Sunday 20 April 2014

പ്രവാചക സ്നേഹവും രണ്ടുതരം മുസ്ലിംകളും........

ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ ഇടക്കിടെ കാണാറുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്‍ച്ചകളിലും  മുസ്ലിംകള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി  ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില്‍ മാത്രമല്ല മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള്‍ എന്നു തന്നെ പറയാന്‍ കാരണം ഒരാള്‍ മുസ്ലിം ആയിരിക്കാന്‍ പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്.  രണ്ടുതരത്തില്‍ വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള്‍ എന്നു പറയാന്‍ പറ്റില്ലല്ലോ.


ഒരാള്‍ പൂര്‍ണ്ണ മുസ്ലിം ആവണമെങ്കില്‍ 5 കാര്യങ്ങള്‍ അനുഷ്ഠിക്കുകയും 6 കാര്യങ്ങള്‍ വിശ്വസിക്കുകയും 2 കാര്യങ്ങള്‍ 'അനുഭവിക്കുകയും' ചെയ്യണം (ഹദീസ് ജിബ്രീല്‍)
അനുഷ്ടാനങ്ങളില്‍ ഒന്നാമത്തേത് സാക്ഷിത്വമാണ്.
അല്ലാഹു മാത്രമാണ് 'ഇലാഹ്' എന്നും, മുഹമ്മദ്നബി അല്ലാഹുവിന്‍റെ 'റസൂല്‍' ആകുന്നു എന്നും സാക്ഷ്യം വഹിക്കുക. 
അല്ലാഹു മാത്രമാണ് ഇലാഹ് എന്നു സാക്ഷ്യപ്പെടുത്തിയ ഒരാള്‍ മുസ്ലിം ആവുകയില്ല, പ്രവാചനെക്കൂടി അംഗീകരിച്ചേപറ്റൂ....
വിശ്വാസകര്യങ്ങളില്‍ നാലാമത്തേത് പ്രവാചകന്മാരിലുള്ള വിശ്വാസമാണ്.
അനുഷ്ഠാനത്തിലും വിശ്വാസത്തിലും പ്രവാചകനെ ഒഴിച്ച് നിര്‍ത്താന്‍ കഴിയില്ല.     
മരണ ശേഷമോ? 
ഖബറില്‍ മലക്കുകള്‍ വന്ന് ചോദിക്കുന്ന  രണ്ടാമത്തെ ചോദ്യം നിന്‍റെ നബി ആരാണ് എന്നാണ്.. (അല്ലാഹുവിന്‍റെ റസൂല്‍ എന്നാണ് വിശ്വസിക്കാന്‍ പറഞ്ഞത്, ചോദ്യം നിന്‍റെ നബി ആര് എന്ന്!!!)    
ഈ പ്രവകാചകനെ എങ്ങനെയാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്/മനസ്സിലാക്കുന്നത്  എന്നു നോക്കുക 

ഒന്നാമത്തെ  കൂട്ടര്‍ (A)  
മുഹമ്മദ് നബി(സ) അല്ലാഹുവിന്‍റെ പ്രവാചകന്‍ ആകുന്നു (present/വര്‍ത്തമാന കാലം) എന്ന് പറയുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. (പ്രവാചകന്‍ ഇപ്പൊഴും ഉണ്ട്,  വിളിച്ചാല്‍ കേള്‍ക്കും പറഞ്ഞാല്‍ കേള്‍ക്കും, കാണും... ഭൌതീക ശരീരം മാത്രമേ ഭൂമിയില്‍ നിന്ന് മറഞ്ഞിട്ടുള്ളൂ) 

രണ്ടാമത്തെ കൂട്ടര്‍(B)
മുഹമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ ആകുന്നു (present) എന്നുതന്നെയാണ് പറയുന്നത് വിശ്വസിക്കുന്നത് ആയിരുന്നു(past) എന്നാണ്. (നബി യാതൊരു വിധത്തിലും ഇപ്പോള്‍ ഇല്ല, മരണശേഷം പ്രവാചകന്‍റെ ഒരു വിധ കഴിവുകളും നിലനില്‍ക്കുന്നില്ല, വിളിച്ചാല്‍ കേള്‍ക്കില്ല, പറഞ്ഞാല്‍ കേള്‍ക്കില്ല  ഒന്നും കാണാന്‍ കഴിയില്ല.... പ്രവാചകന്‍റേതായി അവിടുത്തെ ഹദീസുകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ....)

