Wednesday, 2 January 2013

കൂട്ട ബലാല്‍സംഗം, വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതുംഇന്നലത്തെ പത്രത്തില്‍ എന്‍ എസ് എസ്സിന്‍റെ സി ഇ ഒ സുകുമാരന്‍ നായരുടെ വക ഒരു അലക്കുണ്ടായിരുന്നു, ബ്രാഹ്മണര്‍ ക്കെതിരെ,
അദ്ധ്യാത്മീക രംഗത്ത് ബ്രാഹ്മണരുടെ ചൂഷണം ഇനിയും അനുവദിക്കില്ല നായര്‍ പൂജാരി മാരെ 'ബ്രാഹ്മണ്യം' പഠിപ്പിച്ചു നായര്‍ ക്ഷേത്രങ്ങളില്‍ നിയമനം നടത്തും.. എന്നുമാത്രമേ  സുകുമാരന്‍ നായര്‍ പറഞ്ഞുള്ളൂ, നല്ല കാര്യം
 നായര്‍ സമുദായത്തിലെ ചെറുപ്പക്കാര്‍ ന്യൂനപക്ഷങ്ങളുടെ ഇടിച്ച് കയറ്റം കാരണം പണിയില്ലാതെ നടക്കുന്ന ഈ കാലത്ത് കുറച്ചു പേര്‍ക്കെങ്കിലും തൊഴിലാവുമല്ലോ?
സുകുമാരന്‍ നായരോട് ബ്രാഹ്മണര്‍ പക്ഷേ പ്രതികരിച്ചത് അല്‍പം ക്രൂരമായിരുന്നു...യോഗക്ഷേമ സഭ   നടത്തിയ പത്രസമ്മേളനത്തില്‍ അവരുടെ പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്   എന്തു ചൂഷണമാണ് ബ്രാഹ്മണര്‍ നടത്തിയത് ? ഹിന്ദു ഐക്യം പറയുന്ന നിങ്ങള്‍ ഈഴവരെയും അതിനു താഴെ ഉള്ളവരെയും സ്വന്തം ക്ഷേത്രത്തില്‍ പൂജക്ക് നിര്‍ത്തുമോ ? എന്നീ ചോദ്യങ്ങള്‍ക്ക് ശേഷം ഒരു ഡയലോഗ് പറഞ്ഞു. അതിങ്ങനെയാണ്

പല പ്രശസ്ത നായന്‍മാരുടെയും പിതാക്കന്മാരും പിതാമഹന്മാരും ബ്രാഹ്മണരാണെന്ന് മനസ്സിലാക്കണമെന്നും അതില്‍ അവര്‍ ഊറ്റം കൊള്ളാറുണ്ടെന്നും കൂടി തിരിച്ചറിയണമെന്നും അക്കീരമണ്‍ പറഞ്ഞു


സുകുമാരന്‍ നായരെ തന്നെ ഉദ്ദേശിച്ചാണോ, അതോ മറ്റ് വല്ലവരെയും ഉദ്ദേശിച്ചാണോ ഭട്ടതിരിപ്പാട് ഇത് പറഞ്ഞത് എന്നറിയില്ല  ഏതായാലും ഒന്നാം തരം തന്തക്ക് വിളി സുകുമാരന്‍ നായര് ചോദിച്ചു വാങ്ങി.
കേരളത്തില്‍ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന 'സംബന്ധം' ഇല്ലാതായിട്ട് പതിറ്റാണ്ടുകളല്ലെ ആയിട്ടുള്ളൂ...   സ്വാഭാവികമായും ഇന്ന് ജീവിച്ചിരിക്കുന്ന പല മുതിര്‍ന്നവരും 'സംബന്ധത്തിന്‍റെ' ബാക്കി പത്രങ്ങള്‍ ആവാന്‍ സാധ്യതയുണ്ടല്ലോ.......
ആര്‍ക്കും ഒന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല,തന്തയെക്കുറിച്ച്......

