്‍ വരുന്നവനെ ക്കണ്ടാല്‍ മനസ്സിലാക്കുക, അവനും/( അവള്‍ക്കും) അറിയാം പര്‍ദ്ദ പാവമാണെന്ന് അവളുടെ മേല്‍വിലാസത്തില്‍ ഇസ്ലാം എന്ന് അച്ചടിച്ചു പോയതാണ് പ്രശ്നം.... ഒരിക്കലും മായാന്‍ ഇടയില്ലാത്ത വിലാസം    

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം കേരളത്തില്‍ പര്‍ദ്ദ കൂട്ട ബലാല്‍സംഗത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു., അവളെ പിച്ചി ചീന്താനും ഇരുമ്പു കമ്പി കയറ്റാനും  ഓരോ നിമിഷവും അക്രമികള്‍ ശ്രമിക്കുന്നു   പക്ഷേ അവളെ കൊല്ലാന്‍ ഒരു കാപാലികനും കഴിഞ്ഞിയുന്നില്ല...       തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ജീവിതം പിന്നെയും ബാക്കി എന്ന് ഡയലോഗ് വിട്ട് ആത്മഹത്യ ചെയ്ത നായകന്‍റെ റോളില്‍ അല്ല, അവള്‍ 

പര്‍ദ്ദ പിന്‍മാറുകയല്ല, ഓരോ ആക്രമണവും അവളെ ഊര്‍ജ്ജസ്വലയാക്കുകയാണ്, ശത്രുക്കളെ ജീവിച്ച് തോല്‍പ്പിക്കാന്‍ അവള്‍ പ്രതിഞ്ഞ ചെയ്തിരിക്കുന്നു, വിദഗ്ധ 'ചികില്‍സയുടെ' പേരും പറഞ്ഞ് സൌദിയിലെയും പാകിസ്താനിലേയും സൂപ്പര് സ്പെഷ്യാലിറ്റി കളിലേക്ക് നാടു കടത്താനുള്ള ശ്രമങ്ങളെ അവള്‍ അതിജീവിച്ചിരിക്കുന്നു,....    ഓരോ ദിവസവും കൂടുതല്‍ സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിച്ചു കൊണ്ട്, വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട്   മുന്നേറുക തന്നെയാണവള്‍, ഇപ്പോള്‍ വ്യത്യസ്ത നിറങ്ങളില്‍ ഭാവങ്ങളില്‍.....,..... 
ശത്രുക്കള്‍ കുത്തിയ 'ഇസ്ലാമിന്‍റെ' ചാപ്പയെ തന്‍റെ ആത്മാഭിമാനത്തിന്‍റെ 'ലോഗോ' ആയി സ്വീകരിച്ച് അവള്‍ മുന്നേറുന്നു..... 

ആ ജൈത്ര യാത്രയെ ആശീര്‍വാദിക്കാം..... അനുഗ്രഹിക്കാം.....  
പര്‍ദ്ദയെ പീഡിപ്പിക്കുന്നവരേ  നിര്‍ത്തൂ ഈ കൂട്ടബലാല്‍സംഗം, ആ പാവം പര്‍ദ്ദ യെ വിട്ടുകളയൂ എന്നഭ്യര്‍ഥിക്കാം   


