Sunday, 8 September 2013

തൊഴി ഇരന്നു വാങ്ങുന്ന 'ഇടതുപക്ഷ നാഭികള്‍ '.

തിരുവനന്തപുരം ജില്ലയിലെ ആനയറയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ നാഭിക്ക് തൊഴിച്ച പൂന്തുറ സ്റ്റേഷനിലെ എസ് ഐ വിജയദാസിനെതിരെ പോലീസ് കേസെടുത്തു. ഇന്നത്തെ വാര്‍ത്തയാണ്.
സന്തോഷകരമായ കാര്യം. നടു  റോട്ടില്‍  യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഏമാന്‍റെ ചിത്രം പുറത്തു വന്നതോടെ ഗത്യന്തരമില്ലാതെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നു. 'നാഭിക്ക് ചവിട്ടല്‍ ' കേരള പോലീസില്‍ ഒരു ഔദ്യോഗിക കുറ്റകൃത്യമായി പരിഗണിക്കപ്പെടും എന്നു തോന്നുന്നില്ല, ആ കുറ്റത്തിന് കേസെടുത്താല്‍ നാഭിക്ക് ചവിട്ടാത്ത എത്ര ഏമാന്‍മാര്‍ കാണും നമ്മുടെ സ്റ്റേഷനുകളില്‍ ? . പരസ്യമായ നാഭിക്ക് തൊഴി പക്ഷേ 24 മണിക്കൂറും ക്യാമറകള്‍ കണ്ണും തുറന്നിരിക്കുന്ന ഈ കാലത്ത് ഒരു ക്രിമിനല്‍ കുറ്റം തന്നെയെന്ന് പോലീസിന് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു  നടപടി പോലീസ് ക്രിമിനലുകള്‍ക്ക് ഒരു താക്കീതാവട്ടെ. വിജയദാസ് പ്രമോഷനോടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്തക്ക് ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ലാത്തത് കൊണ്ട് അഞ്ചോ പത്തോ കൊല്ലത്തിന്  ശേഷം നടക്കാനിരിക്കുന്ന ആ സന്തോഷ ദിവസത്തിന്‍റെ ആശംസകള്‍ വിജയദാസ് ഏമാന് നമുക്കിപ്പഴേ നേരാം.ഈ വാര്‍ത്തയുടെ ഒരു 'ഇരപക്ഷ' വായനയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മാധ്യമം ഫോട്ടോ ഗ്രാഫര്‍ സന്ദീപ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ വായന തുടങ്ങാം.

ചിത്രം 1
     ദിവസവും ഒന്നു വീതം മൂന്നുനേരം കരിങ്കൊടി കണ്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി 'നിസ്സംഗ ഭാവത്തില്‍ സമരക്കാര്‍ക്കിടയിലൂടെ കടന്നു പോകുന്നു,  'കരിങ്കൊടി  പ്രയോഗം കാലങ്ങളായി ഇന്ത്യയില്‍ നടന്നു വരുന്ന  ജനാധിപത്യ സമര രീതിയാണ് അത് മുറപോലെ നടക്കട്ടെ

ചിത്രം 2
പുഞ്ചിരി തൂകി സമാധാനപരമായി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിക്കുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ , മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴിതടസ്സപ്പെടാതിരിക്കാന്‍ കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്നു, ഒരു പരിഭ്രമവും ഇല്ലാതെ ജോലിയെടുക്കുന്നു പോലീസുകാര്‍ 

ചിത്രം 3   


മുഖ്യമന്ത്രിയുടെ കാര്‍ അടുത്തുവരവേ ജനക്കൂട്ടത്തിനിടയില്‍ നിന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രമണ ശ്രമം നടക്കുന്നു, ചിത്രം രണ്ടില്‍ കണ്ട ഡി വൈ എഫ് ഐ ക്കാരനെ പ്പോലെ കരിങ്കൊടി കാണിക്കുക എന്ന ലക്ഷ്യമല്ല ഇവിടെ പ്രവര്‍ത്തകര്‍ കാണിക്കുന്നത്. ശാരീരികമായി മുഖ്യമന്ത്രി ആക്രമിക്കപ്പെടുമോ എന്ന്‍ ഭയക്കുന്ന പോലീസുകാര്‍ ജാഗരൂകരാകുന്നു, നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയിട്ടുള്ള ഡി വൈ എഫ് ഐ പോലുള്ള ഒരു സംഘടന മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കില്ല എന്നെങ്ങനെ വിശ്വസിക്കും ?

