Saturday 19 January 2013

ലൈംഗീക ദാരിദ്ര്യത്തിന് പരിഹാരം വേണ്ടേ ?


ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്നു  സമൂഹത്തിന്‍റെ  ലൈംഗീക ആസക്തിയെക്കുറിച്ചും അതിന്‍റെ കാര്യകാരണങ്ങളെ കുറിച്ചും 'തൊലിപ്പുറത്തെ' ചര്‍ച്ചകള്‍ കുറെയേറെ നടന്നു , സ്ത്രീയുടെ വേഷവും പുരുഷന്‍റെ ആശയും നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമായി, പക്ഷേ, അടിസ്ഥാന പ്രശ്നങ്ങളെ സമീപിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ?
ബലാല്‍സംഗവും അതിന്‍റെ കാരണങ്ങളുമല്ല. പറയാന്‍ ഉദ്ദേശിക്കുന്നത്.
മനുഷ്യന്‍റെ അടിസ്ഥാന ജൈവപരമായ ലൈംഗീക ചോദനയെ 'അഭിമുഖീകരിക്കാന്‍' നമുക്ക് സാധിക്കുന്നുണ്ടോ?
"ഇതെന്തുചോദ്യമാണ് ഹേ,? ലൈഗീകവും ചോദനയും ഒക്കെ കാലകാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നില്ലേ? താനും ഞാനും ഒക്കെ ഈ ഭൂമുഖത്ത് ഉണ്ടായത് തന്നെ അതിന്‍റെ ഭാഗമല്ലെടോ ക്‍ണാപ്പേ" എന്ന് ചോദിക്കാന്‍ വരട്ടെ,


വിഷയം അല്‍പം കൂടി വിശാലമാണ്,
ലോകം അതിവേഗം മാറിക്കൊണ്ടിരുക്കുന്നു, വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങള്‍ പരസ്പരം പകര്‍ന്നും നുകര്‍ന്നും അടുത്തുകൊണ്ടിരിക്കുന്നു, ഫേസ് ബുക്ക് വിപ്ലവത്തോടെ വിദേശികള്‍ നമ്മുടെ യുവജനത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ ആയി മാറുന്നു. ലോകത്തെവിടെയും എന്ത് നടക്കുന്നു എങ്ങനെ ജീവിക്കുന്നു എന്ന്‍ ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം.
ലൈംഗീകതയുടെ കാര്യമോ?
ഇരുപത് വര്ഷം മുമ്പ് വരെ 'തുണ്ട് പടങ്ങള്‍' കിട്ടാക്കനി ആയിരുന്നില്ലേ? ജീവിതത്തില്‍ അങ്ങനെ ഒന്ന് കാണാത്തവരായിരിക്കും ആ തലമുറയില്‍ കൂടുതലും, കംപ്യുട്ടര്‍ വിപ്ലവത്തോടെ അല്‍പം 'പുരോഗതി' വന്നു, ഇന്നിപ്പോള്‍ ഇന്‍റര്‍നെറ്റ് മോബയില്‍ വിപ്ലവം സാധ്യമായതോടെ ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ കയ്യില്‍ വരെ സാധനം സുലഭം, ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഇല്ലെന്നേഉള്ളൂ, എക്സാം നടത്തിയാല്‍ പിള്ളേര്‍ അതില്‍ നൂറില്‍ നൂറും വാങ്ങും.

