Monday 3 March 2014

ഭീകരാക്രമണങ്ങള്‍ വരുന്ന വഴി.....

പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ചിത്രം മാറുകയാണ്, പരമാവധി നൂറു സീറ്റുകള്‍ നേടാന്‍ കഴിയും എന്നതിലപ്പുറം കോണ്‍ഗ്രസ്സ് ചിത്രത്തിലില്ല, കോടികള്‍ വാരിയെറിഞ്ഞു കൊണ്ടുപിടിച്ച പ്രചരണങ്ങളും പെയ്ഡ് സര്‍വ്വേയുമായി മോഡി കുതിക്കുന്നു എന്ന് തോന്നുമെങ്കിലും സംഗതി കുതിപ്പല്ല കിതപ്പാണ് എന്ന് സൂക്ഷിച്ചു നോക്കുന്നവര്‍ ഒന്നടങ്കം പറയുന്നു, ഭരണത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഈ തെരെഞ്ഞെടുപ്പിലെ താരം കെജ്രിവാള്‍ തന്നെയാണ്, റിലയന്‍സ് അടക്കം കുത്തക കമ്പനികളുടെ ദല്ലാളുമാരാണ്  ഇന്ത്യഭരിക്കുന്നതെന്ന് ഇത്ര ഉച്ചത്തില്‍ ഒരാള്‍ വിളിച്ച് പറയുന്നത് ആദ്യമായാണ് , ആം ആദ്മിയെയും അതിന്റെ പ്രചരണങ്ങളെയും എങ്ങനെ ഒതുക്കാം എന്ന ഗവേഷണത്തിലാണ് 'മുഖ്യധാര' പാര്‍ട്ടികളൊക്കെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും ബലഹീനമായ ഒരിടത്തുകൂടി ഒരു ആക്രമണം മണക്കുന്നുണ്ട്, അങ്ങനെ ഒരു ആക്രമണം വന്നാല്‍  ആം ആദ്മിയും 'വിഷണ്ണരായി' നിന്ന് പോകുകയെ ഉള്ളൂ എന്ന്   ഇത് വരെയുള്ള അനുഭവം വെച്ചു പറയാന്‍ കഴിയും.
കാര്യം മനസ്സിലാവണമെങ്കില്‍ ആം ആദ്മികള്‍ ഒരല്‍പം സമചിത്തതയോടെ വായിക്കണം. 


അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന കെജ്രിവാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞു അഴിമതിയെക്കാള്‍ വലിയ പ്രശ്നം വര്‍ഗീയതയാണ്.. എന്തൊകൊണ്ടാണ് ഈ വെളിപാട്? അഴിമതിക്ക് മറപിടിക്കാന്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും കണ്ടു പിടിച്ച വഴിയാണ് വര്‍ഗ്ഗീയത, ഇതേ ആവശ്യത്തിനാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഈ വിഷവിത്ത് മുളപ്പിച്ചത്..ആഗോളവല്‍ക്കരണം വന്ന ശേഷം, കോര്‍പ്പറേറ്റ് മുതലാളിമാര്‍ ഇന്ത്യയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയ ശേഷം 'വര്‍ഗ്ഗീയതയുടെ' കച്ചവട സാധ്യത ഒന്നു കൂടി 'ഹൈടെക്' ആയി മാറിയിട്ടുണ്ട് ഇന്ത്യയില്‍, 
ഇന്ത്യയില്‍ നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകം നാലിരട്ടി വിലക്ക് ഇന്ത്യക്കാര്‍ക്ക് തന്നെ വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുകയാണ് റിലയന്‍സ് എന്ന്‍ കെജ്രിവാള്‍ തെളിവുസഹിതം വിളിച്ച് പറഞ്ഞപ്പോള്‍ ഇവിടെ എത്ര പേര്‍ക്ക് രാജ്യസ്നേഹ ഉദ്ധീകരണം ഉണ്ടായി? 'ദേശീയ വികാര' ത്തളിച്ച ഉണ്ടായി? രാജ്യത്തെ എത്ര മാധ്യമങ്ങള്‍ അത് ചര്‍ച്ചക്കെടുത്തു? 
ഇനി പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്ന നാളുകള്‍ നോക്കുക, ഇന്ത്യക്കാരന്‍റെ രാജ്യസ്നേഹവും, ദേശീയ ബോധവും തിളച്ചു മറിയുകയായിരുന്നില്ലേ? 
യഥാര്‍ത്ഥത്തില്‍ ഏതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം? ഭക്ഷണവും കുടിവെള്ളവും കക്കൂസുമില്ലാതെ കോടിക്കണക്കിനു ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജ്യത്തിന്‍റെ സ്വത്ത് മുഴുവനും ഊറ്റിയെടുത്ത് തടിച്ചു കൊഴുക്കുന്നവരെക്കുറിച്ചും അവര്‍ക്ക് കഞ്ഞിവെച്ചു കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചും പറയുമ്പോള്‍ തിളക്കാത്ത 'ഇന്ത്യക്കാരന്‍റെ ചോര ഒരു ബോംബ് സ്ഫോടന വാര്‍ത്ത വന്നാല്‍ തിളച്ചു മറയുന്നു.. 
    
