Tuesday, 16 September 2014

ഇരവാദത്തിന്‍റെ ഇരകളോടു എന്ത് പറയാനുണ്ട് ? ..... റൈറ്റ് തിങ്കെഴ്സ്...... - 3

ഇന്ത്യ കയ്യടക്കാനുള്ള വന്‍കിട കുത്തക കമ്പനികളുടെ ഗൂഡ പദ്ധതിയുടെ ഇരകളായി എന്നും 'പരിഗണിക്കപ്പെട്ടത്‌ ' മുസ്ലിംകളാണ്‌. യഥാര്‍ത്ഥത്തില്‍ മുസ്ലിംകളെക്കാള്‍ വലിയ ഇരകള്‍ രാജ്യത്തെ ഹിന്ദുക്കളായിരുന്നു, 'താഴ്ന്ന' ജാതി ഹിന്ദുക്കള്‍.  ഹിന്ദുത്വത്തെ വിലക്കെടുത്ത് കോര്‍പറേറ്റുകള്‍  നടത്തിയ നൂറുകണക്കിന് കലാപങ്ങളില്‍ കൊന്നും കൊലവിളിച്ചും മുന്നില്‍ നിന്നതും 'ഹിന്ദു' പക്ഷത്ത് നിന്ന് മരിച്ചു വീണതും, വോട്ടുകുത്തിയതും  സാധാരണക്കാരായ ഹിന്ദുക്കളാണ്. കോര്‍പറേറ്റുകളുടെ കൊട്ടേഷന്‍ ഏറ്റെടുത്ത സവര്‍ണ്ണ ഹിന്ദുത്വ വാദികളില്‍ ഒരാളും തെരുവില്‍ മരിച്ചു വീണിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടിട്ടില്ല. ഇരു സമുദായങ്ങള്‍ക്കിടയില്‍  പരസ്പര വിദ്വേഷം വളര്‍ത്താന്‍ നിരന്തരമായി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ വിശ്വസിച്ചു ബലിയാടാവരുതെന്ന് ഉപദേശിക്കാന്‍  ആരുമുണ്ടായിട്ടില്ല. പകയും വിദ്വേഷവും ഹിന്ദു യുവാക്കളില്‍ കുത്തിവെച്ചു കൊണ്ടിരിക്കുന്ന 'കാപാലികരെ തുറന്നു കാണിക്കാന്‍ പോലും ആരും മെനക്കെട്ടിട്ടില്ല. അവര്‍ കൊന്നലെന്ത്? ചത്താലെന്ത്?