ഈ രണ്ടുകൂട്ടര്‍ക്കും തങ്ങളുടെ ഭാഗം സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ കയ്യിലുണ്ട്. അത് കൊണ്ട് ആ ഭാഗത്തേക്ക് കടക്കേണ്ട കാര്യമില്ല... പ്രവാചകന്‍റെ കാര്യത്തില്‍ ഇവരുടെ നിലപാടുകള്‍ പക്ഷേ വ്യത്യസ്ഥമാണ് 
ചില വ്യത്യാസങ്ങള്‍ നോക്കുക.

A. പ്രവാചകന്‍ (സ) ആണ് അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉത്തമന്‍. ആദമിനെ സൃഷ്ടിക്കുന്നതിന് മുമ്പേ നബിയുടെ (സ) 'നൂറിനെ' അല്ലാഹു സൃഷ്ടിച്ചു, ലോകം മുഴുവനും സൃഷ്ടിച്ചത് പ്രവാചകന് വേണ്ടിയാണ്.
B. മറ്റേതൊരു സൃഷ്ടിയെയും പോലെ ഒരു സാധാരണ സൃഷ്ടി മാത്രമാണ് പ്രവാചകന്‍. നാല്‍പത് വര്‍ഷത്തെ ഉത്തമമായ ജീവിതം പരിഗണിച്ച്  പ്രവാചക പദവിയിലേക്ക് അല്ലാഹു തെരെഞ്ഞെടുക്കുകയായിരുന്നു, ഈ മുഹമ്മദ് ഇല്ലെങ്കില്‍ വേറൊരു സുലൈമാന്‍, അല്ലെങ്കില്‍ ഒരു അബ്ദുല്ല... അതില്‍ കവിഞ്ഞ പ്രധാന്യം പ്രവാചകനില്ല...               

A. പ്രവാചകന്‍റെ ജന്‍മദിനം ആഘോഷിക്കുന്നു, പ്രവാചക കീര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു, സ്വലാത്ത് സദസ്സുകള്‍ സംഘടിപ്പിക്കുന്നു, വീടുകളില്‍ പ്രധാന ചടങ്ങുകള്‍ നടക്കുമ്പോള്‍ പോലും പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു, വ്യത്യസ്ഥമായ നിരവധി പ്രവാചക കീര്‍ത്തനങ്ങള്‍ പാടുന്നു, പുസ്തകങ്ങള്‍ ഇറക്കുന്നു  
B. പ്രാചക ജന്‍മദിനം നിഷിദ്ധം. പ്രവാചകന് പ്രത്യേക കഴിവുകള്‍ ഇല്ല സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നു പറയാന്‍ വേണ്ടി സദസ്സുകള്‍ സംഘടിപ്പിക്കുന്നു, പുസ്തകങ്ങള്‍ ഇറക്കുന്നു സംഘടിത സ്വലാത്തുകള്‍ ഇല്ല, വ്യത്യസ്ഥ സ്വലാത്തുകള്‍ തെറ്റാണെന്ന് പറയുന്നു, വീടുകളില്‍ പ്രവാചക കീര്‍ത്തന ഗ്രന്ഥങ്ങള്‍ അടുപ്പിക്കില്ല

A. എഴുത്തുകളിലും പ്രഭാഷണങ്ങളിലും പ്രവാചകന്‍റെ പേര് ബഹുമാന പുരസ്സരം മാത്രമേ പറയൂ.. മുഹമ്മദ് നബി (സ) , നബി തിരുമേനി, അവിടുന്ന് തുടങ്ങിയ പ്രയോഗങ്ങള്‍ മാത്രമേ ഉപയോഗിക്കൂ 
B. പ്രവാചകന്‍ മുഹമ്മദ് എന്നാണ് കൂടുതലും അഭിസംബോധന ചെയ്യുക... എഴുതുമ്പോഴും പറയുമ്പോഴും 'അനാവശ്യ' ബഹുമാനം കടന്നു കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.  