പെണ്‍ കുട്ടികളുടെ മെന്‍സസ് പ്രായം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4 വര്‍ഷം വരെ കുറഞ്ഞു, ഇപ്പോള്‍ 9നും 13 നും ഇടക്കാണ് ശരാശരി പ്രായം. പുതിയ ജീവിത രീതിയും ഭക്ഷണ ക്രമവും ഒക്കെ ഇതിന് കാരണമാണ്. കാരണങ്ങള്‍ എന്തൊക്കെയായാലും 15 വയസ്സിന് മുമ്പ് ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും  ലൈംഗീക ബന്ധത്തിന് ശാരീരിക ക്ഷമത നേടുന്നു, ഒരു പത്ത് വര്‍ഷം മുമ്പ് ഇല്ലാതിരുന്ന 'മാനസീകക്ഷമത' കൂടി പുതിയ തലമുറക്ക് ഉണ്ട്. ടി‌വി യും ഇന്‍റര്‍നെറ്റും സിനിമയും എല്ലാം അവര്‍ക്ക് ആവശ്യത്തിലേറെ പ്രചോദനവും നല്‍കുന്നുണ്ട്, പടിഞ്ഞാറന്‍ രാജ്യങ്ങളിലും ചൈനയടക്കം കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും 90 ശതമാനത്തില്‍ ഏറെപ്പേര്‍ പതിനഞ്ച് വയസ്സിന് മുമ്പ് തന്നെ ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു തുടങ്ങുന്നതായി പഠനങ്ങള്‍ പറയുന്നു, അമേരിക്കയില്‍ 13 വയസ്സിന് മുമ്പ് ഗര്‍ഭിണികള്‍ ആകുന്ന പെണ്‍ കുട്ടികളുടെ എണ്ണം പോലും ഞെട്ടിക്കുന്നതാണ്, 14 വയസ്സുകാരന്‍ ഏറ്റവും പ്രായം കുറഞ്ഞ 'അച്ഛന്‍' ആയതിന്‍റെ വാര്‍ത്തകള്‍ നാം വായിച്ചതാണ്.

ഫ്രോയിഡ് ചേട്ടന്‍ പറഞ്ഞത് ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന്‍റെ ഏറ്റവും വലിയ ആവശ്യം ലൈംഗീകതയാണ്  എന്നാണ്, നമ്മള്‍ അത്രക്ക് അങ്ങോട്ട് പുരോഗമിക്കണ്ട എന്നുവെക്കുക, ഒരു ചോദ്യം പ്രസക്തമല്ലേ,
15 വയസ്സിന് മുമ്പ് ലൈംഗീക ബന്ധത്തിന് തയ്യാറായി നില്‍ക്കുന്ന ഒരു മനസ്സും ശരീരവും കൊണ്ട് എത്രകാലം കാത്തിരിക്കണം  നേരാം വണ്ണം അതൊന്ന്‍ ആസ്വദിക്കാന്‍?
ഭരണഘടനക്കു പ്രായപൂര്‍ത്തിയാവുക 18 വയസ്സില്‍ ആണ്.
ഇതിന്‍റെ അടിസ്ഥാനം എന്തെന്ന് അറിയില്ല  ഡല്‍ഹി സംഭവത്തില്‍ ബലാല്‍സംഗവീരന്‍ 'ജുവൈനല്‍' ആണെന്നാണ് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞത്,.18 വയസ്സില്‍ പ്രായപൂര്‍ത്തി കണ്ടു പിടിച്ചവനു നല്ല നമസ്കാരം പറയുകയേ വഴി ഉള്ളൂ,

കേരളത്തില്‍ ശരാശരി വിവാഹപ്രായം പുരുഷന്‍മാരുടേത് 25 നു മുകളിലും സ്ത്രീകളുടേത് 20 നു മുകളിലും ആണ്. (മലബാറില്‍ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം  20 താഴെ ആവാനാണ് സാധ്യത), അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വിവാഹപ്രായം ഇതിലും മുകളിലാണ്, പഠനം അത് കഴിഞ്ഞു ജോലി, സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി നേടിയ ശേഷം വിവാഹം കഴിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. അതായത്  നേരായ മാര്‍ഗ്ഗത്തില്‍ ഒരു ലൈംഗീക ബന്ധത്തിന് വേണ്ടി 10 മുതല്‍ 15 വരെ വര്‍ഷം കാത്തിരിക്കണം പുതിയ തലമുറ,.!!!!

