Sunday, 27 January 2013

മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ

മാധ്യമം പത്രം ചാനല്‍ തുടങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏതാണ്ട് മൂന്നുവര്‍ഷം ആയി എന്ന് തോന്നുന്നു.... ഇന്ന്.... നാളെ ദേ, വരുന്നു എന്ന പ്രഖ്യാപനവുമായി  തെന്നിയും തെറിച്ചും കളിച്ച   'സാധനം' ഫെബ്രുവരി പത്തിന് സംപ്രേക്ഷണം തുടങ്ങുന്നു എന്ന്  ഉറപ്പായതോടെ  ചായക്കട മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വരെ സംഗതി വലിയ ചര്‍ച്ചയാണ്....ചാനല്‍ പ്രഖ്യാപനം വന്നത്   മുതല്‍ തുടങ്ങിയ മുറുമുറുപ്പ് അതിന്‍റെ മൂര്‍ധന്യാ വസ്ഥയില്‍ എത്തിക്കഴിഞ്ഞു.  കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ തുടങ്ങിയതിന്റെ വാര്‍ത്തകളെപ്പോലും സമ്പന്നമാക്കിയത്  മീഡിയാ വണ്‍ പിറകെ വരുന്നു എന്ന വാല്‍കഷ്ണമാണ്

മലയാളത്തില്‍  ആറ് വാര്‍ത്താ ചാനലുകളും അതിന്‍റെ ഇരട്ടി  'വിനോദ' ചാനലുകളും ഉണ്ട്.  ഇതിനിടയിലേക്ക് 'ന്യൂസ് ആന്‍ഡ് കള്‍ച്ചറല്‍' ടി വി യായി   മീഡിയാവണ്‍ വരുമ്പോള്‍ മറ്റൊരു ചാനല്‍ വന്നപ്പോഴും ഇല്ലാതിരുന്ന 'കോളിളക്കം' ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
ആര്‍ക്കാണ് ഇത്ര വേവലാതി?
ആരൊക്കെയാണ്  മീഡിയാവണ്ണിനെ പേടിക്കുന്നത്?
മീഡിയാവണ്‍ വരുന്നേ,..... ഓടിക്കോ, എന്നാര്‍ത്തു വിളിച്ച് കൂട്ടയോട്ടം നടത്തുന്നവരില്‍  സംഘപരിവാര്‍, വലതു പക്ഷ ബുദ്ധി ജീവികള്‍ തുടങ്ങി ലീഗുകാരും കമ്മ്യൂണിസ്റ്റുകാരും ഇങ്ങേ അറ്റത്ത് മുജാഹിദുകളും വരെ ഉണ്ട്. ഇവരുടെ മുന്നില്‍ പിടിച്ചിരിക്കുന്ന ബാനറില്‍ പക്ഷേ ഒരേ ഒരു മുദ്രാവാക്യമേ ഉള്ളൂ,.....
"ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍  ജമാഅത്തുകാര്‍ ചാനല്‍ തുടങ്ങുന്നു"

120 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ വെറും 20 കോടിയില്‍ താഴെ മുസ്ലിംകളെ ഉള്ളൂ, ഇവരില്‍ മഹാ ഭൂരിപക്ഷവും ജമാഅത്തെ  ഇസ്ലാമി എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല, പല സംസ്ഥാനങ്ങളിലും ജമാഅത്തിന് ഓഫീസുപോലും ഇല്ല, ഡെല്‍ഹി പോലുള്ള ചില നഗരങ്ങളില്‍ ചില ആള്‍കൂട്ടങ്ങള്‍ ഉണ്ട്, പിന്നെ 'ശക്തമായ' സ്വാധീനം ഉള്ള മേഖല കേരളം ആണ്, ഇവിടെ സ്വന്തമായി ഒരുപാര്‍ട്ടി  ഉണ്ടാക്കി, പറ്റാവുന്ന വരെ ഒക്കെ കൂട്ടുപിടിച്ച് ഒരു തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കെട്ടിവച്ച കാഷ് ഒരിടത്ത് നിന്നും തിരിച്ചു കിട്ടാതെ പോയ, ഒരു സംഘടന ഇന്ത്യയെ മതരാഷ്ട്രം ആക്കിക്കളയും  എന്ന പമ്പര വിഡ്ഡിത്തം  പലരും വിളിച്ച് പറയുകയും 'മുഖ്യധാര' മാധ്യമങ്ങള്‍ ഈ വിഡ്ഡിത്തം ഉറക്കെ പറയാന്‍  പരമാവധി അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്‍റെ 'ഗുട്ടന്‍സ്' എന്തായിരിക്കും?

ഇന്ത്യയിലെ ഒരു സാധാരണ മത സംഘടന എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇല്ലാതിരുന്ന പ്രസ്ഥാനമായിരുന്നു ജമാഅത്ത്. ഡെല്‍ഹിയില്‍ സ്വന്തമായി കുറച്ച്  ഭൂമിയും അതില്‍ ഒരു ഓഫീസും ഉള്ള ജമാ ജമാഅത്തിന്   ലോകത്തും രാജ്യത്തും എന്തു നടന്നാലും അതില്‍ അഭിപ്രായപ്രകടനം നടത്തി പത്രങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സൌകര്യം ഉണ്ടായിരുന്നു.  നമ്മുടെ മുസ്ലിം ലീഗിന്‍റെ 'അഖിലേന്ത്യാ' കമ്മിറ്റി പോലെ ജമാഅത്തും  'പത്രക്കടലാസില്‍' ഒരു  അഖിലേന്ത്യാ പ്രസ്ഥാനം ആയി അറിയപ്പെട്ടു, 1987 ല്‍ മാധ്യമം പത്രം തുടങ്ങുന്നത് വരെ.
പത്രം തുടങ്ങുന്ന കാലത്ത് അതൊരു വാര്‍ത്തയേ  അല്ലായിരുന്നു, മുഖ്യധാര മാധ്യമങ്ങള്‍ അതിനൊരു പ്രാധാന്യവും കൊടുത്തില്ല. പതിറ്റാണ്ടുകളുടെ പാരമ്പര്യം   ഉള്ള 'ചന്ദ്രിക' യും, കാന്തപുരത്തിന്റെ സിറാജ് പത്രവും പോലെ വേറൊരു പത്രം. ഇവരെക്കാള്‍ കുറഞ്ഞ ജനസ്വാധീനവും പണവും ഉള്ളവര്‍ അതിലപ്പുറം എന്താവാന്‍? . ഐഡിയല്‍ പബ്ലികേഷന്‍ മാധ്യമം തുടങ്ങുമ്പോള്‍    നല്ല വാക്ക് പറഞ്ഞവര്‍ അത്യപൂര്‍വ്വം.

പക്ഷേ മാധ്യമം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു.
കേരളം കണ്ട  മികച്ച പത്രാധിപരില്‍ ഒരാളും  ധിക്കാരിയായ ബുദ്ധിജീവിയും ആയിരുന്ന എം ബാലകൃഷ്ണന്റെ നേതൃത്വത്തില്‍  വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ തന്‍റേടമുള്ള ചെറുപ്പക്കാര്‍ അണിനിരന്നു, പതിറ്റാണ്ടുകളുടെ പഴക്കമുള്ള പത്രങ്ങളോട് കെട്ടിലും മട്ടിലും കിടപിടിക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു, ഇന്ത്യന്‍ രാഷ്ട്രീയം ഏറ്റവും കലുഷിതമായ് കാലം,  മുസ്ലിംകളുടേയും പാര്‍ശ്വ വല്‍കൃത സമൂഹങ്ങളുടെയും ശബ്ദം പുറത്ത് വരാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ല.. തറക്കല്ല് ഇട്ടത് തര്‍ക്ക സ്ഥലത്ത് അല്ല, എന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടില്‍ ചന്ദ്രിക പത്രം ഇഴയുന്ന ഘട്ടം , കലാപ കലുഷിതമായ് ഇന്ത്യന്‍ സാഹചര്യത്തിന്‍റെ നേര്‍ചിത്രങ്ങളുമായി മാധ്യമം പുറത്തിറങ്ങി

ആദിവാസികളും ദലിതുകളും പിന്നോക്കക്കാരും അവരുടെ ജീവല്‍ പ്രശ്നങ്ങളും മലയാള പത്രങ്ങളുടെ വാര്‍ത്താ പേജുകള്‍ക്ക്  പുറത്ത് നില്‍ക്കേണ്ടി വന്ന ദുരവസ്ഥയില്‍ നിന്ന് മാധ്യമത്തിലൂടെ മോചനം നേടി   പരിസ്ഥിതിവാദികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും   മാധ്യമത്തിന്‍റെ താളുകള്‍  താവളം ഒരുക്കി, അവര്‍ പലതു വിളിച്ച് പറഞ്ഞു. മുസ്ലിംകള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല, ജാഗരൂകരായെ പറ്റൂഎന്ന്  മഅദനി  വിളിച്ച് പറഞ്ഞപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മാധ്യമം മാത്രം, സുന്നികളിലെ ഭിന്നിപ്പ് തെരുവിലെക്കിറങ്ങിയപ്പോള്‍, ചന്ദ്രികയും സിറാജും പരസ്പരം ചെളി വാരി എറിഞ്ഞപ്പോള്‍,  കാര്യം അറിയാന്‍ മാധ്യമത്തെ ആശ്രയിക്കേണ്ടി വന്നു, മാധ്യമം പിടിച്ച് കയറി, ലീഗുകാരനും സുന്നിയും മുജാഹിദും മാധ്യമത്തെ വരവേറ്റു, മാധ്യമം സമൂഹത്തില്‍ അത്യാവശ്യം ആണെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞു.                  

