Wednesday 15 January 2014

വി എസ് ഒരു 'പെരിയ' ആപ്പാണ്, ആപ് കാരാ

ആം ആദ്മിയെക്കുറിച്ച് പറയാനെ എല്ലാവര്‍ക്കും സമയമുള്ളൂ , ആപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും.....ഉപദേശങ്ങളും കാര്യങ്ങള്‍ പൊടിപൊടിക്കുകയാണ്. ന്യൂസ് ഹവറുകാരുടെ തീന്‍മേശയില്‍  ആം ആദ്മികള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമായി സ്ഥാനം പിടിച്ചിരിക്കുന്നു. തരക്കേടില്ലാത്ത പെര്‍ഫോര്‍മന്‍സ് ചാനലുകളില്‍ അവര്‍ കാഴ്ചവെക്കുന്നുണ്ട് എന്ന് സമ്മതിക്കുകയും വേണം. പക്ഷേ AAP നേ ക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ "ആട് അറിയുമോ അങ്ങാടി വാണിഭം?" എന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.  വെള്ളവും തീറ്റയും കൊടുത്ത് പ്ലാവില കാണിച്ച് യജമാനന്‍ കൊണ്ടുപോകുന്നത് മാര്‍ക്കറ്റിലെ അറവുശാലയിലേക്ക് ആണെന്ന്‍ തിരിച്ചറിയാതെ തലയും കുലുക്കി സന്തോഷ പൂര്‍വ്വം നടന്നു നീങ്ങുന്ന ആടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് AAP കേരള ഘടകം.


ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള തിടുക്കം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാവുക സ്വഭാവികം. തലമുതിര്‍ന്ന നേതാക്കളെയും സെലിബ്രേറ്റികളെയും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള വെപ്രാളത്തിനിടക്ക് അങ്ങാടി വാണിഭം അറിയാതെ പോകരുത് എന്ന് മാത്രം.
AAP പ്രത്യയശാസ്ത്ര അടിത്തറയുള്ള ഒരു കേഡര്‍ സംവിധാനമല്ല, അതൊരു ജനമുന്നേറ്റം മാത്രമാണ്, വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനവിരുദ്ധ ചെയ്തികളില്‍ മനം മടുത്ത സാധാരണക്കാരന്റെ പ്രതീക്ഷ. പ്രതീക്ഷ മാത്രം.... ആ പ്രതീക്ഷ കെടുത്തുന്ന ഏതൊരു നീക്കവും AAP യുടെ കൂമ്പൊടിച്ചുകളയും, ഈ യഥാര്‍ഥ്യം ആദ്യം മനസ്സിലാക്കേണ്ടത് ആപ് നേതാക്കളാണ് , അവര്‍ കേരളം ഭരിക്കാന്‍ തിടുക്കം കാണിക്കുന്നുണ്ടോ? വെറും സ്വപ്ന ജീവികളായി മാറുന്നുണ്ടോ?

വി എസ് അച്യുതാനന്ദനെ കെജ്രിവാള്‍ നേരിട്ട്  പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു എന്ന വാര്‍ത്ത വരുന്നു, കേരള ഘടകം പലതവണ വി എസുമായി ചര്‍ച്ച നടത്തി എന്ന് പറയുന്നു.... വി എസ് AAP ല്‍ ചേര്‍ന്നാല്‍ ഏറ്റവും അധികം സന്തോഷിക്കുക ആരായിരിക്കും? സാധാരണ ജനങ്ങളോ? കോണ്‍ഗ്രസ്സോ, മനോരമയോ..... ? അല്ല കൂട്ടരേ ആ ആള്‍ പിണറായി വിജയനായിരിക്കും.
അവിടെയാണ് ആപുകാര്‍ തിരിച്ചറിയേണ്ട 'ആപ്പ്' ഒളിഞ്ഞിരിക്കുന്നത്.
ആപീന്‍റെ ഏറ്റവും വലിയ പ്രതിയോഗി ആരാണ്?
ദേശീയ രാഷ്ട്രീയത്തില്‍ അത് നരേന്ദ്ര മോഡി യാണെങ്കില്‍  സംശയിക്കേണ്ട, കേരളത്തില്‍ പിണറായി വിജയനാണ്, ലോക് സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ വരാനിരിക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രിയാവാന്‍ 'കുപ്പായം തുന്നി' ഇരിക്കുന്ന അദ്ദേഹത്തിനും സി പി എമ്മിനും ഇപ്പോള്‍ ഒരു പ്രതിയോഗിയെ ഉള്ളൂ... അത് AAP യാണ്.

