Wednesday, 24 April 2013

പോലീസ് - പോപ്പുലര്‍ ഫ്രണ്ട് അവിശുദ്ധ ബന്ധം വീണ്ടും.....

കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്നു...കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തിലൂടെ തെക്ക് വടക്ക് നടക്കുന്ന ഈ കുറിപ്പുകാരന്‍ ആണ്ടുതോറും ഡിസംബര്‍ ആറിന് "ഒരു രാജ്യത്തിന്‍റെ രോദനം നമുക്ക് മറക്കാതിരിക്കുക" എന്നൊരു  നോട്ടീസല്ലാതെ പോപ്പുലര്‍ ഫ്രണ്ടിനെ എവിടേയും കണ്ടിരുന്നില്ല,  അഞ്ചാറു വര്‍ഷം മുമ്പ് വരെ... എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു...കഴിഞ്ഞ വര്‍ഷം കോഴിക്കോട് നഗരത്തില്‍ നടന്ന  പോപ്പുലര്‍ ഫ്രണ്ട് മേഖലാ സമ്മേളനം കണ്ട് ശരിക്കും അമ്പരന്നു...മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സമ്മേളനങ്ങളുടെ അപ്പോസ്തലനായ കാന്തപുരം മുസ്ലിയാര്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയുന്നതിലും അപ്പുറമാണ് ശക്തിപ്രകടനം... അന്നേ ദിവസം കേരളത്തില്‍ മൂന്നിടങ്ങളില്‍ ഇതേ പോലെ പരിപാടി നടത്തിയിരിക്കുന്നു ആ സംഘടന എന്ന്‍ അടുത്ത ദിവസങ്ങളിലെ പത്രങ്ങള്‍ പറഞ്ഞു, യുട്യൂബില്‍ കാണുന്ന ചില പോപ്പുലര്‍ ഫ്രെണ്ട് ശക്തിപ്രകടനങ്ങളുടെ വീഡിയോകള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പലസംഘടനകളെക്കാളും 'കെട്ടുറപ്പും പിന്തുണയും ഇവര്‍ക്കുണ്ടെന്ന് വിളിച്ചു പറയുന്നുണ്ട്.

എവിടെന്നാണ് ഇത്രയും വലിയ ജനപിന്തുണ ഇക്കൂട്ടര്‍ നേടിയെടുക്കുന്നത്?
പോപ്പുലര്‍ ഫ്രെണ്ടിനെ നഖശികാന്തം എതിര്‍ത്തിരുന്ന പലരും മറ്റുരാഷ്ട്രീയ കക്ഷികളും അമുസ്ലിംകള്‍  പോലും പോപ്പുലര്‍ ഫ്രണ്ടിനോട് സൌമനസ്യഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.. അവര്‍ക്കുമാത്രം എന്തിനാണ് ഒരു അയിത്തം? അവര്‍ പറയുന്നത് ശരിയല്ലേ? എന്ന ഒരു മനോഭാവം സമൂഹത്തില്‍ വളര്‍ന്ന്  വരുന്നു...
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന്‍ കോടതികളിലും നിയമസഭയിലും വരെ ആരോപണം നേരിട്ട, ആയുധ പരിശീലനം നടത്തുന്നു എന്ന്‍ പലതവണ ആരോപിക്കപ്പെട്ട ഒരു സംഘടന ഇങ്ങനെ തഴച്ചു വളരുന്നത് സമാധാന പ്രേമികളായ ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതാണ്... പക്ഷേ അതുണ്ടാകുന്നുണ്ടോ?
വലതുപക്ഷ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ മുതല്‍   മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ വരെ പോപ്പുലര്‍ ഫ്രെണ്ടിനെ എതിര്‍ക്കുമ്പോഴും അവര്‍ വളര്‍ച്ച നേടുന്നു, മാധ്യമങ്ങള്‍ നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചു വിടുമ്പോഴും അവര്‍ അതിജീവിക്കുന്നു...
ആരാണ് പോപ്പുലര്‍ ഫ്രെണ്ടിന് വളം വെച്ചു കൊടുക്കുന്നത്?

വിദേശ പണം, പരിശീലനം  എന്നൊക്കെ ഒരു വാദത്തിന് വേണ്ടി പറയാനല്ലേ പറ്റൂ, വിദേശ പണം പറ്റാത്ത ഏത് സംഘടനയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്, റെഡ് - ഗ്രീന്‍ വളണ്ടിയര്‍ മാരെയും സ്വയം സേവകരേയും പോഷക സംഘടനകളാക്കി കൊണ്ടുനടക്കാത്ത ഏത് പാര്‍ട്ടിയാണുള്ളത്? തൊലിപ്പുറത്തെ ചര്‍ച്ചകള്‍ കൊണ്ടും ചികില്‍സകൊണ്ടും തടയാന്‍ കഴിയാത്ത വിധം പോപ്പുലര്‍ ഫ്രെണ്ടിനെ വളര്‍ത്തുന്നതാരാണ്?

ഇവിടെയാണ് നമ്മുടെ പോലീസിന്‍റെ മുഖം മറനീക്കി പുറത്തു വരുന്നത്, കൈക്കൂലി കിട്ടിയാല്‍ ആര്‍ക്കും എന്തും ചെയ്തുകൊടുക്കാന്‍ മടിയില്ലാത്തവരാണെന്ന്‍ പോലീസ് പല തവണ തെളിയിച്ചിട്ടുണ്ട്, സമീപ കാലത്ത് കേരളത്തില്‍ ഉണ്ടായ പല സംഭവങ്ങളും ഇന്നലെ കണ്ണൂരില്‍ നടന്ന റെയിഡും വിരല്‍ ചൂണ്ടുന്നത് പോലീസ്-പോപ്പുലര്‍ ഫ്രെണ്ട് ബന്ധത്തിലേക്കാണെന്ന് പറയാതെ വയ്യ.
പോപ്പുലര്‍ ഫ്രെണ്ട് ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന് 'ഇരട്ടനീതി' യാണ്, മുസ്ലിംകള്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയുമാണെന്ന് അവര്‍ പറയുന്നു... മദനി സംഭവവും ചില പ്രാദേശിക പ്രശ്നങ്ങളും ഉയര്‍ത്തി ഇരട്ട നീതി പ്രസംഗിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന് എക്കാലത്തെയും വലിയ വിജയം നല്‍കിയത് കേരളാ പോലീസാണ്...കൈ വെട്ട് കേസിലൂടെ, പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍റെ കൈവെട്ടിയതിനെ കേരളം മുഴുക്കെ അപലപിച്ചു. കൃത്യം നടത്തി എന്നാരോപിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പൂര്‍ണ്ണമായും സമൂഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് 'കളി' തുടങ്ങിയത്. കൈവെട്ടും കാല്‍വെട്ടും തലവെട്ടും വേണ്ടത്ര നടന്നിട്ടുള്ള നമ്മുടെ നാട്ടില്‍ ഈ കേസ് ഒരു അസാധാരണ കേസ് ആയിരുന്നില്ല, പോലീസ് അവധാനതയോടെ നീങ്ങിയിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കകം പ്രതികളെ പിടികൂടി ജയിലില്‍ അടക്കമായിരുന്നു, ഇനിയൊരിക്കലും ഇങ്ങനെ ഒരു അക്രമം ആവര്‍ത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി ശിക്ഷവാങ്ങി കൊടുക്കാമായിരുന്നു എന്നാല്‍ പോലീസ് ചെയ്തത് മറ്റൊന്നാണ്.

കേരളം മുഴുക്കെയുള്ള പോപ്പുലര്‍ ഫ്രെണ്ട് ഓഫീസുകള്‍ റെയ്ഡ് ചെയ്തു കാടിളക്കി,തീവ്രവാദ ഗ്രന്ഥങ്ങളും, ആയുധങ്ങളും, ലഘുലേഖകളും പിടിച്ചെടുത്തു......  പോപ്പുലര്‍ ഫ്രണ്ട് വേട്ട നടത്തുന്നതായി അഭിനയിച്ചു, പല പ്രദേശങ്ങളിലും വെളുപ്പാന്‍ കാലം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി തൂക്കിക്കൊണ്ടുപോയി....പത്രമാധ്യമങ്ങള്‍ സംഗതി ആഘോഷിച്ചു , കീരിക്കാടനെ കൊന്നേ....എന്ന ആഹ്ലാദം പോലെ കൊച്ചിന്‍ ഹനീഫ സ്റ്റൈലില്‍  പോപ്പുലര്‍ ഫ്രെണ്ടിനെ കൊന്നേ  എന്ന്‍ എല്ലാവരും വിളിച്ചു കൂവി.....
എന്നാല്‍ അണിയറയില്‍ നടന്നതെന്താണ്?
പോലീസ് ഓഫീസ് റെയ്ഡ് നടത്തി രേഖകള്‍ വെറും വ്യാജമാണെന്ന് തെളിയിച്ച് അവര്‍ കേസില്‍ നിന്ന് ഊരിപ്പോയി, സ്റ്റേഷനിലും കോടതിയിലും ജാമ്യമെടുത്ത് അവര്‍ പഴയ പണി തുടര്‍ന്നു, ഈ വിവരം പക്ഷേ പോലീസ് പറഞ്ഞില്ല, മാധ്യമങ്ങളും പറഞ്ഞില്ല...ഈ തക്കത്തിന് നടുമുഴുക്കെ പോപ്പുലര്‍ ഫ്രെണ്ട് പൊതുയോഗം നടത്തി, നോട്ടീസ് വിതരണം ചെയ്തു, കേരളത്തില്‍ വെറും സാധാരണയായ ഒരു അക്രമ സംഭാവത്തിന്‍റെ പേരില്‍ പോലീസ് 'പീഡനം' നേരിട്ട 'ഇരട്ട നീതിയുടെ' ഇരകളായി.. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ലക്കും ലഗാനുമില്ലാതെ പോലീസ് കടന്നു കയറി പിടിച്ച് കൊണ്ടുപോയ യുവാക്കളുടെ കുടുംബങ്ങളും അയല്‍ക്കാരും നാട്ടുകാരും പോപ്പുലര്‍ ഫ്രണ്ടിനോട് അനുകമ്പയുള്ളവരായി, ഫലം ഒരു പക്ഷേ കേരള ചരിത്രത്തില്‍ ആദ്യമായി  ജയിലില്‍ കിടന്ന് കൊണ്ട് ബ്ളോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച പ്രൊഫസര്‍ അനസ് എന്ന സുഡാപ്പിക്കാരന്‍ വിജയിച്ചു,

മത രാഷ്ട്രീയ ഭേദമന്യേ "അവര്‍ പറയുന്നതിലും കാര്യമുണ്ട്" എന്ന്‍ ജനങ്ങളെക്കൊണ്ട് ചിന്തിപ്പിച്ചത് ആരാണ്? ഇതിന് കളമൊരുക്കിയത് ആരാണ്?
സംശയം വേണ്ട കേരളാ പോലീസ്...കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം ഒന്നാം തരം തിരക്കഥയൊരുക്കി ക്കൊടുത്ത് പോപ്പുലര്‍ ഫ്രെണ്ടിനെ സഹായിച്ചതിന് എന്തു പ്രത്യുപകാരമാണ് പോലീസ് ഏമാന്‍ മാര്‍ക്ക് കിട്ടിക്കാണുക? അതേതായാലും ഒട്ടും മോശമാവാന്‍ വഴിയില്ല, അതുകൊണ്ടാണല്ലോ വീണ്ടും പോലീസ് പണി തുടരുന്നത്.

