Sunday 20 January 2013

എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?.... മനോരമ 'റീലോഡഡ്'



എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?
താനെന്ത് വൃത്തികെട്ടവനാടോ?
ഒരു കലാകാരനെപ്പോലും വെറുതെ വിടില്ലേ?
കലാകാരനെയും സാഹിത്യകാരനെയും കായികതാരങ്ങളെയും സ്നേഹിക്കുന്നത് ജാതിയും മതവും  നോക്കിയിട്ട് ആണോടോ?
വര്‍ഗ്ഗീയ വാദി, സംസ്കാരശൂന്യന്‍, തെമ്മാടി.... താനൊക്കെ ഈ രാജ്യത്തു തന്നെ  ജനിച്ചല്ലോ?

ഒരു ആവറേജ് ഇന്ത്യാക്കാരന്‍ മുകളില്‍ കാണുന്ന തലക്കെട്ടിനോട് ഏറ്റവും ചുരുങ്ങിയത് ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കുമോ?
അത് കൊണ്ട് വായില്‍ വന്ന തെറി അവിടെ തന്നെ സൂക്ഷിക്കുക ആവശ്യം വരും, ഈ ലേഖനത്തിന് ഒടുവില്‍..,.


കല ദൈവീകമായ ഒരു അനുഗ്രഹം ആണ്, ദൈവം മതത്തിന് അതീതന്‍ ആയത് പോലെ കലയും മതത്തിന് അതീതമാണ്, മത-ജാതി വേലിക്കെട്ടുകള്‍ ക്കപ്പുറം ഉയര്‍ന്നു ചിന്തിക്കാനും ഒന്നിച്ച് നില്‍ക്കാനും നമുക്ക് അവസരം ഒരുക്കുന്നത് കലയും കലാകാരന്മാരും കായീക രംഗവും ഒക്കെയാണ്.

അമിതാ ബച്ചനെയും  ഷാരൂക്ക് ഖാനേയും മോഹന്‍ ലാലിനെയും മമ്മൂട്ടിയെയും റഹ്മാനെയും യേശുദാസിനെയും ചിത്രയെയും...............
സച്ചിനെയും സേവാഗിനെയും മുനാഫിനെയും..........
എണ്ണിയാല്‍ ഒടുങ്ങാത്ത താരങ്ങളെ ദൈവം നമുക്ക് തന്നു... വേലിക്കെട്ടുകള്‍ ഇല്ലാതെ സ്നേഹിക്കാന്‍,......
യേശുദാസിന്‍റെ പാട്ട് കേള്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഇയാള്‍ ക്രിസ്ത്യാനി ആണല്ലോ? ഇയാള്‍ ഹിന്ദു അല്ലല്ലോ മുസ്ലിം അല്ലല്ലോ? എന്നൊക്കെ നമുക്ക് തോന്നുമോ? ചിത്ര ചേച്ചി  അമ്പലത്തില്‍ പോകുന്നത് കണ്ടാല്‍ നമുക്ക് സന്തോഷമല്ലേ തോന്നുക...

കേരളവും ഇന്ത്യയും കടന്ന്, ലോകത്തെവിടെയും ഉള്ള സെലിബ്രേറ്റികളെ നമുക്ക് ഇഷ്ട്ടമാണ്,..
താഴെക്കാണുന്ന അവതാരങ്ങളെ നോക്കൂ,...


ഒന്നാമന്‍റെ  പേരും രണ്ടാമന്‍റെ ആല്‍ബത്തിന്‍റെ പേരും ഒന്ന് പറയാന് ശ്രമിക്കൂ, നാവുളുക്കും, എന്നിട്ടും നമുക്ക് അവരോട് സ്നേഹവും ആരാധനയും ഒക്കെ ഇല്ലേ?

പറഞ്ഞു വരുന്നത് കലാകാരന്മാരുടെ മതം നോക്കി പക്ഷം പിടിക്കുന്ന ഏര്‍പ്പാട് ഏറ്റവും സാധാരണക്കാരായ ആള്‍ക്കാര്‍ക്കിടയില്‍ പോലും കണ്ടുവരാത്ത ഒരു ചീപ്പ് ഏര്‍പ്പാടാണ്.

