Tuesday, 14 May 2013

കൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ് !!!

'ആധുനീക' മലയാളിയുടെ പുതിയ ചര്‍ച്ചാവിഷയം സൂര്യ ടിവിയുടെ മലയാളി ഹൌസ് ആണ്. മലയാളത്തിന്റെ സദാചാര ബോധം കുളം തോണ്ടുന്ന അന്തക വിത്താണ് മലയാളി ഹൌസ് എന്ന 'വേശ്യാലയം' എന്നാണ് സദാചാരത്തിന്റെ അപ്പോസ്തലന്മാരായ ബ്ലോഗ്-ഫേസ് ബുക്ക് വിപ്ലവകാരികളുടെ രോദനം. ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്‍റെ സഹജമായ വാസനയെ കച്ചവട വല്‍ക്കരിക്കുന്ന ടി വി പരിപാടികള്‍ ലോകത്താകമാനം ഉണ്ട്.   "ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍  കാണാന്‍ നല്ല ചേല്" എന്ന്‍ സ്വന്തമായി ഒരു പഴമൊഴി തന്നെ യുള്ള മലയാളിയുടെ പാളിനോട്ടത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന നിരവധി 'ഷോകള്‍ ' ഉള്ള മലയാളത്തില്‍ മലയാളി ഹൌസ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? പരിപാടിയില്‍ പങ്കെടുക്കുന്ന 16 പേരെ കൂതറകള്‍ എന്നു നീട്ടി വിളിക്കുന്നവരുടെ 'കൂതറത്വം' മറനീക്കി പുറത്തു വരുന്ന കാഴ്ചയല്ലേ നാം കണ്ടു കൊണ്ടിരിക്കുന്നത്?
 നിലവാരമില്ലാത്ത മലയാളത്തിലെ ഒട്ടേറെ തറ ഷോ കളുടെ കൂടെ മറ്റൊന്ന്! വേറെ ഒരു പ്രാധാന്യവും ഇല്ലാത്ത മലയാളി ഹൗസിനെ നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് വിജയിപ്പിക്കേണ്ട കാര്യമുണ്ടോ? സദാചാരം ഇടയ്ക്കിടെ ഒച്ചപ്പടുണ്ടാക്കാനുള്ള ഒരു 'സാദാ ആചാരം' മാത്രമായി കാണുന്ന സോഷ്യൽ മീഡിയയിലെ വിപ്ലവകാരികൾക്ക് 'ഞെളിയാൻ' കിട്ടിയ പുതിയ ചാകരയത്രേ  മലയാളി ഹൌസ്.

ഒരു വീട്ടില്‍ താമസിക്കുന്ന 16 പേര്‍ .  അവരെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 30 ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളില്‍ ചൂടുള്ളവ വിതരണത്തിനുവെക്കുന്നു, ഇന്റെര്‍നെറ്റും പത്രമാസികകളും ടി വിയും ലഭ്യമല്ലാത്ത ഒരു വീട്ടില്‍ താമസിക്കുന്നവര്‍ എങ്ങനെ സമയം തള്ളിനീക്കും? കുറെ തമാശകളും ആട്ടവും പാട്ടും, ഇതിന്റെ യൊക്കെ സ്റ്റോക്ക് തീരാനിടയുണ്ട് അപ്പോള്‍ പുറത്തുവരിക ഒരിക്കലും സ്റ്റോക്ക് തീരാന്‍ ഇടയില്ലാത്ത പരദൂഷണങ്ങളാണ്.  എത്ര മറച്ചു പിടിച്ചാലും കൈവിട്ടു പോകുന്ന വ്യക്തിത്വത്തിന്‍റെ മറുവശങ്ങളാണ്  ഈ ഷോയെ ശ്രദ്ധേയമാക്കുന്നത്.
ഇതിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരെ നോക്കുക, നാട്ടിലും കുടുംബത്തിലും പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തവരാണ് മിക്കവരും. നൂറു ദിവസം മാറി നില്‍ക്കാന്‍ പറ്റുകയെന്നത് ചെറിയ 'യോഗ്യത'യല്ലല്ലോ?
പണ്ട് കൈരളിയില്‍ ഷോ നടത്തിയിരുന്ന ജി എസ് പ്രദീപിന് ഇപ്പോള്‍ എന്താണ് പണി?
വിപ്ലവനായിക സഖാവ് കറിവേപ്പിലക്ക് എന്താണ് ജോലി?
ടി വി ചാനലുകളില്‍ 'ചൂടുള്ള' ഷോകളില്‍ വിഡ്ഢിത്വം(ഫിലോസഫി എന്ന്‍ ചാനല്‍ ഭാഷ) പറയുന്ന രാഹുലിന് വല്ല ജോലിയും ഉണ്ടോ?
സന്തോഷ് പണ്ഡിറ്റും ചിത്രാ അയ്യരും തുടങ്ങി 16 ല്‍ ബാക്കി വരുന്ന എല്ലാവരും ആധുനിക മലയാളിയുടെ 'പരിച്ഛേദങ്ങള്‍ '  തന്നെയാണ്, എന്തൊക്കെ അഭ്യാസം കാണിച്ചിട്ടാണെങ്കിലും പ്രസിദ്ധി നേടണം എന്നൊരു താല്‍പര്യം മലയാളിയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. അത് കുപ്രസിദ്ധിയോ സുപ്രസിദ്ധിയോ എന്നത് വിഷയമല്ല, ഈ തല്‍പര്യത്തിന്റെ അനുരണനങ്ങള്‍ , ഞാന്‍ ഒരു സംഭവമാണ് എന്ന്‍ തെളിയിക്കാനുള്ള വ്യഗ്രതകള്‍ ഫേസ് ബുക്കിലും യുടുബിലും ഉള്‍പ്പടെ ഇന്റെര്‍നെറ്റ് ലോകത്ത് വേണ്ടത്ര കാണാം.