 ഇതിന്‍റെ രണ്ടാം ഭാഗം നോക്കുക, 
2001 ല്‍ നടന്ന പാര്‍ലമെന്‍റ് ആക്രമണവും, 2008 ല്‍ നടന്ന മുംബൈ  ആക്രമണവും ആസൂത്രണം ചെയ്തത് നമ്മുടെ സര്‍ക്കാരുകള്‍ തന്നെയാണെന്ന് മുതിര്‍ന്ന സി ബി ഐ ഉദ്യോഗസ്ഥനായിരുന്ന  സതീഷ് വര്‍മ്മ വെളിപ്പെടുത്തുന്നു, പത്രസമ്മേളനം വിളിച്ചുള്ള ഒരു വെളിപ്പെടുത്തലല്ല, ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍മ്മയുടെ മൊഴി ആഭ്യന്തര സെക്രട്ടറി ആര്‍ വി എസ് മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണുള്ളത്, ഈ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടപ്പോള്‍ സാക്ഷാല്‍ കെജ്രിവാള്‍ പോലും അതിന്‍റെ പിന്നാലെ പോയില്ല, ആക്രമണം നടന്ന കാലത്ത് തന്നെ അരുന്ധതി റോയി ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി, സര്‍ക്കാരിനോട് പതിനഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു, കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്‍റ് ആക്രമണം നടത്തിയത് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു, 
പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്ത്യക്കെതിരെ നടത്തിയ ആക്രമണം എന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോകിഗമായി വിളിച്ച് പറയുകയും അന്താരാഷ്ട്ര തലത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ലോക മാധ്യമങ്ങളില്‍ അരുന്ധതിയുടെ 'രാജ്യദ്രോഹ' നിലപാട് അച്ചടിച്ചു വന്നത്, പക്ഷേ ഇതിന്‍റെ പേരില്‍ അരുന്ധതിക്കെതിരെ ഒരു പെറ്റി കേസുപോലും ചാര്‍ജ്ജ് ചെയ്യപ്പെട്ടില്ല.. എന്തായിരിക്കും കാരണം? അന്നത്തെ ആം ആദ്മികള്‍ ക്കു അത് ചോദിക്കാന്‍ ധൈര്യം ഉണ്ടായില്ല, ഇന്നത്തെ ആം ആദ്മികള്‍ സതീഷ് വര്‍മ്മയുടെ മൊഴി പുറത്തു വന്നപ്പോള്‍ ഒരക്ഷരം മിണ്ടിയില്ല... എന്തു കൊണ്ടായിരിക്കും?