ചിലര്‍ മതം മാറുമ്പോള്‍ ചെറിയ പുകിലുകള്‍ ഉണ്ടാവാറുണ്ട്, ഏത് മതത്തിലേക്കാണോ വരുന്നത് അവര്‍ക്ക്  ഒരു സന്തോഷം ഉണ്ടാകും, എവിടന്നാണോ പോകുന്നത് അവര്‍ക്ക് ഒരു വിമ്മിഷ്ടം ഉണ്ടാകും,. ഒരു ക്രിക്കറ്റ് മാച്ച് കാണുന്ന ആവേശം പോലെ...

ഇന്ത്യയും ഓസ്ട്രേലിയയും  കളിക്കുമ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ നമുക്ക് ആകാംക്ഷയാണ്, കളി തീരുന്നത് വരെ ഒരു നില്‍ക്കപ്പൊറുതി യും ഇല്ല, കളി കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കാറ്റ് പോകും.
പിറ്റേന്ന് രാവിലെ പത്രത്തില്‍  ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തു  എന്ന തലക്കെട്ട് കണ്ടാലും, ഇന്ത്യ തകര്‍ന്നു എന്നു കണ്ടാലും ഒന്നോടിച്ച് നോക്കും, പത്തു ഇരുപതു പേര്‍ ക്രിക്കറ്റ് കളിച്ചാല്‍ ഇന്ത്യയും തകരില്ല ഓസ്ട്രേലിയയും തകരില്ല എന്ന് നമുക്ക് അറിയാം..
'ഇന്ത്യ' ഇതൊന്നും അറിഞ്ഞിട്ടേ ഉണ്ടാവില്ല, ഒരു നൈമിഷിക ആവേശം
മതം മാറ്റത്തിന്‍റെ കാര്യത്തിലും ഗ്യാലറിയില്‍ ഇരിക്കുന്നവരുടെ റോള്‍ ഇത്ര യല്ലേ ഉള്ളൂ....

ഇനി കാര്യത്തിലേക്ക് വരാം, ഒരു  കലാകാരന്‍ ഇന്ന മതക്കാരന്‍ ആണ് എന്ന്‍ പറഞ്ഞ് അതിന്‍റെ പേരില്‍ ആവേശം കൊള്ളുന്നതിനെക്കാള്‍  മോശമല്ലേ അയാളുടെ മതം അതല്ല എന്ന് വരുത്തി തീര്‍ക്കുന്നത്, ഉദാഹരണത്തിന്, ചിത്ര ചേച്ചി അമ്പലത്തില്‍ പോയി ഇലയില്‍  പ്രസാദവും പിടിച്ച്  വരുന്നത് കണ്ടുകൊണ്ട്, ദേ ചിത്ര ചേച്ചി അമ്പലത്തിന് പുറകില്‍ ചീരയില നുള്ളാന്‍  പോയിട്ടു വരുന്നു, എന്ന്‍ പറയുന്നത്, ചിത്ര ചേച്ചി അങ്ങനെ അമ്പലത്തില്‍ ഒന്നും പോകുന്ന 'ദുസ്വഭാവം' ഉള്ള  ആളല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അല്‍പം കൂടിയ വര്‍ഗ്ഗീയത അല്ലേ,

