Monday, 3 March 2014

ഒരു ഭീകരാക്രമണം മണക്കുന്നുവോ...?

ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങാണ് എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതാണെന്ന് ചോദിച്ചാലും ഒരേയൊരു ഉത്തരമേയുള്ളൂ ..പ്രതിരോധവകുപ്പ്, ഏറ്റവും അവസാനം റോള്‍സ് റോയ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി ആന്‍റണി ഉത്തരവിട്ടത് വെറും 24 മണിക്കൂര്‍ മുമ്പാണ്. ഓരോ വര്‍ഷവും ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നത് പ്രതിരോധത്തിനാണ്, ആരെ പ്രതിരോധിക്കാന്‍ എങ്ങനെ പ്രതിരോധിക്കാന്‍ എന്നൊന്നും ചോദിക്കാന്‍ പൊതുജനത്തിന് അവകാശമില്ല, വിഷയം രാജ്യ രക്ഷയുമായി ബന്ധപ്പെട്ടതാണ്, ചോദിച്ചവന്‍ ആപ്പിലാകും, പ്രത്യക്ഷത്തില്‍ ഒരു യുദ്ധവും നടക്കാത്ത രാജ്യത്ത് ചില 'നിഴല്‍'യുദ്ധങ്ങള്‍ നടത്തി രാജ്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ആയുധ ഇറക്കുമതി കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനവും പണവും നല്‍കുന്നത് എന്ന രഹസ്യം പുറത്തു പറയാന്‍ കഴിയില്ല. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന്‍ അന്വേഷിക്കാന്‍ ചന്ദ്രായന്‍ പറഞ്ഞയച്ച് ലോകത്തെ ഞെട്ടിച്ചു കളഞ്ഞ ഇന്ത്യാ മഹാരാജ്യം, വെറും തോക്കുകളും വെടിക്കോപ്പുകളും കോടികള്‍ മുടക്കി മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചു കൂട.


ലോകത്തെ ഏറ്റവും വലിയ കച്ചവടം എണ്ണയും ആയുധവുമാണ്, ഈ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്ന മാഫിയകള്‍ തന്നെയാണ് ലോകരാജ്യങ്ങളെയും നിയന്ത്രിക്കുന്നത്, പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളെ, സാമ്രാജ്യത്വത്തിന്‍റെ കൂട്ടിക്കൊടുപ്പുകാരായി അധപതിക്കുന്ന ഭരണാധികാരികള്‍ ഉള്ളിടങ്ങളിലാണ് വര്‍ഗ്ഗീയതയും ഭീകരതയും കൊടികുത്തിവാഴുന്നത് പാകിസ്താനും ഇന്ത്യയും തന്നെ മികച്ച ഉദാഹരണങ്ങള്‍. എല്ലാതരം വിധ്വംസക  പ്രവര്‍ത്തനങള്‍ക്കും  പണവും സഹായവും നല്‍കുന്നത് ഒരേ കക്ഷികളാണ്, ശവപ്പെട്ടി അഴിമതി വിവാദത്തില്‍പെട്ട് ബി ജെ പി ആടിയുലഞ്ഞപ്പോഴാണ് പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തി ഭീകരര്‍ സര്‍ക്കാരിനെ രക്ഷിച്ചെടുത്തത്, മുംബൈ ആക്രമണം നടന്ന ശേഷം ഉണ്ടാക്കിയ കരിനിയമം ഉപയോഗിച്ചാണ് കുത്തകകള്‍ക്ക് സ്വന്തം കൃഷി ഭൂമി പതിച്ചു നല്‍കുന്നതിനെതിരെ സമരം ചെയ്ത ആദിവാസികളെയും ദലിതുകളെയും പിടിച്ച് അകത്തിട്ടത്. മുംബൈ ആക്രമണ ശേഷം അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നുമായി അടിയന്തിര സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ചിലവാക്കിയത് ഒന്നരലക്ഷം കോടിരൂപയാണത്രെ.... 
ഓരോ ആക്രമണത്തിന്റെയും സ്ഫോടനങ്ങളുടെയും പ്രയോജകര്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരും കുത്തക മുതലാളിമാരുമാണ് എന്ന്‍ മനസ്സിലാക്കിയ പലരും അത് പലപ്പോഴും എഴുത്തുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ആം ആദ്മികല്‍ക്ക് അതൊരു വിഷയമായി തോന്നിയിട്ടില്ല, അല്ലെങ്കില്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൈവെക്കാന്‍ അവര്‍ക്ക് ധൈര്യം കാണിച്ചിട്ടില്ല, വെറും ആം ആദ്മികള്‍ മാത്രമല്ല ആം ആദ്മിയില്‍ നിന്നുയര്‍ന്ന് വന്ന രാജ്യത്തിന്‍റെ പുതിയ പ്രതീക്ഷയായ AAP പോലും, 
കശ്മീര്‍ വിവാദം ഉണ്ടായപ്പോഴും, ഡല്‍ഹി പോലീസിനെതിരെ വ്യാപകമായ ആരോപണം ഉന്നയിക്കപ്പെട്ട ബട് ലാ ഹൌസ് ഏറ്റുമുട്ടല്‍ വിവാദം ഉണ്ടായപ്പോഴും AAP യുടെ ഈ ബലഹീനത മറനീക്കി പുറത്തു വന്നതാണ്