ഇനി മുംബൈ ആക്രമണം നോക്കുക, 
ടാജ് ഹോട്ടല്‍, ഒബ്രോയ് ഹോട്ടല്‍, നരിമാന്‍ ഹൌസ്, കാംത്തെ ഹോസ്പിറ്റല്‍, വി ടി റെയിവേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ആക്രമണം... കൊല്ലപ്പെട്ടത് 160 ല്‍ ഏറെ പേര്‍. കൂട്ടത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മൂന്നു ദിവസം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം ആക്രമികളില്‍ ഒന്‍പത് പേരെ വെടിവെച്ചു കൊന്നു പത്താമന്‍ കസബിനെ വിചാരണ നടത്തി തൂക്കിക്കൊന്നു, മുംബൈ നഗരത്തില്‍ ജീവിക്കുന്ന ആക്രമണം നടന്ന പ്രദേശങ്ങള്‍ കണ്ട ഒരു പേര്‍ നമുക്കിടയില്‍ ഉണ്ട്,  അവരില്‍ ഒരു എ ആര്‍ ആന്തുലേ മാത്രം ഒരു ചോദ്യം ഉന്നയിച്ചു.. കിലോമീറ്ററുകളോളം ദൂരമുള്ള വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ 60 മണിക്കൂര്‍ നീളുന്ന ആക്രമണം നടത്താന്‍ പത്ത് പേരെക്കൊണ്ട് എങ്ങനെ സാധിക്കും? ടാജ് ഹോട്ടലില്‍ ബോംബുകള്‍ പൊട്ടുന്നത് ലൈവായി ലോകം കണ്ടതാണ്, പത്ത് പേര്‍ക്ക് തലച്ചുമാടായി കൊണ്ടുപോകാന്‍ കഴിയുന്നതില്‍ അപ്പുറം വെടിമരുന്നാണ് താജില്‍ മാത്രം പൊട്ടിയത്, ഒരമ്പത് പേരെങ്കിലും ഇല്ലാതെ ഇങ്ങനെ ഒരു ഓപ്പറേഷന്‍ നടക്കുമോ? പ്രാദേശിക പിന്തുണയില്ലാതെ ബോട്ടില്‍ വന്ന പത്തുപേര്‍ എങ്ങനെ ഇത്രവലിയൊരു ആക്രമണം നടത്തും?
സംശയം ഉന്നയിച്ച ആന്തുലെ ഔട്ട്... പതിനൊന്നാമത്തെ ഒരാളെക്കുറിച്ച് അന്വേഷണമേ ഉണ്ടായില്ല, ഒരു നഴ്സറിക്കുട്ടിക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത 'പത്താള്‍' തിരക്കഥ ഇന്ത്യയിലെ നൂറുകോടി ആം ആദ്മികള്‍ വിശ്വസിച്ചു, അവര്‍ 'വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ മുജാഹിദീന്‍റെ ഇമെയില്‍ വന്ന കംപ്യൂട്ടറിന്റെ ഉടമ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന അമേരിക്കന്‍ പൌരനാണ് എന്ന്  തിരിച്ചറിഞ്ഞ ശേഷവും അയാള്‍ക്ക് സ്വസ്ഥമായി നാട്ടിലേക്ക് പോകാന്‍ സൌകര്യം ചെയ്തുകൊടുത്തു നമ്മുടെ 'പുന്നാര' ഭരണകൂടം. അമേരിക്ക നമ്മുടെ ഉറ്റ സുഹൃത്താണല്ലോ....    

സ്വകാര്യ മുതലാളിമാരുടെ കയ്യിലെക്ക് ഇന്ത്യ നീങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ ഇന്ത്യയില്‍ ഉടനീളം നടക്കുന്ന സ്ഫോടന കലാപരിപാടികള്‍ നിരന്തരം തുടരുകയാണ്, 90 കളില്‍ ലശ്കറെ തോയ്യിബ ജൈഷെ മുഹമ്മദ്, സിമി...എന്നീ സംഘടനകളാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഇമെയില്‍ അയച്ചു കൊണ്ടിരുന്നത് 2000 കടന്നപ്പോള്‍ ഈ സംഘടനകള്‍ ഒക്കെ അപ്രത്യക്ഷമായി പകരം ഇമെയില്‍ വരുന്നത് ഇന്ത്യന്‍ മുജാഹിദീന്‍റെ അക്കൌണ്ടില്‍ നിന്നാണ്.. 
ആക്രമണം നടക്കുന്ന ആദ്യത്തെ നല് ദിവസം നാം കേള്‍ക്കുന്ന പേരാണ് ഇന്ത്യന്‍ മുജാഹിദീന്‍, പിന്നെ അടുത്ത ആക്രമണം വരെ ആരാണ് ഇക്കൂട്ടര്‍ എന്ന്‍ ഒരു അന്വേഷണവുമില്ല, അവസാനം ഒരു കേന്ദ്രമന്ത്രി തന്നെ പറയുന്നു, ഇന്ത്യന്‍ മുജാഹിദീന്‍ മേഡ് ഇന്‍ ഇന്ത്യയാണ്, നമ്മുടെ സര്ക്കാര്‍ കൊണ്ടുനടക്കുന്ന ഒരു നിഴല്‍ സംഘടനയാണ്. മന്ത്രിക്കെതിരെ നടപടിയുണ്ടോ? ഇല്ല... ആര്‍ക്കും ഒരു മിണ്ടാട്ടമില്ല. ആം ആദ്മിക്ക് പോലും. 

