Wednesday 9 January 2013

മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ, പക്ഷേ ...!!!???



മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണ്,
അമ്മയുടെ മുലപ്പാലിനൊപ്പം നുകര്‍ന്ന ഭാഷ
താരാട്ട് കേട്ടുറങ്ങിയ ഭാഷ , മലയാളം
ആയിരത്താണ്ടിന്‍റെ ചരിത്രമുള്ള മലയാള ഭാഷ ക്ലാസ്സിക്കല്‍ ആകാന്‍ ഇനി ഏതാനും നാഴിക കൂടി കാത്തിരുന്നാല്‍ മതിയെന്ന സന്തോഷ വാര്‍ത്ത നമ്മുടെ ജയകുമാര്‍ സാര്‍ പങ്കുവെച്ചിരുന്നു
ഈ സന്തോഷ വാര്‍ത്ത അറിഞ്ഞ ശേഷം മനസ്സിനകത്ത് ചെറിയൊരു നെരിപ്പോട് പുകഞ്ഞുകൊണ്ടിരിക്കുന്നു, സംഗതി കുറെക്കാലമായി അകത്തുള്ളതാണെങ്കിലും ക്ലാസ്സിക്കല്‍ പദവി നേടുന്നതിന് മുമ്പ് വേണ്ടപ്പെട്ടവരെ അറിയിച്ച് 'എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിച്ചു' എന്ന ആശ്വാസ ത്തിലെങ്കിലും എത്താമല്ലോ,


സുരേഷ്ഗോപി എടാ ചെറ്റേ... എന്ന്‍ വിളിക്കുമ്പോള്‍ ചെറ്റ പാവപ്പെട്ടവന്‍ താമസിക്കുന്ന കുടിലിന്‍റെ പേരുകൂടിയാണ് എന്ന യാഥാര്‍ഥ്യം നാമുക്കറിയാത്തതാണോ? പാവപ്പെട്ടവന്‍റെ കുടില്‍ ചെറ്റക്കുടില്‍ ആവുകയും അതിലെ ചെറ്റ തെറിയാവുകയും ചെയ്തിരിക്കുന്നു നമ്മുടെ മഹത്തായ മലയാളത്തില്‍, അവന്‍റെ അന്നമായ 'കഞ്ഞിയും' തരക്കേടില്ലാത്ത ഒരു തെറി പ്രയോഗമാണ്, ഇങ്ങനെ ഭാഷയുടെ വരേണ്യ വല്‍ക്കരണത്തിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട് മലയാളത്തില്‍, ഭാഷയെ ഒരു കീഴാള പക്ഷ വായന നടത്തി പോസ്റ്റുമോര്‍ട്ടം നടത്തുകയല്ല എന്‍റെ ലക്ഷ്യം, അതൊക്കെ കാലങ്ങള്‍ ആയി പലരും നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്....
പലരും കണ്ടെത്തിയ നവരസങ്ങള്‍ക്ക് പുറമെ ഞാന്‍ എന്‍റെ സ്വന്തം ഗവേഷണത്തില്‍ കണ്ടെത്തിയ 'രസങ്ങളില്‍' രണ്ടേ രണ്ടെണ്ണം അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തുകയാണ്. ഒന്ന് അക്കത്തിലും ഒന്ന് അക്ഷരത്തിലും.

ഈ ഒരു പിഴവിന് ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല, ഭാഷ 'ഉണ്ടാക്കിയ' തുഞ്ചത്ത് എഴുത്തച്ഛന്‍ കാര്യം അറിഞ്ഞിട്ടേ ഉണ്ടാവുകയില്ല, ആചാര്യന്‍ പറഞ്ഞുകൊടുത്തത് കേട്ടെഴുതിയ ആള്‍ക്കാണോ അതോ  ഡി ടി പി ഓപ്പറേറ്റര്‍ ക്കാണോ തെറ്റുപറ്റിയത് എന്ന കാര്യത്തില്‍ ആണ് സംശയം.

