Wednesday, 13 August 2014

മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മത സൌഹാര്‍ദ്ദ ചരിതം

വല്ലാത്തൊരു സ്ഥിതിയിലാണ് മലയാളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും തൊട്ടതിനും പിടിച്ചതിനുമൊക്കെ സമൂഹത്തിലെ 'മാന്യന്‍മാര്‍' മാധ്യമങ്ങളെ പഴിചാരുകയാണ്, നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു, ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു... എന്തൊക്കെ ആരോപണങ്ങളാണ്!! മാധ്യമ പ്രവര്‍ത്തകന്‍റെ ഐഡന്‍റിറ്റി കഴുത്തില്‍ തൂക്കി ഒറ്റക്ക് നടക്കാന്‍ പോലും പേടിയായി തുടങ്ങിയിരിക്കുന്നു, ഏത് നിമിഷവും സഹികെട്ട ജനം കൈവെക്കുമെന്ന അവസ്ഥയാണ്! സോഷ്യല്‍ മീഡിയയിലെ ആക്റ്റിവിസ്റ്റുകള്‍ക്കാണെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ പല്ല് തേക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ രണ്ടു തെറിവിളിച്ചില്ലെങ്കില്‍ അന്ന് ശോദന കിട്ടില്ല എന്നായിരിക്കുന്നു, പത്രക്കാര്‍ക്കോ ചാനലുകാര്‍ക്കോ വല്ല അബദ്ധവും പറ്റിയാല്‍ വിളിച്ചു കൂവാന്‍ ആക്രാന്തം കാണിക്കുന്ന ഇവന്മാരൊന്നും നല്ലത് കണ്ടാല്‍ മിണ്ടില്ല, അടുത്തയിടെ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഒരു മത സൌഹാര്‍ദ്ദ യജ്ഞ്ജത്തെ അവഗണിച്ചു കളഞ്ഞ 'മാന്യന്മാരോടുള്ള' പകയാണ് ഈ പോസ്റ്റ് മത സൌഹാര്‍ദ്ദം കേരളത്തില്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വിലപിക്കുന്നവര്‍  പത്രങ്ങള്‍ സൌഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നു പരാതിപറയുന്നവര്‍ ഈ താഴെ ഫോട്ടോയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ


ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന കേരളത്തിലെ പുതിയ സെലിബ്രിറ്റികള്‍ ഒരു പക്ഷേ നാളെ കേരളത്തിന്‍റെ ബ്രാന്‍ഡ് അമ്പാസ്സിടര്‍ മാരാകേണ്ട തരുണീമണികള്‍ !!!
നമുക്കവരുടെ പേരുകള്‍ ഒന്നു പറഞ്ഞു നോക്കാം
ഒന്നാമത്തെയാള്‍ : സരിതാ എസ് നായര്‍
രണ്ടാമത്തെയാള്‍ : ബിന്ധ്യാ തോമസ്
മൂന്നാമത്തെയാള്‍ : രുക്സാന .....................

ഇവരുടെ മൂന്നു പേരുടെയും ചിത്രങള്‍ ചേര്‍ത്തുവെച്ചു സെകുലര്‍ മോഡല്‍സാക്കി സോഷ്യല്‍ മീഡിയയില്‍ പറപറപ്പിച്ച മിടുക്കന്‍മാര്‍ ശരിക്കും ഞങ്ങള്‍ പത്രക്കാര്‍ നടത്തിയ സേവനം അവഗണിച്ചു കളഞ്ഞില്ലേ
നിങ്ങള്‍ ആ  പേരുകള്‍ ഒന്നു കൂടി വായിച്ചു നോക്കൂ...
സരിത എസ് നായര്‍ - പേര് പൂര്‍ണ്ണമായി എഴുതിയിട്ടുണ്ട് - 'മുന്തിയ' ഇനം ഹിന്ദു  എന്ന് വ്യക്തം
ബിന്ദ്യ തോമസ് - വീണ്ടും പേര് പൂര്‍ണ്ണം - ക്രിസ്ത്യാനി എന്ന് ഒറ്റനോട്ടത്തില്‍ അറിയാം
മൂന്നാമത്തെ പേരോ... രുക്സാന.  അത്രയേ ഉള്ളൂ ബാക്കി ഭാഗം ഞങ്ങള്‍ ഒരു പത്രക്കാരും എഴുതിയിട്ടില്ല,
എന്താ കാരണം.?
ഒരു   ഹിന്ദുവും ക്രിസ്ത്യാനിയും വന്ന സ്ഥിതിക്ക് ഒരു മുസ്ലിമിനെക്കൂടി കയറ്റാന്‍ പേര് രുക്സാന എന്ന് മാത്രം പോരേ...? സമുദായ സന്തുലനം ഒരു കീറാമുട്ടിയായ നാട്ടില്‍ സന്തുലന തത്ത്വം അരക്കിട്ടുറപ്പിക്കാന്‍ പേരിന്‍റെ വാലറ്റം കണ്ടിച്ചു കളയേണ്ടത് തന്നെയല്ലേ...?
അഥവാ,  മുഴുവന്‍ പേര് രുക്സാന ബി ദാസ് എന്ന് ഞങ്ങള്‍ എഴുതിയാല്‍ അവര്‍ മുസ്ലിമല്ല എന്ന് ആളുകള്‍ക്ക് തോന്നിയാലോ....
മൂന്നു മതക്കാര്‍ക്കും കൈകോര്‍ക്കാനുള്ള അവസരം നഷ്ടപ്പെടില്ലേ.....
മത സൌഹാര്‍ദത്തിന് ഇത്ര വലിയ സംഭവനകള്‍ ചെയ്തിട്ടും ഞങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ദുഷ്ടന്മാരെ....
നിന്‍റെ ഒക്കെ തലയില്‍ ഇടിത്തീ വീഴും നോക്കിക്കോ.....    
            

5 comments:

 1. ഹഹഹ, ഫണ്ണി പോസ്റ്റ്!

  ReplyDelete
 2. ഹഹ ഇനി സമുദായ സന്തുലിനം ഇല്ല എന്നാരും പറയില്ലല്ലോ :)

  ReplyDelete
 3. ഇത് അധികമാരും അറിഞ്ഞി ട്ടില്ലാത്ത ഒരു കാര്യം തന്നെയാണ് ,രുക്സാന ഒരു മുസ്ലിം പേര് തന്നെയാണ് . എല്ലാ പത്രങ്ങളും ഇങ്ങനെ തന്നെയല്ലേ എഴുതിയിരുന്നത് .sabeer

  ReplyDelete
 4. മത സൌഹാര്‍ദ്ദം കേമം തന്നെ

  ReplyDelete