അനുബന്ധം :- ചില അറബ് നാടുകളില്‍ സ്ത്രീകള്‍ മുഖം മൂടി കെട്ടാറുണ്ട് സൌദിയില്‍ ഇത്  വ്യാപകമാണ്, യു എ ഇ, ബഹ്റയിന്‍... തുടങ്ങിയ സ്ഥലങ്ങളില്‍ വിരളം,.. ഈജിപ്ത്, ലബനാന്‍, സിറിയ, ജോര്‍ദാന്‍... തുടങ്ങിയ രാജ്യങ്ങളില്‍ വളരെ അപൂര്‍വ്വം, സൌദിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പുരുഷന്മാരും ഇങ്ങനെ മുഖം മൂടി കെട്ടുന്നത് കാണാം, മണല്‍ കാറ്റും , ചൂടും കൂടിയ മരുഭൂ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ആളുകള്‍ ആണ് മുഖം പൂര്‍ണ്ണമായും മറച്ചു  വന്നത്, പ്രവാചകന്‍റെ കാലത്ത് ചില സ്ത്രീകള്‍ ഇങ്ങനെ മുഖം മറച്ചതായി പറയപ്പെടുന്നു, ലോകത്തിന്‍റെ പലഭാഗത്തുമായി ഒരു ചെറിയ വിഭാഗം മുസ്ലിം സ്ത്രീകള്‍ ഇങ്ങനെ മുഖം മറക്കുന്നു,രാജസ്ഥാനില്‍ അടക്കം മരുഭൂ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഹിന്ദു, ദളിത്, മുസ്ലിം ഉള്‍പ്പടെ  എല്ലാ വിഭാഗവും ഇങ്ങനെ  മുഖം മൂടി കെട്ടാറുണ്ട് .ഇത് ഏതായാലും പര്‍ദ്ദ യുടെ ഭാഗം അല്ല, 
പാവം പര്‍ദ്ദയെ ഇതിന്‍റെ  പേരില്‍ പീഡിപ്പിക്കരുത്.                                     


39 comments:

  1. നല്ല ലേഖനം
    എനിയ്ക്കിഷ്ടപ്പെട്ടു
    കാര്യകാരണസഹിതം വിശദം

    ReplyDelete
  2. തീര്‍ച്ചയായും പുതിയ അറിവുകള്‍ തന്ന ലേഖനം ....

    ആശംസകള്‍

    ReplyDelete
  3. മാന്യമായ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞ പ്രമുഖ ബ്ലോഗറെ തീവ്ര വാദി ആക്കിയവരും,മാന്യമായ വസ്ത്രം എന്നാല്‍ അത് വെറും പര്‍ദ്ദ എന്ന രീതിയില്‍ വാളെടുത്തു വെളിച്ചപാട് ആകുന്നവരും ചിന്തിക്കുനതും ഒരേ രീതിയില്‍ ആണ്.പക്ഷെ പര്‍ദ്ദ എന്ന മാന്യമായ വസ്ത്രവും ധരിച്ചു മറ്റേ പരിപാടിക്ക് പോവുന്ന പല സ്ത്രീകളെയും കണ്ടിട്ടുണ്ട്.നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും മാംസ വില്പനയ്ക്ക് നടക്കുന്നവര്‍ ധരിക്കുന്നതും ഇത് തന്നെയാണ്.(അവര്‍ മുസ്ലിം ആവണം എന്ന് നിര്‍ബന്ധം ഇല്ല!)മുഖം മൂടി കെട്ടിയ അഭായ ധരിച്ചു കണ്ടവന്റെ വണ്ടിയില്‍ കയറി പോയി വ്യഭിചരിക്കുന്ന കുവൈത്തികളെ ഞാന്‍ കണ്ടിട്ടുണ്ട്.പര്‍ദ്ദ ധരിച്ചത് കൊണ്ട് മാത്രം ആരും നല്ലവര്‍ ആവുന്നില്ല.അല്‍പ വഷ്ട്രം ധരിക്കുന്നവരും കൂത്തിചികളും ആവുന്നില്ല എന്ന് മാത്രം പറയുവാന്‍ ആഗ്രഹിക്കുന്നു.നല്ല പോസ്റ്റ്‌.

    ReplyDelete
    Replies
    1. Sorry njan ee blog complete vayichu @ engum parthayittavar ellaam manyatha ullavar aanennu parayunnilla!!!!!!!!!!!!!
      Pinne pardha edaathavar moshamaanennum parnjilla!!!!!!!!!
      Ok ningal import cheyyan nokia karyam manasillayi!!!!!! evide ithupolulloru blog kandaalum ingane onnu randu commentu kaaanum!!!
      ithoru asugamaanennu thonunnu?