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നേരെചൊവ്വേ അന്വേഷണം നടന്ന പാര്‍ലമെന്‍റ് ആക്രമണക്കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ 'ഇത് സര്‍ക്കാര്‍ മൈഡ്' ആണെന്ന് പറയുന്നത്, ഗുജറാത്തില്‍ മോഡി വന്ന കാലം മുതല്‍ തുടങ്ങിയ ഭീകരാക്രമങ്ങളും ഏറ്റുമുട്ടലുകളും വ്യാജമായിരുന്നു വെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു, IPS വരെയുള്ള 32 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയിലില്‍ കഴിയുന്നു, മോഡിയുടെ മാനസ പുത്രന്‍ വന്‍സാരെ ഉള്‍പ്പടെ. നിഴല്‍ സംഘടനകളുടെ തലയില്‍ കെട്ടിവെക്കപ്പെട്ട ഒട്ടേറെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിന്ദുത്വ സംഘടനകള്‍ക്കാണെന്ന് പിന്നീട് തെളിഞ്ഞു, അവസാനം ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്തും നരേന്ദ്രമോഡിയും നേരിട്ടു പിന്തുണയും നിര്‍ദ്ദേശവും നല്‍കിയതായി അസിമാനദ എന്ന ഭീകരന്‍ മൊഴി നല്‍കി, കാരവാന്‍ മാസികയുടെ എഡിറ്റര്‍ ലീന ഗീത രഘുനാഥ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറ്റെടുക്കാന്‍ ഒരു ആം ആദ്മിയും തയ്യാറായില്ല, സാക്ഷാല്‍ കെജ്രിവാള്‍ പോലും മിണ്ടിയില്ല, എന്തുകൊണ്ടായിരിക്കും?

ഡല്‍ഹിയില്‍ AAP ഭരണത്തില്‍ വരും എന്ന് തോന്നിയത് മുതല്‍ കെജ്രിവാള്‍ പാകിസ്ഥാന്‍ ചാരനാണെന്നും, പാകിസ്താനില്‍ നിന്ന് പണം പറ്റുന്നു വെന്നും ബി ജെ പ്പിക്കാര്‍ പച്ചക്ക് വിളിച്ച് പറഞ്ഞു... കശ്മീരിലെ 'ആഭ്യന്തര ക്രസമാധാന പാലനം പട്ടാളത്തില്‍ നിന്ന്‍ മാറ്റി പോലീസിനെ ഏല്‍പ്പിക്കണം എന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നു വരുന്നതാണ്, അത് നടപ്പാക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തി തീരുമാനിക്കണം എന്ന് പറഞ്ഞു കളഞ്ഞു AAP നേതാവ് പ്രശാന്ത് ഭൂഷണ്‍... പിന്നെ നടന്നത് എന്താണെന്ന് പറയണ്ടല്ലോ... കെജ്രിവാള്‍ തിരുത്തിപ്പറഞ്ഞും മാപ്പുപറഞ്ഞും ഏതാണ്ട് ഊരിപ്പോന്നു... കെജ്രിവാളിനെ ദേശദ്രോഹി എന്ന് വിളിക്കുന്നതിന് മുമ്പ് ഡോക്ടര്‍ ബിനായക് സെന്ന് അടക്കമുള്ള നിരവധി കാരുണ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെ 'മുഖ്യധാര' ഈ പേര് വിളിച്ചിട്ടുണ്ട് ആം ആദ്മികള്‍ അന്നൊന്നും മിണ്ടിയിട്ടില്ല, നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യധാര രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന വരെ വിളിക്കാനുള്ള തെറി വാക്കാണ് 'ദേശദ്രോഹി' എന്ന വസ്തുത ചില ആം ആദ്മികള്‍ ക്കെങ്കിലും ബോധ്യപ്പെട്ടു വെങ്കിലും അവര്‍ക്ക് നാവനക്കാന്‍ ശേഷിയില്ല, ഈ ശേഷിക്കുറവുള്ള ഭാഗത്തുകൂടി പൊതു തെരെഞ്ഞെടുപ്പില്‍ ഒരു ആക്രമണം മോഡി വകയായി ഉണ്ടാകും...ഇന്നത്തെ ശേഷി വെച്ച് ഈ ഒരു ആക്രമണത്തില്‍ AAP നിലംപരിശാവും...
അതെങ്ങനെ? സ്വന്തം പാര്‍ലമെന്‍റ് ആക്രമിക്കുന്നവര്‍ക്കുള്ള  ലാഭം എന്താണ്? സ്ഫോടനങ്ങള്‍ നടത്തുന്നത് എന്തിനാണ്? 
അഴിമതി എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രം കണ്ട് ആശ്ചര്യപ്പെടുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന ആം ആദ്മികള്‍ ഇനിയും കാണാത്ത യഥാര്‍ത്ഥ 'മല' എങ്ങനെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? മനസ്സില്‍ ഊറിക്കൂടി കിടക്കുന്ന പല ചോദ്യങ്ങളും പുറത്തു വരാതെ ആം ആദ്മികളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നത് എന്തുകൊണ്ടാണ്?
  