എ ആര്‍ റഹ്മാന് ഇന്ത്യയുടെ അഭിമാനമായ കലാകാരന്‍ ആണ്, വാക്കുകള്‍ക്കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധം നമ്മുടെ ഹൃദയങ്ങളില്‍ ചേക്കേറിയ സംഗീതഞ്ജന്‍, ഓസ്കര്‍ വേദിയിലും മറ്റുമായി ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ പ്രതിഭ, അദ്ധേഹത്തിന്‍റെ ജീവചരിത്രം പലര്‍ക്കും കാണാപ്പാടം ആണ്,
അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ഒരു പ്രധാന സംഭവം 23 ആം വയസ്സില്‍ കുടുംബ സമേതം നടത്തിയ മതം മാറ്റം ആണ്, മതം മാറ്റത്തോടെ ദിലീപ് കുമാര്‍ എന്ന പേര് മാറ്റി അല്ലാരാഖ  റഹ്മാന്‍ എന്ന പേര് സ്വീകരിച്ചു,...
മതം മാറ്റത്തിന് ശേഷം മതാചാരങ്ങള്‍ അല്‍പം കാര്യമായി തന്നെ അദ്ദേഹം കൊണ്ട് നടക്കുന്നു, പല തവണ ഹജ്ജിന് പോയിരിക്കുന്നു, സൂഫി ദര്‍ഗ്ഗകളില്‍ നിത്യ സാന്നിധ്യമാണ്, ഇന്ത്യന്‍ മതേതരത്വത്തിന്റെ തലസ്ഥാനമായ അജ്മീരില്‍ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി യുടെ ദര്‍ഗ്ഗയില്‍ സ്ഥിര സന്ദര്‍ശനം നടത്താന്‍ അവിടെ സ്വന്തമായി വീട് പോലും ഉണ്ട്.


                               
ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍, ഒരു കലാകാരന്‍റെ തീര്‍ത്തും വ്യക്തിപരമായ 'വിശേഷങ്ങള്‍'.നമ്മെ യൊന്നും ഒരിക്കലും അലോസരപ്പെടുത്താത്ത കാര്യങ്ങള്‍, പക്ഷേ ഇതൊക്കെ ചിലരെ അലോസരപ്പെടുത്തുന്നുണ്ട്.
വെറും ചിലര്‍ അല്ല, കാരണം മതവൈരത്തിന്റെ മേല്‍വിലാസം അലങ്കാരമായി കൊണ്ട് നടക്കുന്ന, തൊഗാഡിയയെയോ മോഡിയെയോ പോലും അലോസരപ്പെടുത്താത്ത ഇത്തരം വിഷയങ്ങള്‍ ചിലരെ അലോസരപ്പെടുത്തണമെങ്കില്‍ നല്ല കൂടിയ വിഷമുള്ള ഐറ്റം തന്നെ ആയിരിക്കുമല്ലോ

നമുക്ക് മലയാളത്തിന്‍റെ സുപ്രഭാതത്തിലേക്ക് വരാം, സാക്ഷാല്‍ കാളകൂടം,... മലയാള മനോരമ.


 റഹ്മാന് അറിയുന്നതിലും അപ്പുറം, എന്ന തലക്കെട്ടില്‍ മനോരമ എഴുതുന്നത് കാണൂ.....      
ദിലീപ് എന്ന തന്‍റെ പേര് റഹ്മാന്‍ മാറ്റിയത് ആ പേര് തന്‍റെ മുഖത്തോട് ചേരുന്നില്ല എന്നു തോന്നിയത് കൊണ്ട് മാത്രം.!!!!!!
ഒരു ഹിന്ദു ജ്യോതിഷ പണ്ഡിതന്‍ ആണ് ഈ പേര് പറഞ്ഞു കൊടുത്തത് എന്ന ഒരു അനുബന്ധവും.
റഹ്മാനൊടുള്ള സ്നേഹം അളക്കാനുള്ള ഉപകരണം വരെ ഘടിപ്പിച്ച് മനോരമ ഓണ്‍ലൈന്‍ നടത്തുന്ന ആഘോഷത്തിനിടയിലാണ് ഈ വിഷക്കുപ്പി ഒളിപ്പിച്ചു വെച്ചത്. റഹ്മാന്  'മുസ്ലിം ആകുന്ന' ദുസ്വഭാവക്കാരന്‍  ഒന്നും അല്ല.  ചീര നുള്ളാന്‍ പോയതാണ് എന്ന്‍ ഒരു ഉളുപ്പിമി ല്ലാതെ പറയാന്‍ വേറെ ആരെക്കൊണ്ട് പറ്റും?  