മാധ്യമങ്ങളില്‍ മാത്രമല്ല, ജുഡീഷ്യറി യിലും പോലീസിലുംമടക്കം ഭരണകൂടത്തിന്‍റെ വ്യത്യസ്ത മേഖലകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും വിദ്വേഷ വിതരണക്കാരെയും അവര്‍ക്ക് ചൂട്ടു പിടിക്കുന്നവരെയും തന്ത്രപൂര്‍വ്വം കുടിയിരുത്തിയവര്‍ ചെയ്തു കൂട്ടുന്ന കൊടിയ വഞ്ചനയില്‍ ഹിന്ദു യുവത്വം വീണു പോകുന്നത് ആരെയും ആശങ്കാകുലരാക്കുന്നില്ല !!
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത്, അതായത് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് മാതൃഭുമി ന്യുസ് ചാനലില്‍ ഒരു ചര്‍ച്ച നടന്നു. അവതാരക തിരുവഞ്ചൂരിനോട്‌ ചോദിക്കുന്നു, എന്തിന് മദനിക്കെതിരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം അന്‍പതിലേറെ കേസുകള്‍  എടുത്തു? "നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ തീവ്രവാദ പ്രസംഗങ്ങളില്‍ വഴിതെറ്റി പോകാതിരിക്കാന്‍ വേണ്ടിയാണ് അതാത് കാലത്തെ സര്‍ക്കാരുകള്‍ മദനിയെ നിയന്ത്രിച്ചത്" , ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷത്തെ മുന്‍ മന്ത്രിക്കും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഇത് കേട്ട അവതാരക ശശികല ടീച്ചറുടെ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ഒരു ക്ലിപ്പ് കാണിച്ചു കൊണ്ട് ചോദിച്ചു അപ്പോള്‍ ഇതോ...? ഇവര്‍ക്കെതിരെ നിങ്ങള്‍ എത്ര കേസെടുത്തു? തിരുവഞ്ചൂര്‍ ഉരുണ്ടുകളിച്ചു. ഒറ്റ നോട്ടത്തില്‍ മുസ്ലിം വിരുദ്ധം എന്ന് തോന്നാവുന്നതാണ് തിരുവഞ്ചൂരിന്റെ പ്രകടനം, പക്ഷെ ഒന്നിരുത്തി ചിന്തിച്ചു നോക്കൂ.... നാളെയുടെ വാഗ്ദാനങ്ങളായ മുസ്ലിം യുവാക്കള്‍ തീവ്രവാദത്തില്‍ പെടാതെ രക്ഷപ്പെടണം. ഹിന്ദുക്കള്‍ എന്തായാലും കുഴപ്പമില്ല... അവര്‍ നാളെയുടെ വാഗ്ദാനങ്ങളല്ലേ...? ആരാണ് ഹിന്ദുക്കളെ രണ്ടാതരം പൌരന്മാരും ചാവേറുകളും ആക്കുന്നത്?

ഇതു പോലെ നിരവധി സംഭവങ്ങള്‍. അമ്പലങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ കൊണ്ട് പോകുന്നു, ഹജ്ജിന് വാരിക്കോരി കൊടുക്കുന്നു, സംവരണം മുഴുവനും മുസ്ലിംകള്‍ക്കാണ്, ഹിന്ദുക്കള്‍ക്ക് ജോലി കിട്ടണമെങ്കില്‍ മതം മാറേണ്ടി വരും എന്ന് വരെ പ്രചരിപ്പിച്ചു. അതേസമയം ശോഭായാത്രക്ക് ബോംബെറിഞ്ഞും അമ്പലമുറ്റത്ത്‌ കാളയെ കൊന്നിട്ടും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ശ്രമിച്ചു. ഹിന്ദു സ്ത്രീകള്‍ സൗകര്യം കിട്ടിയാല്‍ സുന്നത് നടത്തിയ മുസ്ലിം യുവാക്കളില്‍ നിന്ന് സുഖം നേടാന്‍ കിടന്നു കൊടുക്കും എന്ന് വരെ പറഞ്ഞു.ഇതൊക്കെ കണ്ടും കേട്ടും നില്‍ക്കുന്ന  ഈ നാട്ടിലെ  ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ്, വി എം സുധീരനും, പിണറായിയും ഉള്‍പ്പടെ, വീരേന്ദ്രകുമാറും പന്ന്യനും ഉള്‍പ്പടെ ആരെങ്കിലും ഒരാള്‍ ഹിന്ദു യുവതയെ അഭിസംബോധന ചെയ്യാന്‍ തയ്യാറായോ..? കള്ള പ്രചരണങ്ങളില്‍ പെട്ടുപോകരുത് തമ്മില്‍ തല്ലി സ്വന്തം ജീവിതവും രാജ്യത്തിന്‍റെ സമാധാനവും നശിപ്പിക്കരുത് എന്ന് പറയാന്‍ തയ്യാറായോ... ? സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തും, രാഷ്ട്രപിതാവിനെ വധിച്ചും കലാപങ്ങങ്ങളും സ്ഫോടനങ്ങളും നടത്തിയും രാജ്യത്ത് അസമാധാനം വിതച്ചവരെ ചൂണ്ടിക്കാണിക്കാന്‍ എത്രയെത്ര തെളിവുകള്‍ ഉണ്ടായിരുന്നു, എന്നിട്ടും അവരുടെ പേരെടുത്ത് പറഞ്ഞ് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ ആരെങ്കിലും ഉണ്ടായോ?     ഇല്ല... എന്ത് കൊണ്ടില്ല? വിഭജിച്ചു ഭരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരുടെ അനിഷ്ടം സമ്പാദിക്കാന്‍ അവര്‍ക്കൊന്നും വയ്യ. അഞ്ചാം മന്ത്രിയും പച്ചയും തുടങ്ങി കത്തിക്കാന്‍ പറ്റുന്നിടത്തൊക്കെ അവര്‍ പെട്രോള്‍ ഒഴിച്ച് കൊടുത്തിട്ടുമുണ്ട്, ഹിന്ദു  കൊന്നാലെന്ത്, ചത്താല്‍ എന്ത്?