      Delete
  4. അറബികളുടെ വസ്ത്രമായ മാക്ക്സി മതേതരമായതും പര്‍ദ്ദ മാപ്പിളമാരുടെതായതും എങ്ങനെ എന്നാണു മനസ്സിലാവാത്തത്?.അതിന്ടെ ഗുട്ടന്‍സ് ഇത് വരെ പിടുത്തം കിട്ടിയിട്ടില്ല..!നല്ല ലേഖനം..ഇതുവരെ ആരും എത്തി നോക്കാത്ത വിഷയം..അഭിനന്നനങ്ങള്‍........... ....

    ReplyDelete
  5. nalla post pakshey enikku dehichilla.aanayaalum pennayaalum naanam marakkanam(naanamundenkil)pinne malayali ayaalum thamizhanayaalum saayippaneelum negro aanelum manushyanullathellam ethandu orepolokke aanu.thuni kondu moodiyaalum manassukondu vasthrakshepam nadathaan aarude anuvaadam venam?athukondu vasthravum vasthrakshepavum athinte gummum avide nilkkette alle..

    ReplyDelete
  6. ente comment inu oru vilaymille chetta(mad)

    ReplyDelete
  7. വസ്ത്രം പര്‍ദ്ദ തന്നെയാവണം എന്ന് മുസ്ലിംകളില്‍ ആരെങ്കിലും പറയുന്നത് പോലും മുസ്ലിം സമുദായത്തെ മാത്രം ഉദ്ദേശിച്ചാണ് .. അത് മതത്തിന്റെ പാഠങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ബാധകമാകൂ ... പര്‍ദ്ദ ധരിച്ചാല്‍ സ്വഭാവം നന്നായി എന്ന അര്‍ത്ഥത്തിലും അല്ല ... പര്‍ദ്ദ എന്ന വസ്ത്രം മതത്തിന്റെ വസ്ത്ര ധാരണ രീതിയില്‍ ഫിറ്റ്‌ ആകുന്ന ഒന്ന് എന്നേ കരുതെണ്ടതുള്ളൂ ...

    പീഡനം നടക്കുന്നതിനു പല കാരണങ്ങളുണ്ട് ... അതില്‍ പ്രധാനപ്പെട്ട ഒന്ന് സ്ത്രീ സൌന്ദര്യത്തോടുള്ള പുരുഷന്റെ കം വികാരം ഉണര്‍ത്തി വിടലാണ് .. പുരുഷന്‍ തന്റെ കണ്ണുകളെ സൂക്ഷിക്കാത്ത സാമൂഹിക അന്തരീക്ഷമാനെങ്കില്‍ സ്ത്രീക്ക് സ്വന്തം ശരീരത്തിന്റെ പുരുഷനെ ഏറ്റവും പ്രലോഭനം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ മറച്ചു വെക്കുക എന്നതാവും അഭികാമ്യം .. (പീഡനം നടന്നു കഴിഞ്ഞിട്ട് നിയമത്തിന്റെ പിന്നാലെ പോകുന്നതിനു മുന്‍പ് പീഡനം നടക്കാനിടയുള്ള സാഹചര്യങ്ങള്‍ കൂടി ഒഴിവാക്കുന്നത് ഒരു മുന്‍ കരുതലിന്റെ ഭാഗമാണ് എന്നേ ഉദ്ദേശിക്കുന്നുള്ളൂ ..അല്ലാതെ എല്ലാവരും ചാടി കേറി പീഡിപ്പിച്ചു കളയും എന്നല്ല .)

    നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന നഗ്നതാ പ്രദര്‍ശനം മനസ്സുകളില്‍ കാമ ചിന്തകളുണ്ടാക്കി അമ്മ പെങ്ങന്മാരായി ചുറ്റുമുള്ള സ്ത്രീകളെ കാണാന്‍ കഴിയാത്ത കശ്മലന്മാര്‍ അവര്‍ക്ക് സാഹചര്യം ഒത്തു വരുന്നവരെ പീഡിപ്പിക്കുന്നു എന്നാണു മനസ്സിലാക്കുന്നത് ..
    പുരുഷന്റെ വൈകാരിക ചിന്തകള്‍ കാഴ്ചയില്‍ ആരംഭിക്കുന്നു എന്നതും ഒരു അടിസ്ഥാന തത്വമാണ് ...

    ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ മാത്രമാകുന്നത് ഏതെങ്കിലും മതത്തിന്റെ വസ്ത്ര ധാരണ രീതികള്‍ സാമൂഹികമായ നന്മകള്‍ക്ക് സ്വാഗതം ചെയ്യപ്പെട്ടാലോ എന്ന ചിലരുടെ ഭീതി മാത്രം ... അവര്‍ക്ക് മതമെന്നാല്‍ വെറും വിവരമില്ലായ്മ്മയാനല്ലോ ..?

    ReplyDelete
  8. പട്ടിക്കാട് പ്രശ്നത്തിന്‍റെ ലിങ്ക് വഴിയാണ് വന്നത് താങ്കളുടെ മിക്കവാറും പോസ്റ്റുകള്‍ ഒറ്റയിരുപ്പിന് വായിച്ചു.
    ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഇതാണ് പര്‍ദ്ദ ചര്‍ച്ചകള്‍ കാലങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു അവലോകനം കാണുന്നത് ആദ്യമാണ് .തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെപ്പോലും അതീവ ചാതുര്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. പടച്ചവന്‍റെ അനുഗ്രഹമാണ്. നന്നായി പ്രയോജനപ്പെടുത്തണം. പ്രാര്‍ഥിക്കുന്നു

    ഷമീര്‍ ബാബു അലൈന്‍

    ReplyDelete
  9. പ്രസക്തമായ നിരീക്ഷണം!

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Part - 1
    <<<<<<>>> മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ.>>>അപ്പോള്‍ ഇതാണ് ആ വചനം.അപ്പോള്‍ ആരെയെങ്കിലും മുടി മുറിക്കാനായി കര്‍ത്താവ്‌ നിര്‍ത്തിയിട്ടില്ല എന്ന് ബ്ലോഗര്‍ ദയവായി മനസ്സിലാക്കണം.പിന്നെ കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക് മാത്രം അനുസരിക്കാനുള്ള ദൈവവചനമാണിത് എന്ന് പറഞ്ഞത്.കര്ത്താവിന്റെ മണവാട്ടികള്‍ എന്നൊരു വകപ്പു തന്നെ ബൈബിളില്‍ ഇല്ലല്ലോ ബ്ലോഗാ... കര്‍ത്താവിന്റെ മനവാട്ടിയാണ് ഉള്ളത്. അത് സഭയെ (സഭ എന്നുപറയുമ്പോള്‍ കത്തോലിക്കാ യാക്കോബ തുടങ്ങിയ സഭകളുടെ കാര്യമല്ല- ബൈബിളില്‍ അ.പ്രവര്‍ത്തി 2:46ല്‍പറഞ്ഞ സഭയുടെ കാര്യമാണിത്.ആ വാക്യമിങ്ങനെയാണ്.>>>ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.>>>> അങ്ങനെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷിക്കപെട്ടവരെ കര്‍ത്താവ്‌ തന്നെ സഭയോട് ചേര്‍ത്ത്കൊണ്ടിരുന്നു എന്ന് പറയുമ്പോള്‍ അത് ഇന്ന് നമ്മള്‍ കാണുന്ന ഇക്കാലത്തെ സഭകളല്ല.അത് കര്‍ത്താവിന്റെ കാലം മുതല്‍ ഇന്നുവരെ യഥാര്‍ത്ഥമായി രക്ഷിക്കപെട്ടവരുടെ ഒരു സഭയാണ്.ഇന്നുള്ള സഭകളില്‍ കര്‍ത്താവിന്റെ മണവാട്ടി സഭയിലെ അംഗങ്ങള്‍ ഉണ്ടായേക്കാം എന്ന് മാത്രം)കുറിക്കുന്നു.