വി എസ് AAP ല്‍ ചേര്‍ന്നാല്‍ പിണറായിക്ക് എന്തു ഗുണം?
ആദ്യം വി എസ് ആരാണെന്ന്‍ അറിയണം.
ആരാണ്?
പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരമ്പര്യം ഉള്ള ജനകീയ നേതാവ്.
ഈ നേതാവ് കേരളത്തിന് നല്‍കിയ സംഭാവന എന്താണ്?
വെട്ടിനിരത്തല്‍ സമരം, ഗുണ്ടായിസം, എന്തിനെയും എതിര്‍ക്കുക,തകര്‍ക്കുക.....ബന്ദ്...ഹര്‍ത്താല്‍
സംസ്ഥനത്തിന്റെ വികസനത്തിന് ഇദ്ദേഹം ചെയ്ത സംഭാവന എന്താണ്?
വട്ട പൂജ്യം.
മുഖ്യമന്ത്രി പദം കിട്ടിയപ്പോഴോ?
ഏറ്റവും മോശം മുഖ്യമന്ത്രി.... പറയത്തക്ക ഒന്നും നടന്നില്ല, സ്വന്തം പുത്രനും കുടുംബത്തിനും വേണ്ടി വഴിവിട്ട് പലതും ചെയ്തു, പുത്രന്‍ കോടതികേറിയിറങ്ങുന്നു.... ആറന്‍മുളയിലെ വയല്‍ നികത്താന്‍ വി എസ് നേരിട്ട് ഇടപ്പെട്ടത്തിന്റെ രേഖകള്‍ പുറത്തുവന്നിരിക്കുന്നു. ആരോപണങ്ങള്‍ നിരവധി
അപ്പോള്‍ മൂന്നാറ്.... ബുള്‍ഡോസര്‍... ജെ സി ബി... പൂച്ചകള്‍....?
സ്വന്തം നേട്ടത്തിനുള്ള വെറും ഗിമ്മിക്കുകള്‍ . ആത്മാര്‍ത്ഥതയുടെ കണികയുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ തീട്ടൂരം വകവെക്കാതെ മൂന്നാര്‍ നടപടി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമായിരുന്നു.
ഒരു തലമുറക്ക് പകര്‍ത്താന്‍ പറ്റിയ എന്തുണ്ട് വി എസില്‍ ?
ഒന്നുമില്ല, ഒരു രാഷ്ട്രീയക്കാരന്‍ എന്താവരുത് എന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പഠിക്കാന്‍ പലതുമുണ്ട് വി എസ്സില്‍
പിന്നെ ഇദ്ദേഹം എങ്ങനെ ഇത്രജനകീയനായി?
ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ വേറൊരു ചോദ്യം ചോദിക്കണം,
എന്ന് മുതലാണ് വി എസ് എന്ന 'ജനപ്രിയ നേതാവിനെ' കേരളം കണ്ടുതുടങ്ങിയത്?
പതിറ്റാണ്ടുകളുടെ പാരമ്പര്യം പറയുമെങ്കിലും മുഖ്യധാരയില്‍ ഈ ജനപ്രിയത കണ്ടു തുടങ്ങിയത് , ഇ എം എസ്, നായനാര്‍...കാലത്തിനു ശേഷം പാര്‍ട്ടിയില്‍ പിണറായി യുഗം പിറന്നപ്പോഴാണ്    സി പി എമ്മിന്‍റെ ഇരുമ്പുമറക്കുപിന്നിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും വെട്ടിയും കുത്തിയും അഭിരമിച്ചിരുന്ന വി എസ്സിലെ ജനകീയനെ കണ്ടെത്തിയത് മനോരമായാണ് , യോഗ്യത ഒന്നുമാത്രം, ഔദ്യോഗിക പക്ഷത്തിന് എതിരാണ്... പാര്‍ട്ടിയിലെ റിബല്‍ .. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോമ്പുനോറ്റു നടക്കുന്ന മനോരമ സൃഷ്ടിച്ചു കൊടുത്ത ഇമേജാണ് 'ജനപ്രിയന്‍' , സ്വാഭാവികമായും വലതുപക്ഷ മാധ്യമങ്ങള്‍ അത് ഏറ്റു പിടിച്ചു. 90 ല്‍ എത്തിയ വി എസ്സ് ജനകീയനായിത്തുടങ്ങിയത് എഴുപതു വയസ്സിന് ശേഷമാണ്...