ഇന്നലെ കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നടന്ന റെയ്ഡിന് പിന്നില്‍ ഒരു ഒളിച്ചു കളിയില്ലേ? മോഡിയുടെ കേരള സന്ദര്‍ശനം നടക്കുന്ന ദിവസം 'മുസ്ലിംകള്‍ക്ക് ഇരട്ട നീതിയാണ്', കള്ള ക്കേസില്‍ കുടുക്കുന്നു  എന്ന മുദ്രാവാക്യം നാടുമുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ പോലീസ് അവസരം ഉണ്ടാക്കി കൊടുത്തില്ലേ?
പോലീസിന്‍റെ ലക്ഷ്യം 'തീവ്രവാദികളെ' പിടിക്കലാണെങ്കില്‍ ഇങ്ങനെയാണോ  ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത്?
ഒരു സ്ഥലത്ത് ആയുധ പരിശീലനം ഉണ്ട് എന്നുകേട്ടാല്‍, യൂണിഫോമിലും അല്ലാതെയും ഉള്ള പോലീസിന് വളഞ്ഞു പിടിക്കാം, തൊണ്ടികള്‍ കണ്ടെടുക്കാം...ഇവരെ സ്റ്റേഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്യാം, ശക്തമായ തെളിവ് നല്‍കുന്ന  തൊണ്ടിസാധനങ്ങള്‍ സഹിതം കോടതിയില്‍ ഹാജരാക്കാം, റിമാന്‍റ് ചെയ്യാം ശേഷം പത്രസമ്മേളനം വിളിച്ച് കാര്യം ജനങ്ങളോട് വിശദീകരിക്കാം.. എന്നാല്‍ പോലീസ് ചെയ്തത് എന്താണ്?

റെയ്ഡ് ചെയ്ത് പിടിച്ച ഉടനെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി തൊണ്ടി മുതല്‍ ഹാജരാക്കി കൊടുത്തു.
അതില്‍ ഒന്ന് ഇതാണ്.
മനുഷ്യനെ കൊല്ലുന്നത് പ്രാക്ടീസ് ചെയ്യാന്‍ പോപ്പുലര്‍ ഫ്രെണ്ട് കാര്‍ ഉണ്ടാക്കിയ ഡമ്മി...

നാലു മരക്കഷ്ണങ്ങള്‍ കൂട്ടി വെച്ച് ആണിയടിച്ച ഈ കോലം മനുഷ്യന്‍റെ 'ഡമ്മിയാണെന്ന്' പറഞ്ഞാല്‍ കോടതിയെന്നല്ല സാമാന്യ ബുദ്ധിയുള്ള ആരും വിശ്വസിക്കില്ല എന്ന്‍ പോലീസിന് അറിയില്ലേ? അറിയാം പക്ഷേ അവര്‍ക്ക് വേണ്ടത് പോപ്പുലര്‍ ഫ്രെണ്ടിന് രക്ത സാക്ഷി പരിവേഷം നല്‍കുകയാണ്...മണിക്കൂറുകള്‍ക്കകം കോലത്തിന്റെ യഥാര്‍ത്ഥ  കോലം ഫേസ്ബുക്കില്‍ പടര്‍ന്ന് പിടിച്ചു, അതിങ്ങനെയാണ്...

കണ്ണു പറ്റാതിരിക്കാന്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങള്‍ക്ക് മുമ്പില്‍ ഉണ്ടാക്കി വെക്കുന്ന കോലത്തിന്റെ അസ്ഥികൂടമാണത്രെ ഈ 'ഡമ്മി'.
ഇങ്ങനെ ഇളിഭ്യരാവാന്‍ മാത്രം വിഡ്ഡികളാണ് പോലീസുകാര്‍ എന്ന്‍ ആര് വിശ്വസിക്കും?

പോലീസ് നിരത്തുന്ന അടുത്ത തെളിവ് ഇറാനി പൌരന്‍റെ 'തിരിച്ചറിയല്‍ കാര്‍ഡ് ആണ്  (ചില ചാനലുകള്‍ പാസ്പോര്‍ട്ട്  എന്ന്‍ സത്യം പറഞ്ഞു കളഞ്ഞു)   വാര്‍ത്തയും ഐ ഡിയും  കാണുക'ഹിന്ദുസ്താനി' എന്ന് അറബിയിലും IND (India) എന്ന്ഇംഗ്ലീഷിലും രേഖപ്പെടുത്തിയ ഒരു മലയാളിയുടെ കിശ് ഫ്രീസോണ്‍ പാസ്സാണ് 'സാധനം' . ഏത് കോടതിയില്‍ നിന്നും ഊരിപ്പോരാന്‍ പറ്റും വിധം, ജനങ്ങളില്‍ ഈ റെയ്ഡ് ഒരു പകപോക്കല്‍ മാത്രമാണ് എന്ന്‍ തോണിക്കും വിധം ഇങ്ങനെ ഒരു തെളിവ് 'പുറത്തു വിട്ട ബുദ്ധി ആരുടേതാണ്?

19 മൊബൈല്‍ ഫോണുകള്‍ പിടിച്ചു എന്നതാണ് അടുത്തയിനം, 21 പേരില്‍ നിന്നു 19 ഫോണ്‍ പിടിച്ചാല്‍ മതിയോ? ന്യൂജനറേഷന്‍ കേരളത്തില്‍ ചുരുങ്ങിയത് 19 പേര്‍ക്ക് 38 ഫോണെങ്കിലും വേണ്ടേ?
ഹേമന്ദ് കര്‍ക്കാരെയുടെ പേരിലുള്ള പോസ്റ്റര്‍ ആണ്  അടുത്ത തൊണ്ടി, നോട്ടീസ് വിതരണത്തിന്റെ ആശാന്‍മാരായ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ എവിടെയോ വിതരണം ചെയ്ത പേരും വിലാസവും ഉള്ള നോട്ടീസിന്‍റെ ബാക്കിയും പോലീസിന് 'തെളിവായി' കിട്ടിയിട്ടുണ്ട്.
രണ്ട് വാളും, രണ്ട് ബൊംബും, ബോംബ് ഉണ്ടാക്കാനുള്ള ചാക്ക് നൂല്‍ ,ആണി , ഇഷ്ടിക തുടങ്ങിയവയുമാണ് പോലീസ് പിടിച്ചെടുത്ത 'മാരകായുധങ്ങള്‍ , ലോഡുകണക്കിന് വടിവാളും ബോംബുകളും പലപ്പോഴായി പോലീസ് പിടിച്ചെടുത്ത കണ്ണൂരില്‍ 'ഇവന്മാരുടെ അടുത്ത് ഇതേ ഉള്ളോ?' എന്ന സഹതാപം തോന്നിക്കുന്ന ആയുധ കൂമ്പാരം പ്രദര്‍ശിപ്പിച്ചതിനു പിന്നില്‍ പോലീസിന്‍റെ ബുദ്ധിയോ പോപുലര്‍ ഫ്രണ്ടിന്‍റെ ബുദ്ധിയോ?

എടോകോപ്പേ ബ്ലോഗ്ഗാ, കിട്ടിയ തക്കത്തിന് ഇല്ലാത്ത അവിശുദ്ധവും പറഞ്ഞു പോലീസിന്റ്റെ മെക്കിട്ട് കയറാന്‍ വരല്ലേ....... എന്ന്‍ ഇനിയും ആത്മഗതം ചെയ്യുന്നവര്‍ക്കായി ഒരുദാഹരണം കൂടി പറയാം,
സംഗതി നടന്നത് വെറും രണ്ടാഴ്ചമുമ്പാണ് , സുഡാപ്പിയുടെ ഒരു സംസ്ഥാന നേതാവ് കൊച്ചി വിമാനത്താവളം വഴി ഖത്തറിലേക്ക് പോകുന്നു, ഒരാഴ്ച കഴിഞ്ഞ് ഇതേ വിമാനത്താവളം വഴി മടങ്ങിവരുമ്പോള്‍ പോലീസിന്‍റെ നിര്‍ദേശപ്രകാരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുന്നു,  മിനീട്ടുകള്‍ക്കകം ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്....നിരവധി കേസുകളില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്തു, പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുളിയാണ് ഇയാള്‍ ... ഒരു മണിക്കൂറിനുള്ളില്‍ കേരളമാസകലം പോപ്പുലര്‍ ഫ്രണ്ട് വക പ്രതിഷേധ പ്രകടനങ്ങള്‍ , ഹൈവേ പിക്കറ്റിംഗ്. എസ് ഡി പി ഐ പത്രസമ്മേളനം, പത്രസമ്മേളനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രസ്തുത നേതാവ് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ, പ്രതിപക്ഷ നേതാവിനോടൊപ്പമുള്ള ഫോട്ടോ, പൊതു പരിപാടികളില്‍ പ്രസംഗിക്കുന്നതിന്‍റെ ഫോട്ടോ.... എല്ലാം വിതരണം ചെയ്തു, സോഷ്യല്‍ മീഡിയയില്‍ പോലീസിനും 'ഭരണകൂട ഭീകരതയ്ക്കും എതിരെ ആക്രോശങ്ങള്‍ മുഴങ്ങി, അറസ്റ്റ് ചെയ്ത നേതാവിനെ ഒരു മണിക്കൂറിനകം പോലീസ് നിരുപാധികം വിട്ടയച്ചു, വൈകിട്ട് നേതാവിനെ തുറന്ന ജീപ്പില്‍ ആനയിച്ച് ഗംഭീര സ്വീകരണം നല്‍കി പോപ്പുലര്‍ ഫ്രെണ്ട്. മാധ്യമങ്ങള്‍ പതിവുപോലെ പിടിച്ചത് വാര്‍ത്തയാക്കി, വിട്ടത് വാര്‍ത്തയാക്കിയില്ല.

ഒറ്റ നോട്ടത്തില്‍ പോലീസിന്‍റെ പോപ്പുലര്‍ ഫ്രെണ്ട് വിരോധം എന്ന് പറഞ്ഞു തള്ളിക്കളയാമെങ്കിലും  ഈ സംഭവം പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടാക്കിക്കൊടുത്ത 'മൈലേജ്' ഒട്ടും ചെറുതല്ല എന്ന വസ്തുത കാണാതിരിക്കാനാവില്ല, മണിക്കൂറുകള്‍ക്കകം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പാര്‍ട്ടി സംവിധാനത്തിന്‍റെ ഒരു 'ഡെമോണ്‍സ്ട്രേഷന്‍'  നടത്താന്‍ അവര്‍ക്ക് അവസരം കിട്ടി. പതിവുപോലെ ഇരട്ട നീതിയും, ഇരവാദവും സമര്‍ഥിക്കാന്‍ ഇതിലും വലിയ തെളിവുവേണോ?
സംഭവം മണിക്കൂറുകളേ നീണ്ടു നിന്നുള്ളൂവെങ്കിലും അതിന്‍റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയിലും തെരുവ് പ്രസംഗംങ്ങളിലും ഇപ്പൊഴും കത്തിനില്‍ക്കുകയാണ്.
ഇങ്ങനെ ഒരു ഉപകാരം പോലീസ് അറിഞ്ഞുകൊണ്ട് ചെയ്തുകൊടുത്തതല്ല എന്ന്‍ എങ്ങനെ വിശ്വസിക്കും?
ഒരാഴ്ച മുമ്പ് ഇതേ വിമാനത്താവളത്തില്‍ കൂടി കടന്നു പോയ ആള്‍ക്ക് ലൂക്കൌട്ട് നോട്ടീസ് ഉള്ളവിവരം പോലും അറിയാത്ത വരാണോ പോലീസുകാര്‍?
രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേതാവിനെതിരെ യുള്ള കേസുകളില്‍ ജാമ്യം നേടിയിട്ടുണ്ട്, അത് അറിയാതെയാണ് അറെസ്റ്റ് ചെയ്തത് എന്നാണ് 'പ്രതിയെ' വിട്ടയച്ചു കൊണ്ട് പോലീസ്  നടത്തിയ വിശദീകരണം. അരിയാഹാരം കഴിക്കുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ? അങ്ങനെ ഒരു ജാമ്യത്തില്‍ സംശയമുണ്ടെങ്കില്‍ ടിയാനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കാര്യം തിരക്കി ജാമ്യം ഇല്ലെങ്കില്‍ അറെസ്റ്റ് ചെയ്യുന്നതിന് പകരം എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് മീഡിയകള്‍ വഴി പിടികിട്ടാപ്പുള്ളിയെ പിടിച്ച് എന്നൊരു കോലാഹലമുണ്ടാക്കി പോപ്പുലര്‍ ഫ്രണ്ടിന് 'പിടിവള്ളി' കൊടുത്ത പോലീസ് ഏമാന്‍മാര്‍ നടത്തിയത് ഒരു 'ഫ്രീ സര്‍വീസ്' ആണെന്ന്‍ ഇനിയും വിശ്വസിക്കണോ? പച്ചവെള്ളം ചവച്ചിറക്കുന്ന മഹാസാധുക്കലാണല്ലോ  പോലീസുകാര്‍ .....            

നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ആയുധ പരിശീലനം നേടുന്ന തീവ്രവാദികളെയാണ് പോലീസ് ലക്ഷ്യം വെച്ചത് എങ്കില്‍ ഇങ്ങനെയാണോ പോലീസ് പ്രവര്‍ത്തിക്കേണ്ടത്? 'ഉഡായിപ്പ്' തെളിവുകള്‍ നിരത്തി കേസില്‍ നിന്നു രക്ഷപ്പെടാനും, ജനങ്ങള്‍ക്കിടയില്‍ 'ഇര' പരിവേഷം നേടാനും പോപ്പുലര്‍ ഫ്രെണ്ടിനെ സഹായിക്കുന്ന ഏമാന്‍മാര്‍ പോലീസിനകത്ത് ഇല്ല എന്ന്‍ എങ്ങനെ വിശ്വസിക്കും?

ഈ കൂട്ട് കച്ചവടം എളുപ്പമാക്കി കൊടുക്കുന്നതില്‍ മുഖ്യപങ്ക് മാധ്യമങ്ങള്‍ക്കാണ്, അഞ്ചെട്ട് ചാനലുകള്‍ മലയാളത്തിന്‍റെ ഇട്ടാവട്ടത്തില്‍ പെഴച്ചുപോകാനുള്ള തത്രപ്പാടിലാണ്, സ്കൂപ്പാണ് കാര്യം,  ഏത് പൊട്ടവാര്‍ത്തയിലും എക്സ്ക്ളൂസീവ് കണ്ടെത്തുന്ന   മിടുക്കന്‍മാര്‍  പോലീസ് എന്തു പറഞ്ഞാലും അണ്ണാക്കുതൊടാതെ വിഴുങ്ങുമല്ലോ
തീവ്രവാദികളില്‍ നിന്ന് പണം പറ്റി വാര്ത്ത കൊടുക്കുന്ന വരും ഉണ്ടാകാനിടയുണ്ട്, റിയാലിറ്റി ഷോ യിലൂടെ പ്രേക്ഷകരെയും മല്‍സരാര്‍ത്തികളെയും 'മല്‍സരിച്ച് പറ്റിച്ച്' കീശ വീര്‍പ്പിക്കുന്നതിന് ഒരു ഉളുപ്പും  കാണിക്കാത്ത ചാനലുകാര്‍ക്ക്  ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം...

ഇനി ഒരു ചോദ്യമേ ബാക്കിയുള്ളൂ..... അല്ലെഡേയ്, പറഞ്ഞുവരുമ്പോള്‍ സംഗതി സീരിയസ്സായി തോന്നുന്നുണ്ട്, പക്ഷേ ഈ തീവ്രവാദികളെ പിടിക്കുന്ന ഏമാന്‍മാര്‍ പലരും, മുന്തിയ നായന്മാരും നസ്രാണികളുമൊക്കെയല്ലേ, അവര് മേത്തന്‍മാര്‍ക്ക് ഇതിനൊക്കെ സൌകര്യം ചെയ്തു കൊടുക്കുമോ?

മറുപടി ഒന്നേ ഉള്ളൂ, ഗാന്ധിത്തലയുള്ള നോട്ടിനുമുമ്പിലും, ബിവറേജസിന് മുമ്പിലും.... ഒരു വേര്‍തിരിവും ഇല്ല, ഒരേ ഒരിന്ത്യ ഒരൊറ്റ ജനത. അതാണ് ഇന്നോളമുള്ള ചരിത്രം.        

രാജ്യം കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന ആരും ആദ്യം വിലക്കെടുക്കാന്‍ ശ്രമിക്കുന്നത് നിയമപാലകരെയാണ്, മാലേഗാവ് സ്ഫോടനത്തില്‍ ഒരു സൈനീകനെ വിലക്കെടുത്ത ഹിന്ദുത്വ തീവ്രവാദികളെ നാം കണ്ടു. കേരളാ പോലീസില്‍ ആരെയൊക്കെ പോപ്പുലര്‍ ഫ്രണ്ട് 'പര്‍ചെയ്സ്' ചെയ്തിട്ടുണ്ടെന്ന് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നത് പോലീസാണ് എന്ന്‍ കാടടച്ച് വെടിവെക്കുകയല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ചയില്‍ പോലീസ് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട് എന്ന നഗ്ന സത്യം ഇനിയും വിളിച്ചുപറയാതിരിക്കാനാവില്ല...

ഇനി കാര്യങ്ങള്‍ മറിച്ചാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും , ഇല്ലാത്ത തെളിവുകളും ഊതിവീര്‍പ്പിച്ച വാര്‍ത്തകളും കൊണ്ട് 'എന്തിനും പോന്ന' ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉള്ള ഒരു പ്രസ്ഥാനത്തെ തകര്‍ത്തുകളയാം എന്ന്‍ പോലീസ് കരുതുന്നുവോ? ചരിത്ര സത്യങ്ങള്‍ നേരെ തിരിച്ചാണ്, ഭീഷണിയും കരിനിയമങ്ങളും ജനമുന്നേറ്റങ്ങളെ തടഞ്ഞ ചരിത്രമില്ല, കരിനിയമങ്ങളും, അടിച്ചമര്‍ത്തലുകളും അവരെ കൂടുതല്‍ കരുത്തരാക്കും, കേരളാ പോലീസിലെ അരിയാഹാരം കഴിക്കുന്ന ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ഒരു കണ്ണ് വെക്കുന്നത് നല്ലതാണ്, പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിറകെ കൂടുന്നു എന്ന വ്യാജേന അവര്‍ക്ക് കയ്യടിയും ജന പിന്തുണയും  നേടിക്കൊടുക്കുന്ന കേരളാ പോലീസിലെ സുകുമാര-ജോര്‍ജ്ജാദികളുടെ മേലും അതേ കണ്ണ് തന്നെ ഉണ്ടാവണം.37 comments:

 1. ((ഴിഞ്ഞ വര്‍ഷം കോഴിക്കോട് നഗരത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് മേഖലാ സമ്മേളനം കണ്ട് ശരിക്കും അമ്പരന്നു))അമ്പരക്കാന്‍ ഒന്നുമില്ല ....എനിക്കറിയുന്ന പോപ്പുലര്‍ ഫ്രണ്ട് അല്ലാത്തവര്‍ അവരുടെ അണികള്‍ കുറേ ബഡായി പറഞ്ഞു കൂട്ടി കൊണ്ട് പോയി...നിങ്ങള്‍ നമ്മുടെ പരിപാടി കാണുക എന്നായിരുന്നു കണ്ടീഷന്‍ ...അവിടെ എത്തിയപാടെ അവരെയും കൂടി ജാഥയില്‍ തള്ളിയിട്ടു എന്നിട്ട് സിന്ദാബാദ് വിളിപ്പിച്ചു !!!!...എപ്പടി !!! പരിപാടി മഹാ വിജയം !! ഇങ്ങനെയുള്ള ഉടായിപ്പുകള്‍ ഇല്ലാതെ ഒന്നും ആര്‍ എസ് എസ് ,എന്‍ ഡിഫ് എഫ് പോലുള്ള സംഘടനകള്‍ നിലനില്‍ക്കില്ല

  ReplyDelete
  Replies
  1. പടന്നയുടെ തൊലിക്കട്ടി ഫയങ്കരം ബടായി പറഞ്ഞു കൂട്ടി കൊണ്ടുപോയി സിന്ദാബാദ് വിളിപ്പിച്ചു, ഇതെന്താണ് ഹേ മുജാഹിദ് സമ്മേളനമോ? pfi ക്കാരന്‍ മുദ്രാവാക്ക്യം വിളിക്കുന്നത് മുഷ്ടിചുരുട്ടിയാണ്.... ഈ പറഞ്ഞ സമ്മേളനങ്ങളുടെ ഒക്കെ വീഡിയോ നെറ്റില്‍ കിട്ടും ഒന്നു കണ്ട് നോക്ക് മഹാസാഹിത്യകാരാ

   Delete
  2. ബഡായി ആണെങ്കിലും ഇത്രേം ആളു കൂടുമോ? പോപ്പുലര്‍ഫ്രണ്ട്‌കാര്‍ വല്ലാത്ത ബടായിക്കാര്‍ തന്നെ /

   Delete
  3. ജാത കാണാന്‍ കോഴിക്കോട് വരെ പോകുന്ന ജനങ്ങളോ ഭയങ്കരം തന്നെ,നിന്നെ കുറ്റം പറയുന്നില്ല കാരണം വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ

   Delete
  4. അന്തവും കുന്തവും തിരിയാത്ത പടന്നക്കാരനെ പോലെയുള്ള രണ്ടുമോയന്തന്മാരെ കൂട്ടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു

   Delete
 2. ഭലെ ഭേഷ്......ഉഗ്രന്‍ കണ്ടുപിടുത്തം
  പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ള തെളിവുകള്‍ നിരത്തി മുഖം നഷ്ടപ്പെട്ട പോലീസിനെ ന്യായീകരിക്കാന്‍ ആ പാപ ഭാരം കൂടി pfi യുടെ തലയില്‍ , തീയില്‍ മുളച്ച പ്രസ്ഥാനത്തെ വെയിലുകാട്ടി പേടിപ്പിക്കല്ലേ കുഞ്ഞുങ്ങളേ... സത്യം വിജയിക്കുമെങ്കില്‍ pfi വിജയിക്കും ചരിത്രം അതിന് സാക്ഷിയാകും
  അത് വരെ എല്ലാ കുഞ്ഞാടുകള്‍ക്കും നല്ല നമസ്കാരം

  ReplyDelete
 3. പോപ്പുലര്‍ ഫ്രണ്ട് ബോംബ് = തീവ്രവാദ ബോംബ്
  ആര്‍ എസ് എസ് ബോംബ് = രാജ്യസ്നേഹ ബോംബ്
  അധ്യാപകന്‍റെ കൈവെട്ടല്‍ = തീവ്രവാദം
  സി പി എം പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പില്‍ അധ്യാപകന്‍റെ തലവെട്ടി = രാജ്യസ്നേഹം
  ആര്‍ എസ് എസ്സ് നിരവധി കൈകാലുകളും തലയും വെട്ടി = രാജ്യസ്നേഹം..
  ഇത് രണ്ട് നീതിയല്ലെങ്കില്‍ പിന്നെന്താണ്?

  ReplyDelete
 4. പോപ്പുലര്‍ ഫ്രണ്ട് ബോംബ് = തീവ്രവാദ ബോംബ്
  ആര്‍ എസ് എസ് ബോംബ് = രാജ്യസ്നേഹ ബോംബ്
  അധ്യാപകന്‍റെ കൈവെട്ടല്‍ = തീവ്രവാദം
  സി പി എം പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പില്‍ അധ്യാപകന്‍റെ തലവെട്ടി = രാജ്യസ്നേഹം
  ആര്‍ എസ് എസ്സ് നിരവധി കൈകാലുകളും തലയും വെട്ടി = രാജ്യസ്നേഹം..
  ഇത് രണ്ട് നീതിയല്ലെങ്കില്‍ പിന്നെന്താണ്?

  ReplyDelete
 5. ഇത് വായിച്ചപ്പോൾ ആകെ മൊത്തം കണ്‍ഫ്യൂഷൻ ആയല്ലോ.....! അതിൽ ഒരു കണ്‍ഫ്യൂഷൻ, ഇനി ഇപ്പൊ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ വേണ്ടി ബോല്ഗനും കിട്ടി കാണുമോ ഗാന്ധി തല....???!!!!