ഈ കാലത്തിനിടക്ക് ഒരു 'ആശ്വാസത്തിന്' എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
സ്വയം ഭോഗം തന്നെ ഏറ്റവും പ്രധാനം,  90 ശതമാനം കൌമാരക്കാരായ ആണ് കുട്ടികളും 60 ശതമാനത്തില്‍ ഏറെ പെണ്‍ കുട്ടികളും സ്വയം ഭോഗം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഇതാവട്ടെ ശാരീരികവും മാനസീകവും ആയി ഒട്ടും ഗുണകരം അല്ലാത്ത ഏര്‍പ്പാടാണ്.
സ്വവര്‍ഗ്ഗ ഭോഗമാണ് അടുത്തപടി, ലൈംഗീക ദാഹത്തിന്  സ്വവര്‍ഗ്ഗ ഭോഗത്തിലൂടെ ആശ്വാസം കണ്ടെത്തുന്ന ആണും പെണ്ണും നമുക്കിടയില്‍ ഉണ്ട്, ഹോസ്റ്റല്‍ ജീവിതത്തില്‍ പലരും ഇതിന് അടിമപ്പെടാറുണ്ട്, പില്‍ക്കാലത്ത് രക്ഷപ്പെടാനാവാത്ത വിധം സ്വവര്‍ഗ്ഗ രതിയുടെ 'അഡിക്ട്' ആയിപ്പോകുന്നതും  ലൈംഗീക രോഗങ്ങള്‍ പിടിപെടുന്നതും ഇതിന്‍റെ 'ദുരന്ത'  വശം ആണ്
'അവിഹിത' മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കുകയാണ് അടുത്ത വഴി, ഇതിന്ന് സര്‍വ്വ സാധാരണം ആണ്, കോളേജ് കുമാരന്മാരും ബസ്സ് തൊഴിലാളികളും തുടങ്ങി കൌമാരത്തിന്‍റെ ഈ ബലഹീനതയെ ചൂഷണം ചെയ്യാന്‍ വൃദ്ധന്മാര്‍ വരെ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ 'കഥന കഥകള്‍' ചിലപ്പോഴൊക്കെ പീഡന വാര്‍ത്തയായി നമുക്ക് മുമ്പില്‍ എത്താറുണ്ട്. ഒരു അഡ്ജെസ്റ്റ് മെന്‍റില്‍ കാര്യം നടത്തുന്ന 'മിടുക്കന്മാരും മിടുക്കികളും' തന്നെയാണ് കൂടുതല്‍ ഉള്ളത്.

സത്യത്തില്‍ ഈ  തലമുറയെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയുമോ? മതപരമായ/ധാര്‍മ്മീകമായ ബോധത്തിന്‍റെ പേരില്‍ പിടിച്ച് നില്‍ക്കുന്നവര്‍ ഉണ്ട്, പക്ഷേ അയലത്തെ വീട്ടിലും അയല്‍ രാജ്യത്തും നടക്കുന്ന 'കാര്യങ്ങള്‍' അവര്‍ ഒരു പോലെ അറിയുന്നു, ആണിന്‍റെയും പെണ്ണിന്റെയും 'ചന്തിയുടെ വലിപ്പം' പോലും അവര്‍ക്കിടയില്‍ ചൂടുള്ള ന്യൂജനറേഷന്‍ ചര്‍ച്ചയാണ്,   ശരീരത്തിന്‍റെ ഒരു സ്വാഭാവിക ചോദനയെ അടിച്ചമര്‍ത്തുകയാണ്, സ്വയം ഭോഗത്തില്‍ തളച്ചിടപ്പെടുകയാണ്..യുവ സമൂഹം.

പാപബോധത്തിന്‍റെയും ഭീതിയുടെയും തടവറയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടാണ് കൌമാരവും യുവത്വത്തിന്‍റെ നല്ലൊരു ഭാഗവും പിന്നിടേണ്ടി വരുന്നത്, സ്വച്ഛന്ദമായി ഒഴുകേണ്ട ഒരു അരുവിയെ തടകെട്ടി നിര്‍ത്തിയാല്‍ അത് വഴിമാറി ഒഴുകും ആ ഒഴുക്കിന് ശക്തികൂടും, അത് അപകടങ്ങളും ഉണ്ടാക്കും.