ഡി ടി പി ക്കാര്‍ ഉണ്ടാക്കുന്ന അക്ഷരത്തെറ്റുകള്‍ ചില്ലറയല്ലല്ലോ, പക്ഷേ  അതെത്ര വലുതാണെങ്കിലും ക്ഷമിക്കാന്‍ മാത്രം മഹാമനസ്കത മലയാളിക്കുണ്ട്, നമ്മുടെ പത്രങ്ങളില്‍ എന്തുമാത്രം തെറ്റുകളാണ് ദിവസേന വരുന്നത്?
പണ്ട് കോട്ടയത്ത് നിന്നിറങ്ങുന്ന ഒരു പത്രത്തില്‍ ഒരു കര്‍ഷകന്‍ ഒരു പരസ്യം കൊടുത്തു, "എരുമകളെ കറക്കാന്‍ പരിചയ സംബന്നരായ യുവാക്കളെ ആവശ്യമുണ്ട്, താല്‍പര്യമുള്ളവര്‍ താഴെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക", ഒരു പാട് എരുമകള്‍ ഉള്ള ആ പാവത്തിന് ഒരു കറവക്കാരന്‍ അത്യാവശ്യമായിരുന്നു, അടുത്ത ദിവസത്തെ പത്രത്തില്‍ പരസ്യം വന്നു, ചെറിയൊരു  അക്ഷരത്തെറ്റ് ഉണ്ടായിരുന്നു ഒരേ ഒരു അക്ഷരത്തിന്‍റെ പിഴവ്, എരുമകളുടെ 'എ' ക്കു പകരം 'മ' എന്നായിപ്പോയി , ബാക്കി പുകിലുകള്‍ പറയണ്ടല്ലോ.

നമുക്ക് കറവ  വിട്ട് മാതൃഭാഷയിലേക്ക് തിരിച്ചു വരാം, ഇത് കാര്യം സീരിയസ്സ് ആണ്.
ആദ്യം അക്കത്തിലെ പ്രശ്നം കാണൂ



നാം ഒന്ന് രണ്ട് മൂന്ന് എണ്ണി തുടങ്ങുന്നു....
നാല്...... അഞ്ച്.......ആറ്....., ഏഴ്,...... എട്ട്.......  ഒന്‍പത്
എട്ട് കഴിഞ്ഞപ്പോള്‍ അതുവരെ യുള്ള ഒഴുക്ക് നഷ്ട്ടപ്പെട്ടു പുതിയതൊന്നു വന്നു.
ഇനി മറ്റൊന്ന് കാണുക,
അമ്പത്......, അറുപത്,........ എഴുപത്......, എണ്‍പത്,....... തൊണ്ണൂര്‍
എണ്‍പത് കഴിഞ്ഞപ്പോള്‍ കയ്യിന്നു പോയി തൊണ്ണൂര്‍ എന്ന പുതിയ സാധനം വന്നു.
വീണ്ടും നോക്കുക..
അഞ്ഞൂര്‍...,...  അറുന്നൂര്‍,... എഴുന്നൂര്‍,... എണ്ണൂര്‍,... തൊള്ളായിരം  
എണ്ണൂറു കഴിഞ്ഞപ്പോള്‍ 'പ്രാസം' തെറ്റി....
ഒന്ന് കൂടി നോക്കൂ
അയ്യായിരം, ആറായിരം, ഏഴായിരം, എണ്ണായിരം......ഒന്‍പതിനായിരം. 

ഒന്‍പതിന്റെ സ്ഥാനത്ത് എത്തുംബോള് 'പ്രാസം' നഷ്ട്ടപ്പെടുന്നു, എന്തോ ഒരു കല്ലുകടി..

എന്നാല്‍ ഈ സ്ഥാനങ്ങള്‍ ഒരു സ്റ്റെപ്പ് 'ഇറക്കി'  വെച്ചു നോക്കൂ നോക്കൂ
ഇതാ ഇങ്ങനെ...      