കേരളത്തില്‍ വികസന വിരുദ്ധതയുടെ 'ഐക്കണ്‍' വി എസ്സാണ്.
തൊഴിലാളി യൂണിയനുകളെ ഗുണ്ടായിസം പഠിപ്പിച്ചതില്‍ ലോറന്‍സിനുള്ള പങ്ക് വി എസ്സിനുമുണ്ട്.
മാധ്യമങ്ങള്‍ കനിഞ്ഞു നല്‍കിയ ജനകീയതയില്‍ അപ്പുറം സാധാരണക്കാര്‍ക്കിടയില്‍ വി എസ്സിന് അംഗീകാരം ഉണ്ടോ?
പിണറായിയെ എതിര്‍ക്കുമ്പോള്‍ പിണറായി വിരുദ്ധര്‍ പിന്തുണയ്ക്കും.
കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ,    
ഔദ്യഗിക പക്ഷത്തോട് താല്‍പര്യമില്ലാത്ത കുറച്ച് സി പി എം പ്രവര്‍ത്തകരല്ലാതെ ആരുണ്ട് വി എസ്സിന്‍റെ കൂടെ?
 ഒരു പാട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം..... പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി,,, തുടങ്ങി ഉന്നത പദവികള്‍ സാധാരണക്കാരന് വേണ്ടി എന്തു ചെയ്തു?... അടുത്ത തലമുറക്ക് ഓര്‍ത്തുവെക്കാന്‍ എന്തുണ്ട്? കൊട്ടും കുരവയുമായി മൂന്നാറിലേക്ക് പോയി തലയില്‍ മുണ്ടിട്ട് തിരിച്ചു പോന്ന ജെ സി ബി കളോ?