സോഷ്യല്‍ മീഡിയയിലും ഹിന്ദുയുവാക്കളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ചാവേറാക്കാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. വിവിധ മതസ്ഥര്‍ക്കിടയില്‍ പരമാവധി വിദ്വേഷം വളര്‍ത്തുകയും പരസ്പര വിശ്വാസം നശിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.  ഹിന്ദു  പേരിലുള്ള ഒരു ഫെയിക്ക് ഐഡിയില്‍ ആദ്യം പ്രത്യക്ഷപ്പെടും മുസ്ലിംകള്‍ക്കെതിരെ  അവരുടെ വിശ്വാസത്തെ കളിയാക്കിക്കൊണ്ട് ഒരു പോസ്റ്റ്‌ ഇടും  ഉടനെ  ഒരു മുസ്ലിം പേരില്‍ വന്ന് സകല ഹിന്ദു ദൈവങ്ങളെയും തെറിവിളിക്കും, കണ്ടു നില്‍ക്കുന്ന ഏതൊരു ഹിന്ദുവിനും ചോര തിളക്കുന്ന തരത്തില്‍ ഹിന്ദു ദൈവങ്ങളെ പൊരിച്ചു കളയും, ക്രിസ്ത്യന്‍ യുക്തിവാദി ഐഡന്റിറ്റിയില്‍ മാറി മാറി വന്ന് വിവിധ ഗ്രൂപ്പുകളിലൂടെ വിദ്വേഷ പ്രചരണം കൊഴുപ്പിക്കുന്ന പെയിഡ് ഗുണ്ടകളെ തുറന്നു കാണിക്കപ്പെടാതെ പോവുകയാണ് എവിടെയും. എന്നാല്‍ റൈറ്റ് തിങ്കെഴ്സില്‍ പല തവണ ഇത്തരക്കാരെ ഉടുതുണി അഴിച്ച് നിര്‍ത്തിയിട്ടുണ്ട്, വിഷ വിതരണക്കാരുടെ അന്താരാഷ്ട്ര പ്രസിടണ്ട് സാക്ഷാല്‍ സുബ്രു സ്വാമി വരെയുള്ളവര്‍ നഗ്നരായി ഓടേണ്ടി വന്നിട്ടുണ്ട്. കൊട്ടേഷന്‍ വാങ്ങി പരസ്പരം വിശ്വാസം തകര്‍ക്കുന്ന
മാധ്യമങ്ങളുടെ മുഖം മൂടി വലിച്ചു കീറിയിട്ടുണ്ട്. ഗ്രൂപ്പിന്‍റെ പല ഭാഗത്ത് കൂടിയും തുരന്നു കയറാന്‍ ശ്രമിക്കുന്ന തുരപ്പന്മാര്‍ അകത്തുള്ള കണ്ടന്‍ പൂച്ചകളെ പേടിച്ചു കൊണ്ടല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഏതെങ്കിലും ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ അത് റൈറ്റ് തിങ്കെഴ്സില്‍ മാത്രമാണെന്ന് പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. ആകാശത്തേക്ക് വെടി വെക്കുന്നതിനപ്പുറം  ഉന്നം നോക്കി വെടിവെക്കുന്ന, കണ്ണടച്ചു പാല് കുടിക്കുന്ന മറുനാടന്‍ മാരെ കല്ലെറിയാന്‍ ധൈര്യം കാണിക്കുന്ന ഒരു കൂട്ടായ്മക്കിവിടെ പലതും ചെയ്യാനുണ്ട്. ക്രിയാത്മക ചിന്തകള്‍ ചിന്തകളായി തന്നെ തുടരുകയല്ല വേണ്ടത്, ക്രിയാത്മക ചിന്തകള്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളായി രൂപപ്പെടണം, അത് നടക്കുന്നുണ്ട്, പക്ഷെ മുക്കാല്‍ ലക്ഷത്തിന്‍റെ ശക്തികൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ നാലയലത്ത്‌ ഇനിയും എത്തിയിട്ടില്ല