ഇപ്പഴല്ലേ സംഗതി ശരിയായത്, പോയ പ്രാസം തിരിച്ചു വന്നില്ലേ?  എന്തു തോന്നുന്നു? എട്ട് കഴിഞ്ഞശേഷം അടുത്ത അക്കം പറഞ്ഞുകൊടുത്ത ആ ഒരു നിമിഷം കേട്ടെഴുത്ത് കാരന്‍റെ ചെവി കടിച്ചുവോ? അയാള്‍ എഴുത്താണി തല തിരിച്ചു പിടിച്ച് ചെവിയിലിട്ട് ഒന്ന് തിരിച്ചുവോ?
അതോ ഡി ടി പി ക്കാരന്‍, അതായത് ടയിപ്പിസ്റ്റ് ടൈപ് റൈറ്ററിന്റെ ലൈന്‍ ബാര്‍ ലിവര്‍ തട്ടിയത് ഒന്ന് കൂടിപ്പോയോ?

സത്യത്തില്‍ എന്തായിരിക്കും സംഭവിച്ചത്? ഇത്രയും കാലം, തലമുറകളോളം  ഈ തെറ്റ് ആവര്‍ത്തിച്ചു ഇതിപ്പോള്‍ ഒരു ശരിയായി തോന്നുന്ന 'ബുദ്ധിമാന്മാര്‍' നിനക്കു വട്ടാണെടാ  തെണ്ടി @*&^% എന്ന് പറയാതിരിക്കില്ല ,
എന്ന് കരുതി എനിക്ക് ഇപ്പഴെങ്കിലും മിണ്ടാതിരിക്കാന്‍ പറ്റുമോ? ഞാന്‍ ഒരു ഭാഷ സ്നേഹി ആയിപ്പോയില്ലേ, ഒരു മാതൃഭാഷ സ്നേഹിയുടെ വിഷമം മറ്റൊരു മാതൃഭാഷ സ്നേഹിക്കേ മനസ്സിലാകൂ..... തെറി വിളിക്കുന്നര്‍ക്കത് മനസ്സിലാകില്ല.

അടുത്ത പ്രശ്നം ഈസിയാണ്,
നമ്മുടെ അമ്പലത്തിലെ പൂജാരിമാര്‍ ദിവസവും എന്തു മാത്രം മന്ത്രങ്ങള്‍ ഉരുവിടുന്നു, മന്ത്രങ്ങള്‍ ജപിക്കുന്നു, കെട്ടുന്നു രാപകല്‍ മന്ത്രങ്ങള്‍കൊണ്ടുള്ള കളിയാണ്... എന്നാല്‍ അവരെ വിളിക്കുന്ന പേരോ തന്ത്രി!!?

തന്ത്രങ്ങളും കുതന്ത്രങ്ങളും കൈമുതലായുള്ള, തന്ത്രങ്ങള്‍ക്കൊണ്ട് ഭരണം നേടുകയും, കുതന്ത്രങ്ങള്‍ക്കൊണ്ട് കട്ടുമുടിക്കുകയും ചെയ്യുന്ന, തന്ത്രശാലികള്‍ക്ക് കിട്ടിയപേരോ മന്ത്രി  !!!?

തന്ത്രിയും മന്ത്രിയും പരസ്പരം മാറിപ്പോയതല്ലേ,?
 തെറ്റിയത് ആര്‍ക്കാണെന്ന് ചികഞ്ഞിട്ട് എന്തു ഫലം, മന്ത്രിമാരെയും തന്ത്രി മാരെയും വിളിച്ച് കൂട്ടി, പേര് പരസ്പരം 'വെച്ചു മാറിയാല്‍' പ്രശ്നം പരിഹരിക്കാവുന്നതല്ലേ ഉള്ളൂ..
('വെച്ചു മാറ്റത്തിന്‍'റെ സാങ്കേതികത അറിയുന്നവരില്‍ കരുണാകരന്‍ മരണപ്പെട്ടു പക്ഷേ ആന്‍റണി ജീവിച്ചിരിപ്പുണ്ട്) .