ഇനി തുടക്കത്തില്‍ വായില്‍ വന്ന ആ തെറിയില്ലേ അതില്‍ അല്‍പ്പം തുപ്പലും കൂട്ടി കണ്ടത്തില്‍ മാപ്പിളയുടെയും  സന്താനങ്ങളുടെയും മുഖത്തേക്കിട്ട് പണികൊടുക്ക്,
ഇങ്ങനെ ചില 'കാരണങ്ങള്‍' ഉള്ളത് കൊണ്ട് മനോരമയില്‍ 'സന്തോഷം' കണ്ടെത്തുന്നവര്‍ അതങ്ങ് വിഴുങ്ങിക്കള,
ഏതായാലും നിലത്തേക്ക്  തുപ്പണ്ട, ഭൂമി ദേവി കോപിക്കും.
       

18 comments:

  1. ഇനി തുടക്കത്തില്‍ വായില്‍ വന്ന ആ തെറിയില്ലേ അതില്‍ അല്‍പ്പം തുപ്പലും കൂട്ടി കണ്ടത്തില്‍ മാപ്പിളയുടെയും സന്താനങ്ങളുടെയും മുഖത്തേക്കിട്ട് പണികൊടുക്ക്,
    ഇങ്ങനെ ചില 'കാരണങ്ങള്‍' ഉള്ളത് കൊണ്ട് മനോരമയില്‍ 'സന്തോഷം' കണ്ടെത്തുന്നവര്‍ അതങ്ങ് ഇറക്കിക്കള,
    ഏതായാലും പുറത്തേക്ക് തുപ്പണ്ട, ഭൂമി ദേവി കോപിക്കും

    ReplyDelete
  2. അയാൾ കഴിഞ്ഞ തവണയും മക്കയി വന്നിരുന്നു

    ReplyDelete
  3. ജൂത മതത്തില്‍ വിശ്വസിച്ചിരുന്ന ഒരുത്തന്റെ മയ്യത്ത്‌ കൊണ്ടുപോകുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) എഴുനേറ്റു നിന്ന് ബഹുമാനിച്ചു, കൌതുകത്തോടെ നോക്കിനിന്ന അനുയായികളോട് പ്രവാചകന്‍ പറഞ്ഞത്‌ അയാളും ഒരു മനുഷ്യനാണ് എന്നാണ്.എന്‍റെ സമുദായത്തില്‍പ്പെട്ട അല്ലെങ്കില്‍ എന്‍റെ രാജ്യത്തെ ആരെങ്കിലും ഉന്നത സ്ഥാനത്ത്‌ എത്തിപെട്ടാല്‍ എനിക്കും സന്തോഷം തോനാറുണ്ട് പക്ഷെ അതേ സ്ഥാനത്തിരിക്കുന്ന മറ്റു സമുതായത്തില്‍ പെട്ടവരോടെ മറ്റു രാജ്യത്തെ ആളുകളോടെ വെറുപ്പോ അസൂയയോ തോനാറില്ല

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. തന്റെ സഹോദരിയുടെ ഗുരുതരമായ ഒരു രോഗം ഒരു ദര്‍ഗയില്‍ പോയി പ്രാര്‍ത്ഥിച്ച് ഭേദമായതായും അതില്‍ പിന്നെ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി എന്നും റഹ് മാന്‍ പറഞ്ഞതായി ഒരു ഓര്‍മ്മയുണ്ട്. ശരിയായ ഓര്‍മ്മയാണോ എന്തോ.

    ReplyDelete
  6. ബ്ലോഗന്‍സ് ഇംപാക്റ്റ്,
    മനോരമ ഓണ്‍ലൈന്‍ ഈ പേജ് പിന്‍വലിച്ചു... സോഷ്യല്‍ മീഡിയയുടെ ശക്തിക്ക് മറ്റൊരു കയ്യൊപ്പ്.

    ReplyDelete
  7. മനോരമ കേസരിയുടെ സഹോദരിയാവാന്‍ കുറെ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു അതിന്ടെ ഒരു പുതിയ ഉദാഹരണം അത്രേയുള്ളൂ!...

