Wednesday, 19 June 2013

'എന്‍റെ ജനനേന്ദ്രിയം' പണി കൊടുത്ത വിധം..!!

മലയാളത്തിലെ പ്രമുഖ യുവസാഹിത്യകാരന്‍റെ കവിതാ സമാഹാരം പുറത്തിറങ്ങി.... എഴുത്തുകാരന്‍റെ 'ആരാധികയും' അധ്യാപികയുമായ യുവ കുസുമം എത്രയും വേഗം കോപ്പി സ്വന്തമാക്കി...
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനുള്ള ആവേശത്തിലായിരുന്നു ടീച്ചറമ്മ ....
വായനക്കിടയില്‍ പക്ഷേ ഒരു 'വാക്കുകടിച്ചു' .
സമാഹാരത്തിലെ ഒരു കവിതയുടെ തലക്കെട്ട് വായിച്ചതോടെ ടീച്ചറുടെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു, ലെറ്റര്‍ പാഡില്‍ നിന്നു കീറിയെടുത്ത കടലാസിനോടുപോലും ഉണ്ടായിരുന്നു അരിശം....  

കവിയോട് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം.
പ്രിയപ്പെട്ട സാര്‍ ,

"ഞാന്‍ അങ്ങയുടെ ഒരു വായനക്കാരിയാണ്, അങ്ങയുടെ എല്ലാ കൃതികളും വായിച്ചിട്ടുള്ള താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരുവള്‍ ,..താങ്കളുടെ പുതിയ കവിതാ സമാഹാരത്തിലെ 'എന്‍റെ ജനനേന്ദ്രിയം' എന്ന കവിത കണ്ടു. ആ തലക്കെട്ടിനോട് എനിക്ക് യോജിക്കാന്‍ വയ്യ. ഞാന്‍ ഒരു അധ്യാപിക കൂടിയാണ്, നാളെ ഈ കവിത കുട്ടികള്‍ക്ക് പഠിപ്പിക്കേണ്ടി വന്നാലുള്ള അവസ്ഥ താങ്കള്‍ ആലോചിച്ചിട്ടുണ്ടോ ? കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍  താങ്കളുടെ കഥാസമാഹാരം ഞങ്ങളുടെ സില്ലബസില്‍ ഉണ്ടായിരുന്നു, നാളെ താങ്കളുടെ ഈ കവിതാ സമാഹാരവും സില്ലബസില്‍ വന്നാല്‍ ... ഇങ്ങനെ ഒരു തലക്കെട്ട് ഇടുന്നതിന് മുമ്പ് എന്തേ താങ്കള്‍ അത് ആലോചിച്ചില്ല ? കുട്ടികളുടെ മുമ്പില്‍ നിന്ന്‍ എങ്ങനെ ഈ തലക്കെട്ട് വായിക്കും എന്ന്‍ ചിന്തിച്ചിട്ടു തന്നെ എനിക്ക് തലപെരുക്കുന്നു.. താങ്കളില്‍ നിന്ന് ഇങ്ങനെ ഒരു പ്രവര്‍ത്തി ഒട്ടും പ്രതീക്ഷിച്ചില്ല... കൂടുതല്‍ എഴുതുന്നില്ല.... എന്‍റെ ശക്തമായ പ്രതിഷേധവും സങ്കടവും ഇതിനാല്‍ അറിയിക്കുന്നു... "  

കത്ത് കിട്ടിയ കവിയുടെ മനസ്സ് വിഷമിച്ചു , ഒരു ആരാധികയുടെ പ്രയാസം മനസ്സിലാക്കിയല്ലേ പറ്റൂ..
കവി ആരാധകര്‍ക്ക് മറുപടി കൊടുക്കാന്‍ മാത്രമായി പോസ്റ്റോഫീസില്‍ നിന്നു വാങ്ങി വെച്ച 'പോസ്റ്റ് കാര്‍ഡ്' കെട്ടില്‍ നിന്നും ഒന്നെടുത്തു.
'വടി'വൊത്ത അക്ഷരങ്ങള്‍ അടുക്കിവെച്ചു.