പത്രപ്രവര്‍ത്തനം 'കഞ്ഞികുടിക്കാനുള്ള' മറ്റൊരു തൊഴില്‍ മാത്രമായി അധ പതിച്ചു കഴിഞ്ഞിരുന്ന, പത്രമുതലാളിമാര്‍ പണം മാത്രം ലക്ഷ്യം വെച്ചിരുന്ന മാധ്യമ ലോകത്തേക്ക് ധിക്കാരികളായ ചെറുപ്പക്കാര്‍ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് കൊണ്ട് കയറി വന്നു,     വയലാര്‍ ഗോപകുമാര്‍ , മൊയ്തു വാണിമേല്‍, ചന്ദ്രശേഖരന്‍,  മായിന്‍ കുട്ടി, ജബ്ബാര്‍,...........
കുല്‍ദീപ് നായ്യരും, എം ജെ അക്ബറും ഉള്‍പ്പടെ  ദേശീയ തലത്തില്‍ പ്രസിദ്ധരായ  എഴുത്തുകാര്‍ മലയാളത്തിലേക്ക് വന്നു....
കെ സി അബ്ദുല്ലയും കെ എ കൊടുങ്ങല്ലൂരും ഓ അബ്ദുറഹിമാനും സിദ്ധീക്ക് ഹസ്സനും ഒക്കെ ഊണും ഉറക്കവും ഒഴിച്ച് പണിയെടുത്തപ്പോള്‍ ഇടക്കാലത്ത് അടച്ചുപൂട്ടലിന്‍റെ വക്കില്‍ വരെ എത്തിയ മാധ്യമം  കുതിച്ചു പാഞ്ഞു. ഈ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ഒരു പാട് ഉണ്ടായിരുന്നു,
മുഖ്യധാരാ മാധ്യമങ്ങള്‍, സംഘപരിവാര്‍, തുടങ്ങി ലീഗ് വരെ.
ഇതിനേക്കാള്‍ ഒക്കെ വിറളി പിടിച്ച വേറെ ഒരു കൂട്ടര്‍ ഉണ്ടായിരുന്നു, മുസ്ലിം സമുദായത്തിലെ ആസ്ഥാന ബുദ്ധിജീവികള്‍.,. 'സമുദായത്തിന്' വേണ്ടി മുഖ്യധാര മാധ്യമങ്ങളില്‍ എഴുതിയിരുന്ന ഹമീദ് ചേന്നമങ്ങലൂരിനെയും എം എന്‍ കാരശ്ശേരിയെയും പോലുള്ളവര്‍,.. അവര്‍ എഴുതുന്നതേ   അച്ചടിച്ചു വരൂ, അച്ചടിക്കുന്നവന് ഇഷ്ടമുള്ളതെ അവര്‍ എഴുതൂ,... പരസ്പരം പുറം ചൊറിഞ്ഞു ബുദ്ധിജീവികള്‍ ആയി നടന്ന പലരെയും ഇളിഭ്യരാക്കിക്കൊണ്ട് പുതിയ എഴുത്തുകാരും പത്രപ്രവര്‍ത്തകരും മാധ്യമത്തില്‍ പീലി വിടര്‍ത്തിയാടിയപ്പോള്‍ അസൂയയും ശത്രുതയും  സ്വഭാവികം,
മാധ്യമത്തെ അടിക്കാന്‍ വടി തേടി പരക്കം പാഞ്ഞവര്‍ക്ക് ആശ്വാസം നല്‍കിയത് ഹമീദ് തന്നെയാണ്, കേരളത്തിലെ ജമാഅത്തിന്‍റെ  തലസ്ഥാനമായ ചേന്ദമങ്ങല്ലൂരില്‍ ജനിച്ചു വളര്‍ന്ന ഹമീദിന് ജമാ അത്തിനെ കുറിച്ച് 'ചില്ലറ വിവരം' ഉണ്ടാവുക സ്വഭാവികം ആണല്ലോ, മൌദൂദി   ഗ്രന്ഥങ്ങളിലെ മത രാഷ്ട്ര വാദം തേടി പിടിച്ച് ഹമീദ് ആക്രോശിച്ചു, "ജമാഅത്ത് മതരാഷ്ട്രവാദികള്‍ ആണ്, മാധ്യമം പത്രം അവരുടെ മുഖം മൂടിയാണ്, സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയെ ഇവര്‍ പാകിസ്ഥാന്‍ ആക്കും" .

സംഘപരിവാറും, ലീഗിലെ മതേതര ഫേഷ്യല്‍ കാരും, മുസ്ലിം വിരുദ്ധ ബുദ്ധിജീവികളും സുന്നികളും മുജാഹിദുകളും ഈ ആരോപണം ഏറ്റുപിടിച്ചു, ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന്  ആര്‍ എസ് എസ്സിന്‍റെ കൂടെ തൂക്കം ഒപ്പിക്കാന്‍ ജമാത്തെ ഇസ്ലാമിയെ നിരോധിച്ചത് ആരോപണക്കാര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി, മാധ്യമത്തിന്‍റെ   വളര്‍ച്ചയില്‍ ഭീതിപൂണ്ട മുത്തശ്ശി പത്രങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്ല കവറേജും കൊടുത്തു.
പരസ്യം കിട്ടുമെങ്കില്‍ എന്തു കൊള്ളരുതായ്മക്കും കൂട്ടു നില്ക്കാന്‍ മടിയില്ലാതിരുന്ന മുഖ്യധാര മാധ്യമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ആട്..  തേക്ക്.. മാഞ്ചിയം തട്ടിപ്പ് മുതല്‍ ജെഡിടി യിലെ അഴിമതി വരെ മാധ്യമം പുറത്ത് കൊണ്ട് വന്നപ്പോള്‍ ശത്രു പക്ഷത്ത് നിന്ന് മാധ്യമത്തിന് എതിരെ ഉയര്‍ന്നത് അതേ ആക്രോശം 'മത രാഷ്ട്ര വാദക്കാര്‍'.!!
കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇപ്പോള്‍ മീഡിയ വണ്ണില്‍ എത്തിനില്‍ക്കുന്ന  'മാധ്യമം' വിരുദ്ധ ചര്‍ച്ചയുടെ തലക്കെട്ടിനും മാറ്റമില്ല  മതരാഷ്ട്ര വാദം!!!!

പക്ഷേ മലയാളം  കണ്ട യാഥാര്‍ഥ്യം വേറെയാണ്, സാംസ്കാരിക കേരളം ഈ ജല്‍പനങ്ങള്‍ തള്ളിക്കളഞ്ഞു, മലയാളത്തിലെ സാംസ്കാരിക നായകരും എഴുത്തുകാരും മാധ്യമത്തെ പിന്തുണച്ചു, വി ആര്‍ കൃഷ്ണയ്യരില്‍ തുടങ്ങി കെ ഇ എന്‍ വരെയുള്ളവര്‍ നേരെ ചൊവ്വേ  കാര്യം പറയാന്‍ മാധ്യമത്തിലേക്ക് ചെന്നു. ഇന്ന്‍ ഏറ്റവും അധികം എഡിഷനുകള്‍ ഉള്ള മലയാള പത്രം മാധ്യമം, ഏറ്റവും കൂടുതല്‍ മലയാളികള്‍ വായിക്കുന്ന മൂന്നാമത്തെ പത്രം മാധ്യമം.
മാധ്യമത്തില്‍ എഴുതാത്ത ഒരു പ്രമുഖ എഴുത്തുകാരനും മലയാളത്തില്‍ ഇല്ല,.  സെബാസ്റ്റ്യന്‍ പോളും, വിജു വി നായരും, നീല കണ്ടനും ബാബു പോളും, സക്കറിയയും മേതില്‍ രാധാകൃഷ്ണനും, .......... മലയാളി കാത്തിരിക്കുന്ന എഴുത്തുകാരുടെ നീണ്ട നിര  മാധ്യമത്തിനു പിന്തുണ നല്‍കി ,1998 ല്‍ ആഴ്ച്ചപ്പതിപ്പ് തുടങ്ങിക്കൊണ്ട് മാധ്യമം മറ്റൊരു ചരിത്രം സൃഷ്ടിച്ചു,
സി രാധാകൃഷ്ണന്‍ എന്ന അതുല്യ പ്രതിഭയുടെ കാര്‍മ്മീകത്വത്തില്‍
മലയാളത്തിലെ ആനുകാലീകങ്ങളുടെ ചരിത്രത്തെ 'മാധ്യമം ആഴ്ചപ്പതിപ്പിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാന്‍ പറ്റും വിധം ശക്തമായ ഇടപെടല്‍,. 'ബുദ്ധിജീവികളുടെ കക്ഷത്തില്‍ വിയര്‍പ്പ് നാറ്റം സഹിച്ച് മടങ്ങിക്കൂടിയിരുന്ന   മാതൃഭൂമിയും, കേരളാ കൌമുദിയും വരെ പുറത്തേക്ക് ചാടി, തൊട്ടാല്‍ പൊള്ളുന്ന ജീവല്‍ പ്രശ്നങ്ങളെ ആഴ്ച്ചപ്പതിപ്പ് വായനക്കാരില്‍ എത്തിച്ചപ്പോള്‍ ആനുകാലീകങ്ങള്‍ ജനകീയമായി, പുറം ചട്ടയിലെ വിവാദ തലക്കെട്ടുകളിലും 'കോരിതരിപ്പിക്കുന്ന' നോവലുകളിലും ജീവിച്ചിരുന്ന കേരള ശബ്ദം ഊര്‍ദ്ധ ശ്വാസം വലിച്ചു, പിടിച്ച് നില്ക്കാന്‍ മാതൃഭൂമി മാധ്യമത്തിന്‍റെ കളരിയില്‍ നിന്ന് പണി പഠിച്ച കമല്‍റാം സജീവിനെ ചൂണ്ടയിട്ടു. മാധ്യമത്തിന്‍റെ 'ഉള്ളടക്കവും ലേഔട്ടും' വരെ 'കോപ്പി' ചെയ്താണ്  മാതൃഭൂമി വീണ്ടും പിടിച്ചു നിന്നത് , സമകാലീക മലയാളവും, കല കൌമുദിയും ഉള്‍പ്പടെ പഴയ പടക്കുതിരകള്‍ ചക്രശ്വാസം വലിക്കുന്ന 'ആനുകാലികങ്ങളുടെ ലോകത്ത് മാധ്യമം ആഴ്ച്ചപ്പതിപ്പ് തല ഉയര്‍ത്തി നില്ക്കുന്നു.