ബലാല്‍സംഗം  ഇങ്ങനെ കത്തിക്കയറി നില്‍ക്കുന്ന കാലമല്ലേ ഈ സംബന്ധത്തെ ക്കുറിച്ച് ഒന്ന് വായിച്ചു കളയാം എന്ന് കരുതി,പഴമയില്‍ നിന്ന് വല്ല സോലുഷനും കിട്ടിയാലോ.. എത്ര സമാധാനത്തിലും സന്തോഷത്തിലും മനുഷ്യര്‍ ജീവിച്ച നാടാണിത്
ചെന്നത് മലയാളം 'വിക്കിപീടികയില്‍' ,   സംഗതി മനോഹരമാണ് നമ്പൂതിരി മാര്‍ക്ക് നായര് വീടുകളില്‍ രാത്രി കിടക്കാന്‍ ചെല്ലാം, ഒന്നിലധികം സ്ഥലത്തും ആവാം,  ഒരു പുടവ കൊടുത്താല്‍ 'നിക്കാഹ്'. നമ്പൂതിരി ആ വഴിക്ക് ചെല്ലാതിരുന്നാല്‍ 'മൊഴി' ചൊല്ലല്‍, ഇനി സ്ത്രീക്ക് ഇഷ്ടമല്ലെങ്കില്‍ പായ പുറത്തെടുത്ത് വിരിച്ചാല്‍ മതി, നമ്പൂതിരി വേറെ വഴിക്ക് പൊയ്ക്കൊളും

സംബന്തത്തിന്റെ പ്രത്യേകതകള്‍ 'വിക്കി' പറയുന്നതില്‍ ശ്രദ്ധേയമായ ഒന്ന് ഇങ്ങനെയാണ്

പുരുഷനു വിത്തുകാളയുടെ സ്ഥാനം. (മുന്തിയജനുസ്സാകണം, ആരോഗ്യവും കഴിവുകളും ഉണ്ടാകണം. ഉണ്ടാകുന്ന കുഞ്ഞിൽ കാളക്ക് ഒരവകാശവുമില്ല) 
(http://ml.wikipedia.org/wiki/സംബന്ധം)

ചോക്ലേറ്റ് സിനിമയില്‍ പെണ്‍ കുട്ടികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊന്ന പയ്യന്‍റെ കഥ കേട്ടു, മരിക്കുകയാണെങ്കില്‍ അങ്ങനെ മരിക്കണം എന്ന്‍ ഡയലോഗുമായി 'രോമാഞ്ച കഞ്ചക കുഞ്ചകനായി" ആ രംഗം ആസ്വദിക്കുന്ന സലീം കുമാറിന്‍റെ ഒരു സീന്‍ ഉണ്ട് അതോര്‍ത്തുപോയി, അക്കാലത്ത് ജീവിച്ച സകല നമ്പൂരി മാരോടും അസൂയയും പകയും......... ഓഹ്.... എനിക്ക് വയ്യ
വായന തുടരുമ്പോള്‍ ആ കാലത്തെ പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല എന്ന വരിയില്‍ സ്റ്റോപ്പായി (പൊതുവേ അവിടെ ഒരു സ്റ്റോപ്പ് ഉള്ളതാണല്ലോ), നേരെ പോയത് ബഷീര്‍ വള്ളിക്കുന്നിലേക്കാണ്, പെണ്ണുങ്ങള്‍ വസ്ത്രധാരണം മാന്യമാക്കാത്തത്  ബലാല്‍സംഗത്തിന് കരണമാണ് എന്നോ മറ്റോ പറഞ്ഞ ടിയാനെ ആരൊക്കെയോ ചേര്‍ന്ന് വസ്ത്രാക്ഷേപം ചെയ്യുന്നതായി കേട്ടിരുന്നു , ബഷീര്‍ പറഞ്ഞതാണ് കാര്യമെങ്കില്‍ സ്ത്രീകള്‍ ഈ സാധനം തുറന്നിട്ട് നടന്ന കാലത്ത് ഇവിടെ ഒന്ന് വീതം മൂന്ന് നേരം ഭക്ഷണത്തിന് മുമ്പും ശേഷവും ബലാല്‍സംഗങ്ങള്‍  നടന്നിട്ടുണ്ടാവുമല്ലോ? അന്ന് ചാനലുകളും, സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്നത് കൊണ്ട് കാര്യം ആരും അറിയാതെ പോയതാണോ?