വേലയും കൂലിയും ഒന്നും ഇല്ലാത്ത ചിലര്‍ക്ക് ഒരു ചാനല്‍ കുറച്ചു കാശും പ്രസിദ്ധി നേടാനുള്ള അവസരവും ഓഫര്‍ ചെയ്തപ്പോള്‍ അവരതില്‍ വീണു എന്നത് ശരിയാണ്, മുമ്പ് ഇങ്ങനെ ഒരു പരിപാടി മലയാളത്തില്‍ വരാത്തത് കൊണ്ട്, എന്തൊക്കെ കാണിക്കും അതിന്റെ ഗുണദോഷങ്ങള്‍ എന്തായിരിക്കും എന്നൊന്നും പരിപാടിയില്‍ പങ്കെടുത്ത പാവങ്ങള്‍ക്ക് മനസ്സിലായിട്ടുമില്ല.
അത് കൊണ്ടായിരിക്കാം പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത  പല വിധ കോപ്രായങ്ങളും അവര്‍ പറയുന്നതും ചെയ്യുന്നതും, പ്രതീക്ഷിക്കാത്തത് കാണിക്കുന്നതാണല്ലോ ഷോയുടെ വിജയം. ഒരു നിലവാരവും ഇല്ലാത്ത നിരവധി ഷോകള്‍  അരങ്ങുതകര്‍ക്കുന്ന മലയാള ചാനല്‍ ലോകത്ത്
പറയത്തക്ക നിലവാരമില്ലാത്ത ഒരു ടി വി ഷോയെ ഫെയ്മസ് ആക്കിയത് സദാചാര വാദികളാണ് ,ദേ, സൂര്യാ ടിവിയില്‍ സദാചാരവിരുദ്ധമായത് എന്തൊക്കെയോ കാണിക്കുന്നു എന്നു കേട്ടതോടെ, എവിടെ എവിടെ എന്നു ചോദിച്ചു കൊണ്ട് സദാചാര ഞരമ്പുകള്‍ ടിവിക്ക് മുമ്പില്‍ ഇരുന്നു വലിഞ്ഞു മുറുകുകയാണ്. സത്യത്തില്‍ എന്താണ് ഇവര്‍ കാണുന്ന സദാചാര വിരുദ്ധത?

മത പരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചര്‍ച്ചയെങ്കില്‍ പ്രശ്നമാണ്, സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് 'അഴിഞ്ഞാടുന്നത്' അനുവദിക്കാത്ത മത നിയമങ്ങള്‍ പാലിച്ചാല്‍ മിക്ക ടിവി ഷോകളും 'പൂട്ടേണ്ടവയാണ്'.

ഇന്ന് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സദാചാര 'സങ്കല്‍പ്പങ്ങള്‍ക്ക്' ഈ ഷോ എവിടെയാണ് എതിരാകുന്നത്?

ഇത്രയും പേര്‍ ഒന്നിച്ച് ഒരിടത്ത് കിടന്നുറങ്ങുന്നത് സദാചാര വിരുദ്ധമാണോ?
കാമ്പസ് ടൂറുകളിലും, കാംപുകളിലും മറ്റ് യാത്രകളിലും ഒക്കെ ഒരു ക്യാമറയുടെയും മേല്‍നോട്ടമില്ലാതെ നാം ടെന്‍റുകളിലും ഹാളുകളിലും ഒക്കെ ഇങ്ങനെ കിടന്നുറങ്ങുന്നുണ്ടല്ലോ... എന്നിട്ട് സദാചാരം വീണുപോയോ?    അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവന്‍ എന്നു പറഞ്ഞാല്‍ അമ്മയും പെങ്ങളും അല്ലാത്ത എല്ലാ പെണ്ണുങ്ങളും തനിക്ക് പൂശാനുള്ളവരാണ് എന്ന തിരിച്ചറിവാണോ നല്‍കുന്നത്?  

തീര്‍ത്തൂം വ്യക്തിപരമായ 'രഹസ്യങ്ങള്‍ ' ക്യാമറക്ക് മുമ്പില്‍ പറയുന്നതാണോ സദാചാരവിരുദ്ധം?
കഥയല്ലിത് ജീവിതം എന്ന പേരില്‍ അമൃത ടി വി നടത്തുന്ന ഒരു പരിപാടിയുണ്ട്, ഒരു കുടുംബത്തിന്റെ നാലു ചുവരുകള്‍ ക്കകത്ത് പറഞ്ഞുതീര്‍ക്കേണ്ട തീര്‍ത്തൂം സ്വകാര്യമായ കാര്യങ്ങള്‍ കുറച്ചു കാശുകൊടുത്ത് ചാനലിന് മുമ്പില്‍ പറയിക്കുന്ന മനുഷ്യന്റെ വ്യക്തിത്വത്തെ ചില മാന്യന്‍മാര്‍ ചേര്‍ന്ന് വലിച്ചു കീറുന്ന ഈ ഷോയും, വെറുതെ അല്ല ഒരു ഭാര്യയും പറയാത്ത 'രഹസ്യങ്ങള്‍ ' മലയാളി ഹൌസ് പറയുന്നുണ്ടോ?

ദ്വയാര്‍ത്ത പ്രയോഗമുള്ള തമാശകളാണോ സദാചാരവിരുദ്ധം?
നിത്യവും കാണുന്ന സിനിമകളിലും സീരിയലുകളിലും ഇതിലും വലിയ ദ്വയാര്‍ത്ത പ്രയോഗങ്ങള്‍ കാണുന്നില്ലേ? വളരെ അടുപ്പമുള്ള സ്ത്രീ പുരുഷ സുഹൃത്തുക്കള്‍ ദ്വയാര്‍ത്ത പ്രയോഗങ്ങള്‍ നടത്തുകയും അത് ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്നത് നമുക്കിടയില്‍ സാധാരണമല്ലേ? ഇത്തരം പ്രയോഗക്കാര്‍ ഇല്ലെങ്കില്‍ "ഓ അവനില്ലെങ്കില്‍  ഒരു രസവും ഇല്ല" എന്നു പരിതപിക്കുന്നവരല്ലേ നമ്മില്‍ പലരും?