ഈ വീക്ക് പോയന്‍റ് നന്നായി തിരിച്ചറിഞ്ഞ മോഡി ഒരു പൂഴിക്കടകന്‍ പ്രയോഗം നടത്തിയാല്‍ AAP എങ്ങനെ പ്രതിരോധിക്കും? 
വിശദമാക്കാം, ഇലക്ഷന്‍റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഒരു ഭീകരാക്രമണം അരങ്ങേറുന്നു, ഏറ്റവും ചുരുങ്ങിയത് ഭീകരാക്രമണത്തിന് അതിര്‍ത്തികടന്നെത്തിയ വരെ പോലീസ് പിടികൂടുന്നു  ഒരു പക്ഷേ  നാലോ അഞ്ചോ സംസ്ഥാനങ്ങളിലായിരിക്കും ആക്രമണവും ആക്രമണ ശ്രമവും . രാഷ്ട്രീയക്കാരും മീഡിയയും സടകുടഞ്ഞെഴുന്നേല്‍ക്കും, രാജ്യം അപകടത്തിലാണെന്ന് നിലവിളിക്കും, നമുക്കൊരു ശക്തനായ നേതാവിനെ വേണം, ശത്രുവിന് മറുപടി കൊടുക്കാന്‍ കെല്‍പ്പുള്ള ഒരാള്‍... അഴിമതിയും വികസനവും മറ്റെല്ലാം വഴിമാറും സുപ്രധാന അജണ്ട രാജ്യരക്ഷ തന്നെ, എങ്കില്‍ ആരാണ് അതിനു പറ്റിയ ആള്‍? മോഡി തന്നെ... ഇന്ത്യന്‍ മുജാഹിദീനും അയല്‍രാജ്യത്തിനും മറുപടി കൊടുക്കാന്‍ വേറെ ആരുണ്ട്? പെയ്ഡ് മീഡിയ മണിക്കൂറുകള്‍ക്കകം മോഡിയെ പൊലിപ്പിച്ചെടുക്കും വോട്ട് മോഡിയുടെ പെട്ടിയില്‍ വീഴും. 

ഇങ്ങനെ ഒരു സാഹചര്യത്തില്‍ AAP നു പ്രതിരോധം നഷ്ടപ്പെടില്ലേ? എങ്ങനെ പ്രതിരോധിക്കും? ഒരക്ഷരം മിണ്ടിയാല്‍ സംഘപരിവാറും  മാധ്യമങ്ങളും ചേര്‍ന്ന് ദേശദ്രോഹികളാക്കിക്കളയും, സ്ഫോടനങ്ങളും ദേശദ്രോഹപ്രവര്‍ത്തനങ്ങളും നടക്കുന്നത് മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മേല്‍നോട്ടത്തില്‍ ആണെന്ന്‍ സതീഷ് വര്‍മ്മയെ പോലുള്ളവര്‍ പറയുമ്പോള്‍ അതില്‍ അന്വേഷണം വേണം എന്നുപോലും പറയാത്തവര്‍ക്ക് ആ സമയത്ത് എങ്ങനെ പ്രതികരിക്കാന്‍ കഴിയും? മോഡിക്കും മോഹന്‍ ഭഗവത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ കേട്ടില്ലെന്ന് നടിക്കുന്നവര്‍ തെരെഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ ആയുധങ്ങള്‍ നഷ്ടപ്പെട്ട് നിന്ന് വിയര്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഉണ്ടാവില്ല, 