എന്തായാലും വസ്ത്ര ധാരണവും ബലാല്‍സംഗവും തമ്മില്‍ ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല, വസ്ത്ര ധാരണം കുറയുന്നതിനനുസരിച്ച് ആക്രാന്തം കുറയും എന്നാണ് എന്‍റെ പക്ഷം, ജിദ്ദയിലും റിയാദിലും ഒക്കെയുള്ള ചെറുപ്പക്കാര്‍ പര്‍ദ്ദയിട്ട പെണ്ണുങ്ങളെ നോക്കുമ്പോള്‍ അവരുടെ മുഖത്ത് ഉള്ള ആക്രാന്തം ദുബായില്‍ ഏതാണ്ടൊക്കെ കാണിച്ച് നടക്കുന്ന പെണ്ണുങ്ങളെ നോക്കുന്ന യുവാക്കളുടെ മുഖത്ത് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തിന്, മാറിലെ മായാ ചന്ദന പൊട്ടും, പോക്കിളിനുതാഴെ നീര്‍ച്ചോലയും മാത്രം മറച്ച കിടിലന്‍  പീസുകളെ നോക്കി വെള്ളമിറക്കി നിന്ന് പോയിട്ടുണ്ട് ഒരു മോസ്കോ യാത്രയില്‍..,, മധുര മുള്ള വെള്ളം ഇറക്കി ഇറക്കി ഷുഗര്‍ വരുമോ എന്ന് ഭയന്ന് കൂട്ടിന് ആരൊക്കെ ഉണ്ട് എന്നറിയാന്‍ ചുറ്റും കണ്ണോടിച്ചപ്പോള്‍ തെരുവില്‍ ബലൂണ്‍ വില്‍ക്കുന്ന ചെക്കന്‍മാര്‍ക്ക് പോലും ഈ 'പീസുകളില്‍' ഒരു നോട്ടവും ഇല്ല...ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നമ്മുടെ ആക്രാന്തവും പോയികിട്ടി (വിശ്വസിക്കണം എന്നില്ല).

പറഞ്ഞ് വന്നത് തുറന്നു കാണുന്നതിനനുസരിച്ച് ആണുങ്ങളുടെ ആക്രാന്തം കുറയുന്നു വെന്നാണ്,   എങ്ങനെയുണ്ട് മോനേ സാധനം? എന്ന് ഇന്ത്യയിലെ മുന്ത്യ മൊതലിന്‍റെ പുത്യാപ്ല അഭിഷേക് അണ്ണനോട് ചോദിച്ചാല്‍ പോലും "അഡ്ജസ്റ്റ് കര്‍ രഹാ ഹേ സേഡ്ജി..... " എന്ന മറുപടിയാകും കിട്ടുക.