ഒരു പെണ്‍കുട്ടി സിഗരറ്റ് വലിക്കുന്നതും, അല്‍പവസ്ത്രം ധരിച്ച യുവതിയെ യുവാവ് എടുത്തു പൊക്കുന്നതും പാട്ടുപാടുന്നതും സദാചാര വിരുദ്ധമാണെങ്കില്‍ നാം കാണുന്ന ഏത് സിനിമയാണ് സദാചാരത്തില്‍ പെടുക? സണ്ണി ലിയോണി താരമാകുന്നത് ബോളുവുഡില്‍ മാത്രമല്ല ഫേസ് ബുക്കിലും സണ്ണി ലിയോണിയാണ് താരം, ബിക്കിനിയിട്ട ലിയോണിയെ ലൈക്കുമ്പോള്‍ ഇടിഞ്ഞുവീഴാത്ത സദാചാരം ഒരു പെണ്ണിന്‍റെ കണങ്കാലുകണ്ടാല്‍ പൊളിഞ്ഞു വീഴുമോ?
സ്റ്റേജ് ഷോകളില്‍ പോലും ഇതിലും വലിയ 'പൊക്കലുകള്‍ നടക്കുന്നില്ലേ? സ്റ്റേജ് ഷോകളുടെ ആശാന്‍മാരായ ഗള്‍ഫിലെ പ്രാഞ്ചിയേട്ടന്‍ മാര്‍ക്ക്  തുണി കുറവുള്ള പെണ്ണിനെ പൊക്കുന്നത് കണ്ടാല്‍ തോന്നാത്ത വികാരം സാധാരണ മലയാളിക്ക് തോന്നണം എന്നാണോ?
 ഇനി തിരക്കഥ എഴുതിപ്പോക്കിയാല്‍ 'കലയും' തിരക്കഥയില്ലാതെ പൊക്കിയാല്‍ 'കമ്പിയും' എന്നാണോ?

ചുരുക്കത്തില്‍ കേരളം ഇന്നുവരെ കാണാത്ത ഒരു അല്‍ഭൂതവും മലയാളി ഹൌസില്‍ ഇല്ല, മഹാഭൂരിപക്ഷം മലയാളിക്കും ഇങ്ങനെ ഒരു പരിപാടി കാണാന്‍ സമയമോ അതില്‍ താല്‍പര്യമോ ഇല്ല.  കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പരിപാടിയും അല്ല മലയാളി ഹൌസ്, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വരെ മടുത്ത മലയാളിക്ക് ഇത് നാല് ദിവസം കൊണ്ട് മടുക്കും , അന്നും മടുക്കാതിരിക്കുക, ഇനി റൂമില്‍ കയറിയാല്‍ അവനും അവളും ഒരേ റൂമില്‍ കയറിക്കിടന്ന് കളയുമോ എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തുന്ന സദാചാരക്കാരനാണ്  ഈ ഷോയെക്കുറിച്ച്   പുറത്തു വരുന്ന ഒച്ചപ്പാടുകള്‍ കുശുമ്പും കുന്നായ്മയും ഞരമ്പുരോഗവും കൈമുതലാക്കിയ അഭ്യസ്തവിദ്യനായ മലയാളിയുടെ വകയാണ്, ഈ ചിത്രം ഒന്നു കണ്ടു നോക്കൂ  ...ഫേസ് ബുക്കില്‍ പറന്നു നടക്കുകയാണ് സദാചാര വാദികളുടെ ഈ മുഖ ചിത്രം.

രാഹുല്‍ ഈശ്വറിന്റെ കാല്‍വിരല്‍ ഒരു പെണ്ണിന്‍റെ ചന്തിയോട് ചേര്‍ന്ന് നില്‍ക്കുന്നു, രാഹുലോ ആ യുവതിയോ സംഭവം അറിഞ്ഞിട്ടുകൂടി ഉണ്ടാവില്ല, പക്ഷേ ജാക്കി വിദഗ്ദന്‍മാരായ 'അസൂയക്കാര്‍ക്ക്' സഹിക്കുമോ? അവരുടെ വകയാണ് ചിത്രം പെരുവിരല്‍ 'ലവിടെ' വെച്ചു സുഖിപ്പിക്ക്യാമത്രേ? ഇതൊകെ ലൈക്കാനും ഷെയറാനും വേറെകുറെ ഞരമ്പുകള്‍ ,

രാഹുല്‍ ഈശ്വറിനോട് വ്യക്തിപരമായി വിരോധം ഉള്ള പലരുമുണ്ട്, അത് ലവ് ജിഹാദിന്റെ പേരിലാണ്. ഈ കുറുപ്പുകാരനും ഈക്കാര്യത്തില്‍ രാഹുലിന്റെ  എതിര്‍ പക്ഷത്താണ്.
 വലതുപക്ഷ ഹിന്ദു തീവ്രതയുടെ വക്താവാണ് രാഹുല്‍ ഈശ്വര്‍ .  ശബരിമലയോടുള്ള ഭക്തി മുതലെടുത്ത് കൊണ്ട്, ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആത്മീയതയുടെ ചെലവില്‍ അടിച്ചേല്‍പ്പിക്കാന്‍ ഫാസിസത്തിന്‍റെ വക്താക്കളായ ചില ചാനലുകള്‍ കണ്ടെത്തിയ 'ഇരയാണ്' രാഹുല്‍ , പകല്‍ വെളിച്ചം പോലെ പച്ചയായ യഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നതില്‍ ഒരു വൈമനസ്യവും തോന്നാത്ത , വിവരമുണ്ട് എന്നു നടിക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍ .. കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍ പറയുന്നത് ശരിയല്ല എന്ന ബോധ്യം ഉള്ളതോടൊപ്പം  'ഇത്' പറയുന്നതു കൊണ്ട് മാത്രമാണ് തനിക്ക് ചാനലുകളില്‍ 'സീറ്റ്' കിട്ടുന്നത് എന്ന്‍ തിരിച്ചറിഞ്ഞ ഒരു 'പ്രസിദ്ധി' മോഹിയാണ് ഈ ചെറുപ്പക്കാരന്‍. , അതിന്റെ പേരില്‍ അയാളെ വിമര്‍ശിക്കാം പക്ഷേ അതിനുവേണ്ടി അയാളുടെ പെരുവിരല്‍ ഒരു പെണ്ണിന്‍റെ ചന്തിക്കടിയില്‍ തിരുകി 'സുഖിപ്പിക്കുന്നത്' മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തമാണ്.

