ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സംഘപരിവാര്‍ 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്‍റെയും പേരില്‍ രാജ്യത്തുള്ള സര്‍ക്കാര്‍ നിയന്ത്രിത സേവന പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ ബി ജെ പി നേതാക്കള്‍ ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന്‍ ഓരിയിടുന്നു, സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ്‍ ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്‍ക്കും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ന്യൂജനറേഷന്‍ നേതാക്കള്‍ പോലും അടക്കം പറയുന്നു... , സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന്‍ കഴിയും, എന്തു കൊണ്ടാണിത്?
Thursday, 23 October 2014
Tuesday, 21 October 2014
മറുനാടന്‍ മലയാളി നന്നാകുമോ....? റൈറ്റ് തിങ്കേഴ്സിന് പോലും പ്രതീക്ഷയോ... ?
എഫ് ബി യിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പില്‍ ashkar lessirey ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട സ്റ്റാറ്റസ് ഒന്നു പിടിച്ചു നിര്‍ത്തുന്നതാണ്. മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്കറിയയുടെ , മറുനാടനെ ഒന്നു സീരിയസ്സ് ആക്കാന്‍ ശ്രമിക്കുന്നു....... എന്ന സ്റ്റാറ്റ്സ് അഷ്കര്‍ തികച്ചും പോസിറ്റീവ് ആയി ചര്‍ച്ചക്കിടുകയാണ് ചെയ്തിരിക്കുന്നത്. ഷാജനും അഷ്കറും തമ്മിലുള്ള കെമിസ്ട്രി വായനക്കാര്‍ക്ക് അറിയാമായിരിക്കുമല്ലോ, മറുനാടന്‍ മലയാളിയെ വിമര്‍ശിക്കാന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളഞ്ഞ കക്ഷികളുടെ 'നേതാവാണ്' അഷ്കര്‍. നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ മറുനാടനെ തുണി ഉരിഞ്ഞു നിര്‍ത്തിയ അഷ്കറിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ യിടെ മറുനാടനില്‍ പ്രസിദ്ധീകരിച്ച തന്‍റെ ആത്മകഥയില്‍ ചില അധ്യായങ്ങള്‍ തന്നെ ഷാജന്‍ മാറ്റിവെച്ചു കളഞ്ഞു അഷ്കറിന് പണികൊടുക്കാന്‍, ആ അഷ്കറാണ് മറുനാടന്‍ സീരിയസ്സ് ആവാന്‍ പോകുന്നു എന്ന ഒരു വാക്ക് കേട്ടതോടെ ശുഭാപ്തി വിശ്വാസിയായി മാറുന്നത്...
എന്തായിരിക്കും ഇതിന്‍റെ ഗുട്ടന്‍സ്?
Subscribe to:
Posts (Atom)