സ്ത്രീകള്‍ തുറന്നിട്ട് നടക്കുന്ന രാജ്യങ്ങളില്‍ പൊതു സ്ഥലത്തെ തോണ്ടലുമ് മാന്തലും നോക്കി ഗര്‍ഭമുണ്ടാക്കലും ഒക്കെ കുറവുണ്ട്, പക്ഷേ ബലാല്‍സംഗം ആവശ്യത്തിനുണ്ട്,.തുറന്ന് കാണിക്കാത്ത നാടുകളില്‍ മേല്‍പറഞ്ഞത് എല്ലാം ഉണ്ട്, ബലാല്‍സംഗവും ഉണ്ട്..
നായനാര്‍ പണ്ട് പറഞ്ഞ പോലെ പെണ്ണുള്ളിടത്തൊക്കെ വാണിഭവും ഉണ്ടാകുമെടോ...
ലോകം കറങ്ങുന്നത് ആ സാധനത്തിന് ചുറ്റുമാണ്, പണ്ടും ഇപ്പൊഴും.... ക്ലിയോപാട്രയുടെ മൂക്കിന്‍റെ നീളം ലോകചരിത്രം തന്നെ മാറ്റി മറിച്ചില്ലേ?

പിന്നെന്തുണ്ട് പരിഹാരം?
ബലാല്‍സംഗ വീരന്മാര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുക എന്ന തീരുമാനം തന്നെയാണ് പ്രായോഗികം, തലവേദനക്ക് വിക്സ് തേക്കുന്ന പോലെ ഒരു തല്‍ക്കാലിക ശമനത്തിന്..
പിന്നെ മലയാളികള്‍ ഒട്ടും പേടിക്കേണ്ടതില്ല ഇവിടത്തെ പ്രശ്നങ്ങള്‍ ഒക്കെ വളരെ വേഗം പരിഹരിക്കപ്പെടും, ഒരു കൊല്ലം മുമ്പ് കേരളം മുഴുക്കെ കള്ളസന്യാസി മാരുടെ കൂത്തരങ്ങായിരുന്നില്ലേ? ഒരു പഞ്ചായത്തില്‍ മിനിമം മൂന്നെണ്ണം ആയിരുന്നു..  നമ്മുടെ ചാനലുകാരും പത്രക്കാരും കൂടി എല്ലാം ശരിയാക്കി എടുത്തില്ലേ? എന്തിന് നാലഞ്ച് മാസം മുമ്പ് കേരളത്തില്‍ ഉടനീളം വൃത്തി ഹീനമായ ഹോട്ടലുകള്‍ 'എന്തോരം' ഉണ്ടായിരുന്നു? പോലീസ്, ആരോഗ്യവകുപ്പ് (അങ്ങനെയും ഒന്നുണ്ട്) എന്തൊക്കെ പുകിലുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് വരെ ചീഞ്ഞ കോഴിയെപ്പിടിച്ചില്ലെ.....

നമ്മുടെ മാധ്യമപ്പട എല്ലാം ശരിയാക്കി എടുത്തു, ഓരോ ജില്ലയില്‍ നിന്നും പൂട്ടിയ ഹോട്ടലുകളുടെ കണക്ക് ലൈവായി കേട്ടതല്ലേ നമ്മള്‍ , ഇപ്പഴോ.. കേരളത്തിലെ കള്ള സന്യാസിമാര്‍ക്കൂ മാനസാന്തരം വന്ന പോലെ ഹോട്ടല്‍ ഉടമകള്‍ക്കും മാനസാന്തരം വന്നില്ലേ..., വൃത്തിഹീനമായ ഹോട്ടലിനെക്കുറിച്ച് ഒറ്റവാര്‍ത്തയെങ്കിലും കേട്ടുവോ രണ്ടു മാസത്തിനിടെ?
എന്തിനേറെ നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തന്നെ പൊട്ടി തകരാന്‍ തുടങ്ങുക യല്ലായിരുന്നോ? ടിവിയില്‍ ക്രിക്കറ്റ് സ്കോര്‍ കാണിക്കുന്നത് പോലെ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങുന്നത് അടിക്കണക്കില്‍ ലൈവായി കണ്ടിരുന്ന കാലം എത്ര ഭീകരമായിരുന്നു? നമ്മുടെ ചാനലുകള്‍ എല്ലാം കൂടി അണക്കെട്ട് പുതിയത് പണിത് പ്രശ്നം തീര്‍ത്തു... ഇപ്പോഴിതാ വീണ്ടും വെള്ളം വരുന്ന ഭീതിയില്ലാതെ കേരളീയന്‍ സ്വസ്ഥമായി അന്തിയുറങ്ങുന്നു