അപ്പോള്‍  അവന്‍  പെണ്ണുങ്ങളോടൊപ്പം കിന്നരിക്കുന്നത് കണ്ടില്ലേ ? ഡാന്‍സ് ചെയ്യുന്നത് കണ്ടില്ലേ ? ആ പെണ്ണിനോട് ഗോവയില്‍ പോകാം എന്നു പറഞ്ഞില്ലേ ? അവന്‍ വിവാഹിതനല്ലേ  ?അവന്‍ നിര്‍ദ്ദിഷ്ട മേല്‍ശാന്തിയല്ലേ ?

ആയിക്കോട്ടെ, ഒരല്പം സ്ത്രൈണ ഭാവം ഉള്ള ആമ്പിള്ളേര്‍ ഡാന്‍സിലും പെണ്ണുങ്ങളെ 'വളക്കുന്നതിലും' കേമന്‍മാരായിരിക്കും, രാഹുലിന് അതുണ്ട് , ഇതൊന്നും നാട്ടില്‍ നടക്കാത്ത സംഭവങ്ങള്‍ ആണോ , ഗോവയൊക്കെ ജീവിക്കുന്നത് തന്നെ 'പൂശാന്‍ ചെല്ലുന്നവരുടെ ഔദാര്യത്തിലാണ്, ഒരു പെണ്ണിനോട് 'നീ പോരുന്നോ എന്ന്‍ ചോദിക്കുന്നതും അവളെയും കൊണ്ട് ഒന്ന് കറങ്ങാന്‍ പോകുന്നതും കേട്ടു കേള്‍വി പോലും ഇല്ലാത്ത സംഭവമാണോ കേരളത്തില്‍ , ഇത് വായിക്കുന്ന യുവാക്കള്‍ നെഞ്ചില്‍ കൈവെച്ച് ചിന്തിക്കുക. ഇങ്ങനെ പരസ്യമായി ചോദിക്കാമോ എന്നാണ് ചോദ്യമെങ്കില്‍ ഇത് ഇങ്ങനെ പരസ്യമാകാനുള്ള സാധ്യത അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല , ഇനി പരസ്യമായി ചോദിച്ചു എന്ന്‍ തന്നെ വെക്കുക.. നമ്മുടെ സിനിമകളില്‍ ഇത് തന്നെയല്ലേ കാണുന്നത് ? കള്ളവെടിയില്‍ തുടങ്ങി   കള്ളവെടിയില്‍ അവസാനിക്കുന്ന എത്ര സീരിയലുകള്‍ മലയാളി കണ്ടു തീര്‍ത്തു? നാളെ ഇതൊക്കെ ചാനലുകാര്‍ എഴുതി തന്ന തിരക്കഥയില്‍ ഉള്ള ഡയലോഗുകള്‍ ആയിരുന്നു എന്ന്‍ രാഹുലും ആ പെണ്‍പിള്ളേരും പറഞ്ഞാല്‍ 'പോയ' സദാചാരം തിരിച്ചു വരുമോ?

സിന്ധു ജോയിയുടെയും പ്രദീപിന്റെയും സന്തോഷിന്റെയും 'ഫാവി' എന്താകും ? ഇവരുടെ ഒക്കെ ഇമേജ് പോയല്ലോ ദൈവമേ എന്നാണ് ചിലരുടെ രോദനം?  എന്ത് ഇമേജാണ് ഇപ്പോള്‍ ഉള്ളത്, ഇനി എന്തു ഇമേജാണ് വേണ്ടത്  എന്ന്‍ അറിയാത്തവരാണോ ഈ 'ബുദ്ധി ജീവികള്‍ ' ? അവരുടെ ഇമേജ് അവരുടെ മാത്രം വിഷയമാണ് മറ്റുള്ളവര്‍ അതില്‍ ബേജാറാകേണ്ട കാര്യമുണ്ടോ? രാഷ്ട്രീയക്കാരി ഒന്നു ഡാന്‍സുചെയ്യാന്‍ ശ്രമിച്ചാല്‍ അവരുടെ ഇമേജ് തകര്‍ന്ന് വീഴുമോ? സിന്ധുവിന്റെ പിന്നാലേ അയ്യോ ഇമേജ് പോയേ എന്നു പറഞ്ഞു നടക്കുന്ന സഖാക്കള്‍ ഇതിലും വലിയ ഡാന്‍സ് ചെയ്തിട്ടും 'വയറു നിറയെ' ഇമേജുമായി ശ്രീമതിട്ടീച്ചര്‍ പാര്‍ട്ടിയില്‍ ജീവിക്കുന്നുണ്ട് എന്ന വസ്തുത തിരിച്ചറിയുക. ഒരു കാലത്ത് സന്തോഷ് പണ്ഡിറ്റിനെ തെറിവിളിച്ചവര്‍ എന്നാലും ആ പഹയന്‍ തരക്കേടില്ല എന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു, അതാണ് മലയാളി, പ്രദീപ് എന്താണെന്ന് അയാള്‍ തെളിയിച്ചതാണ്. ഈ ഒരു ഷോ എന്തു മാറ്റമാണ് പ്രദീപിന്‍റെ ഇമേജില്‍ ഉണ്ടാക്കുക എന്ന്‍ കാത്തിരുന്നു കാണാം. ഒരാഴ്ചകൊണ്ട് സദാചാരക്കുരു പൊട്ടിയവന്‍മാര്‍ നൂറു ദിവസം എങ്ങനെ സഹിക്കും എന്‍റെ മുത്തപ്പാ....  
സദാചാര 'കുരുകള്‍ ' ഇടക്കിടെ പൊട്ടി ഒലിക്കുന്നത് പക്ഷേ നല്ലതാണ്  സദാചാരക്കാര്‍ക്ക് കിട്ടുന്ന ഈ സുഖം തന്നെയാണ് മലയാളി ഹൌസിന്‍റെ ഒരു നല്ല  ഫലം.