പത്രവും ആഴ്ചപ്പതിപ്പും കൊണ്ട് മലയാള മാധ്യമ ലോകത്തെ  പിടിച്ച് കുലുക്കിയ മാധ്യമം  ചാനലുമായി  വരുമ്പോള്‍ പേടിക്കേണ്ടവര്‍ക്ക് പേടിക്കുക തന്നെ വേണം, പത്രം പോലെയല്ല ചാനല്‍ പണം  കൊടുത്തു വാങ്ങുന്നവന്‍റെ മുമ്പില്‍ മാത്രമേ പത്രം എത്തുന്നുള്ളൂ, ചാനല്‍ പ്രേക്ഷകന്‍റെ വിരല്‍ തുംബിലാണ്. മതവും ജാതിയും മതരാഷ്ട്രവും ആരോപിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവിടെ വിലപ്പോവില്ല.
പ്രേക്ഷകന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും അവതാരകര്‍ക്ക് ഇനി ചോദിക്കേണ്ടി വരും, ന്യൂസ് ഹവറുകളിലെ ചര്‍ച്ചാ പ്രഹസനങ്ങള്‍ മതിയാക്കേണ്ടി വരും.
കേരളത്തില്‍ അടുത്തയിടെ നടന്ന ഏറ്റവും രൂക്ഷമായ ചാനല്‍ ചര്‍ച്ചകള്‍ അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും ആയിരുന്നു.
ലീഗിന് അഞ്ചു മന്ത്രിമാരെ കൊടുത്താല്‍ സമുദായ സമുദായ സന്തുലനം തകരും എന്ന ചര്‍ച്ചയില്‍ ഉയരാതെ പോയ ചില ചോദ്യങ്ങള്‍ ഉണ്ട്,
എന്തു കൊണ്ട് കഴിഞ്ഞ മന്ത്രിസഭ വരെ കേരളത്തില്‍ സമുദായ സന്തുലനം ചര്‍ച്ച ചെയ്യപ്പെട്ടില്ല?                                                
ജനസംഖ്യയില്‍ 25 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് നല്‍കിയതിനെക്കാള്‍  പദവികള്‍ 20 ശതമാനത്തില്‍ താഴെ വരുന്ന കൃസ്ത്യാനികള്‍ക്ക് നല്‍കിയിട്ടുണ്ട്  സമുദായ സന്തുലനക്കാര്‍ എന്തേ അതില്‍ അപാകത കാണുന്നില്ല?

ഏറ്റവും ലളിതമായ ഈ ചോദ്യങ്ങള്‍ പക്ഷേ ഒരു ചാനല്‍ അവതാരകനും ചോദിച്ചില്ല,..നികേഷോ, വേണുവോ, വിനുവോ, വീണയോ എന്ന ചോദ്യം അപ്രസക്തമാക്കിക്കൊണ്ട് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന 'കാണാ ചരടുകളെ' കുറിച്ച് പ്രേക്ഷകരില്‍ അവബോധം വന്നു കഴിഞ്ഞു.     ഇവിടെ യാണ് മീഡിയ വണ്‍ പ്രസക്തമാകുക, പ്രേക്ഷകന്‍റെ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു തുടങ്ങിയാല്‍ എല്ലാ ചാനലുകള്‍ക്കും  അത് പിന്തുടരേണ്ടിവരും. രാഷ്ട്രീയക്കാരും നേതാക്കളും വിയര്‍ക്കേണ്ടി വരും വാര്‍ത്തകള്‍ തമസ്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവര്‍ കളം വിടേണ്ടി വരും. ABC യില്‍ പത്രത്തിന്‍റെ  പ്രചാരം പെരുപ്പിച്ച്  കാണിക്കാന്‍  നടത്തുന്ന ഉഡായിപ്പ് വേലകള്‍ ടെലിവിഷന്‍ രംഗത്ത് നടക്കില്ല, റേറ്റിങ് കൂടുതല്‍ ഉള്ളവരെ തേടി  പരസ്യക്കാര്‍ പോകും, നല്ല പരിപാടികളും വാര്‍ത്തകളും തേടി പ്രേക്ഷകരും പോകും
ഈ പേടിയാണ് ഒത്തൊരുമിച്ച് ഒരു ഭീതി സൃഷ്ടിക്കാന്‍ മാധ്യമത്തിന്‍റെ ശത്രുക്കളെ പ്രേരിപ്പിക്കുന്നത്,.. ഒരു വര്‍ഗ്ഗീയ ചാനല്‍ എന്ന് ചാപ്പ കുത്തുക, റിമോര്‍ട്ടു കണ്ട്രോളില്‍  അമരാന്‍ ഇടയുള്ള വിരലുകളില്‍ ആശങ്ക സൃഷ്ടിക്കുക,. മാര്‍ജിനലൈസ് ചെയ്യുക,....
പക്ഷേ ഇത് വരെയുള്ള മാധ്യമം ടീമിന്‍റെ പെര്‍ഫോമന്‍സ് വിലയിരുത്തിയാല്‍ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ച്  മീഡിയ വണ്‍ മുന്നേറും എന്ന്‍ നിസ്സംശയം പറയാം, കാലം ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്, ചര്‍വിത ചര്‍വണങ്ങള്‍ കണ്ടും കേട്ടും  മടുത്ത വ്യതസ്തത കാത്തിരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുമ്പിലേക്ക് ആണ് മീഡിയാ വണ്‍ വരുന്നത്  മാധ്യമം പത്രവും ആഴ്ചപ്പതിപ്പും വന്നതും  ഇങ്ങനെ ഒരു അനിവാര്യതയിലേക്കായിരുന്നുമതരാഷ്ട്ര വാദം പറഞ്ഞ് കൂട്ട യോട്ടം നടത്തുന്നവരില്‍  സുന്നികളും മുജാഹിദുകളും ലീഗുകാരും  അടക്കം ചിലര്‍ വെറും  'നിരപരാധികള്‍' ആണ്.  ഇവരെ നയിക്കുന്നത് അസൂയ മാത്രമാണ്, ചന്ദ്രികയും, സിറാജും, വര്‍ത്തമാനവും ഐ‌സി‌യു വില്‍ ജീവിക്കുമ്പോള്‍ മാധ്യമം എഴുന്നേറ്റ് നടക്കുന്നതിന്‍റെ വെറും അസൂയ, ഹലാലും ഹറാമും ഇനിയും വേര്‍തിരിച്ചു കിട്ടാതെ ചാനല്‍ സ്വപ്നത്തിന് ചുറ്റും  വട്ടമിടുന്നവരുടെ നിരാശ, കിട്ടിയ 'ദര്‍ശനം' കൊണ്ട് തന്നെ പുലിവാല് പിടിച്ച വരുടെ വിഭ്രാന്തി.....
ചാനല്‍ മുമ്പോട്ട് പോകാന്‍ സിനിമ കൂടിയേ പറ്റൂ,  ഇപ്പഴേ അവര്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്, മുസ്ലിംകള്‍ക്ക് ഹറാമായ സിനിമ എങ്ങനെ ജമാ അത്ത് കാര്‍ക്ക് ഹലാലാകും ???,... ഇതാണ് ആരോപണത്തിന്‍റെ ലൈന്‍.,.    കലിപ്പ് തീര്‍ക്കാന്‍ കുറെ അപസര്‍പ്പക കഥകള്‍ മെനയുന്നു വെന്നല്ലാതെ ഈ പാവങ്ങള്‍ക്ക് ശത്രുത യൊന്നും ഇല്ല, ഉള്ളിന്‍റെ ഉള്ളില്‍ അവര്‍ മീഡിയാ വണ്ണി നെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ആദിവാസി-ദലിത്- പിന്നോക്ക വിഭാഗങള്‍, പരിസ്ഥിതി-മനുഷ്യാവകാശ  പ്രവര്‍ത്തകര്‍ സര്‍വ്വോപരി  നല്ലത് കാണാന്‍ ആഗ്രഹിക്കുന്ന നേരും നന്മയും കാംക്ഷിക്കുന്ന പ്രേക്ഷകരും മീഡിയ വണ്ണിനെ പ്രതീക്ഷയോടെ കാത്തിരി ക്കുന്നു. പ്രതീക്ഷകള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന്‍ ആശംസിക്കാം,        

അവര്‍ പ്രതീക്ഷക്ക് ഒത്ത് ഉയരുമോ? ഉയര്‍ന്നാല്‍ അവര്‍ക്ക് നന്ന് ഇല്ലെങ്കില്‍ വേറെ ആണ്‍ കുട്ടികള്‍ വരും, കാലം ആരെയും കാത്തു നില്‍ക്കില്ല, കാലം അനിവാര്യമാക്കുന്നതെന്തും വരിക തന്നെ ചെയ്യും, മീഡിയ വണ്‍ എന്ന പേരോ ഉടമകളുടെ മേല്‍ വിലാസമോ ചാനലിനെ രക്ഷിക്കില്ല, നിലപാട് തന്നെയാവും വിധി നിര്‍ണ്ണയിക്കുക.    