നമ്മളെന്തിന് പേടിക്കുന്നു ?
ഇത് ദൈവത്തിന്‍റെ സ്വന്തം നാടാണ്, ഇവിടത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും പരിഹരിക്കാനും ബ്രഹ്മാവ് മാധ്യമങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയല്ലേ   എന്തെല്ലാം പ്രശ്നങ്ങളെ സാംസ്കാരിക കേരളവും മാധ്യമ കേരളവും ഒക്കെ തരണം ചെയ്തിരിക്കുന്നു ....
സോ ... ഡോണ്ട് വറി... ബി ഹാപ്പി... മാധ്യമങ്ങള്‍ അശ്രാന്ത പരിശ്രമത്തില്‍ ആണ് ആഫ്റ്റര്‍  ടു മന്ത്സ്...   തിരിയിട്ട് തിരഞ്ഞാല്‍ പ്പോലും ഒരു ബാലസംഗക്കാരനെ കണ്ടെത്താനാവില്ല, കേരളത്തില്‍                  

ഇനി ഇതിനൊക്കെ ശാശ്വത പരിഹാരം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യമായി പറഞ്ഞ് തരാം,  കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷിന് പേറ്റന്‍റ് റെജിസ്ട്രേഷന്‍ ഉള്ളതാണ് പുറത്താരോടും പറയണ്ട...

"വലിയൊരീ ലോകം മുഴുവന്‍ നന്നാകുവാന്‍
ചെറിയൊരു സൂത്രം ചെവിയില്‍ ഒതാം ഞാന്‍
സ്വയം നന്നാവുക സ്വയം നന്നാവുക"          
            
കൂട്ടത്തില്‍ അവനവന്‍റെ കുടുംബത്തിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും കൂടി 'നന്നാക്കാന്‍ കഴിഞ്ഞാല്‍,
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
   

10 comments:

 1. ഒരു തേങ്ങ (((0)))

  very goood

  ഈ വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റിയാലും

  ReplyDelete
 2. അപ്പൊ മോസ്കോയും, അമേരിക്കയും ഒക്കെ ആവണം ! ആയിക്കോളൂ..അങ്ങിനെ വാധിക്കുന്നവര്‍ക്ക് അതൊക്കെ അനുകരിച്ചു സ്വന്തം അമ്മ പെങ്ങന്മാരെ സംരക്ഷിക്കാം...! ഒരു 'സംഘവും' വരില്ല, വരേണ്ട ആവശ്യവുമില്ല...! ശിക്ഷയും വേണ്ടി വരില്ല !

  ReplyDelete
 3. ഒന്ന് വീതം മൂന്ന് നേരം ഭക്ഷണത്തിന് മുമ്പും ശേഷവും ....:)))