  ReplyDelete
 6. സത്യം, ഈ നാട്ടില്‍ ലോഡ് കണക്കെ ബോംബ്‌ പിടിച്ചപ്പോഴും, തല അറുത്തു മാറ്റുമ്പോഴും ഇല്ലാത്ത ആവേശം പോപ്പുലര്‍ ഫ്രാന്റുകാരന്‍ കൈ വെട്ടുമ്പോഴും,നൂലുണ്ട കൊണ്ട് കളിക്കുമ്പോഴും ലഭിക്കുന്നത് എങ്ങിനെ എന്ന് ന്യായമായ സംശയം തന്നെ!

  ReplyDelete
 7. well said... keep it up,
  iniyum undaavatte dheeramaaya thurannu parachilukal,

  ReplyDelete
 8. മുജാഹിത് തമ്മില്‍ തമ്മില്‍ തല്ലാനു ജിന്നും പിചാച്ചും പിടിപെട്ടു അവരുടെ വാക്കുകള്‍ വിലക്കെടുക്കാതെ ഇത് വായിച്ചപ്പോള്‍ സത്യങ്ങള്‍ ഒരു വിതം മനസ്സിലായി രാഷ്ട്രിയ പവര്‍ വെച്ചുള്ള കളിയും കൂടെ പണം കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പോലിസ് കാരുടെ സ്വഭാവഗുണങ്ങളും ഈ സംഘത്തെ ഒരു ശക്തിക്കും പിടിച്ചു കെട്ടാന്‍ കേഴിയില്ല അങ്ങനെ തോന്നുന്ന വിഡ്ഢികളാണ് ഇന്ന് ഇതിനെതിരെ കള്ളാ പ്രചാരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്

  ReplyDelete
 9. പോലീസുകാരെ അടച്ചാക്ഷേപിക്കുന്ന ബ്ലോഗാ..... പോളിസിനുലില്ലേ നസ്രാനിമാരെയും നായന്മാരെയും പണം കൊടുത്തു വിലക്ക് വണങ്ങുന്നു എന്ന് വിലപിക്കുന്ന ബ്ലോഗാ ... എന്ത് കൊണ്ട് നിന്റെ ചിന്താമാണ്ടാളത്തില്‍ " പോളിസിനുള്ളിലെ മുസ്ലിം വിരോധികളായ ചില ഉദ്യോഗസ്ഥന്മാരുടെ വേലകളാണ് ഇതൊക്കെ " എന്ന് മാത്രം ചിന്തകളായി ഉരുതിരിയാതത് .... എന്ത് കൊണ്ട് നിന്റെ (കു)ബുദ്ധി ആ വഴിക്ക് തിരിയുന്നില്ല? നിന്റെ ഹൃദയത്തിലെവിടെയോ പതിയിരിക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ അറിയാതേ ചര്ധിക്കുന്നതാണോ ബ്ലോഗാ ....

  ReplyDelete
 10. അമ്മയുടെ ആൾക്കൂട്ടത്തെ കണ്ടു അമ്മയാണ് യഥാര്ത ദൈവമെന്നു പറഞ്ഞ, മർകസ് സമ്മേളനത്തിലെ ആൾക്കൂട്ടത്തെ കണ്ടു കാന്തപുരം ഉസ്താദിനു അമാനുഷിക കഴിവുകൾ ചാർത്തി നല്കിയ ശ്രീമാൻ ആര്യാടൻ സൂചിപ്പിക്കപ്പെട്ട പോപ്പുലർ ഫ്രന്റ് പരിപാടിയിൽ പങ്കെടുതിരുന്നുവെങ്കിൽ അതിന്റെ നേതാക്കൾക്ക് എന്ത് പരിവേഷമായിരുന്നെനെ നല്കുക?

  ReplyDelete
 11. follow my blog http://funnyvava.blogspot.in/

  ReplyDelete
 12. ഷാജി യുടെ പാർട്ടി എന്നാൽ പിന്നെ ശെരിക്ക് പറഞ്ഞുകൊടുക്കണ്ടേ.....
  നമ്മുടെ എമാന്മാർക്ക് ആ ബുദ്ധി ഇല്ല എന്ന് അറിയാമായിരുന്നില്ലേ അയ്യോ ............................................

  ReplyDelete
 13. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന്‍ കോടതികളിലും നിയമസഭയിലും വരെ ആരോപണം നേരിട്ട, ആയുധ പരിശീലനം നടത്തുന്നു എന്ന്‍ പലതവണ ആരോപിക്കപ്പെട്ട ഒരു സംഘടന ഇങ്ങനെ തഴച്ചു വളരുന്നത് സമാധാന പ്രേമികളായ ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതാണ്... പക്ഷേ അതുണ്ടാകുന്നുണ്ടോ?
  വലതുപക്ഷ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ മുതല്‍ മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ വരെ പോപ്പുലര്‍ ഫ്രെണ്ടിനെ എതിര്‍ക്കുമ്പോഴും അവര്‍ വളര്‍ച്ച നേടുന്നു, മാധ്യമങ്ങള്‍ നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചു വിടുമ്പോഴും അവര്‍ അതിജീവിക്കുന്നു...
  ആരാണ് പോപ്പുലര്‍ ഫ്രെണ്ടിന് വളം വെച്ചു കൊടുക്കുന്നത്...........>>>>>>>>സത്യം മനസ്സിലാക്കുന്ന സാമാന്യ ബുദ്ധിയുള്ള ചിന്താമണ്ഡലം പണയം വെച്ചിട്ടില്ലാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു വെള്ളവും വളവും വെച്ച് കൊടുക്കുന്നു

  ReplyDelete
 14. പോപുലര്‍ ഫ്രണ്ടിന് വിത്ത് പാകിയിട്ട് കാല്‍നൂറ്റാണ്ട് തികയാറായി. അതിനിടയില്‍ ഇടതും വലതും മാറി വന്നു. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിച്ചു. എന്തൊക്കെ ആരോപണങ്ങള്‍, അന്വേഷണങ്ങള്‍. കോയമ്പത്തൂര്‍ സ്‌ഫോടനം, കശ്മീര്‍ റിക്രൂട്ടമെന്റ്, മാറാട് കലാപം, അസം ലഹള... അതിന്റെ കൂടെ ഒരു ബാഗ്ലൂര്‍ സ്‌ഫോടനം കൂടി കിടക്കട്ടെ.. ഓരോ പ്രതിസന്ധിക്ക് ശേഷവും കൂടുതല്‍ തിളക്കത്തോടെ സംഘടന ജനങ്ങള്‍ക്കിടയിലെത്തിയിട്ടേയുള്ളു. എന്‍.ഐ.എക്ക് മറ്റ് പണികളൊന്നുമില്ലെങ്കില്‍ അവരും അന്വേഷിക്കട്ടെ. അന്വേഷണത്തിനൊടുവില്‍ ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് എന്‍.ഐ.എ കൈമലര്‍ത്തുമ്പോള്‍ എന്‍.ഐ.എ-പോപുലര്‍ ഫ്രണ്ട് കൂട്ടുകെട്ടെന്ന് പറഞ്ഞ് നിലവിളിക്കാതിരുന്നാല്‍ മതി.
  ഹസ്്ബുനല്ലാഹ്.. വനിഅ്മല്‍ വകീല്‍

  ReplyDelete
 15. ഓരോ കര്‍ബലയ്ക്കു ശേഷം ഇസ്്‌ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു- അല്ലാമാ ഇഖ്ബാല്‍

  ReplyDelete
 16. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ.

  ReplyDelete
 17. (പോപ്പുലർ ഫ്രാണ്ടുകാരെ പോലീസുകാർ പിടിച്ചപ്പോഴോന്നും അവരുടെ കയ്യില ബോംബോ വാലോ പിടിച്ചിട്ടുണ്ടായിരുന്നില്ല. അവരെ എല്ലാം അവിടെ നിന്നും കൊടുപോയത്തിനു ശേഷമാണ് പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞു മാദ്യമാങ്ങല്ക്ക് കാനിക്കുന്നതു. . നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വ്യാജ മുട്ടൽ നാടകത്തിലും A K 47 തോക്കുകളും, RDX ഉം എല്ലാം റെഡിയാക്കി പോരാത്തതിന് സ്വന്തം കൂട്ടത്തിലുള്ളവരെ വരെ കൊന്നു (ബട്ട്ല ഹൌസ്) തെളിവുണ്ടാക്കുന്ന ഡൽഹിയിലെയും മുംബയിലെയും പോലീസിനെ കണ്ടു പഠിക്കണം നമ്മുടെ കേരള പോലീസ്)

  പട്ടിക കൊട് തട്ടിക്കൂട്ടിയ (കരിങ്കന്നാ നോക്ക്) രൂപവും, രണ്ടു ഇഷ്ട്ടികയും കുറച്ചു പോസ്ടരുകളും തുടങ്ങിയ തരികിട തെളിവും മാത്രം രണ്ടും ബോംബും ഒരു വാലും (കണ്ണൂരിലെ മറ്റു സംഭവുമായി വെച്ച് നോക്കുമ്പോൾ തുലോം തുച്ചം) മാത്രം വെച്ച് ഇത്ര ആളുകളെ പിടിച്ചു UAPA ഉപയോഗിച്ച് അകതാക്കിയതല്ല ബ്ലോഗനെ വിഷമിപ്പിക്കുന്നത്, ഇത്തരം തെളിവുകല് മാത്രം വെച്ച് കേസ് എടുത്താൽ പോപ്പുലർ ഫ്രാണ്ടുകാർ സുഗമായി പുറത്തു വരും എന്നാ ബ്ലോഗന്റെ വിഷമാണ് ഉയര്ന്നു നിൽക്കുന്നതു.

  പോപ്പുലർ ഫ്രണ്ട് എല്ലാ മതസത്രെയും ഒന്നിച്ചു കൂട്ടി ഐക്യത്തോടെ പ്രവര്തിക്കുനതും മറ്റു മതസ്ഥരുടെ ഇടയില കുറച്ചു സ്വീകാര്യത കിട്ടുന്നത് പോലും ബ്ലോഗാണ് എന്തോ സഹിക്കാൻ കഴിയുന്നില്ല.
  മുസ്ലിം യുവാക്കൽക്കെതിരെയെല്ലാം കള്ളക്കേസുകൾ എടുത്തു ജയിലടക്കുന്ന എതിരക്കുന്ന ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടുകാർ അത്തരം കല്ലക്കെസുകൽക്കെതിരെ നിയമ യുദ്ധം നടത്തി പുറത്തു വരുന്നത് ഇഷ്ട്ടപ്പെദുന്നില്ല.
  മറ്റുള്ള സങ്ങടനകലെല്ലാം എന്തെങ്കിലും ആരോപലോ കേസുകാലോ വരുമ്പോഴേക്കും പേടിച്ചു വിറച്ചു തിരിന്ജോടുമ്പോൾ ഇവിടെ ഇതാ പോപ്പുലർ ഫ്രാണ്ടുകാർ തങ്ങൾക്കു നേരെ വരുന്ന ഒരു ആക്രമതെയും ദൈര്യതോടെ നേരിട്ട് അതിനെ എല്ലാം തങ്ങൾക്കു അനുകൂലമാകി മാറ്റുന്നു. ആര്ക്കെങ്കിലും സഹിക്കുമോ - ബ്ലോഗനും സഹിക്കുന്നില്ല.
  എന്താണ് ഇതിനു കാരണം എന്ന് ബ്ലോഗാൻ ആലോചിച്ചു നോക്കിയിട്ട് ഒരു അന്തവും കിട്ടിയില്ല അവസാനമാണ് ഇത് വരെ ആര്ക്കും കിട്ടിയില്ലാത്ത ഒന്ന് ബ്ലോഗന്റെ തലയില മിന്നിയതു. യുറേക്കാ ... യുരേക്ക പോലീസ് പോപ്പുലർ ഫ്രണ്ട് അവിശുട്ട ബന്ദം.
  പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം മൈലേജു കൂട്ടാൻ പണം കൊടുത്തു പോലീസിന്റെ കൊണ്ട് കള്ളക്കേസ് ഉന്ദാക്കുന്നു (ബുദ്ധി എപ്പടി , എന്നെ സമ്മതിക്കണം : ബ്ലോഗാൻ ) കേസുകാൻ വേണ്ടി ലക്ഷക്കണക്കിന്‌ രൂപ പോലീസ് എമാന്മാര്ക്ക്. UAPA ചുമതനമെങ്കിൽ പ്രത്യേകം പണം കൊടുക്കണം, രാജ്യദ്രോഹാവും കുറച്ചു പണം ചിലവും വരും. എന്നിട്ട് കുറെ പ്രവര്ത്തകരെ വര്ഷങ്ങളോളം ജയിലികതിദുന്നു. (തമിഴ്നാട്ടിൽ സംസ്ഥാന നേതാക്കളെ വരെ ഇങ്ങനെ പണം കൊടുത്തു മാസക്കനക്കിനു ജയിലിലിട്ടിട്ടുണ്ട്). എന്നിട്ട് അവരെ പുറത്തിറക്കാൻ കേസ് നടത്തി ലക്ഷങ്ങൾ പൊദിക്കുന്നു. അവസാനം പോപ്പുലർ ഫ്രാണ്ടിനെയെങ്ങാനും ഇത്തരം കള്ളക്കേസുകൾ ചുമത്തി നിരോധിച്ചാൽ അന്നേരവും ബ്ലോഗാൻ പറയും അത് പോപ്പുലർ ഫ്രാണ്ടുകാര് പണം കൊടുത്തു നിരൊദിപ്പിചതാനെന്നു. സമ്മതിക്കണം ബ്ലോഗാ സമ്മതിക്കണം.