A. ഖുര്‍ആനില്‍ പ്രവാചകനെ അഭിസംബോധന ചെയ്തുകൊണ്ട് നബിയേ...... പറയുക എന്നു തുടങ്ങുന്ന വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുംബോള് നബിയേ താങ്കള്‍ പറയുക എന്നായിരിക്കും എഴുതുക. താങ്കള്‍/ നിങ്ങള്‍/ നീ എന്നൊക്കെ അര്‍ത്ഥം വരുന്ന അറബിയിലെ ക (ഇംഗ്ലീഷിലെ you) പരിഭാഷപ്പെടുത്തുന്ന എവിടേയും പ്രവാചകനെക്കുറിച്ചാകുമ്പോള്‍ താങ്കള്‍ എന്നു പ്രയോഗിക്കും 
B. ഖുര്‍ആനിലോ മറ്റെവിടെയുമോ പ്രവാചകനെ അഭിസംബോധന ചെയ്യുന്ന ഇടങ്ങള്‍ പരിഭാഷപ്പെടുത്തുംബോള് 'നീ' എന്നുതന്നെ പ്രയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. 

A. നബി(സ) യുടെ ഖബര്‍ സന്ദര്‍ശിക്കുന്നത് പുണ്യമാണെന്ന് കരുതുന്നു, ആയിരങ്ങള്‍ ചിലവഴിച്ചു അവര്‍ മദീന സന്ദര്‍ശിക്കുകയും, മദീന സന്ദര്‍ശിക്കാന്‍ സൌഭാഗ്യം നല്‍കാന്‍ നിരന്തരമായി അല്ലാഹിവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 
B. നബി(സ) ഖബര്‍ സന്ദര്‍ശിക്കുന്നതില്‍ ഒരു പുണ്യവുമില്ല എന്ന് വിശ്വസിക്കുന്നു, എന്നല്ല അത് തെറ്റാണെന്നും അഭിപ്രായപ്പെടുന്നു, ചിലര്‍ കുറച്ചുകൂടി മുന്നോട്ട് പോയി മദീനയുടെ ഭരണം കിട്ടിയാല്‍ നബിയുടെ(സ)  ഖബര്‍ കെട്ടിപ്പൊക്കിയത് പൊളിച്ച് കളയും എന്ന് വരെ പറയുന്നു.         

ഇതുപോലെ ഒരുപാട് വ്യത്യാസങ്ങള്‍ ഇനിയും പലരുടേയും അറിവിലും അനുഭവത്തിലും ഉണ്ടാവും. 
ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്നു അന്വേഷിക്കുക ഈ പോസ്റ്റിന്‍റെ ലക്ഷ്യമല്ല. 
 ഇങ്ങനെ രണ്ടു തരം വിശ്വാസവും രണ്ടുതരം സമീപനവും ഉണ്ട് എന്നു പറയുകമാത്രമാണ്, 
ഇവര്‍ രണ്ടുകൂട്ടരും 'പ്രവാചകനില്‍ വിശ്വസിക്കുക എന്ന ഈമാന്‍ കാര്യവും, മുഹമ്മദ് (സ) അല്ലാഹുവിന്‍റെ പ്രവാചകന്‍ 'ആകുന്നു' എന്ന സാക്ഷിത്വവും നടത്തി 'മുസ്ലിംകള്‍' ആയവരാണ് എന്ന്‍ പറയുന്നതില്‍ ഒരു വിരോധാഭാസമില്ലേ.... ?
ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നവരും, ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്നവരും ഒരേതരം വിശ്വാസികള്‍ ആണോ....? 
വിശ്വസിക്കുക മാത്രമല്ല സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു.... ചിലര്‍ ഉരുണ്ടതാണെന്നും ചിലര്‍ പരന്നതാണെന്നും... 
ഇനിപറയൂ... രണ്ട് തരം മുസ്ലിംകള്‍ എന്ന തലക്കെട്ടില്‍  'ശരികേട്' ഉണ്ടോ?         
                                   