"പ്രിയപ്പെട്ട .......ടീച്ചര്‍ ,

'എന്‍റെ ജനനേന്ദ്രിയം' ഭവതിക്കു വല്ലാതെ  പ്രയാസമുണ്ടാക്കി എന്നറിഞ്ഞതില്‍ വ്യസനിക്കുന്നു  ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു."

സ്നേഹപൂര്‍വ്വം.
ഒപ്പ്

നാലാമത്തെ പിരീഡില്‍ പത്ത് സി യിലെ ക്ലാസുകഴിഞ്ഞു, സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോള്‍ പോസ്റ്റുമാന്‍ എതിരെ വരുന്നുണ്ട്.
"ടീച്ചര്‍ക്കൊരു കത്തുണ്ട്, സ്റ്റാഫ് റൂമില്‍ കൊടുത്തിട്ടുണ്ട്", പോസ്റ്റുമാന്‍റെ നോട്ടവും ഭാവഹാദികളും ടീച്ചര്‍ക്ക് അരോചകമായി തോന്നി, "അഞ്ചുവയസ്സുള്ള പിള്ളേര്‍ക്ക് വരെ രക്ഷയില്ല പിന്നെ തന്‍റെ കാര്യം എന്തോന്ന് ചിന്തിക്കാനാണ്" ആത്മഗതം ചെയ്തുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് കയറിയപ്പോള്‍ അവിടെ ഒരു മൂകത....തന്നെ തന്നെ തുറിച്ചു നോക്കുന്ന സഹപ്രവര്‍ത്തകരുടെ മുഖങ്ങളിലേക്ക് ആശങ്കയോടെ മാറിമാറി നോക്കുന്നതിനിടെ വല്‍സല ടീച്ചര്‍ വിളിച്ച് പറഞ്ഞു 'ടീച്ചര്‍ക്കൊരു കത്തുണ്ട്, ഹെഡ്മാഷടെ കയ്യീന്ന് വാങ്ങാന്‍ പറഞ്ഞു"
ഫേസ് ബുക്കും ഈ മെയിലും എസ് എം എസ്സും അരങ്ങുതകര്‍ക്കുന്ന കാലത്ത് തനിക്കൊരു കത്തോ?....
ടീച്ചര്‍ ആവേശപൂര്‍വ്വം ഹെഡ് മാസ്റ്ററുടെ ഓഫീസിലേക്ക് നടന്നു...
           

10 comments:

 1. ഹ ഹ ഹ ഹ സധാചാരി ആയ ഹെഡ് മാഷില്‍ നിന്നും കണക്കിന് കിട്ടിയ ടീച്ചര്‍ വാദി കരഞ്ഞ മുഖവുമായി വരുന്നത് ഞാന്‍ മനസ്സില്‍ കണ്ടു ഹ ഹ ഹ

  ReplyDelete
 2. ഒരുപാട് ചിന്തകള്ക്ക് വക തരുന്ന ഒരു കഥ. നന്നായിട്ടുണ്ട്.

  ReplyDelete
 3. ഈ ജനനേന്ദ്രിയം ഉണ്ടാക്കുന്ന ഓരോരോ പൊല്ലാപ്പുകളെ !!!!!!!

  ReplyDelete
 4. ഇതിലൊരു പുതുമയില്ല എന്ന് പറയേണ്ടി വന്നതിൽ ക്ഷമിക്കുക

  ReplyDelete
 5. ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ കടൽ മരുഭൂമിയിലെ വീട് എന്ന സമാഹാരത്തിൽ 'എന്റെ ജനനേന്ദ്രിയം' എന്ന ഒരു കവിതയുണ്ട്. അതാണോ ഇത്?

  ReplyDelete
 6. പുതിയ പോസ്റ്റ്‌ ഒന്നും കാണുന്നില്ലല്ലൊ, എന്തു പറ്റി?

  ReplyDelete
 7. men must be careful about their penis and balls. we are vulnerable.

  ReplyDelete