വാല്‍കഷ്ണം.

 ഈ ഷോയില്‍ സമുദായ സന്തുലനം ഇല്ലാതിരുന്നത് മോശമായിപ്പോയി , ഇല്ലെങ്കില്‍ ഷോയില്‍ പങ്കെടുത്ത അവന്‍// ////// /അവള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്ന ചര്‍ച്ചയില്‍ അന്തരീക്ഷം മുഖരിതമാകുമായിരുന്നു, അതിന്റെ പേരില്‍ സി ഡി കച്ചവടവും സംവാദങ്ങളും അരങ്ങുതകര്‍ക്കുമായിരുന്നു . സൂര്യ ടി വിയോട് പടച്ചോന്‍ ചോദിക്കും.  അല്ല പിന്നെ...      

                               

32 comments:

 1. രാഹുലിനോട് വ്യക്തിപരമായി വിരോധം ഉള്ള പലരുമുണ്ട്, അത് ലവ് ജിഹാദിന്റെ പേരിലാണ്. ഈ കുറുപ്പുകാരനും ഈക്കാര്യത്തില്‍ രാഹുലിന്റെ എതിര്‍ പക്ഷത്താണ്.
  വലതുപക്ഷ ഹിന്ദു തീവ്രതയുടെ വക്താവാണ് രാഹുല്‍ ഈശ്വര്‍ . ശബരിമലയോടുള്ള ഭക്തി മുതലെടുത്ത് കൊണ്ട്, ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആത്മീയതയുടെ ചെലവില്‍ അടിച്ചേല്‍പ്പിക്കാന്‍ ഫാസിസത്തിന്‍റെ വക്താക്കളായ ചില ചാനലുകള്‍ കണ്ടെത്തിയ 'ഇരയാണ്' രാഹുല്‍ , പകല്‍ വെളിച്ചം പോലെ പച്ചയായ യഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നതില്‍ ഒരു വൈമനസ്യവും തോന്നാത്ത , വിവരമുണ്ട് എന്നു നടിക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍ .. കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍ പറയുന്നത് ശരിയല്ല എന്ന ബോധ്യം ഉള്ളതോടൊപ്പം 'ഇത്' പറയുന്നതു കൊണ്ട് മാത്രമാണ് തനിക്ക് ചാനലുകളില്‍ 'സീറ്റ്' കിട്ടുന്നത് എന്ന്‍ തിരിച്ചറിഞ്ഞ ഒരു 'പ്രസിദ്ധി' മോഹിയാണ് ഈ ചെറുപ്പക്കാരന്‍. , അതിന്റെ പേരില്‍ അയാളെ വിമര്‍ശിക്കാം പക്ഷേ അതിനുവേണ്ടി അയാളുടെ പെരുവിരല്‍ ഒരു പെണ്ണിന്‍റെ ചന്തിക്കടിയില്‍ തിരുകി 'സുഖിപ്പിക്കുന്നത്' മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തമാണ്.

  ReplyDelete
  Replies
  1. അയ്യോ പാവം ഈ ബ്ലോഗാൻ തന്നെ ഒരു പ്രറ്റ്യൊഗ മതത്തിനോടു ചയ്വുല്ലതാണല്ലോ.

   Delete
 2. നാളെ ഷക്കീല പടം ടി വി യില്‍ വരുമ്പോഴും മാന്യന്‍ ഇത് തന്നെ പറയണം.
  തനിക്കൊക്കെ ഇത് കണ്ടു രസിക്കാന്‍ ഈ പരിപാടി നിന്ന് പോകതിരിക്കനാണോ ഈ പരിപാടിയെ ഇങ്ങനെ ന്യായീകരിക്കുന്നത്. കഷ്ട്ടം................

  ReplyDelete
  Replies
  1. mone ee sadhacharam parayunna neeyum ivde poyirunnal ingane okke cheyyum...allathe dhyanichonnum irikillalo....veruthe sadhacharam parayalle...