    ReplyDelete
  8. മനോരമ ജന്മഭൂമിയെക്കാള്‍ കൂടിയ വിഷമുള സാധനം ആണെന്ന് ഇതിനു മുന്‍പ് ലവ് ജിഹാദ് സംഭവത്തോടെ തെളിഞ്ഞതാണ്.പിന്നെ മനോരമ അങ്ങിനെയൊരു ലേഖനം എഴുതിയത് കൊണ്ട് റഹ്മാന്‍ മുസ്ലിം അല്ലാതവുകയോ രഹ്മാനു വേറെ എന്തെങ്കിലും കുഴപ്പം സംഭവിക്കുകയോ ഇല്ല.ഓരോരുത്തര്‍ക്ക് തോന്നുന്ന കടി മാറ്റുവാന്‍ അവര്‍ക്ക് ആവുന്നത് പോലെ വല്ലതും ചെയ്യുന്നു,അത്ര മാത്രം.ഇതിലൊന്നും ഒരു കാര്യവും ഇല്ല.

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. ഹഹഹ... പോസ്റ്റ്‌ കലക്കി.

    ഒരു യോഹന്നാന്‍ മാപ്പിള, മൌലവി ആയതില്‍ പരിഭ്രാന്തരായ അണികളുടെ മനോശാന്തിക്ക്‌ ഇങ്ങനെയൊക്കെ എന്തെങ്കിലും ചെയ്തല്ലെ പറ്റൂ..

    ReplyDelete
  11. കമ്മന്‍റുകള്‍ ഡിലീറ്റ് ചെയ്യാനൊക്കെ തുടങ്ങിയോ മഹാനായ ബ്ലോഗാ.... ഇന്ന് പെയ്ത മഴയില്‍ തളിര്‍ത്ത തവരകള്‍ വന്മരങ്ങള്‍ ആണെന്ന് വിചാരിക്കണ്ട....കേട്ടോ ..... ഗാ...

    ReplyDelete
  12. അനോണി മാഷേ,
    ഇവിടെ പലരും ഇട്ട കമ്മന്‍റുകള്‍ അവര്‍ തന്നെ ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ട്, ഒരേ ഒരു അനോണി കമ്മന്‍റ് മാത്രമേ ഞാന്‍ നീക്കിയിട്ടുള്ളൂ, അതിനു കാരണം അതില്‍ രണ്ടു നാറികള്‍ വിളി ഉണ്ടായിരുന്നു, ഒന്ന് മനോരമ സ്ഥാപകന്‍ ആയ കണ്ടത്തില്‍ മാപ്പിളയെ, എനിക്കു അതില്‍ വിയോജിപ്പ് ഇല്ല കാര്യ കാരണ സഹിതം ആരെങ്കിലും അങ്ങേരെ ഒരു തെറി വിളിച്ചാല്‍ ഒട്ടും കൂടിപ്പോവില്ല, പക്ഷേ കമ്മന്‍റിലെ എല്ലാ നാറി അച്ചായന്‍മാരും എന്ന പ്രയോഗം എനിക്കു സമ്മതിക്കാന്‍ പറ്റില്ല, വേറൊന്നും കൊണ്ടല്ല "രണ്ടു വയസ്സുവരെ നിന്നെ നിലത്ത് വെക്കാതെ കൊണ്ട് നടന്ന് പോറ്റിയത് ഞാനാടാ" എന്ന് അഭിമാനത്തോടെ പറയുന്ന എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു അച്ചായത്തി അമ്മ എനിക്കും ഉണ്ട്. അച്ചായനും എന്നെ സഹോദരതുല്യം സ്നേഹിക്കുന്ന അച്ചായന്‍മാരും അച്ചായത്തി കളും ഉണ്ട്. ആ എനിക്ക് നാറി പ്രയോഗം അല്‍പം വേദനിക്കും.. അത്രയേ ഉള്ളൂ.

