Prof. Park Jae Woo |
ചൈനയിൽ നിന്ന് ഹോങ്കോങ് ക്വലാലുംപുർ വഴി നാട്ടിലേക്കുള്ള മടക്കയാത്ര
കൂടെ സുഹൃത്തുമുണ്ട്. ചൈനയിൽ എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയ അവൻ്റെ പെങ്ങളെ കോളേജിൽ കൊണ്ട് ചെന്നാക്കി, ഒരു ബിസിനസ്സ് സെമിനാറും അറ്റൻഡ് ചെയ്തുള്ള വരവാണ്.
ഹോങ്കോങ് എയർപോർട്ടിലെ ഫോർമാലിറ്റീസ് എല്ലാം തീർത്ത് വിമാനത്തിനുള്ള കാത്തിരിപ്പ്, ഒരു മണിക്കൂറ് കൂടിയുണ്ട്. സംസാരിച്ചിരിക്കെ പെട്ടെന്നാണ് സുഹൃത്ത് ഒരു വല്ലായ്മ പ്രകടിപ്പിച്ചത്...
"ഡാ..എനിക്കൊരു തലവേദന ...."
"ഇത്തിരി വെള്ളം കുടി, ഫ്ലൈറ്റികേറി ഒറങ്ങാം, മാറിക്കോളും" എന്ന് ഞാൻ....
ഒരു മിനിറ്റ് കഴിഞ്ഞില്ല, അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു, ഡാ സഹിക്കാൻ മേല....ഞാൻ തൊട്ടും ഉഴിഞ്ഞും മസ്സാജ് മസ്സാജ് ചെയ്തു മൊക്കെ നോക്കി...കരച്ചിൽ കൂടി വരികയാണ്....
എനിക്കാകെ പരിഭ്രാന്തിയായി,
ഒരു സെക്യുറിറ്റി ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, ക്ലിനിക് ഉണ്ട്, മെഡിക്കൽ ഷോപ്പുമുണ്ട്, എമിഗ്രേഷൻ കൗണ്ടറിനടുത്ത് പോകണം.
"മുമ്പും ഇങ്ങനെ ഒരു വേദന വന്നിട്ടുണ്ട്, പെയിൻ കില്ലർ കിട്ടിയാൽ മതി" എന്നവൻ.
എമിഗ്രെഷൻ കഴിഞ്ഞു, ഒരു ട്രെയിൻ കയറിയാണ് ഞങ്ങൾ ഗെയിറ്റ് വരെ എത്തിയത്, ഇനി അതെ ട്രെയിനിൽ തിരിച്ചു പോയി വരണം. വേറെ വഴിയില്ല.
ഡാ ഞാൻ ഓടിപ്പോയി വരാം, ഡോണ്ട് വറി എന്നും പറഞ്ഞൊരോട്ടമായിരുന്നു...
ഏതാണ്ട് 30 മിനിറ്റ് കഴിഞ്ഞു കാണും, പെയിൻ കില്ലറുമായി ഓടിക്കിതച്ചെത്തിയ ഞാൻ കാണുന്ന കാഴ്ച, ലവൻ ദേ.. ഒരുത്തന്റെ കയ്യും പിടിച്ച് സംസാരിച്ചിരുന്നു....
ഡാ നിന്റെ വേദന പോയോ....?
"പോയി" അവൻ്റെ ശബ്ദത്തിൽ ആശ്വാസവും ക്ഷീണവും.
നീ വല്ല മരുന്നും കഴിച്ചോ...?
അവൻ പെരുവിരൽ പൊക്കി കാണിച്ചു.... നിറയെ കളർ അടിച്ചു വെച്ചിരിക്കുന്നു
"ദന്തേടെയ്" എന്ന് അത്ഭുതത്തോടെ ചോദിച്ച എനിക്ക് അവൻ്റെ മറ്റേ കയ്യിൽ പിടിച്ചിരിക്കുന്ന മനുഷ്യനെ കണ്ണ് കൊണ്ട് കാണിച്ചു തന്നു,
എനിക്കൊരു എത്തും പിടിയും കിട്ടിയില്ല, ഒരു കറുത്ത കണ്ണടയും ഫിറ്റ് ചെയ്ത് ബുദ്ധിജീവി ലുക്കുള്ള ഈ സാധനം തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു, മലയാളിയാണോ എന്ന് സംശയം തോന്നിയിരുന്നു...ഇയാൾ എന്തദ്ഭുതമാണ് കാണിച്ചത്?
ഞാൻ കൈകൊടുത്തു, "ഹലോ" തിരിച്ചും ഒരു ഹലോ....
എവിടന്നു വരുന്നു...എന്ത് ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കവേ ബോർഡിങ്ങിനുള്ള അനൗൺസ്‌മെന്റ്
വന്നു...