തുടര്‍ന്നു വായിക്കുക                                       
                    

8 comments:

  1. അഴിമതി എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രം കണ്ട് ആശ്ചര്യപ്പെടുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന ആം ആദ്മികള്‍ ഇനിയും കാണാത്ത യഥാര്‍ത്ഥ 'മല' എങ്ങനെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? മനസ്സില്‍ ഊറിക്കൂടി കിടക്കുന്ന പല ചോദ്യങ്ങളും പുറത്തു വരാതെ ആം ആദ്മികളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നത് എന്തുകൊണ്ടാണ്?

    ReplyDelete
  2. nalla leganam like it but mumbai parliament aakramanangal sarkar nadathiyathanu ennu parayumbol nadathiya sahacharyam undaya nettam iva koodi thankalude leganathil ulppeduthendatthayirunnu ariyathavarkku vendi

    ReplyDelete
  3. ഡാ ബോഗ കുറെ നാളായല്ലോ പകിസ്ടഹ്നി മനസ്സുമായി നടക്കുന്ന ഇന്ത്യയെ മുസ്ലിം സുടപ്പി തീവ്രവാദി നീ ഒന്ടക്കുന്നു ...നീപറയുന്ന പോലെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത് ഹിന്ടുക്കലനെന്നു നിനക്ക് സ്ഥാപിക്കണം....അപ്പോൾ മനസ്സില് ഒട്ടും മതബ്രന്തിലാത്ത പുന്നാര ഡാഷ് മോനെ ലോകത്ത് നടക്കുന്ന ആസനത്തിൽ ബോംബ്‌ വെച്ച് പൊട്ടിക്കുന്ന തീവ്രവാദം മുഴുവൻ സന്കികലനോട മന്ദബുദ്ധി മോനെ ....നിന്റെ മതവേരി ബ്ലോഗിലല്ല മലപ്പുറത്ത്‌ നോട്ടീസ് അടിച്ചു തീര്ക്കു...മതഗ്രന്ഥങ്ങൾ വായിച്ചു മതം വിഷം പോലെ തലക്കകത് കയറിയ കുറെ മതതീവ്രവധികലുണ്ട് ,,,,കേരളത്തില....അവരെ നമുക്ക് ക്യാന്വാസ് ചെയ്തു കഷ്മീരിലയക്കം....നാമം കനുംബോലെക്കും സംശയത്തോടെ വീക്ഷിക്കുന്നത് അണ്ടർ വൈർ വരെ അഴിച്ചു അടിമുടി പരിശോധിക്കുന്നത് ഏതു മത വിഭാഗത്തിന്റെ ആണ്.....ഒരു മത വിഭാഗത്തെ ലോകം മുഴുവൻ സംശയത്തോടെ നോക്കുന്നെങ്കിൽ അടിമുടി പരിശോധിക്കുന്നെങ്കിൽ എ മതത്തിലെ മതവെരിയന്മാർ താങ്കളുടെ മതത്തിനു ചെയ്തു തന്ന സംഭാവനയാണ്....ഗര്ഭിണി ശൂലം ഒക്കെ നിന്റെ കൂട്ടക്കാർ ജീവിക്കുന്നിടത് നടക്കും നടക്കും ....പക്ഷെ മറ്റു രാജ്യക്കാർക്ക് ഇപ്പോളും തീവ്രവധതിനു ഒരു മതമെയുല്ലു....അത് മാറ്റിയെടുക്കാൻ നോക്കാടെ ആദ്യം ...അല്ലെങ്കിൽ സഹിഷ്ണുതയുള്ള ഭൂരിപക്ഷ ഹൈന്ദവ സമൂഹം ജീവിക്കുന്ന ഇന്ത്യ എന്നാ മതേതര രാജ്യത്തു ജനിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതട ന്യൂന പക്ഷ മുസ്ലിം മത വെറിയ ......