ചിത്രം 4


   മുഖ്യമന്ത്രി ആക്രമിക്കപ്പെടുമോ എന്ന പോലീസിന്‍റെ സംശയം ബലപ്പെടുത്തിക്കൊണ്ട് പോലീസ് വലയം ഭേദിച്ച് മുന്നോട്ട് കടക്കുന്ന ഡി വൈ എഫ് ഐ ക്കാരനെ പോലീസുകാര്‍ വളഞ്ഞു പിടിക്കുന്നു, കരിങ്കൊടി കാണിക്കുകയല്ല ഇയാളുടെ ലക്ഷ്യം മുഖ്യമന്ത്രിയെ ആക്രമിക്കുക തന്നെയാണെന്ന് ഈ ചിത്രം പറയുന്നു. അയാളുടെ മുഖത്തെ രൌദ്ര ഭാവം നോക്കൂ...പോലീസിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഇയാള്‍ മുഖ്യമന്ത്രിയെ കടിച്ചു കീറുമായിരുന്നില്ലേ?

ചിത്രം 5
      പോലീസുകാര്‍ ചേര്‍ന്ന് ഒരു വിധം വളഞ്ഞു പിടിച്ചെങ്കിലും പോലീസിന്‍റെ കയ്യില്‍ നിന്ന് ലാത്തിപോലും പിടിച്ച് വാങ്ങിക്കളഞ്ഞു ഡിഫിക്കാരന്‍, ഇയാള്‍ ഒരു പരിശീലനം ലഭിച്ച കുറ്റവാളി തന്നെ എന്ന്‍ മനസ്സിലാക്കിയ തൊഴി ശീലമുള്ള ഒരേമാന്‍ അക്രമിയെ കീഴടക്കാന്‍ നാഭി നോക്കി തൊഴിക്കുന്നു,

ചിത്രം 6


പോലീസുകാരന്‍റെ തൊഴി ബ്ലോക്ക് ചെയ്ത ഡിഫിക്കാരന്‍ കാല്‍പാദം ഓടിക്കാന്‍ ശ്രമിക്കുന്നു, ഇത്ര സമര്‍ത്ഥമായി പോലീസുകാരന്‍റെ തൊഴി ബ്ലോക്ക് ചെയ്യുന്ന ഇയാള്‍ പരിശീലനം ലഭിച്ച അക്രമിതന്നെയല്ലേ? 