  എനിക്ക് ബ്ലോഗനോട് ഒന്നേ പറയാനുള്ളൂ, ബ്ലോഗാണ് പോപ്പുലർ ഫ്രന്ദിനെ ബസിൽ പോവുമ്പോൾ ''ബാബറി മസ്ജിദ് നമുക്ക് മറക്കാതിരിക്കുക'' എന്നാ പോസ്റർ കണ്ടുള്ള പരിജയമേ ഉള്ളു (പിന്നെ പത്രവും പോലീസും പറയുന്നതും) എന്ന് മനസ്സിലാക്കിയത് കൊണ്ട് പരയുകയാനു. എന്താണ് പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ പറയുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും എന്ന് ഒരു വിശദമായി പദിക്കുക (ഇതിനു എല്ലാ ബുജികളും പറയുക ഞാനിതൊക്കെ നന്നായി പഠിച്ചിട്ടുണ്ട് എന്നെ പഠിപ്പിക്കാൻ നീയാരാട ്#₹₹#@#$#@ മോനെ എന്നായിരിക്കും) പോപ്പുലർ ഫ്രണ്ട് കേരളത്തില നടത്തിയ സമരങ്ങളും അത് അവർ വിജയിപ്പിചെടുത്തതും എങ്ങനെയെന്നോന്നു നൊക്കുക. പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ ചെയ്യുന്നതെന്താനെന്നും അവരുടെ പ്രവര്ത്തനം മുന്നോട്ടു പോയാല എന്താണ് സംഭവിക്കുക എന്നും മുസ്ലിങ്ങളുടെ ശത്രുക്കല്ക്ക് നന്നായി മനസ്സിലായിട്ടുട്ടുന്ദു. അത് കൊണ്ടാണ് എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും പട്ടി എല്ലും കഷണം കിട്ടിയ പോലെ എടുത്തു ചാദുന്നതു. അല്ലാതെ പോപ്പുലർ ഫ്രണ്ട് പണം കൊടുത്തു പോലീസിനെ കൊണ്ട് ചെയ്യിക്കുന്നതല്ല. പക്ഷെ ഇത് മനസ്സിലാവാത്തത് എന്തിനാണെന്ന് പോലും അറിയാതെ പരസ്പരം തമ്മിൽ തള്ളിക്കൊടിരിക്കുന്ന നമ്മുടെ ചില ആലുകലാനു. ബ്ലോഗണ അതിൽ പെടരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നതു.

  ഒരു ജന്വിഭാഗതോടുള്ള ദേഷ്യം അവരോടു അനീതി പ്രവര്തിക്കാൻ പ്രേരകമാവരുത് ബ്ലൊഗാ..

  ReplyDelete
 18. പിന്നെ ബ്ലോഗാനുള്ള ഒരു സംശയം എങ്ങിനെയാണ് ഇത്രയും ശക്തമായ ആക്രമങ്ങലുടാവുംബോഴും പോപ്പുലർ ഫ്രണ്ട് മുന്നോട്ടു പോവുന്നത് എന്നല്ലെ. പോപ്പുലർ ഫ്രാണ്ടിനുള്ളത് ചിന്താ ശേഷിയും ആര്ജവവും നട്ടെല്ലുമുല്ല ഒരു നേത്രുതവും അതിനു പറ്റിയ അനികലുമാനു. ഇമെയിൽ വിവാതമുണ്ടായപ്പോൾ ആ പോലീസുകാരനെ ബലിയാടാക്കി ജമാഅത്തെ ഇസ്ലാമി ഓടി രക്ഷപ്പെട്ട പോലെ പോപ്പുലർ ഫ്രാണ്ടോ അതിന്റ നേത്രുതാമോ പ്രഷങ്ങളിൽ നിന്നും ഓടി രക്ഷപ്പെദില്ല. അതിനെ അല്ലാഹുവിൽ ഭരമെൽപ്പിചു ഒറ്റക്കെട്ടായി നേരിടും. ഒന്നാലോജിച്ചു നോക്കിക്കേ അന്ന് അഷ്‌റഫ്‌ മോലവിയെ എയര് പോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തത് പോലെ വേറെ ഏതെങ്കിലും ഒരു സംഘടനയുടെ നേതാവാണ്‌ അരസ്ട്ടിയായെങ്കിൽ ഇന്ന് അയാള് ജയിലിൽ ഉന്ദാവും. കൈ വെട്ടു കേസ് പോലെ ഒരു സംഭവം മട്ടെതെങ്കിലും സങ്ങടനകല്ക്ക് നേരെയാനെകിൽ ഇന്നവർ വാലും മടക്കി ഒദിയിട്ടുന്ദാവും.
  പക്ഷെ പോപുലര ഫ്രണ്ട് അത്തരം കടുത്ത ആക്രമങ്ങളെ പോലും തങ്ങൾക്കു അനുകൂലംമാക്കി മാറ്റുകയാണ് ചെയ്തതു. അതിനു കാരണം എന്താണെന്നല്ലേ അല്ലാഹുവിന്റെ സഹായം അതല്ലാതെ ഒന്നുമല്ല അത് ............. ''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവന്‍ നിങ്ങള്‍ക്ക്‌ ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി."............

  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പ്രവർത്തകർ സംഘടന പ്രവര്ത്തനം കാരണം ദാരിദ്രത്തിലേക്ക് വീണ പ്രവര്ത്തകരക്ക് ഒരിക്കലും പോലീസിനു കൈക്കൂലി കൊടുക്കാൻ കഴിയില്ല. പക്ഷെ അവർ അവരുടെ ജീവനും ജീവിതവും സത്യത്തിനും നീതിക്കും വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ സമര്പ്പിക്കാൻ തയാരാനു. പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം കയ്യില നിന്ന് സങ്ങടനക്ക് വേണ്ടി ചിലവഴിക്കുനത് പോലെ ഒരു സങ്ങടനക്ക് വേണ്ടിയും ഒരു പ്രവര്ത്തകരും ചിലവഴിക്കുന്നത് നിങ്ങള്ക്ക് കാണാൻ കഴിയില്ല, അതാണ്‌ അവരുടെ സാമ്പത്തിക സ്ത്രൊതസു.

  അവർ അവരുടെ നിലപാടിൽ സ്വയം മാറ്റം വരുത്തുന്ന കാലത്തോളം അല്ലാഹു അവന്റെ നിലപാടിൽ മാറ്റം വരുത്തില്ല .ഏതു UAPA വന്നാലും . ഇന്ഷ അല്ലാ..

  ReplyDelete
 19. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ.

  (പോപ്പുലർ ഫ്രാണ്ടുകാരെ പോലീസുകാർ പിടിച്ചപ്പോഴോന്നും അവരുടെ കയ്യില ബോംബോ വാലോ പിടിച്ചിട്ടുണ്ടായിരുന്നില്ല. അവരെ എല്ലാം അവിടെ നിന്നും കൊടുപോയത്തിനു ശേഷമാണ് പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞു മാദ്യമാങ്ങല്ക്ക് കാനിക്കുന്നതു. . നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വ്യാജ മുട്ടൽ നാടകത്തിലും A K 47 തോക്കുകളും, RDX ഉം എല്ലാം റെഡിയാക്കി പോരാത്തതിന് സ്വന്തം കൂട്ടത്തിലുള്ളവരെ വരെ കൊന്നു (ബട്ട്ല ഹൌസ്) തെളിവുണ്ടാക്കുന്ന ഡൽഹിയിലെയും മുംബയിലെയും പോലീസിനെ കണ്ടു പഠിക്കണം നമ്മുടെ കേരള പോലീസ്)

  പട്ടിക കൊട് തട്ടിക്കൂട്ടിയ (കരിങ്കന്നാ നോക്ക്) രൂപവും, രണ്ടു ഇഷ്ട്ടികയും കുറച്ചു പോസ്ടരുകളും തുടങ്ങിയ തരികിട തെളിവും മാത്രം രണ്ടും ബോംബും ഒരു വാലും (കണ്ണൂരിലെ മറ്റു സംഭവുമായി വെച്ച് നോക്കുമ്പോൾ തുലോം തുച്ചം) മാത്രം വെച്ച് ഇത്ര ആളുകളെ പിടിച്ചു UAPA ഉപയോഗിച്ച് അകതാക്കിയതല്ല ബ്ലോഗനെ വിഷമിപ്പിക്കുന്നത്, ഇത്തരം തെളിവുകല് മാത്രം വെച്ച് കേസ് എടുത്താൽ പോപ്പുലർ ഫ്രാണ്ടുകാർ സുഗമായി പുറത്തു വരും എന്നാ ബ്ലോഗന്റെ വിഷമാണ് ഉയര്ന്നു നിൽക്കുന്നതു.