മതം മുഖ്യ അജണ്ടയായ ഒരു ഗ്രൂപ്പില്‍നിന്ന് ഏതു തരം വിപ്ലവം ഉണ്ടാക്കാമെന്നാണ് പറയുന്നത്? ചോദ്യം ന്യായമാണ്  .
ജനിച്ചു വീണ മതത്തെ ഏറ്റവും നല്ല മതമായി വിശ്വസിക്കുകയും അതിന് ഉപോത്ഭലകമായ തെളിവുകള്‍ കണ്ടെത്തുകയും ചെയ്യുന്ന മതവിശ്വാസികളാണ് നമ്മില്‍ മഹാ ഭൂരിഭാഗവും, സ്വന്തം ഗ്രന്ഥം പഠിക്കാന്‍ മറ്റവനെ പ്രേരിപ്പിക്കുന്ന എത്ര വിശ്വാസികള്‍ മറ്റവന്റെ ഗ്രന്ഥം പഠിക്കാന്‍ ധൈര്യം കാണിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ തീരാവുന്നതെയുള്ളൂ നമ്മുടെയൊക്കെ വിശ്വാസ തീക്ഷ്ണത, മറ്റേ മത ഗ്രന്ഥവും പഠിച്ചു എന്ന് വീമ്പിളക്കുന്നവര്‍ പോലും ആ ഗ്രന്ഥത്തെ എതിര്‍ക്കുന്നവരില്‍ നിന്നല്ലാതെ ആ ഗ്രന്ഥം അംഗീകരിക്കുന്ന ഗുരുക്കളില്‍ നിന്ന് ഏതൊക്കെ മത ഗ്രന്ഥം പഠിച്ചു എന്ന് ചിന്തിച്ചു നോക്കൂ....മതത്തെ നിരാകരിക്കുകയല്ല, ദൈവത്തെക്കാള്‍ വലിയ 'മതങ്ങള്‍' സൃഷ്ടിക്കപ്പെടുന്നിടത്ത് അന്ധകരമാണ് പടരുന്നത്, ഹൃദയങ്ങളില്‍ വെളിച്ചം വീശാത്ത ഏതു മത വിശ്വാസവും നിഷ്ഫലമാണ്.  വെളിച്ചം ഒളിച്ചു വെക്കാന്‍ പറ്റില്ല. എവിടന്നൊക്കെ വെളിച്ചം വരുന്നു എന്നന്വേഷിച്ചാല്‍ എവിടെയൊക്കെ യഥാര്‍ത്ഥ ദൈവ വിശ്വാസം നില നില്‍ക്കുന്നു വെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ....