ഇദ്ദേഹത്തിന് പിന്നില്‍ മെമ്പര്‍ഷിപ്പുമായി നടക്കുന്ന ആം ആദ്മികള്‍ ചിന്തിക്കുന്നുണ്ടോ, ഈ അവതാരം AAP യില്‍ വന്നാല്‍ എന്തു സംഭവിക്കും?
വെട്ടിനിരത്തലിനും തച്ചു തകര്‍ക്കലിനും ഇരയായവര്‍ ആപ്പിനോട് സലാം പറയും. മിത്രങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കള്‍ ഉള്ള വി എസിന്‍റെ ശത്രുക്കള്‍ ആപിന്റെയും ശത്രുക്കളായി മാറും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ AAP നേതാവിനെതിരെ ആരോപണങ്ങളും തെളിവുകളുമായി രംഗത്തുവരും... നേതാവ് എന്തു പറഞ്ഞാലും അത് കോതയുടെ പാട്ടായിമാറും. പ്രതിരോധിക്കാന്‍ ആപ് നിര്‍ബന്ധിതമാവും. തെരുവുകളില്‍ ഡിഫി- ആപ് ഏറ്റുമുട്ടല്‍ ഉണ്ടാവും.   സോഷ്യല്‍ മീഡിയയും, ചാനലുകാരും... നിര്‍ത്തിയും , ഇരുത്തിയും കിടത്തിയും പൊരിക്കും...
ഇതിലും വലിയ ഒരാപ്പ് AAP നു വരാനുണ്ടോ? ഇതിലും വലിയൊരു അവസരം പിണറായിക്ക് കിട്ടാനുണ്ടോ?
തങ്ങള്‍മുന്നോട്ട് വെക്കുന്ന അഴിമതി വിരുദ്ധ- വികസന നിലപാടിന്‍റെ തീര്‍ത്തൂം എതിര്‍പക്ഷത്തുള്ള മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുത്ത 'ജനകീയതയുടെ' ലേബലുള്ള ഒരാള്‍ പാര്‍ട്ടിയില്‍ വന്നാല്‍ ഉണ്ടാകാവുന്ന ദുരന്തം പോലും തിരിച്ചറിയനാവാത്ത കുഞ്ഞാടുകളായി ആം ആദ്മികള്‍ മാറാതിരിക്കട്ടെ.

പിന്നെ ആരാണ് AAP നു നേതൃത്വം കൊടുക്കേണ്ടത്? അഭ്യസ്തവിദ്യരായ യുവാക്കള്‍ , ലോകം കണ്ടവര്‍ , കേരളത്തിന്‍റെ വികസന സാധ്യത തിരിച്ചറിയുന്നവര്‍ , എതിരാളികളോട് പ്രായോഗികമായി പിടിച്ചു നില്ക്കാന്‍ വില്‍പവര്‍ ഉള്ളവര്‍ ...മൂന്നരക്കോടി മലയാളികള്‍ക്കിടയില്‍ അങ്ങനെ കുറച്ചെണ്ണത്തിനെ കിട്ടാനില്ലെങ്കില്‍ കേരളം ഒരു സല്‍ഭരണം അര്‍ഹിക്കുന്നില്ല.
സാറാ ജോസഫും , അബ്ദുല്ലയും , സുരേഷ് ഗോപിയും അടക്കമുള്ളവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അവര്‍  സാധാരണ പ്രവര്‍ത്തകരായി യുവത്വത്തിന് പിന്തുണ പ്രഖ്യാപിക്കട്ടെ.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് എഴുന്നെള്ളിച്ച് കൊണ്ടുവന്ന ഒരുത്തന്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ എങ്കിലും, വി എസ്സിനെപ്പോലെയുള്ള  നേതാക്കളെ തേടിയിറങ്ങുന്ന ആം ആദ്മികളെ ചിന്തിപ്പിച്ചിരുന്നെങ്കില്‍ എന്ന്‍ ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നു. ആം ആദ്മിയുടെ ചീട്ടു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ 'അങ്ങാടി വാണിഭം' തിരിച്ചറിയാതെ പോയാല്‍ രാജ്യം മുഴുവന്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ചെറു നാളങ്ങള്‍ അകാലത്തില്‍ പൊലിഞ്ഞു പോവും.                 
       
 
Related Post
ആം ആദ്മിയുടെ ചീട്ട് കീറാന്‍ ഇനി എത്ര നാള്‍ ?

3 comments:

  1. Basheer Vallikkunnu
    29 December 2013 near Jeddah
    ആം ആദ്മിയെ പൊളിക്കാനുള്ള ഏറ്റവും നല്ല മരുന്ന് വി എസ്സിനെ പിടിച്ച് അതിന്റെ തലപ്പത്തിരുത്തുകയാണ്
    (My FB status on 29 Dec 2013)

    ReplyDelete
  2. വി എസ് സി പി എമ്മിനെ ചൊരിയാണ്‍ തുടങ്ങിയിട്ടുണ്ട് ആപ് തന്നെയാണോ ലക്ഷ്യം ?

    ReplyDelete