  പോപ്പുലർ ഫ്രണ്ട് എല്ലാ മതസത്രെയും ഒന്നിച്ചു കൂട്ടി ഐക്യത്തോടെ പ്രവര്തിക്കുനതും മറ്റു മതസ്ഥരുടെ ഇടയില കുറച്ചു സ്വീകാര്യത കിട്ടുന്നത് പോലും ബ്ലോഗാണ് എന്തോ സഹിക്കാൻ കഴിയുന്നില്ല.
  മുസ്ലിം യുവാക്കൽക്കെതിരെയെല്ലാം കള്ളക്കേസുകൾ എടുത്തു ജയിലടക്കുന്ന എതിരക്കുന്ന ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടുകാർ അത്തരം കല്ലക്കെസുകൽക്കെതിരെ നിയമ യുദ്ധം നടത്തി പുറത്തു വരുന്നത് ഇഷ്ട്ടപ്പെദുന്നില്ല.
  മറ്റുള്ള സങ്ങടനകലെല്ലാം എന്തെങ്കിലും ആരോപലോ കേസുകാലോ വരുമ്പോഴേക്കും പേടിച്ചു വിറച്ചു തിരിന്ജോടുമ്പോൾ ഇവിടെ ഇതാ പോപ്പുലർ ഫ്രാണ്ടുകാർ തങ്ങൾക്കു നേരെ വരുന്ന ഒരു ആക്രമതെയും ദൈര്യതോടെ നേരിട്ട് അതിനെ എല്ലാം തങ്ങൾക്കു അനുകൂലമാകി മാറ്റുന്നു. ആര്ക്കെങ്കിലും സഹിക്കുമോ - ബ്ലോഗനും സഹിക്കുന്നില്ല.
  എന്താണ് ഇതിനു കാരണം എന്ന് ബ്ലോഗാൻ ആലോചിച്ചു നോക്കിയിട്ട് ഒരു അന്തവും കിട്ടിയില്ല അവസാനമാണ് ഇത് വരെ ആര്ക്കും കിട്ടിയില്ലാത്ത ഒന്ന് ബ്ലോഗന്റെ തലയില മിന്നിയതു. യുറേക്കാ ... യുരേക്ക പോലീസ് പോപ്പുലർ ഫ്രണ്ട് അവിശുട്ട ബന്ദം.
  പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം മൈലേജു കൂട്ടാൻ പണം കൊടുത്തു പോലീസിന്റെ കൊണ്ട് കള്ളക്കേസ് ഉന്ദാക്കുന്നു (ബുദ്ധി എപ്പടി , എന്നെ സമ്മതിക്കണം : ബ്ലോഗാൻ ) കേസുകാൻ വേണ്ടി ലക്ഷക്കണക്കിന്‌ രൂപ പോലീസ് എമാന്മാര്ക്ക്. UAPA ചുമതനമെങ്കിൽ പ്രത്യേകം പണം കൊടുക്കണം, രാജ്യദ്രോഹാവും കുറച്ചു പണം ചിലവും വരും. എന്നിട്ട് കുറെ പ്രവര്ത്തകരെ വര്ഷങ്ങളോളം ജയിലികതിദുന്നു. (തമിഴ്നാട്ടിൽ സംസ്ഥാന നേതാക്കളെ വരെ ഇങ്ങനെ പണം കൊടുത്തു മാസക്കനക്കിനു ജയിലിലിട്ടിട്ടുണ്ട്). എന്നിട്ട് അവരെ പുറത്തിറക്കാൻ കേസ് നടത്തി ലക്ഷങ്ങൾ പൊദിക്കുന്നു. അവസാനം പോപ്പുലർ ഫ്രാണ്ടിനെയെങ്ങാനും ഇത്തരം കള്ളക്കേസുകൾ ചുമത്തി നിരോധിച്ചാൽ അന്നേരവും ബ്ലോഗാൻ പറയും അത് പോപ്പുലർ ഫ്രാണ്ടുകാര് പണം കൊടുത്തു നിരൊദിപ്പിചതാനെന്നു. സമ്മതിക്കണം ബ്ലോഗാ സമ്മതിക്കണം.

  ReplyDelete
  Replies
  1. എനിക്ക് ബ്ലോഗനോട് ഒന്നേ പറയാനുള്ളൂ, ബ്ലോഗാണ് പോപ്പുലർ ഫ്രന്ദിനെ ബസിൽ പോവുമ്പോൾ ''ബാബറി മസ്ജിദ് നമുക്ക് മറക്കാതിരിക്കുക'' എന്നാ പോസ്റർ കണ്ടുള്ള പരിജയമേ ഉള്ളു (പിന്നെ പത്രവും പോലീസും പറയുന്നതും) എന്ന് മനസ്സിലാക്കിയത് കൊണ്ട് പരയുകയാനു. എന്താണ് പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ പറയുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും എന്ന് ഒരു വിശദമായി പദിക്കുക (ഇതിനു എല്ലാ ബുജികളും പറയുക ഞാനിതൊക്കെ നന്നായി പഠിച്ചിട്ടുണ്ട് എന്നെ പഠിപ്പിക്കാൻ നീയാരാട ്#₹₹#@#$#@ മോനെ എന്നായിരിക്കും) പോപ്പുലർ ഫ്രണ്ട് കേരളത്തില നടത്തിയ സമരങ്ങളും അത് അവർ വിജയിപ്പിചെടുത്തതും എങ്ങനെയെന്നോന്നു നൊക്കുക. പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ ചെയ്യുന്നതെന്താനെന്നും അവരുടെ പ്രവര്ത്തനം മുന്നോട്ടു പോയാല എന്താണ് സംഭവിക്കുക എന്നും മുസ്ലിങ്ങളുടെ ശത്രുക്കല്ക്ക് നന്നായി മനസ്സിലായിട്ടുട്ടുന്ദു. അത് കൊണ്ടാണ് എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും പട്ടി എല്ലും കഷണം കിട്ടിയ പോലെ എടുത്തു ചാദുന്നതു. അല്ലാതെ പോപ്പുലർ ഫ്രണ്ട് പണം കൊടുത്തു പോലീസിനെ കൊണ്ട് ചെയ്യിക്കുന്നതല്ല. പക്ഷെ ഇത് മനസ്സിലാവാത്തത് എന്തിനാണെന്ന് പോലും അറിയാതെ പരസ്പരം തമ്മിൽ തള്ളിക്കൊടിരിക്കുന്ന നമ്മുടെ ചില ആലുകലാനു. ബ്ലോഗണ അതിൽ പെടരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നതു.

   ഒരു ജന്വിഭാഗതോടുള്ള ദേഷ്യം അവരോടു അനീതി പ്രവര്തിക്കാൻ പ്രേരകമാവരുത് ബ്ലൊഗാ..

   പിന്നെ ബ്ലോഗാനുള്ള ഒരു സംശയം എങ്ങിനെയാണ് ഇത്രയും ശക്തമായ ആക്രമങ്ങലുടാവുംബോഴും പോപ്പുലർ ഫ്രണ്ട് മുന്നോട്ടു പോവുന്നത് എന്നല്ലെ. പോപ്പുലർ ഫ്രാണ്ടിനുള്ളത് ചിന്താ ശേഷിയും ആര്ജവവും നട്ടെല്ലുമുല്ല ഒരു നേത്രുതവും അതിനു പറ്റിയ അനികലുമാനു. ഇമെയിൽ വിവാതമുണ്ടായപ്പോൾ ആ പോലീസുകാരനെ ബലിയാടാക്കി ജമാഅത്തെ ഇസ്ലാമി ഓടി രക്ഷപ്പെട്ട പോലെ പോപ്പുലർ ഫ്രാണ്ടോ അതിന്റ നേത്രുതാമോ പ്രഷങ്ങളിൽ നിന്നും ഓടി രക്ഷപ്പെദില്ല. അതിനെ അല്ലാഹുവിൽ ഭരമെൽപ്പിചു ഒറ്റക്കെട്ടായി നേരിടും. ഒന്നാലോജിച്ചു നോക്കിക്കേ അന്ന് അഷ്‌റഫ്‌ മോലവിയെ എയര് പോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തത് പോലെ വേറെ ഏതെങ്കിലും ഒരു സംഘടനയുടെ നേതാവാണ്‌ അരസ്ട്ടിയായെങ്കിൽ ഇന്ന് അയാള് ജയിലിൽ ഉന്ദാവും. കൈ വെട്ടു കേസ് പോലെ ഒരു സംഭവം മട്ടെതെങ്കിലും സങ്ങടനകല്ക്ക് നേരെയാനെകിൽ ഇന്നവർ വാലും മടക്കി ഒദിയിട്ടുന്ദാവും.
   പക്ഷെ പോപുലര ഫ്രണ്ട് അത്തരം കടുത്ത ആക്രമങ്ങളെ പോലും തങ്ങൾക്കു അനുകൂലംമാക്കി മാറ്റുകയാണ് ചെയ്തതു. അതിനു കാരണം എന്താണെന്നല്ലേ അല്ലാഹുവിന്റെ സഹായം അതല്ലാതെ ഒന്നുമല്ല അത് ............. ''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവന്‍ നിങ്ങള്‍ക്ക്‌ ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി."............

   രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പ്രവർത്തകർ സംഘടന പ്രവര്ത്തനം കാരണം ദാരിദ്രത്തിലേക്ക് വീണ പ്രവര്ത്തകരക്ക് ഒരിക്കലും പോലീസിനു കൈക്കൂലി കൊടുക്കാൻ കഴിയില്ല. പക്ഷെ അവർ അവരുടെ ജീവനും ജീവിതവും സത്യത്തിനും നീതിക്കും വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ സമര്പ്പിക്കാൻ തയാരാനു. പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം കയ്യില നിന്ന് സങ്ങടനക്ക് വേണ്ടി ചിലവഴിക്കുനത് പോലെ ഒരു സങ്ങടനക്ക് വേണ്ടിയും ഒരു പ്രവര്ത്തകരും ചിലവഴിക്കുന്നത് നിങ്ങള്ക്ക് കാണാൻ കഴിയില്ല, അതാണ്‌ അവരുടെ സാമ്പത്തിക സ്ത്രൊതസു.

   അവർ അവരുടെ നിലപാടിൽ സ്വയം മാറ്റം വരുത്തുന്ന കാലത്തോളം അല്ലാഹു അവന്റെ നിലപാടിൽ മാറ്റം വരുത്തില്ല .ഏതു UAPA വന്നാലും . ഇന്ഷ അല്ലാ..

   Delete
 20. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ.

  (പോപ്പുലർ ഫ്രാണ്ടുകാരെ പോലീസുകാർ പിടിച്ചപ്പോഴോന്നും അവരുടെ കയ്യില ബോംബോ വാലോ പിടിച്ചിട്ടുണ്ടായിരുന്നില്ല. അവരെ എല്ലാം അവിടെ നിന്നും കൊടുപോയത്തിനു ശേഷമാണ് പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞു മാദ്യമാങ്ങല്ക്ക് കാനിക്കുന്നതു. . നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വ്യാജ മുട്ടൽ നാടകത്തിലും A K 47 തോക്കുകളും, RDX ഉം എല്ലാം റെഡിയാക്കി പോരാത്തതിന് സ്വന്തം കൂട്ടത്തിലുള്ളവരെ വരെ കൊന്നു (ബട്ട്ല ഹൌസ്) തെളിവുണ്ടാക്കുന്ന ഡൽഹിയിലെയും മുംബയിലെയും പോലീസിനെ കണ്ടു പഠിക്കണം നമ്മുടെ കേരള പോലീസ്)

  പട്ടിക കൊട് തട്ടിക്കൂട്ടിയ (കരിങ്കന്നാ നോക്ക്) രൂപവും, രണ്ടു ഇഷ്ട്ടികയും കുറച്ചു പോസ്ടരുകളും തുടങ്ങിയ തരികിട തെളിവും മാത്രം രണ്ടും ബോംബും ഒരു വാലും (കണ്ണൂരിലെ മറ്റു സംഭവുമായി വെച്ച് നോക്കുമ്പോൾ തുലോം തുച്ചം) മാത്രം വെച്ച് ഇത്ര ആളുകളെ പിടിച്ചു UAPA ഉപയോഗിച്ച് അകതാക്കിയതല്ല ബ്ലോഗനെ വിഷമിപ്പിക്കുന്നത്, ഇത്തരം തെളിവുകല് മാത്രം വെച്ച് കേസ് എടുത്താൽ പോപ്പുലർ ഫ്രാണ്ടുകാർ സുഗമായി പുറത്തു വരും എന്നാ ബ്ലോഗന്റെ വിഷമാണ് ഉയര്ന്നു നിൽക്കുന്നതു.