മതത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ കടിപിടി കൂടുന്ന ഗ്രൂപ്പാണിത്,  പ്രവാസികളും 'പ്രസ്ഥാന' ബന്ധുക്കളും വേണ്ടത്രയുണ്ട്  ഞങ്ങളെ വെച്ചു കൊണ്ട് നാട് നന്നാക്കാം എന്നാണോ....?
അതെ, അങ്ങനെതന്നെയാണ് ഈ കടിപിടികള്‍ക്കിടയിലും പരസ്പരം രാജിയാവുന്ന ഒരു മനസ്സ് പ്രകടിപ്പിക്കുന്നവരാണ് റൈറ്റ് തിങ്കെഴ്സില്‍ മഹാ ഭൂരിപക്ഷവും, നേരത്തെ സൂചിപിച്ച പോലെ പാരമ്പര്യമായി  കിട്ടിയതാണ് പലര്‍ക്കും സുന്നി/മുജ/ജമ....  ആദി വിശ്വാസങ്ങള്‍ അപ്പോഴും കഴിഞ്ഞ തലമുറ കാണിച്ച കടിച്ചാല്‍ പൊട്ടാത്ത പിടിവാശി ന്യുജനറേഷനില്‍ കാണുന്നില്ല, അതൊരു ശുഭ സൂചനയാണ്. വിശ്വാസപരമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും അത് 'മത'പരമായ ഭിന്നതയവാതെ കൊണ്ടുനടക്കാന്‍ കഴിയുന്നവരാണ് മിക്കവരും. അതിലുമപ്പുറം നീതിയോടും ന്യായത്തോടും കൂറ് പുലര്‍ത്തുന്ന മനസ്സ് കൂടിയും കുറഞ്ഞും ആണെങ്കിലും പലരിലും തെളിഞ്ഞു കാണുന്നുണ്ട്.
 ഇത്രയൊക്കെ ശുഭ സൂചനകള്‍ മതി ഒരു പടപ്പുറപ്പാടിന് ഒരുങ്ങാന്‍.      

ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആരുമാവട്ടെ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെ, പരിചയക്കാരനെ ഒന്ന് സൂക്ഷിച്ചു നോക്കൂ... അയാള്‍ നല്ലവനാണെന്ന് കാണാം. തിന്മയുടെ ശക്തികള്‍ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുകയാണ് അയാളെ, നന്മ പുറത്തെടുക്കാന്‍ ഒരവസരം നല്‍കൂ അയാള്‍ ഓടി വന്ന് മുന്‍ നിരയില്‍ നില്‍ക്കും, അന്ധകാരത്തിന്‍റെ കുഴിയില്‍ ഇറങ്ങി നില്‍ക്കുമ്പോഴും താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് എന്നയാള്‍ക്കറിയാം, തിരിച്ചു കയറാന്‍ ആരെങ്കിലും ഒരു കൈനീട്ടുമെന്ന പ്രതീക്ഷയിലാണ് അയാള്‍. എവിടെയാണ് ആ കൈകള്‍?  
       
തിന്നും കുടിച്ചും ജോലിചെയ്തും കുറെ ഫേസ്ബുക്കില്‍ കിടന്നുരുണ്ടും ഇങ്ങനെ ജീവിച്ചു തീര്‍ത്താല്‍ മതിയോ? ക്രിയാത്മകമായി ചിലതൊക്കെ ചെയ്യണ്ടേ...? ഓരോ കാലവും ആവശ്യപ്പെടുന്നത് വ്യത്യസ്തമായ ഇടപെടലുകളെയാണ്, നാം ജീവിച്ചിരിക്കുന്ന കാലം നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്....? നമുക്കെന്ത് ചെയ്യാന്‍ കഴിയും....?

ചര്‍ച്ച തുടരണോ...?      





ഒന്ന്
റൈറ്റ് തിങ്കെഴ്സ്, സോഷ്യല്‍ മീഡിയയുടെ നേര്‍ ചിത്രവും നുറുങ്ങു വെട്ടവും 

രണ്ട്
ഹിന്ദുവിനും ജീവിക്കണം, സമാധാനത്തോടെ                                                    

6 comments:

  1. You continue.. :)

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. Great ....continue v support ....
    Ashiq n azmi

    ReplyDelete
  4. Gooooooooooooooo Onnnnnnnnnnnnnnn ................

    ReplyDelete
  5. Hi Blogan,

    Waiting for further episodes... hope time permits you to write more...

    ReplyDelete