അങ്ങനെ ഒരു ഭീകരാക്രമണമോ സ്ഫോടനമോ നടക്കാന്‍ സാധ്യതയുണ്ടോ? 
നടക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം, പക്ഷേ നടക്കാന്‍ തന്നെയാണ് സാധ്യത, അത് നടത്താന്‍ ഉള്ള സാഹചര്യം ഭീകരന്‍മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഭീകരരെ പിടികൂടിയ വാര്‍ത്തകൊണ്ടുള്ള ഒരു സ്ഫോടനം നടക്കും...   ഗുജറാത്തില്‍ ഒഴികെ എവിടേയും അതുണ്ടാകാം, സാധ്യതാ ലിസ്റ്റില്‍ ഒന്നാമത് ബാംഗ്ലൂരാണ്, ബിജെപ്പിക്ക് കൂടുതല്‍ സീറ്റുകള്‍ മറിയാന്‍ സാധ്യതയുള്ള പ്രദേശം, 'അന്താരാഷ്ട്ര ഭീകരന്‍' മദനിയുടെ സാന്നിധ്യം, AAP നു പിന്തുണ നല്‍കുന്ന ടെക്കികളുടെ ആസ്ഥാനം ഇവയെല്ലാം  ബാംഗ്ലൂരിനെ സാധ്യതാ ലിസ്റ്റില്‍ ഒന്നാമതെത്തിക്കുന്നു, രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്, ഉത്തര്‍പ്രദേശില്‍ എവിടെയുമാവാം.... കലാപങ്ങളും വര്‍ഗ്ഗീയ പ്രചരണങ്ങളും കൊണ്ട് മലിനമായികിടക്കുന്ന അന്തരീക്ഷം മോഡിക്ക് വോട്ട് മറിയാന്‍ എളുപ്പമാവും.  ബീഹാറിനാണ് മൂന്നാം സ്ഥാനം, നീതീഷിന്റെ ബീഹാര്‍ സുരക്ഷിതമല്ല, മോഡിയുടെ ഗുജറാത്തും മോഡിയുടെ ഇന്ത്യയും തന്നെയാണ് കൂടുതല്‍ സുരക്ഷിതം എന്ന് വിളിച്ച് പറയാന്‍ പാകമാണ് ബീഹാര്‍ മണ്ണ്, ഇവിടങ്ങളില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടേയും അതുണ്ടാവും, ഡല്‍ഹിയും മുംബെയും കോല്‍ക്കത്തയും ചെന്നെയും ഉള്‍പ്പടെ എവിടേയും. ഭീകരവാദത്തിന് ഒരു കേരള ബന്ധവും ഉറപ്പാണ്, മുസ്ലിംകള്‍ അത്യാവശ്യം നടുനിവര്‍ത്തി ജീവിക്കുന്ന ഒരു സംസ്ഥാനം പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം എന്നീ രണ്ടു ഘടകങ്ങള്‍ കേരളത്തെ ലിസ്റ്റില്‍ ഇടംപിടിപ്പിക്കും,    
മോഡിയെ അധികാരത്തില്‍ എത്തിക്കേണ്ടത് ചിലരുടെ അത്യാവശ്യമാണ്, AAP പോലൊരു ജനകീയ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തേണ്ടതും ചിലരുടെ ആവശ്യമാണ്, മുകേഷ് അംബാനിയുടെ തൊലിയുരിഞ്ഞപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അംശം മാത്രമാണ്,ആ മല പുറത്തുകാണാതെ സംരക്ഷിക്കാന്‍ മലയുടെ ഉടമകള്‍ക്ക് ഏറ്റവും വിശ്വസ്തനായ കൂട്ടാളി മോഡിയാണ്, ശത്രു കെജ്രിവാളും, 
ശത്രുവിനെ നിരായുധരാക്കി മുന്നേറാനുള്ള ഈ പടപ്പുറപ്പാട് നേരത്തെ മനസ്സിലാക്കി പ്രതിരോധം തീര്‍ക്കാന്‍ പറ്റിയാല്‍ AAP നു നല്ലത്, നാടിനും നല്ലത്... 
വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലല്ലോ
അഴിമതിയുടെ ഉപോല്‍പ്പന്നങ്ങളാണ് വര്‍ഗ്ഗീയതയും തീവ്രവാദവും, ഒന്നിനെ മാത്രം തടഞ്ഞു നിര്‍ത്തുക സാധ്യമല്ല, അഴിമതി തുറന്നു കാണിക്കാനുള്ള അതേ ചങ്കൂറ്റം വര്‍ഗ്ഗീയതയെ തുറന്നു കാണിക്കാനും വേണം, കെജ്രിവാള്‍ ചെറുതായെങ്കിലും അത് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്, അകത്തുനിന്നും പുറത്തുനിന്നും ഇന്ത്യയെ കൊള്ളയടിക്കുന്നവരുടെ മുഖം മൂടികളില്‍ ചിലതാണ്, സ്വയം വാരിപ്പൂശുന്ന തീവ്ര ദേശസ്നേഹം, ഇന്ത്യാക്കാരന്‍ പട്ടിണികിടക്കുമ്പോഴും കുത്തകകള്‍ കയ്യിട്ട് വാരുമ്പോഴും തിളക്കാത്ത ചോര പള്ളിയും അമ്പലവും പറയുമ്പോൾ  തിളക്കുന്നു എങ്കില്‍ ആ തിളപ്പ് രാജ്യസ്നേഹത്തിന്‍റെയല്ല രാജ്യദ്രോഹത്തിന്റേതാണ്.                 
                                 