താന്‍ ജമാഅത്തുകാരനാ,.... അല്ലെടോ കോപ്പിലെ ബ്ലോഗാ,....??
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന്‍ അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ല,... ഇന്ത്യയിലുള്ള ഒട്ടേറെ ആശയങ്ങളോടും ആദര്‍ശങ്ങളോടും ഉള്ള എന്‍റെ നിലപാട് ഇതാണ്. നല്ല ബിരിയാണി കഴിക്കാന്‍ 'കോയക്കയുടെ' ഹോട്ടലില്‍ കയറും, നല്ല സദ്യ കഴിക്കാന്‍ ദാസേട്ടന്‍റെ 'കേരള ഭവനില്‍' കയറും   ബിരിയാണിയോ സദ്യയോ  നന്നായിട്ടുണ്ടെങ്കില്‍ നന്നായിട്ടുണ്ട് കേട്ടോ എന്ന് പറയാന്‍ മടിക്കാറില്ല, മോശമായെങ്കില്‍ ഒന്ന് കൂടി നന്നാവാമായിരുന്നു എന്ന് പറയാന്‍ മറക്കാറില്ല, ബിരിയാണിയില്‍ നിന്ന് ഒരു ഈച്ചയെ കിട്ടിയാല്‍ കോയക്ക ഞമ്മന്‍റെ ആളല്ലെ, മൂപ്പരുടെ ഈച്ച 'ഞമ്മന്‍റെ' ഈച്ചയല്ലേ   മിണ്ടണ്ട ഈച്ചയെ അങ്ങ് തിന്നു കളയാം എന്ന്‍ വിചാരിക്കാറില്ല, ദാസേട്ടന്‍റെ ഈച്ചയോടും ഇതേ നിലപാട് തന്നെ.    

ജമാഅത്തെ  ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്നാണോ?
മതരാഷ്ട്ര വാദം എന്ന ഒരു ആരോപണം ജമാഅത്തിന്‍റെ മേല്‍ വരാന്‍ കാരണം അതിന്‍റെ സ്ഥാപകന്‍ മൌദൂദിയുടെ ചില ഗ്രന്ഥങ്ങളില്‍ ഉള്ള പരാമര്‍ശങ്ങള്‍ ആണ്, ഇസ്ലാമിക 'സ്റ്റേറ്റ്' വന്നു കാണാന്‍ ആഗ്രഹിച്ച ഒരു മുസ്ലിം നേതാവ് ആയിരുന്നു മൌദൂദി, മൌദൂദിയുടെ സമകാലീകര്‍ ആയ ഗോള്‍വാക്കറും സവര്‍ക്കറും ഒക്കെ ഇന്ത്യയെ ഹിന്ദു രാഷ്ടമാക്കണം എന്ന 'മത രാഷ്ട്ര വാദം' ഉയര്‍ത്തുകയും ആ ലക്ഷ്യത്തിന് ആര്‍ എസ് എസ്സ് രൂപീകരിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ എഴുത്തുകയും ചെയ്തിട്ടുണ്ട്  അന്നത്തെ ഇന്ത്യയുടെ പ്രക്ഷുബ്ദ കാല ഘട്ടത്തില്‍ ചിലര്‍ക്ക് തോന്നിയ ആശയങ്ങള്‍ ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോള്‍  'അത്യാഗ്രഹങ്ങള്‍ അല്ലെങ്കില്‍ അവിവേകങ്ങള്‍., മാത്രമാണ് .
ഇതൊക്കെ ഇന്നും അവരുടെ ഗ്രന്ഥങ്ങളില്‍  നിലനില്‍ക്കുന്നു,
ജമാ അത്തെ ഇസ്ലാമിക്കാര്‍ ഒരു പടി കൂടി മുന്നോട്ട് കടന്ന് സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ല എന്നൊരു നിലപാടും എടുത്തിരുന്നു,..... പില്‍ക്കാലത്ത് പക്ഷേ അവര്‍ അത് തിരുത്തി, ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന്‍ പറഞ്ഞവര്‍  തിരുത്തി, സ്ത്രീ വിദ്യാഭ്യാസം പാടില്ല എന്ന് പറഞ്ഞവര്‍ തിരുത്തി,.കടല്‍ കടക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ തിരുത്തി. ഈ തിരുത്തലുകള്‍ ചരിത്രത്തില്‍ ഉടനീളം കാണാം, ഇങ്ങനെ തിരുത്തലുകള്‍ക്ക് വിധേയമാകുന്നത് കൊണ്ടാണ് ലോകം സാംസ്കാരിക മായി പുരോഗമിക്കുന്നത്,. തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കം എന്തെല്ലാം അനാചാരങ്ങളും വിഡ്ഡിത്തങ്ങളും നാം മറികടന്നു,....  ഓരോ ജനവിഭാഗവും കാലാനുസൃതം ആയി പുരോഗതി പ്രാപിക്കണം  എന്നല്ലേ നാം ആഗ്രഹിക്കുന്നത്? ഇങ്ങനെ മാറ്റത്തിന് തയ്യാറാവുന്ന ആരോടെങ്കിലും നിങ്ങളൊക്കെ പണ്ടങ്ങനെ ആയിരുന്നില്ലേ,...ഇനിയും അങ്ങനെ മതി എന്ന്  പറയാമോ? കമ്യൂണിസ്റ്റ് കാര്‍ 'മാനിഫെസ്റ്റോ' അനുസരിച്ച് ജീവിച്ചാല്‍ മതി എന്ന് ശാഠ്യം പിടിക്കണോ?  ജമാഅത്തിന്‍റെ 'മതരാഷ്ട്ര' വാദത്തെയും ഈ പശ്ചാത്തലത്തില്‍ കണ്ടാല്‍ പോരേ? ഞങ്ങള്‍ക്ക് മത രാഷ്ട്ര വാദം ഇല്ല എന്ന് പുതിയ ജമാത്ത് കാര്‍ പറയുമ്പോള്‍ അല്ല നിങ്ങള്‍ക്ക് അതുണ്ട് എന്ന്‍ പറഞ്ഞ് പിന്നാലെ ക്കൂടണോ?
പണ്ട് സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ നടത്തുന്ന വനിതാ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണം എന്ന്‍ ആവശ്യപ്പെടാമോ?

ഗള്‍ഫും പിരിവും സമ്മേളന മാമാങ്കങ്ങളും മുഖ്യ അജണ്ട യാക്കിയ സുന്നികളെ പ്പോലെയോ കടിച്ചാല്‍ പൊട്ടാത്ത തൌഹീദിലും ശിര്‍ക്കിലും ജിന്നിലും അഭിരമിക്കുന്ന മുജാഹിദുകളെപ്പോലെയോ കഴിഞ്ഞു കൂടിയാല്‍ ആരും മതരാഷ്ട്രവും കൊണ്ട് ജമാ അത്തിന്‍റെ പിന്നാലെ  ചെല്ലില്ല.
പല സംസ്ഥാനങ്ങളിലും ഭരണം നടത്തുകയും കേന്ദ്ര ഭരണത്തില്‍ വരെ എത്തുകയും ചെയ്ത ലക്ഷക്കണക്കിന് പ്രവര്‍ത്തകരും സമ്പത്തും സംവിധാനങ്ങളും ഉള്ള ആര്‍ എസ് എസ്സ് ഉയര്‍ത്തുന്ന 'മതരാഷ്ട്ര വാദം' ചര്‍ച്ചക്കെടുക്കാന്‍ താല്‍പര്യപ്പെടാത്തവര്‍   ജമാഅത്തിനെതിരെ മത രാഷ്ട്ര വാദം ആരോപിക്കുമ്പോള്‍  ലക്ഷ്യം വെക്കുന്നത് മുഖ്യധാരയോട് കിടപിടിക്കുന്ന അവരുടെ പ്രസിദ്ധീകരണങ്ങളെയാണ്  എന്ന് നിസ്സംശയം പറയാം.

50 comments:

 1. പല സംസ്ഥാനങ്ങളിലും ഭരണം നടത്തുകയും കേന്ദ്ര ഭരണത്തില്‍ വരെ എത്തുകയും ചെയ്ത ലക്ഷക്കണക്കിന് പ്രവര്‍ത്തകരും സമ്പത്തും സംവിധാനങ്ങളും ഉള്ള ആര്‍ എസ് എസ്സ് ഉയര്‍ത്തുന്ന 'മതരാഷ്ട്ര വാദം' ചര്‍ച്ചക്കെടുക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ ജമാഅത്തിനെതിരെ മത രാഷ്ട്ര വാദം ആരോപിക്കുമ്പോള്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരയോട് കിടപിടിക്കുന്ന അവരുടെ പ്രസിദ്ധീകരണങ്ങളെയാണ് എന്ന് നിസ്സംശയം പറയാം.

  ReplyDelete
  Replies
  1. Thankal oru " mathetharavaadhiyanenu " ee lekhanam vayicha ellavarkum manassilayitund..