വായനക്കാരില്‍ മലയാളത്തെ സ്നേഹിക്കുന്ന, തുഞ്ചന്‍ പറമ്പുമായി ബന്ധമുള്ള, ഭരണക്കാരും, ഭാഷ പണ്ഡിതന്മാരുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍...,.. കാര്യം അവരുടെ ശ്രദ്ധയില്‍ പ്പെടുത്തണം, ക്ലാസ്സിക്കല്‍ ഒക്കെ ആയിക്കഴിഞ്ഞാല്‍ ഒരു പാട് പേര്‍ നമ്മുടെ ഭാഷയെ ശ്രദ്ദിക്കില്ലേ? അവരൊക്കെ കാണും മുമ്പ് നമ്മള്‍ തന്നെ ശരിയാക്കുന്നതല്ലേ നല്ലത്? ഭാഷാ സ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്,
തല്‍ക്കാലം രണ്ട് പ്രശനങ്ങളേ  ചൂണ്ടിക്കാണിച്ചുള്ളൂ , ഭരണകൂടവും സമൂഹവും എങ്ങനെ പ്രതികരിക്കുന്നു എന്നറിഞ്ഞട്ടാവം ബാക്കി.....


ആത്മഗതം  :"വട്ടോ, അതെന്താ.. ഒരു പാട് പേർ എന്നോട് അങ്ങനെ ചോദിക്കുന്നു" : അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ മകൾ   

9 comments:

  1. പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ഇനി ഒന്നേ രണ്ടു വീണ്ടും എണ്ണി പഠിക്കേണ്ടി വരും
    ചുമ്മാ പണി ആക്കല്ലേ എനിക്ക് വയ്യ ഇനി സ്കൂളില്‍ പോവാന്‍

    ReplyDelete
  2. പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ഇനി ഒന്നേ രണ്ടു വീണ്ടും എണ്ണി പഠിക്കേണ്ടി വരും
    ചുമ്മാ പണി ആക്കല്ലേ എനിക്ക് വയ്യ ഇനി സ്കൂളില്‍ പോവാന്‍

    ReplyDelete
  3. രണ്ടാമത്തെ സംശയത്തിന് സമാധാനം തരാന്‍ ശ്രമിക്കട്ടെ. തന്ത്രി എന്നാല്‍ മന്ത്രവും തന്ത്രവും പഠിച്ച ആള്‍ തന്നെയാണ്. മന്ത്രി തന്ത്രശാലിയാകാം, പക്ഷെ മന്ത്രവും തന്ത്രവും അറിയണം എന്നില്ല.
    തന്ത്രം ഒരു വൈദിക പദമാണ്.
    ശരിയായ തന്ത്രിയ്ക്ക്‌ പൂജാവിധികളുടെ പ്രയോഗമാണ് തന്ത്രം. എന്നാല്‍ താന്ത്രികര്‍ പ്രയോഗിക്കുന്നത് ലൈംഗികത ചേര്‍ത്തുള്ള ചില ഗൂഢപ്രയോഗങ്ങളാണ്.
    ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്ന തന്ത്രം എന്നതിനു അര്‍ത്ഥം തന്ത്രശാലി ചെയ്യുന്നത് എന്ന രീതിയിലാണ്‌...
    മന്ത്രം മനനം ചെയ്യുന്നതുകൊണ്ട് ത്രാണനം (രക്ഷ) ചെയ്യുന്നത് എന്നാണ്. വേദങ്ങളിലെ സംഹിതാഭാഗങ്ങള്‍ മന്ത്രങ്ങളാണ്. (വേദങ്ങള്‍ക്ക് മന്ത്രസംഹിത, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍)) എന്നീ നാല് ഭാഗങ്ങള്‍ ഉണ്ട് എന്ന് പൊതുവേ പറയുന്നു. എന്നാല്‍ മന്ത്രസംഹിതകള്‍ മാത്രമാണ് വേദങ്ങള്‍ എന്നറിയുക, ഒപ്പം ഇവ അപൌരുഷേയം - ഈശ്വരകൃതം എന്നും. ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍)) എന്നിവ ഋഷിമാര്‍ എഴുതിയതാണെന്നും)