    ReplyDelete
  13. സത്യം ഞാന്‍ ഈബ്ലൊഗരെ സമധിചിരിക്കുന്നു .നിക്ഷ്പക്ഷമായി എല്ലാം വളരെ വ്ര്തിയായി അവതരിപ്പിക്കുന്നു ...
    ആശംസകള്‍

    ReplyDelete
  14. യഥാര്‍ത്ഥ മത വിശ്വാസി മതതത്ത്വങ്ങളിലാണ്‌ വിശ്വസിക്കേണ്ടത്. കല-ദേശ വ്യത്യാസങ്ങള്‍ അനുസരിച്ച് ചില പൊരുത്തക്കേടുകള്‍ ഉണ്ടാവാം. മതം സൃഷ്ടിച്ചത് ദൈവമല്ല; മനുഷ്യരാണ്. അത് നശിക്കാനും നശിപ്പിക്കാനുമല്ല സൃഷ്ടിച്ചത്. ജീവിതം സുഗമവും സുഖകരവും ആക്കാനുമാണ്‌. മതം മനുഷ്യന് തുണയാവണം. വിനയാവരുത്. മതേതരത്വത്തിന്‍റെ പ്രസക്തി നാം മനസിലാക്കുക. സ്നേഹിക്കാന്‍ പഠിക്കുക; പഠിപ്പിക്കുക. അതിനു നാം നമ്മുടെ മതത്തെ സ്നേഹിക്കുന്നതോടൊപ്പം മനവികതയ്ക്കുവേണ്ടി ശബ്ദിക്കാനും തയ്യാറാവുക. അപ്പോള്‍ മറ്റൊരു വ്യക്തിയുടെ മതം നമുക്കൊരു പ്രശ്നമാവില്ല. അയാളെ ഒരു മനുഷ്യനായി കാണാന്‍ ശ്രമിക്കുക.
    കെ.ശങ്കരനാരായണ പിള്ള
    (മുന്‍ മന്ത്രി)
    തിരുവനന്തപുരം

    ReplyDelete
  15. ഇനി തുടക്കത്തില്‍ വായില്‍ വന്ന ആ തെറിയില്ലേ അതില്‍ അല്‍പ്പം തുപ്പലും കൂട്ടി കണ്ടത്തില്‍ മാപ്പിളയുടെയും സന്താനങ്ങളുടെയും മുഖത്തേക്കിട്ട് പണികൊടുക്ക്,
    ഇങ്ങനെ ചില 'കാരണങ്ങള്‍' ഉള്ളത് കൊണ്ട് മനോരമയില്‍ 'സന്തോഷം' കണ്ടെത്തുന്നവര്‍ അതങ്ങ് വിഴുങ്ങിക്കള,
    ഏതായാലും നിലത്തേക്ക് തുപ്പണ്ട, ഭൂമി ദേവി കോപിക്കും.

    ആശാനെ.....കിടു, കിക്കിടു

    ReplyDelete
  16. മുമ്പ് മനോരമ ഓണ്‍ലൈനില്‍ ഇത് ഞാന്‍ വായിച്ചിട്ടുണ്ട്
    അന്ന് ശ്രദ്ധിച്ചിരുന്നു
    സബീര്‍ മേലേതില്‍

    ReplyDelete
  17. എനിക്ക് എന്റെതല്ലെന്നും നിനക്ക് നിന്റെതാണെന്നും തോന്നിപ്പിക്കുന്നതില്‍ കുണ്‍റ്റത്തില്‍ മാപ്പീള വിചയിച്ചു,മഞ്ഞപത്രം എനിക്കൊപ്പമാണെന്ന് തോന്നിപ്പിക്കുന്നതോടെ വീണ്ടും വിചയിക്കുന്നു,അതിനെ പച്ചയായി തുറന്നു കാട്ടുന്നതോടെ തെറ്റു പറ്റിപോയി എന്ന തോന്നല്‍ വരുത്തുന്നതോടെ വീണ്ടും വീണ്ടും വിചയിക്കുന്നു,ശശിമാര്‍ ശ്വാസമ്വിടാതെ ബലൂണ്‍ വാങ്ങിക്കുവാന്‍ വരി നില്‍കുന്നു.എന്നാലും എവിടെ ആ കോളാമ്പി.

    ReplyDelete