   Delete
  2. If you dont like the show....just switch to next channel ..who told u to watch this better some Religious shows.....ഇതാവുമ്പോൾ പശുവിന്റെ കടിയും മാറും ...കുട്ടന്റെ വിശപ്പും മാറുലോലെ ....nanamillalodeyy

   Delete
 3. BLOGAN STRIKES AGAIN.
  അടിപൊളി മച്ചാ.... സദാചാരം പറഞ്ഞ പേരെടുക്കാൻ കുറെ അവന്മാര് ഇറങ്ങി ക്കോളും കൂതരകൾ

  ReplyDelete
 4. https://www.facebook.com/photo.php?fbid=570088859678138&set=a.100890616597967.1896.100000310862757&type=1&theater

  ReplyDelete
 5. ഈ ഷോയില്‍ സമുദായ സന്തുലനം ഇല്ലാതിരുന്നത് മോശമായിപ്പോയി , ഇല്ലെങ്കില്‍ ഷോയില്‍ പങ്കെടുത്ത അവന്‍// ////// /അവള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്ന ചര്‍ച്ചയില്‍ അന്തരീക്ഷം മുഖരിതമാകുമായിരുന്നു,

  " ശ്രദ്ധേയ" മായ നിരീക്ഷണങ്ങൾ :)

  ReplyDelete
 6. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുകയും എന്നിട്ട് അതിനെ തെറിവിളിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ മലയാളിയുടെ മനസ്സു തന്നെയാണ് ഇതിന്റെ പിന്നിലും ! ഇഷ്ട്ടമില്ലതവർ കാണാതിരുന്നാൽ തീരുന്ന പ്രശ്നങ്ങള അല്ലെ ഇവിടെ ഉള്ളു ! സീരിയൽ മലയാളി കുടുംബങ്ങളെ വഴി തെറ്റിക്കും എന്ന് പുരപ്പുറത്തു കയറി വിളിച്ചു കൂവുകയും സ്ഥിരം അതിന്റെ മുന്നില് പോയി ഇരുന്നും ( അല്ലാതെ എന്താണ് അതിൽ നടക്കുന്നത് എന്നറിയാൻ പറ്റില്ലല്ലോ ) യു ടുബ്‌ കണ്ടും ഒക്കെ സായൂജ്യം അടയുന്നവർ സദാചാര സംരക്ഷകർ ആയി അവതരിക്കുന്നത് സ്വാഭാവികം !

  ന്യു ജെനരേഷൻ എന്നും പറഞ്ഞു ഇതിലും ഒക്കെ കൂതറ സിനിമകൾ തീയേറ്ററിൽ വരുന്നു. അവളുടെ " മിക്കി മൗസ് " കണ്ടു എന്ന് പറയുന്ന പയ്യനെ കണ്ടു കയ്യടിക്കുന്നവരും , എന്റെ ഏതു ഭാഗം ആണ് നിനക്ക് ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പറയുന്ന ഉത്തരത്തിനു ആര്പ്പു വിളിക്കുന്നവരും ആണ് ഒരു ടെലിവിഷൻ ഷോ കൊണ്ട് മലയാളിയുടെ നിലവാരം പോകും എന്ന് നിലവിളിക്കുന്നത് !

  ReplyDelete
 7. മലയാള ചാനല്‍ ലോകത്ത്
  പറയത്തക്ക നിലവാരമില്ലാത്ത ഒരു ടി വി ഷോയെ ഫെയ്മസ് ആക്കിയത് സദാചാര വാദികളാണ് ,

  ReplyDelete
 8. കലക്കി സതീശാ !! മലയാളി എന്നും മലയാളി തന്നാ ... അതിപ്പോ ഏത് ന്യൂ ജേനരറേഷൻ ആണേലും , ചാനൽ കാർക്ക് '' വളർത്താൻ അറിയാം , മലയാളിക്ക് കൊരക്കാനും ..........''

  ReplyDelete
 9. ആരധാനാലായ പരിസരത് ലൈങ്കിക അവയവങ്ങളെ ഉള്പ്പെടുത്തി പരസ്പരം തെറിവിളിച്ചു വഴക്കിടുന്ന രണ്ട് കുട്ടികളോട് പ്രാര്തിച്ചു വരുന്ന സ്ത്രീകൾ ഇവിടെന്ന് ഇത്തരം തെറികൾ വിളിക്കുന്നത് ശരിയല്ല എന്ന് ഉപദേശിച്ചു ,അപ്പോൾ കുട്ടികള് ചോദിച്ചത്രേ
  നിങ്ങള്ക്ക് ആ അവയവവുമായി ആരാധനാലയതിനകത്ത്‌ കയറാമെങ്കിൽ ഞങ്ങള്ക്ക് പുറത്ത് നിന്നും എന്ത് കൊണ്ട് പറയാൻ പാടില്ല ?ഈ കഥയാണ് ഈ ന്യായീകരണം വായിച്ചപ്പോൾ മനസ്സില് വരുന്നത്

  ReplyDelete
 10. i will tell u something.

  1- U know who is Rahul.

  Rahul Easwar is an author & activist in Kerala, India. His Higher education was in Philosophy & Psychology. Then he did his Global Leadership course from London School of Economics, United Kingdom. He has published works in Indian Philosophy, Vedanta, lifology, Indian culture etc.


  PLZ RPLAY ME What is u r achievements in u r life. i don't think that u have any kind of profile like Rahul Easwar and i think that you are a pakka typical Muslim. Then don't post these kind of stupid comments.

  by
  Rahul saaya..

  ReplyDelete
  Replies
  1. But His behaviour shows that all the above qualities are fake. And He is a pakka 9. Vivaram vilichu paranju kondu nadannal athu valya karyamakilla. athu venda reethiyil arivu vendavarkku pakarnnum kaanichum kodukkuka. Ivane pole tharam kittiyal poosaan nadakkunnavaneyokke samooham dhayavu cheythu role model akkaruthe eesvaraa....

   Delete
  2. WHY WE ALL CRYING FOR THIS SHOW, REMAIN THINGS ARE HAPPENDING IN KERALA EVERYTHING IS FINE..........? NON OF CHANNEL INSTITTING YOU HAVE TO SEE THIS......WHATEVER, WE ARE SEEING EVERYTHING OURWN INTERST, AND IT IS A GAME SHOW, WHY YOU HAVE NOT OBJECTED HINDI GAME OF SHOW BIGBOSS......