  പോപ്പുലർ ഫ്രണ്ട് എല്ലാ മതസത്രെയും ഒന്നിച്ചു കൂട്ടി ഐക്യത്തോടെ പ്രവര്തിക്കുനതും മറ്റു മതസ്ഥരുടെ ഇടയില കുറച്ചു സ്വീകാര്യത കിട്ടുന്നത് പോലും ബ്ലോഗാണ് എന്തോ സഹിക്കാൻ കഴിയുന്നില്ല.
  മുസ്ലിം യുവാക്കൽക്കെതിരെയെല്ലാം കള്ളക്കേസുകൾ എടുത്തു ജയിലടക്കുന്ന എതിരക്കുന്ന ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടുകാർ അത്തരം കല്ലക്കെസുകൽക്കെതിരെ നിയമ യുദ്ധം നടത്തി പുറത്തു വരുന്നത് ഇഷ്ട്ടപ്പെദുന്നില്ല.
  മറ്റുള്ള സങ്ങടനകലെല്ലാം എന്തെങ്കിലും ആരോപലോ കേസുകാലോ വരുമ്പോഴേക്കും പേടിച്ചു വിറച്ചു തിരിന്ജോടുമ്പോൾ ഇവിടെ ഇതാ പോപ്പുലർ ഫ്രാണ്ടുകാർ തങ്ങൾക്കു നേരെ വരുന്ന ഒരു ആക്രമതെയും ദൈര്യതോടെ നേരിട്ട് അതിനെ എല്ലാം തങ്ങൾക്കു അനുകൂലമാകി മാറ്റുന്നു. ആര്ക്കെങ്കിലും സഹിക്കുമോ - ബ്ലോഗനും സഹിക്കുന്നില്ല.
  എന്താണ് ഇതിനു കാരണം എന്ന് ബ്ലോഗാൻ ആലോചിച്ചു നോക്കിയിട്ട് ഒരു അന്തവും കിട്ടിയില്ല അവസാനമാണ് ഇത് വരെ ആര്ക്കും കിട്ടിയില്ലാത്ത ഒന്ന് ബ്ലോഗന്റെ തലയില മിന്നിയതു. യുറേക്കാ ... യുരേക്ക പോലീസ് പോപ്പുലർ ഫ്രണ്ട് അവിശുട്ട ബന്ദം.
  പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം മൈലേജു കൂട്ടാൻ പണം കൊടുത്തു പോലീസിന്റെ കൊണ്ട് കള്ളക്കേസ് ഉന്ദാക്കുന്നു (ബുദ്ധി എപ്പടി , എന്നെ സമ്മതിക്കണം : ബ്ലോഗാൻ ) കേസുകാൻ വേണ്ടി ലക്ഷക്കണക്കിന്‌ രൂപ പോലീസ് എമാന്മാര്ക്ക്. UAPA ചുമതനമെങ്കിൽ പ്രത്യേകം പണം കൊടുക്കണം, രാജ്യദ്രോഹാവും കുറച്ചു പണം ചിലവും വരും. എന്നിട്ട് കുറെ പ്രവര്ത്തകരെ വര്ഷങ്ങളോളം ജയിലികതിദുന്നു. (തമിഴ്നാട്ടിൽ സംസ്ഥാന നേതാക്കളെ വരെ ഇങ്ങനെ പണം കൊടുത്തു മാസക്കനക്കിനു ജയിലിലിട്ടിട്ടുണ്ട്). എന്നിട്ട് അവരെ പുറത്തിറക്കാൻ കേസ് നടത്തി ലക്ഷങ്ങൾ പൊദിക്കുന്നു. അവസാനം പോപ്പുലർ ഫ്രാണ്ടിനെയെങ്ങാനും ഇത്തരം കള്ളക്കേസുകൾ ചുമത്തി നിരോധിച്ചാൽ അന്നേരവും ബ്ലോഗാൻ പറയും അത് പോപ്പുലർ ഫ്രാണ്ടുകാര് പണം കൊടുത്തു നിരൊദിപ്പിചതാനെന്നു. സമ്മതിക്കണം ബ്ലോഗാ സമ്മതിക്കണം.

  ReplyDelete
 21. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ.

  (പോപ്പുലർ ഫ്രാണ്ടുകാരെ പോലീസുകാർ പിടിച്ചപ്പോഴോന്നും അവരുടെ കയ്യില ബോംബോ വാലോ പിടിച്ചിട്ടുണ്ടായിരുന്നില്ല. അവരെ എല്ലാം അവിടെ നിന്നും കൊടുപോയത്തിനു ശേഷമാണ് പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞു മാദ്യമാങ്ങല്ക്ക് കാനിക്കുന്നതു. . നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വ്യാജ മുട്ടൽ നാടകത്തിലും A K 47 തോക്കുകളും, RDX ഉം എല്ലാം റെഡിയാക്കി പോരാത്തതിന് സ്വന്തം കൂട്ടത്തിലുള്ളവരെ വരെ കൊന്നു (ബട്ട്ല ഹൌസ്) തെളിവുണ്ടാക്കുന്ന ഡൽഹിയിലെയും മുംബയിലെയും പോലീസിനെ കണ്ടു പഠിക്കണം നമ്മുടെ കേരള പോലീസ്)

  പട്ടിക കൊട് തട്ടിക്കൂട്ടിയ (കരിങ്കന്നാ നോക്ക്) രൂപവും, രണ്ടു ഇഷ്ട്ടികയും കുറച്ചു പോസ്ടരുകളും തുടങ്ങിയ തരികിട തെളിവും മാത്രം രണ്ടും ബോംബും ഒരു വാലും (കണ്ണൂരിലെ മറ്റു സംഭവുമായി വെച്ച് നോക്കുമ്പോൾ തുലോം തുച്ചം) മാത്രം വെച്ച് ഇത്ര ആളുകളെ പിടിച്ചു UAPA ഉപയോഗിച്ച് അകതാക്കിയതല്ല ബ്ലോഗനെ വിഷമിപ്പിക്കുന്നത്, ഇത്തരം തെളിവുകല് മാത്രം വെച്ച് കേസ് എടുത്താൽ പോപ്പുലർ ഫ്രാണ്ടുകാർ സുഗമായി പുറത്തു വരും എന്നാ ബ്ലോഗന്റെ വിഷമാണ് ഉയര്ന്നു നിൽക്കുന്നതു.

  പോപ്പുലർ ഫ്രണ്ട് എല്ലാ മതസത്രെയും ഒന്നിച്ചു കൂട്ടി ഐക്യത്തോടെ പ്രവര്തിക്കുനതും മറ്റു മതസ്ഥരുടെ ഇടയില കുറച്ചു സ്വീകാര്യത കിട്ടുന്നത് പോലും ബ്ലോഗാണ് എന്തോ സഹിക്കാൻ കഴിയുന്നില്ല.
  മുസ്ലിം യുവാക്കൽക്കെതിരെയെല്ലാം കള്ളക്കേസുകൾ എടുത്തു ജയിലടക്കുന്ന എതിരക്കുന്ന ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടുകാർ അത്തരം കല്ലക്കെസുകൽക്കെതിരെ നിയമ യുദ്ധം നടത്തി പുറത്തു വരുന്നത് ഇഷ്ട്ടപ്പെദുന്നില്ല.
  മറ്റുള്ള സങ്ങടനകലെല്ലാം എന്തെങ്കിലും ആരോപലോ കേസുകാലോ വരുമ്പോഴേക്കും പേടിച്ചു വിറച്ചു തിരിന്ജോടുമ്പോൾ ഇവിടെ ഇതാ പോപ്പുലർ ഫ്രാണ്ടുകാർ തങ്ങൾക്കു നേരെ വരുന്ന ഒരു ആക്രമതെയും ദൈര്യതോടെ നേരിട്ട് അതിനെ എല്ലാം തങ്ങൾക്കു അനുകൂലമാകി മാറ്റുന്നു. ആര്ക്കെങ്കിലും സഹിക്കുമോ - ബ്ലോഗനും സഹിക്കുന്നില്ല.
  എന്താണ് ഇതിനു കാരണം എന്ന് ബ്ലോഗാൻ ആലോചിച്ചു നോക്കിയിട്ട് ഒരു അന്തവും കിട്ടിയില്ല അവസാനമാണ് ഇത് വരെ ആര്ക്കും കിട്ടിയില്ലാത്ത ഒന്ന് ബ്ലോഗന്റെ തലയില മിന്നിയതു. യുറേക്കാ ... യുരേക്ക പോലീസ് പോപ്പുലർ ഫ്രണ്ട് അവിശുട്ട ബന്ദം.
  പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം മൈലേജു കൂട്ടാൻ പണം കൊടുത്തു പോലീസിന്റെ കൊണ്ട് കള്ളക്കേസ് ഉന്ദാക്കുന്നു (ബുദ്ധി എപ്പടി , എന്നെ സമ്മതിക്കണം : ബ്ലോഗാൻ ) കേസുകാൻ വേണ്ടി ലക്ഷക്കണക്കിന്‌ രൂപ പോലീസ് എമാന്മാര്ക്ക്. UAPA ചുമതനമെങ്കിൽ പ്രത്യേകം പണം കൊടുക്കണം, രാജ്യദ്രോഹാവും കുറച്ചു പണം ചിലവും വരും. എന്നിട്ട് കുറെ പ്രവര്ത്തകരെ വര്ഷങ്ങളോളം ജയിലികതിദുന്നു. (തമിഴ്നാട്ടിൽ സംസ്ഥാന നേതാക്കളെ വരെ ഇങ്ങനെ പണം കൊടുത്തു മാസക്കനക്കിനു ജയിലിലിട്ടിട്ടുണ്ട്). എന്നിട്ട് അവരെ പുറത്തിറക്കാൻ കേസ് നടത്തി ലക്ഷങ്ങൾ പൊദിക്കുന്നു. അവസാനം പോപ്പുലർ ഫ്രാണ്ടിനെയെങ്ങാനും ഇത്തരം കള്ളക്കേസുകൾ ചുമത്തി നിരോധിച്ചാൽ അന്നേരവും ബ്ലോഗാൻ പറയും അത് പോപ്പുലർ ഫ്രാണ്ടുകാര് പണം കൊടുത്തു നിരൊദിപ്പിചതാനെന്നു. സമ്മതിക്കണം ബ്ലോഗാ സമ്മതിക്കണം.

  എനിക്ക് ബ്ലോഗനോട് ഒന്നേ പറയാനുള്ളൂ, ബ്ലോഗാണ് പോപ്പുലർ ഫ്രന്ദിനെ ബസിൽ പോവുമ്പോൾ ''ബാബറി മസ്ജിദ് നമുക്ക് മറക്കാതിരിക്കുക'' എന്നാ പോസ്റർ കണ്ടുള്ള പരിജയമേ ഉള്ളു (പിന്നെ പത്രവും പോലീസും പറയുന്നതും) എന്ന് മനസ്സിലാക്കിയത് കൊണ്ട് പരയുകയാനു. എന്താണ് പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ പറയുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും എന്ന് ഒരു വിശദമായി പദിക്കുക (ഇതിനു എല്ലാ ബുജികളും പറയുക ഞാനിതൊക്കെ നന്നായി പഠിച്ചിട്ടുണ്ട് എന്നെ പഠിപ്പിക്കാൻ നീയാരാട ്#₹₹#@#$#@ മോനെ എന്നായിരിക്കും) പോപ്പുലർ ഫ്രണ്ട് കേരളത്തില നടത്തിയ സമരങ്ങളും അത് അവർ വിജയിപ്പിചെടുത്തതും എങ്ങനെയെന്നോന്നു നൊക്കുക

  ReplyDelete
 22. two time my comments deleted from this, why ?

  ReplyDelete
 23. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ

  ReplyDelete
 24. പിന്നെ ബ്ലോഗാനുള്ള ഒരു സംശയം എങ്ങിനെയാണ് ഇത്രയും ശക്തമായ ആക്രമങ്ങലുടാവുംബോഴും പോപ്പുലർ ഫ്രണ്ട് മുന്നോട്ടു പോവുന്നത് എന്നല്ലെ. പോപ്പുലർ ഫ്രാണ്ടിനുള്ളത് ചിന്താ ശേഷിയും ആര്ജവവും നട്ടെല്ലുമുല്ല ഒരു നേത്രുതവും അതിനു പറ്റിയ അനികലുമാനു. ഇമെയിൽ വിവാതമുണ്ടായപ്പോൾ ആ പോലീസുകാരനെ ബലിയാടാക്കി ജമാഅത്തെ ഇസ്ലാമി ഓടി രക്ഷപ്പെട്ട പോലെ പോപ്പുലർ ഫ്രാണ്ടോ അതിന്റ നേത്രുതാമോ പ്രഷങ്ങളിൽ നിന്നും ഓടി രക്ഷപ്പെദില്ല. അതിനെ അല്ലാഹുവിൽ ഭരമെൽപ്പിചു ഒറ്റക്കെട്ടായി നേരിടും. ഒന്നാലോജിച്ചു നോക്കിക്കേ അന്ന് അഷ്‌റഫ്‌ മോലവിയെ എയര് പോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തത് പോലെ വേറെ ഏതെങ്കിലും ഒരു സംഘടനയുടെ നേതാവാണ്‌ അരസ്ട്ടിയായെങ്കിൽ ഇന്ന് അയാള് ജയിലിൽ ഉന്ദാവും. കൈ വെട്ടു കേസ് പോലെ ഒരു സംഭവം മട്ടെതെങ്കിലും സങ്ങടനകല്ക്ക് നേരെയാനെകിൽ ഇന്നവർ വാലും മടക്കി ഒദിയിട്ടുന്ദാവും.
  പക്ഷെ പോപുലര ഫ്രണ്ട് അത്തരം കടുത്ത ആക്രമങ്ങളെ പോലും തങ്ങൾക്കു അനുകൂലംമാക്കി മാറ്റുകയാണ് ചെയ്തതു. അതിനു കാരണം എന്താണെന്നല്ലേ അല്ലാഹുവിന്റെ സഹായം അതല്ലാതെ ഒന്നുമല്ല അത് ............. ''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവന്‍ നിങ്ങള്‍ക്ക്‌ ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി."............