                                      

10 comments:

  1. ഇതുപോലെ ഒരുപാട് വ്യത്യാസങ്ങള്‍ ഇനിയും പലരുടേയും അറിവിലും അനുഭവത്തിലും ഉണ്ടാവും.
    ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്നു അന്വേഷിക്കുക ഈ പോസ്റ്റിന്‍റെ ലക്ഷ്യമല്ല.
    ഇങ്ങനെ രണ്ടു തരം വിശ്വാസവും രണ്ടുതരം സമീപനവും ഉണ്ട് എന്നു പറയുകമാത്രമാണ്,
    ഇവര്‍ രണ്ടുകൂട്ടരും 'പ്രവാചകനില്‍ വിശ്വസിക്കുക എന്ന ഈമാന്‍ കാര്യവും, മുഹമ്മദ് (സ) അല്ലാഹുവിന്‍റെ പ്രവാചകന്‍ 'ആകുന്നു' എന്ന സാക്ഷിത്വവും നടത്തി 'മുസ്ലിംകള്‍' ആയവരാണ് എന്ന്‍ പറയുന്നതില്‍ ഒരു വിരോധാഭാസമില്ലേ.... ?

    ReplyDelete
  2. Utter rubbish..

    ReplyDelete
  3. valare shariyaaya nireekshanam... B group chinthikkatte avaru avastha enthaanu ennu

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Me too have observed this for long. Well said Blogan. But don't expect much shares or viewership for this post, because this very distinction You made will make most Muslims present online uncomfortable. They all are part of the B group You mentioned.

    ReplyDelete
  6. A ഗ്രൂപിനെ മയപ്പെടുത്തിയും B ഗ്രൂപിനെ കാഠിന്യപ്പെടുതിയുമുള്ള ഈ റിപ്പോർട്ട്‌ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ബ്ലോഗൻ അടക്കമുള്ള ഒരു മലയാളിക്കും ഈ ഗ്രൂപ്പുകൾക്ക് അതീതരായി ചിന്തിക്കാൻ കഴിയില്ല എന്ന കാര്യം. ഈ രണ്ടു ഗ്രൂപ്പിലും പെടാത്ത, മുഹമ്മദ്‌ നബി (സ) ജനിച്ചു വളർന്ന, അറേബ്യൻ ജനതക്കൊപ്പം കൊല്ലങ്ങളോളം ജീവിച്ചാലും മലയാളികൾ പഠിച്ചതേ പാടു. അത് ഡോക്ടർ ആയാലും എൻജിനീയർ ആയാലും ബ്ലോഗ്‌ എഴുത്ത് കാരനായാലും കൂലി പ്പണി ക്കാരൻ ആയാലും!

    ReplyDelete
  7. അടിപൊളി ബ്രോ...
    നല്ല നിരീക്ഷണം
    ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ പോലും വൈരുധ്യം പുലർത്തുന്നവരാണ് ഈ രണ്ട് ഗ്രൂപ്പുകളും.. ആര് ശരി ആര് തെറ്റ് എന്നതിനേക്കാൾ പ്രധാനമാണ് ഒരു 'ശരിയിൽ നിന്ന് മറ്റേ ശരിയിലേക്കുള്ള ദൂരം.

    ReplyDelete
  8. Nothing to say.....
    It is better to study the things from correct sources.

    ReplyDelete
  9. Nothing to say.....
    It is better to study the things from correct sources.

    ReplyDelete
  10. Nothing to say.....
    It is better to study the things from correct sources.

    ReplyDelete