    ReplyDelete
  12. part-2
    കന്യാസ്ത്രീകളെ കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന് ബൈബിള്‍ പ്രകാരം വിളിക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല അങ്ങനെ കന്യകമാര്‍ ദൈവ വേലക്കായി ഇറങ്ങുന്നതും ബൈബിള്‍ വിലക്കിയിട്ടുണ്ട്.കന്യകമാര്‍ ദൈവ വേലക്കായി ഇറങ്ങുന്നത് മാത്രമല്ല ചെറുപ്പക്കാരികളായ വിധവമാര്‍ വരെ അങ്ങനെ ചെയ്തുകൂടാ എന്ന് ബൈബിള്‍ സംശയമേതുമില്ലാതെ പറഞ്ഞിട്ടുണ്ട്.1 തിമോത്തിയോസിനെഴുതിയ ലേഖനം 5: 9 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.>>>സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ടു ഏകഭര്‍ത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളര്‍ത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീര്‍ക്കുകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം. ഇളയ വിധവമാരെ ഒഴിക്ക; അവര്‍ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.ആദ്യവിശ്വാസം തള്ളുകയാല്‍ അവര്‍ക്കു ശിക്ഷാവിധി ഉണ്ടു.അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. >>> ബൈബിളില്‍ അടിസ്ഥാനമില്ലാത്ത കന്യാ സ്ത്രീകള്‍ ബൈബിള്‍ വചനം അനുസരിക്കുന്നു എന്ന താങ്കളുടെ കണ്ടു പിടിത്തം അപാരം തന്നെ. ഇനി കത്തോലിക്കാ പുരോഹിതരുടെ വിവാഹം കഴിക്കാന്‍ പാടില്ല എന്നൊരു കല്പ്പനയുണ്ടല്ലോ അതും ബൈബിള്‍ വിരുദ്ധമാണ്. തിമോത്തിയോസ് 3ന്‍റെ 1 മുതല്‍ 13വരെയുള്ള വാക്യങ്ങള്‍ ഇങ്ങനെ പറയുന്നു-ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം.മദ്യപ്രിയനും തല്ലുകാരനും അരുതു;ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും? നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുതു.നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാന്‍ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു.അവര്‍ വിശ്വാസത്തിന്റെ മര്‍മ്മം ശുദ്ധമനസ്സാക്ഷിയില്‍ വെച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം.അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്ക്കട്ടെ.അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.ശുശ്രൂഷകന്മാര്‍ ഏകഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.>>> ബൈബിള്‍ പറയുന്നത് ഒരു അധ്യക്ഷനോ ശുശ്രൂഷകന്മാരോ ഏക ഭാര്യയുടെ ഭര്‍ത്താക്കന്മാരും സ്വന്ത മക്കളെ നന്നായി പരിപാളിക്കുന്നവരും ആയിരിക്കണം എന്നൊക്കെ പറയുമ്പോള്‍ കത്തോലിക്കര്‍ ചെയ്യുന്നത് പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും വിവാഹം വിലക്കുകയാണ് ചെയ്യുന്നത്.എന്തായാലും ബ്ലോഗന്‍ ബൈബിള്‍ കാര്യങ്ങള്‍ എഴുതി വിടുമ്പോള്‍ അല്‍പ്പം പഠനങ്ങള്‍ ഒക്കെയാവാം...അല്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ എഴുതാതെ വിടുകയാണ് ഉചിതം...
    എന്തായാലും താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്. കൂടുതല്‍ ബ്ലോഗുകള്‍ ഇനിയും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
  13. ക്സിയില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ ആവില്ല, കാരണം ഉപയോഗിക്കാന്‍ എളുപ്പം 'കംഫര്‍ട്ടബിള്‍', ഇതേ ഗുണഗണങ്ങള്‍ എല്ലാം ഉള്ള പര്‍ദ്ദയെ സ്വന്തമാക്കാന്‍ പക്ഷേ മുസ്ലിം സ്ത്രീകള്‍ക്കേ യോഗമുണ്ടായുള്ളൂ,