കണ്ണടക്കാരൻ അപ്പൊ ശരി, കേറിക്കോ ഞാൻ പുറകെ വരാം ഒന്ന് വാഷ് റൂമിൽ പോണം, എന്നും പറഞ്ഞു എണീറ്റ് പോയി
എൻ്റെ ആകാംക്ഷ കണ്ട സുഹൃത്ത് പറഞ്ഞു, ഫ്‌ളൈറ്റി കേറീട്ട് പറയാം.
ലവൻ സ്റ്റോറി ചുരുക്കി പറഞ്ഞു
"നീ പോയതും, ഇങ്ങേര് വന്ന് കയ്യിൽ പിടിച്ചു, എന്ത് പറ്റിന്ന് ചോദിച്ചു
തലവേദന.
ആദ്യായിട്ടാണോ..?
അല്ല, മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്
സംസാരിച്ചു നിക്കുന്നതിനിടെ ടിയാൻ ഹാൻഡ് ബേഗിൽ നിന്ന് സ്കെച്ച് പെന്നെടുത്ത് തള്ളവിരലിന്റെ അറ്റത്ത്, കളറിട്ടു, കുറവുണ്ടോ എന്ന് ചോദിച്ചു
"ഇല്ല"
പിന്നെ വലതു കയ്യിന്റെ വിരലിൽ കളർ ഇട്ടു, ഒരു മിനിട്ടു കഴിഞ്ഞു, കുറവുണ്ടോ എന്ന് ചോദിച്ചു
കുറഞ്ഞു വരുന്നു എന്ന് ഞാൻ
പിന്നെ കണ്ടത്, എൻ്റെ കാല് പൊക്കി ഷൂസഴിച്ച്, സോക്സ് അഴിച്ച് കാലിന്റെ പെരുവിരലിൽ കളർ ഇടുന്നു, രണ്ടു കാലിലും... ഒരു മൂന്നു നാല് മിനിറ്റ് കൊണ്ട് വേദന സഡൻ ബ്രേക്ക് ഇട്ടു നിന്നു.
എന്നാലും ഇതെന്തത്ഭുതം?.
ചൈനയിലും ജപ്പാനിലുമൊക്കെ കളർ ചികിത്സകൾ ഉള്ളതായി കേട്ടിട്ടുണ്ട്, പക്ഷെ ഇത്ര വേഗം റിസൽറ്റ് കിട്ടുന്ന ഒരു ചികിത്സയോ...?
"എടാ അയാളുടെ നെറ്റിയിൽ ഒരു ചെറിയ നിസ്കാര തഴമ്പ് കണ്ടോ നീ, ജിന്നാണോ" തമാശക്കെങ്കിലും എനിക്കങ്ങനെ ചോദിക്കേണ്ടി വന്നു.
അവൻ ഫ്ലൈറ്റിൽ നന്നായി ഉറങ്ങി, ഞാൻ ഉറങ്ങിയതേ ഇല്ല. മനസ്സ് മുഴുവൻ ആ അത്ഭുത ജീവിയായിരുന്നു.
ക്വലാലുംപൂരിൽ ഇറങ്ങുമ്പോൾ മുമ്പേ പുറത്തിറങ്ങിയ അത്ഭുത ജീവി ചിരിച്ചു കൊണ്ട് കാത്ത് നിൽക്കുന്നുണ്ട്, എങ്ങനെയുണ്ട് വേദന?
ഇല്ല, ഒട്ടും വേദനയില്ല, കഴിഞ്ഞ തവണ മണിക്കൂറുകളോളം വേദന സഹിച്ചു ഞാൻ കിടന്നു ഉരുളുകയായിരുന്നു, അയാളോട് നോട്ടത്തിലും ചലനത്തിലും പോലും നന്ദി പറയുകയായിരുന്നു സുഹൃത്ത്.
ഞങ്ങൾക്ക് കണക്ഷൻ ഫ്‌ളൈറ്റാണ്, കണ്ണടക്കാരൻ ക്വലാലമ്പൂർ വരെയേ ഉള്ളൂ....
ഒരു കാപ്പി കുടിച്ചു പിരിയാം എന്ന് ഞാൻ, ആയിക്കോട്ടെ എന്ന് അത്ഭുത ജീവി!
ഒരു മണിക്കൂറോളം സംസാരിച്ചു....
അതിങ്ങനെ ചുരുക്കാം....
രോഗ ചികിത്സക്ക് ലോകത്ത് നിരവധി മാർഗ്ഗങ്ങളുണ്ട്,
രോഗിയെ കൊള്ളയടിക്കുന്ന അലോപ്പതിയുടെ കടന്നുകയറ്റത്തിൽ മനുഷ്യന് ആരോഗ്യവും പണവും നഷ്ടപ്പെടുകയാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നു വന്ന, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചികിത്സാ രീതികളെ അവഗണിക്കുകയാണ് മനുഷ്യർ.
