Wednesday, 24 April 2013
പോലീസ് - പോപ്പുലര്‍ ഫ്രണ്ട് അവിശുദ്ധ ബന്ധം വീണ്ടും.....
Tuesday, 23 April 2013
ബ്ലോഗ് മീറ്റുകളില്‍ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും....
കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ശ്രദ്ധേയമായി, ചെറുതും വലുതുമായ ബ്ലോഗ്ഗ് മീറ്റുകള്‍ പലയിടങ്ങളിലും നടന്നുവരാറുണ്ട്, ദുബായിലെ സഫാപാര്‍ക്കും സബീല്‍ പാര്‍ക്കും ബ്ലോഗ്ഗ് / ഫേസ് ബുക്ക് കൂട്ടായ്മകളുടെ സ്ഥിരം വേദികളാണ്, പരിചയപ്പെടലും, ചില്ലറ ഒച്ചപ്പാടും ഭക്ഷണവുമാണ് പ്രവാസി സംഗമങ്ങളിലെ സ്ഥിരം അജണ്ട, അല്പം കൂടി വിപുലവും ഗൌരവപൂര്‍വ്വവുമായിരുന്നു തുഞ്ചന്‍പറമ്പിലെ ഒത്തുചേരല്‍ , എത്ര ചെറുതാണെങ്കിലും ഈ ഒത്തുചേരലുകള്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ് , മലയാളത്തിലെ നൂറോളം സജീവ എഴുത്തുകാരാണ് തുഞ്ചന്‍പറമ്പില്‍ സംഗമിച്ചത്...നിര്‍ജ്ജീവ എഴുത്തുകാര്‍ എത്രവരും? ഏകാന്തതയുടെ തുരുത്തുകളിലിരുന്ന് എഴുതിത്തുടങ്ങുന്നവരാണ് മിക്ക ബ്ലോഗ്ഗര്‍മാരും...ഒന്നോരണ്ടോ പോസ്റ്റുകള്‍ എഴുതും ചിലപ്പോള്‍ ഒന്നുരണ്ട് വര്‍ഷത്തോളം മെയിന്‍റൈന്‍ ചെയ്യും....പിന്നെ പതുക്കെ ഗ്യാസ് പോകും, വായനക്കാര്‍ കാര്യമായി ഉണ്ടാവില്ല... ഞാന്‍ ഈ നാടിനെ എഴുതി നന്നാക്കിക്കളയും, മലയാള സാഹിത്യത്തെ സമുദ്ധരിച്ചു കളയും എന്നൊക്കെ വാശിപിടിച്ച് എഴുതാന്‍ വരുന്നവരും, ഒരു നേരംബോക്കിന് എഴുതുന്നവരും വരെ ആരംഭ ശൂരത്വം കാണിച്ച് അപ്രത്യക്ഷരാകുന്ന കാഴ്ചയാണ് കാലങ്ങളായി ഇ-ലോകത്ത് കാണുന്നത്...
Wednesday, 3 April 2013
കന്തറയില്‍ നിന്ന് നിതാഖാത്തിലേക്ക്...
സൌദിയില്‍ നടന്നുവരുന്ന നിതാഖാത്ത് 'പുകിലിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങേണ്ടത് കന്തറ പാലത്തിന് ചുവട്ടില്‍ നിന്നാണ്, ഒട്ടേറെ 'കുബ്രി' (പാലം )കള്‍ ഉള്ള ജിദ്ദ നഗരത്തിലെ ഷറഫിയ്യയിലുള്ള ഒരു പാലമാണ് കന്തറ പാലം, ഈ പാലത്തിന് ചുവട്ടിലെ മനുഷ്യാത്മാക്കളുടെ കഥന കഥകള്‍ പലരും പലപ്പോഴായി എഴുതിയിട്ടുണ്ട്, അനധികൃതമായി രാജ്യത്ത് കടന്നവര്‍ തിരിച്ചു പോവാന്‍ വേണ്ടി കാത്തിരിക്കുന്ന സ്ഥലമാണ് കന്തറ , ഇടക്കിടെ പോലീസ് വണ്ടി വരും, കന്തറ യിലെ അഭയാര്‍ഥികള്‍ ഓടിച്ചെല്ലും പോലീസിന് പിടികൊടുക്കാന്‍, കൊണ്ടുവന്ന വണ്ടിയില്‍ കൊള്ളാവുന്നത്രയും പേരെ കയറ്റി വണ്ടിവിടും, 'ഭാഗ്യവാന്മാര്‍ ' വണ്ടിക്കകത്ത്, ബാക്കിയുള്ളവര്‍ അടുത്ത പോലീസ് വണ്ടിയും കാത്ത് പിന്നേയും കന്തറയില്‍ . പിടിച്ച് കൊണ്ട് പോകുന്നവര്‍ ഇന്ത്യ പോലെ ഒരു 'പട്ടിയും' തിരിഞ്ഞു നോക്കാത്ത നാട്ടില്‍ നിന്നും വന്നവരായത് കൊണ്ട് സൌദി ഗവര്‍ണ്‍മെന്‍റ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് കയറ്റി വിടും... മീന്‍ പിടിച്ച് ഉപജീവനം തേടുന്ന പാവപ്പെട്ട മുക്കുവനെ നടുക്കടലില്‍ രാജ്യാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍ ആയുഷ്കാലം മുഴുവന്‍ ജയിലില്‍ അടക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഒക്കെയുള്ള ഭൂഗോളത്തില്‍ തന്നെയാണ് പൂര്‍ണ്ണ ബോധ്യത്തോടെ നിയമലംഘനം നടത്തി കടന്ന് കൂടിയവര്‍ക്ക് തിരിച്ചു പോകാന്‍ സാഹചര്യം ഒരുക്കുന്നതെന്നറിയുമ്പോള്‍ കന്തറ യുടെ 'മഹത്വം' കാണാതിരിക്കാന്‍ ആവില്ല.
Subscribe to:
Posts (Atom)