ഒരു തലമുറ നേരിടുന്ന ഈ ലൈഗീക ദാരിദ്ര്യത്തിന് നേരെ എത്രകാലം നാം കണ്ണടച്ച് പിടിക്കും?
നമ്മുടെ 'ഉദാത്തമായ' സംസ്കാരത്തിന്  'ചേരാത്ത' ഇത്തരം ചിന്തകളെ നാം എങ്ങനെ നിയന്ത്രിച്ചു നിര്‍ത്തും?
ലൈംഗീക അരാജകത്വം പതുക്കെ പിടിമുറുക്കുന്നത് നാം എത്രകാലം കണ്ടില്ലെന്ന്‍ നടിക്കും?
എന്നുമുതലാണ് ലൈഗീകത നമുക്ക് പാപം ആയി തോന്നി തുടങ്ങിയത്?
മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തില്‍  ഏറ്റവും ആനന്ദകരമായ  ലൈംഗീക ആസ്വാദനം തടയപ്പെടുന്നതിനെ നാം എങ്ങനെ ന്യായീകരിക്കും?

നമ്മുടെ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചില്ലെങ്കില്‍, കാലം കാത്തുനില്‍ക്കില്ല, പാശ്ച്യത രീതിയില്‍ 'ഡേറ്റിങും' മറ്റ് 'ആധുനീകോത്തര' കലാപരിപാടികളും നമ്മുടെ പടികയറി വന്നു കഴിഞ്ഞു.
എന്തുണ്ട് പരിഹാരം?
ഈയിടെ ഒരു ഇന്തോനേഷ്യന്‍ യാത്ര നടത്തിയിരുന്നു, അവിഹിത ലൈംഗീക ബന്ധങ്ങളെ തടുത്തു നിര്‍ത്താനും ലൈംഗീകത ഒരു തലമുറക്ക് വിലക്കപ്പെടാതിരിക്കാനും, ഡേറ്റിങ് പോലുള്ള പാശ്ച്യാത രീതീകളെ ചെറുക്കാനും അവര്‍ പുതിയ രീതി പരീക്ഷിക്കുന്നു, ശരാശരി പതിനെട്ട് വയസ്സുള്ള സ്ത്രീ-പുരുഷന്മാരെ വിവാഹം കഴിപ്പിക്കുകയാണവര്‍.,.

ജനസംഖ്യ, പ്രസവം, ആരോഗ്യം, പഠനം...... പോടാ മൂരാച്ചി എന്ന് വിളിക്കാന്‍ വരട്ടെ,..... ഈ വിവാഹം പൂര്‍ണ്ണ 'അര്‍ഥത്തില്‍' ഉള്ള വിവാഹം അല്ല, വേണമെങ്കില്‍ ഒരു എങ്കേജ്മെന്‍റ് എന്ന് പറയാം, , പരസ്പരം ഇഷ്ടപ്പെടുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വീട്ടുകാര്‍  ആലോചിച്ച് ഇവനെ ഇവള്‍ക്ക്/ഇവളെ ഇവന്  കൊടുക്കാം എന്ന്‍ തീരുമാനിക്കുന്നു  (മുസ്ലിംകള്‍ നിക്കാഹ് നടത്തുന്നു) ഇരുകുടുംബങ്ങളും മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങ്, വിവാഹ ശേഷം ഇരുവരും അവനവന്റെ വീടുകളില്‍ താമസിക്കുന്നു, പഠനം തുടരുന്നു , സാധാരണ ഒരു 'അവിവാഹിതന്‍റെ' ജീവിതം നയിക്കുന്നു, ഇരുവര്‍ക്കും കാണണമെങ്കില്‍ കാണാം 'കൂടണം' എങ്കില്‍ 'കൂടാം', ഗര്‍ഭിണിയാവാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം ഇരു വീട്ടുകാരും നല്‍കുന്നുണ്ട്, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നുണ്ട്, പഠനകാലം കഴിഞ്ഞ് തൊഴില്‍ നേടിയ ശേഷം ഔദ്യോഗിക വിവാഹം കെങ്കേമമായി നടത്തും.