  ReplyDelete
 4. സാറെ,
  എല്ലാം തുറന്നു കാണിക്കുന്ന സ്ഥലത്തും ഞെക്കലും പിഴിയാലും മാന്തലും കുറവുണ്ടെന്ന് താങ്കളുടെ മാത്രം കണ്ടെത്തല്‍ ആണ്.ലണ്ടനിലെയും ടോക്യോവിലെയും മിലാനിലെയും മാഡ്രിടിലെയും മെട്രോകളിലും തിരക്കുകള്‍ കൂടിയ വഴികളും ഇത്തരം സംഗതികള്‍ പതിവാണ്.അതൊക്കെ എല്ലാം തുറന്നു വെച്ച് കാണിച്ചത് കൊണ്ട് ഇല്ലാതാവുന്നില്ല.പക്ഷെ പല പാശ്ചാത്യ രാജ്യങ്ങളിലും ഏഷ്യയിലെ തന്നെ മറ്റു രാജ്യങ്ങളിലും ബാലാല്സന്ഘം കുറയുവാന്‍ കാരണം ശക്തമായ നിയമ നിലവില്‍ ഉള്ളത് കൊണ്ടാണ്.നമ്മുടെ നാട്ടില്‍ ഇല്ലാത്തതും അതാണ്‌..ഗുവാഹത്തിയില്‍ നടു റോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത ചെട്ടന്മാരില്‍ പലരും ഇപ്പോള്‍ വെളിയില്‍ ആണ്.അതില്‍ തന്നെ പലര്‍ക്കും ശിക്ഷ കിട്ടുവാനും വഴിയില്ല.ഇതൊക്കെ തന്നെയാണ് ബലാല്‍ സംഘം കൂടുവാന്‍ ഉള്ള കാരണം.അല്ലാതെ എല്ലാം മൂടി വെച്ചത് കൊണ്ടോ,തുറന്നു വെച്ചത് കൊണ്ടോ കുറയുന്ന പരിപാടിയല്ല ഇത്.

  ReplyDelete
 5. ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക്‌ പെണ്ണിനെ കണ്ടാല്‍ ആക്രാണ്ടം ...! വിവരധോഷം വിലംബല്ലേ ആശാനെ ...
  A jeddah Resident

  ReplyDelete
 6. ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക്‌ പെണ്ണിനെ കണ്ടാല്‍ ആക്രാണ്ടം ...! വിവരധോഷം വിലംബല്ലേ ആശാനെ ...
  A jeddah Resident

  ReplyDelete
 7. നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അമേരിക്കയില്‍ കട്ടന്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം
  എന്നും നായനാര്‍ പറഞ്ഞിരുന്നു. പിന്നെ ദുബായില്‍ ആക്രാന്തം കാണി ക്കാതത്തില്‍ വേറെയും കാര്യം ഉണ്ട്. ഇവിടെ ആവശ്യക്കാരന് വേണ്ടത് വേണ്ട തരത്തില്‍ ഇടനാഴികളില്‍ ലഭ്യമാണ്.ഇടനാഴിലോട്ടു ചെല്ലണം എന്ന് മാത്രം.മാത്രമല്ല
  നേരെ ചൊവ്വേ നടക്കുന്ന പെണ്ണിന്റെ മെക്കിട്ടു കേറിയാല്‍ അവന്‍ വിവരം അറിയും ഇത് രണ്ടും ചേര്‍ന്നത്‌ കൊണ്ട് ആണ് ഇവിടെ അവളുമാര്‍ അങ്ങിനെ നടക്കുന്നത്.....

  ReplyDelete
 8. നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അമേരിക്കയില്‍ കട്ടന്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം
  എന്നും നായനാര്‍ പറഞ്ഞിരുന്നു. പിന്നെ ദുബായില്‍ ആക്രാന്തം കാണി ക്കാതത്തില്‍ വേറെയും കാര്യം ഉണ്ട്. ഇവിടെ ആവശ്യക്കാരന് വേണ്ടത് വേണ്ട തരത്തില്‍ ഇടനാഴികളില്‍ ലഭ്യമാണ്.ഇടനാഴിലോട്ടു ചെല്ലണം എന്ന് മാത്രം.മാത്രമല്ല
  നേരെ ചൊവ്വേ നടക്കുന്ന പെണ്ണിന്റെ മെക്കിട്ടു കേറിയാല്‍ അവന്‍ വിവരം അറിയും ഇത് രണ്ടും ചേര്‍ന്നത്‌ കൊണ്ട് ആണ് ഇവിടെ അവളുമാര്‍ അങ്ങിനെ നടക്കുന്നത്.....

  ReplyDelete
 9. എഴുത്ത് "ഇല്ലത്തൂന്ന് പുറപ്പെട്ടു അമ്മാത്ത് ഒട്ടു എത്തിയുമില്ല ." :(

  ReplyDelete