മനുഷ്യാവകാശം , കമ്മീഷന്‍, കേസ്, എല്ലാം മുറപോലെ നടക്കട്ടെ... ആ തൊഴിയെങ്ങാനും മര്‍മ്മത്ത് കൊണ്ടിരുന്നെങ്കില്‍ ആര്‍ക്കായിരുന്നു നഷ്ടം? ഡിഫിക്കാരന്‍റെ ഭാര്യക്ക് തന്നെ, പാവം ആ സഹോദരിയെ ദൈവം കാത്തു, ഒരു പാട് സമരങ്ങളുടെ പേരില്‍ കണ്ണ് , മൂക്ക് , തല, കൈ, കാല്‍ തുടങ്ങി ജീവന്‍ വരെ നഷ്ടപ്പെട്ട എത്രയെത്ര യുവാക്കളുണ്ട് കേരളത്തില്‍ ? എം വി രാഘവനെ കൊടികാണിച്ച് പേടിപ്പിക്കാന്‍ പോയവന് ജീവന്‍ പോയത് മിച്ചം . വിദ്യാഭ്യാസ ബന്ദ് കേരളം കുരുതിക്കളമാക്കിയ 90 കളുടെ പകുതിയില്‍ പോലീസില്‍ നിന്ന് പണി ഇരന്നു വാങ്ങിയ എന്‍റെ ഒരു സുഹൃത്തുണ്ട്, വിട്ടുമാറാത്ത നടുവേദനയുമായി 'പാര്‍ട്ടിയെ' പഴിച്ച് ശിഷ്ടകാലം ജീവിക്കുന്നു, അങ്ങനെ എത്രയെത്ര പേര്‍? പാര്‍ട്ടി വല്ലാതെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പ് എന്നതിലപ്പുറം 'സരിത കേരളത്തിന്' എന്ത് പ്രസക്തിയാണുള്ളത് ? പാതിരാവില്‍ എങ്ങാനും സൂര്യന്‍ ഉദിച്ചാല്‍ സരിതമാരുടെ കിടപ്പറയില്‍ നിന്ന് ഉടുമുണ്ടില്ലാതെ ഇറങ്ങിയോടുന്നവരില്‍ 'ഇടതുപക്ഷക്കാരുടെ എണ്ണത്തിന് ഒരു കുറവും ഉണ്ടാവില്ല എന്ന കാര്യത്തില്‍ സാക്ഷാല്‍ പിണറായിക്ക് പോലും സംശയം ഉണ്ടാവാനിടയില്ല , ദൈവം തലയില്‍ കളിമണ്ണ് പോലും വെച്ച് കൊടുക്കാത്ത കുറെ 'യുവ രാഷ്ട്രീയക്കാര്‍ ' നടത്തുന്ന പേക്കൂത്തുകള്‍ഒരു തരം അറപ്പാണ് പൊതു സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഭരിക്കുന്നവനോടും, ഭരിക്കാന്‍ കാത്തിരിക്കുന്നവരോടും. 

വാല്‍കഷ്ണം: - പാര്‍ട്ടിക്ക് ഒരു പാട് രക്ത സാക്ഷികള്‍ ഉണ്ട്, എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി 'പണിയായുധം നഷ്ടപ്പെടുത്തിയ ആദ്യത്തെ ധീരസഖാവ് ജയപ്രസാദ് തന്നെ അല്ലേ ? അച്ചനേയും മകനെയും ഭര്‍ത്താവിനെയും പാര്‍ട്ടിക്കായി 'ബലി' നല്‍കിയ ധീരയുവതികള്‍ക്കിടയില്‍ ഇനി 'കുഞ്ഞി കൃഷ്ണനെ' പാര്‍ട്ടിക്ക് സമര്‍പ്പിച്ച മങ്കമാരും....   സംഗതി പോയി എന്നത് സിണ്ടികേറ്റ് മാധ്യമങ്ങളുടെ കെട്ടു കഥ അല്ലെങ്കില്‍ ...
ലാല്‍ സലാം സഖാവേ...
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല....
ലക്ഷം നാഭികള്‍ പിന്നാലെ....          

                       

3 comments:

  1. ബല്ലാത്ത പഹയൻ തന്നെ .. കാല് പിടിച്ചു ഓടിച്ചു കളഞ്ഞേനെ .. അപാരം അണ്ണാ .. നമിച്ചിരിക്കുന്നു .. കരിയില പുറത്തു മുള്ളമോ ചേട്ടാ ?? ഫേസ് ബുക്ക്‌ ID , യാഹൂ ID ഏല്ലാം ഉണ്ട് കേട്ടോ .. അനോണിമസ് അല്ല .

    ReplyDelete
  2. ബെസ്റ്റ് കണ്ണാ ബെസ്റ്റ്......

    ReplyDelete
  3. പോലീസിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഇയാള്‍ മുഖ്യമന്ത്രിയെ കടിച്ചു കീറുമായിരുന്നില്ലേ?...

    കടിക്കാനായി അത്യാധുനിക സംവിധാനങ്ങൾ ഉള്ള 32 പല്ലുകൾ ഇയാൾ സൂക്ഷിച്ചിരുന്നു :)))


    ReplyDelete