    എന്നാല്‍ നിറവ്യത്യാസം മാത്രമുള്ള ഇതേ പര്‍ദ്ദ ഉപയോഗിക്കുന്ന 'കന്യാസ്ത്രീകളുടെ' സ്വാതന്ത്ര്യം ഒരിക്കലും ചര്‍ച്ചക്ക് വന്നില്ല.. കാരണം ഉന്നം വെക്കുന്നത് പര്‍ദ്ദയെ അല്ല , മുസ്ലിംകളെ അന്യവല്‍ക്കരിക്കുകയാണ്, അവര്‍ പൊതു സമൂഹത്തില്‍ നിന്ന് വേറിട്ട് നില്ക്കാന്‍ ആഗ്രഹിക്കുന്ന 'കൂട്ടരാണ്' എന്ന് വിളിച്ച് പറയുകയാണ് ലക്ഷ്യം

    വളരെ നല്ല ലേഖനം അഭിനന്ദനങ്ങൾ.

    ReplyDelete
  14. ഒരു പതിനായിരം ലൈക്ക്

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. മലയാളികൾ നല്ലവരാണ് എന്ന് പൊതുവേ പറയുന്നപോലെയേയുള്ളൂ, പർദ്ദ മാന്യമായ വസ്ത്രമാണെന്ന് പറയുന്നത്. വസ്ത്രം മാന്യമാവണമെങ്കിൽ അത് പർദ്ദ തന്നെയായിക്കൊള്ളണമെന്നില്ല. പർദ്ദയെ മുസ്ലിമാക്കി, മുസ്ലീം സ്ത്രീയെ അടച്ചുപൂട്ടാൻ പുരോഹിതർക്ക് കൂട്ടുനിൽക്കുന്ന പിന്തിരിപ്പൻ പിണിയാളാക്കി മാറ്റിയിടത്താണ് പ്രശ്നമുദിക്കുന്നത്.
    ഉള്ളിൽ ധരിച്ചിരിക്കുന്ന ജീൻസും ടീ ഷർട്ടുമൊക്കെ കാണിച്ചു കൊണ്ട് സ്റ്റൈലിഷായി പർദ്ദ ധരിച്ച് പാറിപ്പറക്കുന്നവരും, ഒതുക്കത്തോടെ പർദ്ദയിട്ട് നടക്കുന്നവരും, ശരീരത്തിന്റെ നിമ്നോന്നതങ്ങൾ പർദ്ദയിൽ പൊതിഞ്ഞ് ആകർഷണീയമാക്കി നടക്കുന്നവരും എല്ലാം തന്നെ പർദ്ദയെന്ന പീഡകന്റെ കരാളഹസ്തത്തിൽ പിടയുന്നവരല്ലല്ലോ?
    പിന്നെ? പ്രശ്നം ഇസ്ലാമിക വസ്ത്രധാരണ രീതിയാണ്, അങ്ങനെ പറയൂ. അതിനെയാവട്ടെ അടിച്ചുകൊല്ലുന്നത്. അല്ലാതെ പർദ്ദയെ കല്ലെറിയുമ്പോൾ അത് കൊള്ളുന്നതിൽ നല്ലൊരു പങ്ക് ഫാഷൻ ലോകത്തെ പൂച്ചനടപ്പുകാർക്ക് കൂടിയാണെന്ന് മാനവികവിമോചകർ അറിഞ്ഞിരിക്കട്ടെ.

    അഞ്ചിലൊരാൾ പട്ടിണികിടക്കുന്ന നമ്മുടെ സമത്വസുന്ദരഭാരതത്തിൽ ഇതിലും നല്ലൊരു വിഷയമില്ല നമ്മുടെ വിശപ്പു മാറ്റാൻ!!!