പാർശ്വ ഫലങ്ങളില്ലാത്ത, സുരക്ഷിതമായ ഇത്തരം ചികിത്സാരീതികളെ പരീക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് പറയാൻ പോലും ആളില്ല.
ആരോഗ്യ രംഗത്ത് വൻകിട അലോപ്പതി കമ്പനികളുടെ ചൂഷണവും കഴുത്തറുപ്പൻ മത്സരവും നിലനിൽക്കുന്ന ഈ കാലത്ത് ഒരു പുനർ വിചിന്തനം ആവശ്യമാണ്. ഓരോ വ്യക്തിയെയും ബോധവൽക്കരിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണ്.
"താങ്കൾ പ്രയോഗിച്ച ചികിത്സ, ഏതാണ് എത്രകാലമായി പ്രാക്ടീസ് ചെയ്യുന്നു?
കൊറിയക്കാരനായ, പ്രൊഫസർ പാർക്ക് ജെ വൂ (Park Jae Woo) എന്നയാൾ വികസിപ്പിച്ചെടുത്ത ചികിത്സാരീതിയാണിത്. കൊറിയൻ സുജോക് എന്നറിയപ്പെടുന്നു, ഞാൻ ഇത് പ്രൊഫഷനായി എടുത്ത ആളല്ല, വേറെ ബിസിനസ്സ് ചെയ്യുകയാണ്, ഒരു കൗതുകത്തിന് പഠിച്ചു, ഒരു പ്രോബും കളറുകളും കയ്യിൽ വെക്കും, പലരെയും ചികിൽസിച്ചു നല്ല റിസൾട്ട് കിട്ടി... ഫ്രീയായി കിട്ടുന്ന സ്‌മൈലുകൾക്കായി ഇനിയും തുടരും...,
"ഇതിനെക്കുറിച്ച് എഴുതണം എന്നുണ്ട്, താങ്കളുടെ പേര് വെച്ചോട്ടെ"
പേര് വെക്കാം എന്റെയല്ല, എന്നെ പഠിപ്പിച്ചയാളുടെ...
"ബിബിൻ, മലയാളിയാണ് ഫേസ്‌ബുക്കിൽ ഡീറ്റെയിൽസ് കിട്ടും."
അതുഭുത ജീവി യാത്ര പറഞ്ഞു പോയി, ഞാൻ ഫെയ്‌സ്ബുക്കിൽ തപ്പിയിട്ട് ബിബിൻ എന്ന ചികിത്സകനെ കണ്ടെത്താൻ പറ്റിയില്ല,
അത്ഭുത ജീവിയുടെ നമ്പർ സ്വിച്ച് ഓഫുമാണ് (ഇനിയിപ്പൊ, ജിന്നാണോ എന്തോ).
ഒരേയൊരു ചോദ്യമാണ് ബാക്കിയാവുന്നത്.
അലോപ്പതിയിൽ പോലും സാധിക്കാത്തത്ര വേഗതയിൽ ഒരു വേദനയെ പിടിച്ചു നിർത്താനുള്ള വിദ്യ ഈ നാട്ടിൽ ഉണ്ടെങ്കിൽ, അത് പഠിക്കാനും, പ്രചരിപ്പിക്കാനും എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല.
ഒരു മരുന്നും കഴിക്കാതെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ഉപയിഗിച്ചു കൊണ്ട് രോഗ ചികിത്സ സാധ്യമാകുമെന്ന് അനുഭവം കൊണ്ട് ബോധ്യപ്പെട്ടിട്ടും, കുത്തക മരുന്ന് കമ്പനികളുടെ ചാവേറുകളായി കഴിയാനാണോ നമ്മുടെ വിധി...?!
Updation
ബിബിൻ എന്ന ചികിത്സകനെ/ സുജോക് ട്രെയ്നറെ കണ്ടെത്തി Bibin K Kesavan എന്ന് ഫേസ് ബുക്കിൽ സെർച്ച് ചെയ്യുക, ഈ വിവരം നൽകിയ അസ്‌ലം കോങ്ങാടിന് നന്ദി
നല്ല അറിവ്, തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം. അത്ഭുതജീവി ശരിക്കും അത്ഭുതപ്പെടുത്തി, ആ മാന്യ വ്യക്തിയെ പഠിപ്പിച്ച ബിബിൻ കേശവൻ അഭിനന്ദനം അർഹിക്കുന്നു. ഇത് പോലെ ശിഷ്യന്മാരുണ്ടാവുക ഒരു ഗുരുവിൻറെ ഭാഗ്യമാണ്.
ReplyDelete