Related posts 

5 comments:

 1. അഴിമതിയുടെ ഉപോല്‍പ്പന്നങ്ങളാണ് വര്‍ഗ്ഗീയതയും തീവ്രവാദവും, ഒന്നിനെ മാത്രം തടഞ്ഞു നിര്‍ത്തുക സാധ്യമല്ല, അഴിമതി തുറന്നു കാണിക്കാനുള്ള അതേ ചങ്കൂറ്റം വര്‍ഗ്ഗീയതയെ തുറന്നു കാണിക്കാനും വേണം, കെജ്രിവാള്‍ ചെറുതായെങ്കിലും അത് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്, അകത്തുനിന്നും പുറത്തുനിന്നും ഇന്ത്യയെ കൊള്ളയടിക്കുന്നവരുടെ മുഖം മൂടികളില്‍ ചിലതാണ്, സ്വയം വാരിപ്പൂശുന്ന തീവ്ര ദേശസ്നേഹം, ഇന്ത്യാക്കാരന്‍ പട്ടിണികിടക്കുമ്പോഴും കുത്തകകള്‍ കയ്യിട്ട് വാരുമ്പോഴും തിളക്കാത്ത ചോര വര്‍ഗ്ഗീയതയും തീവ്രവാദവും പറയുമ്പോള്‍ തിളക്കുന്നു എങ്കില്‍ ആ തിളപ്പ് രാജ്യസ്നേഹത്തിന്‍റെയല്ല രാജ്യദ്രോഹത്തിന്റേതാണ്

  ReplyDelete
 2. ​വളരെ നന്നായി പറഞ്ഞു

  ReplyDelete
 3. അകത്തുനിന്നും പുറത്തുനിന്നും ഇന്ത്യയെ കൊള്ളയടിക്കുന്നവരുടെ മുഖം മൂടികളില്‍ ചിലതാണ്, സ്വയം വാരിപ്പൂശുന്ന തീവ്ര ദേശസ്നേഹം, ഇന്ത്യാക്കാരന്‍ പട്ടിണികിടക്കുമ്പോഴും കുത്തകകള്‍ കയ്യിട്ട് വാരുമ്പോഴും തിളക്കാത്ത ചോര പള്ളിയും അമ്പലവും പറയുമ്പോൾ തിളക്കുന്നു എങ്കില്‍ ആ തിളപ്പ് രാജ്യസ്നേഹത്തിന്‍റെയല്ല രാജ്യദ്രോഹത്തിന്റേതാണ്

  ReplyDelete
 4. ആ പറഞ്ഞ ആക്രമണം ഉണ്ടാവുകയും ചെയ്തു... :(

  ReplyDelete