   Delete
 2. Kure naaLaayi nokkunnu thante blood Ethu vibaagatthilaanennu!! Inn manassilaayi ;)

  ReplyDelete
 3. കാളംതിരുത്തിയില്‍ നിന്നും നാലു കിലോമീറ്റര്‍ അപ്പുറമുള്ള കക്കാട് എന്ന സ്ഥലത്ത് വെച്ച മിഡിയ വണ് ചാനലിന്റെ ഫ്ലെക്സ്‌ ബോര്‍ഡു കാണാന്‍ എന്‍റെ കൂട്ടുകാര്‍ ബൈക്കെടുത്തു പോയിരുന്നു അവരെ കളിയാക്കിയിട്ട് കാര്യമില്ല കാരണം ആടിനെ പട്ടിയാക്കി തല്ലി കൊന്നപ്പോള്‍ ആടിന്‍റെ ചങ്കില്‍ നിന്നും ഉയര്‍ന്ന അവസാന നിലവിളിയാണ് ഇന്ന് മുസ്ലിം സമുദായത്തിന്‍റെ ചകില്‍ നിന്നും ഉയരുന്നത് ആ നിലവിളിക്കുള്ള ഉത്തരമാണ് മീഡിയ വണ്ണില്‍ നിന്നും അവര്‍ പ്രദീക്ഷിക്കുന്നത്

  ReplyDelete

 4. ഏറ്റവും ലളിതമായ ഈ ചോദ്യങ്ങള്‍ പക്ഷേ ഒരു ചാനല്‍ അവതാരകനും ചോദിച്ചില്ല,..നികേഷോ, വേണുവോ, വിനുവോ, വീണയോ എന്ന ചോദ്യം അപ്രസക്തമാക്കിക്കൊണ്ട് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന 'കാണാ ചരടുകളെ' കുറിച്ച് പ്രേക്ഷകരില്‍ അവബോധം വന്നു കഴിഞ്ഞു. ഇവിടെ യാണ് മീഡിയ വണ്‍ പ്രസക്തമാകുക, പ്രേക്ഷകന്‍റെ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു തുടങ്ങിയാല്‍ എല്ലാ ചാനലുകള്‍ക്കും അത് പിന്തുടരേണ്ടിവരും.

  ReplyDelete
 5. പച്ച പായസവും പച്ച ലഡുവും മറ്റവന്മാര്‍ ഇറക്കിയ സ്ഥിതിക് നമുക്ക് പച്ച ബിരിയാണി കൊടുക്കണം കേട്ടോ ;) ..

  ReplyDelete
 6. മീഡിയാ വണ്‍ വരട്ടെ

  ReplyDelete
 7. മീഡിയ വന്‍ വരട്ടെ

  ( വിയോജിപ്പ്‌ ഉള്ളതോടൊപ്പം തന്നെ..... നല്ല എഴുത്ത ... ആശംസകള്‍ )

  ReplyDelete
 8. നല്ല നിരീക്ഷണം. ചെറിയ ഒരു പിശക്‌ ചൂണ്ടികാണിക്കുന്നു. 'മാധ്യമം'പത്രത്തിണ്റ്റെ ആദ്യകാല പത്രാധിപര്‍ പി കെ ബാലക്രിഷ്ണന്‍ ആയിരുന്നു.

  മറ്റൊന്ന്, 'മാധ്യമം' പത്രം തുടങ്ങുംബോള്‍ 'സിറാജ്‌' പത്രം ആരംഭിച്ചിട്ടില്ലായിരുന്നു.

  "പത്രം തുടങ്ങുന്ന കാലത്ത് അതൊരു വാര്‍ത്തയേ അല്ലായിരുന്നു, മുഖ്യധാര മാധ്യമങ്ങള്‍ അതിനൊരു പ്രാധാന്യവും കൊടുത്തില്ല. പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള 'ചന്ദ്രിക' യും, കാന്തപുരത്തിന്റെ സിറാജ് പത്രവും പോലെ വേറൊരു പത്രം".

  ഈ വരികള്‍ 'സിറാജ്‌', 'മാധ്യമ'ത്തിനുമുന്‍പേ ഉണ്ടായിരുന്നെന്ന് ദ്യോതിപ്പിക്കുന്നു. മറ്റുള്ള കാര്യങ്ങളൊക്കെ അണുകിട ശരിയാണെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും.

  ReplyDelete
  Replies
  1. മന്‍സൂര്‍5 March 2014 at 23:13

   സിറാജ് പത്രം ഉണ്ടായത്‌ 1984 ലിലും മാധ്യമം 1987ലിലും

   കടപ്പാട് വിക്കിപീഡിയ

   Delete
 9. ഓ അബ്ദുല്ലയെ പരാമര്‍ശിച്ചില്ല...........

  ReplyDelete
  Replies
  1. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന്‍ അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ല

   Delete
 10. ചാനല്‍ വരുന്നതിനെ എതിര്‍ക്കുന്നത് അല്പത്തരമാണ്. അത് വരട്ടെ എന്നിട്ട് വിലയിരുത്തുക.
  കാളപെറ്റെന്നു കേട്ട് കയരെടുക്കതിരിക്കുക.നമ്മുടെ മാധ്യമങ്ങള്‍ ബഹുസ്വരമാകട്ടെ,നമ്മുടെ സമൂഹം പോലെ. ദോഷം ചെയ്യ്താല്‍ മാത്രം ശാസിച്ചു നേരെയാക്കുക..

  ReplyDelete
 11. @എതിരാളി

  പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി, പി കെ യെ എം ആക്കിയ പിശക് തിരുത്തിയിട്ടുണ്ട്, സിറാജ് പത്രത്തില്‍ established 1984 എന്ന്‍ കണ്ടതായി ഓര്‍ക്കുന്നു.ഒന്ന്‍ ഉറപ്പ് വരുത്താന്‍ വിക്കിപീഡിയ യില്‍ നോക്കി 1984 എന്ന് തന്നെയാണ് കാണുന്നത്.

  @salam vengara
  ഓ അബ്ദുല്ലയെ പരാമര്‍ശിച്ചാല്‍ കൂടെ വേരെപലരെയും പരമര്‍ശിക്കേണ്ടി വരും, പി ടി നാസര്‍, പി കെ പ്രകാശ് തുടങ്ങി ഇങ്ങേ അറ്റം എന്‍ പി ജീഷാറും ഹസനുല്‍ബന്നയും വരെ. ഇവരൊക്കെ നല്‍കിയതില്‍ അപ്പുറം മാധ്യമത്തിന് സൃഷ്ടിപരമായ സംഭാവനകള്‍ നല്‍കാന്‍ ഓ അബ്ദുല്ലക്ക് കഴിഞ്ഞിട്ടുണ്ട് എന്ന്‍ തോന്നുന്നില്ല.

  ReplyDelete
  Replies
  1. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന്‍ അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ല

   Delete
  2. പക്ഷെ ഷെയ്ക്ക് മുഹമ്മദ്‌ കാരക്കുന്നിനെ മറന്നു. എടിടോരിയാൽ ലേഖനത്തിൽ കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞത് മാധ്യമത്തിനു നല്കിയ സ്വീകാര്യത ചില്ലറയല്ല.

   Delete
 12. ബ്ലോഗന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
  മിക്കവാറും പോസ്റ്റുകള്‍ വായിച്ചു. ഇരുത്തം വന്ന ഒരു എഴുത്തുകാരന്‍റെ കൈകള്‍ ആണിത് എന്ന്‍ ഉറപ്പാണ്. വിഷയങ്ങളോടുള്ള സമീപനവും ആകര്‍ഷകമായ അവതരണവും മലയാളത്തില്‍ ഇത്ര നന്നായി ബ്ലോഗ്ഗ് എഴുതുന്നവര്‍ വളരെ കുറവാണ്. എഴുത്ത് തുടരണം. താങ്കളുടെ ഭാഷക്ക് നല്ല മൂര്‍ച്ചയുണ്ട്. തൂലിക പടവാള്‍ ആക്കുക.
  ജമാഅത്തിനെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളോട് വിയോജിപ്പുണ്ട്. അത് നില നിര്‍ത്തിക്കൊണ്ട് തന്നെ താങ്കളിലെ പ്രതിഭയെ അഭിനന്ദിക്കുന്നു.

  പി എന്‍ കെ
  ദുബൈ

  ReplyDelete
 13. കഷണ്ടിക്ക് വിഗ്ഗുണ്ട് ....എന്നാല്‍ അസൂയക്ക് ..ഹമീദ്
  ചേന്നമംഗലൂരും,കാരശേരി മാഷും,സംഘപരിവാര്‍, വലതു പക്ഷ ബുദ്ധി ജീവികള്‍ തുടങ്ങി ലീഗുകാരും കമ്മ്യൂണിസ്റ്റുകാരും ഇങ്ങേ അറ്റത്ത് മുജാഹിദുകളും (ജിന്നും,ഇന്സും).............മാത്രമേയുള്ളൂ ...

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. മാധ്യമത്തിന്റെ പ്രസക്തിയെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ചും ഉള്ള താങ്കളുടെ പല നിരീക്ഷണങ്ങളോടും ഉള്ള യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങള്‍ കുറിക്കട്ടെ,
  ഞാന്‍ മനസ്സിലാകിയെടുത്തോളം ജമാഅത് വിമര്‍ശനങ്ങള്‍ക് രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്.