    ReplyDelete
  4. നോ കമന്റ്സ്

    ReplyDelete
  5. ഹോ.. നിങ്ങളൊരു ബുദ്ധിജീവി തന്നെ

    ReplyDelete
  6. ഉവ്വേ ഉവ്വുവ്വേ....

    ReplyDelete
  7. അയ്യോ, ഇത് പണിയാകുന്ന പോക്കാ, ചുമ്മാ പ്രശ്നം ഉണ്ടാക്കാല്ലേ ബ്ലോഗറേ :)

    ReplyDelete
  8. ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് . എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ വാദിയായോ പ്രതിയായോ നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താണ് ?അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ , വാദങ്ങൾ,വിധി ന്യായങ്ങൾ എല്ലാം അവിടെ കൂടിയ വക്കീലന്മാര്‍ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും മാത്രം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകില്ല.വെള്ളക്കാരന്റെ ഭാഷ എന്തിനാണ് ഇനിയും നാം വ്യവഹാരങ്ങളിൽ കൊണ്ട് നടക്കുന്നത് ? മലയാളത്തിൽ കോടതി നടപടികൾ നടത്താനുള്ള അവകാശം ഓരോ മലയാളിയുടെയും ആവശ്യമാണ്.

    ReplyDelete

  9. തൊൻ / തൊൾ എന്നുവെച്ചാൽ തൊട്ടുമുമ്പുള്ളതു് എന്നാണർത്ഥം. ദശാംശസമ്പ്രദായത്തിൽ, കണക്കെടുക്കുമ്പോളും ഗണിതക്രിയകൾ ചെയ്യുമ്പോളും 9 എന്ന സംഖ്യയെ പത്തിനു തൊട്ടുമുൻപുള്ളതു് എന്നു പരിഗണിക്കുന്നതാണു് എളുപ്പം. അങ്ങനെയാണു് മിക്ക സംഖ്യാസമ്പ്രദായങ്ങളിലും ‘ഒന്നുകുറയേ പത്ത്‘ എന്ന രീതി വന്നു ചേർന്നതു്.
    ഉൻ‌തീസ് = 29 മുപ്പതിനു തൊട്ടു മുമ്പുള്ളതു്.(ഹിന്ദി / ഉറുദു)
    IX = 9 (റോമൻ)
    ഊനവിംശതി / ഏകോനവിംശതി (ഏക+ഊന+വിംശതി) /ഏകാന്നനവിംശതി (ഏകാ+ന+ വിംശതി) = 19 (സംസ്കൃതം)
    (ഊനം = കുറവു്, ന = മൈനസ്, വിംശതി = ഇരുപതു്)

    ഒൻപതിലെ ‘ഒൻ’ ‘ഒന്നു്’ എന്നതിൽ നിന്നല്ല, ഊനം എന്ന (കുറഞ്ഞ) പ്രത്യയത്തിൽ നിന്നുമാണു് വന്നതു്.

    (ദശാംശാധിഷ്ടിതമായ ഭാരതീയസംഖ്യാസമ്പ്രദായങ്ങൾ സംസ്കൃതത്തിലേക്കു് കടന്നുകൂടിയതും പ്രോട്ടോ-ദ്രവിഡിയൻ തമിഴിൽ നിന്നാവാൻ സാദ്ധ്യതയുണ്ടു്.
    ഒരുദാഹരണത്തിനു് http://goo.gl/b1QBh ഈ ലേഖനം കാണുക.)

    ReplyDelete