    ReplyDelete
  17. മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ മാത്രമാണ് പര്‍ദ്ദ ധരിക്കുന്നത് എന്നാല്‍ കന്യാസ്ത്രീകള്‍ സുബഹി മുതല്‍ അര്‍ദ്ധരാത്രിവരെ പര്ധയാണ് ധരിക്കുന്നത് ഇവര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ.....?

    ReplyDelete
  18. ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും ഇതിലും വലിയൊരു ലേഖനം, അതു കഴിഞ്ഞാൽ വീണ്ടും ഇതിലും വലിയൊരു ലേഖനം എഴുതേണ്ടി വരും

    ReplyDelete
  19. പർദ്ദയിടുന്നവർ ഇടട്ടെ, അല്ലാത്തവർ ഇടാതിരിക്കട്ടെ..
    പ്രസക്തമായ ലേഖനം..അഭിനന്ദനങ്ങൾ..

    ReplyDelete
  20. മാന്യമായി വസ്ത്രം ധരിക്കട്ടെ, അതിന്ന് ഏത് തരം വസ്ത്രവും അവർ സ്വീകരിക്കട്ടെ..........

    ReplyDelete
  21. നല്ല ലേഖനം
    എനിയ്ക്കിഷ്ടപ്പെട്ടു
    കാര്യകാരണസഹിതം വിശദം

    ReplyDelete
  22. ഓരോ ദിവസവും കൂടുതല്‍ സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിച്ചു കൊണ്ട്, വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട് മുന്നേറുക തന്നെയാണവള്‍, ഇപ്പോള്‍ വ്യത്യസ്ത നിറങ്ങളില്‍ ഭാവങ്ങളില്‍.....,.....
    ശത്രുക്കള്‍ കുത്തിയ 'ഇസ്ലാമിന്‍റെ' ചാപ്പയെ തന്‍റെ ആത്മാഭിമാനത്തിന്‍റെ 'ലോഗോ' ആയി സ്വീകരിച്ച് അവള്‍ മുന്നേറുന്നു.....

    ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ഉള്ള അവകാശം ഉണ്ട് . നമുക്ക് ചുറ്റും കാണുന്ന പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളില്‍ എത്ര പേര്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പര്‍ദ്ദ ധരിക്കുന്നുണ്ട് എന്ന് ആരെങ്കിലും ആലോജിചിട്ടുണ്ടോ ??? .. ഞാന്‍ മനസ്സിലാകിയത് പല സ്ത്രീകളും പര്‍ദ്ദയെ സ്വയം സ്വീകരിക്കുന്നു എന്നത് തന്നെയാണ് .. എന്നാല്‍ ചിലര്‍ക്ക് ഇതത്ര പിടിക്കുന്നില്ല ... സാരിയെയും ചുരിദാറിനെ പോലെയും തന്നെയല്ലേ പര്‍ദ്ദ ??? . പിന്നെ എന്തിന് ഇത്തരം വിവാദങ്ങള്‍ .

    ReplyDelete
  23. ഗംഭീര ലേഖനമാണിത് താങ്കളുടെ ബ്ലോഗ്ഗിലെ പല ലേഖനങ്ങളും വളരെ നന്നായിരിക്കുന്നു,.പര്‍ദ്ദയെക്കുറിച്ച് പ്രധാനപ്പെട്ട പല വസ്തുതകളും താങ്കള്‍ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. വിവാദപരമായ വിഷയങ്ങളെ ഈ രീതിയിലാണ് സമീപിക്കേണ്ടത്.

    ReplyDelete
  24. ഇവ്വിഷയകമായി വന്ന ചര്‍ച്ചകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒരു ലേഖനം . ഇത്ര വസ്തു നിഷ്ടമായി കാര്യങ്ങള്‍ അപഗ്രഥിച്ച താങ്കള്‍ക്കു നന്ദി .