  1) മൌദൂദിയുടെ പല നിലപാടുകളും ഒരിക്കലും ഒരു പരിഷ്കൃത, പുരോഗമന സമൂഹത്തിനു സ്വീകരിക്കാന്‍ പറ്റാത്തത്ര തീവ്രമായിരുന്നു(ഒരു ബഹു സ്വര സമൂഹത്തില്‍ പ്രത്യേകിച്ചും). പലപ്പോഴും കടുത്ത സ്ത്രീ വിരുദ്ധവും അറു പിന്തിരിപ്പനുമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാം(മത പരിത്യാഗിയോടുള്ള കടുത്ത സമീപനം ഒരു ഉദാഹരണം മാത്രം). തന്റെ അവസാന കല ഘട്ടങ്ങളില്‍ ഈ നിലപാടുകളില്‍ നിന്നും അദ്ദേഹം കുറെ മാറിയതായി സൂചനയുണ്ടെങ്കിലും അതൊന്നും ആരും വേണ്ടത്ര പരിഗണ നല്‍കിയിട്ടില്ല(നിര്‍ഭാഗ്യ വശാല്‍ ജമാഅത് പോലും ഈ രീതിയിലുള്ള ഒരു മൗദൂദി വായന നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍). താങ്കള്‍ പറയുന്നത് പോലെ ആ കാല ഘട്ടത്തിന്റെ മാത്രം "അവിവേകമോ" "ആത്യാഗ്രഹമോ" ആയി ലളിത വല്കരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതെ സാഹചര്യത്തില്‍ ജീവിച്ച പക്ഷെ വളരെ പുരോഗമനപരമായ നിലപാട് പുലര്‍ത്തിയ പലരും ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായിരുന്നു എന്ന് മാത്രമല്ല മൗദൂദി അവരോടെല്ലാം വളരെ ശത്രുതാപരമായ നിലപാടാണ് പുലര്തിയിരുന്നതും എന്നും കാണാം(ഉദാഹരണത്തിന് ഫസലുര്‍ റഹ്മാനെ പോലുള്ളവരോട് മൌദൂദിയുടെ സമീപനം)
  2) ജമാഅത് പല കാര്യങ്ങളിലും "തിരുത്തി" എന്ന് താങ്കള്‍ പറയുന്നു. അത് ഒരു പരിധി വരെ ശരിയും ആയിരുന്നു. പക്ഷെ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ ആയിരുന്നു പലപ്പോഴും ഈ "തിരുത്തലുകള്‍" എന്നതാണ് വാസ്തവം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ സമീപനത്തിന് പകരം സമഗ്രമായ ഒരു പുനര്‍ വിചിന്തനം നടത്തി സുതാര്യമായ രീതിയില്‍ ജനങ്ങള്‍ക് മുന്നില്‍ പുതിയ നിലപാടുകള് അവതരിപ്പിച്ചു കൊണ്ട് "തിരുത്തിയാല്‍" പല ജമാഅത് വിമര്‍ശനങ്ങല്കും സ്വാഭാവിക മരണം സംഭവിക്കും എന്നതാണ് സത്യം. പക്ഷെ എന്തോ ദുരൂഹമായ കാരണങ്ങള്‍ കൊണ്ടും ആത്മ വിശ്വാസമില്ലായ്മ കൊണ്ടും അത് ചെയ്യാതെ പോകുന്നു. മാത്രവുമല്ല അങ്ങനെ ഒരു സമഗ്രമായ പൊളിച്ചെഴുത്ത് നടത്താത്തത് കൊണ്ടാണ് ഇപ്പോഴും ഈ "തിരുത്തിയ" നിലപാടുകളില്‍ തന്നെ പിടിച്ചു തൂങ്ങുന്ന പലരെയും ഇതില്‍ കാണാന്‍ സാധിക്കുന്നത്. ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത ഈ പഴയ നിലപാടുകളില്‍ നില്‍കുന്നവര് "ഒറ്റപ്പെട്ട ശബ്ദം" ആയി തള്ളാന്‍ പറ്റാത്ത അത്ര കൂടുതലുണ്ട് എന്നാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മിശ്ര വിദ്യാഭ്യാസതിനെതിരെ വര്‍മ കമ്മിറ്റിക്ക് മുമ്പാകെ ജമാഅത് സമര്‍പിച്ച നിര്‍ദേശങ്ങള്‍(വര്‍ഷങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് കേരള ജമാഅത്തും മാധ്യമവും ഉണ്ടാക്കിയെടുത്ത വലിയ ഒരു ഇമേജ് ആണ് ഒറ്റ അടിക്കു ഈ ഒരു സംഭവത്തിലൂടെ കളഞ്ഞു കുളിച്ചത് )
  3) തീര്‍ത്തും വര്‍ഗീയവും അസഹിഷ്ണുതാപരവുമായ കാരണങ്ങള്‍ (ഇതില്‍ വലതു പക്ഷ വര്‍ഗീയ കക്ഷികള്‍ മാത്രമല്ല, അങ്ങേയറ്റം ശത്രുതാ പരമായ നിലപാടെടുക്കുന്ന "മുസ്ലിം" സംഘടനകളും പ്രതികളാണ് )

  ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാരണങ്ങള്‍ക് ഉത്തരവാദി, അഥവാ അത് പരിഹരിക്കാത്തതിനു ഉത്തരവാദി, കാലാ കാലങ്ങളായുള്ള ജമാഅത്തു നെത്ര്വതം തന്നെയാണ്. ശ്രദ്ദേയമായ ഒരു വസ്തുത ഈ രണ്ടു കാരണങ്ങളും ഒരു പരിധി വരെ പരിഹരിച്ചു കൊണ്ടുള്ള മുന്നേറ്റമായിരുന്നു സോളിഡാരിറ്റി എന്നത് കൊണ്ട് തന്നെ പൊതു സമൂഹത്തിനു മുമ്പില്‍ വളരെയധികം സ്വീകാര്യത നേടാന്‍ സാധിച്ചിരുന്നു എന്ന് കാണാം. ഈ ഒരു പ്രതിസന്ധി ജമാഅത്തു മാത്രം നേരിടുന്നതല്ല. ബ്രദര്‍ഹുഡ് പോലുള്ള ഒട്ടു മിക്ക പ്രസ്ഥാനങ്ങളും നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം(ബഹു സ്വര സമൂഹത്തിലാകുമ്പോള്‍ കൂടുതല്‍ രൂക്ഷമാകുന്നു എന്ന് മാത്രം). ചുരുക്കത്തില്‍ സുതാര്യമായ രീതിയില്‍ പുതിയ കാലഘട്ടത്തിനും സാഹചര്യത്തിനും, പ്രത്യേകിച്ചും ബഹു സ്വര സമൂഹത്തിനും, പറ്റിയ രീതിയില്‍ ഉള്ള "തിരുത്തലുകള്‍" ആണ് ആവശ്യം. അല്ലാത്ത പക്ഷം ഹമീദുമാര്‌കും കാരശേരികള്‍കും കൊട്ടാനുള്ള ഒരു ചെണ്ട മാത്രമായി ജമാഅത്തു ഒതുങ്ങി പോകും എന്നതാണ് എനിക്ക് തോന്നുന്നത്. മുസ്ലിം സംഘടനകളില്‍ അല്പമെങ്കിലും സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് അങ്ങനെ ആവരുത് എന്ന് ആശിച്ചു പോകുന്നു.

  ReplyDelete
 16. http://chilacheriyakaryangal.blogspot.com/

  ReplyDelete
 17. വേണം ഒരു മാറ്റം. ബണ്ടി ചോര്‍ പിടിക്കപ്പെട്ടു. ഉടനെ കേട്ടു ഒരു മണിക്കൂര്‍ ചര്‍ച്ച, ചോര്‍ ചായകുടിച്ച ചായക്കടക്കാരന്‍ കുട്ടപ്പന്‍, വാര്‍ത്ത വായനക്കാരന്റെ മുമ്പില്‍ സ്റ്റു ഡി യോയില്‍ തത്സമയം. അയാള്‍ക്ക് പെട്രോള്‍ അടിച്ചു കൊടുത്ത പമ്പിലെ ജോലിക്കാരന്‍ തിരോന്ദരം സ്റ്റുഡി യോയില്‍.... വയ്യ.എനിക്ക് വയ്യ, ഇതിനൊക്കെ ഒരു മാറ്റം വേണം നീതി നിഷേധിക്കപെടുന്നവന്റെ അ ത്താണിയാകാന്‍, പീഡിക്ക പ്പെടുന്നവര്‍ക്ക് ആശ്വാസമാകാന്‍...സത്യം ലോകത്തോട് നുണയില്ലാതെ വിളിച്ചുപറയാന്‍ വേണം നമുക്ക് ഒരു ഒന്നാം നമ്പര്‍ മീഡിയ !

  ReplyDelete
 18. ലേഖനത്തിലെ നിരൂപണങ്ങള്‍ വസ്തു നിഷ്ടമാണെന്ന് പറയാം. പക്ഷെ, മീഡിയ മീഡിയ വണ്‍ വരട്ടെ, എന്നിട്ട് കാണാം. ഇതു കാര്യത്തിലും ഒരു പാട് പ്രതീക്ഷ പുലര്‍ത്താതെ ഇരിക്കുകയാണ് നല്ലത്. കമന്റുകളും നന്നായിട്ടുണ്ട്. ചിലരുടെ കമന്റുകള്‍ ജമാഅത്ത് വിരുദ്ധത പട്ടില്‍ പൊതിഞ്ഞെടുത്ത താണെങ്കിലും

  ReplyDelete
 19. >>>>ബിരിയാണിയില്‍ നിന്ന് ഒരു ഈച്ചയെ കിട്ടിയാല്‍ കോയക്ക ഞമ്മന്‍റെ ആളല്ലെ, മൂപ്പരുടെ ഈച്ച 'ഞമ്മന്‍റെ' ഈച്ചയല്ലേ മിണ്ടണ്ട ഈച്ചയെ അങ്ങ് തിന്നു കളയാം എന്ന്‍ വിചാരിക്കാറില്ല, ദാസേട്ടന്‍റെ ഈച്ചയോടും ഇതേ നിലപാട് തന്നെ.<<<
  ഹ ഹ ഹ ഇത് കലക്കി

  ReplyDelete
 20. പത്രം പോലെയല്ല ചാനല്‍ പണം കൊടുത്തു വാങ്ങുന്നവന്‍റെ മുമ്പില്‍ മാത്രമേ പത്രം എത്തുന്നുള്ളൂ, ചാനല്‍ പ്രേക്ഷകന്‍റെ വിരല്‍ തുംബിലാണ്. പീന്നെ.. കോപ്പാ.. മാദ്യമം പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍..ഇന്‍ഷുറന്‍സ് കൊണ്ടും തബ്ബോല കൊണ്ടും, സ്വര്‍ണ്ണ മഴകൊണ്ടും ഞങ്ങള്‍ മാദ്യമത്തെ ഒതുക്കി. ഇനി ടിവി ചാനല്‍ മുന്നേറിയാല്‍ ...ഒരു മണിക്കൂറില്‍ ഞങ്ങളുടെ ലോഗോ എത്ര പ്രാവശ്ശ്യം കറങ്ങി എന്നറിയിക്കുന്നവര്‍ക്ക് ഞങ്ങള്‍ സ്വര്‍ണ്ണ മലതന്നെ നല്‍ക്കും. ആ കറക്കം കാണാന്‍ ഇക്കാലതും 20ഉം30ഉം കൊടൂക്കാന്‍ വഴിയില്ലതെ പുരനിറഞ്ഞിരിക്കുന്ന പെണ്‍ കുട്ടികളുടെ രക്ഷിതാക്കളായ പാവങ്ങളും പിന്നെ കുറെ ആര്‍ത്തിപണ്ടാറാങ്ങളും ഞങ്ങളുടെ ചാനലില്‍ നിന്നും കണ്ണെടുത്തിട്ടു വേണ്ടേ.. ഈ ചാനല്‍ കാണാന്‍...

