തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം വന്നു, കാര്യങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "വരട്ടെ ആര്‍ക്കെങ്കിലും ഒന്ന് കുത്തണം, ഒക്കെ കണക്കാന്നേ" , എന്നാല്‍ ഈ വര്‍ഷം അതില്‍ മാറ്റമുണ്ട്, കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ നടന്നത് 'സെലക്ഷന്‍' ആയിരുന്നു ഉള്ളതില്‍ നിന്ന് ഒന്നിനെ തെരെഞ്ഞെടുക്കുക, രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ ഏതെങ്കിലും ഒന്നിന് കുത്തിയേ പറ്റൂ, ഈ തവണ അതില്‍ മാറ്റം ഉണ്ട് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാണ്.
Saturday, 15 March 2014
Friday, 14 March 2014
എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍......
വീട്ടില്‍ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഒരു ടൂഷ്യന്‍ ടീച്ചറെ വേണമെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ മാനദണ്ഡം?. ടീച്ചര്‍ക്ക് നന്നായി കുക്ക് ചെയ്യാന്‍ അറിയണം, പട്ടിയെ കുളിപ്പിക്കാന്‍ അറിയണം, പാട്ടുപാടാന്‍ അറിയണം...ഒഴിവ് സമയത്ത് ടീച്ചര്‍ക്ക് ഇതൊക്കെ ചെയ്യാമല്ലോ... അത് കൊണ്ട് ഈ കഴിവുകളൊക്കെ പരിഗണിച്ച് ആകുമോ ടീച്ചറെ വെക്കുന്നത്? അതോ അവര്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അറിയുമോ എന്നാണോ അന്വേഷിക്കുക? അഞ്ചു കൊല്ലം ട്യൂഷന്‍ എടുക്കാന്‍ വന്ന ടീച്ചര്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചാല്‍ കണക്കില്‍ നയാപൈസയുടെ വിവരമില്ലാത്ത ടീച്ചറെ അവര്‍ നന്നായി പാട്ടുപാടും പിള്ളേര്‍ക്കൊരു നേരമ്പോക്കാകുമല്ലോ, അവര്‍ നന്നായി ബിരിയാണി യുണ്ടാക്കും നമുക്ക് ഉരുട്ടി വിഴുങ്ങാമല്ലോ എന്ന് കരുതി നിങ്ങള്‍ 'ട്യൂഷന്‍' ടീച്ചറാക്കി നിയമിക്കുമോ? അതോ കണക്കില്‍ അവര്‍ക്ക് എത്രത്തോളം വിവരമുണ്ട്, കുട്ടികളെ പഠിപ്പിക്കാന്‍ അറിയാമോ എന്ന കാര്യമാണോ ഏറ്റവും പ്രാഥമീകമായി പരിഗണിക്കുക?
Wednesday, 12 March 2014
അമൃതാനന്ദമയിയെ കല്ലെറിയുന്നവരോട്....
അമൃതാനന്ദമായിക്കെതിരെ, മുന്‍ സന്തത സഹചാരി ഗെയില്‍ ട്രേഡ് വെല്‍ പുസ്തകത്തിലൂടെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എങ്ങുമെത്താതെ എന്നാല്‍ പിടിവിടാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, കേരളീയ സമൂഹത്തില്‍ നിന്ന് അമ്മയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുടെ മനസ്ത്ഥിതി എന്താണ്?
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
Tuesday, 4 March 2014
അമ്മയും കാന്തപുരവും മാധ്യമത്തിന്റെ ചുവടുമാറ്റവും.
മാധ്യമം പത്രത്തെക്കുറിച്ച് ഈ ബ്ലോഗ്ഗില്‍ ഒന്നിലേറെ തവണ എഴുതിയിട്ടുണ്ട്, മാധ്യമത്തിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്ലാമിയോടു പലകാര്യങ്ങളിലും വിയോജിക്കുമ്പോള്‍ പോലും മാധ്യമം മലയാളി സമൂഹത്തില്‍ ഒരു അനിവാര്യതയാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ അംഗീകാരം നേടിയെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞത് അതിന്റെ നിലപാടിലെ സത്യസന്ധത കൊണ്ടാണ്. കോപ്പികളുടെ എണ്ണത്തെക്കാള്‍ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാധ്യമം തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ പത്രം. കാല്‍നൂറ്റാണ്ടിന്‍റെ പ്രയാണത്തിനിടയില്‍ നാടോടുംബോള് നടുവെ ഓടാനുള്ള പ്രവണത ചിലപ്പോഴൊക്കെ മാധ്യമത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നാടിനെയും മറികടന്ന് കൊണ്ട് ഓടാനുള്ള ആവേശം കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്, വെള്ളിമാടുകുന്നിലെ ഹെഡ് ആഫീസില്‍ നിയമിതരായ ന്യൂജനറേഷന്‍ മാനേജര്‍മാരുടെ പരിഷ്കാരമാണോ ചുവടുമാറ്റത്തിന് കാരണം എന്നറിയില്ല, ഏതായാലും കണ്ണടച്ചുള്ള ഈ പാലുകൂടി കണ്ണുള്ള ചിലര്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
Monday, 3 March 2014
ഒരു ഭീകരാക്രമണം മണക്കുന്നുവോ...?
ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങാണ് എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതാണെന്ന് ചോദിച്ചാലും ഒരേയൊരു ഉത്തരമേയുള്ളൂ ..പ്രതിരോധവകുപ്പ്, ഏറ്റവും അവസാനം റോള്‍സ് റോയ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി ആന്‍റണി ഉത്തരവിട്ടത് വെറും 24 മണിക്കൂര്‍ മുമ്പാണ്. ഓരോ വര്‍ഷവും ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നത് പ്രതിരോധത്തിനാണ്, ആരെ പ്രതിരോധിക്കാന്‍ എങ്ങനെ പ്രതിരോധിക്കാന്‍ എന്നൊന്നും ചോദിക്കാന്‍ പൊതുജനത്തിന് അവകാശമില്ല, വിഷയം രാജ്യ രക്ഷയുമായി ബന്ധപ്പെട്ടതാണ്, ചോദിച്ചവന്‍ ആപ്പിലാകും, പ്രത്യക്ഷത്തില്‍ ഒരു യുദ്ധവും നടക്കാത്ത രാജ്യത്ത് ചില 'നിഴല്‍'യുദ്ധങ്ങള്‍ നടത്തി രാജ്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ആയുധ ഇറക്കുമതി കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനവും പണവും നല്‍കുന്നത് എന്ന രഹസ്യം പുറത്തു പറയാന്‍ കഴിയില്ല. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന്‍ അന്വേഷിക്കാന്‍ ചന്ദ്രായന്‍ പറഞ്ഞയച്ച് ലോകത്തെ ഞെട്ടിച്ചു കളഞ്ഞ ഇന്ത്യാ മഹാരാജ്യം, വെറും തോക്കുകളും വെടിക്കോപ്പുകളും കോടികള്‍ മുടക്കി മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചു കൂട.
ഭീകരാക്രമണങ്ങള്‍ വരുന്ന വഴി.....
കാര്യം മനസ്സിലാവണമെങ്കില്‍ ആം ആദ്മികള്‍ ഒരല്‍പം സമചിത്തതയോടെ വായിക്കണം.
Subscribe to:
Posts (Atom)