    ReplyDelete
  25. ഇയാള്‍ക്ക് ക്രിസ്ത്യാനി കളൊട് എന്താ ഇത്ര വിരോധം.....ഞങ്ങള്‍ എവിടെ യും ബോംബ് വെക്കാറില്ല....

    ReplyDelete
    Replies
    1. ലോകത്ത് ഏറ്റവും കൂടുതൽ ബോംബ്‌ ഉണ്ടാക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നത് ക്രിസ്ത്യാനികൾ ആണ്, പണ്ട് ജോര്ജ്ജ് ബുഷ്‌ ടോണി ബ്ലയർ....ക്രിസ്ത്യൻ ഭീകരന്മാർ ഒരു പാട് ഉണ്ട് ലോകത്ത്....ജാലിയൻ വാലാബാഗ് പോലുള്ള കൂട്ടക്കൊലകൾ നടത്തി ഇന്ത്യയെ കൊന്നും കൊള്ളയടിച്ചും നശിപ്പിച്ചവരും ക്രിസ്ത്യാനികൾ ആയിരുന്നു... ഭീകരവാദത്തിന്റെ മതം അന്വേഷിക്കാതെ ഇരിക്കുകയല്ലേ സുഹൃത്തേ നല്ലത്?

      Delete
    2. അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി താത്പര്യമോ, രക്ഷ്ട്രീയ താത്പര്യമോ അല്ലെ അവിടെ ? പ്രശ്നം മതം ഒരു മതം യുദ്ധ സജ്ജരാവാൻ വ്യകാഹാനിക്കപ്പെടുമ്പോൾ ആണ്!

      Delete
    3. അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി താത്പര്യമോ, രക്ഷ്ട്രീയ താത്പര്യമോ അല്ലെ അവിടെ ? പ്രശ്നം മതം ഒരു മതം യുദ്ധ സജ്ജരാവാൻ വ്യകാഹാനിക്കപ്പെടുമ്പോൾ ആണ്!

      Delete
  26. paradhayum maxiyum thammil ndhu vythyasam aanu ollathu ennu manasilvunilla... paradha karutha nerathilulla oru maxi thanne alle... athu darichathu kondo, sthreekale balamayi daripichathu kondo avarkku illatha valla vishudiyum undavunundo... kanyasthreekale aarum madangalil putti edunilla... athu avaru theranjedutha jivitha margam aanu...

    ReplyDelete
  27. ഗംഭീര ലേഖനം


    http://dishagal.blogspot.in/

    ReplyDelete
  28. പർദ്ദ മഹത്വവക്കരിക്കാൻ ലേഖകൻ നടത്തിയ ശ്രമം നന്നായിടുണ്ട്
    (അറബി സ്ത്രീകളുടെ ആകാരവും നിറവും ഒന്നു വേറെ തന്നെയല്ലേ, അവര്‍ വെറും പര്‍ദ്ദ ഇട്ടാലും ജോറാണ്)
    ഈ ഒരു പ്രസ്താവനയിൽ ലേഖകൻ തനി സ്വഭാവം പുറത്തെടുത്തു കേവലം കറുതതുണിയിൽ തുണിയിൽ കണ്ണ് മാത്രം ഒഴിവാക്കി പൊതിഞ്ഞ സ്ത്രീ ശരീരത്തിന്റെ ആകാരത്തെ വര്ന്നിക്കണം എങ്കിൽ ലേഖകന്റെ കണ്ണ് മൂടികെട്ടണ്ട സമയമായിരിക്കുന്നു

    ReplyDelete
  29. മട്ടുല്ലവരെകൊണ്ട് "അയ്യേ" എന്ന് പരയിക്കാത്ത എന്ത് വസ്ത്രവും ഒരു വ്യക്തിക്ക് ധരിക്കാം.

    ReplyDelete
  30. എന്ടയാലും ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ബ്ലോഗർക്ക് ഇനിയും എഴുതുവാൻ ആകട്ടെ!!!

    ReplyDelete
  31. excellent writing skill.....congrats

    ReplyDelete