  ReplyDelete
 21. എനികെന്തോ പാവം വള്ളികുന്നിനെ ഓര്മ വന്നു .

  ReplyDelete
 22. നന്നായിട്ടുണ്ട്... അഭിനന്ദനങള്‍

  ReplyDelete
 23. മാന്യമായ ഒരു പത്രം എന്ന നിലയില്‍ അല്ല മാധ്യമം വിജയിച്ചത്. മറിച്ച്, വര്‍ഗീയവിഷം കുത്തി വെച്ച് ഒരു തലമുറയെ നശിപ്പിക്കുന്നതില്‍ ആണ്
  എല്ലാം ഇസ്ലാമിക ഭരണം നിലവില്‍ വരുത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ എന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ പാട് പെടുന്നവര്‍ ഇവിടെ ഇസ്ലാമിക രാഷ്ട്രം തങ്ങളുടെ ലക്ഷ്യമേ അല്ല എന്ന് പറയുന്നത് രസകരം തന്നെ ...
  സത്യത്തില്‍ ഈ ജമാഅത്തെ ഇസ്ലാമിക്കാര്‌ പത്രം തുടങ്ങാനും , പാര്‍ട്ടി ഉണ്ടാക്കാനും ,ചാനല്‍ തുടങ്ങാനും ഉള്ള അവകാശത്തിനു വേണ്ടിയാണോ ഇകാലം വരെ വോട്ടു ചെയ്യാതിരുന്നത് ?!!!!

  ReplyDelete
  Replies
  1. ഇതിനു മറുപടി ഈ ലേഖനത്തിൽ തന്നെ ഉണ്ട്

   "120 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ വെറും 20 കോടിയില്‍ താഴെ മുസ്ലിംകളെ ഉള്ളൂ, ഇവരില്‍ മഹാ ഭൂരിപക്ഷവും ജമാഅത്തെ ഇസ്ലാമി എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല, പല സംസ്ഥാനങ്ങളിലും ജമാഅത്തിന് ഓഫീസുപോലും ഇല്ല, ഡെല്‍ഹി പോലുള്ള ചില നഗരങ്ങളില്‍ ചില ആള്‍കൂട്ടങ്ങള്‍ ഉണ്ട്, പിന്നെ 'ശക്തമായ' സ്വാധീനം ഉള്ള മേഖല കേരളം ആണ്, ഇവിടെ സ്വന്തമായി ഒരുപാര്‍ട്ടി ഉണ്ടാക്കി, പറ്റാവുന്ന വരെ ഒക്കെ കൂട്ടുപിടിച്ച് ഒരു തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കെട്ടിവച്ച കാഷ് ഒരിടത്ത് നിന്നും തിരിച്ചു കിട്ടാതെ പോയ, ഒരു സംഘടന ഇന്ത്യയെ മതരാഷ്ട്രം ആക്കിക്കളയും എന്ന പമ്പര വിഡ്ഡിത്തം പലരും വിളിച്ച് പറയുകയും 'മുഖ്യധാര' മാധ്യമങ്ങള്‍ ഈ വിഡ്ഡിത്തം ഉറക്കെ പറയാന്‍ പരമാവധി അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്‍റെ 'ഗുട്ടന്‍സ്' എന്തായിരിക്കും?"

   ഈ കണക്കിന് അപ്പുറത്താണ് മാധ്യമത്തിന്റെ സ്വീകാര്യത. താങ്കള് പറഞ്ഞപോലെ വര്‍ഗീയവിഷം കുത്തി വെക്കൽ ആയിരുന്നു മുഖമുദ്ര എങ്കിൽ എന്നെ ഈ പത്രം അടച്ചു പൂട്ടിയേനെ

   Delete
 24. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം കേരളത്തില്‍ രൂപം കൊണ്ടത്‌ ഒരു പിളര്പ്പിലൂടെയാണ് .. കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സംഘടനയില്‍ നിന്നും ...അന്ന് ഇതര മുസ്ലിംകള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം രാജ്യത്തെ മുസ്ലിംകള്‍ നിലവിലുള്ള ഭരണ സംവിധാനത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതിനാല്‍ അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടു എന്നാണു ..ഈ അവസ്ഥ മാറണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം ഭരണ നിയമങ്ങള്‍ രാജ്യത്ത് നടപ്പില്‍ വരുത്തലാണ് ഏക പോം വഴി എന്നും രാജ്യത്തെ മുസ്ലിംകളുടെ പ്രാഥമിക ബാധ്യത അതിനുള്ള ശ്രമങ്ങളാണ് എന്നും പറഞ്ഞു വെച്ച് . വ്യഭിചാരത്തെക്കാള്‍ മദ്യപാനത്തെക്കാള്‍ ഒരു മുസ്ലിം അപകടം എന്ന് വിശ്വസിക്കുന്ന ശിര്‍ക്ക് ചെയ്യല്‍ എന്ന ആരോപണം ഇപ്പോഴും അവര്‍ മറ്റു മുസ്ലിംകള്‍ക്കിടയില്‍ തുടരുന്നു ..(ബ്ലോഗനു അത് ഗൌരവ പ്രശ്നമല്ല എങ്കിലും മുസ്ലിംകള്‍ക്ക് അത് ഗുരുതര പ്രശനം തന്നെയാണ് . അത് കൊണ്ടാണ് മൌദൂതി സാഹിബിന്റെ അപകടകരമായ വാദത്തെ ബ്ലോഗന്‍ നിസാരവല്ക്കരിച്ചതും ) അത് പക്ഷെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് തന്നെ മടുതിരിക്കുന്നതും ബോധ്യപ്പെടാത്തതും ആണ് .. എങ്കിലും അതിന്റെ പേരില്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ വളച്ചൊടിക്കുന്നു ... അതിനെ തുറന്നു കാണിക്കുംപോഴണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം മത രാഷ്ട്രമാണ് എന്ന സത്യം പറയേണ്ടി വരുന്നത് . എന്നാല്‍ അവര്‍ വിചാരിച്ചാല്‍ ഇവിടെ മത രാഷ്ട്രം സാധ്യമാകും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ല അത് പറയുന്നവരും ..

  ജമാഅത്തെ ഇസ്ലാമി മാറുന്നുണ്ട് , മാറണം .. പക്ഷെ അത് ഇവിടെ കാലങ്ങളായി മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇതര മുസ്ലിംകളെ വിശ്വാസപരമായി ഇകഴ്ത്തിയതിനെ ന്യായീകരിച്ചു കൊണ്ടാവരുത് ... മാറ്റം സുതാര്യമാവണം ... പഴയ വാദങ്ങളെ മറച്ചു വെച്ചും വക്രീകരിച്ചും ആവരുത് ...

  ReplyDelete
 25. ഇവിടെ പ്രശനം മറ്റു മതവിഭാവങ്ങല്‍ക്കൊന്നുമല്ല ...മുടന്തന്‍ ന്യായീകരണവും അപിപ്രായ പ്രകടനവും എല്ലാം കൊണ്ട് തലച്ചിടും ....
  പിന്നെ ഒരു കര്യം പറഞ്ഞോട്ടെ മീഡിയ വണ്‍ പറയുമ്പോള്‍ എന്തിന്നു ജമാത്ത്‌ കാരുടെ നെജത്തു കയറണം ,,,? മീഡിയ വണ്‍ല്‍ ജോലിചെയ്യുന്നത്ജ മാഅത്കാരല്ല ...അവരുടെ മാത്രം വാര്‍ത്ത ഉലകൊള്ളിക്കുവാന്‍ വേണ്ടിയെല്ലതാനന്നു തോന്നുന്നില്ല ..?. ചാനല്‍ ഷെയര്‍ ഉടമകള്‍ ജമാഅത്കാര്‍ മാത്രമല്ല...?എല്ലാവവരും ചാനല്‍ തുടങ്ങിയപ്പോള്‍ " ഞങ്ങളും അങ്ങ് തുടങ്ങിക്കാലം " എന്ന് പറഞ്ഞു തുടങ്ങിയതായിരിക്കില്ല ഈ സംരംഭം ,
  ഓര്‍ക്കുക ഈ ചാല്നാല്‍ എല്ലാ മലയാളികള്‍ക്കുമുല്ലതാണ് ..

  ന്യായീകരണങ്ങള്‍ വിലംഭുവാന്‍ വളരെ എളുപ്പമാണ് ..