    ReplyDelete
    Replies
    1. ഹ ഹ ....
      ബ്ലോഗന്റെ മരുന്ന് ഏറ്റു
      ഉത്തരം മുട്ടിയ സന്ഘി കുറക്കാൻ തുടങ്ങി
      തെറിവിളി.... ഓരിയിടൽ....ഉത്തരം മുട്ടിയാൽ ഇതാണ് സന്ഘികളുടെ സ്ഥിരം പരിപാടി... അരുന്ധതീ റോയിയും കേജ്രിവാളും പാക്കിസ്ഥാൻ ചാരന്മാർ ബ്രിട്ടിശുകാര്ക്ക് മാപ്പെഴുതി കൊടുത്ത് ജയിലിൽ നിന്ന് രക്ഷപ്പെട്ട വാജ്പെയിമാർ രാജ്യസ്നേഹികൾ...
      പോയിനെടാ തെണ്ടികളെ

      Delete
  4. സൂപ്പര്‍ പോസ്റ്റ് ..നന്നായി പറഞ്ഞു

    ReplyDelete
  5. സാധാരണക്കാർക്കോ ഭരണകൂടത്തിന്റെ കുടിലതന്ത്രങ്ങൾക്ക് ഇരയാകുന്നവർക്കോ കഴിഞ്ഞെന്നു വരില്ല, പക്ഷേ അരുന്ധതീറോയിയെ പോലെയുള്ളവർ എന്താണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ മുൻപിൽ ഇത്തരം പ്രശ്നങ്ങൾ ഉയർത്തി കൊണ്ടു വരാത്തത് എന്നൊരു ചോദ്യമുണ്ട്. ഒരു പത്രസമ്മേളനം നടത്തി ചോദ്യങ്ങളുന്നയിച്ചാൽ തീരുന്ന പ്രശ്നങ്ങളല്ലല്ലോ ഇത്.

    ആം ആദ്മി ഒരു ശിശുവാണ്. അഴിമതിക്കെതിരായ പ്രതിഷേധവും നല്ലൊരു നാളേക്കായുള്ള പ്രതീക്ഷയും കൂടി ജന്മം നൽകിയ ഒരു ശിശു. കുട്ടികളുടെതായ എല്ലാ ദൗർബല്യങ്ങളും ശക്തിയും അതിനുണ്ട്. വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് അവരുടെ കാഴ്ച്ചപ്പാടുകളിലും പക്വതയും വിവേകവും ശക്തിപ്പെടുമെന്ന് കരുതാം. പക്ഷേ നൂറും ഇരുന്നൂറുമെല്ലാം ആയുസ്സ് അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ ഇന്നെവിടെ നിൽക്കുന്നു എന്നുള്ളതുകൂടി പരിഗണിക്കേണ്ടേ ?

    ReplyDelete
  6. Super post bro...
    Now hot news of national and local media is indian mujahideen and terrorist attack against modi...same as u predicted in this post...congrats...only way to save this country is AAP

    Satheesh
    Trvndrm

    ReplyDelete
  7. സംഘികള്‍ കുരക്കട്ടെ. കുറയ്ക്കും പട്ടികള്‍ കടിക്കില്ല എന്നാണല്ലോ! ബ്ലോഗന്‍ തുടരുക.

    ReplyDelete