ഈ ഏര്‍പ്പാട് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍,
സ്ത്രീ-പുരുഷന്‍മാര്‍ക്ക് നല്ല പ്രായത്തില്‍ മനസ്സമാധാനത്തോടെ ലൈംഗീകത ആസ്വദിക്കാന്‍ കഴിയുന്നു ,
അവിഹിത ബന്ധങ്ങളിലേക്കും, അനാരോഗ്യകരം ആയ പ്രവണതകളിലേക്കും തിരിയാതെ ജീവിക്കുന്നത് ശരീരികവും മാനസീകവും സാമൂഹ്യവും ആയ സുരക്ഷിതത്വം നല്‍കുന്നു.
ദാഹിച്ചും മോഹിച്ചുംസെക്സ്' 24 മണിക്കൂര്‍ ടെന്‍ഷന്‍ ആയി   വെള്ളമിറക്കി നടക്കുന്ന യുവതീയുവാക്കള്‍ക്ക് വേറെ പല കാര്യങ്ങളും ചിന്തിക്കാന്‍ അവസരം ലഭിക്കുന്നു, ക്രിയേറ്റീവ് ആയി പലതും ചെയ്യാന്‍ കഴിയുന്നു
ലൈഗീക ബന്ധം മനുഷ്യനില്‍ ഉണ്ടാക്കുന്ന ശരീരികവും മാനസീകവും ആയ സത്ഗുണങ്ങള്‍ ലഭിക്കുന്നു,.....
ചെറുപ്രായത്തില്‍ തന്നെ കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉണ്ടാകുന്നത് കൊണ്ട് 'വേണ്ടാതീനങ്ങള്‍' വളരെക്കുറയുന്നു......
ഇടക്ക് വെച്ച് അടിച്ച് പിരിഞ്ഞാല്‍ പെണ്ണ് വഴിയാധാരമാവില്ലേ എന്ന ഒരു ചോദ്യത്തിന് സ്കോപ്പ് ഉണ്ട്, പക്ഷേ സാധാരണ നടക്കുന്ന വിവാഹ മോചനങ്ങളോളം അതുവരില്ല, കൌമാര പ്രായത്തില്‍ ഒന്ന് ചേര്‍ന്നവര്‍ക്കിടയില്‍ വേര്‍പിരിയലുകള്‍ അപൂര്‍വ്വമാണ്.

എന്താ ഇതൊന്ന് പരീക്ഷിക്കാമോ?
അതോ പിള്ളേര് അവിഹിതവും മറ്റെ പരിപാടിയും ആയി കഴിഞ്ഞ് കൂടട്ടെ എന്നാണോ? നമ്മളൊക്കെ ജീവിച്ച പോലെ അവരും ജീവിച്ചാല്‍ മതി എന്ന് തീരുമാനിക്കാനാണ് എളുപ്പം, പക്ഷേ കാലം മാറിയിരിക്കുന്നു, വേലികളും മതിലുകളും പൊളിഞ്ഞിരിക്കുന്നു, പണ്ടത്തെ 'റിസ്കൊന്നും' എടുക്കാതെ തന്നെ കാര്യം സാധിക്കാന്‍ പിള്ളേര്‍ക്ക് മിടുക്കുണ്ട് കൂട്ടിന് ആന്‍ഡ്രോയിഡ് സംവിധാനങ്ങളും.
ഒന്ന് മാറി ചിന്തിക്കുന്നോ? അതോ നമ്മുടെ കോഴി കൂവിയിട്ടേ നേരം വെളുക്കൂ,എന്നുറപ്പിച്ച് പുതച്ച് മൂടി കിടക്കുന്നോ?        
               