  ReplyDelete
 26. @നൌഷാദ്

  സുന്നികള്‍ പണ്ടേ ശീര്‍ക്കുകാര്‍, ജമാ അത്തും ശീര്‍ക്ക്, ഇപ്പോള്‍ ജീന്നും മടവൂരും ശീര്‍ക്ക്, അടുത്ത കൊല്ലം ഇപ്പോള്‍ ഉള്ളവരില്‍ ആരൊക്കെ കാണും തൌഹീദില്‍, സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ പറ്റുമോ മുജാഹിദുകള്‍ക്ക് ? സുവര്‍ഗ്ഗത്തില്‍ ആരെങ്കിലും ഉണ്ടാകുമോ? അവിടെ വില്ലകള്‍ ഡിസ്കൌന്‍റ് വിലയില്‍ കൊടുത്ത് കാലിയാക്കേണ്ടി വരുമല്ലോ.. അള്ളാന്‍റെ ഒരു കാര്യം.

  ReplyDelete
 27. Good.. Another entertainment channel.
  Whatever it is, there is nothing Islamic about it. It will start with all the protagonists wearing Islamic dress to start with and ending up without any if Madhyamam Weekly and Malarwadi are any indicators ( Both of them extensively cover movies which are Haraam by any Islamic standards). Practicing Muslims beware. Recognize the fox in sheep's clothing before it is too late. These are testing times for the Ummah.

  ReplyDelete
 28. എവിടെയൊക്കെ ജമാ അത്തിനെ തെറി പറയാന്‍ അവസരം കിട്ടുമോ അവിടെയെല്ലാം സഖാവ് 'നൌഷാദ് വടക്കന്‍' ഉണ്ടാവും. ഇസ്ലാമും മുസ്ലിങ്ങളും അതൊന്നും ആശാന് വിഷയമേ അല്ല, മൂപ്പരുടെ മുഖ്യ പ്രശ്നം ജമാ അത്ത് ഇവിടെ എന്തൊക്കെയോ ചെയ്യുന്നു. കുറെ കാലമായി ഇത് പ്രചരിപ്പിക്കുന്നു... എന്നിട്ടോ ഇയാളുടെ 100% പരിശുദ്ധമായ കേരള സലഫിസം പിളര്‍ന്നു പിളര്‍ന്നു നാലും അഞ്ചും കഷ്ണങ്ങളായി തമ്മില്‍ തല്ലു അങ്ങാടികളില്‍ വലിയ സ്ക്രീനിലൂടെ നമ്മള്‍ നിത്യേന കാണുന്നതാണ്... ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത. "മടവൂരികള്‍ ഞങ്ങളാണ് ഔദ്യൊദിഗ വിഭാഗമാണെന്നും പറഞ്ഞു സുപ്രീം കോടതിയില്‍ കൊടുത്ത ഹരജി തള്ളിയതാണ്". ഇങ്ങനെ ആരാണ് ഒറിജിനല്‍ വ്യാജന്‍ എന്ന് തര്‍ക്കിച്ചു സകല പോലീസെ സ്റ്റെഷനും കോടതിയും കയറി ഇറങുന്ന ഇക്കൂട്ടര്‍ക്ക് എന്ത് അര്‍ഹതയാണ് ജമാ അത്തിനെ പറയാന്‍.. മടവൂരികള്‍ തുടങ്ങിയ ഒരു വെറും 'വര്‍ത്തമാനം' ഇന്നും തുടങ്ങിയടത് തന്നെ ഒരടി മുന്നോട്ടു വെക്കാന്‍ കഴിയാത്തതിലുള്ള ജാള്യ തയില്‍ മനോ നില തെറ്റി എന്തെങ്കിലും ഏതെങ്കിലും വിളിച്ചു കൂവിയാല്‍ നിങ്ങള്ക്ക് സമാധാനം കിട്ടുമെങ്കില്‍ ഞങ്ങള്‍ സംതൃപ്തര്‍ !... ഒന്ന് കൂടി മനസ്സിരുത്തി മുന്‍ ധാരണ ഇല്ലാതെ ഈ ബ്ലോഗ്‌ വായിക്കുക... വീണ്ടും വായിക്കുക .... ഇത് ശബാബിലോ പ്രബോധനതിലോ വന്നതല്ല എന്ന് ഒര്കുക്ക !!...

  ReplyDelete
 29. നൌഷാദിന്‍റെ മെക്കിട്ട് കയറുന്നതിന്റെ മുമ്പ് ഹുക്കൂമത്തെ ഇലാഹി എന്ന മുദ്രാവാക്യം ഇപ്പൊഴും ഉണ്ടോ എന്നൊന്ന് പറ അനോണീ...അത് വിഴുങ്ങിയോ അതോ അണ്ണാക്കില്‍ കുടുങ്ങിയോ????????????

  പി കെ എസ്
  റിയാദ്

  ReplyDelete
 30. ലേഖനം നന്നായിട്ടുണ്ട്, ഒരു കുറവ് ചൂണ്ടി കാണിക്കുകയാണെങ്കില്‍ (ചെറുതല്ല). ഊണും ഉറക്കവും ഒഴിച്ച് പണിയെടുക്കാന്‍ ഓ. അബ്ദുള്ള എന്ന ഒരു വ്യക്തി കൂടി ഉണ്ടായിരുന്നു.
  എഴുത്തുകാരുടെ കൂട്ടത്തില്‍ ഡി. ബാബുപോള്‍ ഒഴിവാക്കപെടെണ്ട പേരുമല്ല.
  തീര്‍ച്ചയും ഇവര്‍ ഒഴിവാക്കപെടെണ്ടവരല്ല.

  ReplyDelete
 31. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം ഭൗതികമാത്ര ദിശാപരമല്ല.അതിന്‍റെ ആത്യന്തിക ലക്‌ഷ്യം ദൈവപ്രീതിയും സ്വര്‍ഗ്ഗ പ്രാപ്തിയുമാണ്‌ .രാഷ്ട്രീയവും ഈ ഭൂമികയില്‍ നിന്ന് പുറത്തല്ല.നല്ലൊരു ലേഖനം സമ്മാനിച്ചതിന് നന്ദി.

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. മലയത്തില്‍ ഒരു പുതിയ T V ചാനല്‍ വരുന്നു എന്നത് എല്ലാ മലയാളികള്‍ക്കും ഒരു ഒരുപോലെ സന്തോഷം നല്‍കുന്ന വാര്‍ത്ത യായിട്ടാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഇവിടെ മുനിരയില്‍ നില്‍കുന്ന എല്ലാ ചാനലുകളുടെ ആഗമനത്തില്‍ നിന്ന് തികച്ചും വിഭിന്നമായ രീതിയല്ലേ മീഡിയ വണ്ണ്‍ തുടക്കം എന്ന് പലരും വിലയിരുത്തുന്നത്.

  ലളിതവും സൌമ്യവും വിനയവും കൊണ്ട് എല്ലാ തരകാരേയും വിശ്വാസ തിലെടുക്കുന്ന പതിവു രീതിക്കു പകരം ദ്രാഷ്ട്ടിംവും പ്രകോ പനപരമായ ശൈലി അതിലുപരി ഇവിടത്തെ പ്രമുക മത രാഷ്ട്രീയ വിഭാഗങ്ങളെ കൊലവിളിയും നടതീട്ടു തന്നെ വേണ്ടിയിരുന്നോ ഇതിന്റെ തുടക്കം ?

  ReplyDelete
 34. മലയാളത്തിലെ നൂറാമത്തെ പത്രമായി തുടങ്ങിയ മാധ്യമം മൂന്നാമാതെതിയത് ജമാഅത്ത്കാര്‍ വായിച്ചു എന്നതിലപ്പുറം നിലപാടുകളില്ലുള്ള സത്യസന്ധത തന്നെയാണ് .ആശംസകള്‍

  ReplyDelete
  Replies
  1. അതിൽ എവിടെ സത്യസന്തത .നിറയെ വര്ഗീയ വിഷം മാത്രം ഉള്ളൂ.ദയവായി തങ്ങള് അവരുടെ വെബ്സൈറ്റ് കാണുക .മറ്റുള്ള മത്തകർ മണ്ടന്മാർ അല്ല

   Delete
 35. ഈ ജമാഅത്തെ ഇസ്ലാമിക്കാരുടെ കാര്യം

  അത്ഭുതം തന്നെ, എല്ലാ വിമര്‍ശകരും പറയുന്നു

  അവര്‍ രാജ്യ ദ്രോഹികളാണ്,വര്‍ഗീയ വാദികളാണ് ,

  തീവ്ര വാദികളാണ്പിന്നെയും ഒരുപാടു ആരോപണം ...

  പക്ഷെ ഈ ഗണത്തില്‍ പെട്ട് പിടിക്ക പെടുന്നവര്‍ വിമര്‍ശകരുടെ

  കൂട്ടത്തില്‍ ഉള്ളവരാണ് എന്നത് ആര്‍ക്കും മറച്ചു വെക്കാന്‍

  കഴിയില്ല .ജമാഅത്തുകാര്‍ ജീവിക്കുന്നതു ഇരുട്ടിന്റെ മറയിലല്ലല്ലോ

  ഓരോ വിമര്‍ശകന്റെ കുടുംബത്തിലും സൗഹൃത ബന്ധത്തിലും

  ഒരാളെങ്കിലും ജമാഅത്ത് കാരനായി ഇല്ലാതിരിക്കില്ല .....എങ്കില്‍

  ആ മനുഷ്യനെ ചൂണ്ടി നെഞ്ചില്‍ കൈവെച്ചു കൊണ്ട്

  പറയാന്‍ കഴിയുമോ ഇയാള്‍ തീവ്ര വദിയാണ്,വര്‍ഗീയ വാദിയാണ് ,

  രാജ്യ ദ്രോഹിയാണ് എന്നല്ലാം ....ഓര്‍ക്കുക .....

  രാജ്യ സ്നേഹം പാടുവോര്‍ രാക്ഷസരായ് മാറിയ

  കാഴ്ചകണ്ട്‌ ഞെട്ടിയ തലമുറ നില്‍ക്കുന്നിത.........

  ReplyDelete