   Delete
 11. എനിക്കൊന്നും മനസ്സിലായില്ല...! ആ ടിവി ഷൊ കണ്ടിട്ടും എനിക്കൊന്നും മനസ്സിലയില്ല...!! അതിനെതിരെ ഫേസ്‌ ബൂകിൽ പോസ്റ്റ്‌ കണ്ടിട്ടും എനിക്കൊന്നും മനസ്സിലായില്ല...!!! ഇപ്പോൾ ബ്ലോഗന്റെ ഈ പോസ്റ്റും കൂടി കണ്ടതോടെ തീർത്തും ഒന്നും മനസ്സിലാവാത്ത പരുവത്തിലായി ഞാൻ; പാവം ഞാൻ...!!!?

  ReplyDelete
 12. സൂര്യ ടീ.വി കേരളത്തിന് അവിവാഹിത അമ്മമാരെ സംഭാവന ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.........
  മലയാള ബ്ലോഗ് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു
  http://amanblog1.blogspot.in/2013/05/oru-parishkrtha-reality-show.html

  ReplyDelete
 13. ബ്ലോഗേട്ടാ.. (അതോ ബ്ലോഗന്‍ കാക്കയോ) ഇന്നാണ് ഈ ബ്ലോഗ്ഗില്‍ വന്നത്. വ്യത്യസ്ഥമായ വിഷയങ്ങള്‍ ഇത്രനന്നായി കൈകാര്യം ചെയ്യുന്ന ബ്ലോഗ്ഗുകള്‍ വേറെ ഉണ്ടോ എന്നു സംശയം. താങ്കളുടെ വിമര്‍ശനങ്ങള്‍ സത്യസന്ധമാണ് ആരെയും harass ചെയ്യുന്നില്ല. പര്‍ദ്ദയെക്കുറിച്ചുള്ള താങ്കളുടെ ലേഖനം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. മലയാളി ഹൌസിനെക്കുറിച്ചുള്ള നിരൂപണവും നന്നായി, രാഹുലിനെക്കുറിച്ചുള്ള നിരീക്ഷണം അച്ചട്ടാണ്.
  ഒരു നിര്‍ദ്ദേശ ഉണ്ട് ഇതില്‍ ഫേസ് ബുക്ക് കമ്മന്‍റ് ഇടാനുള്ള സൌകര്യം ഉണ്ടാക്കണം. ബ്ലോഗ്ഗര്‍ ഐഡി ഇല്ലാത്തവര്‍ക്ക് കമ്മന്റിടാന്‍ പിടിപ്പതു പണിയാണ്.

  ReplyDelete
 14. മലയാളി ഹൗസ് ഇതുവരെ കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ട്. കേട്ടിടത്തോളം, മലയാളിയുടെ സദാചാരബോധത്തെ ഒരേസമയം ചോദ്യം ചെയ്തും ഇക്കിളിപ്പെടുത്തിയും പ്രേക്ഷകരെ നേടാൻ ശ്രമിക്കുന്ന ഒരു ചാനൽ പരിപാടിയാണത്. അടിക്കുക, പിന്നെ തലോടി മധുരം പകരുക എന്നതാണല്ലൊ അധിനിവേശത്തിന്റെ പുതിയ രീതി. തിരണ്ടി വാൽ കൊണ്ട് തല്ലു കിട്ടിയ പട്ടിയെ പോലെ മലയാളി ഇനി ഈ പരിപാടിയ്ക്ക് ചുറ്റുവട്ടത്തുണ്ടാവും.. :)

  അതിശയപ്പെടുത്തുന്നത് ബ്ലോഗന്റെ നിലപാടുമാറ്റം മാത്രമാണ്. ബൂലോകമോ അതോ ബ്ലൂലോകമോ ( http://1blogan.blogspot.in/2012/12/blog-post.html ) എന്ന് പോസ്റ്റ് ഒരിക്കൽ കൂടി വായിക്കാൻ ബ്ലോഗനോടഭ്യർത്ഥിക്കുന്നു.

  ReplyDelete
  Replies
  1. ബ്ലോഗന്‍ നിലപാട് മാറ്റിയോ ? ബൂലോകത്തെക്കുറിച്ച് എഴുതിയതും മലയാളി ഹൌസും എങ്ങനെ വിരുദ്ധ നിലപാടുകള്‍ ആകുന്നു എന്ന്‍ മനസ്സിലാവുന്നില്ല. ബൂലോകത്തില്‍ ചര്‍ച്ച ചെയ്തത് വായനയെ ഗൌരവത്തില്‍ എടുക്കുന്നവരെ നിരാശരാക്കുന്നതിനെക്കുറിച്ചായിരുന്നു . മലയാളി ഹൌസില്‍ ചര്‍ച്ച ചെയ്തത് എന്തിലും ഏതിലും സദാചാരം പറഞ്ഞ് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ലൈംഗീകത ചര്‍ച്ചചെയ്യാനെ പാടില്ല എന്നെനിക്ക് അഭിപ്രായം ഇല്ല. ലൈംഗീക ദാരിദ്ര്യത്തിന് എന്താണ് പരിഹാരം എന്ന്‍ അന്വേഷിക്കുന്ന ഒരു ലേഖനം ( http://1blogan.blogspot.com/2013/01/blog-post_7668.html ) എഴുതിയിരുന്നു അത് ബൂലോകത്തില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്..

   Delete
 15. നിലപാടുകൾ പലതുമായേക്കാം എന്റെ നിലപാടും ചിന്തയും......

  സാംസ്കാരിക സമ്പന്നയുടെ നവമലയാളിയിന്ന് ഏത് സംസ്കാരവുമായാണ് ഇഴകി ചേർന്നതെന്ന് ചോദിച്ചാൽ അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യമാണ്,
  എന്നാൽ ആ ചോദ്യ ചിഹ്നം സാംസ്കാരിക കേരളത്തിന്ന് മുന്നിൽ ഉത്തരമുട്ടി നിൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി,പല കാരണങ്ങളാലാണ് .................
  അത്തരം ഒരു ചോദ്യം ചിഹ്നത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് സൂര്യ ടീവിയിൽ കാണുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോ ..............