  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പ്രവർത്തകർ സംഘടന പ്രവര്ത്തനം കാരണം ദാരിദ്രത്തിലേക്ക് വീണ പ്രവര്ത്തകരക്ക് ഒരിക്കലും പോലീസിനു കൈക്കൂലി കൊടുക്കാൻ കഴിയില്ല. പക്ഷെ അവർ അവരുടെ ജീവനും ജീവിതവും സത്യത്തിനും നീതിക്കും വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ സമര്പ്പിക്കാൻ തയാരാനു. പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം കയ്യില നിന്ന് സങ്ങടനക്ക് വേണ്ടി ചിലവഴിക്കുനത് പോലെ ഒരു സങ്ങടനക്ക് വേണ്ടിയും ഒരു പ്രവര്ത്തകരും ചിലവഴിക്കുന്നത് നിങ്ങള്ക്ക് കാണാൻ കഴിയില്ല, അതാണ്‌ അവരുടെ സാമ്പത്തിക സ്ത്രൊതസു.

  അവർ അവരുടെ നിലപാടിൽ സ്വയം മാറ്റം വരുത്തുന്ന കാലത്തോളം അല്ലാഹു അവന്റെ നിലപാടിൽ മാറ്റം വരുത്തില്ല .ഏതു UAPA വന്നാലും . ഇന്ഷ അല്ലാ..

  ReplyDelete
 25. ഞാൻ ബ്ലോഗന്റെ ഒരു വായനക്കാരനാനു. ഓരോ ലേഖനങ്ങളും വളരെ നന്നായി എഴുതുന്നതായി തൊന്നിയിട്ടുന്ദു. ഈ ലേഖനം വായിച്ചപ്പോൾ ഒരു ബ്ലോഗന്റെ നിക്ഷ്പക്ഷമായ മുഖത്തെ വെപ്പ് താടി കാറ്റത്തു ചെറുതായി ഇലകിയോ എന്ന് ഒരു സംഷയം. ഇപ്പോഴത്തെ വിഷയത്തെ ഒരു പോപ്പുലർ ഫണ്ടിനോടുള്ള ഉള്ളിന്റെ ഉള്ളിലുള്ള ഒരു മുന് ധാരനയുടെ മഞ്ഞക്കന്നട ഉപയോഗിച്ച് നോക്കിയത് പൊലെ.
  മുന്പുണ്ടായ ഓരോ വിഷയത്തിലും പോലീസിന്റെയും പത്രങ്ങളുടെയും അസത്യ പ്രചാരണത്തെ വിമര്ശിച്ച ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടായപ്പോൾ പോലീസും പത്രങ്ങളും എല്ലാം നൂറു ശതമാനം സത്യസന്ദർ.

  (പോപ്പുലർ ഫ്രാണ്ടുകാരെ പോലീസുകാർ പിടിച്ചപ്പോഴോന്നും അവരുടെ കയ്യില ബോംബോ വാലോ പിടിച്ചിട്ടുണ്ടായിരുന്നില്ല. അവരെ എല്ലാം അവിടെ നിന്നും കൊടുപോയത്തിനു ശേഷമാണ് പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞു മാദ്യമാങ്ങല്ക്ക് കാനിക്കുന്നതു. . നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ വ്യാജ മുട്ടൽ നാടകത്തിലും A K 47 തോക്കുകളും, RDX ഉം എല്ലാം റെഡിയാക്കി പോരാത്തതിന് സ്വന്തം കൂട്ടത്തിലുള്ളവരെ വരെ കൊന്നു (ബട്ട്ല ഹൌസ്) തെളിവുണ്ടാക്കുന്ന ഡൽഹിയിലെയും മുംബയിലെയും പോലീസിനെ കണ്ടു പഠിക്കണം നമ്മുടെ കേരള പോലീസ്)

  പട്ടിക കൊട് തട്ടിക്കൂട്ടിയ (കരിങ്കന്നാ നോക്ക്) രൂപവും, രണ്ടു ഇഷ്ട്ടികയും കുറച്ചു പോസ്ടരുകളും തുടങ്ങിയ തരികിട തെളിവും മാത്രം രണ്ടും ബോംബും ഒരു വാലും (കണ്ണൂരിലെ മറ്റു സംഭവുമായി വെച്ച് നോക്കുമ്പോൾ തുലോം തുച്ചം) മാത്രം വെച്ച് ഇത്ര ആളുകളെ പിടിച്ചു UAPA ഉപയോഗിച്ച് അകതാക്കിയതല്ല ബ്ലോഗനെ വിഷമിപ്പിക്കുന്നത്, ഇത്തരം തെളിവുകല് മാത്രം വെച്ച് കേസ് എടുത്താൽ പോപ്പുലർ ഫ്രാണ്ടുകാർ സുഗമായി പുറത്തു വരും എന്നാ ബ്ലോഗന്റെ വിഷമാണ് ഉയര്ന്നു നിൽക്കുന്നതു.

  പോപ്പുലർ ഫ്രണ്ട് എല്ലാ മതസത്രെയും ഒന്നിച്ചു കൂട്ടി ഐക്യത്തോടെ പ്രവര്തിക്കുനതും മറ്റു മതസ്ഥരുടെ ഇടയില കുറച്ചു സ്വീകാര്യത കിട്ടുന്നത് പോലും ബ്ലോഗാണ് എന്തോ സഹിക്കാൻ കഴിയുന്നില്ല.
  മുസ്ലിം യുവാക്കൽക്കെതിരെയെല്ലാം കള്ളക്കേസുകൾ എടുത്തു ജയിലടക്കുന്ന എതിരക്കുന്ന ബ്ലോഗാണ് പോപ്പുലർ ഫ്രാണ്ടുകാർ അത്തരം കല്ലക്കെസുകൽക്കെതിരെ നിയമ യുദ്ധം നടത്തി പുറത്തു വരുന്നത് ഇഷ്ട്ടപ്പെദുന്നില്ല.
  മറ്റുള്ള സങ്ങടനകലെല്ലാം എന്തെങ്കിലും ആരോപലോ കേസുകാലോ വരുമ്പോഴേക്കും പേടിച്ചു വിറച്ചു തിരിന്ജോടുമ്പോൾ ഇവിടെ ഇതാ പോപ്പുലർ ഫ്രാണ്ടുകാർ തങ്ങൾക്കു നേരെ വരുന്ന ഒരു ആക്രമതെയും ദൈര്യതോടെ നേരിട്ട് അതിനെ എല്ലാം തങ്ങൾക്കു അനുകൂലമാകി മാറ്റുന്നു. ആര്ക്കെങ്കിലും സഹിക്കുമോ - ബ്ലോഗനും സഹിക്കുന്നില്ല.
  എന്താണ് ഇതിനു കാരണം എന്ന് ബ്ലോഗാൻ ആലോചിച്ചു നോക്കിയിട്ട് ഒരു അന്തവും കിട്ടിയില്ല അവസാനമാണ് ഇത് വരെ ആര്ക്കും കിട്ടിയില്ലാത്ത ഒന്ന് ബ്ലോഗന്റെ തലയില മിന്നിയതു. യുറേക്കാ ... യുരേക്ക പോലീസ് പോപ്പുലർ ഫ്രണ്ട് അവിശുട്ട ബന്ദം.
  പോപ്പുലർ ഫ്രാണ്ടുകാർ സ്വന്തം മൈലേജു കൂട്ടാൻ പണം കൊടുത്തു പോലീസിന്റെ കൊണ്ട് കള്ളക്കേസ് ഉന്ദാക്കുന്നു (ബുദ്ധി എപ്പടി , എന്നെ സമ്മതിക്കണം : ബ്ലോഗാൻ ) കേസുകാൻ വേണ്ടി ലക്ഷക്കണക്കിന്‌ രൂപ പോലീസ് എമാന്മാര്ക്ക്. UAPA ചുമതനമെങ്കിൽ പ്രത്യേകം പണം കൊടുക്കണം, രാജ്യദ്രോഹാവും കുറച്ചു പണം ചിലവും വരും. എന്നിട്ട് കുറെ പ്രവര്ത്തകരെ വര്ഷങ്ങളോളം ജയിലികതിദുന്നു. (തമിഴ്നാട്ടിൽ സംസ്ഥാന നേതാക്കളെ വരെ ഇങ്ങനെ പണം കൊടുത്തു മാസക്കനക്കിനു ജയിലിലിട്ടിട്ടുണ്ട്). എന്നിട്ട് അവരെ പുറത്തിറക്കാൻ കേസ് നടത്തി ലക്ഷങ്ങൾ പൊദിക്കുന്നു. അവസാനം പോപ്പുലർ ഫ്രാണ്ടിനെയെങ്ങാനും ഇത്തരം കള്ളക്കേസുകൾ ചുമത്തി നിരോധിച്ചാൽ അന്നേരവും ബ്ലോഗാൻ പറയും അത് പോപ്പുലർ ഫ്രാണ്ടുകാര് പണം കൊടുത്തു നിരൊദിപ്പിചതാനെന്നു. സമ്മതിക്കണം ബ്ലോഗാ സമ്മതിക്കണം.

  ReplyDelete
 26. എനിക്ക് ബ്ലോഗനോട് ഒന്നേ പറയാനുള്ളൂ, ബ്ലോഗാണ് പോപ്പുലർ ഫ്രന്ദിനെ ബസിൽ പോവുമ്പോൾ ''ബാബറി മസ്ജിദ് നമുക്ക് മറക്കാതിരിക്കുക'' എന്നാ പോസ്റർ കണ്ടുള്ള പരിജയമേ ഉള്ളു (പിന്നെ പത്രവും പോലീസും പറയുന്നതും) എന്ന് മനസ്സിലാക്കിയത് കൊണ്ട് പരയുകയാനു. എന്താണ് പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ പറയുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും എന്ന് ഒരു വിശദമായി പദിക്കുക (ഇതിനു എല്ലാ ബുജികളും പറയുക ഞാനിതൊക്കെ നന്നായി പഠിച്ചിട്ടുണ്ട് എന്നെ പഠിപ്പിക്കാൻ നീയാരാട ്#₹₹#@#$#@ മോനെ എന്നായിരിക്കും) പോപ്പുലർ ഫ്രണ്ട് കേരളത്തില നടത്തിയ സമരങ്ങളും അത് അവർ വിജയിപ്പിചെടുത്തതും എങ്ങനെയെന്നോന്നു നൊക്കുക

  ReplyDelete
 27. two time my comments deleted from this, why ?

  ReplyDelete
 28. സുഡാപ്പി കള് വളരട്ടെ...എന്നാലെ ഹിന്ദു ക്കള് ഒന്നിച്ചു നിക്കാൻ പടിക്കൂ.......മലയാളി കള് ഒന്നിച്ചു നിന്ന് മൂത്രം ഒഴിച്ചാൽ ഒലിച്ചു പോകുന്നത്രെ ഉള്ളു ഇപ്പൊ ലവൻ മാര് ................

  ReplyDelete
 29. എന്താ ഭാവന ... ചിന്തകൻ ആണ് നിങ്ങള്‍ , അന്തവും കുന്തവും ഇല്ലാത്ത ചിന്തകൻ

  ReplyDelete
 30. എന്താ ഭാവന ... ചിന്തകൻ ആണ് നിങ്ങള്‍ , അന്തവും കുന്തവും ഇല്ലാത്ത ചിന്തകൻ

  ReplyDelete