 


17 comments:

  1. കേരളത്തില്‍ ശരാശരി വിവാഹപ്രായം പുരുഷന്‍മാരുടേത് 25 നു മുകളിലും സ്ത്രീകളുടേത് 20 നു മുകളിലും ആണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വിവാഹപ്രായം ഇതിലും മുകളിലാണ്, പഠനം അത് കഴിഞ്ഞു ജോലി, സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി നേടിയ ശേഷം വിവാഹം കഴിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. അതായത് ഒരു നേരായ മാര്‍ഗ്ഗത്തില്‍ ഒരു ലൈംഗീക ബന്ധത്തിന് വേണ്ടി 10 മുതല്‍ 15 വരെ വര്‍ഷം കാത്തിരിക്കണം പുതിയ തലമുറ,.!!!!

    ReplyDelete
  2. പൂച്ചയ്ക്ക് ആര്‍ മണി കെട്ടും?

    ReplyDelete
  3. ബ്ലോഗന്‍ ഇത് നല്ല ലേഖനമാണ്. പതിനഞ്ച് വയസ്സിന് മുമ്പേ ലൈംഗീക അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്നുണ്ട് താങ്കള്‍ പറഞ്ഞപോലെ വേണ്ടാത്ത മാര്‍ഗ്ഗത്തിലൂടെ ആശ്വാസം നേടാനെ മാര്‍ഗ്ഗം ഉള്ളൂ ഈ തലക്കെട്ടും ഇങ്ങനെ ഒരു ചര്‍ച്ചയും മതവാദികളെയും പുരോഗമന വാദികളെയും ഒരു പോലെ പ്രകോപിപ്പിക്കും നമ്മുടെ കപട സദാചാര ബോധം അത്രക്ക് ഉറച്ചു പോയിരിക്കുന്നു താങ്കള്‍ പറഞ്ഞ പരിഹാരം ശിശു വിവാഹങ്ങള്‍ പുനര്‍ജ്ജനിക്കാന്‍ ഇടയാക്കും എന്നു കൂടി പറയുന്നു

    ReplyDelete
  4. ഇ ഐഡിയ ഒക്കെ നാട്ടിൽ നടക്കുമോ, ഹാ നടന്നാൽ പിന്നെ എന്തോക്കെ ആയിരിക്കും ...
    നുമ്മളിപ്പൊ പെണ്ണ് കെട്ടാൻ ആയി ഇനിയിപ്പൊ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഹും

    ReplyDelete
  5. ബ്ലോഗന്‍ പറഞ്ഞത് പോലെ ആയ കാലത്ത്..... ഓഹ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല കാല്‍ നൂറ്റാണ്ട് മുമ്പത്തെ അവസ്ഥയല്ലേ അന്നൊക്കെ വളച്ചെടുക്കാന്‍ വലിയ പാടായിരുന്നു...കിട്ടിയവന് കിട്ടി...ഈശ്വരോ രക്ഷതു

    ReplyDelete
  6. ബ്ലോഗന്റെ വാക്കുകളോട് നൂറു ശതമാനവും യോജിക്കുന്നു...

    തികച്ചും സമകാലിക പ്രസക്തിയുള്ള ലേഖനം...

    ReplyDelete
  7. അജിതെട്ടന്‍ ചോദിച്ച പ്പോലെ പൂച്ചക്ക് ആര് മണി കെട്ടും എന്നുതന്നെയാ ചോദിക്കാന്‍ ഉള്ളത്

    ReplyDelete
  8. (ഇത് വായിക്കുന്ന പിള്ളാര്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കാഞ്ഞാല്‍ മതിയായിരുന്നു....)
    ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പത്തു വയസ്സിന്റെ വ്യത്യാസം നല്ലതാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. രണ്ടുപേരുടെയും ശാരീരിക അവസ്ഥകള്‍ അപ്രകാരമാണ്.
    പെണ്‍കുട്ടികള്‍ ഏകദേശം പതിനഞ്ചു വയസ്സില്‍ പ്രായപൂര്‍ത്തിയായി പുരുഷന്മാരുടെ വയസ്സ് വ്യത്യാസവും കണക്കാക്കുമ്പോള്‍ പുരുഷന് ഇരുപത്തി അഞ്ചു വയസ്സെങ്കിലും ആവശ്യമാണ്.അതൊരു നല്ല പ്രായവുമാണ് . "ലൈംഗിക പക്വത" എത്താതെ വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് കരണീയം. പിള്ളാര്‍ക്ക് നീന്തല്‍ അറിയാം എന്ന് കരുതി പുഴക്ക് നടുവില്‍ കൊണ്ട് വിടാന്‍ പാടില്ലല്ലോ.കല്യാണം കഴിയുന്നത് വരെ അവരും ജീവിതം ഒന്ന് 'ആസ്വദിക്കട്ടെ'...