  ഇതിനെ എന്ത് കൊണ്ട് " മലാളി ഹൗസ് "എന്ന പേരിട്ടു എന്നത് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലാവുന്നില്ല...................

  സന്തോഷ്‌ പണ്ഡിറ്റടക്കം അതിൽ കാണുന്ന അല്പ വസ്ത്രധാരികളെ മാറ്റി നിർത്തിയാൽ മറ്റുള്ള ചിലർ എന്തിന്ന് ഇത്തരം ഒരു ഷോയിൽ ചേർന്നു എന്നത് മറ്റൊരു ചോദ്യ ചിഹനവും, രാഹൂൽ ഈശ്വർ, ജി എസ് പ്രതീഭ്, സിന്ദു ജോയ് - ഇവരൊക്കെ സമൂഹത്തിലെ പ്രശ്നങ്ങളിലും പ്രവർത്തങ്ങളിലും കര്‍മ്മോന്മുഖന്മാർ ആവേണ്ടവർ വെറും അഴിഞ്ഞാട്ടത്തിനിറങ്ങയത് എന്ത് ലാഭം നേടാനാണെന്ന് മനസ്സിലാവുന്നേ ഇല്ല,
  മലയാളിയുടെ വിവേകത്തിന്നേയും ദൗര്‍ബ്ബല്യത്തേയും എങ്ങിനെ നന്നായി ഉപയോഗിക്കാം എന്ന് ഇന്ന് ഏകദേശം എല്ലാ ചാനലുകളും പഠിച്ചു,അത് വിജയിക്കുകയും ചെയ്തതോടെ ഇനി പതിയെ പതിയെ മറ്റു ചിലതും റിയൽ ആയി റിയാലിറ്റിയിൽ വരും, അന്നത്തെ ഒരു ജഡ്ജ്മെന്റ് എങ്ങനെ ആയിരിക്കുമെനതാണ് ഞാനിപ്പൊ ആലോചിക്കുന്നത്......................

  ReplyDelete
 16. ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര താനേ കൊതുകിന്നു കൌതുകം !!

  ReplyDelete
 17. കൂതറ സീരിയൽ കാണുന്ന മല്ലൂസിനു എന്തോന്ന് മലയാളി ഹൌസ്?

  ReplyDelete
 18. ഒരുപാട് സഹോദരൻമാർ ഇവെട ചീത്ത വാക്ക് അഴുതി അവർക്ക് ദെവം പൊറുത്തു കൊടുകുമാരകട്ട് . ഈ പ്രോഗ്രമേൽ acte ചെയ്തവര്ക് അതുകൊണ്ട് കെട്ടുന്ന കാശു ഒരു നല്ല കരതിന്നും ഉപ്കാരപെടെല്ല അവര്ക് ദെവം നല്ല വഴി കാണിച്ചു കൊടുകട്ടു. We love ourselves even after we make so many mistakes. So, why do we hate others for one or two mistakes- they'have made.

  ReplyDelete
 19. തുപ്പിയാലും തൂമ്മിയാലും പോസ്റ്റും സ്റ്റ്ടാറ്റസും ഇട്ട് ഉപജീവനം നടത്തുന്ന ആത്മീയ-സദാചാര പുലികള്‍ ടി.വി യുടെ മുന്നില്‍ തന്നെ കിടന്നുറങ്ങുന്നു. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ...? ആ സമയത്ത് തൂമ്പയെടുത്ത് കിളച്ചിരുന്നേല്‍ കൊളസ്ട്രോളും ചോരുക്കും കേരളത്തിലെ ഭക്ഷ്യക്ഷാമവും മാറിയേനെ..
  സെന്‍സേഷന്‍ ആണ് പോലും സെന്‍സേഷന്‍.

  ReplyDelete
  Replies
  1. "ഏതായാലും ഒരു ചാനലുകളും ആരെയും ഉദ്ധരിക്കാന്‍ വേണ്ടിയല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കാശ് ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് സാമൂഹിക പ്രതിബ്ധതയുള്ള ഏതെങ്കിലും ഉണ്ടോ?
   സമൂഹത്തിന് തന്നെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ"

   ഇത് താങ്കള്‍ അവിടെ കമെന്റിയതല്ലേ

   Delete
 20. ഹഹ... അവിടെ അവൻ അപ്പൻ ഇവിടെ ഇവൻ അപ്പൻ

  ReplyDelete
 21. പരിപാടി കൊള്ളാം അല്ലെ. എന്നാൽ പിന്നെ മീഡിയ വണ്ണിൽ ഇത് പോലെ ഒന്ന് തുടങ്ങിയാലോ ബ്ലോഗാ. മലയാളി ഹൗസിനെ വിമര്ശിച്ചതിലാണല്ലോ അണ്ണന്റെ രോഷം. അതല്ല അതിനു പ്രചാരം നൽകിയതിലൊ. എങ്കിൽ അണ്ണൻ ചെയ്യുന്നതും അത് തന്നെ അല്ലെ അണ്ണാ. പടം ഒക്കെ കൊടുത്ത് ജോരാക്കിയിട്ടുണ്ട്. ഭേഷ് ഭേഷ്.

  ReplyDelete
 22. Pakal manyanmarude veshyalayam........

  ReplyDelete
 23. കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍ പറയുന്നത് ശരിയല്ല എന്ന ബോധ്യം ഉള്ളതോടൊപ്പം 'ഇത്' പറയുന്നതു കൊണ്ട് മാത്രമാണ് തനിക്ക് ചാനലുകളില്‍ 'സീറ്റ്' കിട്ടുന്നത് എന്ന്‍ തിരിച്ചറിഞ്ഞ ഒരു 'പ്രസിദ്ധി' മോഹിയാണ് ഈ ചെറുപ്പക്കാരന്‍. ,

  ReplyDelete