    ReplyDelete
  9. പൂച്ചയ്ക്ക് കാരശ്ശേരി മാഷ് മണി കെട്ടും.....!

    ReplyDelete
  10. ബ്ലോഗന്‍ ..വളരെ നല്ല ലേഖനം


    ReplyDelete
  11. രണ്ടു ദിവസം മുന്‍പ് ആണ് നിങ്ങളുടെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയത് ....ഒരു പാട് ഇഷ്ടപ്പെട്ടു ...നിഷ്പക്ഷമായ വിശാലമായ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്ന നല്ല എഴുത്ത് .....

    അതൊക്കെ അവിടെ നിക്കട്ടെ ....മുകളില്‍ പറഞ്ഞ വിഷയത്തിലേക്ക് വരട്ടെ ......അപ്പോള്‍ ഇത്രേം നാളും തുണ്ട് പുസ്തകം ഒളിപ്പിച്ചു വച്ച് ജീവിച്ച 10 വര്ഷം കാത്തിരുന്നു പെണ്ണ് കെട്ടിയ നമ്മള്‍ ഒക്കെ ശശി ആയി എന്നര്‍ത്ഥം

    ReplyDelete
  12. അപ്പൊ ഇതാണ് കാരണം..

    ReplyDelete
  13. Good article, The Indonasian system is adapted from MALABAR

    ReplyDelete
  14. ദമ്പതികള്‍ക്ക് പത്തുവര്‍ഷം വയസ്സിന്റെ ഇടവേള വേണം എന്ന് മുകളില്‍ ഒരു വായനക്കാരന്‍ പറഞ്ഞത് ശുദ്ധ മണ്ടത്തരമാണ്. വയസ്സായ "പിക്കപ്പ്" നഷ്ടപ്പെട്ട ആണുങ്ങളുടെ കൂടെ അന്തിയുറങ്ങുന്ന പെണ്ണുങ്ങളെ പറഞ്ഞാല്‍ മതിയല്ലോ! ഭര്‍ത്താവ് കൊല്ലത്തിലൊരിക്കല്‍ മാത്രം വരുന്ന ഗള്‍ഫ് ഭാര്യമാരുടെ കാര്യം പറയുകയും വേണ്ട. ഇനിയെങ്കിലും ഇതുപോലെ മഹാ ആശയങ്ങള്‍ പ്രചരിപ്പിക്കരുത് പ്രഭോ@ ഇസ്മയില്‍

    ReplyDelete
  15. പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടുന്നതും എന്നാല്‍ അതിനൊട്ടും സാധ്യത ഇല്ലാത്തതുമായ വിഷയമാണ്.

    നല്ല നിരീക്ഷണം.

    ReplyDelete
  16. ലൈംഗികമായി അടിച്ചമർത്തപ്പെടുന്ന ഈ തലമുറ ഇന്നല്ലെങ്കിൽ നാളെ പൊട്ടിത്തെറിക്കും.അതിനു മുമ്പ് അവർക്ക് വേണ്ട സാഹചര്യങ്ങൾ ഒരുക്കി ക്കൊടുത്തില്ലെങ്കിൽ അതിന്റെ ഫലം സമൂഹം മുഴുവനും അനുഭവിക്കേണ്ടി വരും..പിന്നെ ദുഖിച്ചിട്ടു കാര്യമില്ല....

    ReplyDelete